Jan 28, 2011

അതി മഹത്തായ ഒരു സല്ലാപ ചര്‍ച്ച.

 
ഫേസ്ബുക്ക് മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലെ അംഗങ്ങളുമായി  സല്ലാപ ചര്‍ച്ച  ചെയ്യാന്‍   ഒരവസരം ഗ്രൂപിന്‍റെ ഹെഡ്മാഷായ  ഇംതിയാസ്‌ക്ക,സയിന്‍സ്‌ മാഷ്‌ വടക്കേല്‍ നൌഷാദ്ക്ക ,ഡ്രോയിംഗ് മാഷ്‌ അകമ്പടം നൌഷാദ്ക്ക എന്നിവര്‍ കൂടി  തന്നു,  എനിക്ക് മുമ്പ് ഈ ചാറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത മലയാള മാധ്യമങ്ങളിലെ എഴുത്തുകാരനും,തന്‍റെ ബ്ലോഗിലൂടെ സമകാലിക ,രാഷ്ട്രീയ ,സംഭവ വികാസങ്ങളും, ജന നന്മയും ലാക്കാക്കി ജനങ്ങളോട് സംവദിക്കുന്ന എഴുത്തുകാരനും ആയ ,ശ്രീ കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി അങ്കിള്‍ ..  (ഇത് കണ്ടാല്‍ ഞാന്‍ ഇംത്യാസ്ക്കാനെ കോപ്പി അടിച്ചതാണെന്നു തോന്നുമെങ്കിലും അത് യാദ്ര്ശ്ചികം മാത്രമാണ്) 


 പിന്നെ ബഹുമാനപ്പെട്ട അല്‍ ഷെയ്ഖ്‌ അല്‍ ഉസ്താദ്‌ അല്‍ ഫൈസു അല്‍ ബ്ലോഗിയ്യ അല്‍ പോസ്റ്റിയ്യ‍ വല്‍ കമെന്റിയ്യ   എന്ന ആ വലിയ മനുഷ്യന്‍..


തുടങ്ങിയവര്‍ തങ്ങളുടെ ബ്ലോഗുകളില്‍ അവരുടെ ചര്‍ച്ച ചേര്‍ത്ത് കഴിഞ്ഞ നിലക്ക് നമ്മുടെ ബൂലോകത്തു നിന്നും ചോദ്യശരങ്ങളുമായി സല്ലാപ ചര്‍ച്ചക്ക്  എത്തിചേര്‍ന്ന കുറച്ചു കൂര്‍മ്മബുദ്ധിമാന്‍മാന്മാരുമായി വളരെ പ്രധാനപ്പെട്ട ചില ആനുകാലിക വിഷയങ്ങളില്‍ ഞാന്‍ നടത്തിയ അതി മഹത്തായ ആ ചര്‍ച്ചയുടെ   പ്രസക്ത ഭാഗങ്ങള്‍ അവിടെ എത്തി വായിക്കാന്‍ കഴിയാത്തവര്‍ക്ക്  വായിക്കാനായി ഇവിടെ എടുത്തു ഞാനും പോസ്റ്റുന്നു, വായിച്ചു നോക്കി വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്നു വിശ്വസിക്കുന്നു .


Noushad Vp Vadakkel : പ്രിയ ഗ്രൂപ്പ് അംഗങ്ങളെ .... കുട്ടികള്‍ക്കും പ്രാതിനിധ്യം കൊടുക്കുക എന്ന താല്പര്യം മുന്‍ നിര്‍ത്തിയാണ് ഇത്തവണ നഹന സിദ്ധീകിനു അവസരം കൊടുക്കുന്നത് ..


Usman Iringattiri ശരിയാ , കുട്ടികളെ ആദ്യം പരിഗണിക്കാം. മുമ്പൊക്കെ കല്യാണം പോലുള്ള അവസരങ്ങളില്‍, 'കുട്ട്യാ ള്‍ക്കൊക്കെ പിന്നെ' എന്നൊരു സമീപനമുണ്ടായിരുന്നു. ഒരിക്കല്‍ ഞാനും ജ്യേഷ്ടനും (കഥാകൃത്തും നോവലിസ്റ്റുമായ അബു ഇരിങ്ങാട്ടിരി) ഒരു കല്യാണത്തിന് പോയി. അന്ന് രാത്രിയിലാണ് കല്യാണം. പല വട്ടം ഭക്ഷണത്തിന് ചെന്നിട്ടും അടുത്ത ട്രിപ്പില്‍ ഇരിക്കാം എന്ന് പറഞ്ഞു മടക്കി വിട്ടു. ഒടുവില്‍ രാത്രി പന്ത്രണ്ടു മണിയായിട്ടും ഭക്ഷണം കിട്ടിയില്ല. അപ്പോഴേക്കും ചോറ് തീര്‍ന്നു.. ഒടുവില്‍ വീട്ടിലെത്തുമ്പോള്‍, അവിടുത്തെ ചോറും തീര്‍ന്നിരുന്നു. കല്യാണത്തിന് പോയ ഞങ്ങള്‍ക്ക് വീട്ടില്‍ ചോറ് എടുത്തു വെക്കേണ്ട കാര്യമില്ലല്ലോ.. ഒടുവില്‍ പച്ച വെള്ളം കുടിച്ചാണ് അന്ന് നേരം വെളുപ്പിച്ചത്..
അത് കൊണ്ട് നേന എന്നാ നാനക്കുട്ടിയെ നമുക്ക് ആദ്യം പിരിച്ചു വിടാം.. അവള് ആളു കുറച്ചു തരിവളയാണ്. തരികിട ചോദ്യമൊന്നും പറ്റില്ല. സ്റ്റാര്‍ സിങ്ങര്‍ ആവാതെ സ്റ്റാര്‍ സിങ്ങര്‍ ആയെന്നു പറഞ്ഞു പറ്റിച്ച കക്ഷിയാണ്.. ചെറിയ വരെ സൂക്ഷിക്കണം അവര്‍ എന്തൊക്കെയാണ് ചെയ്യുക എന്ന് നമുക്ക് ഊഹിക്കാന്‍ പോലും പറ്റില്ല.. കൊച്ചു പയ്യന്‍ ഫൈസു കാണിക്കുന്നത് കണ്ടില്ലേ?

ഇത്രയും ആമുഖം ..ഇനി ആ സല്ലാപത്തിലേക്ക്..


  നൌഷാദ്ക്കാടെ  ചോദ്യങ്ങള്‍

1. ഇത്ര ചെറു പ്രായത്തിലെ ബ്ലോഗ്‌ എഴുതിയെ അടങ്ങൂ എന്ന് വാശി പിടിക്കുവാന്‍ കാരണം എന്താണ് ?

എന്റെ പടച്ചോനെ എല്ലാ ബലാല് മുസീബതുകളില്‍ നിന്നും എന്നെ കാത്തോളണെ..
ഞാന്‍ അത്ര ചെറുപ്പമോന്നു മല്ല ഇക്ക ..പന്ത്രണ്ടു വയസ്സാകാന്‍ ഇനി നാലഞ്ചു മാസേ ബാകിയുള്ളൂ ,പോരെ ? ബ്ലോഗു തുടങ്ങാന്‍..

2 .ബ്ലോഗ്‌ എഴുതുന്നത്‌ പഠനത്തെ ബാധിക്കും എന്നും ഈ പരിപാടി ഒരു നല്ല നിലയില്‍ (അല്‍പ്പം കൂടി പ്രായവും പക്വതയും ആയിട്ട് ) എത്തിയിട്ട് മതി എന്ന് ഞാന്‍ ഉപദേശിച്ചാല്‍...?

ഉത്തരം : ഉപദേശം ഞാന്‍ തീര്‍ച്ചയായും സ്വീകരിക്കും ഇതോടെ ഇത് നിറുത്തുകയും ചെയ്യും ,. ഈ മാസം രണ്ടു പോസ്റ്റുകള്‍ കൂടി ഇട്ടശേഷം ഈ മാസം തന്നെ നിറുത്തും ഉറപ്പ്. ഇല്ലെങ്കില്‍ ഇത് ഉമ്മച്ചി പൂട്ടിക്കും ,ബിക്കോസ്...എക്സാം അടുത്ത് തുടങ്ങി .

3 .ക്ലാസ്സില്‍ ബാക്ക് ബെഞ്ചില്‍ ആണ് താങ്കളെ ഇരുത്തുന്നത്‌ എന്ന് പറഞ്ഞാല്‍...? (ഉഴപ്പുന്ന കുട്ടികളെയാണ് അങ്ങനെ ഇരുതാരുള്ളത് )
(മാര്‍ക്ക് ലിസ്റ്റിന്റെ വ്യാജ കോപ്പി ഹാജരാക്കി പറ്റിക്കാം എന്ന് വിചാരിക്കരുത്)

ഉത്തരം : ഞാന്‍ സമ്മതിക്കും , (ഞങ്ങളുടെ സ്കൂളില്‍ പഠിപ്പില്‍ പിന്നിലുള്ളവരെയാണ് മുന്‍ബെഞ്ചില്‍ ഇരുത്തുന്നത്‌ ) മാര്‍ക്ക് ലിസ്റ്റു മെയിലില്‍ അയക്കാം ഇവിടെ ഇട്ടാല്‍ എല്ലാവരും കാണില്ലേ ?

4. കുട്ടികള്‍ ബ്ലോഗ്‌ എഴുതുന്നത്‌ സമയം മിനക്കെടുതുന്ന പണിയാണ് എന്ന് ഞാന്‍ പറഞ്ഞാല്‍....?

ഉത്തരം :സംഗതി ശെരിയാണെന്നു പറയും കാരണം ഈ ടയ്പ്പ് ചെയ്യല്‍ ഒരു ഒടുക്കത്തെ മിനക്കെട്ട പണിതന്നെയാണ്,  പിന്നെ കുട്ടികള്‍ എന്നുള്ളത് വിവരമില്ലാത്തവര്‍ എന്ന് ഞാന്‍ തിരുത്തുകയും ചെയ്യും.

    5. ആരെയാണ് മാതൃക ബ്ലോഗ്ഗര്‍ ആയി കാണുന്നത്....?

ഉത്തരം : ഇക്കാനെ തന്നെ ..സോപ്പല്ല ട്ടോ. 

6. ബ്ലോഗ്‌ ലോകത്ത് കിട്ടിയ ഏറ്റവും നല്ല ചങ്ങാതി....?


ഉത്തരം : നമ്മടെ കുഞ്ഞാക്ക എന്ന ഫസലുല്‍ക്ക ഇക്ക എനിക്കും ഞാന്‍ ഇക്കാക്കും ദിവസം ഒരു മെയില്‍ വീതം അയക്കാറുണ്ട്

7. സ്ഥിരമായി വായിക്കുന്ന ബ്ലോഗ്‌...?

ഉത്തരം : സ്ഥിരമായി ഒന്നും ഇല്ല, മെയിലില്‍ വരുന്ന എല്ലാ ലിങ്കിലും പോയി വായിക്കും ,പിന്നെ ഉപ്പയും മാമിയും പറഞ്ഞു തരുന്നതും. 

8. ആരാണ് താങ്കളെ ഏറവും അധികം പിന്തുണയ്ക്കുന്ന ബ്ലോഗ്ഗര്‍...?

ഉത്തരം : അത് ഒരാളല്ല കുറെ പേരുണ്ട് എല്ലാവരെയും പേരെടുത്തു പറയാന്‍ ഇവിടെ കഴിയില്ലെങ്കിലും അവരില്‍ ചിലര്‍ ഹംസക്കാ , കുട്ടിക്കാ , ഫസലുല്‍ക്ക ,ഹനീഫ്ക്ക നാമൂസ്ക്ക ഇസ്മൈല്ക്ക , ഫൈസുക്കാ, മിസ്രിയക്ക ശ്രീ ചേട്ടന്‍ റാംജി അങ്കിള്‍ ,ചന്തു അങ്കിള്‍  അഞ്ചു ചേച്ചി സാബിതാത്ത , ഉമ്മു അമ്മാര്‍ മിനി ആന്റി, കുസുമം ആന്റി , പിന്നെ ഹൈനതാത്ത ജാസ്മിക്കുട്ടിത്താത്ത ലച്ചു ചേച്ചി, എച്ചുമുചേച്ചി ,ഉസ്മാന്‍ക്ക നൌഷാദുക്കമാര്‍ തുടങ്ങിയവരാന്, കൂടാതെ എന്നെ നേരിട്ട് വിളിച്ചു പറയുന്ന എന്റെ മാമന്മാരും ഇക്കമാരും താത്തമാരും മാമിമാരും ചില വലിയ കൂട്ടുകാരും.. 

9. നൌഷാദ വടക്കേല്‍ എന്ന ബ്ലോഗ്ഗരെ അറിയുമോ..?.

ഉത്തരം : പിന്നില്ലാതെ , ബ്ലോഗിലെ സുപ്പര്‍ സ്റ്റാര്‍ അല്ലെ ! (സുഖിച്ചില്ലേ , ഇനിയും ഇങ്ങിനെ അവസരങ്ങള്‍ കിട്ടണമെല്ലോ..) 

10. ഏറ്റവും ഇഷ്ടമായ ബ്ലോഗ്‌ ഏത് ...?എന്ത് കൊണ്ട്...?

ഉത്തരം : ഇത് വരെ കണ്ടെത്തിയില്ല ,അന്വേഷിച്ചു കൊണ്ടിരിക്കുന്നു, കണ്ടെത്തിയാല്‍ ഉടനെ അറിയിക്കുന്നതാണ്.

ഒന്നാമത്തെ ചോദ്യാ വലി അങ്ങിനെ ഒരു വിധം ഒതുക്കി ഇനി അടുത്തത് ജിക്ക് ചേട്ടന്.

Jikku Varghese :
     മോളുടെ ബ്ലോഗില്‍ അച്ഛന്റെ കൈ കടത്തലുകള്‍ ഉണ്ടാവാറുണ്ടോ ?

ഉത്തരം : ഉപ്പച്ചിക്ക് ഞാന്‍ അങ്ങോട്ട്‌ സഹായിക്കുകയാണ് ചേട്ടാ , മൂപ്പര്‍ക്ക് പണി കഴിഞ്ഞു വന്നാല്‍ പിന്നെ ഉണ്ണുക ഉറങ്ങുക എന്ന ഒറ്റ വിചാരമേ ഉള്ളൂ..

     Deepak Vijay
         
ഭാവിയില്‍ ആരാകാനാണ് മോള്‍ക്ക്‌ താല്‍പര്യം ?

ഉത്തരം : ദീപക്‌ ചേട്ടാ ഇനിപ്പോ ഇന്ത്യന്‍ പ്രസിഡന്‍റ് ആവണമെന്ന് പറഞ്ഞാലും ഞാന്‍ റെഡിയാകും ട്ടോ..

            ഇന്നത്തെ സമയം കഴിഞ്ഞു..ബാക്കി നാമൂസ്ക്കാക്കുള്ളതും മറ്റും നാളെ.. പോരെ ?

ആദ്യ ദിവസ കാര്യ പരിപാടികള്‍ ഇങ്ങനെ അവസാനിച്ചു , അതിനു കിട്ടിയ കമന്റുകള്‍ കൂടി ഇവിടെ ചേര്‍ത്ത്  ബാക്കി ഭാഗം അടുത്ത ഒഴിവുദിവസം തുടരാം .

Deepak Vijay : തുടക്കത്തില്‍ തന്നെ ഇത്രയും ചോദ്യങ്ങള്‍ , അനിയത്തിക്കുട്ടി വെള്ളം കുടിക്കുമെല്ലോ . ഇത്രയും ചോദ്യങ്ങള്‍ വേണോ ചേട്ടന്മാരെ ?

Faisu Madeena : പ്രശനം ഒന്നുമില്ല ദീപക്‌ ഒരാള്‍ മിനിമം രണ്ടു ചോദ്യം ഒക്കെ ചോദിച്ചാല്‍ പോരെ.ഏതായാലും ഞാന്‍ രണ്ടു ചോദ്യം മാത്രേ ചോദിക്കുന്നുള്ളൂ.


നൌഷാദ്ക്ക : കുഞ്ഞു കുഞ്ഞു ചോദ്യങ്ങള്‍ മാത്രം നേന ആരാ മോളെന്നു നോക്കാലോ !

ഉസ്മാന്‍ക്ക: ചോദ്യങ്ങള്‍ കൂടിപ്പോയത്‌ കൊണ്ട് പേടിക്കാനൊന്നുമില്ല, സിദ്ധീക്ക് ജിയും ശ്രീമതി ജിയും ഒക്കെ യുണ്ടല്ലോ സഹായിക്കാന്‍., പിന്നെ പോസ്റ്റ്‌ എഴുതുന്നത്‌ പോലെയുള്ള ഒരു സര്‍ഗാത്മകത തന്നെയാണ് അഭിമുഖവും . ഒരാളുടെ വ്യക്തിത്വവും സെന്‍സും അളക്കാന്‍ ഇതില്പരം നല്ല മാര്‍ഗമില്ല. നമ്മുടെ ഓരോരുത്തരുടെയും ചോദ്യങ്ങള്‍ പോലും എല്ലാവരും ആസ്വദിച്ചു വായിക്കുന്നു. പിന്നെ അതിന്റെ ഉത്തരവും.
ഇത് പരീക്ഷയോന്നുമല്ലല്ലോ. മോള്‍ക്ക്‌ സമയവും സൌകര്യവുമുണ്ടെങ്കില്‍ എഴുതട്ടെ.. അല്ലെങ്കില്‍ ആര്‍ക്കാ ണിവിടെ പ്രശ്നം?
നിങ്ങള്‍ കണ്ടോളൂ.. അവള്‍ നമ്മെയൊക്കെ ഞെട്ടിക്കും.. അവള്‍ക്കു അതിനുള്ള ഐഡിയ ഒക്കെ അറിയാം. ഐഡിയ സ്റ്റാര്‍ റൈറ്റര്‍ അല്ലെ!
രണ്ടാം ഭാഗം അടുത്തദിവസം ത 

( രണ്ടാം  ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കാം )

50 comments:

  1. സ്വന്തം ബ്ലോഗില്‍ എന്തെഴുതണമെന്ന് തീരുമാനിക്കാനുള്ള അവകാശം ബ്ലോഗറുടെതാണ്. പക്ഷെ, ഇ മെയില്‍ ഇട്ട് ക്ഷണിച്ചു വരുത്തി വായിപ്പിച്ചതു കൊണ്ട് പറയുകയാ
    ഇമ്മാതിരി പോസ്റ്റുകള്‍ (അതി മഹത്തായ ചര്‍ച്ച)സമയം കളച്ചിലാണ്, ബ്ലോഗറുടെയും വായനക്കാരുടെയും. വേണ്ടതിനും വേണ്ടാത്തതിനും ആളുകള്‍ കൂട്ടംകൂടി നിന്നും, ഇരുന്നും ഫോണിലും മെയിലിലുമൊക്കെ ചര്‍ച്ചിച്ച് ചര്‍ച്ചിട്ടാണ് ഈ ലോകം ഇക്കോലത്തിലായിപ്പോയത്. പഴയ പോസ്റ്റുകള്‍ വായിച്ചു. മിടുക്കിക്കുട്ടി^ അത്തരം എഴുത്തുകള്‍ തുടരട്ടെ
    നന്‍മകള്‍ നേരുന്നു

    ReplyDelete
  2. രണ്ടാം ഭാഗം കൂടി വായിയ്ക്കട്ടെ.....
    നേനക്കുട്ടിയ്ക്ക് ആശംസകള്‍...

    ReplyDelete
  3. എല്ലാരും ഇവിടെ വരാന്‍ മറക്കല്ലേ... പരീക്ഷയൊക്കെ കഴിഞ്ഞാ സദ്യ...

    ReplyDelete
  4. എന്‍റ അഭിപ്രായം പറയുകയാണെങ്കില്‍ ഏതിലാണ് മോള്‍ക്കു താല്‍പര്യം എന്നു വെച്ചാല്‍ അതിലേയ്ക്ക തിരിയണം. അവനവന്‍റ ഇഷ്ടത്തിനനുസരിച്ചുള്ള ഫീല്‍ഡ്. എഴുത്തിലാണെങ്കില്‍ അങ്ങനെ. എന്നാല്‍ പഠിത്തം ഒരു മെയിന്‍ ആണ്. അതായത് ഒരാളുടെ വിദ്യാഭ്യാസത്തിനും സമൂഹം വിലമതിയ്ക്കുന്നുണ്ട്.അതുകൊണ്ട് ഉമ്മച്ചി പറയുന്നതിലും കാര്യമുണ്ട്.എന്താണേലും മോളൊരു മിടു മിടുക്കിയാണ്. അത് ആന്‍റി സമ്മതിച്ചു. അത് നല്ല വഴിയില്‍കൂടി.ചാലുവെട്ടികൊടുത്ത് ഒരു വലിയ മഹാസാഗരത്തില്‍ എത്തിച്ചേരാന്‍ പടച്ചവന്‍ സഹായിക്കട്ടെ.

    ReplyDelete
  5. നേനാസ് കീ ജയ്‌ .......
    അടുത്ത ഭാഗം വേഗം വരട്ടെ

    ReplyDelete
  6. ചാറ്റ് പുലിവാലായി എന്നാ തോന്നുന്നേ ...ഭാഗ്യത്തിന് രണ്ടു കുട്ടികളെ ഗ്രൂപ്പില്‍ ഉള്ളൂ ... അത് കൊണ്ട് ആശ്വസിക്കാം ...പിന്നെ സിദ്ധീക്ക് തൊഴിയൂര്‍ എന്ന ഉപ്പ മക്കളുടെ കാര്യത്തില്‍ വേണ്ട ശ്രദ്ധയുള്ള ആളാണ്‌ എന്ന ആശ്വാസവും ഉണ്ട് ... വീണ്ടും ഒന്ന് പറയട്ടെ ...അകലെയുള്ള പൂവിന്റെ മണം ഇവിടെ ആസ്വദിക്കുന്ന ഏര്‍പ്പാടാണ് ഈ ബ്ലോഗിങ് ...നെനക്കുട്ടിയുടെ പ്രതിഭ സ്വന്തം വീട്ടിലും , സ്ചൂളിലും നറുമണം വിതറട്ടെ... നേരില്‍ കാണാതവരില്‍ നിന്നുള്ള അഭിനന്ടനങ്ങലെക്കാള്‍ നമ്മോടൊപ്പം ജീവിക്കുന്നവരില്‍ നിന്നുള്ള വിമര്‍ശനങ്ങളാണ് നല്ലത് ...# ലേബല്‍ : ചുട്ട അടി

    ചാറ്റ് ഇഷ്ടമായി ..ഒപ്പം എഡിടിങ്ങും ... നന്മകള്‍ ആശംസിക്കുന്നു

    ReplyDelete
  7. nannaayi ezhuthi mole...ninte ella blogsum njan vayikarund...keep on writing....

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ചോദ്യങ്ങളല്ലാ.. അവയെ സമീപിച്ച രീതിയാണ് അഭിനന്ദനം അര്‍ഹിക്കുന്നത്. മോള്‍ക്ക് എല്ലാ വിധ ആശംസകളും...!!

    {ഇനി എന്നാണ് തിരികെ വരുന്നത്..?}

    ReplyDelete
  10. നേന മോളേ .......സൂപ്പര്‍ ..............
    ബാക്കി കൂടി വരട്ടെ.....പഠിത്തം മുറ പോലെ നടക്കട്ടെ....
    ആശംസകള്‍ ......

    ReplyDelete
  11. നേനക്കുട്ടീ....
    നന്നായിരിക്കുന്നു...

    ReplyDelete
  12. nahana mole.. nannayitunud.. eniyum orupadu pratheekshikkunu

    ReplyDelete
  13. എന്റെ പ്രിയപ്പെട്ട നേനക്കുട്ടീ, നിനക് ബ്ലോലോഗത്തുനിന്നു കിട്ടിയ ഏറ്റവും നല്ല സുഹൃത്ത് ഞാനാണെന്നു നീ എഴുതിയതു കണ്ടപ്പം സത്യായിട്ടും എനിക്ക് മനസില്‍ എന്തോ ബയങ്കര സന്തോഷം. എന്റെ കണ്ണ് നിറഞ്ഞു എന്നൊക്കെ വേണെങ്കില്‍ പറയാം.പക്ഷെ നിന്റെ ഇടക്കുള്ള മൈല്‍ മുടങ്ങുന്നുണ്ട്, അതില്‍ എനിക്കല്പം പരിഭവം ഉണ്ടെങ്കിലും നീ നല്ലോണം പഠിക്കുന്നുണ്ടെന്നു കരുതി ഞാന്‍ ക്ഷമിക്കുന്നു. (നീ ഇങ്ങനെയെഴുതിയത് കൊണ്ട് ഇനി ഞാനല്പം സ്വാതന്ത്ര്യം എടുക്കലോ അല്ലെ, പറഞ്ഞത് പുലിവാലായെന്നു തോന്നുന്നുണ്ടോ നേനക്കുട്ടീ... ഹ ഹ)

    ReplyDelete
  14. ആശംസകള്‍ മോളെ...

    ReplyDelete
  15. നമ്മുടെ കയ്യിലുള്ളവയെ പുറത്ത്‌ കാണിക്കുമ്പോള്‍ അത് വായിക്കുന്നുന്ടെന്നും വായനക്കാര്‍ ഇഷ്ടപ്പെടുന്നുന്ടെന്നും നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുമ്പോള്‍ തന്നെയാണ് നമുക്ക്‌ കൂടുതല്‍ നന്നാക്കാനും മറ്റും പ്രചോദനമാകുന്നത്. മനസ്സിലുള്ള കഴിവിടെ വളര്‍ത്താനും ചിന്തകളെ മുകളിലേക്ക് പായിക്കാനും പൊതുരംഗത്ത്‌ വിഷയങ്ങള്‍ തെറ്റ് കൂടാതെ അവതരിപ്പിക്കാനുമൊക്കെ ഇത്തരം അഭിമുഖങ്ങളിലൂടെ ശക്തി നല്‍കും എന്നാണു എനിക്ക് തോന്നുന്നത്. ചുങ്ങിയ നാളുകള്‍ കൊണ്ട് നെനക്കുട്ടി എഴുതിയതും പറഞ്ഞതും കണക്കിലെടുത്താല്‍ എനിക്ക് തോന്നിയത്‌ മറ്റാരും പറയാതെ തന്നെ പഠിപ്പില്‍ ഒരു വിധ അലംഭാവവും കാണിക്കാതെ ഒരു ടൈംടേബിള്‍ പ്രകാരം കഴിയാവുന്നത് പോലെ ബ്ലോഗില്‍ സജീവമാകുന്നു എന്ന് തന്നെയാണ്. അത് കണിശമായി നിയന്ത്രിച്ച് പോകാനും നേനക്ക് കഴിയുന്നു. ഏതു മനസ്സിനെയും സന്തോഷിപ്പിക്കാവുന്ന നേനയുടെ എഴുത്ത്‌ എല്ലാവാരും ആഗ്രഹിക്കുന്നു എന്നത് ഒരു പുകഴ്ത്തലല്ല, വസ്തുതയാണ്.
    അഭിമുഖം വളരെ ഇഷ്ടായി.
    ഇന്നലെ നിശാസുരഭിയിലെ നേനയുടെ "മുടിന്തുവിട്ട ആശൈ"എന്ന കമന്റ് വായിച്ചതിന്റെ ആ ഉന്മേഷം ഇപ്പോഴും എന്നില്‍ നിലനില്‍ക്കുന്നു.

    ReplyDelete
  16. ആശംസകള്‍ .. പഠനവും ബ്ലോഗും ഒന്നിച്ച് കൊണ്ടുപോവാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

    ReplyDelete
  17. നേനക്കുട്ടി കൊള്ളാം! ഈ പോസ്റെങ്ങാനും ഡിലീറ്റിയാല്‍..ഹും!

    ReplyDelete
  18. ഒരുമയുടെ തെളിനീരേ...”ഇമ്മാതിരി പോസ്റ്റുകള്‍ (അതി മഹത്തായ ചര്‍ച്ച)സമയം കളച്ചിലാണ് “... എന്ന വാചകം പിൻവലിക്കുക..കുടത്തിനുള്ളിലെ വിളക്കിന്റെ പ്രകാശം ആരും കാണുകയില്ലാ.. കുടത്തിനെ എടുത്ത് മാറ്റുക എന്ന ധർമ്മ മാണ് ഇ-മെയിൽ വഴി... ചെയ്യുന്നത്.അതിനെ കുറ്റമായി കണുന്നവർ അത് വായിക്കാതിരിക്കുക. നമ്മുടെ ബ്ലോഗെഴുത്തുകാരിൽ പലരും( ഞാൻ ഉൾപ്പെടെ)നേനക്കുട്ടിയുടെ അടുത്ത് ട്യുഷന് പോകുക.ആ വാവയുടെ സ്വതസിദ്ധമായ രചനാ ചാതുര്യത്തെ പാഠൃവിഷയമാക്കുക.. വെറും ഒരു പുസ്തകപ്പുഴു ആകാതെ കലാ,സാഹിത്യവാസനയും കൊണ്ട് നടക്കുന്ന കുട്ടിയാണ് നേന.. നമ്മുടെ മക്കളിൽ എത്ര പേരുണ്ട് ഇങ്ങനെ ? മക്കളെ ഡോക്ടറോ,എഞ്ചിനിയറോ, I.A.S കാരനോ,കാരിയോ ആക്കി മാറ്റാൻ നമ്മൾ തത്രപ്പെടുന്നു. ഒരു ജോലി പിന്നെ ഒരു കുടുബം ( കൂടുബോൾ ഇമ്പ മുള്ളതാണോ ഇപ്പോഴത്തെ അണു കുടുംബം) അവരെ സമൂഹത്തിൽ നിന്നും ഒതുക്കി മാറ്റുകയല്ലേ നമ്മളിൽ ചിലർ ചെയ്യുന്നത് .കലാ, സാഹിത്യവാസനയുള്ളവർ സഹൃദയത്വമുള്ളവരാണ്. അവരാണ് നാളെയുടെ വിളക്കുകൾ. നാളയുടെ വാഗ്ദാനമാണ് നേന. ഇന്ന് സാഹിത്യ രംഗത്തും,സിനിമാ സീരിയൽ രംഗത്തുമുള്ള കുറേ അധികം വ്യക്തികളെ ആ മേഖലയിലേക്ക് കൈ പിടിച്ച് കോണ്ട് വന്ന ആളാണ് ഞാൻ ( ആരുടെയും പേരുകൾ ഞാൻ ഇവിടെ പരാമർശിക്കുന്നില്ലാ, വേണമെങ്കിൽ അത് പിന്നെ ആകാം- വലിയ ആളാകാൻ ശ്രമിക്കുകയല്ലാ... സത്യം പറഞ്ഞു എന്നു മാത്രം ) ഒരു പക്ഷേ നേനയും ഭാരതം അറിയുന്ന ഒരു വ്യക്തിയാകില്ലേന്ന് ആരു കണ്ടൂ. എന്നാൽ കഴിയുന്നതെന്തും ഞാൻ ചയ്യും. കാരണം അത്രക്ക് മിടുക്കിയാണ് നേനക്കുട്ടി. കുസുമം പറഞ്ഞ പോലേ... ‘ഒരാളുടെ വിദ്യാഭ്യാസത്തിനും സമൂഹം വിലമതിയ്ക്കുന്നുണ്ട്.‘ അതെ.. പഠനത്തോടോപ്പം മറ്റ് വാസനകളും കൈവല്ല്യമാകട്ടെ..... വിവരമുള്ള, സഹൃദയനായ വാപ്പ.. നെർവഴിക്കു തന്നെയാണ് നേനയെ വളർത്തുന്നത്..... @ ഒരുമയുടെ തെളിനീരേ : നാല് പേര് കൂടി പറഞ്ഞാല്‍ ഞാനിത് ഡിലിറ്റ്‌ ചെയ്യും ഉറപ്പ്. എന്ന നേനയുടെ മറുപടിയാണ് എന്നെക്കൊണ്ട് ഇത്രയും എഴുതിപ്പിച്ചത് പ്രീയപ്പേട്ട, ഒരുമയുടെ തെളിനീരേ....തെറ്റുകളും കുറ്റങ്ങളും എത്ര വേണമോ ചൂണ്ടിക്കാണിക്കാം. പക്ഷേ അത് ആരേയും വേദനിപ്പിക്കുന്നതാകരുതേ........

    ReplyDelete
  19. വളരെ നന്നായിട്ടുണ്ട് ...പിന്നെ മോളൂ ചിലരുണ്ട് അവര്‍ വിമര്ഷിക്കാനായി ജനിച്ചവര്‍ മാത്രം..ചിലപ്പോള്‍ അത് വേറെ എന്തോ സൂക്കെടും ആകാം ..അതിലെല്ലാം കാര്യങ്ങളുണ്ടെങ്കില്‍ മാത്രം കാര്യം ആക്കിയാല്‍ മതി..പിന്നെ ബ്ലോഗു എന്നത് നമ്മുടെ ഇഷ്ട്ടത്തിനു നമുക്ക് തോന്നുന്ന കാര്യങ്ങള്‍ എഴുതാന്‍ പറ്റുന്ന മാധ്യമം ആണ് എല്ലാം എല്ലാവരെയും സുഖിപ്പിചെന്നു വരില്ലാ കേട്ടാ..
    .നമ്മള്‍ ബ്ലോഗര്‍മാര്‍ക്ക് കുറെ നല്ല കൂട്ടുകാരെയും..എഴുത്തുകാരെയും പരിചയപ്പെടാനും..അവരോടു സംവദിക്കാനും..അവരുടെ അഭിരുചികളും,മറ്റും മനസ്സിലാക്കാനും ,നമ്മെക്കുറിച്ച് അവര്‍ക്കെല്ലാം പരിചയപ്പെടുത്താനും കൂടിയാണ് ഇങ്ങനെ ഒരു ചാറ്റ് ഷോ നടത്തുന്നത്..അത് എല്ലാവരും ആസ്വദിക്കുന്ന കാലത്തോളം ഇത് തുടരും എന്ന് തന്നെയാണ് അറിയിക്കാനുള്ളത്..
    ഇനിയും നല്ല എഴുത്തുകള്‍ എഴുതാനും അത് വായിക്കപ്പെടാനും പടച്ചവന്‍ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു..

    ReplyDelete
  20. തൊട്ടു മുകളില്‍ ചന്തു നായര്‍ പറഞ്ഞതിന്‍റെ അടിയില്‍
    എന്‍റെ ഒരൊപ്പ് കൂടി ചാര്‍ത്തട്ടെ..
    പൊന്നും മോളെ..ഡിലീറ്റല്ലേ..
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  21. ആശംസകള്‍ നെനക്കുട്ടീ
    നന്നായി വരട്ടെ

    ReplyDelete
  22. @ ഒരുമയുടെ തെളിനീര്‍,
    ഇ -മെയില്‍ താങ്കള്‍ക്കു ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിക്കുക. ഒരു പതിനൊന്നര വയസു കാരിയുടെ ബ്ലോഗ്‌ പോസ്റ്റിനെ, നിരൂപണം നടത്തുന്നതിനു പകരം, അതിലെ നല്ല വരികളെ, അല്ലെങ്കില്‍ നല്ലൊരു വാക്കിനെയെങ്കിലും പ്രോത്സാഹിപ്പിക്കാന്‍ ശ്രെമിക്കുക.
    വില കുറഞ്ഞ നിരൂപണം കൊണ്ടു ഒരു കുട്ടിയുടെ വാസനകളെ തല്ലിക്കെടുത്താതിരിക്കുക

    ReplyDelete
  23. നേനക്കുട്ടി... ആദ്യമായി എല്ലാ ആശംസകളും.
    ചര്‍ച്ചകളും സംവാദങ്ങളും നമ്മുടെ അഭിരുചി കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉപകരിക്കും. പിന്നെ മുകളില്‍ പറഞ്ഞ ചേട്ടന്‍ അയാളുടെ അഭിപ്രായമാണു പറഞ്ഞത്.. അതുകൊണ്ടു വെഷമമൊന്നും വേണ്ട.......
    പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഇടക്കൊക്കെ ബ്ളോഗുമാവാം..... മറക്കരുതെ പഠനം ഇമ്പോര്‍ട്ടന്റാണ്.

    ആശംസകള്‍!

    ReplyDelete
  24. ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം നന്നായി ..
    കൂടുതല്‍ ചോദ്യങ്ങള്‍ സ്വയവും അല്ലാതെയും ചോദിക്കാം
    എന്നിട്ട് നമുക്ക് ചോദിച്ചു ചോദിച്ചു ചോദിച്ചു പോം :)
    നന്നായി വരട്ടെ മോളൂട്ടി ..
    ആശംസകള്‍ .

    ReplyDelete
  25. നേനക്കുട്ടീ....
    നന്നായിരിക്കുന്നു,
    സമൃദ്ധവും സമ്പന്നവുമായ എഴുത്തിന്റെ നാൾവഴികളിലേയ്ക്കും നടന്നെത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

    ReplyDelete
  26. നല്ല എഴുത്ത് കളുമായി വീണ്ടും വരുന്ന മോളേ കാത്തിരിക്കുന്നു

    ReplyDelete
  27. ഞാനും വിചാരിച്ചു സ്റ്റാര്‍ സിങ്ങര്‍ ആയിന്നു .എക്സാം കഴിഞ്ഞും പോസ്റ്റ്‌ ഇടണം ട്ടോ ,.വലിയവരുടെ ഈ ഭീകര ലോകത്ത് മോളുടെ നിഷ്കളങ്കമായ പോസ്റ്റുകള്‍ ഇനിയും ഉണ്ടാവട്ടെ എന്ന ആശംസയോടെ ....

    ReplyDelete
  28. അയ്യോ ഓടി വായോ ! ഇവിടെ ഒരാള്‍ കൊച്ചു വായില്‍ ബലിയ ബര്‍ത്താനം പറയുന്നേ :)

    കലക്കി മോളുട്ടി

    ReplyDelete
  29. പോസ്റ്റ് ലിങ്ക് കിട്ടിയിരുന്നു, ഇന്നാണ് നോക്കാന്‍ പറ്റിയത്...

    വായിച്ചില്ലാ... ചര്‍ച്ചാന്‍ താല്പര്യമില്ലാ.
    പഞ്ചാര ഗ്രൂപ്പിന്റെ ചര്‍ച്ച എന്ന് ഇതിന് മുന്നത്തെ ഇതുപോലെ, ഇതേ ആളുകള്‍ ഉള്‍കൊണ്ട ചര്‍ച്ചകള്‍ വായിക്കേണ്ടി വന്നതിനാല്‍ തോന്നി. ഇനി വായിക്കാന്‍ മനസ്സിലാ...

    ആചാര്യാ, പോസ്റ്റ് എഴുതാനുള്ള നമ്മുടെ ഇഷ്ട്ടം പോലെ തന്നെ അല്ലേ കമന്റെഴുതാനുള്ള എല്ലാവരുടേയും സ്വാതന്ത്രം!!
    അതോ വിമര്‍ശനം പാടില്ലെന്നോ.. വിമര്‍ശിക്കുന്നവനെ കല്ലെറിയണമെന്നോ ഉണ്ടോ...
    ഉണ്ടെങ്കില്‍ ആചാര്യാ ഷെയിം... ഷെയിം...
    താങ്കള്‍ക്ക് നാണിക്കാം

    ReplyDelete
  30. നേന,

    നേനയുട് എഴുത്തിനെ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കാറ്. പക്ഷെ പലപ്പോഴും എവിടെ സ്ഥിരമാവണം എന്നൊരു തീര്‍പ്പില്‍ എത്താന്‍ നേനക്ക് കഴിയുന്നില്ല. നേനക്ക് ഒട്ടേറെ കഴിവുകളുണ്ട്. അതിലെ മികച്ചത് കണ്ടെത്തി എത്രയും പെട്ടന്ന് അതില്‍ കൂടുതല്‍ ശ്രദ്ധ വെക്കുക. ഉറപ്പായും നേനയില്‍ നാളെയുടെ ഒരു എഴുത്തുകാരിയുണ്ട്. അല്ലെങ്കില്‍ ഒരു കലാകാരിയുണ്ട്. സ്വയം അത് തിരിച്ചറിഞ്ഞ് അതിലേക്ക് കൂടുതല്‍ ഉന്നല്‍ നല്‍കി എഴുത്തിനെ അല്പം സീരിയസ്സായി സമീപിക്കുക. കഴിയും നേനക്ക് ഉയരങ്ങള്‍ കീഴടക്കാന്‍. ആശംസകളോടെ.

    ReplyDelete
  31. റാംജിഅങ്കിള്‍ ചന്തുവേട്ടന്‍, ഇംത്യാസ്ക്ക , എക്സ് പ്രവാസി
    ഇസ്മൈല്‍ക , മുഹമ്മദ്‌ കുഞ്ഞിക്ക , ഹഫീസ്ക്ക , കണ്ണേട്ടന്‍ ,ശുക്കൂര്‍ക്ക, കൊട്ടോട്ടിക്കാരന്‍ , കുസുമംആന്റി, നൌഷാദ്ക്ക ,വാസില്‍ , നാമൂസ്ക്ക,റാണിചേച്ചി, റിയാസ്ക്ക, സബിന്‍ചേട്ടന്‍ ,ഫസലുല്‍കുഞ്ഞാക്ക, സ്വപ്നസഖി, റഷീദ്‌ക്ക , കാപ്പിലാന്‍, രഞ്ചിത്തെട്ടന്‍, സാബിതാത്ത, ലച്ചുചേച്ചി തുടങ്ങിയ എന്‍റെ പ്രിയപ്പെട്ടവരുടെ ശക്തമായ പിന്തുണയോടു കൂടി ഞാന്‍ മുമ്പോട്ടു തന്നെ പോവുകയാണ്, കൂതറക്കാ ആദ്യമായി എന്‍റെ ബ്ലോഗില്‍ വന്നതില്‍ വളരെ സന്തോഷം , ഇക്കാടെയും മനുചേട്ടന്‍റെയും അഭിപ്രായം ഞാന്‍ ഗൌരവത്തില്‍ എടുക്കുന്നു.
    പിന്നെ , ഈ മാസം തീരും മുമ്പ് രണ്ടു പോസ്റ്റുകള്‍ കൂടി ഇടാനുള്ളതിനാല്‍ ഈ സല്ലാപ ചര്‍ച്ചയുടെ രണ്ടാമത്തെയും അവസാനത്തേയുമായ ഭാഗം പെട്ടെന്ന്തന്നെ ഇവിടെ പോസ്റ്റുകയാണ് , അവിവേകമായെങ്കില്‍ ക്ഷമിക്കണേ..

    ReplyDelete
  32. നേനക്കുട്ടീ....നന്നായിരിക്കുന്നു...

    ReplyDelete
  33. "കുട്ടികള്‍ ബ്ലോഗ്‌ എഴുതുന്നത്‌ സമയം മിനക്കെടുതുന്ന പണിയാണ് എന്ന് ഞാന്‍ പറഞ്ഞാല്‍....?
    ഉത്തരം :സംഗതി ശെരിയാണെന്നു പറയും കാരണം ഈ ടയ്പ്പ് ചെയ്യല്‍ ഒരു ഒടുക്കത്തെ മിനക്കെട്ട പണിതന്നെയാണ്, പിന്നെ കുട്ടികള്‍ എന്നുള്ളത് വിവരമില്ലാത്തവര്‍ എന്ന് ഞാന്‍ തിരുത്തുകയും ചെയ്യും" - ദേ ഇത്, ഇത് എനിക്കങ്ങ് ഇഷ്ട്ടപ്പെട്ടു.
    കൂടുതല്‍ എഴുതുക.
    പിന്നെ ഇപ്പൊ മിക്ക ബ്ലോഗുകളിലും ഇങ്ങനെ ഒരു ചാറ്റ് ഷോയുടെ സാന്നിധ്യം സ്ഥിരമായത് കൊണ്ടാവും ആദ്യത്തെ ആള്‍ അങ്ങനെ കമന്റ് ചെയ്തത്. വിഷമം വിചാരിക്കണ്ട. മോള് മുന്നോട്ട് പൊയ്ക്കോളൂ. ഇപ്പൊ ബ്ലോഗില്‍ എഴുതുന്നതും നൂറ്റന്‍പതും ഇരുന്നൂറും ഫോളോവേഴ്സ് ഉള്ളവരും ഒക്കെയായ പല സൂപ്പര്‍ഹിറ്റ്‌ ബ്ലോഗര്‍മാരെക്കാലും കഴിവുണ്ട് നേനയ്ക്ക്.

    ReplyDelete
  34. നന്നായിട്ടുണ്ട്

    ReplyDelete
  35. ആശംസകൾ; അഭിനന്ദനങ്ങൾ!

    നന്നായി വരട്ടെ!

    ReplyDelete
  36. കൂതറയുടെ കമെന്റില്‍ എന്റെയും ഒരു ഒപ്പ്...

    ReplyDelete
  37. ആശംസകൾ !!

    നാട്ടിൽ വന്നിട്ട് നേർക്ക് നേർ ഒന്ന് അഭിപ്രായിക്കാമെന്ന് കരുതി..നടന്നില്ല..ഇൻശാ അല്ലാഹ്..വൈകാതെ വീണ്ടും വരുന്നുണ്ട് അപ്പോൾ കാണാം

    ReplyDelete
  38. നാലാളു കൂടി പറഞ്ഞു കഴിഞ്ഞാല്‍ ഇതു ഡിലീറ്റ് ചെയ്യുമെന്നു മുകളില്‍ വായിച്ചു. എന്റെ അഭിപ്രായത്തില്‍ കുട്ടികളൊന്നും ഇത്തരം അഭിമുഖ പരിപാടിയ്ക്ക് സമയം പാഴാക്കല്‍ ശരിയല്ല. ഇടക്കൊരു പോസ്റ്റിടുന്നത് നല്ലതാണ്. അതിനു വേറെ യെത്ര വിഷയം കിടക്കുന്നു?

    ReplyDelete
  39. മനോരാജ് പറഞ്ഞതിനോട് എനിക്ക് കൂറുണ്ട്.
    ചോദ്യങ്ങൽ ചോദിക്കുന്ന ചേട്ടന്മാരോട്- കുഞ്ഞുമനസ്സിൽ കളങ്കമില്ല.

    ReplyDelete
  40. നെന മോളെ ..ഈ മാമന്റെ എല്ലാ വിധ ആശംസകളും ..ഒരു പാടുയരത്തിലേക്ക് ...

    ReplyDelete
  41. എല്ലാവരെയും തകര്‍ത്തു വാരിയല്ലേ?
    നെനമോള് കൊള്ളാലോ ആള് .... മിടുക്കി എല്ലാവിദ ആശംസകളും നേരുന്നു
    സ്നേഹത്തോടെ വിനയന്‍.

    ReplyDelete
  42. Pereduthu paranjathil valare adikam sandosham.
    Aashamsakal....?

    ReplyDelete
  43. എന്ത് പറയാനാ.. ഇതൊക്കെ കണ്ടപ്പോള് ഞമ്മളൊക്കെ ഒന്നുമല്ല എന്നു തോന്നിപ്പോവ്വാണ്.

    ReplyDelete
  44. This comment has been removed by the author.

    ReplyDelete

ഇതുവരെ വന്നിട്ട് മിണ്ടാതെ പോവല്ലേ ..എന്തെങ്കിലും ഒന്ന് തന്നിട്ട് പോ..
ഒരു നുള്ളോ,പിച്ചോ,അല്ലെങ്കിലൊരു നല്ല വാക്കോ..പ്ലീസ് ..

LinkWithin

Related Posts Plugin for WordPress, Blogger...