Aug 5, 2011

" ആനമുട്ടകള്‍ ഉണ്ടാവുന്നത്.."


ഞാനൊരു കഥയുടെ പണിപ്പുരയിലാണ്, പണിപ്പുര എന്നുവെച്ചാല്‍എന്‍റെ പഠനമുറി തന്നെഇവിടെയാവുമ്പോള്‍ സ്കൂളിലേക്ക് നോട്ട്സ് എഴുതുകയാണെന്ന് പറഞ്ഞു കാര്യം നടത്താമല്ലോപിന്നെ അടുത്തുണ്ടാവുക ചുന്നക്കുട്ടിയാണ്, മലയാളത്തില്‍ എന്നും ആനമുട്ട  വാങ്ങുന്ന അവള്‍ക്കുണ്ടോ ഞാനെഴുതുന്നത് വല്ലതും പിടികിട്ടണ്! എന്നാല്‍ എന്‍റെ ഇടുങ്ങിയ റൂമിലിരുന്ന് എഴുതുമ്പോളുള്ള ഒരു പ്രശ്നം എന്താണെന്ന് വെച്ചാല്‍ എന്‍റെ ഭാവനകള്‍ക്ക് യഥേഷ്ടം ചിറകു വിരിച്ചു വിഹരിക്കാനുള്ള ഒരു സൗകര്യമില്ല എന്നതാണ്, അതുകൊണ്ട് പുറത്തെ ഹാളിലിരുന്നാവുമ്പോള്‍ കുറച്ചൂടെ വിശാലമായിരുന്നു പ്രകൃതിഭംഗിയൊക്കെ കണ്ടാസ്വദിച്ചു വിശാലമായിതന്നെ കാര്യം നടത്താമായിരുന്നു , പക്ഷേ, കഥയാണ്‌എഴുതുന്നതെന്ന് ഉമ്മച്ചീക്കെങ്ങാനും മനസ്സിലായാല്‍ പിന്നെ വെടിക്കെട്ടോട്കൂടിയ ഒരു ആറാട്ട്‌കഥ ഞാന്‍കേള്‍ക്കുകയും,കാണുകയും അനുഭവിക്കുകയും വേണ്ടിവരും എന്നതിനാല്‍അങ്ങിനെയൊരു സാഹസത്തിനു തല്‍ക്കാലം മുതിരുന്നില്ല, ഉള്ളത് കൊണ്ട് ഓണം എന്ന്പറഞ്ഞപോലെ തല്‍ക്കാലം ഞമ്മടെ മുറിതന്നെ ധാരാളം
   (നമോവാഹം - ഈ പോസ് എപ്പടി)
 ഒരു കഥയെഴുതണം കഥയെഴുതണമെന്ന് കുറേ നാളായി കരുതാന്‍തുടങ്ങിയിട്ട്, പക്ഷേ അതിന് ആഗ്രഹം മാത്രം പോരല്ലോ! സാധനം വല്ലതും കയ്യില്‍വേണ്ടേ? കയ്യിലില്ലെങ്കില്‍പോട്ടെ മനസ്സിലെങ്കിലും വേണ്ടേ! ജീവിത അനുഭവങ്ങളില്‍നിന്നോ; ചുറ്റുപാടുകളില്‍നിന്നോ ആണ് പല  സാഹിത്യ സൃഷ്ടികളും ഉരുത്തിരിഞ്ഞു വന്നിരിക്കുന്നതെന്ന് ആരോ എവിടെയോ എഴുതിവെച്ചത് വായിച്ചതായി ഓര്‍ക്കുന്നുഎന്‍റെ ഈനീണ്ട പത്തുപതിമൂന്നു വര്‍ഷത്തെ ജീവിത കാലയളവിന്നിടയില്‍ മനസ്സില്‍ മായാതെ കിടക്കുന്ന ചില്ലറ അനുഭവങ്ങളെക്കുറിച്ചൊക്കെ ഇതിനകം തന്നെ വേണ്ടതിലധികം പൊടിപ്പും തൊങ്ങലും വെച്ച് ഞാന്‍എഴുതിക്കഴിഞ്ഞിരിക്കുന്നു, അവയില്‍ചില ഭാവനകള്‍ കാടുകയറിയതിന്‍റെ ഫലമായി താത്തമാരില്‍നിന്നും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ എന്‍റെ നേര്‍ക്കുണ്ടായിട്ടുണ്ടെന്നത് മറച്ചു വെക്കുന്നില്ല, ആ അതിക്രമങ്ങള്‍ക്കിടയില്‍ നീലവിഹായസ്സിലേക്ക് യഥേഷ്ടം  പറന്നുയര്‍ന്നിരുന്ന എന്‍റെ ഭാവനയുടെ ചിറകുകള്‍ക്ക് ചില്ലറ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ തല്‍ക്കാലം കൂടുതല്‍ പഴയപോലെ അത് വിടര്‍ത്താന്‍ ഞാന്‍ ഒരുങ്ങുന്നില്ല. അത് കൊണ്ടാണ് മഹാന്മാരിലാരോ പറഞ്ഞ പ്രകാരമുള്ള ഒരു സാഹിത്യ സൃഷ്ടിക്കായി ചുറ്റുപാടുകളില്‍നിന്നുള്ള അനുഭവങ്ങളില്‍നിന്നും കഥയുടെ വിഷയം തിരഞ്ഞെടുത്തപ്പോള്‍ ഞാന്‍ എഴുതുന്നത്  ഒരിക്കലും വായിക്കാന്‍ സാദ്ധ്യതയില്ലാത്ത എന്‍റെ ഒരു കൂട്ടുകാരിയെ ചുറ്റിപ്പറ്റിയുള്ള ചില സംഭവങ്ങളാക്കാമെന്ന് തീരുമാനിച്ചത്, അങ്ങിനെയാവുമ്പോള്‍ നമ്മടെ തടിക്കു കേടുപാടുകള്‍ സംഭവിക്കില്ലല്ലോ! എപ്പടി ഞമ്മടെ ഫുദ്ധി? ഞങ്ങളുടെ വീടിന്‍റെ നാലുവീട് വടക്ക് പടിഞ്ഞാറ് മാറിയാണ് എന്‍റെ നല്ലൊരു കൂട്ടുകാരിയായ  സൈനു എന്ന് വിളിക്കുന്ന സൈനബയുടെ വീട്സൈനുവും ഉമ്മയും ഉമ്മുമ്മയും പിന്നെ കാലിനു വയ്യാത്ത നാലുവയസ്സുള്ള അനിയനുമാണ് ആ വീട്ടില്‍ഉള്ളത്കൂടുതല്‍വിവരണം ഇവിടെ നടത്തിയാല്‍ പറയാന്‍പോകുന്ന കഥയുടെ ആ ഒരു ഒരു ഇത് നഷ്ടപ്പെടുമെന്നതിനാല്‍ ബാക്കി അവിടെ പറയാം.           ( ചുന്നാസിന്റെ പുതിയ അവതാരം )
കഥ എഴുതിതുടങ്ങിയിട്ട് ഒരാഴ്ചകഴിഞ്ഞെങ്കിലും ഇതുവരെ നാലുവരികളെ പൂര്‍ത്തിയായിട്ടുള്ളൂ എന്നതാണ് ഒരു പ്രശ്നം, മഹത്തായ ഒരു കന്നി രചനയല്ലേ നടക്കുന്നത്! ഓരോ വാക്കുകളും ഓരോ വരികളും ഓരോരോ സംഭവം ആക്കണമെന്നാണ്ആഗ്രഹം, അതുകൊണ്ട് വെട്ടിയും തിരുത്തിയും മാറ്റിയും മറിച്ചും എഴുതിയെഴുതി ഒച്ചിന്‍റെ വേഗതപോലും ഇല്ലാതായെന്ന് തോന്നുന്നു, മാത്രവുമല്ല മുന്‍കാല അനുഭവങ്ങള്‍ ഇടയ്ക്കിടെ ഓര്‍മ്മകളില്‍ തിരതല്ലുമ്പോള്‍ ഭാവനയുടെ ചിറകുകള്‍ ശെരിക്കങ്ങോട്ടു വിടരുന്നില്ല എന്നത്   മറ്റൊരു പ്രശ്നം, ഈ നെലക്കാണെങ്കില്‍ അടുത്ത മാസത്തെ പോസ്റ്റായി ഈ കഥ പോസ്റ്റാമെന്ന ആഗ്രഹം നടക്കുമോ എന്തോ! എന്തായാലും ഞാന്‍ കാര്യമായിത്തന്നെ ഒന്ന് ശ്രമിച്ചു നോക്കട്ടെ, മാസം ഒന്ന് നെടുനീളത്തില്‍ കിടക്കുന്നുണ്ടല്ലോ! പിന്നെ കഥകള്‍ പറയുകയാണെങ്കില്‍ ചുന്നാടെ മണ്ടത്തരങ്ങളെപ്പറ്റിതന്നെയുണ്ട്‌ കൊട്ടക്കണക്കിന് പറയാന്‍, പക്ഷെ, അവളുടെ മായാവിക്കഥയില്‍ ഞാന്‍ എഴുതിയത് എന്‍റെ ഏതോ കൊടിയ ശത്രു അവള്‍ക്കു വള്ളിപുള്ളി വിടാതെ വായിച്ചുകൊടുത്തതിനു ശേഷം എന്നെ കാണുമ്പോള്‍ അവള്‍ക്കു ഇടയ്ക്കിടെ കലിപ്പ് ഇളകിക്കൊണ്ടിരിക്കുന്നുണ്ട്, പ്രായം കൊണ്ട് മൂന്ന്മൂന്നര വയസ്സിനു ഞാനാണ് മൂത്തതെങ്കിലും ആരോഗ്യത്തിന്‍റെയും തടിമിടുക്കിന്റെയും കാര്യത്തില്‍ ആ മൂപ്പ് അവള്‍ക്കാണ് അതുകൊണ്ടാണ് മുപ്പത്തിയെക്കുറിച്ച് കൂടുതല്‍എഴുതി ആരോഗ്യത്തിന്‌ ഹാനിവരുത്തേണ്ടെന്ന് കരുതുന്നത്, എന്നാലും ചില ആന മണ്ടത്തരങ്ങള്‍ കാണുമ്പോള്‍ പറയാതിരിക്കാനും കഴിയുന്നില്ല! കഴിഞ്ഞ മാസം സ്കൂളിലെ ക്ലാസ്സ് ടെസ്റ്റില്‍ മലയാളത്തിന് അവള്‍ക്കു കിട്ടിയത് വലിയൊരു വട്ടപ്പൂജ്യമാണ്, എന്നാല്‍ ജനറല്‍നോളജ്, കണക്ക് എന്നിവയില്‍ എന്നും ഫുള്‍മാര്‍ക്കും വാങ്ങിക്കാറുണ്ട് കക്ഷി, അതെന്തു മറിമായമാണാവോ! അന്ന് കിട്ടിയ വട്ടത്തിനു നടുവില്‍ ഒരു തുമ്പിക്കയ്യും രണ്ടു കൊമ്പും വരച്ചുകൊണ്ട് വന്നാണ് മൂപ്പത്തി അത് ഉമ്മച്ചിയെ കാണിച്ചത്അതെന്താണെന്ന് ചോദിച്ച ഉമ്മച്ചിക്ക് കിട്ടിയ മറുപടി വളരെ കൂളായിട്ടുള്ളതാരുന്നു അത് മിസ്സ്‌തന്ന ആനമുട്ടയാണെന്നും നാളെ അത്പുഴുങ്ങിക്കൊണ്ട് ചെല്ലാന്‍പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അത്, ഉമ്മച്ചിക്ക് അത് കേട്ടപാടേ കലിയിളകിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.." കാലു ഞാന്‍തല്ലി ഒടിക്കും.. നിന്‍റെ മിസ്സിനെ ഞാനൊന്ന് കാണട്ടെ , കാര്യമെന്താണെന്നും അറിയട്ടെ, എന്നിട്ട് വേണം." ഉമ്മച്ചി അത് പറഞ്ഞു തീരും മുമ്പേ ഉരുളയ്ക്ക് ഉപ്പേരിപോലെ അതിനും ചുന്നാസിന് മറുപടി റെഡിയായിരുന്നു " കുറെ നാളായി ഞാനും 
അത് വിചാരിക്കണ് ഉമ്മച്ചീ, ആ മിസ്സ് ആളു തീരെ ശെരിയല്ലെന്നേയ്.. നമ്മക്ക് ഇപ്പൊ തന്നെ ഒരു ഓട്ടോറിക്ഷ പിടിച്ചു പോയാലോ.. മിസ്സിന്‍റെ  വീട് ഞാന്‍കണ്ടുവെച്ചിട്ടുണ്ട്.."   എന്നതായിരുന്നു ആ ഇന്‍സ്റ്റന്റ് റിപ്ലേ,  തന്‍റെ നേരെ ഫുള്‍ഡോസില്‍വന്ന ബോള്‍ വളരെ സമര്‍ഥമായി  മിസ്സിന്റെ നേരെ സ്ലിപ്പ്‌ചെയ്തു ഒഴിവാക്കിക്കൊണ്ട് ഉമ്മച്ചിക്ക് ആലോചിക്കാന്‍നേരം കൊടുക്കാതെ അവള്‍ ഇക്കപ്പാടെ വീട്ടിലേക്ക് പറപറന്നു , ഉമ്മ ഇനി തല്ലാനോ മറ്റോ പരിപാടിയുണ്ടെങ്കില്‍ ഇക്കപ്പാടെ മോള്‍അസ്മതാത്താനെ പരിചയാക്കി തടുക്കാനായിട്ടാരുന്നു ആ പോക്ക്, ആ പോക്കും നോക്കി മൂക്കത്ത് വിരലും വെച്ച് കുറച്ചുനേരം നിന്നശേഷം ഉമ്മച്ചി പുറത്തേക്ക് പോകുന്നത് കണ്ടു അതിന്നിടയില്‍ “നിങ്ങളോടൊക്കെ വര്‍ത്താനം പറയുന്നതിലും ഭേദം..!  എന്ന് അര്‍ദ്ധോക്തിയില്‍പറഞ്ഞ് നിറുത്തിയതും കേട്ടു, ഞങ്ങളുടെ പരിസങ്ങളിലൊന്നും പോത്തുകള്‍ഇല്ലാതിരുന്നത് ഭാഗ്യം,അല്ലെങ്കില്‍ഉമ്മച്ചി ചിലപ്പോള്‍ പോത്തിന്റെ ചെവിയില്‍വേദമോതുക എന്ന ആ വഴി നോക്കിയേനെ. സംഗതി ചുന്നാസ് പിങ്കിമോള്‍ക്ക്‌ പഠിക്കാന്‍ നോക്കിയതാണെങ്കിലും  സന്ദര്‍ഭത്തിനൊത്ത് ഓരോന്നെടുത്തു കീച്ചാനുള്ള  അവളുടെ ആ കഴിവ് സമ്മതിച്ചു കൊടുത്തെ പറ്റൂ.
അപ്പോഴിനി കൂടുതല്‍ നീട്ടുന്നില്ല , എന്‍റെ  പ്രിയപ്പെട്ട സൈനുവിന്റെ കഥയുമായി അധികം വൈകാതെ കാണാം .. എന്‍റെ  എല്ലാ പ്രിയപ്പെട്ടവര്‍ക്കും റംസാന്‍കരീം.

LinkWithin

Related Posts Plugin for WordPress, Blogger...