Sep 9, 2016

ചില പരിസ്ഥിതി ചിന്തകള്‍ ..





 മല ഇടിച്ച് കല്ലെടുത്ത്
പുഴ തുരന്ന്മണ്ണെടുത്ത് 
കാട് വെട്ടി നഗരമാക്കി
മാനം മുട്ടും ഫ്ലാറ്റ് കെട്ടി
പത്താം നിലയിലെ ഹാളിലെ 
വട്ടമേശാ സമ്മേളനത്തില്‍
ഏസിയുടെ കുളിരിലിരുന്ന്
കെന്റക്കി ചിക്കന്കടിച്ചു പറിച്ച്
കൊക്കോകോള വലിച്ചു കുടിച്ച്
ഓസോണ്പാളിയുടെ വിള്ളലിനെയും
ആഗോള താപനത്തിന്റെ
കെടുതികളെയും കുറിച്ച്
ഉച്ചൈസ്ഥരം ചര്ച്ച ചെയ്യുന്നു
ഹൈടെക്ക് ബുദ്ധിജീവികൾ. 
-----------------------------------------
(2016- സെപ്റ്റംബര്‍ ലക്കം പുടവ മാസികയില്‍ പ്രസിദ്ധീകരിച്ചത്.)




Aug 16, 2016

ഒരു മോഡേണ്‍ നെടുവീര്‍പ്പ്.

( മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

മുറ്റവും തൊടിയും ഇന്റര്‍ ലോക്ക് ചെയ്ത്
നമുക്ക് കുഴിയാനകളെ ഗൂഗിളില്‍ നിന്നും
തോണ്ടിയെടുക്കാം..
നൂഡിൽസിന്റെ ഷേപ്പ് നോക്കി
വേരറ്റുപോയ മണ്ണിരകളെയോര്‍ത്ത്
നെടുവീര്‍പ്പിടാം ..
വണ്ണാത്തിപ്പുള്ളിന്റെ പാട്ട്
ഡോള്‍ബി സിസ്റ്റത്തില്‍ കേട്ടും
ചീവിടുകളുടെ ശബ്ദം കീബോര്‍ഡില്‍
വായിച്ചും നിര്‍വൃതിയടയാം..
ഡിജിറ്റല്‍ പൂമ്പാറ്റകളെയും
പ്ലാസ്റ്റിക് പൂക്കളുമുണ്ടാക്കി
വൈഫൈ വഴി പരാഗണം നടത്താം ..
പിന്നെ, വര്‍ഷംതോറും ഒരേ കുഴിയില്‍
മരത്തൈകള്‍ നടുന്ന ഫോട്ടോ
സോഷ്യല്‍മീഡിയകളില്‍ അപ്ലോഡ് ചെയ്ത്
പരിസ്ഥിതിദിനാഘോഷം കെങ്കേമമാക്കാം.

May 22, 2016

ഇന്നലെ... ഇന്ന്...


ഇന്നലെ..
ഒരിളം കാറ്റില്‍
ഒരു പഴുത്തില
ഞെട്ടറ്റു.
തളിര്‍ത്തുനിന്ന പച്ചിലകള്‍
ആര്‍ത്തു ചിരിച്ചു
കളിയാക്കി.
ഇന്ന്...
ഒരു കൊടുങ്കാറ്റില്‍
ആ ആല്‍മരം
വേരറ്റു.
താഴെകിടന്ന പഴുത്തില
വേദനയോടെ വിതുമ്പി
ഇന്നലെ ഞാന്‍ ..
ഇന്ന് നീ ..
നാളെ..?
_______________________________

Jun 6, 2013

സൈനുവിന്റെ ഉപ്പ.

(ഈ മാസം പുടവ മാസികയില്‍ പ്രസിദ്ധീകരിച്ച കഥ)
“ഇയ്യറിഞ്ഞാമോളെ വിശേഷം? നമ്മടെ ചോലക്കാട്ടെ സൂറാടെ കേട്ട്യോന്‍ നാടുവിട്ടുപോയ  മൂസ്സക്കുട്ടി തിരിച്ചുവന്നത്രേ!”
ഓസ്സാത്തി ഐശോത്ത ഒരു സ്വകാര്യം പോലെയാണ് അക്കാര്യം ഉമ്മയോട് പറഞ്ഞത്, അത് പറയുമ്പോള്‍ അവരുടെ മുഖത്ത് ആശ്ചര്യഭാവമായിരുന്നു.
"എപ്പോളാ ഐശോത്താ ?" ഉമ്മാടെ ആ മറുചോദ്യത്തിലും ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു.
"ഇന്നലെ പാതിരാത്രിയിലെപ്പോളോ ആണത്രേ.. ആളെകണ്ടാ തിരിച്ചറിയില്ലാന്നാ തെക്കേലെ  കുഞ്ഞാമു പറഞ്ഞത്...അഞ്ചുപത്തു കൊല്ലായില്ലേ പോയിട്ട് ! താട്യും മുട്യും ഒക്കെ നീട്ടി ഒരു വല്ലാത്ത കോലായിരിക്കണത്രേ .."

Apr 30, 2013

ഒരു നുള്ള് തേങ്ങ മതി.!

 
"ഒരു  നുള്ള് തേങ്ങ മതി ഒരു നല്ല അടി കൊള്ളാന്‍..."
ഞാന്‍  ഫേസ്ബുക്കില്‍ ഇതുവരെ പോസ്റ്റ് ചെയ്ത ഫോട്ടോകളില്‍ കൂടുതല്‍ ലൈക്കുകളും കമ്മന്റുകളും കിട്ടിയ ചിലത്  അതിന്‍റെ അടിക്കുറിപ്പുകള്‍ സഹിതം ഇവിടെ പോസ്റ്റുന്നു ,ഈ മാസം വെക്കേഷന്‍ തീരും മുമ്പേ പോസ്റ്റ് ചെയ്യാമെന്ന് കരുതി എഴുതിപൂര്‍ത്തിയാക്കിയ സൈനുവിന്റെ കഥ നമ്മുടെ മുഖ്താര്‍ക്കാക്ക് അഭിപ്രായമറിയാന്‍  അയച്ചു കൊടുത്തപ്പോള്‍ മൂപ്പര്‍ പറയുന്നത് അതൊരു മാസികയില്‍ പ്രസിദ്ധീകരിച്ചശേഷം പോസ്റ്റാമെന്നാണ്. എന്നാ പിന്നെ  അങ്ങിനെത്തന്നെയാവാമെന്ന് വെച്ചു. നമ്മടെ ഒരു സൃഷ്ടി അങ്ങിനെ അച്ചടി മഷി പുരളാന്‍

Apr 6, 2013

'ഉരുകിയൊലിക്കുന്ന വേനലിലൂടെ..'


ഉമ്മച്ചി ബാത്ത്‌റൂമില്‍ കയറിയ തക്കംനോക്കി  മെല്ലെ അടുക്കളവാതിലിലൂടെ പുറത്തു കടന്ന് കാര്‍ പോര്‍ച്ചിന്റെ തൂണില്‍ ചാരിവെച്ചിരുന്ന സൈക്കിളുമെടുത്തു ഗേറ്റില്‍ എത്തിയതും എവിടെനിന്നോ പൊട്ടിവീണപോലെ ഇക്കപ്പാടെ വീടിന്റെ ഉമ്മറത്ത്‌ അസ്മതാത്ത, എന്റെ പരുങ്ങല്‍ കണ്ടിട്ടാണെന്ന് തോന്നുന്നു കത്തുന്നൊരുനോട്ടവും കുത്തനെ ഒരു ചോദ്യവും..
"എങ്ങോട്ടാടീ പതിവില്ലാതെ ഈ നട്ടുച്ചക്ക്? 
മൂന്നരക്കാണോ മൂപ്പത്തിക്ക് നട്ടുച്ചയെന്ന ചിന്തയോടൊപ്പം കാര്യം  തുറന്നു പറയണോ എന്നൊരു നിമിഷം ശങ്കിച്ചു..അല്ലെങ്കിലിപ്പോ പറഞ്ഞാലെന്താ കുഴപ്പമെന്ന് അടുത്തനിമിഷം തന്നെ മറിച്ചും തോന്നി .

Mar 19, 2013

ചൈനക്കാര്‍ക്കെന്താ ഈ ബ്ലോഗില്‍ കാര്യം..?

 തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കിയെടുക്കാന്‍ പോലീസുകാര് കേറാൻ  കാരണം ഇന്നച്ചൻ അങ്കിളിന്  നാക്ക് പിഴച്ചതാണെന്നു വെക്കാം പക്ഷേ എന്റെ ഈ ചിപ്പിയില്‍ കഴിഞ്ഞ രണ്ടു മാസമായി നമ്മുടെ ചൈനക്കാരിങ്ങനെ കയറിയിറങ്ങുന്നത് എന്തിനായിരിക്കും എന്നത് തലേംകുത്തിനിന്ന് ആലോചിച്ചിട്ടുപോലും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. 

Dec 27, 2012

അങ്ങിനെ എന്‍റെ ബ്ലോഗിലും കള്ളന്‍ കേറിയേയ്..


ഡിസംബര്‍ എക്സാമിന്റെ കാറും കോളുമൊഴിഞ്ഞശേഷം  സമാധാനമായി കഴിഞ്ഞ ദിവസം ജിമെയില്‍ തുറന്നപ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ആ മെയില്‍  വാര്‍ത്ത  കണ്ടത്, കണ്ണും നട്ട് കാത്തിരുന്നിട്ടും എന്‍റെ ചിപ്പിയിലെ  സാഗര്‍ ഏലിയാസ്‌ റീ ലോഡഡ്‌ എന്ന മുത്ത്‌  ഒരാള്‍ കട്ടോണ്ട്  പോയിരിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത, ഓരോരോ തോന്നലുകളെക്കുറിച്ച് ഇടയ്ക്കിടെ നമ്മോട് പറയാറുള്ള ഈ ബ്ലോഗ്‌ മോഷ്ടാവിനെ എനിക്ക് കാട്ടിത്തന്നത് , വാസുവേട്ടന് ബഹുത് ബഹുത് ശുക്രിയാ ..നാലഞ്ചു ദിവസമായി ഇക്കാര്യം കണ്ടെത്തിയിട്ടെങ്കിലും അത് എന്റെ പോസ്റ്റാണെന്നും ഡിലിറ്റ്‌ ചെയ്യാനും പറഞ്ഞ് ഒരു കമ്മന്റ്

LinkWithin

Related Posts Plugin for WordPress, Blogger...