Feb 2, 2011

മൂന്നാം ഖണ്ഡം അഥവാ കലാശക്കളരി.ബൂലോകത്തിലെ ആരോമല്‍  ചേകവരായി വാഴുന്ന ഇരിങ്ങാട്ടിരി ഉസ്മാന്‍ക്കാടെ ചോദ്യങ്ങ ളും അവക്കുള്ള  മറുപടികളുമായി  ഈ മൂന്നാം ഖണ്ഡം തുടങ്ങുന്നു .
 ഉസ്മാന്ക്ക

 ചോദ്യം: 1 .  ദേഷ്യം പിടിപ്പിക്കാന്‍ ആരെങ്കിലും 'ചേനേ' എന്ന് വിളിച്ചാല്‍ എങ്ങിനെയാവും   പ്രതികരണം.?
 
                                                                                                                                  
ഇരിങ്ങാട്ടിരിക്കാ ഇങ്ങോട്ടിരി ഇക്കാ ., ...എല്ലാം ഞാന്‍ കാണുന്നും കേള്‍ക്കുന്നും ഉണ്ട് ഒന്നിച്ചു തരാമെന്നു കരുതി കണക്കുകൂട്ടി വെച്ചിട്ടുണ്ട്.., ഇക്ക കുഞ്ഞുണ്ണിമാഷിന്റെ ആരായിട്ടു വരും ..ഒരേ പോലെയാണ് രണ്ടുപേരും എഴുതിയത് വായിക്കാന്‍..ഇത് എന്റെ അഭിപ്രായം ആണുട്ടോ.പിന്നെ എടി കോനതാത്ത..എന്ന് ഡെയിലി ചുന്നാടെ വക ഒരു നൂറുവട്ടമെങ്കിലും കേള്‍ക്കുന്ന നമ്മക്കാണ് വെറുമൊരു ചേന.. ഈ  ചേന ചോദ്യം കേള്‍ക്കുമ്പോള്‍ എനിക്ക് ചൊരിഞ്ഞു വരുന്നുണ്ട് ട്ടാ ഇക്കാ..

2 . ഒരു ഹലാകിന്‍റെ പുസ്തകക്കെട്ടുമായി നടക്കേണ്ട ഈ പ്രായത്തില്‍ ഒരു ചുമട് പോസ്റ്റും, ഒരു കെട്ട് കമന്റും, എട്ടു പത്തു ലിറ്റര്‍ ചാറ്റലും ഉരുളക്കു 'ഉപ്പേരി ' എന്നപോലെ മറുപടി പറയലും ഒക്കെ മുടങ്ങാതെ നടക്കുന്നുണ്ട്. വല്ല പി.എ.യുമുണ്ടോ സഹായിക്കാന്‍? അതോ പഠിത്തം ഉപ്പാനെയും ഹോം വര്‍ക്ക്‌ ഉമ്മാനെയും കുളിയും കണ്മഷിയിടലും മുടി മെടയലും അനിയത്തിയെയും ഏല്പിച്ചു നേന നേരം വെളുത്താല്‍ ബ്ലോഗാന്‍ ഇറങ്ങുകയാണോ പതിവ്?

ഉത്തരം : കാലത്ത് അര മണിക്കൂര്‍ വൈകീട്ട് ഒരു മണിക്കൂര്‍ ..നെറ്റിലൂടെ ഒരൊറ്റ കറക്കം..എത്തിയോടുത്തെല്ലാം ഓരോ കുത്ത്..അത്രേ വേണ്ടൂ..ഇതൊന്നും ഒരു പ്രശ്നമല്ലന്നേ..പിന്നെ .ഒരു പി എ യുടെ കാര്യം പരിഗണനയിലുണ്ട്..ഉമ്മാക്ക് എന്നെ ചീത്ത പറയാന്‍ സഹായത്തിന്.

3 .ഒന്നോ രണ്ടോ പോസ് റ്റെ പോസ്റ്റി യിട്ടുള്ളൂ. അപ്പോഴേക്കും പെണ്ണ് പോസ്റ്റിന്മേല്‍ കേറി എന്ന് ഒരു കുശുമ്പി പറഞ്ഞെന്നു കേട്ടു. അവളോട്‌ എന്താണ് മറുപടി പറഞ്ഞത്?

ഉത്തരം : അതിന്നിടക്ക്‌ അങ്ങനെ ഒരു സംഭവം ഉണ്ടായോ ? ഞാന്‍ അറിഞ്ഞില്ല ട്ടോ എന്തായാലും അത് പറഞ്ഞ ആ കുശുമ്പി താത്താനെ ഇങ്ങോട്ട് ഒന്നെത്തിച്ചു തന്നാല്‍ മതി ബാക്കി ഞാനേറ്റു..

4 . വായന വല്ലതും നടക്കുന്നുണ്ടോ? അതോ ഫേസ് BOOK എന്ന ബുക്കിലേക്ക് നോക്കി നോക്കി വായും പൊളിച്ചിരിപ്പാണോ മിക്ക സമയത്തും ?

ഉത്തരം : ബാലരമ മുടങ്ങാതെ വായികുന്നുണ്ട്..പിന്നെ കയ്യീ കിട്ടുന്ന മത്തിപൊതിഞ്ഞു കൊണ്ടുവരുന്ന പേപ്പര്‍ തുണ്ട് വരെ .

5 . നിന്നെ  പോലെ ചെറുപ്പത്തിലെ എഴുതിത്തുടങ്ങിയ ഒരു കവയത്രി യുണ്ട്. അഭിരാമി. അറിയുമോ ആ കുട്ടിയെ?

ഉത്തരം : അഭിരാമി കേട്ടിട്ടുണ്ട് ,വായിച്ചിട്ടില്ല ഇക്കാ .ഇനി ഞാന്‍ ശ്രദ്ധിച്ചോളാം.

6 . കവിത ഇഷ്ടമാണോ? അതോ കഥയാണോ ഇഷ്ടം?

ഉത്തരം : രണ്ടും ഇഷ്ടമാണ്..പക്ഷെ വര്‍ത്താനം പറഞ്ഞിരിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.

7 . എനിക്കും ഒരു മോളുണ്ട് ,ബ്ലോഗര്‍ ഒന്നുമല്ല.പക്ഷേ കവിതയൊക്കെ എഴുതും. അവളോട്‌ നേന യെക്കുറി ച്ച്ഞാന്‍ പറഞ്ഞു. ബ്ലോഗ്‌ തുടങ്ങാന്‍ ഒരു കമ്പ്യൂട്ടര്‍ കൊടുത്തയക്കട്ടെ എന്ന് ചോദിച്ചു. അന്നേരം അവള്‍ പറഞ്ഞു: SSLC കഴിയട്ടെ എന്ന്.. അപ്പോള്‍ എനിക്കും തോന്നി അത് ശരിയാണെന്ന്. നേനക്ക് ഇങ്ങിനെ തോന്നിയിട്ടില്ലേ? എന്ത് കൊണ്ട്?

ഉത്തരം : എന്തായാലും നസ്രിന്‍ താതാക്ക്‌ എസ് എസ് എല്‍ സി  കഴിഞ്ഞിട്ട് ലാപ്‌ടോപ്‌ വാങ്ങി കൊടുത്താല്‍ മതി ,ഇക്കാടെ മോളല്ലേ .. നമുക്കൊരു പാരയാവരുതല്ലോ..എപ്പടി !.പിന്നെ എനിക്കിതൊക്കെ  പണ്ടേ തോന്നിയിട്ടുണ്ട് പക്ഷെ  എന്തുകൊണ്ടോ നടപ്പായില്ല.

8 .ആരുടെ കമന്റാണ് നേന ക്ക് ഏറെ ഇഷ്ടപ്പെട്ടത്? അത് എന്തായിരുന്നു?

ഉത്തരം : ഇക്കാടെ തന്നെ..എന്‍റെ ഉമ്മുമ്മ പറഞ്ഞത് എന്ന പോസ്റ്റില്‍ .(സോപ്പ് അല്ല) താഴെ ആ കമ്മന്‍റ് കൊടുക്കുന്നു ..
ഉസ്മാന്‍ ഇരിങ്ങാട്ടിരി said...
കണ്ടു; വായിച്ചു;
നേനാ ഇനി ഒരു മിനി അഭിപ്രായം :
പ്രായം നോക്കി വേണമല്ലോ അഭിപ്രായം :
അഭിപ്രായത്തില്‍ മാത്രം അഭിരമിക്കരുത്
കറിക്കരക്കണം
മുറി തുടക്കണം
ചോറ് വെക്കണം പിന്നെ ,
ഇടയ്ക്കിടയ്ക്ക് കുറി കുറിക്കണം
കുറിയതാണെങ്കിലും അവ കുറിക്കു കൊള്ളണം..!
അങ്ങിനെ, എഴുത്തിലൊരു തിലകക്കുറിയാവണം
വര വിരുതിനോടൊപ്പം കരവിരുതും..!
വിരുതും ബിരുദവും ഉള്ള വിരുതത്തി ആവട്ടെ..
എനിക്കും ഒരു മോളുണ്ട്‌.
നസ്രിന്‍, അവള്‍ കവിത എഴുതും, കഥ എഴുതും വരക്കും.. നേന യെ ക്കുറിച്ച് അവളോട്‌ പറയുന്നുണ്ട്..
ഇനി നിന്റെ കാര്യം പറഞ്ഞാല്‍ അവളും ബ്ലോഗ്‌ തുടങ്ങാന്‍ വാശി പിടിക്കുമോ ആവോ?
ഒരു ശങ്കയുണ്ട് എനിക്ക്: ബ്ലോഗിണി ആയാല്‍ ബ്ലോഗിണിയുടെ പഠനം രോഗിണി ആവുമോ?
നിനക്ക് ആശങ്കയില്ലെങ്കില്‍ ശങ്കിക്കാതെ രണ്ടും ഒപ്പം കൊണ്ട് പോവുക.
- ഇങ്ങോട്ടിരി എന്ന് പേരുള്ള ഒരു അങ്ങോട്ടിരി കാക്കു.
12/24/10 8:55 PM

9 . നിങ്ങളുടെ നാടിനു എന്താണ് തൊഴിയൂര്‍ എന്ന് പേര് കിട്ടാന്‍ കാരണം ? നല്ല തൊഴി (അടി) കിട്ടേണ്ടവര്‍ ഒരു പാട് ഉണ്ടോ നിങ്ങളുടെ നാട്ടില്‍? അതോ തൊഴിയെ വെല്ലുന്ന തൊഴി പോസ്റ്റുകള്‍ പോസ്റ്റുന്ന നാട്ടുകാര്‍ എന്ന നിലക്കണോ ഈ പേര് കിട്ടിയത് ?

ഉത്തരം : തൊഴുന്നവരുടെ ഊരാണ് തൊഴിയൂര് പൊന്നിക്കാ ..
10.  ഉമ്മ മഹിള ചന്ദ്രികയിലും, ഉപ്പ ലഹളാ സൂര്യനിലും ഒക്കെ എഴുതിയിരുന്നു എന്ന് പറയുന്നത് കേട്ടു. മകളിനി ഏതു ചന്ദ്രനിലൊക്കെ യാണാവോ എഴുതാന്‍ പോവുന്നത്?

ഉത്തരം : ഞാന്‍  എഴുതാന്‍ ഒരു മാഗസിന്‍ സ്വന്തമായി തുടങ്ങേണ്ടി വരും , ഈ വിവരമില്ലാത്ത എഡിറ്റര്‍മാര്‍ ഞാനയക്കുന്നതൊക്കെ അയച്ചതിനേക്കാള്‍ വേഗത്തില്‍ മടക്കി അയക്കുന്നു ..എന്താ ചെയ്യുക?

ഉസ്മാന്ക്ക (കമ്മന്റ്): എടി കേമീ, നീ കേമിയല്ല ; കെങ്കേമിയാണ്.. തൊഴുന്നവരുടെ ഊരില്‍ നിന്നുള്ള കുട്ടിയല്ലേ? തൊഴുന്നു ഞാന്‍..! മോള്‍ക്ക്‌ സര്‍ഗ ഭാവന മാത്രമല്ല, നര്‍മ്മ ഭാവനയും വേണ്ടുവോളമുണ്ട്.. ഐഡിയ സ്റ്റാര്‍ റൈറ്റര്‍ തന്നെ..!

അലവിക്കുട്ടിക്ക മോങ്ങം
 ചോദ്യം : നെനാസേ ഒറ്റ ചോദ്യം: നെറ്റില്‍ മഹാ അലമ്പായി നടന്നിരുന്ന പാവം കുഞ്ഞാക്കയെ (ഫൊട്ടോഷോപ്പി സ്‌കൂള്‍ ഹെഡ് മാഷ് കുഞ്ഞാക്കയെ) നല്ല മനുഷ്യനാക്കി എടുത്തത് നേനയാണ് എന്നു ഒരു ബ്ലോഗില്‍ കണ്ടു. സത്യമാണോ ആണങ്കിലാ ഒറ്റമൂലി........?

ഉത്തരം : അലവിക്കുട്ടി മാമാ ...ഏതു ബ്ലോഗിലാ അങ്ങിനെ കണ്ടത് .ഞാന്‍ കണ്ടില്ലാ ലിങ്ക് ഒന്ന് തരണം ട്ടോ ..കുഞ്ഞക്കയെ പ്പോലെ ഇനി എത്ര പേര് നന്നാവാന്‍ കിടക്കുന്നു ..നമുക്ക് കാണാമെന്നെ..

സലിംക്ക ഇ പി 
 മോളുടെ ഈ തന്റെടത്തെ ആദ്യമായി അഭിനന്ദിക്കട്ടെ. ബ്ലോഗെഴുത്ത് മാത്രമല്ല അതിനെ പറ്റിയുള്ള ചോദ്യങ്ങളും നമുക്ക് പുല്ല് എന്ന, മുതിര്‍ന്നവര്‍ക്ക് പോലുമില്ലാത്ത ഈ ആത്മ വിശ്വാസം എന്നെ വളരെ സന്തോഷവാനാക്കുന്നു. ഉപ്പയിലെ എഴുത്തുകാരനെ കൂടിയ അളവില്‍ തന്നെ മോള്‍ക്ക്‌ കിട്ടിയിരിക്കുന്നു...ഒറ്റ ചോദ്യം മാത്രം.
1 . പതിനൊന്ന് വയസായ എന്‍റെ മോള്‍ക്ക്‌ കൊടുക്കാന്‍ വല്ല ഉപദേശവും... അവള് ബ്ലോഗിന് വേണ്ടി പിന്നാലെ നടക്കുന്നു...(കുത്തി വരയും, കവിത ചൊല്ലലും, ഖുര്‍ആന്‍ പാരായണവും ഒക്കെയാണ്, വര്‍ത്തമാനം കഴിഞ്ഞാല്‍ അവളുടെ ഹോബി...)

സലീംക്കാ..മോള്‍ക്ക്‌ പതിനൊന്നു എനിക്ക് പതിനൊന്നേ മുക്കാല്‍ ..അപ്പൊ ഞാന്‍ തന്നെ മൂപ്പ് , അത് കൊണ്ട് ഈ താത്താടെ വക ഫ്രീ ആയി ഒരു ഉപദേശം ..
  എസ് എസ് എല്‍ സി കഴിഞ്ഞിട്ട് മതി ബ്ലോഗും ചാറ്റിങ്ങും ഒക്കെ ..കാരണം കൂടി പറയാം ..ഇവിടെ ഇപ്പോള്‍ ഞാന്‍ ഉണ്ട്..അത് പോരെ ..
പ്രത്യേക അറിയിപ്പ് : ഇനി ഫ്രീ ആയി ഉപദേശങ്ങള്‍ ലഭിക്കുന്നതല്ല.
  
മുഹമ്മദ്‌ റഫീക്കവി.കെ
1. ഹായ്‌ നേനാസ് ......നിന്‍റെ ഫോട്ടോ കാണുന്ന സമയങ്ങളില്‍ എല്ലാം എന്‍റെ അനിയത്തിക്കുട്ടിയാണ് ഓര്‍മ്മകളില്‍ വരുന്നത്
മോളുട്ടി നീ ആന്‍ ഫ്രാങ്ക് ന്റെ ബുക്ക്‌ വായിച്ചിട്ടുണ്ടോ? ആന്‍ ഫ്രാങ്ക്നെ പോലെ dairy എഴുതാറുണ്ടോ?

റഫീക്കാ..അയാള്‍ ആരാ? എനിക്കറിയില്ല സത്യം .
മുഹമ്മദ്‌ റഫീക്ക  വി.കെ :
ആന്‍ ഫ്രാങ്ക് രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ജര്‍മനി യില്‍ ജീവിച്ചിരുന്ന ഒരു പെണ്‍ക്കുട്ടി ആയിരുന്നു അവളുടെ dairy കുറിപ്പില്‍ നിന്ന് ഒരു ജനത അനുഭവിച്ചിരുന്ന കഷ്ട്ടപ്പാടുകള്‍ വയിചെടുക്കാന് പറ്റും....ആന്‍ ഫ്രാങ്കും കുടുംബവും ആ യുദ്ധത്തില്‍ കൊല്ലപ്പെടുക ആയിരുന്നു കൂടുതല്‍ അറയാന്‍ സ്കൂളിലെ ടീച്ചറോട്‌ ചോദിക്കുക.അല്ലങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കൂ
http://www.google.com.om/url?sa=t&source=web&cd=11&ved=0CEgQFjAK&url=http%3A%2F%2Fwww.annefrank.org%2Fen%2FAnne-Franks-History%2F&ei=ONc2TZi4GY70vQPRn9mBBA&usg=AFQjCNEjjXUfsCb42_BSzJDhn4NEZQ8eCw

2. എന്നുമുതലാണ് എനിക്കും എഴുതാന് കഴിയുമെന്ന് മോളുട്ടിക്ക് മനസ്സിലായത്?

ഉത്തരം : ഞാന്‍ സ്കൂളില്‍ കോമ്പോസിഷന്‍ എഴുതിലൂടെയാണ് കൂടുതല്‍ എഴുതാന്‍ പഠിച്ചത് , സാദിക്ക്‌ ഉസ്താദ് എന്നോട് ഇപ്പോഴും പറയാറുണ്ടായിരുന്നു നിന്റേത് നല്ല ശൈലി ആണെന്ന് പിന്നെ മറ്റു ടീച്ചര്‍മാരും ..അങ്ങിനെ അങ്ങിനെ എഴുതി ഇങ്ങിനെ ആയി ..

3. ആരെപോലെ ആവണമെന്ന ആഗ്രഹം?
ഉത്തരം : സിനിമകണ്ടാല്‍ തോന്നും അതുപോലെ ആകണമെന്ന് ഒരു നോവല്‍ വായിച്ചാല്‍ തോന്നും അതിലെപ്പോലെ ആകണമെന്ന്..അങ്ങിനെ ഓരോ ദിവസവും ഓരോരോ തോന്നലുകളുമായി ഇങ്ങിനെ പോകുന്നു..

4. ഏറ്റവും കൂടുതല്‍ കരഞ്ഞ ദിവസം ഏതാ ഓര്‍മ്മ ഉണ്ടോ?

ഉത്തരം : നാല് വയസ്സോ മറ്റോ ഉള്ളപ്പോള്‍ ഒരു ദിവസം വീണു കയ്യിന്റെ കുഴ തെറ്റി യപ്പോലുള്ള വേദന കൊണ്ട് അന്ന് മുഴുവന്‍ ഞാന്‍ കരഞ്ഞിട്ടുണ്ട് ,പിന്നെ എന്റെ ഉമ്മുമ്മ മക്കയില്‍ വെച്ച് മരിച്ചത് അറിഞ്ഞപ്പോഴും ഭയങ്കര സങ്കട മായോരുന്നു ..ഇതേ ഇപ്പോഴും എന്റെ കണ്ണ് നിറഞ്ഞു ..ഉമ്മുമ്മാനെ ഓര്‍ക്കുന്നതെ എനിക്ക് സങ്കടാ..

ഷാജുചേട്ടന്‍

 1.  സിസ്റ്റര്‍ , ഞാന്‍ എന്റെ ജീവിതത്തില്‍ കാണ്ടതില്‍ ഒരു കുട്ടി എന്ന നിലയില്‍ സിസ്റ്ററുടെ എഴുതുകള്‍ എന്നില്‍ വളരെ അത്ഭുതം ഉളവാക്കുന്നു, ഞാന്‍ പൊക്കിപറയാണ് എന്ന് വിചാരം ഉണ്ടാവരുത്.ഞാന്‍ ഈ ഗ്രൂപില്‍ വന്നിട്ട് വളരെ കുറച്ചു നാളേ ആയൊള്ളൂ , ഒഫീസില്‍ സമയം കിടുമ്പോ ഇതില്‍ ഒന്നു പാളിനോക്കി പോകും നഹനയുടെ എഴുതുകളില്‍ ഞാന്‍ കണ്ട അല്ലെങ്കില്‍ എനിക്ക് മനസ്സിലായത് ,എഴുതുന്നത വളരെ ക്ലിയറാണ്....... എന്താപ്പോ പറയ അതിനെ......ആ ഞങ്ങള്‍ കൂട്ടൂകാര്‍ പറായാറുണ്ട് Crystal clear എഴുതില്‍ അത്രയും ക്ലിയര്‍ ആണ് എങ്ങിനെ സാധിക്കുന്നു ?


 ഷാജുവേട്ടാ..വളരെ സന്തോഷവും സംതൃപ്തിയും ഉണ്ട്ട്ടോ, പിന്നെ അക്ഷരങ്ങള്‍ ക്ലിയര്‍ ആകുന്നതു വരെ ഞാന്‍ ശ്രമിക്കും.അതോണ്ടാണ് അങ്ങിനെ.

2. ഞാന്‍ ഒരു ഉപദേശം തരാം ,ഉപദേശമെനുമല്ല , കാരണം അതിനുള്ള വലിയ കോപ്പോന്നും എന്റെ കയ്യില്‍ ഇല്ലാ  :)
ഒരിക്കലും എഴുത്ത് നിര്‍ത്തരുത്, ഏതു പ്രതിക്കുല സാഹചര്യത്തിലും എഴുതണം.

ഉത്തരം : ഞാനായിട്ടു എഴുത്ത് നിറുത്തില്ല, പക്ഷെ വീട്ടുകാരു നിറുത്തിക്കുമെന്ന് എനിക്ക് ബലമായ സംശയം ഉണ്ട്.

3. ഒരു അനുഗ്രഹീത എഴുതിനുടമയാണ് നിങ്ങള്‍,
ഭാവിയില്‍ വളരെ വലിയ അറിയപെടുന്ന എഴുതുകാരിയാക്കും എന്നതില്‍ സംശയം വേണ്ട!
അതിനായ് പ്രവര്‍ത്തിക്കുക ,അതിനുള്ള കഴിവുണ്ട്,
എത്ര വയസ്സിലാണ് എഴുത്ത് തുടങ്ങിയത്?

ഉത്തരം : മൂന്നര വയസ്സില്‍ എല്‍ കെ ജി യില്‍ ചേര്‍ന്നത്‌ മുതല്‍ എഴുത്ത് തുടങ്ങി..
 മുഹമ്മദ്‌ കുഞ്ഞിക്ക

 ‎1. എഴുതാനാണൊ വായിക്കാനാണൊ കൂടുതലിഷ്ടം?


ഉത്തരം: മുഹമ്മദ് കുഞ്ഞിക്കാ..എല്‍ കെ ജി മിസ്സിന്റെ നിരന്തര പ്രേരണ കൊണ്ട് മാത്രമാണ് എഴുതാന്‍ തുടങ്ങിയത് , കഥ യുടെ കാര്യമാണെങ്കില്‍ ഞാന്‍ ഇത് വരെ ഒരു മിനിക്കഥ പോലും എഴുതീട്ടില്ല ,
2. ആദ്യമയി എഴുതിയതെന്താണ്. ആരുടെ പ്രേരണകൊണ്ടാണു എഴുതാന്‍ തുടങ്ങിയത്. അച്ചടി പ്രസിദ്ധീകരണങ്ങളില്‍ താങ്കളുടെ ആര്‍റ്റിക്കിള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടൊ?
ഉത്തരം : പ്രസിദ്ധീകരണം ഞാനായിട്ടുതന്നെ തുടങ്ങേടിവരും ,അല്ലെങ്കില്‍ ബാലരമയുടെ എഡിറ്ററായി എന്നെ നിയമിക്കണം , പിന്നെ എന്റെ കഥ മാത്രമേ അതില്‍ കാണൂ ..

3. ഒരു നല്ല എഴുത്തുകാരിയാകാനാണു താല്‍പ്പര്യമെന്നു പറഞ്ഞുകേട്ടു. എഴുത്തിന്റെ ഏതുമേഖലയിലാണു കൂടുതല്‍ താല്‍പ്പര്യം കഥ, കവിത, ആനുകാലികങ്ങള്‍ മറ്റുള്ളവ?

ഉത്തരം : നല്ലൊരു ആധാരമെഴുത്ത്കാരിയെങ്കിലും ആയാല്‍ മതിയായിരുന്നു.
എന്ത് കിട്ടിയാലും കണ്ടാലും വായിക്കും അതിനു പ്രത്യേക മേഘല ഒന്നും ഇത് വരെ ഇല്ല , ഇനി കണ്ടെത്തണം ഇന്ഷാ അള്ളാ..

 മുഹമ്മദ്‌ ഇംതിയാസ്ക്ക

എല്ലാവരും ചോദിച്ചു തീര്‍ന്നതാണ് എന്നാലും ഞാന്‍ ചോദിച്ചില്ല എന്ന് വേണ്ട എന്തേ ..ഈ ഗ്രൂപ്പിനെപ്പറ്റി എന്താണ് അഭിപ്രായം..ഗ്രൂപ്പില്‍ ചേര്‍ക്കേണ്ടതായി മോള്‍ക്ക്‌ തോന്നിയിട്ടുള്ള കാര്യങ്ങള്‍ ഉണ്ടോ എങ്കില്‍ ഏതാണ്..?


ഇംത്യാസ്ക്കാ.എന്‍റെമ്മോ .ഈ പേര് ടൈപ്പ് ചെയ്യാന്‍ പത്തു മിനിറ്റ് ലാപ്സായി. ഞാനിനി ഇംതിക്കാ എന്നങ്ങോട്ടു വിളിക്കും അതെ ശെരിയാവു..ഗ്രൂപ്പില്‍ പ്രധാനമായി ചേര്‍ക്കേണ്ടത് എന്നതിനെ കുറിച്ച് പറഞ്ഞാല്‍ എന്‍റെ എല്ലാ പോസ്റ്റുകളും വെണ്ടക്കാ അക്ഷരത്തിലാക്കണം എന്ന ഒരഭിപ്രായം ഉണ്ട് . പിന്നെ ഇനി എന്‍റെ പ്രായത്തില്‍ ഉള്ള ആരെയും ഗ്രൂപ്പില്‍ ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം..ഇത്രയൊക്കെ തന്നെ ഉള്ളൂ..പോരെ ?

ഇനി റഫീക്കാട് ഒരു വാക്ക് .ഇന്ന് ആന്‍ ഫ്രാങ്കിനെ ഞാന്‍ കണ്ടു , ഹോ ..ഇനി ഓരോന്നായി വായിച്ചോളാം ..ബഹുത് ശുക്രിയാ ..
എന്‍റെ എക്സാം ഇവിടെ കഴിഞ്ഞു എന്ന് കരുതുന്നു ..ഇവിടെ എത്തിയ എല്ലാവര്ക്കും ഒരിക്കല്‍ കൂടി ബഹുത് ബഹുത് ശുക്രിയാ
ആരെയെങ്കിലും ഞാന്‍ വേദനിപ്പിചെങ്കില്‍ എനിക്ക് മാപ്പ് തരണം, ഇനിയും എന്തെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ എന്നെ ചേര്‍ക്കണേ ഇംതിക്കാ നൌശുക്കാമാരെ..അടുത്ത ഒന്നാംതി മുതല്‍ ഞാന്‍ തല്‍കാലം ഇവിടെനിന്നെല്ലാം പിന്‍വാങ്ങുകയാണ്, പിന്നെ എക്സാം കഴിഞ്ഞേ കാണൂ ഇപ്പോള്‍ ഇത്രേ ഉള്ളൂ പറയാന്‍..പോരെ.
          ( ചിത്രങ്ങള്‍ക്ക് നൌഷാദ്ക്ക , ഉസ്മാന്ക്ക , കുഞ്ഞാക്ക എന്നിവരോട്  കടപ്പാട് .)

LinkWithin

Related Posts Plugin for WordPress, Blogger...