Feb 9, 2011

ഒടുക്കത്തെ ഒരെണ്ണം കൂടി .


ഇത് എക്സാമിന് മുമ്പുള്ള എന്‍റെ ഒടുക്കത്തെ പോസ്റ്റാണ് , ഒരു സീനറി നോക്കി പെന്‍സില്‍ കൊണ്ട് വരച്ചു , എങ്ങനെ കൊള്ളാമോ! വിവരം അറിയിക്കണേ ഞാന്‍ ഇവിടെയൊക്കെതന്നെ
ചുറ്റിപ്പറ്റിയുണ്ടാകുമെങ്കിലും നെറ്റില്‍ കുറവായിരിക്കും, കാരണം ഇനി നെറ്റില്‍ കേറിയാല്‍ കാല് തല്ലി
ഒടിക്കുമെന്ന് ഉമ്മചീടെ വകയും വെക്കേഷന് ഓഫര്‍ ചെയ്ത ക്യാമറ വാങ്ങിതരില്ലെന്ന് ഉപ്പചീടെ വകയും ഭീഷണി നിലനില്‍ക്കുന്നു;   കൂടാതെ കണ്ണുരുട്ടല്‍ മണ്ടക്ക്കൊട്ടല്‍ പോലുള്ള എക്സ്ട്രാ വിരട്ടലുകളുമായി  മാമിമാര്‍ താത്തമാര്‍ തുടങ്ങിയവരും എല്ലാത്തിന്റെയും കണ്ണ് വെട്ടിച്ചാലും ഞാന്‍ നിന്നെ വിടില്ലെടീ കോനതാത്താ എന്ന വെല്ലുവിളിയോടെ നടക്കുന്ന ചുന്നക്കുട്ടിയും ഇതിന്നിടയില്‍ ഞാന്‍ കിടന്നു നട്ടം തിരിയുകയാണെന്റെ പോന്നു ബൂലോകരെ,  അതുകൊണ്ട്  അടുത്ത പോസ്റ്റ്‌ മാര്‍ച്ച് ലാസ്റ്റ്‌ എക്സാം കഴിഞ്ഞ ശേഷം , അതുവരെ ബൂലോകത്തോട് തല്‍കാലത്തേക്ക് വിട പറയുകയാണ്‌ ,കൂടുതല്‍ നീട്ടിവലിച്ചു പരത്തിപ്പറഞ്ഞു കുളമാക്കുന്നില്ല, എന്‍റെ പ്രിയപ്പെട്ട നിങ്ങളുടെ സ്നേഹവും പ്രാര്‍ഥനകളും എനിക്കുണ്ടാവുമെന്നറിയാം എങ്കിലും കാക്ക മലര്‍ന്നു പറക്കാതിരിക്കാന്‍ (കാക്ക സംഭവം എന്താണെന്ന് അറിയാത്തവര്‍ക്ക് ഇവിടെ ക്ലിക്കിയാല്‍ അറിയാം)  നിങ്ങളുടെ പ്രത്യേക പ്രാര്‍ത്ഥനയില്‍ എന്നെ ഉള്‍പ്പെടുത്തണെ എന്ന് പ്രത്യേകമായി അപേക്ഷിച്ച്കൊണ്ട് എല്ലാവര്‍ക്കും ഒരുപാട്  നന്ദിയോടെ, സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം -നേന.

76 comments:

 1. നല്ല ചിത്രം മോളേ !
  തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാം :-)

  ReplyDelete
 2. കൊള്ളാം മോളെ ..നല്ല ഫിനിഷിംഗ് ഉണ്ട് ...മനോഹരമായി
  പകര്‍ത്തി വര യേക്കാള്‍ ഭാവനയ്ക്ക് പ്രാധാന്യം കൊടുക്കണം ..എങ്കിലല്ലേ സ്വന്തം ശൈലി ഉണ്ടാക്കാന്‍ പറ്റൂ ..എഴുത്തിലും വരയിലും ..പഠനത്തിലും നേനക്കുട്ടി കേമി ആവട്ടെ ,,ആവും ആവണം ...:)

  ReplyDelete
 3. കൊള്ളാം നന്നയിട്ടുണ്ട്

  ReplyDelete
 4. നന്നായിട്ടുണ്ട് ..പരീഷയും ഇതുപോലെ നന്നായി എഴുതുക

  ReplyDelete
 5. നന്നായിരിക്കുന്നു...
  ഗൃഹാതുരത്വമുണര്‍ത്തുന്നചിത്രം...

  -വിജയാശംസകള്‍-

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. ആഹ....വര കൊള്ളല്ലോ...നെന കുട്ടീസ്...
  കൊള്ളാം.....നന്നായിട്ടുണ്ട്...

  ReplyDelete
 9. എഴുത്തിൽ മാത്രമല്ലാ... വരയിലും വമ്പത്തിയാണല്ല്ലോ...കുറുമ്പത്തിക്ക് അങ്കിളിന്റെ ചക്കര ഉമ്മ... പ്രാർത്ഥിക്കാം...

  ReplyDelete
 10. പരീക്ഷ നന്നായി എഴുതുക ...
  ഇനി അഥവാ കോപ്പിയടിക്കുകയാണെങ്കില്‍ പിടിക്കാതെ നോക്കണം :)

  ReplyDelete
 11. ആഹാ..ഉഗ്രന്‍....പഴയ എന്റെ നാട്....ചക്ക്യേടതിയും കോരന്‍ ചേട്ടനും....

  ReplyDelete
 12. nenase nalla chithram.. best of luck..
  exam nannayi ezhuthootto..!!

  ReplyDelete
 13. നന്നായി വരച്ചിട്ടുണ്ട് മോളൂ... മിടുക്കി :)

  സ്നേഹത്തോടെ

  അഗ്രു മാമ :)

  ReplyDelete
 14. മിടുക്കി, വരയ്ക്കാനും എഴുതാനും ഒക്കെ അനുഗ്രഹം കിട്ടിയ വിരലുകൾ കൊണ്ട് നന്നായി പരീക്ഷയും എഴുതി വരു. എല്ലാ ആശംസകളും......

  ReplyDelete
 15. വര നന്നായിട്ടുണ്ട്....

  വിജയാശംസകള്‍.....

  ReplyDelete
 16. നന്നായി ഈ വര .... പരീക്ഷകളും ഭംഗിയായി എഴുതുവാന്‍ കഴിയട്ടെ ...

  പ്രാര്‍ഥനയോടെ

  ReplyDelete
 17. വര നന്നായി.... പരീക്ഷക്ക്‌ എല്ലാ വിധ ആശംസകളും..പ്രാര്‍ത്ഥനകളും...

  ReplyDelete
 18. നന്നായിരിക്കുന്നു .. ഇനിയും വരക്കുക ഇപ്പോളല്ല കേട്ടോ എക്സാമൊക്കെ ക്ഴിഞ്ഞിട്ട് പരീക്ഷ എളുപ്പമാകട്ടെ പ്രാർത്ഥിക്കുന്നു..

  ReplyDelete
 19. നന്നായിരിക്കുന്നു നേന..
  പരീക്ഷ നന്നായി എഴുതുക.
  എല്ലാ വിധ ആശംസകളും

  ReplyDelete
 20. ചിത്രം ഉസാറായി.
  നല്ലോണം പഠിക്കണം.
  പരീക്ഷ കഴിഞ്ഞ് കാണാം.

  ReplyDelete
 21. പരീക്ഷയെ പരീക്ഷണം ആയി കാണുന്ന ആളല്ല മോളു എന്നറിയാം, അടിച്ചു പൊളിച്ചു പരീക്ഷ എഴുതി വാ

  ReplyDelete
 22. ചിത്രം നന്നായിട്ടുണ്ട്. പരീക്ഷയിലെ വിജയത്തിനു ആശംസകൾ.

  ReplyDelete
 23. നന്നായി വരച്ചു. ഇനി നന്നായി പഠിച്ച് പരീക്ഷ പേപ്പറിലും ഇതുപോലെ വരക്കണം (ചിത്രമല്ല)..... പിന്നെ പരീക്ഷയെല്ലാം കഴിഞ്ഞു വരയും തുടരാം എഴുത്തും തുടരാം.......
  എല്ലാ വിജയാശംസകളും നേരുന്നു..

  ReplyDelete
 24. നന്നായിട്ടുണ്ട്

  വിജയാശംസകള്‍.

  ReplyDelete
 25. ഇതാണോ വരാ...നോക്കി വരക്കല്‍ ആണോ.. അതാര്‍ക്കും പറ്റും ..പറ്റുമെങ്കില്‍ സ്വന്തം വരച്ചു കാണിക്ക്...കുട്ടികള്‍ ഇങ്ങനെ വരക്കാനും എഴുതാനും ഒന്നും പോകരുത്..സ്കൂളിലെ ഹോം വോര്‍ക്ക് മാത്രം ചെയ്‌താല്‍ മതി കേട്ടാ..അത് മാത്രം എഴുതിയാല്‍ മതി.ഈ എഴുത്തെല്ലാം വലിയ ആളുകള്‍ക്ക് ഉള്ളതാണ്.........................................................ഇത് വിമര്‍ശനം ..........മോളൂ ച്ചുമ്മാതാണ്..കേട്ടാ ഏത് അതെന്നെ....

  നന്നായി വരച്ചു നെന മോളൂ..
  നോക്കി നോക്കി വരച്ചു പഠിച്ചു പിന്നെ സ്വയം വരക്കൂ..ഒക്കെ മോള് വലുതാകുമ്പോള്‍ നമ്മുടെ ഒരു ബ്ലോഗര്‍ വരക്കാരന്‍ ഉണ്ട് അകമ്പാടം ..അയാളേക്കാള്‍ വലിയ വര വരയ്ക്കണം ...കേട്ടാ..

  ReplyDelete
 26. ന്റെ നേനക്കുട്ടി വരയിലും വമ്പത്തിയാളല്ലോ. വളരെ നന്നായിട്ടുണ്ട്, ഇനിയും വരക്കണം. പിന്നെ പരീക്ഷക്ക് നന്നായി പഠിച്ച് നന്നായി എഴുതുക, ഞങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥന നിന്നോട് കൂടെയുണ്ട്.

  ReplyDelete
 27. നന്നായി വരച്ചൂട്ടോ..
  പോയി വിജയിച്ച് വരൂ.. വിജയീ ഭവ,

  ReplyDelete
 28. മോളൂ ....വളരെ വളരെ നന്നായിട്ടുണ്ട് കെട്ടോ ......

  ഇനിയും വരക്കൂ‍ ....

  പിന്നെ പരീക്ഷക്ക് നല്ല മാര്‍ക്ക് വാങ്ങിച്ചോ ...അല്ലേല്‍ ബ്ലോഗ്ഗേര്‍സ് ആണു മോളെ വഷളാക്കുന്നത് എന്ന ചീത്തപ്പേരു കേള്‍ക്കേണ്ടി വരും ..

  ആശംസകള്‍ ........

  ReplyDelete
 29. ‘ബ്ലോഗിൽ വരച്ചാലും എഴുതിയാലും പരീക്ഷയുടെ മാർക്കൊന്നും കുറയുകയില്ല എന്ന് ടീച്ചറ് പറഞ്ഞൂന്ന്’ എല്ലാരോടും പറയണം.

  ReplyDelete
 30. ചിത്രം ഗംഭീരം. പരീക്ഷയും അതുപോലെ ആവണം.

  ReplyDelete
 31. ഇതുവരെ വന്നിട്ട് മിണ്ടാതെ പോവല്ലേ ..എന്തെങ്കിലും ഒന്ന് തന്നിട്ട് പോ..
  ഒരു നുള്ളോ, പിച്ചോ , അല്ലെങ്കിലൊരു നല്ല വാക്കോ ..പ്ലീസ് .. ഹ ഹ ഹ.... :) god bless you!!

  ReplyDelete
 32. മോള്‍ നന്നായി വരച്ചു. ഇനി പരീക്ഷ കഴിഞ്ഞു വന്നാല്‍ മതീട്ടോ.
  ബ്ലോഗിലെ പോലെ പരീക്ഷയിലും മിന്നി തിളങ്ങാന്‍ ആവട്ടെ. ഒരു ക്യാമറയും കിട്ടുമല്ലോ.. എല്ലാവിധ വിജയാശംസകളോടെ..

  ReplyDelete
 33. വര നന്നായിട്ടുണ്ട് . ആശംസകള്‍
  പിന്നെ പരീക്ഷ കഴിയാതെ ഇനി നിന്റെ തലവെട്ടം ഈ പരിസരത്തെങ്ങാനും കണ്ടാല്‍ നിന്റെ മുട്ടുകാല്‍ തല്ലിയോടിക്കുന്നതു
  മിക്കവാറും ഞാനായിരിക്കും

  ReplyDelete
 34. കോപ്പിയടിച്ച ചിത്രമല്ലെ..?
  അതു പിന്നെ നന്നാവാതിരിക്കുമോ...?

  സ്വന്തം ഭാവനയിൽ വിരിഞ്ഞ ഒരു ചിത്രം വരച്ചു കാണിക്കൂ... ഇപ്പോഴല്ല. പരീക്ഷയൊക്കെ കഴിഞ്ഞിട്ട്...
  ആശംസകൾ...

  ReplyDelete
 35. ചിത്രം,നന്നായിട്ടുണ്ട് ട്ടോ... ഈശ്വരാനുഗ്രഹം എന്നും തുണയാവട്ടെ

  ReplyDelete
 36. ചിത്രം നന്നായിട്ടുണ്ട്. ഭാവിയില്‍ അറിയപ്പെടുന്ന ഒരു നല്ല കലാകാരിയകട്ടെ. അതുപോലെ പരീക്ഷയിലും നല്ല മാര്‍ക്ക് നേടണം കേട്ടോ. പിന്നെ പരീക്ഷക്ക് നന്നായി പഠിച്ച് നന്നായി എഴുതുക, ഞങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥന നിന്നോട് കൂടെയുണ്ട്.

  ReplyDelete
 37. മോളൂ , ചിത്രം വളരെ നന്നായി .. വരയ്ക്ക് നല്ല പുരോഗതി ഉണ്ട് ... good.

  ReplyDelete
 38. എങ്ങനെയെന്നു ചോദിക്കാനുണ്ടോ മോളു...
  ദൈവം അനുഗ്രഹിച്ചു തന്ന ഒരുപാട് സിദ്ധികള്‍ ക്കുടമയല്ലേ....
  തൊടുന്നതെല്ലാം പൊന്നാകും.

  പിന്നെ ഒടുക്കത്തെ പോസ്റ്റ്‌ എന്നൊന്നും കടുപ്പിച്ചു പറയല്ലേ...
  ഒരിടവേള എന്ന് മാത്രം മതി...
  പരീക്ഷാവിജയം ആശംസിക്കുന്നു.

  ReplyDelete
 39. നന്നായിട്ടുണ്ട്..

  ReplyDelete
 40. വര നന്നായിട്ടുണ്ട്.
  തല വരയും നന്നാവട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 41. ഠിഷ്യൂം..ഠിഷ്യൂം...!!
  ഇത് ചുന്നുക്കുട്ടിക്കുള്ളതാണ്.

  ReplyDelete
 42. നന്നായി വരച്ചിരിക്കുന്നു.ഒന്ന് ഉളിഞ്ഞു നോക്കീട്ട് വെക്കം പോയി പഠിച്ചോ.

  ReplyDelete
 43. ചിത്രം നന്നായി.ഇനി നോക്കാതെ വരച്ചു പഠിക്കണം. അപ്പൊ പറഞ്ഞപോലെ പരീക്ഷ കഴിയുന്നതു വരെ ഇവിടെയൊന്നും കാണരുത്. പിന്നെ ക്യാമറ കിട്ടിയ ശേഷം നമുക്ക് ഫോട്ടോ പോസ്റ്റ് പ്രതീക്ഷിക്കാം!

  ReplyDelete
 44. ചിത്രം നന്നായിരിക്കുന്നു. നേന പരീക്ഷക്ക് നല്ല മാര്‍ക്ക് വാങ്ങിയാല്‍ എന്റെ വകയും ഒരു സമ്മാനമുണ്ട് :)

  ReplyDelete
 45. ഇനി എക്സാം കഴിയാതെ പോസ്റ്റില്ല എന്ന് പറഞ്ഞാലും മോള്‍ക്ക്‌ എഴുതാതിരിക്കാനാവില്ല എന്നെനിക്ക് തോന്നിയിരുന്നു.ഇടയ്ക്കിടെ വന്നു നോക്കേം ചെയ്തു.ഈ പരീക്ഷ എന്ന് പറയുന്നത് അത്ര വല്യ സംഭവമൊന്നുമല്ല എന്ന് തെളിയിക്കണം ട്ടോ....

  ReplyDelete
 46. നല്ല വര
  ഒരു പ്രഫഷണല്‍ ലുക്ക്

  ReplyDelete
 47. നല്ല വരയാണ്... പക്ഷെ നോക്കി വരക്കാതെ സ്വന്തം ഭാവന വളര്‍ത്തി വരക്കാന്‍ ശ്രമിക്കണം.... പരീക്ഷക്ക് എല്ലാവിധ ആശംസകളും....

  ReplyDelete
 48. എന്താ ഒരു കിടു കിടു ശബ്ദം ..????? അത് നമ്മുടെ അകംപാടംജിയുടെ ചന്കിടിക്കുന്ന ശബ്ദമാണല്ലോ ... മൂപ്പരും കണ്ടോ ഈ വര ..ഹ ഹ ഹ ..

  (ചുമ്മാ പൊക്കി വിട്ടതാ കേട്ടോ ).... തമാശകള്‍ ,കുറുമ്പുകള്‍ ഒക്കെ എഴുതിക്കോളൂ ..വായിക്കാം ... നഷ്ടപ്പെടുത്തിയിട്ട് തിരിച്ചു കിട്ടുവാന്‍ ആഗ്രഹിക്കുന്ന ഒരു പ്രധാന കാര്യം വിദ്ധ്യാഭ്യാസ കാലഘട്ടമാണ് ..അത് വേണ്ടും വിധം ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന വിശ്വാസത്തോടെ എല്ലാ നന്മകളും ആശംസിക്കുന്നു ..

  ReplyDelete
 49. നേന:-മോളുടെ വരയും പരീക്ഷക്ക്‌ തല വരയും
  നന്നായി വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...കാക്ക എങ്ങനെ
  പറന്നാലും നിലത്തു ലാന്‍ഡ്‌ ചെയ്യുമ്പോള്‍ പൂച്ചയെപ്പോലെ
  നാല് കാലില്‍ തന്നെ വേണം കേട്ടോ.അത് nenakku
  അറിയാമല്ലോ...Best Wishes ..

  ReplyDelete
 50. എല്ലാ നന്മകളും ആശംസിക്കുന്നു ..

  ReplyDelete
 51. നന്നായി വരച്ചിരിക്കുന്നു ട്ടോ. മറ്റു ചിത്രങ്ങള്‍ നോക്കി വരക്കാതെ പ്രകൃതിയെ നോക്കി വരക്കണം. എങ്കിലേ സ്വന്തം ശൈലി വളര്‍ന്നു വരൂ. എന്തായാലും ഇനി പരീക്ഷയില്‍ ശ്രദ്ധിക്കുക തന്നെ. മിടുക്കിയായിവളരൂ

  ReplyDelete
 52. വളരെ നന്നായി മോളെ

  ReplyDelete
 53. മോളേ,
  എന്തെഴുതണമെന്നും എങ്ങിനെ എഴുതണമെന്നും അറിഞ്ഞൂടാ!
  മോളുടെ ഓരോ രചനയും ഒത്തിരി ഇഷ്ടപ്പെട്ടു.
  ഇനി പരീക്ഷ കഴിഞ്ഞിട്ടു മതി നെറ്റില്‍.
  ഇക്കാര്യത്തില്‍ ഞാന്‍ ഉപ്പയുടേയും ഉമ്മയുടേയും കൂടെയാണു.
  പറിച്ചു മിടുക്കിയാവണം .
  മിടുക്കി മാത്രമായാല്‍ പോര, മിടുമിടുക്കിയാവണം.
  വിജയാശംസകള്‍ നേരുന്നു.

  ReplyDelete
 54. സുഭാഷ് സുഭാഷ് , അടിപൊളി നല്ല പടം ആശംസകള്‍

  ReplyDelete
 55. നന്നായി വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

  ReplyDelete
 56. ഞാനും ഇച്ചിരീശ്ശെ വരക്കും.
  അതുകൊണ്ട് പറയുകയാ മനോഹരമാക്കി.
  എനിക്കിപ്പോഴും ഇത്രയും നന്നായി വരക്കാന്‍ പറ്റില്ല.

  ReplyDelete
 57. പോയി അങ്കം വെട്ടി ഉണ്ണിയാര്‍ച്ചയെ പോലെ ജയിച്ചു വാ. അത് വരെ ആ ' തൊപ്പിക്കാരനെ' പോലെ ഞങ്ങള്‍ എല്ലാം കാത്തിരിക്കാം . പിന്നെ ചുമ്മ ഇങ്ങു വന്നേക്കരുത് ഒരു കിടിലന്‍ തിരിച്ചു വരവ് പ്രതീക്ഷിച്ചു കൊണ്ട് ..എല്ലാ ഭാവുങ്ങളും നേരുന്നു എന്റെ അനിയത്തികുട്ടിക്ക് .....

  ReplyDelete
 58. പതിവ് പോലെ ആദ്യം ഒരു നുള്ള്,പിന്നെ പിച്ച്..
  ചിത്രം കിടിലനായി മോളെ..
  എല്ലാരും പറഞ്ഞപോലെ നോക്കി വര നിറുത്തണമെന്ന്
  ഞാനും പറയുന്നു,
  നോക്കിവര തകര്‍ത്ത ഒരു ചിത്ര ജീവിതത്തിന്‍റെ ഉടമയാണ് പറയുന്നത്..അരുത് മോളെ,,അരുത്.
  അതെ മോളെ,ചെറുപ്പത്തില്‍ ഞാനും വരച്ചിരുന്നു.
  മംഗളതിലെയും മനോരമയിലെയും വടിവൊത്ത നായികമാരെയൊക്കെ.ഞാനെവിടെയും എത്തിയില്ല.
  ഇന്നും ആ നോക്കി വര തുടരുന്ന ഒരു ഹതഭാഗ്യുടെ
  അപേക്ഷയാണ് മോളെ..(തമാശയില്‍ ഒരു കാര്യം)
  ഭാവനയില്‍നിന്നും വരച്ചു ശീലിക്കുക.

  ReplyDelete
 59. ഒരു പിച്ചും കൂടി തന്ന് ,ഒരു കാര്യം കൂടി.
  ഞാനും കുറച്ച് ചിത്രങ്ങള്‍ ഇട്ടിട്ടുണ്ട്.
  വന്നു നോക്ക്.എന്നിട്ടൊക്കെ മതി പരീക്ഷയെഴുത്ത്.

  ReplyDelete
 60. നന്നായിട്ടുണ്ട്...

  ReplyDelete
 61. നല്ല ചിത്രം മോളേ !

  ReplyDelete
 62. ingineyum oru aalundalle ii boolokathil.
  neeyente naatukaariyaanu. ente veedu cheruvathany.
  veendu kaanaam
  my mal font is sick today

  ReplyDelete
 63. എനിക്ക് പ്രോത്സാഹനം നല്‍കുന്ന നിങ്ങള്‍ എല്ലാവര്ക്കും എന്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നു , ഇനി എക്സാമിന് ശേഷം കാണാം .ജെ പി അങ്കിള്‍ ഒന്നല്ല ഒമ്പത്എണ്ണം ഞാന്‍ വരച്ചു തരാം , എക്സാം ഒന്ന് കഴിയട്ടെ ..

  ReplyDelete
 64. ഇന്നാ കണ്ടത് .. സൂപ്പർ മോളൂ..

  ReplyDelete
 65. ഇപ്പൊ വന്ന് കയറിയതേയുള്ളു ഇവിടെ...എക്സാമിന് നല്ലോണം എഴുതാന്‍ കഴിയട്ടെ... ചിത്രം അടിപൊളി മോളെ...

  ReplyDelete
 66. നന്നായിരികുന്നു

  ReplyDelete
 67. എല്ലാ ആശംസകളും......

  ReplyDelete
 68. നല്ല വണ്ണം പഠിക്കു അതോടൊപ്പം എഴുത്തും വരയും തുടരട്ടെ മോളെ

  ReplyDelete
 69. ചിത്രം അസ്സലായിട്ടുണ്ട് നേനക്കുട്ടീ.......വീണ്ടും വരക്കുക....എല്ലാ ഭാവുകങ്ങളും നേരുന്നു.......

  ReplyDelete
 70. നെന മോളെ എവിടെ എഴുതുന്ന കാര്യമാ പറഞ്ഞെ മനസിലായില്ല ബ്ലോഗ്‌ നോകിയോ ..........................

  ReplyDelete

ഇതുവരെ വന്നിട്ട് മിണ്ടാതെ പോവല്ലേ ..എന്തെങ്കിലും ഒന്ന് തന്നിട്ട് പോ..
ഒരു നുള്ളോ,പിച്ചോ,അല്ലെങ്കിലൊരു നല്ല വാക്കോ..പ്ലീസ് ..

LinkWithin

Related Posts Plugin for WordPress, Blogger...