ഞാന് നേനാ സിദ്ധീക്ക്,
എന്നെ അറിയുന്നവരും പ്രിയപ്പെട്ടവരും നേന എന്ന് വിളിക്കും , ഉപ്പച്ചി മോളു എന്നും, ഉമ്മ നേനാസേ എന്നും താത്തമാരും മാമിമാരും കടുക്മണിയെന്നും എന്‍റെ ചുന്നമോള്‍ കോനത്താത്ത എന്നും വിളിച്ചു വരുന്നു , ഞമനെങ്കാടു ഐ. സി. എ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആറാം തരത്തില്‍ പഠിക്കുന്നു വയസ്സ് പന്ത്രണ്ടു തികയാന്‍ ആറുമാസം കൂടിയുണ്ട് , ഉപ്പ സിദ്ധീക്ക് തൊഴിയൂര്‍ ഒരു ചിന്ന എഴുത്തുകാരനും നിര്‍മ്മാതാവും ഒക്കെ ആയിരുന്നു ,കയ്യിലുള്ളത് പോയി കിട്ടിയപ്പോള്‍ അതൊക്കെ നിറുത്തി ഇപ്പോള്‍ ഖത്തറില്‍ ഒരു കമ്പനിയില്‍ ജോലിയും പിന്നെ ബ്ലോഗെഴുതുമായി കൂടിയിരിക്കുന്നു, മാലപ്പടക്കം ,എന്റെ വീതം, തൊഴിയൂര്‍ എന്നിങ്ങനെ ഒരു മൂന്നുനാലെണ്ണമുണ്ട്.
കൂടുതല്‍ പിന്നീട് വിശദമാക്കാം എന്‍റെ ഉമ്മയും ചെറിയൊരു എഴുത്തുകാരി ആയിരുന്നു , ആരാമം, ചന്ദ്രിക വാരിക, മഹിളാ ചന്ദ്രിക, കന്യക , വനിത, പൂങ്കാവനം തുടങ്ങിയ പ്രസിദ്ധീകണങ്ങളില്‍ "ശൈല അഴിയത്ത്" എന്ന പേരിലും വിവാഹ ശേഷം "ശൈലാ സിദ്ധീഖ്" എന്ന പേരിലും മുമ്പ് എഴുതിയിരുന്നു ,
ഇത്രയും ആമുഖം , ഇനി കാര്യത്തിലേക്ക് കടക്കാം , കഴിഞ്ഞ ആറു മാസമായി ഞാന്‍ എന്‍റെ ഉപ്പയോട് പറയുന്നു എനിക്കൊരു ബ്ലോഗ് ഉണ്ടാക്കിത്തരാന്‍ , പക്ഷെ, എന്താണെന്നറിയില്ല ഞാനിത് പറയുമ്പോഴൊക്കെ മൂപ്പര്‍ക്ക് വല്ലാത്ത ജോലിത്തിരക്കും ക്ഷീണവും(വെറും ജാഡയാണെന്ന് എനിക്കറിയാം എന്നാലും ബാപ്പയായിപ്പോയില്ലേ? എന്താ പറയ്വാ)
മാത്രോമല്ല , എന്നോട് ആളെ കൊച്ചാക്കുന്ന ഒരു ചോദ്യവും "ബ്ലോഗുണ്ടാക്കീട്ടു നിനക്കെന്തിനാ പുഴുങ്ങിതിന്നാനോ എന്ന്?"
അതോടെ എനിക്ക് വാശി കയറിയതിനു എന്നെ കുറ്റം പറയാമോ? ഞാനാരാ മോള്‍! പോത്തും കുട്ടിയെ നീന്താന്‍ പഠിപ്പിക്കണോ! മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ ( ഞാന്‍ ഓരോന്ന് എഴുതുന്നതും വരക്കുന്നതും കാണുമ്പോള്‍ എന്‍റെ ഉമ്മുമ്മ ഇടക്കിടെ പറയാറുണ്ടായിരുന്ന ഡയലോഗുകളാണ് ഞാന്‍ മേലെ ഉദ്ധരിച്ചത്) , ഇനി ഒരു ബ്ലോഗുണ്ടാക്കിയിട്ടുതന്നെ കാര്യം എന്ന പിടിവാശിയോടെ രണ്ടു മാസമായി എന്‍റെ ഒരു ആങ്ങള ( മൂത്താപ്പയുടെ മകന്‍) അനസ് ക്കാനെ പിടികൂടി ഒരു ഒഴിയാ ബാധയായി പുറകെ നടക്കാന്‍ തുടങ്ങിയിട്ട്, ഒടുവില്‍ കുറച്ചു ദിവസം മുമ്പ് ഇക്കാന്‍റെ ക്രിക്കറ്റ് ബാറ്റ് ഒളിപ്പിച്ചു വെച്ച് ഗെരാവോ ചെയ്തു കാര്യം സാധിച്ചെടുത്തു.,.അതില്‍ ആദ്യത്തെ പോസ്റ്റ് ഞാന്‍ പെയിന്റില്‍ വരച്ച ഒരു സീനറിയാണ് ..അത് ഇവിടെ ചേര്‍ക്കുന്നു ,കണ്ടു വിലയിരുതുമേല്ലോ!
എന്നെ ഒരു കുഞ്ഞനിയത്തിയുടെ സ്ഥാനത്തു കണ്ടു പ്രോത്സാഹിപ്പിക്കുമെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് സ്നേഹാദരങ്ങളോടെ എന്‍റെ കന്നി പോസ്റ്റ് ഇവിടെ സമര്‍പ്പിക്കുന്നു..
ഇത്തിരി വളഞ്ഞ വഴിയിലൂടെ ആണെങ്കിലും ബാപ്പയെ തോല്‍പ്പിച്ചു കന്നി ബ്ലോഗ് പോസ്റ്റ് ചെയ്ത അനിയത്തിക്കുട്ടിക്ക്..
ReplyDeleteപോസ്റ്റ് കണ്ടു....
വായിച്ചു....
പെയിന്റിംഗ് നന്നായിരിക്കുന്നു....
അതുപോലെ ...,
ഉമ്മ യുടെ രചനകള്‍ അടിച്ചു മാറ്റാതെ സ്വന്തമായി എഴുതുക.... വരക്കുക.....
പ്രോത്സാഹനങ്ങളുമായി ബ്ലോഗേഴ്സ് താനേ വന്നോളും.....
"പത്തായത്തില്‍ നെല്ല് ഉണ്ടെങ്കില്‍ എലി കൊല്ലത്ത് നിന്നാണെങ്കിലും വരും "
നന്നായി എഴുതുക.......
ബൂലോകത്തേയ്ക്കു സ്വാഗതം.
ReplyDeleteസിദ്ധിഖ് മാഷുടെ മകളായോ ഞങ്ങളുടെയെല്ലാം കുഞ്ഞനുജത്തിയായോ... എങ്ങനെ വേണമെങ്കിലും ഈ ബൂലോകത്ത് വിലസാം... :)
എഴുത്തും ചിത്രവും നന്നായിട്ടുണ്ട് ട്ടോ. ആശംസകള്‍!
മാശാ അല്ലാഹ്,
ReplyDeleteഭാവനയുടെ മഹാസമുദ്രത്തിലൊളിപ്പിച്ചുവച്ച ആശയങ്ങളുടെ ചിപ്പി തുറന്നോളൂ,
വായിക്കാം, വാപ്പ നല്ല മാതൃകയാണ്.
ബ്ലോഗ് കളര്ഫുളാണ് കെട്ടോ,
പിന്നെ, എനിക്കൊരു കുഞ്ഞനുജത്തിയുണ്ട്. അന്നു- അവള്ക്കേറ്റവുമിഷ്ടം എന്നെ. കാരണമെന്താ, അഞ്ചുപെങ്ങന്മാര്ക്ക് കുഞ്ഞാങ്ങളയാണ്. നീയുമെന്റെ പെങ്ങളാ.
സമയമുള്ളപ്പോള് ഇവിടംവരാം,
വായിക്കാം, ഇന്ഷാ അല്ലാഹ്.
എല്ലാ വിധ പ്രാര്ഥനകളും ആശംസയും.
സ്നേഹത്തോടെ,
സലാഹ്
നന്നായി..ഞങ്ങള്‍ എല്ലാവരും ഉണ്ട് കേട്ടോ കൂടെ...ഞാനും നിന്നെ പോലെ പുതിയ ആളാ...എനിക്കറിയാവുന്ന എല്ലാവരോടും ഞാനും പറയാം നിന്റെ ബ്ലോഗിനെ കുറിച്ച്.....നീ ഹൈനക്കുട്ടിയെ അറിയോ..അവളും നിന്നെപ്പോലെ ഒരു കൊച്ചു ബ്ലോഗര്‍ ആണ് ..അവളും വളരെ മനോഹരമായി വരക്കും ...
ReplyDeletehttp://kuttykali.blogspot.com/
നേനക്കുട്ടിക്ക് ബൂലോകത്തേക്ക് സ്വാഗതം.
ReplyDeleteആഹ, സുസ്വാഗതം റ്റീച്ചറേ, അല്ല അനിയത്തീ :)
ReplyDeleteഎന്‍റെ പടച്ചറബ്ബേ,,, ഇതാരാ എന്‍റെ കുട്ടിയോ,,,,
ReplyDeleteകടിച്ചതിലും വലുതാ പൊത്തില് എന്നൊരു പഴഞ്ചൊല്ലുണ്ട് മോള്‍ കേട്ടിട്ടുണ്ടോ നിന്‍റെ ഉപ്പാക്കുണ്ടോ ആ കാര്യം അറിയുന്നു.
ഉമ്മുമ്മ പറഞ്ഞതാ ശരി ,, മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ല. അതുകൊണ്ട് ഉപ്പാടെ സപ്പോര്‍ട്ട് ഇല്ലാതെയും നമുക്ക് ബ്ലോഗാം എന്നു കാണിച്ചു കൊടുക്ക് .. ഉപ്പാനേക്കാള്‍ കൂടുതല്‍ വായനക്കാരുമായി മുത്തുമോള്‍ ബൂലോകത്ത് വിലസ് . കൂട്ടിനു ഞങ്ങളൊക്കെയുണ്ട്.. ( ഇനി ഞാന്‍ ഉപ്പാടെ കൂട്ട് വിട്ട് മോളെ കൂട്ടു കൂടാട്ടോ )
ഉമ്മ എഴുതി വെച്ചത് മാത്രമാക്കണ്ട.. മോളും കഥയും കവിതയും ഒക്കെ എഴുത് എന്നിട്ട് പോസ്റ്റ്.. ( അതിനു കുറവ് ഉണ്ടാവില്ല എന്ന് ഇപ്പോള്‍ ഉള്ളത് വായിച്ചാല്‍ അറിയാം കെട്ടോ )
എന്തായാലും എന്‍റെ എല്ലാവിധ ആശംസകളും മോള്‍ക്ക് നേരുന്നു
------------------------------------------
ഇപ്പോള്‍ തന്നെ മോളെ ഞാന്‍ ഫോളോ ചെയ്യുകയും ചെയ്യുന്നു...
അഭിനന്ദനങ്ങള്‍
WELL... KEEP IT UP
ReplyDeleteസ്വാഗതം സൌഹൃദത്തിന്റെ ഈ ബൂലോകത്തേക്ക്...
ReplyDeleteനല്ല പോസ്റ്റുകള്‍ രചിക്കാനുള്ള കഴിവുണ്ടെന്ന് പരിചയപ്പെടുത്തളിലൂടെ കാണാനാകുന്നു.
നല്ല ഭംഗിയുള്ള ഒതുങ്ങിയ വര വളരെ നന്നായിരിക്കുന്നു.
ഭാവുകങ്ങള്‍.
സ്വാഗതം അനിയത്തീ..
ReplyDeleteനന്മകള്‍ നേരുന്നു..
ഹ ഹ നന്നായിട്ടുണ്ട് നല്ല വരയും, വരികളൂം...വഴി കാണിച്ചു തന്നത് faisu madeena
ReplyDeleteഎല്ലാ വിധ പ്രോത്സാഹനങ്ങളും ആശംസകളും ....
ReplyDeleteവരികള്‍ നന്നായി...വരയും..
ReplyDeleteആശംസകള്‍!
എല്ലാരും കൂടി ഇങ്ങനെ പൊക്കിയാല്‍ പെണ്ണ് മാനം മുട്ടും ,
ReplyDeleteപിന്നെ പരൂക്ഷ പാസ്സാവൂല്ല കേട്ടാ മാളെ...
ബൂലോകത്തേയ്ക്കു സ്വാഗതം
ReplyDeleteപ്രോത്സാഹനങ്ങളും ആശംസകളും
അടുത്ത പോസ്റ്റ് മോള് തന്നെ എഴുതണം. ഉപ്പയെക്കൊണ്ട് എഴുതിക്കരുത്. വര നന്നായിട്ടുണ്ട്.
ReplyDeleteമിടുക്കിക്കുട്ടി,അങ്ങിനെ തന്നെ വേണം!.ബാപ്പാനോട് പോവാന്‍ പറ.പിന്നൊരു കാര്യം. ബ്ലോഗിന്റെ പേര് ചിപ്പിയും അഡ്രസ്സില്‍ ചെപ്പും?. എന്തെ ഇങ്ങനെയൊരു കണ്‍ഫ്യൂഷന്‍?ഇക്കാനോടൊന്നു നോക്കാന്‍ പറ. സമയമില്ലെന്നു ഉപ്പ വെറുതെ പറയുന്നതാ..വെറും ജാഡയാ !.എനിക്കറിയില്ലേ ആ മാലപ്പടക്കത്തിനെ!.ചിത്രം നന്നായിട്ടുണ്ട്. ഉപ്പാനോട് നല്ലൊരു ക്യാമറ വാങ്ങിത്തരാന്‍ പറ.എന്നിട്ട് നമുക്ക് മൂപ്പരുടെ ബ്ലോഗ് പൊട്ടിക്കണം.ഉമ്മാന്റെ കഥള്‍ ഉമ്മാനോടൊരു ബ്ലോഗ് തുടങ്ങി ,അതിലിടാന്‍ പറ. ഇവിടെ മോളുടെ പോസ്റ്റ് മാത്രം മതി. പിന്നെ ഇത്രയും ബ്ലോഗുകള്‍ ഫോളോ ചെയ്തിട്ടും ,ഉപ്പ അഡ്രസ്സു തന്നിട്ടും എന്റെ ഓര്‍മച്ചെപ്പ് കാണുന്നില്ല? അവിടേയും വരണേ.എന്നല്‍ നമുക്ക് പിന്നെ കാണാം. ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട്.
ReplyDeletenjan pirake varaan nizchayichu.
ReplyDeletemolu swayam ezhuthiyath itta mathi. ummade umma swantham blogundaakki idatte.
varachath kollaam. iniyum parizramich kootuthal nannai varakku. ezhuthum nannaavumennathinte ella soochanakalum aadya postilund.
prizramikkuka, nallonam vaikkuka........
ella nanmakalum eppozhumundaavatte.
ബൂലോകത്തേക്ക് സ്വാഗതവും എല്ലാവിധ ആശംസകളും!
ReplyDeleteധൈര്യമായി തുടര്‍ന്നോളൂ... മോളുടെ സ്വന്തം സൃഷ്ടികള്‍ ഇവിടെ പോസ്റ്റ് ചെയ്യുട്ടോ... ഉമ്മയുടെ രചനകള്‍ക്കു ഉമ്മ വേറെ ബ്ലോഗ് തുടങ്ങുന്നതാണ് നല്ലതെന്ന് പറയൂ...ഈ ചിപ്പി, മോളുടെ രചനകളും ചിത്രങ്ങളും കൊണ്ടു വര്‍ണാഭമാകട്ടെ!
മിടുക്കി... തുടരുക...
ReplyDeleteഎന്തായാലും ബ്ലോഗ് ഉണ്ടാക്കാന്‍ ഒരു സ്വാതന്ത്ര്യ സമരം നടത്തിയ മോളെ അഭിനന്ദിക്കുന്നു..ചിത്രം കണ്ട്.തുടര്‍ന്നും എഴുതുക,വരക്കുക,
ReplyDeleteഎന്റെ അനിയനും ആറാം തരത്തില്‍ പഠിക്കുന്നു..അവനും വരക്കാറുണ്ട്.ഒന്നു നോക്കാന്‍ കഴിയുമെങ്കില്‍ നോക്കണേ .
http://www.fotoscan.blogspot.com/
ബൂലോകത്തേക്ക് നേനക്ക് സ്വാഗതം നേരുന്നു.
ബ്ലോഗുണ്ടാക്കീട്ടു നിനക്കെന്തിനാ പുഴുങ്ങിതിന്നാനോ
ReplyDeleteആഹാ..അങ്ങനെ പറഞ്ഞോ ? ബാപ്പാനെ മകള് ഓവര്‍ടേക്ക് ചെയ്താലോന്ന് പേടിച്ചിട്ടായിരിക്കും.
കൂടുതല്‍ പോസ്റ്റുകളുമായി ബൂലോകത്തെ നിറഞ്ഞ് നില്‍ക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു.
നന്നായിട്ടുണ്ട് മോളൂ............ആശംസകള്‍
ReplyDeleteപ്രിയപ്പെട്ട നേനകുട്ടി ബ്ലോഗ്‌ലോകത്തേക്ക് സ്വാഗതം,സര്‍ഗവാസന തുടരുക. എല്ലാവിധ ഭാവുകങ്ങളും നേരുന്നു :)
ReplyDeleteഎല്ലാവിധ ഭാവുകങ്ങളും നേരുന്നു :)
ReplyDeleteകൊച്ചു ബ്ലോഗിണിയ്ക്ക്..വായ്ക്കുരവ..നാദസ്വരമേളത്തോടെ വരവേല്‍പ്പ്
ReplyDeleteകൊച്ചു മിടുക്കിയാണേ...
ആരുടെയാ മോള്..
നല്ല പടം ..വീണ്ടും വരാം
പോസ്റ്റിടുമ്പോളറിയിക്കുക
വാപ്പാനെ മകള്‍ കടത്തിവെട്ടണം ! ഇല്ലേ ?
ReplyDeleteഎന്നാല്‍ പിന്നെ വരട്ടെ പുതിയ പുതിയ പോസ്റ്റുകള്‍...
kando..kando....cheriya vaayil valiya varthanam...pareney.......
ReplyDeletehahahahahaha......nannayirikkunnoo molooo.......allahu anugrahikkatte.....
ippol ithiri bzy aanu ....thudarnnum nokkam tto....
നേനക്കുട്ടീ...
ReplyDeleteബൂലോകത്തേക്ക് സ്വാഗതം...
"കഴിഞ്ഞ ആറു മാസമായി ഞാന്‍ എന്‍റെ ഉപ്പയോട് പറയുന്നു എനിക്കൊരു ബ്ലോഗ് ഉണ്ടാക്കിത്തരാന്‍ , പക്ഷെ, എന്താണെന്നറിയില്ല ഞാനിത് പറയുമ്പോഴൊക്കെ മൂപ്പര്‍ക്ക് വല്ലാത്ത ജോലിത്തിരക്കും ക്ഷീണവും..
(വെറും ജാഡയാണെന്ന് എനിക്കറിയാം" ജാഡ മാത്രമല്ല.കുറച്ച് അസൂയ, കുശുമ്പ്...അതും കൂടിയുണ്ട്....കാരണം. നേനക്കുട്ടി ബ്ലോഗ് തുടങ്ങിയ വിവരം എനിക്കു മെയില്‍ വഴി കിട്ടിയിരുന്നു
പക്ഷെ അതില്‍ ബ്ലോഗ് ലിങ്ക് ഉണ്ടായിരുന്നില്ല...മോളുടെ ബാപ്പാനോട് ചോദിച്ചിട്ട് തന്നതുമില്ല...കുശുമ്പന്‍...
ഇന്നു ജാലകത്തില്‍ നിന്നാണു ലിങ്ക് കിട്ടിയത്...
എന്തായാലും തുടക്കം കൊള്ളാം...ട്ടാ..
നല്ല കളര്‍ഫുള്‍ ബ്ലോഗ്, നല്ല ചിത്രം, നല്ല അവതരണം..
ഒരുപാടൊരുപാട് നാള്‍ ഈ ബ്ലൂലോകത്തും
ഭൂലോകത്തും വിലസാന്‍ ദൈവം അനുഗ്രഹിക്കട്ടെ...
ആശംസകള്‍ :)
ReplyDeletevalare nannayittundu..... aashamsakal...........
ReplyDeleteസ്വാഗതം. എല്ലാ ഭാവുകങ്ങളും നേരുന്നു
ReplyDeleteഎഴുത്തില്‍ സംശല്യേ..ലങ്ങേര് തന്നെ..!!
ReplyDeleteആമുഖം ങ്ങട്ട് കലക്കീട്ടോ..
പടം കൊള്ളാം..ആശംസകള്‍..!!
വാപ്പയെ പൊലെ മോൾക്കും ഇതുപൊലെ നന്നായി എഴുതാൻ കഴിയട്ടെ .
ReplyDeleteവരയാണോ മോൾക്ക് കൂടുതൽ ഇഷ്ടം...ഏതാണങ്കിലും നന്നായി വളരട്ടെ .....എല്ലാ ഭാവുകങ്ങളും
അനിയത്തിക്കുട്ടീ....നന്നായിരിക്കുന്നു....ഈ ശൈലി, പിന്നെ ചിത്രവും.ഇനിയും പ്രതീക്ഷിക്കുന്നു.ഒരുപാടൊരുപാട്.
ReplyDeleteഅപാരം!
ReplyDeleteബൂലോകത്തേക്ക് സ്വാഗതം . എല്ലാ ആശംസകളും നേരുന്നു.
ReplyDeleteനന്നായി എഴുതാനും അത് തുടരാനും കഴിയട്ടെ!
ReplyDeleteഉമ്മ എഴുതിയത് ഇടാനുള്ള ബ്ലോഗ് വേറേ ഉണ്ടാക്കിക്കൊടുക്കാന്‍ ഉപ്പായോട് പറയണം. :)
നന്നായിട്ടുണ്ട് മോളെ
ReplyDeleteഎല്ലാവിധ പ്രാര്‍ത്ഥനകളും
നേനയ്ക് എല്ലാ വിധ ആശംസകളും.........സസ്നേഹം
ReplyDeleteചിത്രവും കുറിപ്പും ഒക്കെ നന്നായി.. തുടർന്നെഴുതുകയും വരക്കുകയും ചെയ്യുക.. ആശംസകൾ
ReplyDeleteനേനക്കുട്ടിക്ക് ബൂലോകത്തേക്ക് സ്വാഗതം..
ReplyDeleteസ്കൂളും, വീടും ചുറ്റുപാടും എല്ലാം ചേര്‍ന്ന് ഒത്തിരി എഴുതാനും വരയ്ക്കാനും എല്ലാം കഴിയട്ടെ. പുതിയ കഥകളും കവിതകളും ലേഖനങ്ങളും എല്ലാം എഴുതൂ..
സ്കൂളില്‍ അവതരിപ്പിച്ച കാര്യങ്ങളും ആകാം..
മറ്റു കുട്ടികളെക്കൂടി ബ്ലോഗിന്റെ ലോകത്തേക്ക് ആനയിക്കാന്‍ നേനക്കുട്ടിക്ക് കഴിയട്ടെ..
എല്ലാ ആശംസകളും..
nalla chitram mole. MS Paint il cheythathaano?
ReplyDelete:)
iniyum varakkoo, ezhuthoo
:)
ചിത്രം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
ReplyDeleteഇനി ചില ഉപദേശങ്ങൾ
ഉപ്പാടെ പോലെ കോപ്പിയടിച്ച് എഴുതാതിരിക്കുക.
ട്രേസ് എടുത്ത് വരക്കാതിരിക്കുക
ഉപ്പാടെ ബ്ലോഗ് വായിച്ച് സമയം കളയാതിരിക്കുക
എന്റെ ബ്ലോഗുകൾ വായിക്കുക
എന്ന് സ്വന്തം കുഞ്ഞുപ്പ
This comment has been removed by the author.
ReplyDeleteകുഞ്ഞുമോള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..നന്മ വരട്ടെ..
ReplyDeleteമോളൂട്ടി മക്കള്‍ ആയാല്‍ ഇങ്ങനെ വേണം :)
ReplyDeleteതീര്‍ച്ചയായും സ്വാഗതം .. ഒരുപാടെഴുതു നമുക്ക് ബാപ്പാനെ തോല്‍പ്പിക്കണം
nalla Chithram...... Congrats
ReplyDeleteഎല്ലാവിധ ആശംസകളും നേരുന്നു, എഴുത്തിലൂടെ, വരയിലൂടെ വളരുക.
ReplyDeleteഎല്ലാ ആശംസകളും നേരുന്നു
ReplyDeleteഅഭിപ്രായപ്പെട്ടിയിലും മോള് ഉപ്പാനെ വെട്ടിച്ചല്ലോ അല്ലേ..
ReplyDeleteമിടുമിടുക്കി
എല്ലാഭാവുകങ്ങളും കേട്ടൊ
ബൂലോകത്തേക്കു സ്വാഗതം മോളേ..ഞാന്‍ സ്വപ്നസഖി. ചേച്ചി എന്നു വിളിച്ചോളൂ..ട്ടൊ.. ചിത്രം നന്നായിട്ടുണ്ട്. ഇനിയും വരക്കുക. ചിപ്പിക്കുളളില്‍ നല്ല നല്ല രചനകള്‍ പിറക്കട്ടെ എന്നാശംസിക്കുന്നു.
ReplyDeleteമോള് നല്ല ചിത്രകാരിയും എഴുത്തുകാരിയും ആകുവാന്‍ ആശംസിക്കുന്നു.
ReplyDeletekunjuppa paranjathu thanne eee maammaakkum parayaanulloo...
ReplyDeleteഉപ്പാടെ ബ്ലോഗ് വായിച്ച് സമയം കളയാതിരിക്കുക :)
എല്ലാ വിധ പ്രോത്സാഹനങ്ങളും ആശംസകളും...
മോളൂ .. അടിച്ചുപൊളിച്ചു മുന്നോട്ട് പൊയ്ക്കൊള്ളൂ.. എല്ലാ ആശംസകളും..
ReplyDeletewelcome nana..and my wishes..:-)
ReplyDeleteമോളുടെ മെയിലുകള്‍ കിട്ടി ലിങ്ക് ഇല്ലത്തത് ഒന്ന്, ലിങ്ക് ഉള്ളത് ഒന്ന്.
ReplyDeleteചിത്രം കൊള്ളാം എന്നാലും ചിത്രത്തേക്കാള്‍ എഴുത്ത് നന്നായി എന്ന് തോന്നി.
ഉപ്പയും ഉമ്മയും എഴുത്തുകാര്‍ പിന്നെ മോള്‍ എഴുതിയില്ലങ്കിലല്ലേ അതിശയമുള്ളു.
മോളുടെ ബ്ലോഗ് വായിക്കാന്‍ വരാം. നന്നായി എഴുതുക,
സ്കൂളും, കൂട്ടുകാരും, നാട്ട് വിശേഷവും, വീട്ട് വിശേഷവും, ഉമ്മുമ്മയെ കുറിച്ചും ഒക്കെ മോളുടെ ശൈലിയില്‍ മോള്ക്ക് ഇഷ്ടമുള്ളത് എഴുതുക.
നന്നായി വരും. സര്‍വ്വഅനുഗ്രഹങ്ങളും ഈശ്വരന്‍ നല്കട്ടെ!!
chithram adipoly.. blgu kalude lokathu kinjanuchathyyyyyy niranju nilkkan aashamsikkunnu..nanmakal nerunnu
ReplyDeleteവര നന്നായി...
ReplyDeleteആശംസകള്‍!
Mole, munpu chandrikayilum mattu palathilum ezhuthikootiyirunna oralaa nhaanum. Ippol ezhuth kuravaanu.enkilum ummayum baappayum anugraham chorinhu thanna kunhumolude blog kandappol valare santhosham thonni.aashamsakal.
ReplyDeleteബൂലോകത്തേക്ക് സ്വാഗതം.... എഴുത്തും വരയും നന്നായിട്ടുണ്ട്.... ആശംസകള്‍
ReplyDeleteസ്വാഗതം, ആശംസകൾ...
ReplyDeleteമോളെ ഇവിടെ എന്തായി എന്നറിയാന്‍ വീണ്ടും വന്നതാ
ReplyDeleteമാശാഅള്ളാ........
ആദ്യ പോസ്റ്റിനു. 2 ദിവസം കൊണ്ട് 63 കമന്‍റും 27 ഫോളോഴ്സും ... മോളെ ഇപ്പോള്‍ തന്നെ ഉപ്പ തോറ്റുപോയല്ലോ....
സന്തോഷമായി ....
ബൂലോകത്തേക്ക് സ്വാഗതം നേനക്കുട്ടീ....
ReplyDeleteമിടുക്കി,നന്നായിട്ടുണ്ട് മോളെ
ReplyDeleteകണ്ടു, വായിച്ചു, നന്നായിട്ടുണ്ട് ..
ReplyDeleteWelcome dear.
ReplyDeleteവാപ്പാനെ പോലെ പുളൂസ് വിടാതെ നന്നായി എഴുതൂട്ടോ.
ഇടയ്ക്കൊക്കെ വരാം. ആശംസകള്‍.
ഹ ഹ ഹ മിടുക്കി.
ReplyDeleteപിന്നൊയൊരിക്കല്‍ ഞാന്‍ ചൊല്ലിത്തരാം...ഇന്നുവേണ്ടിന്നുവേണ്ടോമലാളേ...
അങ്ങോട്ടുവാ..ഉത്തരം അവിടെ ഉണ്ടാവും.
ബൂലോകത്തേക്കു സുസ്വാഗതം മോളേ...നല്ല ചിത്രം ... ചെറുപ്പ കാലത്തെ ഒരമിപ്പിച്ചു . ഇനിയും വരക്കുക. രചനകള്‍ പിറക്കട്ടെ ....വരച്ചു വളരട്ടെ
ReplyDeleteനേനക്കുട്ടീ...
ReplyDeleteസ്വാഗതം മോളെ. എന്റെ പോസ്റ്റിലെ കമന്റ് കണ്ടു വന്നതാ.
സന്തോഷായി. അല്ലെങ്കിലും ഈ ഉപ്പമാര്‍ അങ്ങിനെയാ. കണ്ണ് കടി ആണെന്നെ.
ആദ്യ പോസ്റ്റ് തന്നെ കലക്കി ട്ടോ. അതിനേക്കാള്‍ ഗംഭീരമായി ചിത്രവും.
ഉമ്മയുടെയും ഉപ്പയുടെയും പോസ്റ്റുകള്‍ നോക്കാതെ, മോള്‍ക്ക് മനസ്സില്‍ തോന്നുന്നതെന്തും അങ്ങിനെ തന്നെ എഴുതുക.
വരക്കുക. ഇത്ര ഭംഗിയായി കാര്യങ്ങള്‍ പരയാനരിയാല്ലോ. അങ്ങിനെ തന്നെ കലര്‍പ്പില്ലാതെ പറഞ്ഞാല്‍ മതി. അത് നല്ല പോസ്റ്റ് ആവും.
ആശംസകളോടെ. ഇനിയും ഈ വഴി വരാംട്ടോ.
വരവു തന്നെ ഉഗ്രനാക്കിയല്ലോ.. ഇനിയെന്തു നോക്കാന്‍.... ഒരു വലിയ ബ്ലോഗ്ഗരായിട്ടു ഒരിക്കല്‍ ബാപ്പാനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തണം "ഇതു നേനയുടെ അഛനാണ്" എന്നു...
ReplyDeleteബപ്പാക്കും മകള്‍ക്കും ആശംസകള്‍...
പടം കണ്ടു നന്നായിരിക്കുന്നു....
ReplyDeleteഎഴുത്തും കൊള്ളാം...
ആശംസകൾ....
ആയിരം വാക്കുകള്‍ ഉത്പാദിപ്പിക്കുന്ന ഒരായിരം ചിത്രങ്ങള്‍...
ReplyDeleteനിഷ്കളങ്ക മറയ്ക്കുള്ളില്‍ ചിരിക്കുന്ന കപടലോകമിതില്‍, ഓമനേ.. നീ ഒരു സത്യമാവട്ടെ, ഒരു ഉത്തരമാവട്ടെ...!
ഈ വലിയ കൂട്ടത്തിനോപ്പം മോളെ വായിക്കാന്‍ ഈ ഇക്കാക്കയും ഉണ്ട് കൂട്ടിന്. ഭാവുകങ്ങള്‍...!
സ്വാഗതം മോളൂ.വരയും എഴുത്തും നന്നായിട്ടുണ്ട്. കൂടുതല്‍് നന്നാക്കണം.ബാപ്പ പെന്‍്സിലും കളറുമൊക്കെ വാങ്ങിച്ചു തരുന്നില്ലേ? ഉടക്കാന്‍് വരുന്നെങ്കില്‍് വിവരം പറ.ആഹാ! അങ്ങനെയുണ്ടോ ഒരു സിദ്ദീഖ്!!
ReplyDeleteചിപ്പിക്കുള്‍ മുത്ത്
ReplyDeletethudaruka,,
ReplyDeleteThis comment has been removed by the author.
ReplyDeleteവരയും എഴുത്തും ഉക്രൻ
ReplyDeleteകൊള്ളാം മോളെ ..ഉപ്പാക്കിട്ടു തന്നെ ആപ്പ് വയ്ക്കണം ....എന്നാലും ...നീ ചില്ലറ ക്കാരി യല്ലല്ലോ ..പണ്ടൊക്കെ ആളുകള്‍ പറയും "മ്വാനെ ..മ്വാളെ..നീ ഉമ്മാന ക്കണ്ട് പടീ..ഉപ്പാന ക്കണ്ട് പടീ ..എന്നൊക്കെ ..ഇതിപ്പോ ഉപ്പ മോളെ കണ്ടു പടീ.... ന്നു" നുമ്മ
ReplyDeleteപ റെണ്ടി വരൂല്ലോ ന്റെ റബ്ബേ ..
കൊള്ളാം നല്ല സുന്ദരി ബ്ലോഗ്. വരച്ച പടവും കൊള്ളാം. പോരട്ടെ ഓരോന്നായി.
ReplyDeleteആശംസകള്‍
മോളൂസ്.... വരയും വരിയും നന്നായിട്ടുണ്ട്... ഇനിയും നല്ല നല്ല പോസ്റ്റുകള്‍ വരട്ടെ എന്ന് ആശംസിയ്ക്കുന്നു...
ReplyDelete:)
വരയേക്കാള്‍ എഴുത്തിന്റെ ശൈലിയാണ് ആകറ്ഷിച്ചത്..എല്ലാ ആശംസകളും നേരുന്നു..
ReplyDeleteആശംസകള്‍ മോളൂസ്
ReplyDeleteകൊള്ളാം കുഞ്ഞേ..
ReplyDeleteനന്നായി വരും.. എല്ലാവിധ ആശംസകളും നേരുന്നു..!!
പക്ഷെ...പഠനം കഴിഞ്ഞു മതി കേട്ടോ..ബ്ലോഗിങ്..നാല് കമന്റു കിട്ടിയത് കൊണ്ട് കഞ്ഞി കുടിക്കാന്‍ പറ്റണം എന്നില്ല . അതോണ്ടാണ് പറഞ്ഞത്..:-)
Good........
ReplyDeleteനേന കുട്ട്യേ,
ReplyDeleteഇത്തിരി തിരക്കില്‍ ആയിരുന്നു, അതാണ് ഇത് വരെ വരാതിരുന്നത്.
കണ്ടില്ലേ, എല്ലാരും കൂടെ മോളെ സ്നേഹത്തില്‍ പൊതിഞ്ഞു കഴിഞ്ഞു.
വരയും ചിത്രങ്ങളും കഥകളും ഒക്കെയായി ബൂലോകത്തില്‍ വിലസി നടക്കാന്‍ പറ്റട്ടെ.
എല്ലാവിധ ആശംസകളും നേരുന്നു.
ഇവിടെ വരാന്‍ അല്പം താമസിച്ചു പോയി മോളൂ....കുഴപ്പമില്ല ഇനിയും വരാം എപ്പോഴും....ചിത്രം നന്നായിരിയ്ക്കുന്നു...സമയം കിട്ടുമ്പോള്‍ എല്ലാ പോസ്റ്റുകളും വായിക്കാം..
ReplyDeleteഎടി മിടുക്കീ...
ReplyDeleteകണ്ടു; വായിച്ചു;
ReplyDeleteനേനാ ഇനി ഒരു മിനി അഭിപ്രായം :
പ്രായം നോക്കി വേണമല്ലോ അഭിപ്രായം :
അഭിപ്രായത്തില്‍ മാത്രം അഭിരമിക്കരുത്
കറിക്കരക്കണം
മുറി തുടക്കണം
ചോറ് വെക്കണം പിന്നെ ,
ഇടയ്ക്കിടയ്ക്ക് കുറി കുറിക്കണം
കുറിയതാണെങ്കിലും അവ കുറിക്കു കൊള്ളണം..!
അങ്ങിനെ, എഴുത്തിലൊരു തിലകക്കുറിയാവണം
വര വിരുതിനോടൊപ്പം കരവിരുതും..!
വിരുതും ബിരുദവും ഉള്ള വിരുതത്തി ആവട്ടെ..
എനിക്കും ഒരു മോളുണ്ട്.
നസ്രിന്‍, അവള്‍ കവിത എഴുതും, കഥ എഴുതും വരക്കും.. നേന യെ ക്കുറിച്ച് അവളോട് പറയുന്നുണ്ട്..
ഇനി നിന്റെ കാര്യം പറഞ്ഞാല്‍ അവളും ബ്ലോഗ് തുടങ്ങാന്‍ വാശി പിടിക്കുമോ ആവോ?
ഒരു ശങ്കയുണ്ട് എനിക്ക്: ബ്ലോഗിണി ആയാല്‍ ബ്ലോഗിണിയുടെ പഠനം രോഗിണി ആവുമോ?
നിനക്ക് ആശങ്കയില്ലെങ്കില്‍ ശങ്കിക്കാതെ രണ്ടും ഒപ്പം കൊണ്ട് പോവുക.
- ഇങ്ങോട്ടിരി എന്ന് പേരുള്ള ഒരു അങ്ങോട്ടിരി കാക്കു.
മൊട്ടേന്നു വിരിയും മുന്‍പേ സ്വാതന്ത്ര്യ സമരം അല്ലെ?കുട്ടി മോശമില്ലല്ലോ ?എന്നാലും വളരെ വളരെ ഇഷ്ടായിട്ടോ.....ആശംസകള്‍...മോളു..
ReplyDeleteബൂലോകത്ത് ഒരു കൊച്ചു ബ്ലോഗര്‍ കൂടി പിറന്നിരിക്കുന്നു. സ്വാഗതം. ഇനി തിരിഞ്ഞു നോക്കേണ്ട. നേനക്കുട്ടി മുന്നോട്ടു പോകുക. എഴുതിയും വരച്ചും ബൂലോകത്തിന്റെ വെളിച്ചമാവുക. അറിവ് നേടാനും അറിയിക്കാനുമുള്ള നല്ല മാധ്യമമായി ബ്ലോഗിനെ ഉപയോഗപ്പെടുത്തുക. ഒപ്പം ബ്ലോഗെഴുത്ത് പഠനത്തെ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കുക. ആശംസകള്‍
ReplyDeleteനേനക്കുട്ടീ.. നന്നായിട്ടെഴുതുന്നുണ്ട്... നല്ല ഭാഷാസ്വാധീനം ഉണ്ട്. മിടുക്കിയായിട്ടു വരും...
ReplyDeleteആശംസകള്‍
കടുക്മണിയുടെ പുഞ്ചിരിപോലെ മനോഹരം ഈ ചിപ്പിയും
ReplyDeleteകുഞ്ഞനിയതിക്ക് ഈ ഏട്ടന്റെ വക ഒരായിരം ആശംസകള്‍
ReplyDeleteനേനക്കുട്ടീ
ReplyDeleteഎന്റെ സ്വപ്നങ്ങള് എന്ന ബ്ലോഗില് എനിക്ക് എക്സാം കഴിഞ്ഞാല് ഒന്പത് പടം വരച്ച് തരാമെന്ന് എഴുതിക്കണ്ടു. വളരെ സന്തോഷമായി എനിക്ക്.
നേനക്കുട്ടി എത്രാം ക്ലാസ്സിലാണ് പഠിക്കുന്നത്, ഏത് സ്കൂളില് എന്നൊക്കെ പ്രൊഫൈലില് ഉണ്ടോ എന്ന് നോക്കിയില്ല. എന്നാലും എന്നോട് പറയൂ.
പിന്നെ എന്നാ പരീക്ഷ കഴിയുക എന്നും പറയണം. വീട്ടിലേക്ക് വരാനുള്ള വഴിയും പറഞ്ഞ് തരണം. നാട്ടിലുണ്ടെങ്കില്.
എനിക്ക് കുട്ട്യോളായിട്ട് ബ്ലൊഗര് ഫ്രണ്ട് ആരും ഇല്ലാ എന്ന് തോന്നുന്നു. ഞാന് കഴിഞ്ഞ ബുധനാഴ്ച ചെറുവത്താനി, അഞ്ഞൂര് മുണ്ടിയന്തിറ പൂരം കാണന് പോയിരുന്നു. എന്റെ സ്മൃതി എന്ന ബ്ലൊഗില് കൊച്ചുവിവരണം കൊടുത്തിട്ടുണ്ട്. സമയം പോലെ എത്തി നോക്കുക.
എന്റെ വീട് തൃശ്ശൂരിലാണ്. അങ്ങോട്ട് വരണം. മെട്രോ ആശുപത്രിയുടെ അടുത്താണ്. എന്റെ മോള് ഉള്ള സമയം ഞാന് പറയാം അപ്പോള് വന്നാല് മതി. മോള്ക്ക് ഒരു മോനുണ്ട്. “കുട്ടാപ്പു” – പിന്നെ മോന് ഒരു പെണ്കുട്ടിയും “കുട്ടിമാളു” എല്ലാവരും ഒത്തുകൂടുന്ന സമയം വളരെ കുറവ്.
എനിക്ക് കുട്ട്യോളെ വലിയ ഇഷ്ടമാണ്. പേരക്കുട്ടികളെ എപ്പോഴും താലോലിക്കാന് കിട്ടുകയില്ല. അതിനാല് അയലത്തെ കുട്ട്യോളാണ് ഇപ്പോള് എന്റെ ലോകം.
അവരുടെ ഫോട്ടോസ് കയ്യെത്തുംദൂരത്തുണ്ടെങ്കില് ഇവിടെ വെക്കാം. [I shall place it on my blog as there is no provision to display in d comment box]
ഞാന് നേനക്കുട്ടിയുടെ കൊച്ചുചിത്രം നോക്കിയപ്പോള് ഒരു പൂര്ണ്ണ രൂപം കിട്ടി. നേനക്കുട്ടി പടിക്കുന്ന സ്കൂള് നില്ക്കുന്നത് ഞാന് ജനിച്ചുവളര്ന്ന ഭൂമിയില് ആണ്. എന്റെ സ്വദേശം ഞമനേങ്ങാട് ആണ്.
അവിടെ നിന്ന് ഞങ്ങളെ കുടുംബത്തിലെ ഒരാള് ആട്ടിപ്പുറത്താക്കി, അങ്ങിനെ ഞങ്ങള്ക്ക് അമ്മ വീട്ടുകാര് അഭയം തന്നു – അങ്ങീനെ ഞങ്ങള് ചെറുവത്താനിക്കാരായി. ഞാന് എന്റെ കുട്ട്യോളുടെ വിദ്യാഭ്യാസ സൌകര്യം നോക്കി തൃശ്ശിവപേരൂരില് ഒരു കുടില് കെട്ടി അവിടെ കഴിഞ്ഞുകൂടുന്നു.
ഞാന് ഇപ്പോള് യാത്രയിലാണ്. അതിനാല് ബ്ലോഗ് പോസ്റ്റുകള് കുറവാണ്. പിന്നെ അനാരോഗ്യവും ഒരു പ്ര്ശനമാണ്. നേനക്കുട്ടിക്ക് മലയാളം വേഡ് പ്രോസസ്സിങ്ങ് നന്നായി അറിയാമെങ്കില് എന്നെ സഹായിക്കാം.
പിന്നെ ഫസലുക്കായെ എനിക്കും ഒന്ന് പരിചയപ്പെടുത്തി തരണം. നേനക്കുട്ടിയുടെ ബ്ലോഗ് ടെമ്പ്ലേറ്റ് കലക്കനായിട്ടുണ്ട്. അതുപോലെ ഒന്ന് എനിക്കും കിട്ടിയാല് കൊള്ളാമെന്നുണ്ട്.
വയസ്സ് കാലത്ത് ഓരോ ആഗ്രഹങ്ങളേ. ഞാന് പണ്ട് അതായത് 3 കൊല്ലം മുന്പ് മയ്യത്താകുമെന്ന് വിചാരിച്ച് അതിനുള്ള് തയ്യാറെടുപ്പൊക്കെ ചെയ്തു. പക്ഷെ എന്നെ വിളിക്കാന് ആരും വന്നില്ല. ഞാന് കയറുമായി വരുന്ന കാളപ്പുറത്ത് വരുന്ന കാലനെയും അദ്ദേഹത്തിന്റെ കാള്യുടെ കുളമ്പടിയും കാതോര്ത്ത് കിടന്നു കുറച്ചുനാള്. പക്ഷെ ആരും വന്നില്ല.
എന്റെ അഛനും വലിയഛനും പാപ്പനും വലിയഛന്റെ മകനും എല്ലാം അറുപത് വയസ്സില് മയ്യത്തായി. ഒരു കണക്കില് അത് നല്ലതാണ്> വലിയ അസുഖം ബാധിച്ച് കിടക്കെണ്ടതില്ലല്ലോ?>>
ഞാന് രക്തവാതത്തിന്റെ പിടിയിലാണ്. കൊല്ലം 3 കഴിഞ്ഞു. മാറുന്നില്ല. വൈദ്യന്മാര് മാറി മാറി ചികിത്സിക്കുന്നു. എന്റെ കൈ തരിപ്പും കാല് തരിപ്പും മാറി. ഇപ്പോള് ഇടത് കാലിന്നടിയില് മാംസം ഉള്ളിലേക്ക് ചതഞ്ഞ് പോകുന്ന പോലെ, വേദനയും.
ഇഷ്ട വിനോദമായ ഡ്രൈവിങ്ങും യാത്രകളും വെട്ടിക്കുറച്ചു. എന്തിന്നധികം പറയുന്ന്. അഞ്ചാറ് കിലോമീറ്റര് നടന്നിരുന്നു. അതും ഇപ്പോള് വയ്യാതായിരിക്കുന്നു.
ബാല്യം എത്ര സുന്ദരം. ഒരു കേടും ഇല്ല. പറവകളെപ്പോലെ ഓടിച്ചാടിയും പറന്നും നടക്ക്കാം. ജീവിതമെന്നാല് സുഖദു:ഖങ്ങളുടെ ഒരു സാഗാരമാണ്. എല്ലാം അനുഭവിച്ചറിയണം. അതായിരിക്കും പരമേശ്വരന് പറയുന്നത്. ഓരോരുത്തര്ക്ക്കും ഓരോ യോഗമുണ്ടായിരിക്കും. എല്ലാം കൈയ്യും നീട്ടി സ്വീകരിച്ച് അനുഭവിക്കുക തന്നെ സന്തോഷത്തോടെ.
എനിക്ക് ഒട്ടും ദു:ഖമില്ല. ഈ ഭൂമിയില് ഞാന് ഇത്രയും കാലം ആരോഗ്യത്തോടെ ജീവിക്കുവാന് കരുണാമയനായ ജഗദീശ്വരന് അനുഗ്രഹിച്ചുവല്ലോ> രണ്ട് നല്ല മക്കളുണ്ടായി. അവര് പഠിച്ച് മിടുക്കരായി. പണിയെടുത്ത് കുടുംബമായി കഴിയുന്നു. ഇതില് പരം ആനന്ദം വേറെ എന്തുണ്ട് ഈ ഭൂമിയില്.
നേനക്കുട്ടിയും പഠിച്ച് മിടുക്കിയായി ഉപ്പാക്ക് ഒരു താങ്ങായും ലോക നന്മക്ക് എന്തെങ്കിലും ചെയ്യാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹപൂര്വ്വം
ജെ പി അങ്കിള് [ഉണ്ണി]
oru umma tharaam tto!
ReplyDeleteellam nallathinnannu eniyum nalla kathakkal ezhuthannam
ReplyDeleteeee entheyum ellavitha prolsahanavum undkkum ennum....
by<..>kc..
enikku nena kuttiye moluuuu ennu vilikkananishttham ella bhavukangalum neerunnu
ReplyDeleteനന്നായിരിക്കുന്നു.. എല്ലാ ഭാവുകങ്ങളും നേരുന്നു..
ReplyDeleteതുടക്കം അതിഘംഭീരം ...എല്ലാ മേഘലകളിലും ....ഇങ്ങനെ തന്നെ ആവട്ടെ
ReplyDeleteyenthaaaaaaaaaaaaaaaaaaaa parayaaaaaaaaaaaaa00966597122134 ithraye ulllooooo
ReplyDeleteyenthaaaaaaa parayaaaaaa00966597122134
ReplyDeletegood luck molu...achane ariyam
ReplyDeletenenamole nannayitunde iniyum varakoo....
ReplyDeletenjanum nenamole pole oru bloge start cheythitunde time kittumbol nokane?
radiancev.blogespot.com
നേന മോളെ സോറി കെട്ടോ ഞാന്‍ അത് നോകിയില്ല തെറ്റ് കണ്ടു പിടിച്ചു തന്നതിന് ഇപ്പോള്‍ ഞാന്‍ തെറ്റ് തിരുത്തിയിടുണ്ടേ
ReplyDeleteഎല്ലാ വിധ മംഗളങ്ങളും നേരുന്നു ഈ കൊച്ചു മിടുകിക്ക്.... സ്നേഹപുര്‍വം വിനയന്‍
radiancev.blogspot.com
ഹൃദ്യമായ ഭാഷ. കഥയും, കവിതയും, ചിത്രങ്ങളും, ... നിറഞ്ഞ ജീവിതം ആശംസിക്കുന്നു.
ReplyDeleteഇവിടെ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ഓരോരുത്തര്‍ക്കും ശുക്രിയാ .
ReplyDeleteഇവിടെ വരാന്‍ അല്പം താമസിച്ചു പോയി മോളൂ....കുഴപ്പമില്ല ഇനിയും വരാം എപ്പോഴും
ReplyDeleteമണി മുത്തെ - ഒകെ അതുമതി .
ReplyDeleteThis comment has been removed by the author.
ReplyDeleteമോളൂസിന്‍റെ പോസ്റ്റുകള്‍ എല്ലാം വായിച്ചു.,ചിത്രങ്ങളും കണ്ടു..., എല്ലാം നന്നായിട്ടുണ്ട് നല്ല വരയും,നല്ല വരികളൂം........
ReplyDeleteപ്രിയപ്പെട്ട എന്‍റെ അനിയത്തി കുട്ടിക്ക് എല്ലാ ആശംസകളും നേരുന്നു.......
വളരെ സന്തോഷം ഫസലുക്കാ.
ReplyDeleteMolu...,nannayitund. Iniyum ezhuthu ente ellavida ashamsakalum. Daivam anugrahikkate... ennennum nallathumathram vannu cherate...
ReplyDeleteSnehapoorvam.
Sabna.
Molu..., Nannayitund, iniyum ezhuthu orupadu uyarangalilethan sarveshwaran anugrahikkate.Ennennum nallathu mathram vannucherate enn aashamsikkunnu.
ReplyDeleteSnehapoorvam.
Sabna.
എല്ലാ വിധ പ്രോത്സാഹനങ്ങളും ആശംസകളും ...
ReplyDeleteഇത് കടുക് മണി അല്ല കാന്താരി മുളകാണ്ണ്‍
ReplyDeleteente molodu ee kochu kaanthaariye patti parayunnundu k tto..nannaay varum.
ReplyDeleteഎന്നെക്കാളും മുന്നേ ബ്ലോഗില്‍ പയറ്റുന്ന ആളാണ് സമ്മതിച്ചു
ReplyDeleteഎന്നാലും എനിക്കും ഒരു സ്വാഗതം പറയണം എന്റെ കുഞ്ഞനിയതിക്ക് വേണ്ടി ...
all the best...
ReplyDelete