Jan 28, 2011

അതി മഹത്തായ ഒരു സല്ലാപ ചര്‍ച്ച.

 
ഫേസ്ബുക്ക് മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലെ അംഗങ്ങളുമായി  സല്ലാപ ചര്‍ച്ച  ചെയ്യാന്‍   ഒരവസരം ഗ്രൂപിന്‍റെ ഹെഡ്മാഷായ  ഇംതിയാസ്‌ക്ക,സയിന്‍സ്‌ മാഷ്‌ വടക്കേല്‍ നൌഷാദ്ക്ക ,ഡ്രോയിംഗ് മാഷ്‌ അകമ്പടം നൌഷാദ്ക്ക എന്നിവര്‍ കൂടി  തന്നു,  എനിക്ക് മുമ്പ് ഈ ചാറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത മലയാള മാധ്യമങ്ങളിലെ എഴുത്തുകാരനും,തന്‍റെ ബ്ലോഗിലൂടെ സമകാലിക ,രാഷ്ട്രീയ ,സംഭവ വികാസങ്ങളും, ജന നന്മയും ലാക്കാക്കി ജനങ്ങളോട് സംവദിക്കുന്ന എഴുത്തുകാരനും ആയ ,ശ്രീ കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി അങ്കിള്‍ ..  (ഇത് കണ്ടാല്‍ ഞാന്‍ ഇംത്യാസ്ക്കാനെ കോപ്പി അടിച്ചതാണെന്നു തോന്നുമെങ്കിലും അത് യാദ്ര്ശ്ചികം മാത്രമാണ്) 


 പിന്നെ ബഹുമാനപ്പെട്ട അല്‍ ഷെയ്ഖ്‌ അല്‍ ഉസ്താദ്‌ അല്‍ ഫൈസു അല്‍ ബ്ലോഗിയ്യ അല്‍ പോസ്റ്റിയ്യ‍ വല്‍ കമെന്റിയ്യ   എന്ന ആ വലിയ മനുഷ്യന്‍..


തുടങ്ങിയവര്‍ തങ്ങളുടെ ബ്ലോഗുകളില്‍ അവരുടെ ചര്‍ച്ച ചേര്‍ത്ത് കഴിഞ്ഞ നിലക്ക് നമ്മുടെ ബൂലോകത്തു നിന്നും ചോദ്യശരങ്ങളുമായി സല്ലാപ ചര്‍ച്ചക്ക്  എത്തിചേര്‍ന്ന കുറച്ചു കൂര്‍മ്മബുദ്ധിമാന്‍മാന്മാരുമായി വളരെ പ്രധാനപ്പെട്ട ചില ആനുകാലിക വിഷയങ്ങളില്‍ ഞാന്‍ നടത്തിയ അതി മഹത്തായ ആ ചര്‍ച്ചയുടെ   പ്രസക്ത ഭാഗങ്ങള്‍ അവിടെ എത്തി വായിക്കാന്‍ കഴിയാത്തവര്‍ക്ക്  വായിക്കാനായി ഇവിടെ എടുത്തു ഞാനും പോസ്റ്റുന്നു, വായിച്ചു നോക്കി വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്നു വിശ്വസിക്കുന്നു .


Noushad Vp Vadakkel : പ്രിയ ഗ്രൂപ്പ് അംഗങ്ങളെ .... കുട്ടികള്‍ക്കും പ്രാതിനിധ്യം കൊടുക്കുക എന്ന താല്പര്യം മുന്‍ നിര്‍ത്തിയാണ് ഇത്തവണ നഹന സിദ്ധീകിനു അവസരം കൊടുക്കുന്നത് ..


Usman Iringattiri ശരിയാ , കുട്ടികളെ ആദ്യം പരിഗണിക്കാം. മുമ്പൊക്കെ കല്യാണം പോലുള്ള അവസരങ്ങളില്‍, 'കുട്ട്യാ ള്‍ക്കൊക്കെ പിന്നെ' എന്നൊരു സമീപനമുണ്ടായിരുന്നു. ഒരിക്കല്‍ ഞാനും ജ്യേഷ്ടനും (കഥാകൃത്തും നോവലിസ്റ്റുമായ അബു ഇരിങ്ങാട്ടിരി) ഒരു കല്യാണത്തിന് പോയി. അന്ന് രാത്രിയിലാണ് കല്യാണം. പല വട്ടം ഭക്ഷണത്തിന് ചെന്നിട്ടും അടുത്ത ട്രിപ്പില്‍ ഇരിക്കാം എന്ന് പറഞ്ഞു മടക്കി വിട്ടു. ഒടുവില്‍ രാത്രി പന്ത്രണ്ടു മണിയായിട്ടും ഭക്ഷണം കിട്ടിയില്ല. അപ്പോഴേക്കും ചോറ് തീര്‍ന്നു.. ഒടുവില്‍ വീട്ടിലെത്തുമ്പോള്‍, അവിടുത്തെ ചോറും തീര്‍ന്നിരുന്നു. കല്യാണത്തിന് പോയ ഞങ്ങള്‍ക്ക് വീട്ടില്‍ ചോറ് എടുത്തു വെക്കേണ്ട കാര്യമില്ലല്ലോ.. ഒടുവില്‍ പച്ച വെള്ളം കുടിച്ചാണ് അന്ന് നേരം വെളുപ്പിച്ചത്..
അത് കൊണ്ട് നേന എന്നാ നാനക്കുട്ടിയെ നമുക്ക് ആദ്യം പിരിച്ചു വിടാം.. അവള് ആളു കുറച്ചു തരിവളയാണ്. തരികിട ചോദ്യമൊന്നും പറ്റില്ല. സ്റ്റാര്‍ സിങ്ങര്‍ ആവാതെ സ്റ്റാര്‍ സിങ്ങര്‍ ആയെന്നു പറഞ്ഞു പറ്റിച്ച കക്ഷിയാണ്.. ചെറിയ വരെ സൂക്ഷിക്കണം അവര്‍ എന്തൊക്കെയാണ് ചെയ്യുക എന്ന് നമുക്ക് ഊഹിക്കാന്‍ പോലും പറ്റില്ല.. കൊച്ചു പയ്യന്‍ ഫൈസു കാണിക്കുന്നത് കണ്ടില്ലേ?

ഇത്രയും ആമുഖം ..ഇനി ആ സല്ലാപത്തിലേക്ക്..


  നൌഷാദ്ക്കാടെ  ചോദ്യങ്ങള്‍

1. ഇത്ര ചെറു പ്രായത്തിലെ ബ്ലോഗ്‌ എഴുതിയെ അടങ്ങൂ എന്ന് വാശി പിടിക്കുവാന്‍ കാരണം എന്താണ് ?

എന്റെ പടച്ചോനെ എല്ലാ ബലാല് മുസീബതുകളില്‍ നിന്നും എന്നെ കാത്തോളണെ..
ഞാന്‍ അത്ര ചെറുപ്പമോന്നു മല്ല ഇക്ക ..പന്ത്രണ്ടു വയസ്സാകാന്‍ ഇനി നാലഞ്ചു മാസേ ബാകിയുള്ളൂ ,പോരെ ? ബ്ലോഗു തുടങ്ങാന്‍..

2 .ബ്ലോഗ്‌ എഴുതുന്നത്‌ പഠനത്തെ ബാധിക്കും എന്നും ഈ പരിപാടി ഒരു നല്ല നിലയില്‍ (അല്‍പ്പം കൂടി പ്രായവും പക്വതയും ആയിട്ട് ) എത്തിയിട്ട് മതി എന്ന് ഞാന്‍ ഉപദേശിച്ചാല്‍...?

ഉത്തരം : ഉപദേശം ഞാന്‍ തീര്‍ച്ചയായും സ്വീകരിക്കും ഇതോടെ ഇത് നിറുത്തുകയും ചെയ്യും ,. ഈ മാസം രണ്ടു പോസ്റ്റുകള്‍ കൂടി ഇട്ടശേഷം ഈ മാസം തന്നെ നിറുത്തും ഉറപ്പ്. ഇല്ലെങ്കില്‍ ഇത് ഉമ്മച്ചി പൂട്ടിക്കും ,ബിക്കോസ്...എക്സാം അടുത്ത് തുടങ്ങി .

3 .ക്ലാസ്സില്‍ ബാക്ക് ബെഞ്ചില്‍ ആണ് താങ്കളെ ഇരുത്തുന്നത്‌ എന്ന് പറഞ്ഞാല്‍...? (ഉഴപ്പുന്ന കുട്ടികളെയാണ് അങ്ങനെ ഇരുതാരുള്ളത് )
(മാര്‍ക്ക് ലിസ്റ്റിന്റെ വ്യാജ കോപ്പി ഹാജരാക്കി പറ്റിക്കാം എന്ന് വിചാരിക്കരുത്)

ഉത്തരം : ഞാന്‍ സമ്മതിക്കും , (ഞങ്ങളുടെ സ്കൂളില്‍ പഠിപ്പില്‍ പിന്നിലുള്ളവരെയാണ് മുന്‍ബെഞ്ചില്‍ ഇരുത്തുന്നത്‌ ) മാര്‍ക്ക് ലിസ്റ്റു മെയിലില്‍ അയക്കാം ഇവിടെ ഇട്ടാല്‍ എല്ലാവരും കാണില്ലേ ?

4. കുട്ടികള്‍ ബ്ലോഗ്‌ എഴുതുന്നത്‌ സമയം മിനക്കെടുതുന്ന പണിയാണ് എന്ന് ഞാന്‍ പറഞ്ഞാല്‍....?

ഉത്തരം :സംഗതി ശെരിയാണെന്നു പറയും കാരണം ഈ ടയ്പ്പ് ചെയ്യല്‍ ഒരു ഒടുക്കത്തെ മിനക്കെട്ട പണിതന്നെയാണ്,  പിന്നെ കുട്ടികള്‍ എന്നുള്ളത് വിവരമില്ലാത്തവര്‍ എന്ന് ഞാന്‍ തിരുത്തുകയും ചെയ്യും.

    5. ആരെയാണ് മാതൃക ബ്ലോഗ്ഗര്‍ ആയി കാണുന്നത്....?

ഉത്തരം : ഇക്കാനെ തന്നെ ..സോപ്പല്ല ട്ടോ. 

6. ബ്ലോഗ്‌ ലോകത്ത് കിട്ടിയ ഏറ്റവും നല്ല ചങ്ങാതി....?


ഉത്തരം : നമ്മടെ കുഞ്ഞാക്ക എന്ന ഫസലുല്‍ക്ക ഇക്ക എനിക്കും ഞാന്‍ ഇക്കാക്കും ദിവസം ഒരു മെയില്‍ വീതം അയക്കാറുണ്ട്

7. സ്ഥിരമായി വായിക്കുന്ന ബ്ലോഗ്‌...?

ഉത്തരം : സ്ഥിരമായി ഒന്നും ഇല്ല, മെയിലില്‍ വരുന്ന എല്ലാ ലിങ്കിലും പോയി വായിക്കും ,പിന്നെ ഉപ്പയും മാമിയും പറഞ്ഞു തരുന്നതും. 

8. ആരാണ് താങ്കളെ ഏറവും അധികം പിന്തുണയ്ക്കുന്ന ബ്ലോഗ്ഗര്‍...?

ഉത്തരം : അത് ഒരാളല്ല കുറെ പേരുണ്ട് എല്ലാവരെയും പേരെടുത്തു പറയാന്‍ ഇവിടെ കഴിയില്ലെങ്കിലും അവരില്‍ ചിലര്‍ ഹംസക്കാ , കുട്ടിക്കാ , ഫസലുല്‍ക്ക ,ഹനീഫ്ക്ക നാമൂസ്ക്ക ഇസ്മൈല്ക്ക , ഫൈസുക്കാ, മിസ്രിയക്ക ശ്രീ ചേട്ടന്‍ റാംജി അങ്കിള്‍ ,ചന്തു അങ്കിള്‍  അഞ്ചു ചേച്ചി സാബിതാത്ത , ഉമ്മു അമ്മാര്‍ മിനി ആന്റി, കുസുമം ആന്റി , പിന്നെ ഹൈനതാത്ത ജാസ്മിക്കുട്ടിത്താത്ത ലച്ചു ചേച്ചി, എച്ചുമുചേച്ചി ,ഉസ്മാന്‍ക്ക നൌഷാദുക്കമാര്‍ തുടങ്ങിയവരാന്, കൂടാതെ എന്നെ നേരിട്ട് വിളിച്ചു പറയുന്ന എന്റെ മാമന്മാരും ഇക്കമാരും താത്തമാരും മാമിമാരും ചില വലിയ കൂട്ടുകാരും.. 

9. നൌഷാദ വടക്കേല്‍ എന്ന ബ്ലോഗ്ഗരെ അറിയുമോ..?.

ഉത്തരം : പിന്നില്ലാതെ , ബ്ലോഗിലെ സുപ്പര്‍ സ്റ്റാര്‍ അല്ലെ ! (സുഖിച്ചില്ലേ , ഇനിയും ഇങ്ങിനെ അവസരങ്ങള്‍ കിട്ടണമെല്ലോ..) 

10. ഏറ്റവും ഇഷ്ടമായ ബ്ലോഗ്‌ ഏത് ...?എന്ത് കൊണ്ട്...?

ഉത്തരം : ഇത് വരെ കണ്ടെത്തിയില്ല ,അന്വേഷിച്ചു കൊണ്ടിരിക്കുന്നു, കണ്ടെത്തിയാല്‍ ഉടനെ അറിയിക്കുന്നതാണ്.

ഒന്നാമത്തെ ചോദ്യാ വലി അങ്ങിനെ ഒരു വിധം ഒതുക്കി ഇനി അടുത്തത് ജിക്ക് ചേട്ടന്.

Jikku Varghese :
     മോളുടെ ബ്ലോഗില്‍ അച്ഛന്റെ കൈ കടത്തലുകള്‍ ഉണ്ടാവാറുണ്ടോ ?

ഉത്തരം : ഉപ്പച്ചിക്ക് ഞാന്‍ അങ്ങോട്ട്‌ സഹായിക്കുകയാണ് ചേട്ടാ , മൂപ്പര്‍ക്ക് പണി കഴിഞ്ഞു വന്നാല്‍ പിന്നെ ഉണ്ണുക ഉറങ്ങുക എന്ന ഒറ്റ വിചാരമേ ഉള്ളൂ..

     Deepak Vijay
         
ഭാവിയില്‍ ആരാകാനാണ് മോള്‍ക്ക്‌ താല്‍പര്യം ?

ഉത്തരം : ദീപക്‌ ചേട്ടാ ഇനിപ്പോ ഇന്ത്യന്‍ പ്രസിഡന്‍റ് ആവണമെന്ന് പറഞ്ഞാലും ഞാന്‍ റെഡിയാകും ട്ടോ..

            ഇന്നത്തെ സമയം കഴിഞ്ഞു..ബാക്കി നാമൂസ്ക്കാക്കുള്ളതും മറ്റും നാളെ.. പോരെ ?

ആദ്യ ദിവസ കാര്യ പരിപാടികള്‍ ഇങ്ങനെ അവസാനിച്ചു , അതിനു കിട്ടിയ കമന്റുകള്‍ കൂടി ഇവിടെ ചേര്‍ത്ത്  ബാക്കി ഭാഗം അടുത്ത ഒഴിവുദിവസം തുടരാം .

Deepak Vijay : തുടക്കത്തില്‍ തന്നെ ഇത്രയും ചോദ്യങ്ങള്‍ , അനിയത്തിക്കുട്ടി വെള്ളം കുടിക്കുമെല്ലോ . ഇത്രയും ചോദ്യങ്ങള്‍ വേണോ ചേട്ടന്മാരെ ?

Faisu Madeena : പ്രശനം ഒന്നുമില്ല ദീപക്‌ ഒരാള്‍ മിനിമം രണ്ടു ചോദ്യം ഒക്കെ ചോദിച്ചാല്‍ പോരെ.ഏതായാലും ഞാന്‍ രണ്ടു ചോദ്യം മാത്രേ ചോദിക്കുന്നുള്ളൂ.


നൌഷാദ്ക്ക : കുഞ്ഞു കുഞ്ഞു ചോദ്യങ്ങള്‍ മാത്രം നേന ആരാ മോളെന്നു നോക്കാലോ !

ഉസ്മാന്‍ക്ക: ചോദ്യങ്ങള്‍ കൂടിപ്പോയത്‌ കൊണ്ട് പേടിക്കാനൊന്നുമില്ല, സിദ്ധീക്ക് ജിയും ശ്രീമതി ജിയും ഒക്കെ യുണ്ടല്ലോ സഹായിക്കാന്‍., പിന്നെ പോസ്റ്റ്‌ എഴുതുന്നത്‌ പോലെയുള്ള ഒരു സര്‍ഗാത്മകത തന്നെയാണ് അഭിമുഖവും . ഒരാളുടെ വ്യക്തിത്വവും സെന്‍സും അളക്കാന്‍ ഇതില്പരം നല്ല മാര്‍ഗമില്ല. നമ്മുടെ ഓരോരുത്തരുടെയും ചോദ്യങ്ങള്‍ പോലും എല്ലാവരും ആസ്വദിച്ചു വായിക്കുന്നു. പിന്നെ അതിന്റെ ഉത്തരവും.
ഇത് പരീക്ഷയോന്നുമല്ലല്ലോ. മോള്‍ക്ക്‌ സമയവും സൌകര്യവുമുണ്ടെങ്കില്‍ എഴുതട്ടെ.. അല്ലെങ്കില്‍ ആര്‍ക്കാ ണിവിടെ പ്രശ്നം?
നിങ്ങള്‍ കണ്ടോളൂ.. അവള്‍ നമ്മെയൊക്കെ ഞെട്ടിക്കും.. അവള്‍ക്കു അതിനുള്ള ഐഡിയ ഒക്കെ അറിയാം. ഐഡിയ സ്റ്റാര്‍ റൈറ്റര്‍ അല്ലെ!
രണ്ടാം ഭാഗം അടുത്തദിവസം ത 

( രണ്ടാം  ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കാം )

LinkWithin

Related Posts Plugin for WordPress, Blogger...