Jan 29, 2011

"സല്ലാപ ചരിതം രണ്ടാം ഖണ്ഡം"

                      (ഇത്  വായിക്കും മുമ്പ് ഇതിന്‍റെ ആദ്യ ഭാഗം ഇവിടെ വായിക്കാം )
റാംജിഅങ്കിള്‍ ,  ചന്തുഅങ്കിള്‍ ,  ഇംത്യാസ്ക്ക, കുഞ്ഞാക്ക, ആളവന്താന്‍, മിനിയാന്റി, കുസുമാന്റി, കണ്ണേട്ടന്‍, ഇസ്മുക്കാ , മനുവേട്ടന്‍ തുടങ്ങിയ എന്‍റെ പ്രിയപ്പെട്ടവരുടെ ശക്തമായ പിന്തുണയോടു കൂടി ഞാന്‍ മുമ്പോട്ടു തന്നെ പോവുകയാണ്.
ഈ മാസം തീരും മുമ്പ് രണ്ടു പോസ്റ്റുകള്‍ കൂടി ഇടാനുള്ളതിനാല്‍ ഈ സല്ലാപ ചര്‍ച്ചയുടെ രണ്ടാമത്തെ ഭാഗം പെട്ടെന്ന്തന്നെ ഇവിടെ പോസ്റ്റുകയാണ് , അവിവേകമായെങ്കില്‍ ക്ഷമിക്കണേ..

                      നാമൂസ്ക്കായുമായുള്ള സല്ലാപത്തോടെ ഈ രണ്ടാം ഖണ്ഡം തുടങ്ങുന്നു..


 ‎1. മോള്‍ടെ എഴുത്തുകള്‍ മോള്‍ടെ കൂടെ പഠിക്കുന്നവരും അദ്ധ്യാപക അദ്ധ്യാപികമാരും   കാണാറുണ്ടോ. അവരുടെയൊക്കെ അഭിപ്രായം എന്താ..?


നാമൂസുക്കാക്കുള്ള മറുപടിക്ക് മുമ്പ് ദീപക്‌ ചേട്ടന് ഒറിജിനല്‍ മറുപടി കൊടുക്കട്ടെ , എനിക്ക് നല്ലൊരു എഴുത്തുകാരി ആകണം അതോടൊപ്പം ന്യൂസ്‌ വായന പോലുള്ള എന്തെങ്കിലും ജോലിയും ,അത്രേ ഉള്ലോട്ടാ ആഗ്രഹം.

ഇനി നാമൂസ്ക്കാക്ക്..

സ്കൂളില്‍ ബ്ലോഗു വായനക്കാര്‍ കുറവാണു ഇക്കാ ഒന്ന് രണ്ടു ടീച്ചര്‍മാര്‍ക്കും ചില കുട്ടികള്‍ക്കും മാത്രം അറിയാം, ഒക്കെ വല്യ ജാഡ മാത്രേ ഉള്ളൂന്നേയ്.. ..

2. അനിയത്തി ചുന്നാക്ക് ഈ ഇത്തയോടു കുശുമ്പ് ഉണ്ടോ..? മോള്‍ക്ക് ഇത്തയോട് അല്പം അഹങ്കാരമില്ലേ...? 

ഉത്തരം : ചുന്നക്കുട്ടിക്ക് എന്നോട് കാര്യമായി വഴക്കൊന്നും ഇല്ല താതാനെയും ഉമ്മാനെയുമായാണ് എപ്പോഴും കടിപിടി . നസ്മിതാത്ത എന്നെ കാര്യമായി ശ്രദ്ധിക്കാറില്ല താതാക്ക് ഗ്ലാസ്‌ പെയിന്റിംഗ് ടവ്വല്‍ തുന്നല്‍ മൈലാഞ്ചിയില്‍ പുതിയ ഡിസൈനുകള്‍ പരീക്ഷിക്കല്‍ തുടങ്ങിയ ഇനത്തിലാണ് താല്പര്യം ,
                         
                3 .മോള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പാഠ പുസ്തകം { വിഷയം } ഏതാണ്..?

ഉത്തരം : എനിക്ക് മലയാളവും ചരിത്രവും സയിന്‍സും ഇഷ്ടമാണ്, പിന്നെ ഹിന്ദി പഠിക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ് മാതാമാടിക്സില്‍ പ്ലസ്‌ മൈനസ് എന്നിവ കൂടാതെ ഉള്ളതെല്ലാം സ്ക്കൂളുകളില്‍ നിന്നേ ഒഴിവാക്കണമെന്നാണ് എന്‍റെ അഭിപ്രായം.

                     4 മോള്‍ടെ പഠന കാര്യങ്ങളില്‍ വീട്ടുകാരും ടീച്ചേഴ്സും തൃപ്തരാണോ..?

ഉത്തരം : ഞാന്‍ എപ്പോഴും ഫസ്റ്റ് ക്ലാസ്സ്‌ ( മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കുവാന്‍ നിര്‍വാഹമില്ല ) വാങ്ങുന്നതിനാല്‍ ആരും അക്കാര്യത്തില്‍ ഒന്നും പറയാറില്ല ..ഇനിയിപ്പോ ആര് എന്ത് പറഞ്ഞാലും അതൊക്കെ കേള്‍ക്കുകയും ചെയ്യും.

5 . മോള്‍ എഴുതുന്നവയില്‍ എല്ലാം അഭിപ്രായം കുറിക്കുന്നവനാണ് ഈ ഇക്ക, അവയെല്ലാം മോള്‍ക്ക് ഇഷ്ടമാവാരുണ്ടോ..?
{ മോള്‍ക്ക് എല്ലാ നന്മകളും ആശംസിക്കുന്നു }

ഉത്തരം: ഇക്കാടെ അഭിപ്രായങ്ങള്‍ വേറിട്ട്‌ നില്‍ക്കുന്നതാണെന്ന് എനിക്ക് എപ്പോഴും തോനിയിട്ടുണ്ട്, അത് ഞാന്‍ ഇക്കാക്ക് എഴുതിയിട്ടുമുണ്ടല്ലോ, ഇക്ക ഖത്തറില്‍ ഉണ്ടല്ലോ നമുക്ക് കൂടുതല്‍ വൈകാതെ കാണാമെന്നു കരുതുന്നു.
                 അതു കഴിഞ്ഞു അടുത്ത ചോദ്യശരം കൂടരഞ്ഞി ഇക്ക വക, നേരിട്ടേക്കാം. 


 ചോദ്യം 1. നഹന ഉപ്പാന്റെ മോളോ, ഉമ്മാന്റെ മോളോ..? 


ഉത്തരം : ഉപ്പാടെ കൂടെയാവുമ്പോള്‍ ഉപ്പാടെയും, ഉമ്മാടെ അടുത്താവുമ്പോള്‍ ഉമ്മാടെയും മോളാണ് ഞാന്‍ , അതല്ലേ നല്ലത് കൂടരഞ്ഞിക്കാ ?

     2 . ഏതൊക്കെ പുസ്തകങ്ങള്‍ വായിക്കും..? 

ഉത്തരം : എന്റെ ഫവരറ്റ്‌ ബുക്ക്‌ ബാലരമയും മനോരമയും ആണ് പിന്നെ വനിത ആരാമം പൂങ്കാവനം മുതലായവയും .

                     3 . പൂച്ച പോലീസിന്റെ നല്ല ഗുണങ്ങള്‍ എന്തൊക്കെയാണ്.? 

ഉത്തരം : പൂച്ചപ്പോലീസു ആളു തരികിട പാര്‍ട്ടിയാണ്, എങ്കിലും എനിക്കിഷ്ടമാണ് .

4 . നാട്ടിലാകുമ്പോള്‍ പറമ്പിലൊക്കെ ചുറ്റിയടിക്കാരുണ്ടോ..? അപ്പോള്‍ കിളികളുടെ പാട്ടും ചെടികളുടെ സംസാരവും കേള്‍ക്കാരുണ്ടോ..?

ഉത്തരം : ചെടികള്‍ എനിക്കിഷ്ടമാണ് പക്ഷെ നടക്കാനോന്നും നേരം കിട്ടാറില്ല ഇക്ക.

5 .  പ്രായമായവര്‍ പറയുന്നത് മൂത്ത നെല്ലിക്ക പോലെയാണ് ..അത് ആദ്യം കയ്ക്കും , പിന്നെ.......?

ഉത്തരം : മധുരിക്കും എന്നൊക്കെ പറയുന്നു , അങ്ങിനെ തന്നെ ആയിരിക്കും അല്ലെ ?

6 . എല്ലാ മത വിശ്വാസികളെയും ദര്‍ശനങ്ങളെയും സ്നേഹിക്കണമെന്നും ആദരിക്കണമെന്നും മോള്‍ കൂട്ടുകാരോടെല്ലാം പറയാറുണ്ടോ..? 

ഉത്തരം : പിന്നില്ലാതെ , ഈശ്വരന്‍, ദൈവം, അള്ള ,പടച്ചോന്‍ ,കര്‍ത്താവ്‌ , ഭഗവാന്‍ എന്നൊക്കെ പലപേരില്‍ പറയുന്നു വിളിക്കുന്നു എന്നല്ലേ ഉള്ളൂ, എല്ലാം ഒന്നുതന്നെയല്ലേ ഇക്കാ..!

7 . കുഞ്ഞുണ്ണി മാഷ്ടെ എല്ലാ പുസ്തകങ്ങളും വാങ്ങി തരാന്‍ ഉപ്പയോട്‌ ഈ അങ്ക്ല്‍ പറഞ്ഞതായി പറയുമോ? 

ഉത്തരം : കുഞ്ഞുണ്ണിമാഷിന്റെ കുറെ കവിതകള്‍ ഞാന്‍ വായിച്ചിട്ടുണ്ട് ,ഒരെണ്ണം വാങ്ങിത്തരാന്‍ ഞാന്‍ പറഞ്ഞോളാം.
                       8 . ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കുട്ടി ഏതാണ്‌...?

ഉത്തരം : ഇസ്ലാമിക ചരിത്രത്തില്‍ നമ്മുടെ നബിയുടെ കുട്ടിപ്രായം എനിക്ക് ഒരു പാട് ഇഷ്ടമാണ്. അതില്‍ സത്യസന്ധത ഒരു പാട് ഇഷ്ടമാണ്.

             9 . പഞ്ച തന്ത്രം കഥകള്‍ വായിച്ചിട്ടുണ്ടോ..? 

ഉത്തരം : പഞ്ചതന്ത്ര കഥ ചിലത് അറിയാം മുഴുവന്‍ വായിച്ചിട്ടില്ല , ആയിരത്തൊന്നു രാവുകള്‍ ഇവിടെ ഉണ്ട് , മുഴുവന്‍ വായിച്ചില്ല .എം ടി യുടെ മഞ്ഞു എനിക്കിഷ്ടപ്പെട്ടു,സുല്‍ത്താന്‍റെ ആനവാരിരും പൊന്‍കുരിശും എന്‍റെ ഇഷ്ട കഥാപാത്രങ്ങളാണ്.

10 . ഇഷ്ടമില്ലാത്ത പത്തു ചീത്ത ഗുണങ്ങളും മോളിലുള്ള പത്തു നല്ല ഗുണങ്ങളും എന്തൊക്കെയാണ്...?

ഉത്തരം : "അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം ഞാന്‍ ഏറ്റവും ഒടുവില്‍ പറയാം.."

ഇങ്ങിനെ ഞാന്‍ നമ്മുടെ ഒറിജിനല്‍ ചോദ്യോത്തര വേളയില്‍ എഴുതി വെച്ചെങ്കിലും പിന്നെ അത് മറന്നു പോയി..ഇപ്പോള്‍ അത് ഇവിടെ കുറിക്കുന്നു..
പത്തു ചീത്തകാര്യങ്ങള്‍ : നുണപറയുക , അസൂയവെക്കുക , കളവ്‌ചെയ്യുക, കള്ള്‌കുടിക്കുക;   ആളുകളെ കളിയാക്കുക, മൂത്തവരെ ബഹുമാനിക്കതിരിക്കുക, ചീട്ടുകളിക്കുക, പുകവലിക്കുക,
വഴക്കുണ്ടാക്കുക , ഒരാളെക്കുറിച്ച് മറ്റൊരാളോട് കുറ്റം പറയുക എന്നിവയാണ് എനിക്ക് തോന്നിയിട്ടുള്ളത്.
എന്‍റെ പത്തു ഗുണങ്ങള്‍ ഇതൊന്നും ഞാന്‍ അറിഞ്ഞു കൊണ്ട് ചെയ്യാറില്ല എന്നതാണ്.

 അടുത്ത ചോദ്യം സഹീര്‍ക്കാടെ വക 


                                  ചോദ്യങ്ങള്‍ :1 . ആരാവാനാണ് മോള്‍ക്ക്‌ ഇഷ്ടം. ?

ഉത്തരം : സഹീര്‍ക്കാ.. ആഗ്രഹങ്ങള്‍ മുകളില്‍ ഒരു ചോദ്യത്തിന് ഉത്തരമായി കൊടുത്തിട്ടുണ്ട്‌ .

2 . ഗവേര്‍മെന്റ്റ് തലത്തില്‍ PSc വഴി ബ്ലോഗ്ഗര്‍ തസ്തികയിലേക്ക് ഒരു ജോലി സാദ്യത വന്നാല്‍ മോള്‍ ഏതൊക്കെ ബ്ലോഗ്‌ ആണ് റെഫര്‍ ചെയ്യുക, ?

ഉത്തരം : ബ്ലോഗുകള്‍ അപ്പോള്‍ ഏതാണോ ടോപ്‌ ലെവലില്‍ അത് തന്നെ റെഫര്‍ ചെയ്യും 
  
കൊമ്പന്‍ മൂസ്സക്ക വകചോദ്യം       എഴുത്തും പഠനവും ഒന്നിച്ചു കൊണ്ട് പോകുന്നതില്‍ ക്ലേശം അനുഭവപ്പെടാറുണ്ടോ?

ഉത്തരം: എന്‍റെ കൊമ്പന്‍ക്കാക്കാ ..എന്തോന്ന് ക്ലേശം? അതൊക്കെ അങ്ങിനെയങ്ങ് പോയ്ക്കോളും.

  സിയതാത്താടെ ചോദ്യം 


                മോളുടെ ഉമ്മ എഴുതുമെന്നു കേട്ടിട്ടുണ്ട്. പിന്നെന്താ ഉമ്മ ഒളിച്ചിരിക്കുന്നെ?


ഉത്തരം : ഉമ്മ ഇവിടെയൊക്കെ ഓടിപ്പാഞ്ഞു നടക്കുന്നത് കാണുന്നുണ്ട് ഇടയ്ക്കിടെ എന്നോട് നിനക്ക് നിറുത്താറായില്ലേ നെനാസേ എന്നും ചോദിക്കുന്നുണ്ട് , ഞാന്‍ മൈന്‍ഡ്‌ ചെയ്യുന്നില്ലെന്ന് മാത്രം വടിയെടുത്താല്‍ അപ്പൊ പൂട്ടും ഈ ലാപ്ടോപ്, ഉമ്മ ഒളിച്ചിരിക്കുന്നത് ഇതുവരെ ഞാന്‍ കണ്ടിട്ടില്ല , കാണാതെ പോകുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരെപ്പോലും വിളിച്ചു നിറുത്തി ഞാനിവിടെ ഉണ്ടേ എന്നും പറഞ്ഞു കത്തി വെക്കുന്നത് കാണാം പിന്നല്ലേ ഒളിച്ചിരിക്കുന്നത്.
                                         
         ചോദ്യം  എടവനക്കാട്‌ റസാക്ക്‌ക്ക വക 

കുഞ്ഞു മോളെ, സുബഹിക്കെഴുന്നേല്‍ക്കുമോ? ഉമ്മയോടൊത്ത് നമസ്ക്കരിക്കുമോ? ഉപ്പ മസ്ജിദില്‍ പോകുമോ?

ഉത്തരം : റസാക്ക് മാമാ ..സുബഹി മിക്കവാറും ഓകെയാണ് ഉമ്മാടെ കൂടെ അല്ല , താത്താടെ കൂടെ.                  Ismail Chemmad: ചോദ്യം: അതെന്താ ഉമ്മ സുബഹി നിസ്കരിക്കൂലെ?

ഉത്തരം : ഉമ്മാടെ നേരത്തെ കഴിയും ഇസ്മുക്കാ ..ഇനി ഉമ്മാടെന്നു എന്തെങ്കിലും വാങ്ങിതന്നാലെ ഇക്കാക്ക് സമാധാനം കിട്ടൂ അല്ലെ ?

2. എനിക്ക് ചോദിക്കാനുള്ളത് മുകളില്‍ എല്ലാവരും ചോദിച്ചു കഴിഞ്ഞു എന്നാലും ഞാനും കുറച്ചു ചോദിക്കട്ടെ  ഫേസ് ബുക്കില്‍ പതിനെട്ടു വയസ്സ് തികയാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. എന്നിട്ടും മോള്‍ വയസ്സ് തിരുത്തി ഇതില്‍ കയറിപ്പറ്റി. ഇതിനര്‍ത്ഥം പലതും തിരുത്തി നല്ല പരിചയ മുന്ടെന്നതല്ലേ ?

(വീട്ടില്‍ നിന്ന് കിട്ടുന്ന ഉത്തരക്കടലാസിലെ മാര്‍ക്കും, ഉപ്പാക്ക് കിട്ടുന്ന ഉത്തരക്കടലാസിലെ മാര്‍ക്കും വ്യത്യാസമുണ്ട് എന്നൊരു വാര്‍ത്തയുണ്ട്, സ്കൂളില്‍ നിന്ന് രക്ഷ കര്‍ത്താവിനെ കൊണ്ടു ഒപ്പ് ഇടുവിപ്പിക്കാനുള്ള പ്രോഗ്രസ്സ് കാര്‍ഡില്‍ റാങ്ക് കോളത്തില്‍മഷി പടര്‍ന്നിരിക്കുന്നതായി ഒരു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്‌ ഉണ്ട് )

ഉത്തരം: ഇസ്മൈല്‍ക്കാ ...വിദ്യാഭ്യാസ രഹസ്യങ്ങളൊന്നും അങ്ങിനെ പുറത്തു വിടാന്‍ പറ്റില്ല , അതുകൊണ്ടാ .അല്ലെങ്കില്‍ മാര്‍ക്ക്‌ ലിസ്റ്റിന്റെ കോപ്പി അയച്ചു തന്നേനെ ..പിന്നെ ഒപ്പിടല്‍ കര്‍മ്മവും നമുക്ക് തന്നെ ചെയ്യുക എന്നത് ഹറാമൊന്നുമല്ലല്ലോ..! ഏത്‌..പുരിഞ്ചിതാ?

3 . ബ്ലോഗും, ഫേസ് ബുക്കും കൊണ്ടു നടക്കുന്ന എന്റെ പോന്നു മോളുടെ സ്കൂളിലെ സ്ഥിതി ഒന്ന് വിഷധമാക്കാമോ ?

ഫേസ്ബുക്കും ബ്ലോഗുമൊക്കെ എന്തോന്ന് വിഷയം!

4.  റാങ്ക് , മാര്‍ക്ക് , ടീചെര്സിന്റെ അഭിപ്രായം,ക്ലാസ്സിലെ സ്ഥാനം എന്നിവ ?
(നുണ പറഞ്ഞാല്‍ ഞാന്‍ ഉപ്പാനോട് ചോദിക്കും, നുണ യാണെന്ന് തെളിഞ്ഞാല്‍ നിന്റെ ചെവിയുടെ കുന്നി ഇനി കമ്മലിടാന്‍ ഞാന്‍ ബാക്കി വെക്കില്ല )

ഉത്തരം : ടീച്ചര്‍മാര്‍ക്ക് ഒരു ഒന്നൊന്നര അഭിപ്രായമാണ് എന്റെ കാര്യത്തില്‍  കാക്ക ഈ വര്‍ഷം ചെറുതായൊന്നു ചെരിഞ്ഞു പറക്കുമോന്നു സംശയം ഇല്ലാതില്ല.

5.  ഉമ്മയും കൂടി എഴുത്ത്കാരി ആയതു കൊണ്ടു ഉമ്മാക്ക് കൂടി ഒരു ബ്ലോഗ്‌ തുടങ്ങി, നിങ്ങളുടെ വീട്ടു പേര് ''ബ്ലോഗിന്‍ പറമ്പില്‍'' എന്നാക്കി മാറ്റാന്‍ പോകുന്നു എന്ന് കേട്ടല്ലോ.. ഇത് ശരിയാണോ ? 

ഉത്തരം : ഉമ്മാടെ ബ്ലോഗു ആലോചനയില്‍ ഉണ്ട് , വീടിന് ബ്ലോഗ്ഗേര്‍സ് വില്ല എന്നാണു ഉദ്ദേശിച്ചിരിക്കുന്നത് എന്തെ പോരെ ? ബാക്കി ഞാന്‍ ഇക്കാടെ ബ്ലോഗില്‍ വന്നു തന്നോളാം..
എന്‍റെ പാവം കുഞാക്കാടെ ചോദ്യം നേനക്കുട്ടീ, എനിക്കേറ്റവി ഇഷ്ടപ്പെട്ട ബ്ലോഗ്ഗര്‍ നീ തന്നെ, നിന്നോട് എല്ലാവരും ഇങ്ങനെ സ്നേഹവും വാത്സല്യവും കാണിക്കുന്നത് കാണുമ്പം എനിക്കല്പം കൂടുതല്‍ അസൂയ ഉണ്ടെന്നു പറഞ്ഞാല്‍ നീ എങ്ങനെ പ്രതികരിക്കും..?

ഉത്തരം: കുഞ്ഞാക്കാ...ശെരിക്കും ..ഞാനാണോ? എങ്കില്‍ സുഖിച്ചു ട്ടോ .പിന്നെ , കഷണ്ടിക്ക് മരുന്ന് കണ്ടു പിടിച്ചത്രേ ..അസൂയയുടെ കാര്യം എന്തായോ ആവോ ?

   ചോദ്യം  കണ്ണേട്ടന്‍ വക 


നഹന മോളെ! മോള്‍ക്ക്‌ നമ്മുടെ ചാച്ചാ നെഹ്രുനെ കാണാന്‍ അവസരം കിട്ടി എന്ന് വിചാരിക്കുക(നടക്കില്ല,വെറുതെ സങ്കല്‍പം).. അദേഹത്തോട് മോള്‍ക്ക്‌ അഞ്ചു ചോദ്യങ്ങള്‍ ചോദിക്കാം.. അത് എന്തൊക്കെ ?

ദേ..കണ്ണേട്ടാ വെറുതെ ആളെ മക്കാറാക്കണ ചോദ്യമൊന്നും ചോദിക്കെല്ലേട്ടാ ? ഇനിയിപ്പോ ചോദിച്ച നിലക്ക് പറഞ്ഞേക്കാം ചാച്ചാജീ സുഖമല്ലേ ? ഇപ്പൊ എങ്ങിനെ ജീവിച്ചു പോകുന്നു ? ഇന്ദിര മോളെ കാണാറുണ്ടോ ? നമ്മുടെ ഗാന്ധി അപ്പൂപ്പന് അസുഖമൊന്നും ഇല്ലല്ലോ ? ഞങ്ങടെ ഇപ്പോഴത്തെ സ്ഥിതി കണ്ടു എന്ത് തോന്നുന്നു ? ഇത്രേം പോരെ!


 Ismail Chemmad : കണ്ണേട്ടനുള്ളത് കലക്കി നെനാസേ.

     ഷാനവാസ്‌ ക്ക വക ചോദ്യം 


 പഠനവും ബ്ലോഗും എങ്ങെനെ ഒരുമിച്ചു കൊണ്ട് പോകുന്നു? ക്ലാസ്സിലെ മറ്റു കുട്ടികളും അധ്യാപകരും എന്ത് പറയുന്നു കുഞ്ഞു ബ്ലോഗിലെ വലിയ കഴിവുകള്‍ വായിച്ചിട്ട്? 


സ്കൂളില്‍ ബ്ലോഗു വായനക്കാര്...‍ കുറവാണു ഇക്കാ ഒന്ന് രണ്ടു ടീച്ചര്‍മാര്‍ക്കും ചില കുട്ടികള്‍ക്കും മാത്രം അറിയാം, ഒക്കെ വല്യ ജാഡ മാത്രേ ഉള്ളൂന്നേയ്.ഈ ഉത്തരം നാമൂസുക്കാക്ക് കൊടുത്തതാണ് , ഇത്ര തന്നെ ഉള്ളൂ പറയാന്‍ ..

                  2 . റിയാലിറ്റി ഷോ സ്വപ്നം കണ്ടെഴുതിയല്ലോ.. പാടാനുള്ള കഴിവും ഉണ്ടോ? 

ഉത്തരം :പാടാറുണ്ട് ചിത്രചെചിയും സുജാതചെച്ചിയും മറ്റും പാടുമ്പോള്‍ കൂടെ.

ഇനി ഇപ്പോള്‍ ചോദിക്കുന്നില്ല, ബാക്കി പിന്നീട്, ഒരു പാട് പേര്‍ക്ക് ചോദിക്കാനുള്ളതല്ലേ... ഒരുപാടൊരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന പ്രാര്‍ഥനയോടെ.

ഇക്കാടെ എല്ലാ ആശംസകളും വരവുവെച്ചു.


  Komban Moosa : നേനക്കുട്ടീ നീ ഒരു സംഭവം തന്നെ.


    കൊമ്പന്‍ക്കാ ഇപ്പോഴെങ്കിലും മനസ്സിലായല്ലോ? എത്!


Paavam Kunjaakka : ദേ നേനക്കുട്ടീ, നീയെപ്പോഴും ഇങ്ങനെ ഫേസ്ബുക്കില്‍ കറങ്ങി നടന്നാല്‍ ഉപ്പ ബ്ലോഗ് എഴുത്ത് നിര്‍ത്തിക്കും, അങ്ങനൊരു ഭീഷണി നിലവിലുണ്ടെന്നത് ഓര്‍മവേണം. എനിക്ക് നിന്നെ നാട്ടില്‍ വരുമ്പം ഒരു ബ്ലോഗിക്കുട്ടി ആയിട്ട് കണ്ടാല്‍മതി.

കുഞ്ഞാക്ക പേടിക്കണ്ട ഫെബ്രുവരി ഒന്ന് വരെയെ എന്നെ ഇവിടെ കാണൂ പിന്നെ എക്സാമിന് ശേഷം..

          Komban Moosa : ഉമ്മാട് ദേഷ്യം വരുമ്പോള്‍ കമ്പ്യൂട്ടര്‍ അടിച്ചു പൊട്ടിക്കാറുണ്ടോ?


അതിനു പുളിക്കും ,അവരുടെയൊക്കെ ഉദ്ദേശം ഇത് പൂട്ടിക്കുക എന്നതാണ് അപ്പോള്‍ ഞാനായിട്ട് അത് ചെയ്‌താല്‍ പിന്നെ കഥയുണ്ടോ?

                 Komban Moosa : മോള്‍ക്ക്‌ എന്തൊക്കെ ഫുഡ്‌ ഉണ്ടാക്കാന്‍ അറിയാം?

കൊമ്പന്‍ക്കാ പച്ചവെള്ളത്തില്‍ പഞ്ചാരയിട്ടു കലക്കാന്‍ അറിയാം , ചൂടുവെള്ളത്തില്‍ ഹോര്‍ലിക്സും..ഇതൊക്കെ പോരെ?

     Paavam Kunjaakka : നേനക്കുട്ടീ ഇവരു നിന്നേം കൊണ്ടേ പോകൂ, തളരരുത് നേനാ തളരരുത്..

 കുഞ്ഞാക്കാ ..തളരാനോ ഞാനോ ..ഇടയ്ക്കിടെ കുടിക്കാന്‍ ഹോര്‍ലിക്സ് കലക്കി അടുത്ത് വെച്ചിട്ടുണ്ട്  പോരെ?
Komban Moosa : ഞാന്‍ കൊമ്പ് കുത്തി .


 അയ്യേ! കൊമ്പന്‍മാര്‍ കൊമ്പ് കുത്തുകയോ! കുത്തിയ ചരിത്രമില്ല..കൊമ്പന്‍ മൂസ്സാക്കാക്കീ.. ജയ്‌..

അടുത്ത ചോദ്യം കുറച്ചു കടുപ്പം കൂടിയ ഇരിങ്ങാട്ടിരിക്ക വകയായതിനാല്‍ ഒന്ന് റസ്റ്റ്‌ ചെയ്തു അടുത്തദിവസം  മൂന്നാം ഖണ്ഡത്തില്‍ തുടരാം.  ഓക്കേ.

31 comments:

 1. നേനക്കുട്ടിക്ക്... ശുക്രിയാ... പൂമ്പറ്റയും, ബാലരമയും,മാത്രം വായിച്ചാൽ പോരാ... തകഴി,ഉറുബ്,എം.ടി,ഒ.വി.വിജയൻ,പഞ്ചതന്ത്രം കഥകൾ,സി.രാധാക്രിഷ്ണൻ,ബഷീർ,കുഞ്ചൻ നമ്പ്യാരുടെ 64 ഓട്ടൻ തുള്ളൽ, വത്സല തുടങ്ങിയവരുടെയൊക്കെ പുസ്തകങ്ങൾ വായിക്കണം..12 വയസ്സായില്ലേ.. ഇനി ബാലരമ മാത്രം പോരാ... ബാക്കി പിന്നീടെഴുതാം..എല്ലാ ഭാവുകങ്ങളും..ചന്തു അങ്കിൾ ( ചേട്ടൻ എന്ന വിളി മാറ്റിയില്ലേ)

  ReplyDelete
 2. നേനക്കുട്ടി നല്ലൊരു എഴുത്തുകാരിയാകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.പതുക്കെ പതുക്കെ ആനുകാലികങ്ങള്‍ക്കും അയച്ചു തുടങ്ങുക

  ReplyDelete
 3. 'Komban Moosa : ഞാന്‍ കൊമ്പ് കുത്തി .'
  അയ്യോ പാവം വിചാരിച്ച് ഞാന്‍ വെറുതെ വിട്ടതാണ് .
  എന്നിട്ട് മോളെന്തുപണിയാ കാണിച്ചത് !
  സാരില്ലാട്ടോ ..
  (ഒന്ന് പിച്ചിയതാണ് ).

  ReplyDelete
 4. നേന മോള്‍ ഉത്തരങ്ങള്‍ നന്നായിരുക്കുന്നൂട്ടോ...ഉരുളക്കു ഉപ്പേരി ....വായിക്കുന്ന പുസ്തകങ്ങള്‍ ഒന്നൂടെ സെലെക്റ്റ് ചെയ്യുന്നത് നന്നാവും..ഉത്തരത്തിലെ എന്റെ ചിത്രം മാറിയിട്ടൊന്നും ഇല്ലല്ലോ അല്ലെ...?

  ReplyDelete
 5. ഇതില്‍ നെഹ്രു എപ്പിഡോസ് നന്നായി...

  ReplyDelete
 6. നേനക്കുട്ടീ, ഉരുളക്കുപ്പേരി അത്രേ ഇപ്പം ഞന്‍ പറയുന്നുള്ളു.

  ReplyDelete
 7. പഠനത്തോടൊപ്പം എഴുത്തും വായനയും തുടരാന്‍ മോള്‍ക്കാക്കട്ടെ..!!

  ReplyDelete
 8. ഇത് തകര്‍ത്തു, ആശംസകള്‍
  അടുത്ത ഭാടത്തിനായി കാത്തിരിക്കുന്നു

  ReplyDelete
 9. കൊള്ളാം..നേനക്കുട്ടീ..ഉത്തരങ്ങളൊക്കെ കലക്കി..
  ആശംസ്കള്‍

  ReplyDelete
 10. മിണ്ടാതെ പോകുന്നില്ല..
  ഒരു നുള്ളും..പിന്നൊരു പിച്ചും....!!

  ReplyDelete
 11. തുടര്‍ന്നോട്ടെ..
  തിരക്ക്‌ കൂട്ടണ്ട.

  ReplyDelete
 12. “ഒരുനുള്ള്പിച്ച്“
  ഹൈപിച്ചില്‍ ഒരു ആശംസയും!
  മോള്‍ക്ക് നമ്മുടെവക.

  ReplyDelete
 13. നെനകുട്ടി .അല്പം തിരക്ക് ആയിപ്പോയി..അതുകൊണ്ട്
  രണ്ടു ഭാഗവും ഒന്നിച്ചു വായിക്കാന്‍ ഒത്തു...
  ഞാന്‍ ചെയ്തത് പോലെ സമയം പോലെ ഓരോന്നും ചെയ്യ്കയോ സമയം കിട്ടിയാല്‍ എല്ലാം ഒന്നിച്ചു കൊണ്ടു പോവുകയോ ചെയ്യുക....അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല എന്ന് വന്നാല്‍ കൂടുതല്‍ selective ആവുക...
  ചോദ്യോത്തര പംക്തി നന്നായി.ഇതൊക്കെ കുട്ടിക്ക്
  ആല്‍മവിശ്വാസം തരട്ടെ...എല്ലാ വിധ ആശംസകളും
  പരീക്ഷ നന്നായി എഴുത്ക....

  ReplyDelete
 14. നേനക്കുട്ടീ,
  എന്നും വന്നു വായിക്കുന്നുണ്ടായിരുന്നു.പക്ഷേ, കമന്റ് ഇടാന്‍ പറ്റിയിരുന്നില്ല. സമയക്കുറവു കൊണ്ടാണ് ട്ടോ...
  ഉരുളക്കുപ്പേരി പോലുള്ള, നല്ല ചുണയോടെയുള്ള മോളുടെ മറുപടി ഏറെ നന്നാവുന്നു.

  ReplyDelete
 15. ചോദ്യങ്ങളില്‍ ചെമ്മാച്ചന്‍ കലക്കി. പിന്നെ കണ്ണനുള്ള ഉത്തരത്തിലൂടെ (നെഹ്രു) നേനയും.. വായന ബാലരമയില്‍ നിന്നൊമൊക്കെ കുതിച്ചുകയറട്ടെ..

  ReplyDelete
 16. പഠനത്തോടൊപ്പം എഴുത്തും വായനയും തുടരാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

  ReplyDelete
 17. മിണ്ടാതെ പോവുന്നില്ല
  ഒന്ന് നുള്ളാനും ഒന്ന് പിച്ചാനും ആ ചെവിപിടിച്ച്‌ ഒന്ന് തിരുമ്മാനുമൊക്കെ തോന്നുന്നുണ്ട്.
  ഇഷ്ടം കൊണ്ട് അതൊന്നും ചെയ്യുന്നില്ല.
  വാക്ക് കൊണ്ട് വാക്കത്തിയുണ്ടാക്കും മിടുക്കത്തീ നിനക്കൊരു കുടുക്ക ചോക്ലേറ്റ് ആശംസകള്‍

  ReplyDelete
 18. :)

  ഇപ്പം ഒരു ചിരി മാത്രം പിടി...
  ബാക്കി പിന്നെ തരാം...
  :)

  ReplyDelete
 19. മുകളില്‍ പറഞ്ഞ എല്ലാ സാധനങ്ങളും കൊട്ടക്കണക്കിനു തന്നിരിക്കുന്നു....
  ഈ ചിപ്പി വഴി പോകുമ്പോള്‍, ഇതിനെല്ലാം തിരിചെറിയുമോ മോളെ ...??
  പിന്നെ..ചോദ്യം ചെയ്യല്‍ നന്നായിരിക്കുന്നു. ഉത്തരങ്ങളും...
  ആശംസകള്‍.

  ReplyDelete
 20. ഉത്തരങ്ങളെല്ലാം കിടിലന്‍, ഇനിയും ജീവിതത്തില്‍ ഒരുപാട് ഉയരത്ത്തിലെത്തട്ടെ.

  ഒരു സ്ഥലകാലബോധമില്ലാത്ത വൃത്തികേട്ട ഫോളോവര്‍ ഉണ്ടല്ലോ മോളുടെ ലിസ്റ്റില്‍, അതങ്ങു ഒഴിവാക്കിക്കോ..

  ReplyDelete
 21. ഫോളോ എന്നതില്‍ ക്ലിക്ക് ചെയ്യുക.സൈന്‍ ഇന്‍ ചെയ്യുക.
  ഒഴിവാക്കേണ്ട ആളെ ക്ലിക്ക് ചെയ്യുക.
  Block this user എന്നതില്‍ ക്ലിക്ക് ചെയ്യുക.
  ഇങ്ങനെ ബ്ലോക്കി നിറുത്തിയ ആറോ ഏഴോ ആള്‍ക്കാര്‍ കാണും എന്‍റെ ബ്ലോഗില്‍ :)

  ReplyDelete
 22. IndiaVision ന്യൂസ്‌ ലൈവ് കാണുക

  www.asokkumar.webs.com

  ReplyDelete
 23. ഹായ് പൂയ് കൂയ് നേനക്കുട്ടീ, ഞാനിതുവഴി ആദ്യായിട്ടാ. എന്നേം കൂട്ടുവോ ഈ ബ്ലോഗില്?. ഇത്തിരി വയസ്സാ‍യീന്നേയുള്ളു, പക്ഷെ ഇപ്പോഴും ഞാനൊരു കുട്ടിയാ (കണ്ടില്ലേ മുടിയൊക്കെ മുളച്ചുവരുന്നതേയുള്ളു )

  ReplyDelete
 24. ഹഹ..ചോദ്യങ്ങള്‍ക്കു നല്ല ചുട്ട മറുപടികള്‍ തന്നെ..പിന്നെ പത്താംക്ലാസ്
  കഴിയാത്തവരും ബ്ലോഗ്ഗില്‍ വരട്ടെന്നെ..ഒരു ‘ഗോമ്പറ്റിഷനാക്കി’ കൂട്ടിയാല്‍ മതി”:)

  ------------------------------------------
  ഞാനൊരു പത്തു പ്രാവശ്യം പോസ്റ്റാന്‍ നോക്കിയിട്ടും കഴിയുന്നില്ല..
  ഒരു മാസത്തിനു ശേഷം ഒന്നു കൂടി ശ്രമിക്കുന്നു..ഓംഹ്രീം.. കമന്റുബോക്സായ നമഹ.

  ReplyDelete
 25. നേനകുട്ടി ആളു കൊള്ളാല്ലോ..(കണ്ണ് വെച്ചതല്ലട്ടോ)
  എല്ലാവിധ ഭാവുകങ്ങളും... :)

  ReplyDelete

ഇതുവരെ വന്നിട്ട് മിണ്ടാതെ പോവല്ലേ ..എന്തെങ്കിലും ഒന്ന് തന്നിട്ട് പോ..
ഒരു നുള്ളോ,പിച്ചോ,അല്ലെങ്കിലൊരു നല്ല വാക്കോ..പ്ലീസ് ..

LinkWithin

Related Posts Plugin for WordPress, Blogger...