"ഒരു നുള്ള് തേങ്ങ മതി ഒരു നല്ല അടി കൊള്ളാന്‍..."
ഞാന്‍ ഫേസ്ബുക്കില്‍ ഇതുവരെ പോസ്റ്റ് ചെയ്ത ഫോട്ടോകളില്‍ കൂടുതല്‍ ലൈക്കുകളും കമ്മന്റുകളും കിട്ടിയ ചിലത് അതിന്‍റെ അടിക്കുറിപ്പുകള്‍ സഹിതം ഇവിടെ പോസ്റ്റുന്നു ,ഈ മാസം വെക്കേഷന്‍ തീരും മുമ്പേ പോസ്റ്റ് ചെയ്യാമെന്ന് കരുതി എഴുതിപൂര്‍ത്തിയാക്കിയ സൈനുവിന്റെ കഥ നമ്മുടെ മുഖ്താര്‍ക്കാക്ക് അഭിപ്രായമറിയാന്‍ അയച്ചു കൊടുത്തപ്പോള്‍ മൂപ്പര്‍ പറയുന്നത് അതൊരു മാസികയില്‍ പ്രസിദ്ധീകരിച്ചശേഷം പോസ്റ്റാമെന്നാണ്. എന്നാ പിന്നെ അങ്ങിനെത്തന്നെയാവാമെന്ന് വെച്ചു. നമ്മടെ ഒരു സൃഷ്ടി അങ്ങിനെ അച്ചടി മഷി പുരളാന്‍
പോകുന്നു , സന്തോഷം കൊണ്ടെനിക്ക് നിക്കാനും ഇരിക്കാനും മേലാത്ത അവസ്ഥയിലാണിപ്പോള്‍ , മഴക്ക് കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെയാണ് ഇപ്പോള്‍ എന്റേതും..അത് കൊണ്ട് പോസ്റ്റിടാനുള്ള മുട്ട് തല്‍ക്കാലം ഇതോണ്ട് തീര്‍ക്കുകയാണ് ..
'ഈ ചിരിക്ക് എത്ര ലൈക് കൊടുത്താലെന്താ?'
ഈ വര്‍ഷം എനിക്ക് ഏറ്റവും കൂടുതല്‍ ലൈക് കിട്ടിയ മൊഞ്ചത്തിക്കുട്ടി
'ഇതൊക്കെ കാണുമ്പോള്‍ തോന്നുന്നു നാമെത്ര ഭാഗ്യവാന്മാര്‍'
'പണ്ടാരക്കാലന്‍ ദുഷ്ടന്‍'
'ഈ ചങ്ങാതികളെ കാണാത്തോരു കണ്ടോളീം'
'വെള്ളം ചവിട്ടിത്തെറിപ്പിച്ചു ഇങ്ങനെ നടക്കാന്‍ എന്തൊരു രസം '
'ഒടുവില്‍ രണ്ടും കണ്ടെത്തി.. ഒലക്കേടെ മൂടും ,മാങ്ങാത്തൊലിയും'
'ഒരു പോത്ത് ഒരു പോത്താനപ്പുറത്ത്'
ഹായ് സിക്സര്‍ ..ഹൌ ഈസ് ദാറ്റ് ?
'ചാള ചാള പൂവ്വേയ് ..'
'നമ്മടെം വക ഒരു വഞ്ചി ഇറക്കിനോക്കാം'
'കുമാരേട്ടന്റെ പശു'
' പശുവും കിടാവും'
'എടീ ഉമ്മ വരുമ്പോ പറയണേ ..ഞാനിതൊന്നു ശെരിയാക്കട്ടെ'
' ഹാവൂ എന്തൊരു വെയ്റ്റ്.!'
നൗഷാദ് അകമ്പാടം ഇക്ക നടത്തിയ കാര്‍ട്ടൂണ്‍ അടിക്കുറിപ്പ് മത്സരത്തില്‍ എനിക്ക് സമ്മാനമായി കിട്ടിയ പെന്‍ ഡ്രൈവ് എന്റെ പ്രിയ സുഹൃത്ത് വരച്ചു തന്നത് .
നൗഷാദ് അകമ്പാടം ഇക്ക നടത്തിയ കാര്‍ട്ടൂണ്‍ അടിക്കുറിപ്പ് മത്സരത്തില്‍ എനിക്ക് സമ്മാനമായി കിട്ടിയ പെന്‍ ഡ്രൈവ് എന്റെ പ്രിയ സുഹൃത്ത് വരച്ചു തന്നത് .
'വല്ല നീര്‍ക്കൊലിയും വന്നു കേറുമോടാ?'
'ഇനിയൊന്നു കറങ്ങീട്ടു വരാം '
'വല്ലാത്തൊരു കേറ്റം തന്നെ'
'എന്തൊരു ഭംഗിയല്ലേ!'
'പാടവരംമ്പിലെ കൊച്ചു വീട് '
'സ്വര്‍ഗം താണിറങ്ങി വന്നതോ ?'
Ellam kollam pakshe "chippi" vyaapaaram mathrem...
ReplyDeleteVery interesting
ReplyDeleteചിപ്പിയല്ല, മുത്തുകളാണ് വ്യാപാരം.അതിനിപ്പോ എന്താ പ്രശ്നം? ,ഈ മുഖമില്ലാതെ വന്നു അഭിപ്രായം പറയുന്നവരെ ഞാന്‍ കണക്കിലെടുക്കാറില്ല, പിന്നെ 'അണ്‍നൌണ്‍ 'ഒറിജിനല്‍ ആളെ കണ്ടെത്താന്‍ ഒരു മാര്‍ഗമുണ്ട് അതറിയില്ലേ ഇക്കാ?
ReplyDeletesamarpanam : Thanks dear
ReplyDeleteThis comment has been removed by the author.
ReplyDeleteശെരി എങ്കില് എന്തെങ്കിലും മിണ്ടീട്ട് പോകാം, കൊള്ളാട്ടോ എല്ലാം, സൈനുവിന്‍റെ കഥയ്ക്കായി കാത്തിരിക്കുന്നു, ആശംസകള്‍ .....
ReplyDelete'ഞാന്‍ നിന്റെ അരികില്‍ വരുന്നതെന്തിനാണ്.'
ReplyDeleteIthaa mindunnu:
ReplyDeleteNANAAYIRIKKUNNU.
കൊള്ളാട്ടോ... അഭിനന്ദനങ്ങൾ...
ReplyDeleteഇങ്ങനേം ചിത്രങ്ങൾ ഉണ്ടാവോ ..!
ReplyDeleteകലക്കീട്ടോ ..
പിന്നെ അടിക്കുറിപ്പിനും വേണം സമ്മാനം ..
കൊള്ളാം കേട്ടോ
ReplyDeleteചിത്രങ്ങളൊക്കെ ആകര്‍ഷകം
നന്നായിരിക്കുന്നു ആല്‍ബം
ReplyDeleteആശംസകള്‍
നീയപ്പോ വല്യ ആളായിപ്പോയല്ലേ !
ReplyDeleteഇപ്പോ എന്തും പറഞ്ഞു പറ്റിക്കാമെന്നായിട്ടുണ്ട് നിനക്ക്. ഇതു കുറെ പഴയതും കുറെ പുതിയതുമെല്ലാം കുത്തി നിറച്ചതല്ലെ? മര്യാദക്കു നല്ലൊരു പോസ്റ്റും കൊണ്ടു വാ...
ReplyDeleteVery good pics congras nenamol
ReplyDeleteചിത്രങ്ങൾ ഒക്കെ കൊള്ളാം. പിന്നെ കഥ വന്നു കഴിയുമ്പോൾ ഇവിടെ കൊടുക്കണം. ആശംസകൾ
ReplyDelete:)
ReplyDeleteനല്ല ചിത്രങ്ങളും അടിക്കുറിപ്പും
റോസാപൂക്കള്‍ : സന്തോഷം ചേച്ചീ.
ReplyDeleteറൈമു നെക്കര: ബഹുത് ശുക്രിയാ
shankar vijay ; എന്നിട്ടെന്തിനാ? കണ്ടതില്‍ സന്തോഷം
ഡോ. പി. മാലങ്കോട് : വളരെ സന്തോഷം ഡോക്ടര്‍
ReplyDeleteകാക്കര kaakkara : സന്തോഷം കാക്കരേട്ടാ
pushpamgadan kechery : ഇങ്ങനെയും ചിത്രങ്ങള്‍ ഉണ്ട്ട്ടോ കണ്ടതില്‍ സന്തോഷം.
ajith : സന്തോഷം സ്വന്തം അജിത്തങ്കില്‍
ReplyDeleteCv Thankappan വളരെ വളരെ സന്തോഷം അങ്കിള്‍
sidheek Thozhiyoor :പിന്നല്ലാണ്ട്.
Mohamedkutty മുഹമ്മദുകുട്ടി: ഉടനെ വരും കുട്ടിക്കാ..ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോസാണ്.
Ashraf Thoppil : താങ്ക്സ് അഷ്‌റഫ്‌ക്കാ
ReplyDeleteTOMS || thattakam.com : അതിനായി എഴുതിയതാണ്-ഇനിപ്പോ അച്ചടിച്ച് വന്നശേഷം കൊടുക്കാമെന്നു വെച്ചതാണ് ടോമേട്ടാ.
ചെറുവാടി : സന്തോഷം ചെറുവാടിക്കാ.
സന്തോഷം....
ReplyDeleteഅഭിനന്ദനങ്ങള്‍ നെനാസേ
ReplyDeleteനുള്ളോ,പിച്ചോ... അതിൽ എവിടെനിന്നാണ് കിട്ടുക?
ReplyDeleteനേനക്കുട്ടീ, അഭിനന്ദനങ്ങളും ആശംസകളും...
ReplyDeleteമനോരഞ്ജകങ്ങളായ ചിത്രങ്ങൾ. ശെരിക്കും നല്ലൊരു ദ്ര്‌ശ്യവിരുന്ന്. അടിക്കുറിപ്പുകളും അടിപൊളി. നന്നായി.
ReplyDeleteചിത്രങ്ങൾ നന്നായിട്ടുണ്ട്
ReplyDeleteശരി... ഇനി കഥ വരട്ടെ :)
ReplyDeletechithrangalkku chernna adikkurippukal
ReplyDeleteനീര്‍വിളാകന്‍ : താങ്ക്സ് ചേട്ടാ
ReplyDeleteകൊമ്പന്‍ : വളരെ വളരെ സന്തോഷം കൊമ്പന്‍ക്കാ
shankar vijay ഏതായാലും ഓകെയാണ്
കുഞ്ഞൂസ്(Kunjuss):വളരെ സന്തോഷം ആന്റീ ,കാനഡയില്‍ നിന്ന് എപ്പോഴാണ് നാട്ടില്‍ വരുന്നത്?
ReplyDeleteഉസ്മാന്‍ പള്ളിക്കരയില്‍ :ശുക്രിയാ പള്ളിക്കരക്കാ
mini//മിനി : സന്തോഷം ആന്റീ.
ReplyDeleteശ്രീ : താങ്ക്സ് ശ്രീയേട്ടാ -കുറെനാളായി കണ്ടിട്ട്.
Artof Wave : സന്തോഷം ഇക്കാ
നിന്റെ ഭാഷയില്‍ ഒരു വാക്കുപോലും സംസാരിക്കാന്‍ എനിക്കറിയില്ല.
ReplyDeleteBest wishes.....
ReplyDeleteBest wishes.....
ReplyDeleteഇപ്പൊ നുള്ളാനും പിച്ചാനും പാടില്ല, ഒരുവാക്കും മിണ്ടാനും പാടില്ല.
ReplyDeleteചിത്രങ്ങൾ ഇഷ്ടപ്പെട്ടു.. ആ വല്ലാത്ത കയറ്റം എവിടെയാ....?
ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായിട്ടുണ്ട്
ReplyDeleteഞാൻ ഇട്ട കമന്റ് എങ്ങോട്ട് പോയി ?
ReplyDeleteഫേസ് ബുക്കിൽപ്പോയോ?
നന്നായിരിക്കുന്നു നേന ...
ഈനാം പേച്ച്ചിയും മരപ്പട്ടിയും
ഒന്നിച്ചു കണ്ട സന്തോഷം പറഞ്ഞു
അറിയിക്കാൻ വയ്യ !!!
മാങ്ങാ തൊലി മുന്‍പേ കണ്ടിട്ടുണ്ട് , ഒലക്കേടെ മൂടും ഈനാം പേച്ചിയെയും മരപ്പട്ടിയും ആദ്യമായിട്ടാ കാണുന്നത് ....ഉശാറായി നേനാ
ReplyDeleteഒരു നുള്ള് തേങ്ങ അല്ല.....എന്റെ വകയായും ഒരു കൊട്ട തേങ്ങ തന്നെ പിടിച്ചോ നേന മോളേ...നല്ല ചിത്രങ്ങളും അടിക്കുറിപ്പുകളും....
ReplyDeleteഈ ഈനാംപേച്ചിയും മരപ്പട്ടിയും ഒക്കെ ഇപ്പോഴും ഉണ്ടോ .........?
ReplyDeleteഇപ്പോഴാ ഒന്ന് കണ്ടത് തന്നെ ..........
എന്തയാലുസ് സംഗതി കൊള്ളാം കലക്കിയിട്ടുണ്ട്
നേനക്കുട്ടി,
ReplyDeleteഅതിമനോഹരവും ചിന്തനീയവുമായ ചിത്രങ്ങൾ!
ഏറ്റവും ഇഷ്ടപ്പെട്ടത് 'ഈ ചിരിക്ക് എത്ര ലൈക് കൊടുത്താലെന്താ?' ഈ വര്‍ഷം എനിക്ക് ഏറ്റവും കൂടുതല്‍ ലൈക് കിട്ടിയ മൊഞ്ചത്തിക്കുട്ടിയും" പിന്നെ, കുമാരേട്ടന്റെ പശുവും ആണ്,
ഈ ചിത്രങ്ങൾ നേന എടുത്തതാണോ ?
പിന്നെ ' ഹാവൂ എന്തൊരു വെയ്റ്റ്.!' ഇതേപ്പറ്റി പറയുകയും വേണ്ടല്ലോ, ഭാരം കൂടുതൽ ആണെങ്കിൽ അതാ കമ്പ്യൂട്ടറിൽ പിടിപ്പിക്കെന്റെ കുട്ടീ!!! :-) ഇങ്ങനെ ഭാരവും താങ്ങി നിൽക്കണോ ! ചിരിയോ ചിരി!
പുതിയ കഥക്കായി കാത്തിരിക്കുന്നു,
അഭിനന്ദനങ്ങൾ മുൻകൂർ ആയി അറിയിക്കുന്നു
ആശംസകൾ
എഴുതുക അറിയിക്കുക.
സസ്നേഹം ഫിലിപ്പ് ഏരിയൽ അങ്കിൾ