Apr 6, 2013

'ഉരുകിയൊലിക്കുന്ന വേനലിലൂടെ..'


ഉമ്മച്ചി ബാത്ത്‌റൂമില്‍ കയറിയ തക്കംനോക്കി  മെല്ലെ അടുക്കളവാതിലിലൂടെ പുറത്തു കടന്ന് കാര്‍ പോര്‍ച്ചിന്റെ തൂണില്‍ ചാരിവെച്ചിരുന്ന സൈക്കിളുമെടുത്തു ഗേറ്റില്‍ എത്തിയതും എവിടെനിന്നോ പൊട്ടിവീണപോലെ ഇക്കപ്പാടെ വീടിന്റെ ഉമ്മറത്ത്‌ അസ്മതാത്ത, എന്റെ പരുങ്ങല്‍ കണ്ടിട്ടാണെന്ന് തോന്നുന്നു കത്തുന്നൊരുനോട്ടവും കുത്തനെ ഒരു ചോദ്യവും..
"എങ്ങോട്ടാടീ പതിവില്ലാതെ ഈ നട്ടുച്ചക്ക്? 
മൂന്നരക്കാണോ മൂപ്പത്തിക്ക് നട്ടുച്ചയെന്ന ചിന്തയോടൊപ്പം കാര്യം  തുറന്നു പറയണോ എന്നൊരു നിമിഷം ശങ്കിച്ചു..അല്ലെങ്കിലിപ്പോ പറഞ്ഞാലെന്താ കുഴപ്പമെന്ന് അടുത്തനിമിഷം തന്നെ മറിച്ചും തോന്നി .

 ദുബായില്‍ നിന്നും നാട്ടിലേക്ക് വരുന്ന കെ.വി .ഉമ്മര്‍ക്കാടെ കയ്യില്‍ അവിടെനിന്ന് എന്റെ ബ്ലോഗിന് കിട്ടിയ അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും കൊടുത്തയക്കുന്നുണ്ടെന്ന് കഴിഞ്ഞ  ആഴ്ച്ചയിലാണ് ഫേസ്ബുക്കില്‍ മുസ്തഫമാമാടെ മെസ്സേജ് കണ്ടത്,ഉമ്മര്‍ക്ക നാട്ടിലെത്തിയിട്ട് നാലഞ്ചു ദിവസമായിരിക്കുന്നു, വിവരം അറിഞ്ഞതുമുതല്‍ അത് പോയി വാങ്ങണമെന്ന്  കരുതുന്നതാണ്, ഉമ്മാടെ സമ്മതത്തോടെ കാര്യം നടക്കില്ലെന്ന ഉറപ്പുള്ളതിനാല്‍ ഉമ്മാടെ കണ്ണൊന്ന് വെട്ടിക്കാമെന്നു കരുതിയതാണ് ഇപ്പൊ ചെകുത്താനും കടലിനും മദ്ധ്യേ എന്ന നിലയിലേക്ക് എത്തിനില്‍ക്കുന്നത് .ചെകുത്താനാര് കടലാര് എന്നൊന്നും ചോദിക്കരുത് കഥയില്‍ ചോദ്യമില്ല എന്നല്ലേ!
അസ്മതാത്താട് കാര്യം പറഞ്ഞു സൈക്കിളുമായി ഗേറ്റ് കടന്ന് വെയിലില്‍ തിളച്ചു മറിയുന്ന റോഡിലേക്ക് കാലെടുത്തു വെച്ചതും പുറത്തെ ചൂട് ദേഹത്തെ മൊത്തം ബാധിച്ചു,റോഡിന്റെ വളവിനപ്പുറം  മീനച്ചൂടില്‍ ഉരുകിയൊലിക്കുന്ന  പാടങ്ങള്‍ ..വറ്റിവരണ്ട പുഴകളും തോടുകളും കുളങ്ങളും.., ജീവതത്തിന്റെ ദുസ്സഹമായ ദിനങ്ങളാണ് പിന്നിടുന്നതെന്ന് ശെരിക്കും തോന്നിപ്പോയി കിളികളുടെ കളകളാരവങ്ങളും കുളിര്‍ക്കാറ്റുമില്ലാത്ത പ്രകൃതി, ചുറ്റുപാടും ചൂടാണ്, പൂതനിറം പൂണ്ട തെങ്ങോലകള്‍ കരിഞ്ഞുണങ്ങി തുടങ്ങിയ കുറ്റിചെടികള്‍, ഭൂമി  തന്നെ  ഒരു ശ്മശാനം പോലെ ചാരനിറമായി തുടങ്ങിയിരിക്കുന്നു.
മാറിമാറിയെത്തുന്ന ഋതുക്കള്‍ ഗ്രീഷ്മവും വര്‍ഷവും  ഹേമന്തവും ശിശിരവും വസന്തവും ഭൂമിയുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതം തന്നെ എങ്കിലും ഹേമന്തവും വസന്തവും വര്‍ഷവും  നല്‍കുന്ന കുളിരും സ്നിഗ്ദധയും നനുനനുപ്പും നിറഞ്ഞ ആനന്ദം ഗ്രീഷ്മവും ശിശിരവും നല്‍കുന്നില്ല തന്നെ , കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും'ഹോ എന്തൊരു ഒടുക്കത്തെ ചൂട്‌ 'അല്ലെങ്കില്‍  'ഹാവൂ എന്തൊരു  മഴ'എന്ന്  സാന്ദര്‍ഭികമായെങ്കിലും നാം പറഞ്ഞു പോകുന്നു. അത് മനുഷ്യസഹജം.
കൈരളിപ്പാടത്തിനടുത്തുള്ള ട്യുഷന്‍ സെന്ററിലേക്ക് വിദ്യാര്‍ഥി; വിദ്യാര്‍ഥിനികള്‍ സൈക്കിളുകളിലും കാല്‍നടയായും എത്തിത്തുടങ്ങിയിരിക്കുന്നു.
"എങ്ങോട്ടാ മോളൂട്ടി ഈ ചൂട്ടത്ത്.?"
മനക്കലെ പറമ്പിലെ കുഞ്ഞേലിചേച്ചിയാണ്, മുറുക്കാന്‍ കറപിടിച്ച പല്ലുകള്‍ കാട്ടി വെളുക്കെ ചിരിച്ചുകൊണ്ടാണ് ചോദ്യം.
"മാളിയേക്കല്‍പടി വരെയൊന്നു പോണം ചേച്ചീ.. പിന്നെ ചേച്ചിക്കീ ചൂടുംവെയിലുമൊന്നുമില്ലേ? "
എന്റെ ആ ചോദ്യത്തിനുള്ള ഉത്തരമായി കുഞ്ഞേലിചേച്ചി ഹൃദ്യമായും നിഷ്കളങ്കമായും പിന്നെയും ചിരിച്ചു ,കരുവാളിപ്പ് പടര്‍ന്ന കവിളെല്ല് തെളിഞ്ഞുകാണുന്ന മുഖം മനസ്സിനെ എപ്പോഴും ആര്‍ദ്രമാക്കുന്ന ഒന്നാണ് , ഇങ്ങനെ കുറെ ജന്മങ്ങള്‍ തമ്പ്രാക്കന്മാരുടെ പാടങ്ങളിലും പറമ്പുകളിലും വിതച്ചും കൊയ്തും മെതിച്ചും അന്നന്നത്തെ അത്താഴത്തിനു അന്നം കണ്ടെത്തുന്നവര്‍ , ജീവിത ദുരിതങ്ങളുടെ ചൂട് ഉള്ളില്‍ തിളച്ചു പൊങ്ങുമ്പോള്‍ പുറത്തെ ചൂട് അവര്‍ക്ക് അന്യമാവുന്നു.
തെളിഞ്ഞ നീലാകാശത്തിലൂടെ പഞ്ഞിക്കെട്ടുകള്‍ പോലെ ഇടയ്ക്കിടെ ഇഴഞ്ഞെത്തുന്ന വെള്ളി മേഘങ്ങള്‍ മനസ്സിലേക്ക് തുള്ളി തുള്ളിയായി ഇറ്റുവീഴുന്ന  നനുത്ത കുളിരോര്‍മ്മകള്‍ ബാക്കിവെച്ച് മാഞ്ഞുപോകുന്നു .
എല്‍ പി സ്കൂള്‍വളപ്പില്‍ വാനരപ്പടയുടെ ട്വെന്റി ട്വെന്റി മത്സരം പൊടിപൊടിക്കുന്നു, അവരോടൊപ്പം തിമിര്‍ത്താടിനടന്ന നാളുകളെകുറിച്ചോര്‍ത്ത് കുറച്ചു നേരം അതുനോക്കി നിന്നു.
"എങ്ങോട്ടാടീ ചേനെ..? ഒരോവര്‍ എറിഞ്ഞു നോക്കണോ? "
മാക്രി മുത്തുവിന്റെതാണ് ചോദ്യം .
"ഒന്ന് പോടാ ചെക്കാ ..ഞാനീ കളിയൊക്കെ എന്നേവിട്ടു."
അവനു വേണ്ടത് കൊടുത്ത് സൈക്കിള്‍ തിരിക്കുമ്പോള്‍ മറ്റാരുടെയോ കമ്മന്റ് കേട്ടു.
"ഓ ..നീയ്യൊക്കെയിപ്പോ വല്യ ആളായിപ്പോയില്ലേ! നിന്നെ ഞങ്ങള്‍എടുത്തോളാടീ.."
മുമ്പായിരുന്നെങ്കില്‍ അതിനും തക്കതായ എന്തെങ്കിലും മറുപടി ഞാന്‍ പറഞ്ഞേനെ..,പക്ഷെ അപ്പോള്‍.. അത് വേണ്ടെന്നു തോന്നി .
മെയിന്‍ റോഡില്‍ നിന്നും ഉമ്മര്‍ക്കാടെ വീട് സ്ഥിതിചെയ്യുന്ന ഹൈസ്കൂള്‍ റോഡിലേക്ക് കയറുമ്പോള്‍ വളവിലുള്ള മൊയ്തുക്കാടെ വീട്ടുവളപ്പില്‍ രണ്ടു കോഴി വില്ലന്മാര്‍ അങ്കക്കലികൊണ്ട് നില്‍ക്കുന്നു , ആരു ജയിക്കുമെന്നറിയാന്‍ കുറച്ചുനേരം നോക്കിനിന്നെങ്കിലും അവന്മാര്‍ ഇഞ്ചോടിഞ്ച് പൊരിഞ്ഞ പോരാട്ടമാണ്, ആ അങ്കം പെട്ടെന്നൊന്നും  അവസാനിക്കില്ലെന്ന് തോന്നിയതുകൊണ്ടും പരസ്പരം കൊത്തിചാവുന്നത് കാണേണ്ടെന്നു കരുതിയും ഞാനൊരു കല്ലെടുത്ത് അവര്‍ക്കിടയിലേക്ക് എറിഞ്ഞു ,അതോടെ രണ്ടു പേരും രണ്ടു വഴിക്കായി .അങ്ങനെ ഒരു വലിയ കോഴിയങ്കത്തിനു അറുതി വരുത്തിക്കൊണ്ട് സമാധാനത്തോടെ ഞാന്‍ ലക്ഷ്യത്തിലേക്ക് സവാരി തുടര്‍ന്നു.
 
ചേക്കുക്കാടെ വരണ്ടുണങ്ങിയ കണ്ടത്തില്‍ പൊരിവെയില്‍ വകവെക്കാതെ രണ്ടു വികൃതിക്കുട്ടന്മാര്‍ എന്തോ കാര്യമായ കലാ പരിപാടിയിലാണ്, എന്നെപ്പോലെ ഉമ്മമാരുടെ കണ്ണ് വെട്ടിച്ചാവാം അവരും ഈ പണിക്കിറങ്ങിയത് , സൈക്കിള്‍ സൈഡാക്കി കനാലിന് കുറുകെ കെട്ടിയ കലുങ്കില്‍ കാലുകുത്തിനിന്നു അവന്മാരുടെ നേരെയോന്നു തുറിച്ചുനോക്കി എന്താടാ ഇവിടെ എന്നൊന്ന് ചോദിച്ചതെയുള്ളൂ , പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നുപറഞ്ഞപോലെ രണ്ടെണ്ണവും പറപറന്നു. അപ്പൊ നുമ്മള്‍ ആള് വിചാരിച്ച പോലെയല്ല,നമ്മളെ അനുസരിക്കാനും   പേടിക്കാനും  ആളുണ്ട് എന്നൊരു സംതൃപ്തിയും തെല്ലൊരഭിമാനവും തോന്നി , അമ്പട ഞാനേ !
ഒടുവില്‍ ലക്ഷ്യസ്ഥാനത്തെത്തിനോക്കുമ്പോള്‍ ലഗേജില്‍ സ്ഥലമില്ലാതെ കൊണ്ടുവരാൻ  കഴിയാതിരുന്നതിനാൽ ഒരു സര്‍ട്ടിഫിക്കറ്റ് മാത്രമേ ഉമ്മര്‍ക്കാടെ കയ്യില്‍ നിന്ന് കിട്ടിയുള്ളൂ , ബാക്കിയുള്ളത് പാര്‍സലില്‍ വരുമെന്ന ആശ്വാസവാക്ക് കേട്ട് അണ്ടികളഞ്ഞ അണ്ണാനെപ്പോലെ അവിടെനിന്നും മടങ്ങി.
വീട്ടിലെക്കെത്തുമ്പോൾ  പ്രതീക്ഷിച്ചപോലെ ഉമ്മച്ചിയും  ചുന്നാസും ഗേറ്റിൽ തന്നെയുണ്ട്‌ , ഉമ്മച്ചിയില്‍ നിന്നും സാധാരണ കേൾക്കാറുള്ളത്  ഇരട്ടിമധുരവും  കടുക്കയും സമം ചേർത്ത് രണ്ടൌന്‍സ്‌ കിട്ടിയത് ഇടതു ചെവിയിലൂടെ കേട്ട് വലതിലൂടെ പുറത്തേക്ക് വിട്ടു ..ഹല്ല പിന്നെ .
എല്ലാം കഴിഞ്ഞൊടുവില്‍ പാതിരാത്രിയുടെ യാമങ്ങളില്‍ പാല് പോലെ പരക്കുന്ന മീനമാസ നിലാവില്‍ പാതിരാ പുള്ളുകളുടെ ഉറക്കുപാട്ടുകള്‍ കേട്ട് എന്തൊക്കെയോ പഴയ കാര്യങ്ങള്‍  ഓര്‍ത്ത്‌ ഉഷ്ണത്തിന്റെ   അസഹനീയതയെ മറികടന്ന് തിരിഞ്ഞും മറിഞ്ഞും അങ്ങിനെ കിടക്കുമ്പോള്‍   എപ്പോഴാണെന്നറിയില്ല  നിദ്രാദേവി തലോടാനെത്തിയത്.

51 comments:

 1. ഡീ ! എന്താ ചൂടല്ലേ !
  ചൂടത്ത് വെയിലും കൊണ്ട് നടന്നു ബ്ലാക്ക്‌ ആയാല്‍ പിന്നെ അനക്ക് പുത്യാപ്ല നെ കിട്ടൂല ..നോക്കിക്കോ ...

  നേനെ മോളെ .. നല്ല എഴുത്ത് .. എഴുത്തിന് ഒരു കയ്യടക്കം വന്നിരിക്കുന്നു. മനുഷ്യന്‍റെ അത്യാഗ്രഹം പ്രകൃതിയെ ചൂഷണം ചെയ്തു ചെയ്തു പുഴയും, കാടും, മലയും, മണ്ണും എല്ലാം നശിപ്പിക്ക പെട്ടതി ന്‍റെ പരിണിത ഫലം നമ്മള്‍ അനുഭവിക്കുന്നു..

  ReplyDelete
 2. സൈക്കിളിൽ ഒരു റൌണ്ട് .
  അതിനിടയിൽ എന്തൊക്കെ വിശേഷങ്ങളാ പോന്നത് .
  ക്രിക്കറ്റ് കളിക്കുന്ന കൂട്ടുകാരും കോഴിയങ്കവും കൂട്ടുക്കാരുടെ പാരയും എല്ലാം . ഒരു ഷോർട്ട് ഫിലിം കാണുന്ന പോലെ തോന്നി . അല്ലേലും നാട്ടുകാര്യം പറഞ്ഞാൽ ഇഷ്ടാവാതിരിക്കോ .
  നന്നായോ എഴുതി ട്ടോ

  ReplyDelete
 3. Nena mole nannayittundu ketto molude kadha vayikkumbol kuttikkalathekku njan onnu thirichu poyi vannu.................

  ReplyDelete
 4. നേന...വളരെ നല്ല എഴുത്ത്.... നാട്ടിലെ ചൂടൊക്കെ ചിത്രങ്ങളിലും, അക്ഷരങ്ങളിലും നിറഞ്ഞുനിൽക്കുന്നു.... കോഴിയങ്കവും, ക്രിക്കറ്റും, വരണ്ടുണങ്ങിയ മണ്ണും എല്ലാം നിറഞ്ഞ നാട്ടുകാര്യങ്ങളും.... മനോഹരമായിരിയ്ക്കുന്നു.....

  ReplyDelete
 5. അയ്യോ! അപ്പോ ഷീൽഡ് കിട്ടിയില്ല അല്ലേ!
  കാർഗോ പെട്ടെന്ന് എത്തും... ഡോണ്ട് വറി :)

  ഒരു സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ പോയി വന്നത് നല്ല രസായിട്ട് എഴുതി വെച്ചല്ലോ... മിടുക്കി :)

  ReplyDelete
 6. തിരിച്ചും മറിച്ചും വായിച്ചു എപ്പോഴാ ഇത് തീര്‍ന്നത് എന്ന് അറിഞ്ഞില്ല

  ReplyDelete
 7. its my fisrt time visit through ur blog;and i say i just started my reading with sourly then now i realised that i finished it with the blossomed the smile without deliberately

  ReplyDelete
 8. രസായിട്ട് എഴുതി ....കേട്ടോ മോളൂ...
  അഭിനന്ദനങ്ങള്‍.

  ReplyDelete
 9. നേനക്കുട്ടീ....അസലായി.....ചിത്രങ്ങളും എഴുത്തും....കുറേക്കാലമയി കണ്ടീട്ട് ...സ്കൂൾ അവധി ആയതു കൊണ്ട് ഇനിയും രസമുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കാം അല്ലേ.................. .”ഇതുപോലൊരു പൊരിയും കാലം,തീതുപ്പും കാലം കണ്ടെന്റെ കണ്ണു കലങ്ങിയതറിവില്ലേ............... പൈക്കളും,പാടവും വെന്തു കരിഞ്ഞേ........ പൂത്തോടും കാട്ടാറൂം,വറ്റി വരണ്ടേ,പാടിയിലെല്ലാം പടീ നടന്നൊരു പൈതങ്ങളെല്ലാംപഴം തുണീയായേ........................ ഏതാണ്ട് 30 കൊല്ലങ്ങൾക്ക് മുൻപു ഇതുപോലൊരു വെയിൽ മൂത്ത കാലത്ത് ഞാൻ എഴുതിയ ഒരു നാടക് ഉണ്ട് “കളം കാവൽ” അതിനേക്കാളും ഉരുകുകയാണ് ഇപ്പോൾ..പതുങ്ങിയിരുന്ന അസുഖങ്ങളെല്ലാം തല പൊക്കി ....നാട്ടാരും വീട്ടാരും എന്തു ചെയ്യണമെന്നറീയാതെ പകച്ച് നിൽക്കുന്നു................. നല്ല എഴുത്തിനു ആശംസകൾ

  ReplyDelete
 10. ഉമ്മച്ചിടെ കണ്ണുവെട്ടിച്ച് പോയാല്‍ എന്താ ഇത്രയും വിശേഷങ്ങള്‍ ഞങ്ങളോട് പറഞ്ഞില്ലേ? നന്നായിരിക്കുന്നു ഈ കൊച്ചു നാട്ടു വിശേഷങ്ങള്‍...

  ReplyDelete
 11. “എങ്ങോട്ടാടീ ചേനേ....!!!
  അപ്പോ അതാണല്ലേ പേര്.

  ഇനി പറയൂ, ചെകുത്താനാര് കടല്‍ ആര്??

  ReplyDelete
 12. ബ്ലോഗിന് കിട്ടുന്ന അവാര്‍ഡിലൂടെ ഒരു കഥ പിറക്കാന്‍ പോകുന്നു എന്നാണ് ആദ്യം നിനച്ചത്. പക്ഷെ അവിടെ നിന്ന് ഋതുക്കളിലൂടെയും, കുഞ്ഞേലിച്ചേച്ചിയിലൂടെയും, നീലാകാശത്തിലൂടെയും ,വേനല്‍ക്കളികളിലൂടെയും ഒരു ഓട്ട പ്രദക്ഷിണം നടത്താന്‍ പറ്റി. ആശംസകള്‍ .

  ReplyDelete
 13. നാട്ടിലെ ചൂട് ശരിക്കും വരച്ചു കാട്ടീട്ടോ...
  ആശംസകൾ...

  ReplyDelete
 14. ഹൊ, വല്ലാത്ത ചൂട്,,,

  ReplyDelete
 15. നല്ല ഭാഷയുണ്ട്
  നല്ലൊരു ശൈലിയും
  തുടര്ന്നും എഴുതുക

  ReplyDelete
 16. Thilakkunna Pakalil oralppam Madhuram...!

  Manoharam Molu, Ashamsakal ....!

  ReplyDelete
 17. നേനക്കുട്ടി...
  ഉഷാറായിട്ടുണ്ട്...മോള്‍ വലുതാകുന്നതിനൊപ്പം മോളുടെ കാഴ്ചപ്പാടുകള്‍, ലോകം ഒക്കെ കൂടുതല്‍ കൂടുതല്‍ വലുതാകുന്നത് എഴുത്തിലും മനസ്സിലാകുന്നു...
  സ്വാഭാവികമായും പ്രകൃതിയോട് ചേര്‍ന്ന് പ്രകൃതിയെ ഇഷ്ടപ്പെട്ടു ഉള്ള ഒരു വളര്‍ച്ചയാണ് അത് എന്ന് കാണുമ്പോള്‍ അതിലേറെ സന്തോഷം...
  എഴുത്തും ഉഗ്രന്‍ തന്നെ...എന്നിരുന്നാലും 'കുട്ടി എഴുത്തില്‍' നിന്നും 'വല്യ എഴുത്തിലെക്കുള്ള' ആ adolescence stage ലേശം പ്രകടമാണ്..കുട്ടി എഴുത്തില്‍ കണ്ടിരുന്ന ആ വാക്കുകളുടെ പുതുമ/സ്വാഭാവികത ശ്ശി കുറയുന്നോ എന്നൊരു സംശയം..അവസാനമൊക്കെ വാക്കുകള്‍ ലേശം 'ക്ലിഷേ' പ്രയോഗങ്ങള്‍ ആയി തോന്നി.....

  നേനക്കുട്ടി അടിപൊളി കുട്ടിയാ...ഭാവിയില്‍ അത്യുഗ്രന്‍ ഒരു എഴുത്തുകാരി ആയി അറിയപ്പെടാന്‍ പോകുന്ന ആളാ...അത് കൊണ്ടാ തോന്നിയ ചില്ലറ അഭിപ്രായം പറഞ്ഞത് ട്ടോ..

  ReplyDelete
 18. നേനയുടെ എഴുത്തും വളരുന്നു. വിശേഷങ്ങളുടെ ബഹളാണല്ലോ ഇത്തവണയും .. :) ആശംസകൾ..

  ReplyDelete
 19. വായിച്ചു. സൈക്കിൾ സവാരിയിൽ കണ്ട വിശേഷങ്ങളുടെ അവതരണം നന്നായിരിക്കുന്നു നേന.

  ReplyDelete
 20. ഒത്തിരി കാര്യങ്ങൾ പറഞ്ഞുവല്ലോ കൊച്ചു
  കഥയിലൂടെ. അല്ല എല്ലാം കൊച്ചു കാര്യങ്ങൾ
  തന്നെ അല്ലെ?

  അഭിനന്ദനങ്ങൾ.. നേനകുട്ടി

  ReplyDelete
 21. പുറത്തിറങ്ങിയാല്‍ നല്ല ചൂട് തന്നെ. പക്ഷെ ഇവിടെ വീട്ടില്‍ നല്ല സുഖമാ,നല്ല കാറ്റും. എന്നാലും ആരെ കണ്ടാലും ആദ്യം പറയാന്‍ ചൂടിനെപ്പറ്റിയാവും.. നേനയുടെ എഴുത്ത് നനായിട്ടുണ്ട്. അഭിനന്ദനങ്ങള്‍....!

  ReplyDelete
 22. നല്ല എഴുത്ത്‌ ഭാവിയുള്ള ബ്ലോഗര്‍ ..വീണ്ടും തിരയുടെ ആശംസകള്‍

  ReplyDelete
 23. യാത്രയിലെ കാഴ്ചകള്‍ ജീവിതത്തിലെ കാഴ്ചകള്‍ തന്നെ ആ അര്‍ത്ഥത്തില്‍ ജീവിതം കണ്ടെത്താന്‍ എഴുത്തുകാരിക്ക് സാധിക്കുന്നു അഭിനന്ദനങ്ങള്‍

  ReplyDelete
 24. അല്ല നെനാസേ ഇവരെന്താ ഇങ്ങനെ കാട്ടിയെ ..അതെന്തായാലും നന്നായി അവാര്‍ഡ് എത്രയും പെട്ടെന്ന്‍ കയ്യില്‍ കിട്ടും ..അപ്പോളും നല്ല ഒരു സൈക്കിള്‍ സവാരിയും നാടന്‍ കാഴ്ച്ചകളും വായിക്കാല്ലോ ല്ലേ ..

  ആ ചേനേന്നു വിളിച്ചവരെ നമ്മുക്ക് കണ്ണുരുട്ടി പേടിപ്പിക്കാം ട്ടാ..

  ReplyDelete
 25. വലിച്ചു നീട്ടലോ ഒടുക്കത്തെ നൊസ്റ്റാള്‍ജിയയുടെ ചവര്‍പ്പോ ഇല്ലാത്ത നല്ല കുറിപ്പ്.
  ആശംസകള്‍ നേഹാ.

  ReplyDelete
 26. ഇന്നാ പിടിച്ചോ അന്നാ ഒരു മാന്ത് :) സൂപ്പർ കുട്ടീ ... ആശംസകൾ ..

  ReplyDelete
 27. പിച്ചും മന്തുമല്ല മോളെ , നിനക്കുതരാൻ ഒരു ചക്കരയുമ്മ

  ReplyDelete
 28. നൈനയുടെ ബ്ലോഗില്‍ എത്തിയപ്പോള്‍ പരിചിതമായ നാട്ടുവഴിയില്‍ എവിടെയോ അകപ്പെട്ടത് പോലെ തോന്നി. നാട്ടുഭാഷ മുഴച്ചു നില്‍ക്കുന്ന വായിപ്പിക്കുന്ന ഈ ശൈലി എന്നും നിലനില്‍ക്കട്ടെ

  ReplyDelete
 29. great wonderfull very very good storry

  ReplyDelete
 30. നേനാസ് ഡേ ഔട്ട്‌ ...

  രസായിട്ടു എഴുതിയിട്ടുണ്ട്. ആ വിരട്ടി ഓടിച്ച കുട്ടികള്‍ക്ക് ഒരു രണ്ടു മൂന്നു വയസ്സ് പ്രായം കാണുമോ???

  ReplyDelete
 31. ബാവക്കാ ..അല്ലേലും ഇനീം കറക്കുമെന്നപേടിയൊന്നും എനിക്കില്ല.
  മന്‍സൂര്‍ക്കാ : നാട്ടുകാര്യം വിട്ട് ഞാനൊരു കഥയെഴുതിയിട്ടുണ്ട്, അടുത്തുതന്നെ കാണാം .
  ദിനിലേട്ടാ: വളരെ സന്തോഷം.

  ReplyDelete
 32. തോവള ഷിബുവെട്ടാ വളരെ സന്തോഷം.
  മുസ്തഫ|musthapha : കാര്‍ഗോ എത്തിയോ ആവോ? കണ്ടതില്‍ സന്തോഷം മാമ.
  കൊമ്പന്‍ക്കാ : വളരെ വളരെ സന്തോഷം

  ReplyDelete
 33. Echmukutty : ചേച്ചീടെ കഥകള്‍ വായിച്ചാല്‍ ഇതൊക്കെ ഒരു എഴുത്താണോ? കണ്ടതില്‍ ഒരുപാട് സന്തോഷം തന്നെ .
  ചന്തു നായർ : അങ്കിള്‍ അസുഖങ്ങള്‍ ഭേധമായിരിക്കുമെന്നു കരുതുന്നു-കൂടുതല്‍ ആരോഗ്യവും ആയുസ്സും ഉടയോന്‍ പ്രധാനം ചെയ്യട്ടെ -ഇവിടെ എപ്പോഴും കാണുന്നതില്‍ വളരെ വളരെ സന്തോഷം അങ്കിള്‍

  ReplyDelete
 34. Mubi : വീണ്ടും കാണാം സന്തോഷം.
  അജിത്അങ്കിള്‍ : അത് പരസ്യമായൊരു രഹസ്യമല്ലേ അങ്കിള്‍ ,അതിപ്പോതന്നെ പറയണോ!
  തുമ്പി: വളരെ വളരെ സന്തോഷം.
  വീകെ: സന്തോഷം തന്നെ കണ്ടതില്‍ വീകേട്ടാ.

  ReplyDelete
 35. mini//മിനി : ആന്റീ കണ്ണൂര്‍ നര്‍മ്മം ഇപ്പോള്‍ കാണാറില്ലല്ലോ !ഇവിടെ കണ്ടതില്‍ സന്തോഷം.ചൂട് പിന്നെയും കൂടുന്നു.
  അബൂതി:വളരെ സന്തോഷം ശുക്രിയാ.
  Sureshkumar Punjhayi : സന്തോഷം സുരേഷേട്ടാ.

  ReplyDelete
 36. dol : വിശദമായ അഭിപ്രായത്തില്‍ വളരെ സന്തോഷം അങ്ങിനെയുള്ള അതിഭാവുകത്വമെന്ന ക്ലീഷേകള്‍ ഒഴിവാക്കാന്‍ ഇനി ഞാന്‍ ശ്രദ്ധിച്ചോളാം.. ശരിയായ അഭിപ്രായങ്ങള്‍ ഇനിയും പറയണേ.എങ്കിലേ തെറ്റുകള്‍ കനെടെത്താനും തിരുത്താനും കഴിയൂ -ഒരുപാട് ഇഷ്ടത്തോടെ ..
  ജെഫുക്കാ : വളരെ സന്തോഷം.
  അക്ബര്‍ക്കാ : നിങ്ങളെപ്പോലുള്ളവര്‍ ഇവിടെ വരുമ്പോള്‍ എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല -വളരെ വളരെ ശുക്രിയാ ഇക്കാ

  ReplyDelete
 37. എന്റെ ലോകമേ -എല്ലാം കൊച്ചു കൊച്ചു സന്തോഷങ്ങള്‍ തന്നെ.
  കുട്ടിക്കാ : അവിടെ ചൂടില്ലേ !എന്നാപിന്നെ കുറച്ചുദിവസം അവിടെവന്നു നിന്നാലോ എന്നൊരാലോചന -ഇവിടെ പിന്നെയും ചൂട് കൂടിവരികയാ.
  Areekkodan | അരീക്കോടന്‍ :താങ്ക്യു മാഷങ്കിള്‍
  സുബൈർ ബിൻ ഇബ്രാഹിം : സന്തോഷം തന്നെ ഇക്കാ കൂടെ ബഹുത് ശുക്രിയയും.

  ReplyDelete
 38. faisal sulaiman : എല്ലാം കൊച്ചു കൊച്ചു കാര്യങ്ങള്‍ തന്നെ.
  kochumol(കുങ്കുമം : ആ വിളിയൊന്നും ഇവി നിരുത്താനാവില്ല കൊച്ചുമോള്‍ത്ത ,അവാര്‍ഡ്‌ കാര്‍ഗോയില്‍ വരുന്നുണ്ട്.
  ജോസേട്ടാ : സന്തോഷം നന്ദി വരവിനും അഭിപ്രായത്തിനും.

  ReplyDelete
 39. അയ്യോ...ഒരു വര്‍ഷത്തിനു ശേഷമാണ് ഇവിടെ വരുന്നത് , അതിനടക്ക് ഇത്രക്ക് സംഭവങ്ങളൊക്കെ നടന്നോ??? അവാര്‍ഡ് ഒക്കെ കിട്ടിയല്ലേ....

  നന്നായി എഴുതിയിട്ടുണ്ട്.....

  ഇടക്ക് എന്റെ ബ്ലോഗിലും ഒന്ന് വരണം....നിങ്ങളെപോലെയുള്ള വലിയ ബ്ലോഗ്ഗര്‍മാരൊക്കെ വന്നാലെ ബ്ലോഗ്ഗൊന്നു ഉഷാറാവുകയുള്ളൂ.....

  ReplyDelete
 40. എന്തൊരു ചൂട്

  ReplyDelete
 41. കലക്കി, നല്ല എഴുത്ത്
  എല്ലാ ആശംസകളും

  യ്യ് ഒരു ഹനുമാൻ(നി)ആണ്,

  ReplyDelete
 42. പാതിരാത്രിയുടെ യാമങ്ങളില്‍ പാല് പോലെ പരക്കുന്ന മീനമാസ നിലാവില്‍ പാതിരാ പുള്ളുകളുടെ ഉറക്കുപാട്ടുകള്‍ കേട്ട് എന്തൊക്കെയോ പഴയ കാര്യങ്ങള്‍ ഓര്‍ത്ത്‌.......

  ആഹാ - ഒരു കറക്കവും, നാട്ടുവിശേഷങ്ങളും... എല്ലാറ്റിനുമൊടുവില്‍ അവനവനിലേക്ക് ചുരുങ്ങിക്കൂടി കാല്‍പ്പനികമായൊരു പാശ്ചാത്തലത്തില്‍ ഓര്‍മ്മകള്‍ അയവിറക്കലും....

  - ഇഷ്ടമായി ഈ എഴുത്ത്

  ReplyDelete
 43. നല്ല രസായിട്ടന്നെ എഴുതി . കാഴ്ച്ച വട്ടങ്ങൾ എല്ലാം നല്ല നേരമ്പോക്കായി .. അവാർഡ് കിട്ടിയതിന് അനുമോദനങ്ങൾ ..

  ReplyDelete
 44. നമ്മളെ അനുസരിക്കാനും ആളുണ്ട്...
  അത് കലക്കീ

  ReplyDelete
 45. Blogimon (Irfan Erooth : Thanks blogimon
  aman shafeef: ഒരു വേനല്‍ മഴ പെയ്തു.
  Ashraf Thoppil: സന്തോഷം ഇക്കാ

  ReplyDelete
 46. ഷാജു അത്താണിക്കല്‍ : ഹനുമാനല്ല ഷാജുവെട്ടാ ഹനുമാനി എന്നുപറ ..സന്തോഷംട്ടോ
  Pradeep Kumar :വളരെ സന്തോഷം പ്രദീപേട്ടാ

  ReplyDelete
 47. pushpamgadan kechery : ബഹുത് ശുക്രിയാ ചേട്ടാ.
  Fousia R : ഒടുവില്‍ എത്തിയല്ലേ ..ഒരു പാട് സന്തോഷം ഇഷ്ടം താത്താ.

  ReplyDelete
 48. ജീവിത ദുരിതങ്ങളുടെ ചൂട് ഉള്ളില്‍ തിളച്ചു പൊങ്ങുമ്പോള്‍ പുറത്തെ ചൂട് അവര്‍ക്ക് അന്യമാവുന്നു.......ഉരുകിയൊലിക്കുന്ന വേനലിന്റെ കഥ നന്നായി പറഞ്ഞു...അനുഗ്രഹീത....

  ReplyDelete

ഇതുവരെ വന്നിട്ട് മിണ്ടാതെ പോവല്ലേ ..എന്തെങ്കിലും ഒന്ന് തന്നിട്ട് പോ..
ഒരു നുള്ളോ,പിച്ചോ,അല്ലെങ്കിലൊരു നല്ല വാക്കോ..പ്ലീസ് ..

LinkWithin

Related Posts Plugin for WordPress, Blogger...