May 22, 2016

ഇന്നലെ... ഇന്ന്...


ഇന്നലെ..
ഒരിളം കാറ്റില്‍
ഒരു പഴുത്തില
ഞെട്ടറ്റു.
തളിര്‍ത്തുനിന്ന പച്ചിലകള്‍
ആര്‍ത്തു ചിരിച്ചു
കളിയാക്കി.
ഇന്ന്...
ഒരു കൊടുങ്കാറ്റില്‍
ആ ആല്‍മരം
വേരറ്റു.
താഴെകിടന്ന പഴുത്തില
വേദനയോടെ വിതുമ്പി
ഇന്നലെ ഞാന്‍ ..
ഇന്ന് നീ ..
നാളെ..?
_______________________________

1 comment:

  1. അത് പോലെ നമ്മുടെ യും ജീവിതം ഈ ലോകത്ത് നിന്നും അവസാനിച്ച് മറ്റൊരു ലോകത്തേക്ക് മാറേണ്ടത് ഓർക്കാൻ മറക്കല്ലേ.

    ReplyDelete

ഇതുവരെ വന്നിട്ട് മിണ്ടാതെ പോവല്ലേ ..എന്തെങ്കിലും ഒന്ന് തന്നിട്ട് പോ..
ഒരു നുള്ളോ,പിച്ചോ,അല്ലെങ്കിലൊരു നല്ല വാക്കോ..പ്ലീസ് ..

LinkWithin

Related Posts Plugin for WordPress, Blogger...