Showing posts with label അനുഭവങ്ങള്‍. Show all posts
Showing posts with label അനുഭവങ്ങള്‍. Show all posts

Mar 19, 2013

ചൈനക്കാര്‍ക്കെന്താ ഈ ബ്ലോഗില്‍ കാര്യം..?

 തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കിയെടുക്കാന്‍ പോലീസുകാര് കേറാൻ  കാരണം ഇന്നച്ചൻ അങ്കിളിന്  നാക്ക് പിഴച്ചതാണെന്നു വെക്കാം പക്ഷേ എന്റെ ഈ ചിപ്പിയില്‍ കഴിഞ്ഞ രണ്ടു മാസമായി നമ്മുടെ ചൈനക്കാരിങ്ങനെ കയറിയിറങ്ങുന്നത് എന്തിനായിരിക്കും എന്നത് തലേംകുത്തിനിന്ന് ആലോചിച്ചിട്ടുപോലും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. 

Dec 27, 2012

അങ്ങിനെ എന്‍റെ ബ്ലോഗിലും കള്ളന്‍ കേറിയേയ്..


ഡിസംബര്‍ എക്സാമിന്റെ കാറും കോളുമൊഴിഞ്ഞശേഷം  സമാധാനമായി കഴിഞ്ഞ ദിവസം ജിമെയില്‍ തുറന്നപ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ആ മെയില്‍  വാര്‍ത്ത  കണ്ടത്, കണ്ണും നട്ട് കാത്തിരുന്നിട്ടും എന്‍റെ ചിപ്പിയിലെ  സാഗര്‍ ഏലിയാസ്‌ റീ ലോഡഡ്‌ എന്ന മുത്ത്‌  ഒരാള്‍ കട്ടോണ്ട്  പോയിരിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത, ഓരോരോ തോന്നലുകളെക്കുറിച്ച് ഇടയ്ക്കിടെ നമ്മോട് പറയാറുള്ള ഈ ബ്ലോഗ്‌ മോഷ്ടാവിനെ എനിക്ക് കാട്ടിത്തന്നത് , വാസുവേട്ടന് ബഹുത് ബഹുത് ശുക്രിയാ ..നാലഞ്ചു ദിവസമായി ഇക്കാര്യം കണ്ടെത്തിയിട്ടെങ്കിലും അത് എന്റെ പോസ്റ്റാണെന്നും ഡിലിറ്റ്‌ ചെയ്യാനും പറഞ്ഞ് ഒരു കമ്മന്റ്

Sep 26, 2012

ആച്ചിയമ്മയും മക്കളും.

കഴിഞ്ഞ മാസാവാസാനത്തിലാണ് അതിദാരുണമായ ആ സംഭവം നടന്നത്, എന്റെ ഓര്‍മ്മ ശെരിയാണെങ്കില്‍ അന്നൊരു തിങ്കളാഴ്‌ചയായിരുന്നു, എന്നത്തേയും പോലെ അന്നും  ഞാന്‍  സ്കൂളില്‍ പോവുകയും വരികയും ചെയ്തു , സ്കൂളിലായിരുന്നെങ്കില്‍ അന്ന് പതിവിലും കൂടുതല്‍ ബോറായിരുന്നു കാര്യങ്ങള്‍ , ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ സക്കീനമിസ്സ്‌  അവധിയായിരുന്നത് കൊണ്ട് മാത്രമല്ല മൂന്നു പിരീഡ് നീണ്ടു നിന്ന മാത്സ് ക്ലാസ്സ്  കുറച്ചു കടന്ന കയ്യായിപ്പോയില്ലേന്നൊരു സംശയം !പക്ഷേ ഫഹദ് സാറിനോട് അക്കാര്യം പറഞ്ഞാല്‍ ചെവി പൊന്നായത് തന്നെ

Aug 19, 2012

രണ്ട് പെരുന്നാളുകള്‍ക്കിടയില്‍ സംഭവിച്ചത് !

പെരുന്നാള്‍രാവല്ലേ എല്ലാ വര്‍ഷത്തേയും പോലെ കുറച്ചു മൈലാഞ്ചിയരച്ചു കയ്യിലിട്ടേക്കാമെന്നുകരുതി ചുന്നക്കുട്ടിയെയും പടിഞ്ഞാറേ വീട്ടിലെ ആച്ചിമോളേയും കൂട്ടി പുറത്തെക്കൊന്നിറങ്ങിയതെയുള്ളൂ..അത് കാത്തിരുന്നത് പോലെ  ഉടനെ വന്നു ഉമ്മച്ചിയുടെ പിന്‍വിളി..

Jul 27, 2012

ദാ വന്നു..ദേ പോയി..

  
മഴയുടെ കാര്യമാണ് ,  ദേ വന്നെന്ന് പറയും മുമ്പേ ആകാശത്തു അതുവരെ  വിങ്ങി മങ്ങി നിന്നിരുന്ന വെയില്‍ നാളങ്ങളെ മേഘതിരശ്ശീലയിട്ടു മറച്ച് വയലേലകളിലൂടെ ചൂളമടിച്ചെത്തിയ ചുളുചുളുപ്പന്‍ കാറ്റിന്റെ അകമ്പടിയോടും  ആരവത്തോടും  കൂടി  മൊത്തത്തില്‍ ഇരുണ്ടു കേറി വന്നെത്തി മദയാനക്കൂട്ടങ്ങളെ പ്പോലെ കരിമേഘക്കൂറ്റന്മാര്‍ ..

Feb 25, 2012

" അപ്പൊ ഞമ്മളിവിടെ നിക്കണോ അതോ.. ! "

ഇക്കഴിഞ്ഞ നാലഞ്ച് മാസങ്ങള്‍  ഓടിപ്പോയ പോക്കിന്‍റെ ആ ഒരു സ്പീഡ്‌ കാണുമ്പോള്‍ അഞ്ചെട്ട് മാസം മുമ്പ്  തുടങ്ങി വെച്ച എന്‍റെ പ്രിയപ്പെട്ട സൈനുവിനെക്കുറിച്ചുള്ള കഥയുടെ എഴുത്ത് ഒടുവില്‍  എവിടെ ചെന്ന് നില്‍ക്കുമെന്നോ; അതെഴുതിത്തീരാന്‍ ഇനി എത്ര കാലം പിടിക്കുമെന്നോ   ഒരെത്തും പിടിയും കിട്ടുന്നില്ലെന്‍റെ പ്രിയപ്പെട്ടോരെ..
സെപ്തംബര്‍ എട്ടാം തീയ്യതി ഒരു ഓണപ്പോസ്റ്റ്‌ തട്ടിക്കൂട്ടിയിട്ട് ഒരുപ്പോക്ക്പോയതാണ് നമ്മളിവിടെനിന്ന്  പിന്നെ ഓണവും നോമ്പും, പെരുന്നാളുകളും താത്തമാരുടെ കല്യാണങ്ങളും, നാലഞ്ചു ഹര്‍ത്താല്‍ ഉത്സവങ്ങളും, ക്രിസ്തുമസ്സും എക്സാമും  അതിന്നിടയില്‍ ഉപ്പാടെയും മറ്റു പ്രിയപ്പെട്ടവരുടെയും നാട്ടിലേക്കുള്ള വരവും എല്ലാം കൂടി കൂട്ടിക്കുഴഞ്ഞു കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊടിപൂരം തന്നെയായിരുന്നു, ശെരിക്കും അടിച്ചുപൊളിച്ചു ആര്‍മ്മാദിച്ചെന്നു തന്നെപറയണം. 

 (ജെപി അങ്കിളിനോടൊപ്പം ഞാനും ചുന്നയും)
ആഗസ്റ്റ്‌ അവസാനം നോമ്പ് പെരുന്നാള്‍ അതുകഴിയുമ്പോഴേക്കും ഓണവും എത്തി, പിന്നെ വിദേശങ്ങളില്‍ പലയിടങ്ങളിലായി ജോലിചെയ്യുന്ന നസിമാമ, അമിക്കാ, ഇക്കപ്പ, ലാലപ്പ, ഹബിക്ക, സിനിമാമി,ആദിമോന്‍, അലിക്ക തുടങ്ങിയവര്‍ ഓരോരുത്തരായി എത്തിച്ചേരാന്‍ തുടങ്ങി, ഉപ്പ വന്നത് സെപ്തംബര്‍ ഇരുപത്തിമൂന്നിന്, അന്ന് വെള്ളിയാഴ്ച ആയിരുന്നതോണ്ട് സ്കൂള്‍മുടക്കിതന്നെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഞങ്ങളൊരു ഘോഷയാത്രയായി പോയി കൂട്ടിക്കൊണ്ടു വന്നു,   അതിന്‍റെ പിറ്റേന്നു ഇക്കപ്പാടെ മോള്‍ അസ്മതാതാടെ കല്യാണം, അതിന്റെ വിരുന്നും സല്‍ക്കാരങ്ങളുമായി നീങ്ങുന്നതിന്നിടയില്‍ നവംബര്‍ ആദ്യത്തില്‍ വല്യപെരുന്നാളെത്തി, പെരുന്നാള്‍ കഴിഞ്ഞ ഉടനെ 11-11-11ന് നസ്മിതാതാടെ കല്യാണം, 

 (നസ്മിതാതാടെ നിക്കാഹ്)
 പിന്നെ കുറച്ചു ദിവസങ്ങളിലായി അതിന്‍റെ ആരവങ്ങള്‍, അതിന്നിടയില്‍ പുതിയ വീട്ടിലേക്കുള്ള താമസമാറ്റം, ദിവസേനയെന്നോണം കടപ്പുറസന്ദര്‍ശനം, ഫാന്റസി പാര്‍ക്ക്, മലമ്പുഴ, ആനക്കോട്ട തുടങ്ങിയ ഉല്ലാസകേന്ദ്രങ്ങളിലേക്ക് യാത്ര, അതോടൊപ്പം ഞങ്ങള്‍ കുടുംബ സമേതം തൃശൂര്‍ പോയി ജെ.പി അങ്കിളിനെയും ആന്റിയേയും സന്ദര്‍ശിച്ചിരുന്നു, മറ്റു ചിലരെ കാണണം; കാട്ടാം എന്നൊക്കെ ഉപ്പ പറഞ്ഞിരുന്നെങ്കിലും സംഗതി നടന്നില്ല, ആ രണ്ടു മൂന്നുമാസം ആഘോഷങ്ങളും സന്തോഷങ്ങളുമായി  എന്തൊക്കെയൊരു  ബഹളേര്‍ന്നു! 

(ഗുരുവായൂര്‍ ആനക്കോട്ട)
നവമ്പര്‍ അവസാനത്തോടെ ആര്‍മാദങ്ങളുടെ കൊടിയിറങ്ങാന്‍ തുടങ്ങി, കല്യാണങ്ങള്‍ കൂടാന്‍  എത്തിയ പ്രിയപ്പെട്ടവര്‍ മനസ്സില്‍ നൊമ്പരപ്പൊട്ടുകള്‍ ബാക്കിവെച്ചുകൊണ്ട് മടങ്ങിത്തുടങ്ങി, ഒടുവില്‍  ഡിസംബര്‍ മൂന്നിന് ഉപ്പയും, ജനുവരി ഇരുപതിന് അലിക്കായും (നസ്മിതാതാടെ കേട്യോന്‍ - അഥവാ ഞങ്ങടെ അളിയന്‍ - മൂപ്പര്‍ക്ക് ഇക്ക എന്ന് വിളിക്കുന്നതാണ് ഇഷ്ടം, പിന്നെ രഹസ്യമായി പറഞ്ഞാല്‍ സ്വന്തം ഒരു ഉടപ്പിറന്നോന്‍ ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ക്കും അതുതന്നെ സന്തോഷം) കൂടി പോയതോടെ കളിക്കളം കാലിയായി, സ്കൂളീ പോവാനും ടീച്ചര്‍മാരുടെ വഴക്ക് കേള്‍ക്കാനും നേനാടെ ജന്മം  പിന്നെയും ബാക്കിയായെന്നു ചുരുക്കം, ഉപ്പാനെ യാത്രയയച്ചുവന്ന ചുന്നക്കുട്ടി അന്നുമുഴുവാന്‍ വല്യവായിലെ നിലവിളിയായിരുന്നു, അവള്‍ കുട്ടിയായതോണ്ട് വിഷമവും സങ്കടോം കരഞ്ഞു തീര്‍ത്തു ,നമ്മള്‍ പിന്നെ പന്ത്രണ്ടു വയസ്സൊക്കെ കഴിഞ്ഞ വല്യ കുട്ടിയായില്ലേ ,സങ്കടം വന്നാല്‍ കരയുന്നതൊക്കെ കുറച്ചിലാണല്ലോ! അതോണ്ട് ഞാന്‍ ഒരാളെയും യാത്രയയക്കാന്‍ പോയേ ഇല്ല, കുറച്ചു ദിവസം വാല്ലാത്ത മൂഡോഫില്‍ അങ്ങ്പോയി ,അതിന്നിടയില്‍ സ്കൂളില്‍ സ്കൌട്ട്  യൂണിറ്റിലും ചേര്‍ന്നു, അത്ര തന്നെ.

                                                    (ചുന്ന ഫാന്റസി പാര്‍ക്കില്‍ )
പൂരോം  വെടിക്കെട്ടും എല്ലാം കഴിഞ്ഞ് പൂരപ്പറമ്പില്‍ ബാക്കിയായ അമിട്ട്കുറ്റി പോലെ ഒറ്റക്കായപ്പോഴാണ് മാസങ്ങള്‍ക്ക്മുമ്പ് തുടങ്ങി വെച്ച ആ കഥ  ഒഴിവു കിട്ടുന്നതിന്നനുസരിച്ചു എഴുതിത്തീര്‍ക്കാമെന്നൊരു ഉള്‍വിളി ഉണ്ടായത്, പക്ഷെ സാധനം പൊടിതട്ടിയെടുത്ത് ഒരാവര്‍ത്തി വായിച്ചപ്പോള്‍ എവിടെയൊക്കെയോ കല്ലുകടിക്കുന്ന പോലെ ഒരു തോന്നല്‍ , എഴുതിയതൊന്നും മനസ്സിനങ്ങോട്ടു തൃപ്തമാകാത്തപോലെ ഒരിത്, അതിപ്പോ തോന്നാന്‍ കാരണമെന്താണെന്ന്‌ വെച്ചാല്‍ കഴിഞ്ഞ നവംബറില്‍ സ്കൂള്‍ തലത്തില്‍ നടന്ന ഒരു കഥാരചനാപഠനക്യാമ്പില്‍ പങ്കെടുത്തത്കൊണ്ടാണെന്നാണ് എന്‍റെ വിശ്വാസം, ഒരു കഥ പറയുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും ഒരു കഥക്ക് വേണ്ടുന്ന പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണെന്നും മറ്റും അങ്ങിങ്ങ് തൊട്ടും തൊടാതെയും എന്തൊക്കെയോ മനസ്സിലാക്കിയതോടെ പണ്ട് മര്‍മ്മാണി വൈദ്യര്‍ പശുവിനെ തല്ലാന്‍ പോയ പോലെയായി കാര്യങ്ങള്‍, ഇതുവരെ എഴുതിവെച്ചതോന്നും കഥയെന്ന സാധനത്തിന്‍റെ നാലയലത്തുപോലും എത്തിയിട്ടില്ലെന്ന തോന്നല്‍ മനസ്സിലങ്ങനെ കറങ്ങിയടിച്ചു നടക്കുന്നു.
ഇനിയിപ്പോ അതിന്നു പരിഹാരമായി ഒരൊറ്റ വഴിയെ ഞാന്‍ കാണുന്നുള്ളൂ , വായീ വന്നത് കോതക്ക് പാട്ടെന്ന് പറഞ്ഞ പോലെ മനസ്സില്‍ തോന്നിയത് തോന്നിയപോലെ എഴുതി കണ്ണും പൂട്ടി അങ്ങോട്ട്‌ കീച്ചുകതന്നെ, വരുന്നെടത്ത് വെച്ച് കാണാം അല്ല പിന്നെ! ഏതായാലും എക്സാം കഴിയട്ടെ ,എങ്കിലേ ശെരിക്കും ഒരു ഒരു ഇത് കിട്ടൂ.. ആരൊക്കെ എന്തൊക്കെ ഈ ബൂലോകത്ത് എഴുതിവേക്കുന്നു? സന്തോഷ്‌ പാണ്ടിയുടെ സിനിമയും പാട്ടും വരെ സഹിച്ചില്ലേ നമ്മള്‍? അതിലും വലുതൊന്നും ആവാന്‍ വഴിയില്ല ഇത് എന്നാണെന്റെയൊരു വിശ്വാസം, എന്റെ വിശ്വാസം എന്നെ  രക്ഷിച്ചാല്‍ മതിയായിരുന്നു.
(ആനക്കോട്ടയായി മാറിയ പുന്നത്തൂര്‍ കോട്ട, ദൂര ദൃശ്യം)
 എന്റെ കഥയുടെ തുടക്കവും അതിലെ മറ്റൊരു ഭാഗവും ഞാനിവിടെ കുറിക്കാം , കഥ ഇങ്ങനെയൊക്കെ തന്നെ പറഞ്ഞാല്‍ മതിയോയെന്നകാര്യം  അറിയുന്നവര്‍ ഒന്നറിയിക്കണേ..
തുടക്കം : “ഇയ്യറിഞ്ഞാ വിശേഷം?  ഒളിച്ചുപോയ നമ്മടെ ചോലക്കാട്ടെ സൂറാടെ കേട്യോന്‍ മൂസ്സക്കുട്ടി തിരിച്ചുവന്നത്രേ മോളെ!”
ഓസ്സാത്തി പാത്തുത്ത ഒരു സ്വകാര്യം പോലെയാണ് അക്കാര്യം ഉമ്മാട് പറയുന്നത് കേട്ടത്, അത് പറയുമ്പോള്‍ അവരുടെ മുഖത്ത് ആശ്ചര്യഭാവമായിരുന്നു."
ഇടയിലെ ചെറിയൊരു പേരഗ്രാഫ് : "രാത്രി, പതിവ് സമയം കഴിഞ്ഞിട്ടുംഎനിക്കെന്തോ തീരെ ഉറക്കം വന്നില്ല പുറത്തെ ഇരുട്ടിനെ കീറിമുറിച്ചെത്തുന്ന മിന്നലോളികള്‍  കര്‍ട്ടനു പിറകിലെ ജനല്‍ ഗ്ലാസുകളില്‍ തട്ടി ചിന്നിച്ചിതറുന്നു, ദൂരെ ദിക്കുകളില്‍ നിന്നും മേഘഗര്‍ജനത്തിന്‍റെ മാറ്റൊലികള്‍, പുറത്തു മഴയുടെ ആരവം കൂടിവരുന്നതറിഞ്ഞപ്പോള്‍  സൈനു വീണ്ടും എന്‍റെ ഓര്‍മ്മയിലേക്കോടിയെത്തി."
ഇങ്ങനെയോക്കെയാണ്‌  സംഗതികളുടെ കിടപ്പ് , ഈ ശൈലി പഴയതാണെന്നു തോന്നുന്നുണ്ടോ? എന്തായാലും കാര്യങ്ങള്‍ തുറന്നുപറയണേ.
ഇപ്പോ നിങ്ങള്‍ക്ക് മനസ്സില്‍ തോന്നിയ  ഒരുകാര്യം ഞാന്‍ പറയട്ടെ കൊറേ കാലമായല്ലോ നീയ്യീ ഒടുക്കത്തെ കഥയുടെ കാര്യം പറയാന്‍  തുടങ്ങീട്ട്! എന്ത് പണ്ടാറായാലും വേണ്ടില്ല ,ഒന്ന് പോസ്റ്റ്‌ ചെയ്ത് തൊലക്കെന്റെ പെണ്ണേ എന്നല്ലേ ? എനിക്കറിയാം നിങ്ങള്‍ക്കെന്നല്ല എനിക്ക് തന്നെ സ്വയം ചൊറിഞ്ഞുവരുന്നുണ്ട് ഇങ്ങനെ ഓരോന്ന് പറയുമ്പോള്‍.
അതോണ്ട് ഇനിയും വെച്ച് താമസിപ്പിക്കുന്നത് ഒരുനെലക്കും ശെരിയല്ല എന്നതിനാല്‍ മാര്‍ച്ച് 8 നു എക്സാമിന്റെ കൊടിയിറങ്ങിയാല്‍ ഉടനെ സൈനുവിന്റെ കഥയുമായി ഞാനെത്തും, ഇന്ഷാഅള്ള എത്തിയിരിക്കും, ഇത് കുറുപ്പിന്‍റെ ഉറപ്പല്ല ബൂലോകത്തു വാഴും നേനാടെ ഉറപ്പാണ്..
ജസ്റ്റ്‌ റിമമ്പര്‍ ദാറ്റ്‌..., വെയിറ്റ് ആന്‍ഡ്‌ സീ..
(ഒടുവില്‍ ശ്രീകണ്ടന്‍ നായര്‍ സ്റ്റൈലില്‍ ഒരു ഗുഡ് ബൈ )

Aug 5, 2011

" ആനമുട്ടകള്‍ ഉണ്ടാവുന്നത്.."


ഞാനൊരു കഥയുടെ പണിപ്പുരയിലാണ്, പണിപ്പുര എന്നുവെച്ചാല്‍എന്‍റെ പഠനമുറി തന്നെഇവിടെയാവുമ്പോള്‍ സ്കൂളിലേക്ക് നോട്ട്സ് എഴുതുകയാണെന്ന് പറഞ്ഞു കാര്യം നടത്താമല്ലോപിന്നെ അടുത്തുണ്ടാവുക ചുന്നക്കുട്ടിയാണ്, മലയാളത്തില്‍ എന്നും ആനമുട്ട  വാങ്ങുന്ന അവള്‍ക്കുണ്ടോ ഞാനെഴുതുന്നത് വല്ലതും പിടികിട്ടണ്! എന്നാല്‍ എന്‍റെ ഇടുങ്ങിയ റൂമിലിരുന്ന് എഴുതുമ്പോളുള്ള ഒരു പ്രശ്നം എന്താണെന്ന് വെച്ചാല്‍ എന്‍റെ ഭാവനകള്‍ക്ക് യഥേഷ്ടം ചിറകു വിരിച്ചു വിഹരിക്കാനുള്ള ഒരു സൗകര്യമില്ല എന്നതാണ്, അതുകൊണ്ട് പുറത്തെ ഹാളിലിരുന്നാവുമ്പോള്‍ കുറച്ചൂടെ വിശാലമായിരുന്നു പ്രകൃതിഭംഗിയൊക്കെ കണ്ടാസ്വദിച്ചു വിശാലമായിതന്നെ കാര്യം നടത്താമായിരുന്നു , പക്ഷേ, കഥയാണ്‌എഴുതുന്നതെന്ന് ഉമ്മച്ചീക്കെങ്ങാനും മനസ്സിലായാല്‍ പിന്നെ വെടിക്കെട്ടോട്കൂടിയ ഒരു ആറാട്ട്‌കഥ ഞാന്‍കേള്‍ക്കുകയും,കാണുകയും അനുഭവിക്കുകയും വേണ്ടിവരും എന്നതിനാല്‍അങ്ങിനെയൊരു സാഹസത്തിനു തല്‍ക്കാലം മുതിരുന്നില്ല, ഉള്ളത് കൊണ്ട് ഓണം എന്ന്പറഞ്ഞപോലെ തല്‍ക്കാലം ഞമ്മടെ മുറിതന്നെ ധാരാളം
   (നമോവാഹം - ഈ പോസ് എപ്പടി)
 ഒരു കഥയെഴുതണം കഥയെഴുതണമെന്ന് കുറേ നാളായി കരുതാന്‍തുടങ്ങിയിട്ട്, പക്ഷേ അതിന് ആഗ്രഹം മാത്രം പോരല്ലോ! സാധനം വല്ലതും കയ്യില്‍വേണ്ടേ? കയ്യിലില്ലെങ്കില്‍പോട്ടെ മനസ്സിലെങ്കിലും വേണ്ടേ! ജീവിത അനുഭവങ്ങളില്‍നിന്നോ; ചുറ്റുപാടുകളില്‍നിന്നോ ആണ് പല  സാഹിത്യ സൃഷ്ടികളും ഉരുത്തിരിഞ്ഞു വന്നിരിക്കുന്നതെന്ന് ആരോ എവിടെയോ എഴുതിവെച്ചത് വായിച്ചതായി ഓര്‍ക്കുന്നുഎന്‍റെ ഈനീണ്ട പത്തുപതിമൂന്നു വര്‍ഷത്തെ ജീവിത കാലയളവിന്നിടയില്‍ മനസ്സില്‍ മായാതെ കിടക്കുന്ന ചില്ലറ അനുഭവങ്ങളെക്കുറിച്ചൊക്കെ ഇതിനകം തന്നെ വേണ്ടതിലധികം പൊടിപ്പും തൊങ്ങലും വെച്ച് ഞാന്‍എഴുതിക്കഴിഞ്ഞിരിക്കുന്നു, അവയില്‍ചില ഭാവനകള്‍ കാടുകയറിയതിന്‍റെ ഫലമായി താത്തമാരില്‍നിന്നും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ എന്‍റെ നേര്‍ക്കുണ്ടായിട്ടുണ്ടെന്നത് മറച്ചു വെക്കുന്നില്ല, ആ അതിക്രമങ്ങള്‍ക്കിടയില്‍ നീലവിഹായസ്സിലേക്ക് യഥേഷ്ടം  പറന്നുയര്‍ന്നിരുന്ന എന്‍റെ ഭാവനയുടെ ചിറകുകള്‍ക്ക് ചില്ലറ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ തല്‍ക്കാലം കൂടുതല്‍ പഴയപോലെ അത് വിടര്‍ത്താന്‍ ഞാന്‍ ഒരുങ്ങുന്നില്ല. അത് കൊണ്ടാണ് മഹാന്മാരിലാരോ പറഞ്ഞ പ്രകാരമുള്ള ഒരു സാഹിത്യ സൃഷ്ടിക്കായി ചുറ്റുപാടുകളില്‍നിന്നുള്ള അനുഭവങ്ങളില്‍നിന്നും കഥയുടെ വിഷയം തിരഞ്ഞെടുത്തപ്പോള്‍ ഞാന്‍ എഴുതുന്നത്  ഒരിക്കലും വായിക്കാന്‍ സാദ്ധ്യതയില്ലാത്ത എന്‍റെ ഒരു കൂട്ടുകാരിയെ ചുറ്റിപ്പറ്റിയുള്ള ചില സംഭവങ്ങളാക്കാമെന്ന് തീരുമാനിച്ചത്, അങ്ങിനെയാവുമ്പോള്‍ നമ്മടെ തടിക്കു കേടുപാടുകള്‍ സംഭവിക്കില്ലല്ലോ! എപ്പടി ഞമ്മടെ ഫുദ്ധി? ഞങ്ങളുടെ വീടിന്‍റെ നാലുവീട് വടക്ക് പടിഞ്ഞാറ് മാറിയാണ് എന്‍റെ നല്ലൊരു കൂട്ടുകാരിയായ  സൈനു എന്ന് വിളിക്കുന്ന സൈനബയുടെ വീട്സൈനുവും ഉമ്മയും ഉമ്മുമ്മയും പിന്നെ കാലിനു വയ്യാത്ത നാലുവയസ്സുള്ള അനിയനുമാണ് ആ വീട്ടില്‍ഉള്ളത്കൂടുതല്‍വിവരണം ഇവിടെ നടത്തിയാല്‍ പറയാന്‍പോകുന്ന കഥയുടെ ആ ഒരു ഒരു ഇത് നഷ്ടപ്പെടുമെന്നതിനാല്‍ ബാക്കി അവിടെ പറയാം.           ( ചുന്നാസിന്റെ പുതിയ അവതാരം )
കഥ എഴുതിതുടങ്ങിയിട്ട് ഒരാഴ്ചകഴിഞ്ഞെങ്കിലും ഇതുവരെ നാലുവരികളെ പൂര്‍ത്തിയായിട്ടുള്ളൂ എന്നതാണ് ഒരു പ്രശ്നം, മഹത്തായ ഒരു കന്നി രചനയല്ലേ നടക്കുന്നത്! ഓരോ വാക്കുകളും ഓരോ വരികളും ഓരോരോ സംഭവം ആക്കണമെന്നാണ്ആഗ്രഹം, അതുകൊണ്ട് വെട്ടിയും തിരുത്തിയും മാറ്റിയും മറിച്ചും എഴുതിയെഴുതി ഒച്ചിന്‍റെ വേഗതപോലും ഇല്ലാതായെന്ന് തോന്നുന്നു, മാത്രവുമല്ല മുന്‍കാല അനുഭവങ്ങള്‍ ഇടയ്ക്കിടെ ഓര്‍മ്മകളില്‍ തിരതല്ലുമ്പോള്‍ ഭാവനയുടെ ചിറകുകള്‍ ശെരിക്കങ്ങോട്ടു വിടരുന്നില്ല എന്നത്   മറ്റൊരു പ്രശ്നം, ഈ നെലക്കാണെങ്കില്‍ അടുത്ത മാസത്തെ പോസ്റ്റായി ഈ കഥ പോസ്റ്റാമെന്ന ആഗ്രഹം നടക്കുമോ എന്തോ! എന്തായാലും ഞാന്‍ കാര്യമായിത്തന്നെ ഒന്ന് ശ്രമിച്ചു നോക്കട്ടെ, മാസം ഒന്ന് നെടുനീളത്തില്‍ കിടക്കുന്നുണ്ടല്ലോ! പിന്നെ കഥകള്‍ പറയുകയാണെങ്കില്‍ ചുന്നാടെ മണ്ടത്തരങ്ങളെപ്പറ്റിതന്നെയുണ്ട്‌ കൊട്ടക്കണക്കിന് പറയാന്‍, പക്ഷെ, അവളുടെ മായാവിക്കഥയില്‍ ഞാന്‍ എഴുതിയത് എന്‍റെ ഏതോ കൊടിയ ശത്രു അവള്‍ക്കു വള്ളിപുള്ളി വിടാതെ വായിച്ചുകൊടുത്തതിനു ശേഷം എന്നെ കാണുമ്പോള്‍ അവള്‍ക്കു ഇടയ്ക്കിടെ കലിപ്പ് ഇളകിക്കൊണ്ടിരിക്കുന്നുണ്ട്, പ്രായം കൊണ്ട് മൂന്ന്മൂന്നര വയസ്സിനു ഞാനാണ് മൂത്തതെങ്കിലും ആരോഗ്യത്തിന്‍റെയും തടിമിടുക്കിന്റെയും കാര്യത്തില്‍ ആ മൂപ്പ് അവള്‍ക്കാണ് അതുകൊണ്ടാണ് മുപ്പത്തിയെക്കുറിച്ച് കൂടുതല്‍എഴുതി ആരോഗ്യത്തിന്‌ ഹാനിവരുത്തേണ്ടെന്ന് കരുതുന്നത്, എന്നാലും ചില ആന മണ്ടത്തരങ്ങള്‍ കാണുമ്പോള്‍ പറയാതിരിക്കാനും കഴിയുന്നില്ല! കഴിഞ്ഞ മാസം സ്കൂളിലെ ക്ലാസ്സ് ടെസ്റ്റില്‍ മലയാളത്തിന് അവള്‍ക്കു കിട്ടിയത് വലിയൊരു വട്ടപ്പൂജ്യമാണ്, എന്നാല്‍ ജനറല്‍നോളജ്, കണക്ക് എന്നിവയില്‍ എന്നും ഫുള്‍മാര്‍ക്കും വാങ്ങിക്കാറുണ്ട് കക്ഷി, അതെന്തു മറിമായമാണാവോ! അന്ന് കിട്ടിയ വട്ടത്തിനു നടുവില്‍ ഒരു തുമ്പിക്കയ്യും രണ്ടു കൊമ്പും വരച്ചുകൊണ്ട് വന്നാണ് മൂപ്പത്തി അത് ഉമ്മച്ചിയെ കാണിച്ചത്അതെന്താണെന്ന് ചോദിച്ച ഉമ്മച്ചിക്ക് കിട്ടിയ മറുപടി വളരെ കൂളായിട്ടുള്ളതാരുന്നു അത് മിസ്സ്‌തന്ന ആനമുട്ടയാണെന്നും നാളെ അത്പുഴുങ്ങിക്കൊണ്ട് ചെല്ലാന്‍പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അത്, ഉമ്മച്ചിക്ക് അത് കേട്ടപാടേ കലിയിളകിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.." കാലു ഞാന്‍തല്ലി ഒടിക്കും.. നിന്‍റെ മിസ്സിനെ ഞാനൊന്ന് കാണട്ടെ , കാര്യമെന്താണെന്നും അറിയട്ടെ, എന്നിട്ട് വേണം." ഉമ്മച്ചി അത് പറഞ്ഞു തീരും മുമ്പേ ഉരുളയ്ക്ക് ഉപ്പേരിപോലെ അതിനും ചുന്നാസിന് മറുപടി റെഡിയായിരുന്നു " കുറെ നാളായി ഞാനും 
അത് വിചാരിക്കണ് ഉമ്മച്ചീ, ആ മിസ്സ് ആളു തീരെ ശെരിയല്ലെന്നേയ്.. നമ്മക്ക് ഇപ്പൊ തന്നെ ഒരു ഓട്ടോറിക്ഷ പിടിച്ചു പോയാലോ.. മിസ്സിന്‍റെ  വീട് ഞാന്‍കണ്ടുവെച്ചിട്ടുണ്ട്.."   എന്നതായിരുന്നു ആ ഇന്‍സ്റ്റന്റ് റിപ്ലേ,  തന്‍റെ നേരെ ഫുള്‍ഡോസില്‍വന്ന ബോള്‍ വളരെ സമര്‍ഥമായി  മിസ്സിന്റെ നേരെ സ്ലിപ്പ്‌ചെയ്തു ഒഴിവാക്കിക്കൊണ്ട് ഉമ്മച്ചിക്ക് ആലോചിക്കാന്‍നേരം കൊടുക്കാതെ അവള്‍ ഇക്കപ്പാടെ വീട്ടിലേക്ക് പറപറന്നു , ഉമ്മ ഇനി തല്ലാനോ മറ്റോ പരിപാടിയുണ്ടെങ്കില്‍ ഇക്കപ്പാടെ മോള്‍അസ്മതാത്താനെ പരിചയാക്കി തടുക്കാനായിട്ടാരുന്നു ആ പോക്ക്, ആ പോക്കും നോക്കി മൂക്കത്ത് വിരലും വെച്ച് കുറച്ചുനേരം നിന്നശേഷം ഉമ്മച്ചി പുറത്തേക്ക് പോകുന്നത് കണ്ടു അതിന്നിടയില്‍ “നിങ്ങളോടൊക്കെ വര്‍ത്താനം പറയുന്നതിലും ഭേദം..!  എന്ന് അര്‍ദ്ധോക്തിയില്‍പറഞ്ഞ് നിറുത്തിയതും കേട്ടു, ഞങ്ങളുടെ പരിസങ്ങളിലൊന്നും പോത്തുകള്‍ഇല്ലാതിരുന്നത് ഭാഗ്യം,അല്ലെങ്കില്‍ഉമ്മച്ചി ചിലപ്പോള്‍ പോത്തിന്റെ ചെവിയില്‍വേദമോതുക എന്ന ആ വഴി നോക്കിയേനെ. സംഗതി ചുന്നാസ് പിങ്കിമോള്‍ക്ക്‌ പഠിക്കാന്‍ നോക്കിയതാണെങ്കിലും  സന്ദര്‍ഭത്തിനൊത്ത് ഓരോന്നെടുത്തു കീച്ചാനുള്ള  അവളുടെ ആ കഴിവ് സമ്മതിച്ചു കൊടുത്തെ പറ്റൂ.
അപ്പോഴിനി കൂടുതല്‍ നീട്ടുന്നില്ല , എന്‍റെ  പ്രിയപ്പെട്ട സൈനുവിന്റെ കഥയുമായി അധികം വൈകാതെ കാണാം .. എന്‍റെ  എല്ലാ പ്രിയപ്പെട്ടവര്‍ക്കും റംസാന്‍കരീം.

LinkWithin

Related Posts Plugin for WordPress, Blogger...