Showing posts with label നേന. Show all posts
Showing posts with label നേന. Show all posts

Aug 16, 2016

ഒരു മോഡേണ്‍ നെടുവീര്‍പ്പ്.

( മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

മുറ്റവും തൊടിയും ഇന്റര്‍ ലോക്ക് ചെയ്ത്
നമുക്ക് കുഴിയാനകളെ ഗൂഗിളില്‍ നിന്നും
തോണ്ടിയെടുക്കാം..
നൂഡിൽസിന്റെ ഷേപ്പ് നോക്കി
വേരറ്റുപോയ മണ്ണിരകളെയോര്‍ത്ത്
നെടുവീര്‍പ്പിടാം ..
വണ്ണാത്തിപ്പുള്ളിന്റെ പാട്ട്
ഡോള്‍ബി സിസ്റ്റത്തില്‍ കേട്ടും
ചീവിടുകളുടെ ശബ്ദം കീബോര്‍ഡില്‍
വായിച്ചും നിര്‍വൃതിയടയാം..
ഡിജിറ്റല്‍ പൂമ്പാറ്റകളെയും
പ്ലാസ്റ്റിക് പൂക്കളുമുണ്ടാക്കി
വൈഫൈ വഴി പരാഗണം നടത്താം ..
പിന്നെ, വര്‍ഷംതോറും ഒരേ കുഴിയില്‍
മരത്തൈകള്‍ നടുന്ന ഫോട്ടോ
സോഷ്യല്‍മീഡിയകളില്‍ അപ്ലോഡ് ചെയ്ത്
പരിസ്ഥിതിദിനാഘോഷം കെങ്കേമമാക്കാം.

Mar 19, 2013

ചൈനക്കാര്‍ക്കെന്താ ഈ ബ്ലോഗില്‍ കാര്യം..?

 തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കിയെടുക്കാന്‍ പോലീസുകാര് കേറാൻ  കാരണം ഇന്നച്ചൻ അങ്കിളിന്  നാക്ക് പിഴച്ചതാണെന്നു വെക്കാം പക്ഷേ എന്റെ ഈ ചിപ്പിയില്‍ കഴിഞ്ഞ രണ്ടു മാസമായി നമ്മുടെ ചൈനക്കാരിങ്ങനെ കയറിയിറങ്ങുന്നത് എന്തിനായിരിക്കും എന്നത് തലേംകുത്തിനിന്ന് ആലോചിച്ചിട്ടുപോലും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. 

Dec 27, 2012

അങ്ങിനെ എന്‍റെ ബ്ലോഗിലും കള്ളന്‍ കേറിയേയ്..


ഡിസംബര്‍ എക്സാമിന്റെ കാറും കോളുമൊഴിഞ്ഞശേഷം  സമാധാനമായി കഴിഞ്ഞ ദിവസം ജിമെയില്‍ തുറന്നപ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ആ മെയില്‍  വാര്‍ത്ത  കണ്ടത്, കണ്ണും നട്ട് കാത്തിരുന്നിട്ടും എന്‍റെ ചിപ്പിയിലെ  സാഗര്‍ ഏലിയാസ്‌ റീ ലോഡഡ്‌ എന്ന മുത്ത്‌  ഒരാള്‍ കട്ടോണ്ട്  പോയിരിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത, ഓരോരോ തോന്നലുകളെക്കുറിച്ച് ഇടയ്ക്കിടെ നമ്മോട് പറയാറുള്ള ഈ ബ്ലോഗ്‌ മോഷ്ടാവിനെ എനിക്ക് കാട്ടിത്തന്നത് , വാസുവേട്ടന് ബഹുത് ബഹുത് ശുക്രിയാ ..നാലഞ്ചു ദിവസമായി ഇക്കാര്യം കണ്ടെത്തിയിട്ടെങ്കിലും അത് എന്റെ പോസ്റ്റാണെന്നും ഡിലിറ്റ്‌ ചെയ്യാനും പറഞ്ഞ് ഒരു കമ്മന്റ്

Jul 27, 2012

ദാ വന്നു..ദേ പോയി..

  
മഴയുടെ കാര്യമാണ് ,  ദേ വന്നെന്ന് പറയും മുമ്പേ ആകാശത്തു അതുവരെ  വിങ്ങി മങ്ങി നിന്നിരുന്ന വെയില്‍ നാളങ്ങളെ മേഘതിരശ്ശീലയിട്ടു മറച്ച് വയലേലകളിലൂടെ ചൂളമടിച്ചെത്തിയ ചുളുചുളുപ്പന്‍ കാറ്റിന്റെ അകമ്പടിയോടും  ആരവത്തോടും  കൂടി  മൊത്തത്തില്‍ ഇരുണ്ടു കേറി വന്നെത്തി മദയാനക്കൂട്ടങ്ങളെ പ്പോലെ കരിമേഘക്കൂറ്റന്മാര്‍ ..

Jul 1, 2012

സാഗര്‍ ഏലിയാസ്‌ ആമക്കുട്ടന്‍ ..റീ ലോഡഡ്‌.

                 
ഈ കഥ എന്റെ ഉപ്പാടെ പഴയ ഫയലുകള്‍ തപ്പിയപ്പോള്‍ കിട്ടിയതാണ്, പതിനഞ്ചു കൊല്ലം അതായത് ഞാന്‍ ജനിക്കുന്നതിന്‌ രണ്ടു കൊല്ലം മുമ്പ്  മാധ്യമത്തില്‍  എഴുതിയിട്ടുള്ളതാണ് , അതില്‍ എന്റേതായ ചില പൊടിക്കൈകള്‍  ചേര്‍ത്ത് പോസ്റ്റുന്നു , കൂടുതല്‍ തിരുത്തലുകള്‍ ഒന്നും ഇല്ല. ബാപ്പാടെ കഥ തിരുത്തിയവള്‍  എന്ന പേരുദോഷം കേള്‍പ്പിക്കാനോന്നും എനിക്ക് വയ്യേ..മാത്രവുമല്ല  ഉപ്പാട് ഇത് ഞാന്‍ പോസ്റ്റട്ടെ എന്ന് സമ്മതം ചോദിച്ചപ്പോള്‍ ആകെക്കൂടി പറഞ്ഞത്  പോസ്റ്റുന്നതില്‍ പ്രശ്നമൊന്നുമില്ല നീ തിരുത്തി എഴുതി കൊളമാക്കാതിരുന്നാല്‍ മതി എന്നുമാത്രമാണ്   അതോണ്ട് കാലത്തിനനുസരിച്ച്ള്ള ചില്ലറ മാറ്റങ്ങള്‍  മാത്രമേ ഞാന്‍ വരുത്തിയിട്ടുള്ളൂ ട്ടോ .പിന്നെ കൂടുതല്‍ അതില്‍ ഒന്നും വേണമെന്നും തോന്നിയില്ല നമ്മടെ ബാപ്പയല്ലേ മോന്‍ വേണ്ടതൊക്കെ അതില്‍ തന്നെയുണ്ടായിരുന്നു  - ഇനി കഥയിലേക്ക്‌ ..

May 27, 2012

അണ്ണാറക്കണ്ണനും അതിനെക്കൊണ്ട് ആവുന്നതും.

    
                           "കാര്‍ട്ടൂണ്‍ മല്‍സരം ഫൈനല്‍ റൗണ്ടിലേക്കുള്ള വിജയികള്‍ !!"
എന്റെ വര നൌഷാദ്ക്കാടെ കാര്‍ട്ടൂണ്‍ കാപ്ഷന്‍ മത്സരത്തെക്കുറിച്ച് അറിയാത്ത ബൂലോകര്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം ഇല്ലാതെയല്ല എന്റെ  ഈ സാഹസം . അണ്ണാറക്കണ്ണനും അതിനെക്കൊണ്ടാവുന്നതും എന്ന് പറഞ്ഞപോലെ ഇതുവരെ അറിയാത്ത ഏതെങ്കിലും ഓണം കേറാ മൂലയിലുള്ള  ഒന്നുരണ്ടു പേരെങ്കിലും ഇതോണ്ട് അറിഞ്ഞെങ്കിലോ.! മാത്രോമല്ല എന്റെ ഉമ്മച്ചി പറഞ്ഞപോലെ ഞമ്മള്‍ അതായത് ഞാന്‍ എന്തോ കുദുറത്തിനാല്‍ ഇതിലെ പതിനെട്ടു പേരില്‍ ഒരാളായി സ്ഥാനം പിടിച്ചിട്ടും ഉണ്ടേയ് !പക്ഷേ.. എനിക്ക് വോട്ട് ചെയ്യണമെന്ന് പറയാനൊന്നുമല്ലാട്ടോ ഞാനിത് വീണ്ടും ഇവിടെ എടുത്തു പോസ്റ്റിയത്. നൌഷാദ്ക്കാനെ സോപ്പടിച്ചു സമ്മാനം ചുളുവില്‍ നേടിയെടുക്കുക എന്ന ഉദ്ദേശവും ഒരു ലവലേശം എന്റെ മനസ്സിന്റെ നാലയലത്ത്പോലും വന്നിട്ടുമില്ല. നിങ്ങള്‍ക്കാര്‍ക്കെങ്കിലും അങ്ങനെ വല്ലതും തോന്നിയാല്‍ അത് യാദൃശ്ചികം മാത്രമായി കൂട്ടിക്കൊളീം.
 ഇത്രേം സമ്മാനങ്ങളും മറ്റും ബൂലോകത്തെ കുറെ പേര്‍ക്ക് വാരിക്കോരിക്കൊടുത്തു   പുണ്യം നേടാനൊന്നുമായിരിക്കില്ല ഈ മത്സരം സംഘടിപ്പിച്ചവരുടെ ഉദ്ദേശം എന്നാണെനിക്കു തോന്നിയത്, തങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യമാണ് മുഖ്യ ലക്ഷ്യമെന്ന് ഉറപ്പിച്ചുതന്നെ പറയാമെന്നും തോന്നുന്നു. അപ്പൊ അതിനു വേണ്ടി നമ്മുടെ വകയും ചെറിയൊരു ശ്രമം. അത്രേയുള്ളൂ  , പിന്നെ ഈ നിക്കാഹിലേക്കുള്ള വഴികൊണ്ട് ചെലപ്പോ നുമ്മക്കും എന്തെങ്കിലും പ്രയോജനം ഭാവിയില്‍ ഉണ്ടായെങ്കിലോ..എത്..?
വോട്ടിന്റെ കാര്യത്തില്‍ എനിക്ക് പറയാനുള്ളത് 'പതിനെട്ടു കമ്മന്റുകളും വായിച്ചുനോക്കി മനസ്സില്‍ നല്ലതെന്നു തോന്നിയതിനു ഒരു വോട്ട് ..അത്രേ വേണ്ടൂ'.എന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടമാവുന്നത് എന്റെ കമ്മന്‍റ് ആവണെ എന്ന് പ്രാര്‍ഥിക്കുന്നതില്‍ തെറ്റൊന്നും ഇല്ലല്ലോ അല്ലെ ,പിന്നെ ഒരു സമ്മാനമൊക്കെ കിട്ടുകഎന്നു വെച്ചാല്‍ പെരുത്ത്‌ സന്തോഷമുള്ള കാര്യവും അല്ലെ !

ഇന്ന്  ഈ ഒരൊറ്റ ദിവസം കൂടിയെ ഈ മത്സരം അവസാനിക്കാനുള്ളൂ എന്ന കാര്യം പ്രത്യേകം മനസ്സില്‍ കുറിക്കണേ ..അപ്പൊ ഇനിയും വോട്ട് ചെയ്തിട്ടില്ലെങ്കില്‍ ഒട്ടും മടിച്ചു നില്‍ക്കാതെ താഴെ ലിങ്കില്‍ ക്ലിക്കി കേറി ഇഷ്ടപ്പെട്ട കമ്മന്റിനു ഒരു വോട്ട്‌ ചെയ്തോളീം.

http://way2nikah.com/poll.php

ഒരു രഹസ്യ അറിയിപ്പ് : എനിക്ക് വോട്ട് ചെയ്തവര്‍ക്ക് വിതരണം ചെയ്യാനായി ഒരു ചെമ്പ് ഉണ്ണിയപ്പം റെഡിയാക്കി വെച്ചിട്ടുണ്ട് , സംഗതി രഹസ്യമായി അറിയിക്കുന്നവര്‍ക്ക് രഹസ്യമായി തന്നെ പാര്‍സല്‍ ചെയ്യുന്നതാണ് , സംഗതികള്‍ പരമ രഹസ്യമായിരിക്കണം .



http://way2nikah.com/poll.php                         

Apr 14, 2012

വിഷുക്കണി.


 കണ്ണിനു കുളിരേകും കണിക്കൊന്നയായും
ജീവനു പ്രഭയേകും പാലമൃതായും
കണികണ്ടുണരാനെനിക്കെന്നുമെന്‍ -
പ്രാണനാം പൊന്നുമ്മയുള്ളപ്പോള്‍
 മറ്റൊരു കണിയെന്തിനെനിക്കീ ഭൂവില്‍ .

LinkWithin

Related Posts Plugin for WordPress, Blogger...