(ഈ മാസം പുടവ മാസികയില്‍ പ്രസിദ്ധീകരിച്ച കഥ)
“ഇയ്യറിഞ്ഞാമോളെ വിശേഷം? നമ്മടെ ചോലക്കാട്ടെ സൂറാടെ കേട്ട്യോന്‍ നാടുവിട്ടുപോയ മൂസ്സക്കുട്ടി തിരിച്ചുവന്നത്രേ!”
ഓസ്സാത്തി ഐശോത്ത ഒരു സ്വകാര്യം പോലെയാണ് അക്കാര്യം ഉമ്മയോട് പറഞ്ഞത്, അത് പറയുമ്പോള്‍ അവരുടെ മുഖത്ത് ആശ്ചര്യഭാവമായിരുന്നു.
"എപ്പോളാ ഐശോത്താ ?" ഉമ്മാടെ ആ മറുചോദ്യത്തിലും ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു.
"ഇന്നലെ പാതിരാത്രിയിലെപ്പോളോ ആണത്രേ.. ആളെകണ്ടാ തിരിച്ചറിയില്ലാന്നാ തെക്കേലെ കുഞ്ഞാമു പറഞ്ഞത്...അഞ്ചുപത്തു കൊല്ലായില്ലേ പോയിട്ട് ! താട്യും മുട്യും ഒക്കെ നീട്ടി ഒരു വല്ലാത്ത കോലായിരിക്കണത്രേ .."
സ്കൂളിലേക്ക് കൊണ്ടുപോകാനുള്ള ഭക്ഷണം ടിഫിന്‍ബോക്സിൽ നിറക്കുമ്പോഴാണ് ആ സംസാരം എന്റെ ചെവിയിൽ വീണത്, അത് എന്നിലും അത്ഭുതമുളവാക്കുന്ന ഒന്നായിരുന്നു, കാരണം അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി സൈനുവുമായി ബന്ധപ്പെട്ടതായിരുന്നു, ചോലക്കാട്ടെ സൂറ എന്ന് പറഞ്ഞാല്‍ സൈനുവിന്റെ ഉമ്മ , സൂറാടെ കേട്യോന്‍ മൂസ്സക്കുട്ടി അപ്പോള്‍ സൈനുവിന്റെ ഉപ്പ , സൈനുവിനു രണ്ട് വയസ്സുള്ളപ്പോള്‍ അവളുടെ അനുജന്‍ ഷമീറിന്റെ ജനനത്തോടെ ആരോടും മിണ്ടാതെ നാടുവിട്ടുപോയ ആള്‍, എന്റെ പടച്ചോനെ അപ്പൊ സൈനൂന്റെ ഉപ്പ തിരിച്ചെത്തിയെന്നോ!
ആ നിമിഷം സൈനുവിനെ ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹം തോന്നിയെനിക്ക്, ഇപ്പോള്‍ കണ്ടാല്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള അവളുടെ സുന്ദരമായ ആ ചിരിയൊന്നു കാണാമായിരുന്നു .പക്ഷെ സ്കൂൾ ബസ് അഞ്ചു മിനിട്ടിനകം എത്തും അവളുടെ വീട്ടിൽ പോയിവരാൻ നേരമില്ല, ഇന്ന് വെള്ളിയാഴ്ച്ചയല്ലായിരുന്നെങ്കിൽ മദ്രസ്സയിൽ വെച്ച് അവളെ കാണായിരുന്നു ,അവളുടെ സന്തോഷം അനുഭവിച്ചറിയാമായിരുന്നു.
സൈനുവിന്റെ സ്ഥായിയായ ഭാവം വിഷാദമാണെന്ന് പലപ്പോഴും തോന്നാറുണ്ട്, ജീവിതത്തില്‍ നിന്ന് എന്തൊക്കെയോ നഷ്ടപ്പെട്ടുപോയതുപോലെയാണ് അവളുടെ ചലനങ്ങള്‍ വല്ലപ്പോഴും ആ മുഖമൊന്നു തെളിയുന്നത് തുമ്പികളെയും പൂക്കളും കാണുമ്പോഴാണ്, അവളുടെ കവിളില്‍ നുണക്കുഴിയോടെ വിടരുന്ന പുഞ്ചിരി കാണാന്‍ എന്തൊരു ഭംഗിയാണ്! അതുകാണുമ്പോള്‍ മനസ്സില്‍ വല്ലാത്തോരു അനുഭൂതിയാണ് .
പ്രായം കൊണ്ട് എന്നേക്കാള്‍ അഞ്ചെട്ടു മാസത്തിന്റെ മൂപ്പ് അവള്‍ക്കുണ്ടെങ്കിലും ഞങ്ങള്‍ മദ്രസ്സയില്‍ ഒരേ ക്ലാസിലാണ്, പക്ഷേ ഞാന്‍ പഠിക്കുന്ന ഇംഗ്ലീഷ് മിഡിയം സ്കൂളിലെ ഫീസിനും മറ്റുമുള്ള സാമ്പത്തിക ചുറ്റുപാടുകള്‍ ഇല്ലാത്തതിനാല്‍ സൈനു ഞങ്ങളുടെ നാട്ടിലെ ഒരു ഗവര്‍മെന്റ് സ്കൂളില്‍ ഏഴാം ക്ലാസ്സിലാണ് പഠനം, പഠനത്തില്‍ സൈനു എന്നും ഒന്നാം സ്ഥാനത്താണ് ,അതുകൊണ്ടുതന്നെ അധ്യാപകര്‍ക്കെല്ലാം അവളെ വളരെ ഇഷ്ടവുമാണ്, നൈസര്‍ഗികമായ സൌന്ദര്യത്തോടൊപ്പം ചിത്രങ്ങള്‍ വരക്കാനും പാടാനുമുള്ള കഴിവുകളും ഉടയോന്‍ അവള്‍ക്കു വാരിക്കോരി കൊടുത്തിട്ടുണ്ട് , സൈനു വരയ്ക്കുന്ന പൂവുകള്‍ക്ക് മണവും പക്ഷികള്‍ക്ക് ജീവനുമുണ്ടെന്ന് തോന്നിപ്പോവാറുണ്ട്.
സൈനുവും ഉമ്മ സുഹാറാത്തയും ഉമ്മുമ്മ കദീജുമ്മയും അനുജൻ ഷമീറും ഉൾപ്പെടുന്നതാണ് അവരുടെ കുടുംബം , ഉമ്മുമ്മ ഒരു വശം തളർന്നു കിടപ്പായിട്ട് വർഷങ്ങൾ നാല് കഴിഞ്ഞിരിക്കുന്നു , ഷമീറിന്റെ ഒരു കാലിനു നീളക്കുറവും ബലക്കുറവുമായതിനാൽ അവനെപ്പോഴും സുഹറാത്താടെ ശരീരത്തിന്റെ ഒരു ഭാഗം പോലെ അവരുടെ ഒക്കത്തുണ്ടായിരിക്കും .
ഞങ്ങളുടെ വീടിന്റെ ടെറസ്സിൽ നിന്നു നോക്കിയാൽ വടക്ക് പടിഞ്ഞാറ് കോണിലായി നാലഞ്ചു വീടുകൾക്കപ്പുറം സൈനുവിന്റെ വീടിന്റെ മേൽക്കൂര കാണാം, പക്ഷേ അങ്ങോട്ടെത്തണമെങ്കിൽ ആവേന്മാരുടെ അമ്പലത്തിനപ്പുറത്തെ ചെങ്കൽ റോഡിലൂടെ കയറി മാളിയേക്കൽക്കാരുടെ പറമ്പിന്റെ അതിർത്തിയിലുള്ള ഓവു പാലം കടന്നുവേണം പോവാൻ. തയ്യിലയിലെ അയമുക്കാടെ വീടിന്റെ പുറകിലൂടെ എളുപ്പവഴിയുണ്ടെങ്കിലും ഇടക്കൊരു തോടുണ്ട്, മഴക്കാലമായാൽ അതിൽ വെള്ളം പൊങ്ങുന്നത്കൊണ്ട് തോടിന്റെ മാട്ടത്തെ പൊത്തുകളിലുള്ള പാമ്പുകളും പെരിച്ചാഴികളും പുറത്തിറങ്ങും, വെള്ളത്തിൽ പുളഞ്ഞു നടക്കുന്ന നീർക്കോലികളെയും പോക്കാച്ചിത്തവളകളെയും കാണുന്നത് തന്നെ എനിക്ക് പേടിയാണ്, അതുകൊണ്ട് മഴക്കാലമായാല്‍ പിന്നെ അതുവഴി ഞാന്‍ പോവാറില്ല.
ഓസ്സാത്തി ഐശോത്ത ഒരു സ്വകാര്യം പോലെയാണ് അക്കാര്യം ഉമ്മയോട് പറഞ്ഞത്, അത് പറയുമ്പോള്‍ അവരുടെ മുഖത്ത് ആശ്ചര്യഭാവമായിരുന്നു.
"എപ്പോളാ ഐശോത്താ ?" ഉമ്മാടെ ആ മറുചോദ്യത്തിലും ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു.
"ഇന്നലെ പാതിരാത്രിയിലെപ്പോളോ ആണത്രേ.. ആളെകണ്ടാ തിരിച്ചറിയില്ലാന്നാ തെക്കേലെ കുഞ്ഞാമു പറഞ്ഞത്...അഞ്ചുപത്തു കൊല്ലായില്ലേ പോയിട്ട് ! താട്യും മുട്യും ഒക്കെ നീട്ടി ഒരു വല്ലാത്ത കോലായിരിക്കണത്രേ .."
സ്കൂളിലേക്ക് കൊണ്ടുപോകാനുള്ള ഭക്ഷണം ടിഫിന്‍ബോക്സിൽ നിറക്കുമ്പോഴാണ് ആ സംസാരം എന്റെ ചെവിയിൽ വീണത്, അത് എന്നിലും അത്ഭുതമുളവാക്കുന്ന ഒന്നായിരുന്നു, കാരണം അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി സൈനുവുമായി ബന്ധപ്പെട്ടതായിരുന്നു, ചോലക്കാട്ടെ സൂറ എന്ന് പറഞ്ഞാല്‍ സൈനുവിന്റെ ഉമ്മ , സൂറാടെ കേട്യോന്‍ മൂസ്സക്കുട്ടി അപ്പോള്‍ സൈനുവിന്റെ ഉപ്പ , സൈനുവിനു രണ്ട് വയസ്സുള്ളപ്പോള്‍ അവളുടെ അനുജന്‍ ഷമീറിന്റെ ജനനത്തോടെ ആരോടും മിണ്ടാതെ നാടുവിട്ടുപോയ ആള്‍, എന്റെ പടച്ചോനെ അപ്പൊ സൈനൂന്റെ ഉപ്പ തിരിച്ചെത്തിയെന്നോ!
ആ നിമിഷം സൈനുവിനെ ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹം തോന്നിയെനിക്ക്, ഇപ്പോള്‍ കണ്ടാല്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള അവളുടെ സുന്ദരമായ ആ ചിരിയൊന്നു കാണാമായിരുന്നു .പക്ഷെ സ്കൂൾ ബസ് അഞ്ചു മിനിട്ടിനകം എത്തും അവളുടെ വീട്ടിൽ പോയിവരാൻ നേരമില്ല, ഇന്ന് വെള്ളിയാഴ്ച്ചയല്ലായിരുന്നെങ്കിൽ മദ്രസ്സയിൽ വെച്ച് അവളെ കാണായിരുന്നു ,അവളുടെ സന്തോഷം അനുഭവിച്ചറിയാമായിരുന്നു.
പ്രായം കൊണ്ട് എന്നേക്കാള്‍ അഞ്ചെട്ടു മാസത്തിന്റെ മൂപ്പ് അവള്‍ക്കുണ്ടെങ്കിലും ഞങ്ങള്‍ മദ്രസ്സയില്‍ ഒരേ ക്ലാസിലാണ്, പക്ഷേ ഞാന്‍ പഠിക്കുന്ന ഇംഗ്ലീഷ് മിഡിയം സ്കൂളിലെ ഫീസിനും മറ്റുമുള്ള സാമ്പത്തിക ചുറ്റുപാടുകള്‍ ഇല്ലാത്തതിനാല്‍ സൈനു ഞങ്ങളുടെ നാട്ടിലെ ഒരു ഗവര്‍മെന്റ് സ്കൂളില്‍ ഏഴാം ക്ലാസ്സിലാണ് പഠനം, പഠനത്തില്‍ സൈനു എന്നും ഒന്നാം സ്ഥാനത്താണ് ,അതുകൊണ്ടുതന്നെ അധ്യാപകര്‍ക്കെല്ലാം അവളെ വളരെ ഇഷ്ടവുമാണ്, നൈസര്‍ഗികമായ സൌന്ദര്യത്തോടൊപ്പം ചിത്രങ്ങള്‍ വരക്കാനും പാടാനുമുള്ള കഴിവുകളും ഉടയോന്‍ അവള്‍ക്കു വാരിക്കോരി കൊടുത്തിട്ടുണ്ട് , സൈനു വരയ്ക്കുന്ന പൂവുകള്‍ക്ക് മണവും പക്ഷികള്‍ക്ക് ജീവനുമുണ്ടെന്ന് തോന്നിപ്പോവാറുണ്ട്.
സൈനുവും ഉമ്മ സുഹാറാത്തയും ഉമ്മുമ്മ കദീജുമ്മയും അനുജൻ ഷമീറും ഉൾപ്പെടുന്നതാണ് അവരുടെ കുടുംബം , ഉമ്മുമ്മ ഒരു വശം തളർന്നു കിടപ്പായിട്ട് വർഷങ്ങൾ നാല് കഴിഞ്ഞിരിക്കുന്നു , ഷമീറിന്റെ ഒരു കാലിനു നീളക്കുറവും ബലക്കുറവുമായതിനാൽ അവനെപ്പോഴും സുഹറാത്താടെ ശരീരത്തിന്റെ ഒരു ഭാഗം പോലെ അവരുടെ ഒക്കത്തുണ്ടായിരിക്കും .
ഞങ്ങളുടെ വീടിന്റെ ടെറസ്സിൽ നിന്നു നോക്കിയാൽ വടക്ക് പടിഞ്ഞാറ് കോണിലായി നാലഞ്ചു വീടുകൾക്കപ്പുറം സൈനുവിന്റെ വീടിന്റെ മേൽക്കൂര കാണാം, പക്ഷേ അങ്ങോട്ടെത്തണമെങ്കിൽ ആവേന്മാരുടെ അമ്പലത്തിനപ്പുറത്തെ ചെങ്കൽ റോഡിലൂടെ കയറി മാളിയേക്കൽക്കാരുടെ പറമ്പിന്റെ അതിർത്തിയിലുള്ള ഓവു പാലം കടന്നുവേണം പോവാൻ. തയ്യിലയിലെ അയമുക്കാടെ വീടിന്റെ പുറകിലൂടെ എളുപ്പവഴിയുണ്ടെങ്കിലും ഇടക്കൊരു തോടുണ്ട്, മഴക്കാലമായാൽ അതിൽ വെള്ളം പൊങ്ങുന്നത്കൊണ്ട് തോടിന്റെ മാട്ടത്തെ പൊത്തുകളിലുള്ള പാമ്പുകളും പെരിച്ചാഴികളും പുറത്തിറങ്ങും, വെള്ളത്തിൽ പുളഞ്ഞു നടക്കുന്ന നീർക്കോലികളെയും പോക്കാച്ചിത്തവളകളെയും കാണുന്നത് തന്നെ എനിക്ക് പേടിയാണ്, അതുകൊണ്ട് മഴക്കാലമായാല്‍ പിന്നെ അതുവഴി ഞാന്‍ പോവാറില്ല.

സൈനുവിന്റെ ഉമ്മ സുഹറതാത്താ മിക്കവാറും ദിവസങ്ങളിൽ ഞങ്ങളുടെ വീട്ടിലേക്കു ഉമ്മയെ സഹായിക്കാനായി വരാറുണ്ട്, മുപ്പത്തഞ്ചു വയസ്സെ പ്രായമുള്ളൂ വെങ്കിലും ദുരന്തങ്ങള്‍ മാത്രം നിറഞ്ഞ ജീവിതാനുഭവങ്ങളുടെ തീക്കാറ്റേറ്റു ഉലഞ്ഞു പോയിരിക്കുന്ന അവരിൽ കാലം കോറിയിട്ടിരിക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളാണ്, അനുഭവിച്ചു കൂട്ടിയ ദുരിതങ്ങളുടെ പാടുകൾ അവരുടെ മുഖത്ത് കരുവാളിപ്പായി പടര്‍ന്നു കിടക്കുന്നു , സങ്കടങ്ങളുടെ ഒരു കടൽ നെഞ്ചിലേറ്റി നടക്കുന്ന അവരുടെ കവിളൊട്ടി കുഴിയിലാണ്ട കണ്‍തടങ്ങളിൽ കണ്ണീർ വീണുണങ്ങിയ പാടുകൾ എപ്പോഴും തെളിഞ്ഞുകാണാം .
കഷ്ടപ്പാടുകളെക്കുറിച്ച് എണ്ണിപ്പെറുക്കി തേങ്ങുമ്പോൾ അവരുടെ വിളർത്തു ശോഷിച്ച ശരീരം വിറകൊള്ളുന്ന കാഴ്ച്ച അസഹനീയമാണ്. അയൽവാസികളും നല്ലവരായ കുറേ നാട്ടുകാരും കഴിയുന്നപോലെയൊക്കെ സുഹറാത്താനെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യാറുണ്ടെങ്കിലും കഷ്ടപ്പാടുകളുടെ പടുകുഴിയിൽ ആണ്ടുപോയിരുന്ന അവർക്ക് കരകയറുക എളുപ്പമായിരുന്നില്ല . പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും നിത്യരോഗിയായ ഉമ്മുമ്മയും അടങ്ങുന്ന കുടുംബത്തിന്റെ നിത്യചിലവുകള്‍ക്കായി പെടാപാട് പെടുകയാണ് ആ സ്വാധി.
സ്കൂളില്ലാത്ത ദിവസങ്ങളിൽ സുഹറാത്താടെ കൂടെ സൈനുവും ഉണ്ടാവും , എന്റെ കയ്യിലുള്ള കഥാ പുസ്തകങ്ങളും മാസികകളും വായിക്കാൻ അവൾക്കു വലിയ ആർത്തിയാണ്, പിന്നെ പൂന്തോട്ടത്തിലൂടെ നടന്ന് വിടർന്നു നിൽക്കുന്ന പൂക്കളെ തലോടാനും പാറിപ്പറക്കുന്ന തുമ്പികളെയും ചിത്രശലഭങ്ങളെയും നോക്കി മതിമറന്നു നിൽക്കാനും അവൾക്കൊരുപാട് ഇഷ്ടമാണ് , അവളെകണ്ടാല്‍ പൂക്കള്‍ക്കും ചിത്രശലഭങ്ങള്‍ക്കുമെല്ലാം ആഹ്ലാദമാണെന്നും , അവയും അവളോടൊപ്പം ചിരിക്കാറുണ്ടെന്നു എനിക്ക് പലപ്പോഴും തോന്നാറുണ്ട് .
"എന്തോരം പൂക്കളും തുമ്പികളുമാണിവിടെ നേനാ! .. ഇയ്യൊരു ഭാഗ്യമുള്ളോള് തന്നെയാണ് , നിനക്ക് പറയുന്നതെന്തും വാങ്ങിത്തരാൻ ഉപ്പയുണ്ടല്ലോ .. "
ഒരു ദിവസം ചെടികൾക്കിടയിലൂടെ നടക്കുമ്പോൾ അത്രയും പറഞ്ഞു നിറുത്തിയ സൈനു പിന്നെ എന്തോ ഓര്‍മ്മകളിലേക്ക് ആണ്ടുപോയി. തന്‍റെ ഉപ്പയെകുറിച്ചോര്‍ത്ത് അവള്‍ക്കു ഒരു പാട് വിഷമമുണ്ടായിരുന്നു , പിതാവിന്റെ സ്നേഹലാളനകൾ അനുഭവിക്കാനാവാത്തതിന്റെ നൊമ്പരം അവളുടെ ഓരോ വാക്കുകളിലും ഇടറി നിന്നിരുന്നു .
എന്തായാലും ഇനി മുതൽ സൈനുവിന്റെ ആ വിഷമം കാണേണ്ടല്ലോ എന്നോർത്തപ്പോൾ മനസ്സിനുള്ളിൽ വലിയോരാശ്വാസം അനുഭവപ്പെട്ടു .
സൈനുവിന്റെ ഉപ്പ മൂസ്സക്കുട്ടി അങ്ങ് ദൂരെ തെക്ക് നിന്നെങ്ങോ ഹോട്ടല്‍ പണിക്കായി എത്തിയതാണ് ഞങ്ങളുടെ നാട്ടില്‍ , ചോലക്കാട്ടെ ഗൃഹനാഥനായ ആലിമുക്രി മരിച്ചശേഷം ചെറുപ്പത്തിലേ അനാഥരായ സുഹറാത്തയും ഉമ്മയും പ്രാരാബ്ധങ്ങള്‍കൊണ്ട് നട്ടം തിരിയുന്ന കാലമായിരുന്നു അത് ,അവര്‍ക്ക് ചെറിയ ചെറിയ സഹായങ്ങള്‍ നല്‍കി ആ കുടുംബത്തില്‍ മെല്ലെ കയറിക്കൂടുകയായിരുന്നു മൂസ്സക്കുട്ടി, പിന്നെ പേരിനൊരു ചടങ്ങായി സുഹറാത്താനെ നിക്കാഹും കഴിച്ച് ബന്ധം സ്ഥിരപ്പെടുത്തി, ആദ്യമൊക്കെ സുഹറത്താടും കദീജുമ്മാടും വളരെ സ്നേഹവും കരുതലും ആയിരുന്നെങ്കിലും സൈനുവിന്റെ ജനനത്തോടെ അയാള്‍ ആ കുടുംബത്തില്‍ നിന്നും മെല്ലെമെല്ലെ അകലുകയായിരുന്നു ,ഷമീറിന്റെ ജനനത്തോടെ അകല്‍ച്ച പൂര്‍ണ്ണതയിലെത്തി, പ്രസവിച്ചു കിടന്ന സുഹറാത്താക്ക് മരുന്ന് വാങ്ങാനായി കുന്നംകുളത്തേക്ക് പോയതാണത്രെ മൂസ്സക്കുട്ടി, പിന്നെ തിരിച്ചു വന്നില്ല.
കാലത്തിന്റെ ഉരുണ്ടു പോക്കിന്നിടയില്‍ അന്വേഷണത്തിന്‍റെ അറ്റം കാണാത്ത വഴികളിലൂടെ അഞ്ചു പത്തു കൊല്ലം.., പലരും പലവഴിക്കും അന്വേഷിച്ചു ,അയാളുടെ നാട്ടിലും വീട്ടിലുമൊന്നും ആളെ കണ്ടെത്താനായില്ല, അയാള്‍ക്ക് സ്വന്തം നാട്ടില്‍ ഭാര്യയും കുട്ടികളും ഉണ്ടെന്നൊരു കേട്ടുകേള്‍വിയും അതിന്നിടയില്‍ നാട്ടില്‍ പരന്നിരുന്നു ,സൈനുവിന്റെ കയ്യില്‍ നിന്നും മൂപ്പരുടെ പഴയൊരു ഫോട്ടോ കണ്ടിട്ടുണ്ട്, നേരിട്ട് കണ്ട ഓര്‍മ്മയൊന്നും സൈനുവിനുമില്ല.
അന്ന് സ്കൂളിലെത്തിയിട്ടും ക്ലാസ്സുകളിലൊന്നും ശെരിക്കു ശ്രദ്ധകൊടുക്കാനായില്ല, മനസ്സുനിറയെ സൈനുവായിരുന്നു , എന്തായിരിക്കും അവളുടെ ഇപ്പോഴത്തെ മനസ്ഥിതി! ഉപ്പ അവള്‍ക്കു എന്തൊക്കെ കൊണ്ടുവന്നിരിക്കും..! ആകാംക്ഷകളുടെ തിക്കുമുട്ടല്‍ കാരണം സമയം ഒച്ചിനെക്കാള്‍ മെല്ലെയാണ് നീങ്ങുന്നതെന്ന് തോന്നി.
വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിലെത്തിയതും ബേഗ് വാരാന്തയിലെ സോഫയിലേക്കിട്ട് പോർച്ചിൽ ഇരുന്ന സൈക്കിളുമെടുത്ത് സൈനുവിന്റെ വീട്ടിലെത്തുമ്പോൾ മുൻവശത്തെ അരക്കോലായിൽ ഒരാൾ ഇരിപ്പുണ്ടായിരുന്നു ഒറ്റനോട്ടത്തിൽ ഒരു ഭ്രാന്തന്റെ ലക്ഷണം, മുഷിഞ്ഞൊരു ലുങ്കിയും ബനിയനും പാറിപ്പറന്ന മുടിയും താടിയുമായി കണ്ടാൽ പേടിപ്പെടുത്തുന്ന രൂപം. ചുണ്ടിൽ കെട്ടുപോയൊരു ബീഡിക്കുറ്റി ,എന്നെ കണ്ടപ്പോൾ അലസമായൊന്നു നോക്കിയശേഷം തലവെട്ടിത്തിരിച്ച് ചുണ്ടിലിരുന്ന ബീഡിക്കുറ്റി മുറ്റത്തേക്ക് തുപ്പിക്കളഞ്ഞു , സൈക്കിൾ മുറ്റത്ത് സ്റ്റാന്റിൽ വെച്ച് അയാളെത്തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ചെറിയൊരു സന്ദേഹതത്തോടെയാണ് ഞാൻ വരാന്തയിലേക്ക് കയറിയത്, സൈനുവും സുഹറാത്തയും അടുക്കളയിലായിരുന്നു എന്നെ കണ്ടതും അരികിലേക്ക് ഓടിവന്ന സൈനുവിന്റെ ഭാവത്തില്‍ എന്നെ നിനക്കാതെ കണ്ടതിന്റെ തെല്ലൊരു ആശ്ചര്യ ഭാവമല്ലാതെ ഞാന്‍ പ്രതീക്ഷിച്ച സന്തോഷമൊന്നും കണ്ടില്ല.
വീടിന്റെ പിന്നാമ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് സൈനു ആ രഹസ്യം പറഞ്ഞത്. പാതിരാത്രിയിലെപ്പോഴോ ആണ് അയാള്‍ വന്നതെന്നും അവിടെ എത്തിയശേഷം കാര്യമായി മിണ്ടാട്ടമൊന്നുമില്ലാതെ ഒരൊറ്റ ഇരിപ്പാണെന്നും അവള്‍ പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ സംശയത്തിന് ബലം കൂടി.
അതെ ഇതെല്ലാം ഭ്രാന്തിന്റെ ലക്ഷണം തന്നെ.
വടക്കേ വീട്ടിലെ വേലായുധേട്ടന്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ പരസ്പര ബന്ധമില്ലാത്ത രണ്ടുമൂന്നു വാക്കുകളില്‍ എന്തൊക്കെയോ മറുപടി പറഞ്ഞത്രേ... വന്നോടം മുതല്‍ വലിച്ചു കൂട്ടുന്നതു കഞ്ചാവ് ബീഡിയാണെന്ന് വേലായുധേട്ടന്‍ പറഞ്ഞെന്നും ഇങ്ങനെ ഒരു ബാപ്പ തിരിച്ചു വരാതിരിക്കുകയായിരുന്നു നല്ലതെന്നും കൂടി സൈനു പറഞ്ഞപ്പോള്‍
അവളിലെ നിരാശയുടെ ആഴം മനസ്സിലായി , വല്ലാത്തൊരു നിരാശാബോധം എന്നേയും ഗ്രസിച്ചു .
പാവം സൈനു.. ഇത്രയും കാലം മനസ്സിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരു രാത്രി ഇരുണ്ടു വെളുത്തതോടെ തകര്‍ന്നു പോയിരിക്കുന്നു.., അവളുടെ ദയനീയത കലര്‍ന്ന മുഖം മനസ്സിനെ പിന്നെയും പിന്നെയും പിടിച്ചുലക്കവേ ഹൃദയത്തില്‍ നിന്നും പൊടിഞ്ഞിറങ്ങിയ ഒരു നീര്‍ത്തുള്ളി കണ്ണുകളിലേക്ക് ഊറിയെത്തുന്നത് ഞാനറിയുന്നുണ്ടായിരുന്നു. തലയിണയില്‍ മുഖമമര്‍ത്തി കിടക്കവേ എപ്പോഴാണ് ഉറക്കം തഴുകാനെത്തിയതെന്ന്‍ അറിയില്
ആകാശത്തിന്റെ ഒരു ഇരുണ്ട കോണില്‍ അമ്പിളിമാമനും നക്ഷത്രങ്ങള്‍ക്കും ഇടയില്‍ തൂങ്ങുന്നൊരു ഊഞ്ഞാലില്‍ മുറുകെപിടിച്ചിരുന്ന് ഭയപ്പാടോടെ ആടിക്കൊണ്ടിരിക്കുന്ന സൈനു കയര്‍ പൊട്ടി ഊഞ്ഞാലോട്കൂടി താഴെ നിലയില്ലാത്ത അഗാതതയിലേക്ക് വീഴുന്നതായൊരു വിചിത്ര സ്വപ്നം കണ്ടുകൊണ്ടാണ് ഞാന്‍ ഉണര്‍ന്നത്. നേരം പുലര്‍ന്നു തുടങ്ങിയതേയുള്ളൂ ..രാത്രി മുഴുവന്‍ പെയ്തിട്ടും തീരാത്ത മഴ അപ്പോഴും ചിണുങ്ങി നില്‍പ്പുണ്ടായിരുന്നു
പതിവുപോലെ മദ്രസ്സയിലെത്തിയെങ്കിലും സൈനു അന്ന് ക്ലാസ്സില്‍ വന്നുകണ്ടില്ല , ശനിയാഴ്ച സ്കൂള്‍ അവധിയായതിനാല്‍ മദ്രസ്സ വൈകിയാണ് വിട്ടത് , റോഡു സൈഡില്‍ കെട്ടിനിന്നിരുന്ന ചെളിവെള്ളം ചവിട്ടാതെ ശ്രദ്ധിച്ച് റോഡിന്റെ ഒരരികുപറ്റി മാമാടെമോള്‍ നിനിയോടും പടിഞ്ഞാറയിലെ ഐഷമോളോടുമൊപ്പം വീടുലക്ഷ്യമാക്കി നടക്കവേ മാളിയേക്കലെ മൊയ്തുഹാജിയുടെ ഗേറ്റിനു മുന്നില്‍ ഒരാള്‍ക്കൂട്ടം കണ്ടു , സംഗതി എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ കൂട്ടത്തില്‍ നിന്നും അല്‍പ്പം മാറി മറ്റൊരാളോട് സംസാരിച്ചുനിന്ന മീന്‍കാരന്‍ കുഞ്ഞോന്‍ക്കാട് വിവരം ചോദിച്ചു.
"ചോലക്കാട്ടെ ആലിമുക്രീടെ മോള്‍ സൂറാടെ കെട്ട്യോന്‍ ഒളിച്ചുപോയ മൂസ്സകുട്ടി ഇന്നലെ തിരിച്ചു വന്നത് ഇയ്യറിഞ്ഞിരുന്നാ..!
ആ ചോദ്യത്തോടെ കുഞ്ഞോന്‍ക്ക എന്നെ നോക്കി ഒരു നിമിഷം നിന്നു..പിന്നെ എന്തോ പെട്ടെന്ന് ഓര്‍ത്തപോലെ മൂപ്പര്‍ തന്നെ സംസാരം തുടര്‍ന്നു. (പുടവയില്‍ മുഖ്താര്‍ക്ക വരച്ച ചിത്രം)

അതും പറഞ്ഞു അയാളൊരു മണ്ടന്‍ ചിരിചിരിച്ചു . എനിക്ക് വിവരമറിയാനുള്ള ആകാംക്ഷ കൂടിക്കൂടി വരികയായിരുന്നു.
"അതൊക്കെ ഇന്നലെത്തന്നെ ഞാനറിഞ്ഞെന്റെ കുഞ്ഞോന്‍ക്കാ.. ഇവിടെപ്പോ എന്താണ്ടായെ..നിങ്ങള് അത് പറ.."
എന്‍റെ ആകാംക്ഷ മൂര്‍ദ്ധന്യത്തില്‍ എത്തിയിരുന്നു .
"അതല്ലേ പറഞ്ഞു വരുന്നത് മോളെ.. ഇന്നലെ രാത്രി ഇടിയും മഴയും കാരണം സൂറയും മക്കളും നേരത്തെ കിടന്നെത്രേ ..അവര് വാതിലടച്ചു കിടക്കുമ്പോഴും മൂസ്സക്കുട്ടി പുറത്തു കോലായില്‍ ബീഡിയും വലിച്ചോണ്ടിരിക്ക്യായിരുന്നെന്നാ പറഞ്ഞു കേട്ടത്,
ഇന്നിപ്പൊ നേരം വെളുത്തുനോക്കുമ്പോള്‍ മൂസ്സക്കുട്ടീനേം മോളേം കാണാനില്ല, സൂറയും തള്ളയും കരഞ്ഞു കരഞ്ഞു ഒരു പരുവായിരിക്കണ്..പാവം..ആ പെണ്ണിന്റെ ഒരു തലവിധി.."
കുഞ്ഞോന്‍ക്ക പിന്നെയും എന്തോക്കെയോ പറഞ്ഞുകൊണ്ടിരുന്നു.. പക്ഷേ അതൊന്നും എന്റെ തലക്കുള്ളിലേക്ക് കയറിയില്ല, എന്റെ കാതുകൾ കൊട്ടിയടക്കപ്പെട്ടിരുന്നു , പെരുവിരലില്‍ നിന്നുംതലക്കുള്ളിലേക്ക് ഒരു പെരുപെരുപ്പ് അരിച്ചു കേറുന്നപോലെയും തോന്നി, അവളുടെ വീട്ടിലേക്ക് ഓടിപ്പോയി നോക്കാമെന്ന് കരുതി പക്ഷേ കാലുകള്‍ ചലിക്കുന്നില്ല ശരീരം വിറച്ച് വിയര്‍ക്കുകയാണ്. നിമിഷമാത്രകൊണ്ട് ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും എന്റെ മനസ്സിലേക്ക് കൂലംകുത്തിയെത്തി.
അയാള്‍ അവളെയുംകൊണ്ട് എങ്ങോട്ട്പോയി ! അയാള്‍ സൈനുവിന്റെ പിതാവ് തന്നെയാണോ ? അവൾക്കു ജന്മം നൽകിയ സ്വന്തം പിതാവ് ! അതോ !
പ്രകൃതിയുടെ കണ്ണീരുപോലെ ഒരു ചാറ്റല്‍ മഴ അപ്പോള്‍ പെയ്യാന്‍ തുടങ്ങിയിരുന്നു. കുട ചൂടിയിരുന്നെങ്കിലും ഒരു പെരുമഴയത്തെന്ന പോലെ ഞാന്‍ നനഞ്ഞു കുതിര്‍ന്നു .
(പുടവ മാസികയില്‍ വന്ന കഥയുടെ ആദ്യ പേജ് )
എന്നോട് ഇഷ്ടമുള്ളവര്‍ ആരും അഭിപ്രായം പറയാന്‍ മറന്നുപോവല്ലേ കേട്ടോ.
ReplyDeleteആശംസകള്‍ നേന കുട്ടി... കഥ നന്നായിരുന്നു ഇനിയും എഴുതുക....
ReplyDeleteവളരെ സന്തോഷം ചേട്ടാ, സമയം കിട്ടുംപോലെ എഴുതുന്നതാണ്
Deleteഅന്യായ ട്വിസ്റ്റ് ...! വരികളിലുടനീളം ഒരു നിഗൂഡത നിറഞ്ഞു നിൽക്കുന്നു . ഇതൊരു കഥ ആണെകിൽ കൂടി ഒരു സിനിമ കാണുന്ന രീതിയിലാണ് എനിക്ക് അനുഭവപ്പെട്ടത്. ബാക്ക് ഗ്രൌണ്ട് മ്യൂസിക് വരികളിലൂടെ ഉപയോഗിച്ചിരിക്കുന്ന ടെക്നിക് എനിക്ക് വളരെ ഇഷ്ടായി. നല്ല ഇടിമുഴക്കത്തോടുകൂടിയാണ് ഞാൻ ഇത് വായിച്ചു തീർത്തത് . ഉപ്പ പറഞ്ഞതുപോലെ , ഇജ്ജൊരു കുണ്ട്രാസത്തിൽ കുണ്ട്രാസം തന്നെ ... ആശംസകൾ ...
ReplyDeleteഈ വിശദമായ അഭിപ്രായത്തിനു ഒരു പാട് നന്ദി സന്തോഷം സുരാജേട്ടാ .ഒരു പാട് സന്തോഷവും.
Deleteകൊള്ളം നെന
ReplyDeleteവളരെ സന്തോഷം ഷഫീഖ്‌ക്ക
Deleteനന്നായിരിക്കുന്നു . എല്ലാ ആശംസകളും . ഒപ്പം പ്രാര്‍ഥനകളും ...........
ReplyDeleteവളരെ നന്ദി സന്തോഷം സമീര്‍ക്കാ
Deleteആശംസകള്‍ !!!
ReplyDeleteവളരെ സന്തോഷം റിയാസ്‌ക്ക
Deleteപ്രിന്റ് മാധ്യമത്തിലൂടെ കൂടുതല്‍ ആളുകളില്‍ ഈ കഥ എത്തിക്കാന്‍ സാധിച്ചതിന് അഭിനന്ദനങ്ങള്‍.... നന്നായി എഴുതി.... ഇനിയും ഇനിയും എഴുതുക
ReplyDeleteവളരെ സന്തോഷം പ്രദീപേട്ടാ.പഠനത്തിന്നിടയില്‍ സമയം കിട്ടുമ്പോഴൊക്കെ എഴുതി നോക്കുന്നുണ്ട്.
Deleteനന്നായിട്ടുണ്ട് നേനമോൾ ,.,. ഇനിയും എഴുതണം , എല്ലാ ആശംസ്സകളും
ReplyDeleteവളരെ സന്തോഷം ദിനേഷേട്ടാ. സമയം കിട്ടുമ്പോഴൊക്കെ എഴുതുന്നുണ്ട്
Deleteകിടു കിടിലൻ
ReplyDeleteഒരു ഒന്നന്നൊര ആശംസകൾ
കിട് കിടിലന്‍ സന്തോഷം..ഒന്നൊന്നര നന്ദിയും.
Deleteനേനാ, തികഞ്ഞ ഒരു എഴുത്തുകാരി ആയിരിക്കുന്നു ഇപ്പോൾ. ഇനിയുമിനിയും എഴുതുക. ആശംസകൾ.
ReplyDeleteവളരെ സന്തോഷം മുഹമ്മദ്‌അലിക്കാ.പഠനത്തിന്നിടയില്‍ സമയം കിട്ടുമ്പോഴൊക്കെ എഴുതുന്നുണ്ട്.
Deleteനീണ്ടു നീണ്ടു പോയെങ്കിലും മനോഹരം. ആശംസകള്‍.
ReplyDeleteഅത്രേം നീളമുണ്ടോ! ഇത്രേം പറഞ്ഞില്ലെങ്കില്‍ കഥയുടെ സുഖം കിട്ടില്ലെന്ന് തോന്നി -പിന്നെ ആദ്യായിട്ടല്ലേ , ഇനി ഒതുക്കാന്‍ നോക്കാം ഇക്കാ -അഭിപ്രായത്തില്‍ വളരെ സന്തോഷം.
Deleteനേനമോൾ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്
ReplyDeleteവളരെ സന്തോഷം ഫിദമോള്‍ താത്താ
Deleteകലക്കി മോളെ,മുക്താര്‍ പറഞ്ഞ പോലെ ആദ്യം അച്ചടി തന്നെയാ നന്നായത്.എന്നാലും കഥാന്ത്യത്തില്‍ ഒരു നൊമ്പരം ബാക്കിയായി. കഥയില്‍ നേനയുള്ള സ്ഥിതിക്ക് സൈനുവും ഒറിജിനലാവാനേ തരമുള്ളൂ..ആവോ..?
ReplyDeleteസൈനു ഒറിജിനല്‍ തന്നെ കുട്ടിക്കാ,പക്ഷെ പേര് മാറ്റി പിന്നെ ക്ലൈമാക്സും ഭാവനയാണ്.വളരെ സന്തോഷം ഇക്കാ.
Deleteകഥ വായിച്ചപ്പോള്‍ സൈനുവിനെ ശെരിക്കും കണ്ട പോലെ ..ഒരു സിനിമ പോലെ....ആശംസകള്‍
ReplyDeleteഈ വലിയ അഭിപ്രായത്തിന് ഒരുപാട് നന്ദി വളരെ സന്തോഷം രാജീവ്ക്കാ.
Deleteനല്ലൊരു കഥ .....നേന ക്കുട്ടീ .....സൈനുവിനെ ആ ഹമുക് എങ്ങോട്ട ആണാവോ കൊണ്ട് പോയത്......
ReplyDeleteആ ഹമുക്കിനെ കണ്ടെത്തേണ്ടിയിരിക്കുന്നു, വളരെ സന്തോഷം നിസാര്‍ക്കാ.
Deleteനല്ല കഥയാണ്‌ട്ടോ മോളെ...
ReplyDeleteവളരെ സന്തോഷം മുബിക്കാ.
Deleteഞാന്‍ ഇത് പറയുന്നത് ഒന്നും ആവില്ല എന്ന സത്യം ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ......ഉശാര്‍...................................................................................................................... .....,,,,.......
ReplyDeleteആ ഉശാറില്‍ തന്നെ എല്ലാം ഉണ്ട് സ്വാലിഹ്ക്കാ വളരെ സന്തോഷം.
Deleteനേനക്കുട്ടീ..... കഥ നന്നായിരിക്കുന്നു....
ReplyDeleteവളരെ വളരെ സന്തോഷം ടോമേട്ടാ - ചേട്ടന്റെ ബ്ലോഗ് മിക്കവാറും പോസ്റ്റുകള്‍ വായിക്കാറുണ്ട്ട്ടോ
Deleteനന്നായി ഇഷ്ട്ടപ്പെട്ടു , മനസ്സിനെ സ്പര്‍ശിച്ച കഥ
ReplyDeleteവളരെ സന്തോഷം സംഗീതെട്ടാ നല്ല അഭിപ്രായത്തിനു നന്ദി.
Deleteദുഃഖാര്‍ദ്രമായ ഒരു കഥ അനായാസം മനസ്സിലേക്ക് കോറിയിട്ടു.സൈനുവിന് എന്താണ് സംഭവിച്ചത് എന്നറിയാതെ വീര്‍പ്പുമുട്ടുന്ന മനസ്സ് വായനക്കാരന് പകരം നല്‍കി നേന കഥയവസാനിപ്പിക്കുമ്പോള്‍ വര്‍ത്തമാനകാലത്തില്‍ വഴിമുട്ടി നില്‍ക്കുന്ന ചില ജീവിതങ്ങള്‍ വെളിച്ചത്തു വരുന്നു.ആശംസകള്‍
ReplyDeleteഈ നല്ലൊരു വിലയിരുത്തലിനു എങ്ങനെ സന്തോഷം അറിയിക്കണം എന്നറിയില്ല വളരെ വളരെ സന്തോഷം അങ്കിള്‍
Deleteആശംസകൾ..... മോളൂ........... ഇതു ഇന്നിന്റെ കഥ മൻസ്സിൽ ദുഖത്തിന്റെ നിഴലാട്ടം.....
ReplyDeleteവളരെ വളരെ സന്തോഷം അങ്കിള്‍ - അസുഖങ്ങള്‍ ഭേധമായിരിക്കുമെന്നു വിശ്വസിക്കുന്നു -അതിന്നായി പ്രാര്‍ഥിക്കുന്നു.
Deleteനേനക്കുട്ടി.....നന്നായിട്ടുണ്ട് .....ആശംസകള്‍ ....
ReplyDeleteവളരെ സന്തോഷം പ്രസാദേട്ടാ
Deleteസൈനുവിനെ ശെരിക്കും കണ്ട പോലെ .... നല്ല അവതരണം ഇനിയും എഴുതുക
ReplyDeleteഈ നല്ല അഭിപ്രായത്തിന് വളരെ സന്തോഷം പ്അന്‍സാരിക്കാ
Deleteകുട്ടിത്തം നിറഞ്ഞ എഴുത്തില്‍ നിന്ന് വളര്‍ച്ചയിലേയ്ക്കൊരു മാറ്റം കാണുന്നുണ്ട്. എഴുത്തുശൈലിയില്‍ വന്ന ഈ മാറ്റം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.
ReplyDeleteആശംസകള്‍ മോളെ.
ഈ നല്ലൊരു അഭിപ്രായത്തിന് എങ്ങനെ സന്തോഷം അറിയിക്കണം എന്നറിയില്ല വളരെ വളരെ സന്തോഷം അങ്കിള്‍ ,.പഠനത്തിന്നിടയില്‍ സമയം കിട്ടുമ്പോഴൊക്കെ എഴുതുന്നുണ്ട്.
Delete4:34pm
ReplyDeleteArakkal C. Hameed (by Message)
കൊള്ളാം.നന്നായിട്ടുണ്ട്മോളൂ.നേനായുടെ സൈനൂനെ അത്ര എളുപ്പത്തില്‍ മറക്കാന്‍ കഴിയുന്നില്ല.രവീന്ദ്ര ടാഗോറിന്റെ പോസ്റ്റ് മാസ്റ്ററില്‍ ഇതുപോലൊരു കഥാപത്രമുണ്ട്(പേര് മറന്നു).അത് പോലെ തോന്നി.രചന നന്നായിട്ടുണ്ട്.നന്നായി വരണം.ഇനിയും എഴുതണം.എല്ലാ വിധ ആശംസകളും.
ആശംസകള്‍
ReplyDeleteവളരെ സന്തോഷം ശ്രീയേട്ടാ.
Deleteആഹ് നേനക്കുട്ടീ.... ഇവിടെയുള്ള കഥ കവിതാ ആന്‍റി/അങ്കിള്‍സ് അസൂയപ്പെടട്ടെ.... നല്ല ഒന്നാന്തരം അവതരണം.... കഥാഘടനയില്‍ ഒരു ഇടങ്ങളിലും ആ ഒഴുക്ക് നഷ്ടപ്പെട്ടില്ല എന്നതാണ് പ്രധാനമെന്മ.... ഒരു കഥയ്ക്ക് ആവശ്യം വേണ്ട ഘടകവും അത് തന്നെ..... ഒരായിരം അഭിനന്ദനങ്ങള്‍.....
ReplyDeleteഈ നല്ലൊരു അഭിപ്രായത്തിന് എങ്ങനെ സന്തോഷം അറിയിക്കണം എന്നറിയില്ല വളരെ വളരെ വളരെ സന്തോഷം ചേട്ടാ, ആരുടേയും അസൂയയോന്നും വേണ്ട എല്ലാവരുടെയും സ്നേഹം മാത്രം മതിയെനിക്ക് ചേട്ടാ.
Deleteആശംസകളും ആശീര്‍വാദവും നേര്‍ന്ന " KUZHIMADIYAN" "SHAFEEK SARS" sameeranaseer" "Riyas Cp" "dinesh cr" "ഇടശ്ശേരിക്കാരന്(വെടിവട്ടം)" "Mohamed Ali Kampravan""എം.അഷ്റഫ്""fidamol" എന്നിവര്‍ക്ക് എന്റെ ഹൃദയംനിറഞ്ഞ നന്ദിയും സ്നേഹവും സന്തോഷവും അറിയിക്കട്ടെ.
ReplyDeleteകുട്ടിക്കാ : ഒറിജിനല്‍ സൈനുവിനെ ഉപ്പ കൊണ്ടുപോകാന്‍ നോക്കിയെങ്കിലും സംഗതി നടന്നില്ല, അതാണ് കഥയും ഒറിജിനലും തമ്മിലുള്ള വ്യത്യാസം.
ReplyDeletemohamed rajeev : അപ്പൊ ഒരു സീരിയല്‍ ആക്കാം അല്ലെ ഇക്കാ !
ചന്തു നായർ : അപ്പൊ ഇനി തുടര്‍ന്ന് കഥ എഴുതാം അല്ലെ അങ്കിള്‍ .
ajith :ഈ അഭിപ്രായത്തിനു എന്ത് മറുപടി എഴുതണമെന്ന് അറിയില്ല അങ്കിള്‍ ..
നീര്‍വിളാകന്‍ :അപ്പോള്‍ കഥതന്നെയെന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞോട്ടെ ഏട്ടാ..
മുഹമ്മദ് ആറങ്ങോട്ടുകര:ഇത്രയും നല്ലൊരു അഭിപ്രായത്തിനു ഞാന്‍ എന്താ പകരം തരിക എന്റെ എല്ലാ പോസ്റ്റുകളിലും വന്നു നിര്‍ദേശങ്ങളും ഉപദേശങ്ങളും തരുന്ന നിങ്ങളോടൊക്കെ നന്ദി പറയുന്നത് എന്റെ ഉപ്പാട് നന്ദി പറയും പോലെ ആവില്ലേ? അതോണ്ട് ഒരുപാട് സന്തോഷം അറിയിക്കട്ടെ.
കഥ നന്നായിരിക്കുന്നു.അവതരണ ശൈലിയും നന്നായിരിക്കുന്നു.ആശംസകള്‍.
ReplyDeleteവളരെ സന്തോഷം ഹബീബ്ക്കാ.
Deleteഫേസ്ബുക്കില്‍ വന്ന നല്ലൊരു അഭിപ്രായം.
ReplyDeleteMC Perumbatta ·എഴുതുന്നു.
നേനാസിന്റെ എഴുത്ത് ,ശൈലി എല്ലാം എനിക്ക് കാണാപ്പാഠമാണ് ,ഓരോ എഴുത്തും വ്യതസ്തമാണ് നല്ല കരുത്തുള്ള വരികള്‍ , " സൈനുവിന്‍റെ ഉപ്പ "" ഇപ്പോഴാണ് ശരിക്കും മനസിരുത്തി വായിക്കുവാന്‍ എനിക്ക് സാധിച്ചത് ,ഇത് പുടവയില്‍ വന്നിട്ടുണ്ട് എന്ന് അറിഞ്ഞത് മുതല്‍ വായിച്ച് അഭിപ്രായം എഴുതാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു ,ഇന്നാണ് വായിക്കുവാന്‍ എനിക്ക് സമയം ഒത്തു വന്നത്.
'ചുണ്ടില്‍ കെട്ടുപോയൊരു ബീഡികുറ്റി"" എന്ന വരി എനിക്ക് കൂടുതല്‍ ഇഷ്ട്ടപെട്ടു ,എഴുത്തു കാരി കഥയിലെ നായകനെ വളരെ വ്യക്തമായി നിരീക്ഷിച്ചതിനു ശഷമാണ് ഇതില്‍ വരച്ചു കാട്ടുന്നതു എന്നതിന്‍റെ മുഖ്യ ഉദാഹരണമാണ് ആ വരി , ഇതില്‍ ഒരു സാധാരണ നാട്ടുംബുറ ജിവിതത്തിലെ ദാരിദ്ര്യവും ,രോഗവും , എന്തൊക്കെയോ ആകാന്‍ കഴിവ് ഉണ്ടായിട്ടും അതിനു ശ്രമിച്ചിട്ടും ഒന്നും ആകാതെ എവിടെയോ മറഞ്ഞു പോകുന്ന പാവപെട്ട വീട്ടിലെ പെണ്‍കുട്ടിയും , നാം നമ്മുടെ നിത്യജീവിതത്തില്‍ കാണുന്ന കേള്‍ക്കുന്ന ദുരവസ്ഥയുടെ നേര്‍ചിത്രവും ,,,, എല്ലാത്തിനും മൂക സാക്ഷിയാകുന്ന നാം എന്ന സമൂഹത്തിന്‍റെ നിസ്സംഗതയും....ഒക്കെ തന്നെയാണ് ഈ കൊച്ചുമനസ്സില്‍ നിന്നും വന്ന വരികളില്‍ എനിക്ക് കാണുവാന്‍ സാധിക്കുന്നത് ,,,,പെയ്തൊഴിയാത്ത കാലവര്‍ഷം പോലെ ഇപ്പോള്‍ എന്‍റെ മനസ്സും എന്നോട് ചോദിക്കുന്നു , അതെ വരികള്‍ ,,,""അയാള്‍ അവളെയുംകൊണ്ട് എങ്ങോട്ട്പോയി! അയാള്‍ സൈനുവിന്റെ പിതാവ് തന്നെയാണോ? അവൾക്കു ജന്മം നൽകിയ സ്വന്തം പിതാവ്! അതോ!
Suraj T R : വളരെ സന്തോഷം സുരാജേട്ടാ -അപ്പൊ ഇനി കഥകള്‍ തുടര്‍ന്നെഴുതാം അല്ലെ !
ReplyDeleteMohammed nisar Kv : അങ്ങിനെ കുറെ സൈനുമാരും ഉപ്പമാരും നമുക്ക് ചുറ്റിലും ഉണ്ട് നിസാര്‍ക്കാ
Mubi സന്തോഷം മുബിക്കാ
മുഹമ്മദ് സ്വാലിഹ് കെ.കെ: വളരെ സന്തോഷം സ്നേഹം.
tomskonumadam : ടോംസേട്ടാ സന്തോഷം .
ReplyDeleteSangeeth Nagmurali : ഒരുപാട് സന്തോഷം.
prasad : ബഹുത് ശുക്രിയാ.
ശ്രീയേട്ടാ വീണ്ടും കണ്ടതില്‍ ഒരുപാട് സന്തോഷം.
നന്നായി എഴുതി.. അവസാനം സൈനുവിന്‍റെ തിരോധാനം ഇത്തിരി ധൃതി കൂടി പോയോ എന്നൊരു തോന്നല്‍.. ,.. ആശംസകള്‍..
ReplyDeleteകൂടുതല്‍ വലിച്ചു നീട്ടാതെ അങ്ങിനെ അവസാനിപ്പിക്കുകയാണ് നല്ലതെന്ന് തോന്നി , അഭിപ്രായത്തില്‍ വളരെ സന്തോഷം ചേച്ചീ.
DeleteThis comment has been removed by the author.
ReplyDelete8th il padikkunna nainayil ninn pratheekshichathalla ingane oru katha. enikk othiri ishtaayi... iniyum ezhuthuka.. ezhuthi valaruka....
ReplyDeleteha.. nannaayi. ivideyum cherthath.....
ഇക്കാട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല -ഇക്കയാണ് കഥ കഥയാക്കിയത് എന്നും മറക്കാതെ മനസ്സിലുണ്ടാവും ഒരുപാട് ഒരുപാട് സന്തോഷം സ്നേഹം.
Deleteനേനയുടെ സൈനയെ നേരത്തെ വായിച്ചിട്ടുണ്ടായിരുന്നു. അപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിട്ട കഥയാണ് ഇത്,,,, എഴുത്തില്‍ ഇപ്പോഴേ തന്‍റേതായ സ്ഥാനം പിടിച്ചു കഴിഞ്ഞു ഈ ഒരൊറ്റ കഥയിലൂടെ ..! വായിക്കും തോറും ഓരോ വാക്കുകളും വരികളും ഇത്ര ഭംഗിയായി എങ്ങിനെ കോര്‍ത്തു ഈ കുട്ടിയെന്നു ആശ്ചര്യപ്പെട്ടു പോയി ..! ഇനിയും എഴുതുക വളരുക .. മറ്റുള്ളവരെ അനുകരിക്കാതെ സ്വന്തം പാത വെട്ടി തുറക്കുക... ആശംസകള്‍ കുഞ്ഞേ ..!
ReplyDeleteഇക്കാടെ ഈ അഭിപ്രായം ഞാന്‍ മനസ്സില്‍ കുറിച്ചിടുന്നു , ഒരു പാട് ഇഷ്ടത്തോടെ .സന്തോഷത്തോടെ .പിന്നെ ഇമഷിയിലെ പരിചയപ്പെടുത്തലിനു പ്രത്യേക നന്ദി സന്തോഷം.
Deleteവായനക്കാരന്‍റെ ചൂണ്ടിക്കാണിക്കലുകള്‍ മനസ്സില്‍ വെക്കുക ... നല്ലതുപോലെ ഗൃഹപാഠം ചെയ്യുക ..! അല്ലാതെ വിശദീകരണത്തിന് നില്‍ക്കെണ്ടാതില്ലാ ഒരു എഴുത്തുകാരും ..!
ReplyDeleteഇക്കാടെ ഈ അഭിപ്രായം ഞാന്‍ മനസ്സില്‍ കുറിച്ചിടുന്നു.
Deleteഎന്റെ പ്രിയ നെനക്കുട്ട്യെ . ബ്ലോഗുകൾ പലതും വായിക്കാറുണ്ടെങ്കിലും അഭിപ്രായം എഴുതുന്നത് മോൾക്ക് മാത്രമാണ് , നാട്ടിൽ നടന്ന ഒരു സാധാരണ കൊച്ചു സംഭവം ഇവിടെ മോളുടെ വരികളിലൂടെ വായിക്കുമ്പോൾ ഏതൊക്കെയോ അർഥതലങ്ങൾ വായിച്ചെടുക്കാൻ കഴിയുന്നു -അത് നിന്റെ എഴുത്തിന്റെ; ശൈലിയുടെ മേന്മ ഒന്നുകൊണ്ടു മാത്രമാണ് , ദൈവീക വരധാനമായ ഇത്തരം നൈസർഗികമായ കഴിവുകൾ എല്ലാവര്ക്കും കിട്ടുന്ന ഒന്നല്ല - അത് പരിപോഷിപ്പിക്കുക -കൂടെ പഠനവും . എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും എന്റെ പ്രിയ സുഹൃത്തിന്റെ മോൾക്ക് നേരുന്നു
ReplyDeleteവളരെ സന്തോഷം ഇക്കാ -അതൊരു ചെറിയ സംഭവം ആയിരുന്നോ !എനിക്കങ്ങനെ തോന്നിയില്ലട്ടോ .
Deleteഒന്നൊന്നര എഴുത്ത്!. ആശംസകൾ! അഭിനന്ദനങ്ങൾ!
ReplyDeleteഒന്നൊന്നര സന്തോഷം സാബുവേട്ടാ.
DeleteHabeeb Rahman : സന്തോഷം ഹബീബ്‌ക്കാ
ReplyDeletepadmasree nai : അഭിപ്രായത്തിനു നന്ദി.
Mukthar udarampoyil : എനിക്ക് വേണ്ടി ഈ കഥ പ്രസിദ്ധീകരിക്കാന്‍ വേണ്ടതെല്ലാം ചെയ്തുതന്ന പ്രിയ മുഖ്താര്‍ക്കാക്ക് എങ്ങിനയാണ് സന്തോഷം അറിയിക്കേണ്ടാതെന്നു അറിയില്ല ഇക്കാ ഒരുപാട് ഒരുപാട് സന്തോഷം .വീണ്ടും കാണാം.
ReplyDeleteഅംജത് : ഇക്കാടെ ഈ അഭിപ്രായം ഞാന്‍ മനസ്സില്‍ കുറിച്ചിടുന്നു , ഒരു പാട് ഇഷ്ടത്തോടെ .സന്തോഷത്തോടെ .
ReplyDeleteIsmail Thozhiyoor : വളരെ സന്തോഷം ഇക്കാ -അതൊരു ചെറിയ സംഭവം ആയിരുന്നോ !എനിക്കങ്ങനെ തോന്നിയില്ലട്ടോ .
ReplyDeleteSabu Hariharan : ഒരൊന്നൊന്നര സന്തോഷം സാബുവേട്ടാ.
നല്ല എഴുത്ത് നേന, അവസാനത്തെ ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരുപാടൊന്നും പറയാതെ വെറും രണ്ടേ രണ്ട് വരിയിൽ നന്നായി ഫലിപ്പിച്ചു.
ReplyDeleteഎല്ലാവിധ ആശംസകളൂം, ഒരുപാടെഴുതുക...
-എന്റെ മറ്റു പോസ്റ്റ്കള്‍ പോലെ തല്ലിക്കൂട് സാധനമല്ല ഇത്-
മേലിൽ ഇങ്ങിനെ ഒരു മുങ്കൂർ ജാമ്യം എടുക്കാൻ ഇട വരുത്തരുത്... തല്ലിക്കൂട്ട് എഴുതാതെ നന്നായി തന്നെ എഴുതുക :)
ഇനിയില്ല..വല്ലപ്പോഴും ഒരു നല്ലത് അത്രേയുള്ളൂ മാമാ.വളരെ സന്തോഷം കണ്ടതില്‍ -പിന്നെ ഫേസ്ബുക്ക് ,പ്ലസ് എന്നിവയില്‍ നിന്നും ഫ്രെണ്ട്സില്‍നിന്നും എന്നെ ഒഴിവാക്കിയോ ? എവിടെയും കാണുന്നില്ല.ഉപ്പച്ചീടെ ടൈംലൈനില്‍ കാണുന്നുമുണ്ട്.
Deleteമനോഹരമായ കഥ...അക്ഷരങ്ങളിലെ നിഗൂഡത ആഴമായ അനുഭൂതി വായനക്കാരന് നല്കുന്നു. .. തുടര്ന്നും എഴുതുക .... വലിയൊരു ഭാവി കാത്തിരിക്കുന്നുണ്ട്
ReplyDeleteഈ നല്ല അഭിപ്രായത്തിന് വളരെ സന്തോഷം .
Deleteന്‍റെ ചേനാസേ കല കലക്കി ന്‍റെ കുട്ടി ഇനിയും നന്നായി എഴുതി ലോകം അറിയപെടുന്ന ഒരു എഴുത്തുകാരി ആവട്ടെ എല്ലാ പ്രാര്‍ത്ഥനകളും
ReplyDeleteഈ നല്ല അഭിപ്രായത്തിന് വളരെ സന്തോഷം കൊമ്പന്‍ക്കാ എന്റെ സ്വന്തം ഇക്കമാരില്‍ ഒരാളല്ലേ. ഒരുപാട് ഇഷ്ടം.
Deleteezhuthu nannayittundu nena..
ReplyDeleteഈ നല്ല അഭിപ്രായത്തിന് വളരെ സന്തോഷം മജീദ്‌ക്കാ
Deleteഅയാള്‍ അവളെയുംകൊണ്ട് എങ്ങോട്ട്പോയി ! അയാള്‍ സൈനുവിന്റെ പിതാവ് തന്നെയാണോ ? അവൾക്കു ജന്മം നൽകിയ സ്വന്തം പിതാവ് ! അതോ !
ReplyDeleteഎന്‍റെ മനസ്സും എന്നോട് ചോദിക്കുന്നു ഇതേ ചോദ്യം - അത് ഉത്തരനില്ലാത്ത ഒരു കാലിക സമസ്യയായി ഓരോ വായനക്കാരന്റെയും ഉള്ളിൽ മുട്ടിത്തിരിയും തീര്ച്ച - ആദ്യകഥയിൽ തന്നെ കൈവഴക്കം തെളിഞ്ഞു നിൽക്കുന്നു മോളെ -നന്നായിരിക്കുന്നു ഒരുപാട്.. ഒരുപാട് ആശംസകൾ
ഈ നല്ലൊരു അഭിപ്രായത്തിന് എങ്ങനെ സന്തോഷം അറിയിക്കണം എന്നറിയില്ല വളരെ വളരെ വളരെ സന്തോഷം അഷറഫ്‌ക്കാ
Deleteനമ്മുടെ ചുറ്റുപാടും കാണുന്ന കഥാ പാത്രങ്ങളിലൂടെ സമൂഹത്തിന്റെ
ReplyDeleteകഥ പറയുമ്പോൾ ഒരു കഥ ജനിക്കുന്നു. അത്
അനുഭവ്ങ്ങളിലൂടെയോ അനുഭവങ്ങള തരുന്ന ഭാവയിലൂടെയോ രൂപാന്തരം
സംഭവിക്കുമ്പോൾ ൾ നല്ലൊരു സൃഷ്ടി പിറക്കുന്നു.. ചുറ്റുപാടുകൽ നന്നായി
സ്വാധീനം ചെലുത്തിയ ഈ എഴുത്ത് നേനെയെപ്പോലെ ഒരു കുട്ടിയെ
എഴുത്തിന്റെ മേഖലിയിലേക്ക് കൈ പിടിച്ചു ഉയര്ത്തുന്ന ഒരു ചവിട്ടു
പടി ആവട്ടെ എന്ന് ആശംസിക്കുന്നു.ഇനിയും കൂടുതൽ എഴുതുവാനും
അന്ഗീകാരങ്ങൾ നേടുവാനും നേനക്ക് കഴിയട്ടെ എന്ന് പ്രാർഥിക്കുകയും
ആശംസിക്കുകയും ചെയ്യന്നു.അന്ഗീകാരങ്ങൽ മാത്രമല്ല എഴുത്ത് ആല്മ
സംതൃപ്തിയും ചിലപ്പോള സ്വയം ആശ്വാസവും നേടിത്തരുന്ന ഒന്നാണ്.
പടച്ചോൻ അനുഗ്രഹിക്കട്ടെ.
ഓ:ടോ:നേന ഇതൊന്നും പഠിത്തത്തിനു excuse ആവരുത് കേട്ടോ...
വളരെ ആധികാരികമായൊരു അഭിപ്രായം ഈ നല്ലൊരു അഭിപ്രായത്തിന് എങ്ങനെ സന്തോഷം അറിയിക്കണം എന്നറിയില്ല വളരെ വളരെ വളരെ സന്തോഷം ചേട്ടാ.പഠനം കഴിഞ്ഞേ എന്തും ഉള്ളൂ.
Deleteനല്ല കഥ. നമ്മുടെ ചുറ്റുപാടുകൾക്കിടയിൽ നിന്നും ചികഞ്ഞെടുത്ത കഥ.
ReplyDeleteഒടുവില്‍ എത്തി അല്ലെ ? വളരെ വളരെ സന്തോഷം തല്‍ഹത്ത്ക്കാ
Deleteനൊമ്പരപ്പിക്കുന്ന കഥയായി പോയി. വായിച്ചിട്ട് ഉറങ്ങാൻ കിടന്നപ്പോഴും സൈനു ആയിരുന്നു മനസ്സിൽ.
ReplyDeleteഇനിയുമേറെ എഴുതാൻ കഴിയട്ടെ... 💜💜💜