Mar 21, 2011

ചുന്നക്കുട്ടി V/S മായാവി.

ഒരു മഴയുള്ള ദിവസം രാവിലെയാണ് നനഞ്ഞു കുതിര്‍ന്നു വിറച്ചു വീടിന്‍റെ പിറകിലെ ചവിട്ടുപടിയുടെ ഒരു മൂലയില്‍ പതുങ്ങി ഇരിക്കുകയായിരുന്ന  തൂവെള്ളയില്‍ ചെറിയ കറുത്ത മറുകുകളുള്ള ആ തുടുത്ത കുഞ്ഞു പൂച്ചക്കുട്ടിയെ ചുന്നക്കുട്ടി കണ്ടെത്തിയത്, അതവിടെ എങ്ങിനെ എത്തിപ്പെട്ടു എന്ന കാര്യം ഇന്നും ഞങ്ങള്‍ക്കാര്‍ക്കും  അറിയില്ല എന്നതാണ് സത്യം. എവിടെനിന്നെങ്കിലും ഓടിപ്പോന്നതോ ആരെങ്കിലും കൊണ്ട്വന്നിട്ടതോ ആവാം , കണ്ണ് മിഴിഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ അതിനപ്പോള്‍ , എന്തായാലും ചുന്നക്കുട്ടിക്ക് ബഹുത് ഖുഷിയായി , മറ്റുള്ളവര്‍ക്കും അതിന്റെ ഓമനത്വം ഇഷ്ടമായെന്നുതന്നെ പറയാം.   
ബാലരമയിലെ ഉണ്ണിക്കുട്ടന്‍റെ കടുത്ത ഫാനായിരുന്ന ചുന്നാക്ക് അതിനു പേരിടാന്‍ രണ്ടു വട്ടം ആലോചിക്കെണ്ടതില്ലായിരുന്നു.
അന്നൊക്കെ  അതിനെ നിലത്തുവെക്കാതെയാണ് കൊണ്ട് നടന്നിരുന്നത് കക്ഷി, ഉണ്ണിക്കുട്ടന് കിടക്കാന്‍ ബാത്ത്ടവ്വല്‍ വിരിച്ച് തന്‍റെ റൂമില്‍ തന്നെ അവള്‍ ഒരു മെത്തയൊരുക്കി, പുട്ടടിക്കാനായി ഒരു പാത്രം; പാല് കൊടുക്കാന്‍ മറ്റൊന്ന്‌, തട്ടിക്കളിക്കാന്‍ ഒരു പന്ത് അങ്ങിനെ പലതും ,  കുളിപ്പിക്കലും പാല് കൊടുക്കലും കണ്ടാല്‍ അവളുടെ സ്വന്തം അനുജനാണെന്ന് തോന്നിപ്പോകുമായിരുന്നു.
തനിക്ക് തട്ടാന്‍ കിട്ടുന്ന പുട്ട് എന്ത് തന്നെ ആയാലും അതിലൊരു പങ്കു ഉണ്ണിക്കുട്ടന് ഉള്ളതായിരുന്നു, പൂച്ച ചോക്കലേറ്റും ഐസ്ക്രീമും തിന്നാതിരുന്നതിനാല്‍ അവളുടെ പ്രധാനപ്പെട്ട ആ  ഭക്ഷണത്തിന്‍റെ പങ്കു അതിനുകൊടുത്തിരുന്നില്ലെന്നു മാത്രം. എങ്കിലും തന്‍റെ കഴിവിന്‍റെ പരമാവധി അതിനെ ചോക്ലേറ്റും ഐസ്ക്രീമും ഈറ്റിക്കാന്‍ ഓളാര് ട്രൈ ചെയ്തിരുന്നു എന്നത് നേരാണ്, അവളോടൊപ്പം ഉണ്ടും ഉറങ്ങിയും ഉണ്ണിക്കുട്ടനങ്ങനെ സുഖിച്ചു വാഴവേയാണ് അതിന്‍റെ കാലക്കേടിനെന്നോണം മുറ്റത്തെ തെങ്ങില്‍നിന്നും ഒരു അണ്ണാന്‍ കുട്ടിയെ ചുന്നാക്ക് വളര്‍ത്തു പുത്രനായി വീണു കിട്ടിയത്, അതോടെ ഉണ്ണിക്കുട്ടന്‍ എന്ന പേര് അണ്ണാന്‍ കുട്ടിക്കും ആ സമയത്ത് ഒരു തരംഗമായി ആഞ്ഞടിച്ചിരുന്ന വികൃതിക്കുട്ടനായ ടിന്റുമോന്‍റെ പേര് പൂച്ചക്കുട്ടിക്കും മാറ്റപ്പെട്ടു.
ന്യൂ ഉണ്ണിക്കുട്ടന്‍ വന്നതോടെ ഓള്‍ഡ്‌ ഉണ്ണിക്കുട്ടന്‍ അഥവാ ന്യൂ ടിന്റുമോന്‍റെ ഫുഡ്‌ ക്വോട്ട ഷെയര്‍ ചെയ്യപ്പെട്ടുതുടങ്ങി , അണ്ണാന്‍ കുഞ്ഞിനു പാലുകൊടുക്കാന്‍ തന്‍റെ തന്നെ പഴയ ഫീഡിംഗ് ബോട്ടില്‍  അവള്‍ തപ്പിയെടുത്തു, മൂളിപാട്ടൊക്കെ പാടി ഒരു വെള്ള ടവ്വലില്‍ കിടത്തി അതിനു പാല് കൊടുക്കുന്ന ആ കാഴ്ച  ഒരു ഒന്നൊന്നര കാഴ്ച്ചതന്നെയായിരുന്നു. അതിനാണെങ്കില്‍ ജനിച്ചേ പിന്നെ വെള്ളം കണ്ടിട്ടില്ലാത്തത്ര ആര്‍ത്തിയും..
തുടക്കത്തില്‍ ഉണ്ണിക്കുട്ടനും ടിന്റുമോനും തമ്മില്‍ മുട്ടന്‍ വഴക്കായിരുന്നു , ചുന്നാടെ ഫസ്റ്റ് പെറ്റെന്ന സ്ഥാനം നഷടപ്പെട്ടപ്പോള്‍ ഉണ്ടായ കണ്ണുകടിയാണോ അതോ തന്‍റെ പാലിന്‍റെയും പഴത്തിന്‍റെയും പങ്കു പറ്റാന്‍ എവിടെ നിന്നോ വലിഞ്ഞു കേറി വന്നവന്‍ എന്ന രോഷമാണോ ടിന്റുമോനെ ഒരു വഴക്കാളി ആക്കിയതെന്നു അറിയില്ല, കാരണമെന്തായാലും ചുന്നാക്ക് ടിന്റുമോനോടുള്ള അടുപ്പം കുറഞ്ഞെന്നു പറഞ്ഞാല്‍ മതിയല്ലോ!  പിന്നീടിങ്ങോട്ട് ഒരു മനുഷ്യക്കുട്ടിക്കു ഒരു പൂച്ചകുട്ടിയോട് ചെയ്യാന്‍ കഴിയുന്നതിന്‍റെ പരമാവധി ദ്രോഹങ്ങള്‍ ഈ ഒന്നൊന്നര കൊല്ലം കൊണ്ട് ആ മിണ്ടാപ്രാണിയോട് ആ കിടുങ്ങാമണി ചെയ്തുകഴിഞ്ഞിരിക്കുന്നു,  അതിന്‍റെ രണ്ടു കയ്യും പൊക്കിപ്പിടിച്ചു രണ്ടു കാലില്‍ നടത്തുക , പിറകിലൂടെ ചെന്ന് വാലില്‍ പിടിച്ചു വലിക്കുക, അതിന്‍റെ മുന്നില്‍ കണ്ണാടി കാട്ടി പേടിപ്പിക്കുക തുടങ്ങിയ വീര ശൂരപരാക്രമങ്ങളാണ് അവയില്‍ മുഖ്യം.
അതിന്നിടെ രണ്ടു മാസം മുമ്പ് ഒരു ദിവസം അടുക്കളയിലെ അടുപ്പിന്നടുത്തു ചൂട് കൊണ്ട് ഇരിക്കുകയായിരുന്ന ടിന്റുമോന്‍റെ  പുറകിലൂടെ പമ്മിച്ചെന്ന് ചുന്നക്കുട്ടി തന്‍റെ സ്ഥിരം ഹോബിയില്‍ ഒന്നായ വാലില്‍പിടിച്ചുവലി നടത്തിയപ്പോള്‍ തീരെ സഹികെട്ടാണെന്നു തോന്നുന്നു,  അതോ ആളറിയാതെയാണോ എന്നറിയില്ല  അത് തിരിഞ്ഞ് നല്ലൊരു മാന്ത് വെച്ചുകൊടുത്തു,  അന്നത്തോടെ വാലുപിടിപരിപാടി മൂപ്പത്തി അവസാനിപ്പിച്ചെങ്കിലും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും സ്വൈരം ഇല്ലാതായി എന്ന് പറഞ്ഞാല്‍ മതിയല്ലോ! അന്ന് മുതല്‍ വരുന്നോരോടും പോകുന്നോരോടും വഴിയെപോണോരെ വിളിച്ചുവരുത്തിയും  പറയാന്‍  തുടങ്ങിയ ആ പൂച്ച മാന്തിയ കത്തിക്കഥ ഇന്നും ഫുള്‍സ്റ്റോപ്പില്ലാതെ തുടരുന്നു.. ആരെ കണ്ടാലും ചുന്നാടെ ആദ്യത്തെ ചോദ്യം വീട്ടില്‍ പൂച്ചയുണ്ടോ എന്നാണ്, ഉണ്ടെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും പത്തു മിനിട്ടോളം നീളമുള്ള അവളുടെ മാന്തിക്കഥ കുറേ പൊടിപ്പും തൊങ്ങലും വെച്ച് കേട്ട് സഹിച്ചേ പറ്റൂ.. ഒടുവില്‍ ഫ്രീയായി ഒരു ഉപദേശവും കേള്‍വിക്കാരന് കിട്ടും " പൂച്ചയുടെ വാലില്‍ പിടിച്ചു വലിക്കരുത്‌ട്ടോ ..അത് തിരിഞ്ഞു മാന്തും"
ദൂരദര്‍ശിനി  വെച്ച് നോക്കിയാല്‍ ഒരു മങ്ങിയ പെന്‍സില്‍ വര പോലെയുള്ള ഒരു കോറല്‍ അത്രേ ഉള്ളൂ സംഭവം, പറയുന്നത് കേട്ടാല്‍ തോന്നും പൂച്ച ഒന്നുമാന്തിയപ്പോള്‍  തൊലി മുഴുവന്‍  ഉരിഞ്ഞു പോയെന്നു , അതിന്മേല്‍ ഇനി പുരട്ടാത്ത മരുന്ന് വല്ലോം കാണണമെങ്കില്‍ പുതിയത് വല്ലതും കണ്ടു പിടിക്കേണ്ടി വരും !
കുടുംബത്തിലെ സ്വന്തക്കാരും ബന്ധക്കാരു മായിട്ടുള്ള ഒരൊറ്റ എണ്ണത്തിനെ വെറുതെ വിട്ടിട്ടില്ല അവള്‍, കൂടാതെ വീടിന്‍റെ ഒരു പത്തുവീട് ചുറ്റിലുള്ള അയല്‍ വീട്ടുകാരും പിന്നെ സ്കൂളിലെ മുഴുവന്‍ ടീചേര്‍സും കുട്ടികളും ഈ കത്തിക്കഥ ഒരു നൂറാവര്‍ത്തിയെങ്കിലും കേട്ട് മടുത്തതാണ്,  അങ്ങിനെ "ചുന്നക്കുട്ടിയെ പൂച്ച മാന്തിയ പോലെ"  എന്നൊരു പുതിയ ചൊല്ല് ഉരുത്തിരിഞ്ഞു വരുമോ എന്നുപോലും സംശയം ഉണ്ടായിരുന്നു , കഴിഞ്ഞൊരു ദിവസം ഞങ്ങളുടെ വീടുപണിക്ക് പുതുതായി വന്ന ഒരു തമിഴത്തിയോടും തന്‍റെ പൂച്ചക്കഥ പറഞ്ഞു തകര്‍ക്കുന്നത് കേട്ട് നോക്കുമ്പോള്‍ ആ പെണ്ണ് വായും പൊളിച്ചു നില്‍ക്കുന്നത് കണ്ടു.. വായില്‍ മുന്‍പല്ലുകള്‍ രണ്ടെണ്ണം ഇല്ലാത്തതിനാല്‍ ചുന്നാടെ "ഷ" കളെല്ലാം "സ" ആയിപ്പോകുന്ന ആ പുതിയ ഭാഷകേട്ട് അതിനെന്ത് മനസ്സിലായോ ആവോ?
വീട്ടിലേക്കിപ്പോള്‍ ആരെങ്കിലും   ഫോണ്‍ ചെയ്യുമ്പോള്‍ ഫോണെടുക്കുന്നത് ചുന്നയാണെങ്കില്‍ വിളിക്കുന്നവര്‍ ആളറിയിക്കാതെ കോള്‍ കട്ട് ചെയ്യുക പതിവാക്കിയിരിക്കുന്നു.  സഹിക്കുന്നതിന്‍റെ പരമാവധി ഓരോരുത്തരും സഹിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് സാരം.
അടുത്തൊരു ദിവസം ആരോടോ ഫോണിലൂടെ അവള്‍ മാന്തിക്കഥ കത്തിക്കുന്നത് കേട്ട് ഉമ്മച്ചി ചെന്ന് നോക്കുമ്പോള്‍ HDFC  ബേങ്കിന്‍റെ മാനേജര്‍ ഉമ്മച്ചിയോടെന്തോ ചെക്കിന്‍റെ കാര്യം പറയാന്‍ വിളിച്ചതായിരുന്നു, പാവം മൂപ്പര്‍ക്കും കിട്ടി  അവളുടെ സൌജന്യ ഉപദേശം,  മോള് മിടുക്കിയാണല്ലോ എന്ന് അദ്ദേഹം ഉമ്മാട് പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണോ ആവോ!

അന്നത്തെ മാന്ത് സംഭവത്തോടെ അവളുടെ നിഴലനക്കം കണ്ടാല്‍ പിന്നെ ഒളിച്ചു മാറി നടക്കാന്‍ തുടങ്ങി പാവം ടിന്റുമോന്‍, കാരണം എവിടെ വെച്ച് അതിനെ കണ്ടാലും ഫുഡ്ബോള്‍ തട്ടും പോലെയാണ് ഓളാരുടെ തട്ട് അതിനിട്ട്,  ചുന്ന സ്കൂളിലേക്കായി പടിയിറങ്ങും വരെ ടിന്റുമോനെ തിരിയിട്ടു തിരഞ്ഞാല്‍ പരിസരത്തൊന്നും കാണില്ല, കട്ടിലിന്റെയോ മേശയുടെയോ ചുവട്ടിലോ അല്ലെങ്കില്‍ കബോഡിന്‍റെ വിടവിലോ മൂപ്പര്‍ പതുങ്ങിക്കൂടും , അവളുടെ സ്കൂള്‍ ബസ്സ്‌ പോയെന്നു കണ്ടാല്‍ കക്ഷി രംഗത്ത് ഉടനെ ഹാജരാകും, പിന്നെ അണ്ണാറക്കണ്ണനെയും, കോഴിക്കുട്ടികളെയുമൊക്കെയായി അവിടെയൊക്കെ ചുറ്റിപ്പറ്റി നടക്കുകയും നാലരയോടെ ചുന്ന വരുന്ന  സ്കൂള്‍ ബസ്സിന്‍റെ ഹോണ്‍ കേട്ടാലുടനെ എങ്ങോട്ടെങ്കിലും മായുകയും ചെയ്യും അവന്‍ , അവളുടെ മുന്നില്‍ അപൂര്‍വമായി മാത്രം പ്രത്യക്ഷമാകാന്‍ തുടങ്ങിയപ്പോഴാണ് ഇവന് മായാവിയുമായി വല്ല അടുപ്പവുമുണ്ടോ എന്നവള്‍ക്ക് സംശയം തോന്നിതുടങ്ങിയത്, അങ്ങിയാണ് അവനു  മായാവിയെന്ന് പെരുമാറ്റം സംഭവിക്കാന്‍ ഇടയായതും.  
കാര്യങ്ങള്‍ അങ്ങിനെയൊക്കെ ആണെങ്കിലും നേരം ഇരുട്ടിയാല്‍ പിന്നെ മായാവി ചുന്നാടെ കാല്‍കീഴില്‍ ഉണ്ടാവും അവളുടെ കാലില്‍ മുട്ടിയും ഉരുമ്മിയും അങ്ങിനെ വട്ടം ചുറ്റി നില്‍ക്കുന്നത് കാണാം, ഓളാര്‍ക്കും മായാവിയെ കണ്ടില്ലെങ്കില്‍ ഉറക്കം കിട്ടില്ല എന്ന മട്ടാണ്,  രാത്രി രണ്ടുപേരും കൂടി മുട്ടിയുരുമ്മിക്കൊണ്ടുള്ള ആ കിടപ്പ് കണ്ടാല്‍ ഇവര് തമ്മില്‍ പകലുള്ള പതിവ് പിണക്കം വെറുതെ ആളെ മക്കാറാക്കാനല്ലാതെ മറ്റെന്തിന് 
എന്ന് തോന്നുന്നതില്‍ആരെയെങ്കിലും കുറ്റം പറയാനാവുമോ!

104 comments:

  1. കുട്ടി ബ്ലോഗ്ഗർ കൊള്ളാല്ലോ !!! കലക്കി........

    ReplyDelete
  2. :) വായിച്ചു ..ഇഷ്ടപ്പെട്ടു ..

    ReplyDelete
  3. ന്നാലും ചുന്നാസിന്റെ മായാവിയുടെ ഒരു ഭാഗ്യം നോക്കണേ, ഓരോ ആഴ്ചയും ഓരോ പേരു. ഹ ഹ കൊള്ളാട്ടാ. ചുന്നാസിന്റെ കയ്യിന്നു എനിക്കും കേൾക്കണം ആ കഥ.

    ReplyDelete
  4. ചുന്നക്ക്, അങ്കിളിന്റെ ഫോൺ നമ്പർ ഒന്നും കൊടുത്തുകളയല്ലേ...നേനക്കുട്ടീ...... ചുന്നയുടെയും,മായവിയുടെയും,ന്യൂ ട്വിന്റുമോന്റെയും കഥ ഇഷ്ട്മായി കേട്ടോ....നേനക്കുട്ടി... പരീക്ഷയിൽ ഒന്നാക് റാങ്ക് കിട്ടുവാൻ പ്രാർത്ഥിച്ച്കൊണ്ട്.... ചന്തുനായർ അങ്കിൾ

    ReplyDelete
  5. :)


    കൊള്ളാംസ് ..
    ആശംസകള്‍സ് ട്ടാ..!

    ReplyDelete
  6. നേനക്കുട്ടീ വായിച്ചു. പതിവ് പോലെ നന്നായി എഴുതിയിട്ടുണ്ട്.

    ReplyDelete
  7. അടിപൊളി അയീട്ടോ.

    ReplyDelete
  8. പരീക്ഷയൊക്കെ കഴിഞ്ഞ് നല്ല ചിരിക്കാനുള്ള വകയുമായിട്ടാണല്ലോ മോളുടെ വരവ്... കൊള്ളാട്ടോ... നല്ല രസായിട്ട് വായിച്ചു.

    ReplyDelete
  9. കൊള്ളാം മോളെ.. ഒരു ബാലരമ വായിക്കുന്ന പോലെ .. ചുന്നക്കുട്ടി മിടിക്കിയാ.. മോളും

    ReplyDelete
  10. നന്നായിട്ടുണ്ട് ട്ടാ ....

    ReplyDelete
  11. ഇത് കുട്ടിബ്ലോഗ് അല്ല.വലിയ നല്ല ബ്ലോഗ് തന്നെ.ചുന്നക്കുട്ടിക്ക്-ചുണക്കുട്ടിക്ക്-ആശംസകള്‍!

    ReplyDelete
  12. നന്നായിരിക്കുന്നു കുഞ്ഞേ..അഭിനന്ദനങ്ങൾ

    ReplyDelete
  13. ഷ എന്ന് പറയുമ്പോള്‍ സ എന്ന് പുറത്തു വരുന്ന മുന്‍ഭാഗത്തെ വാതില്‍ പൊളി തുറന്നു വെച്ച ചുന്നക്കുട്ടിയെ ഇഷ്ടമായി.. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും എഴുതി നശിപ്പിച്ചു കളയും അല്ലെ ..
    ആശംസകള്‍

    ReplyDelete
  14. നഹാനക്കുട്ടിക്കു ഒരായിരം ആശംസകള്‍

    ReplyDelete
  15. ഹൊ
    ഹിഹിഹിഹി
    അടിപൊളിയായി..............

    ReplyDelete
  16. nannayittundu valare nannayittundu !!

    ReplyDelete
  17. രണ്ട് മാ‍സം ഇപ്പം തീരും. കഴിയൂന്നത്ര പോസ്റ്റിക്കൊ,,,,,
    കഥ അയക്കാം.

    ReplyDelete
  18. നേനക്കുട്ടി നിനക്കൊന്നു പിടിച്ചു വലിച്ചു നോക്കാമായിരുന്നില്ലെ പൂച്ചക്കുട്ടന്റെ വാലില്‍?.പിന്നൊരു കാര്യം ,ഞാനും പണ്ടു കുറെ പൂച്ചകളെ വളര്‍ത്തിയിരുന്നു. പക്ഷെ പൂച്ചയെ ഒരിക്കലും കുളിപ്പിക്കാറുണ്ടായിരുന്നില്ല. (കുളിപ്പിക്കലും പാല് കൊടുക്കലും കണ്ടാല്‍ അവളുടെ സ്വന്തം അനുജനാണെന്ന് തോന്നിപ്പോകുമായിരുന്നു.) ഇവിടെ പൂച്ചക്കുട്ടിയെ കുളിപ്പിക്കുന്ന കാര്യം എഴുതി കണ്ടപ്പോള്‍ പറഞ്ഞതാ.!

    ReplyDelete
  19. നല്ല രസം ആയി എഴുതി ..
    അഭിനന്ദനങ്ങള്‍ ....പരീക്ഷ
    ഒക്കെ കഴിഞ്ഞു അല്ലെ ..happy
    holidays and happy blogging
    nena....

    ReplyDelete
  20. നന്നായി പറഞ്ഞു

    ReplyDelete
  21. "ചുന്നക്കുട്ടിയെ പൂച്ച മാന്തിയ പോലെ" ആയല്ലോ കാര്യങ്ങള്‍.
    പരീക്ഷ കഴിയാന്‍ കാത്തിരിക്കയായിരുന്നു പൂച്ച കഥയുമായി വരാന്‍ അല്ലെ.
    എന്തായായാലും അസ്സലായി അവതരിപ്പിച്ചു. അണ്ണാറക്കണ്ണന്റെ ചെറുപ്പവും വലുതായ പടവും ഒക്കെയായി ആസ്സലായി കേട്ടോ.

    പിന്നെ ഈ ബ്ലോഗൊന്നു തുറന്നു കിട്ടാന്‍ ഒരുപാട് നേരം ഞാന്‍ കാത്തിരുന്നു. എത്ര സമയം എടുത്താണ് ബ്ലോഗ്‌ തുക്കാന്‍ സാധിക്കുന്നത്. എല്ലാവര്‍ക്കും ഇങ്ങിനെ ആണാവോ അതോ എനിക്ക് മാത്രമോ എന്നറിയില്ല.

    ReplyDelete
  22. റാംജി പറഞ്ഞതു ശരിയാ നേനക്കുട്ടി.ബ്ലോഗില്‍ സാധനങ്ങള്‍ ഓവര്‍ ലോഡാണ്. ഗ്രാഫിക്സും അത്യാവശ്യമല്ലാത്ത പരസ്യങ്ങളും കുറെ ഒഴിവാക്കിയാല്‍ പെട്ടെന്നു തുറന്നു വായിച്ചു പോകാം.നെറ്റ് സ്പീഡ് കുറവുള്ളവര്‍ ഒരിക്കല്‍ വന്നാല്‍ പിന്നെ ഒന്നു അറക്കും!.അതു കൊണ്ടു സൂക്ഷിക്കുക.

    ReplyDelete
  23. ഇഷ്ടപ്പെട്ടു
    കുട്ടികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇത്തരം തന്മയത്വം ഉള്ള
    കുട്ടിത്തം നിറഞ്ഞ പോസ്റ്റുകള്‍ ആണ്
    ചിത്രങ്ങളും നല്ല രസം

    ReplyDelete
  24. മോളെ നീ പരീക്ഷ എഴുതുകയായിരുന്നോ അതോ ! ഞാനൊന്നും പറയുന്നില്ല..

    ReplyDelete
  25. നേനകുട്ടി.നല്ല കഥ തന്നെ ..:)
    പരീക്ഷ എങ്ങനെ എഴുതിയെന്ന് ചോദിക്കുന്നില്ല, റിസള്‍ട്ട് എന്നാണ്?
    ഏതെങ്കിലും റ്റീച്ചര്‍ മാര്‍ക്ക് കുറച്ചിട്ടാല്‍ "ചുന്നക്കുട്ടിയെ പൂച്ച മാന്തിയ കത്തിക്കഥ" ഫുള്‍സ്റ്റോപ്പില്ലാതെ പറഞ്ഞ് കേള്‍പ്പിക്കണം കേട്ടോ.
    എന്നാലിനി അവധിക്കാലം അടിച്ച് പൊളിക്കുക ...

    ReplyDelete
  26. ഹായ് ..... പൂ‍ച്ച കഥ ഇഷ്ടപ്പെട്ടു ... എനീക്കും ഉണ്ട് കൂട്ടുകാര്‍..ചക്കുടു ... ഉണ്ണിക്കുട്ടന്‍ ,പൊന്നുഷസ്സ് ...
    പിന്നെ ടിന്റു എന്റെ പട്ടിക്കുട്ടിയാ ... അവര്‍ ഈ ലോകം വിട്ടു പോയീ .....

    നന്നായി എഴുതി മോളൂ ...പരീക്ഷ കഴിഞ്ഞൂ ....ബ്ലൊഗ്ഗിങ് തുടരട്ടെ.... ആശംസകള്‍

    ReplyDelete
  27. adipoli..
    ishtaayi ee relationum postum

    ReplyDelete
  28. പരീക്ഷ കഴിഞ്ഞുള്ള ഈ എഴുത്ത് നല്ല ഒഴുക്കുണ്ട്...അഭിനന്ദനങ്ങള്‍.

    ReplyDelete
  29. കഥ ഇഷ്ട്മായി കേട്ടോ....നേനക്കുട്ടി...
    അഭിനന്ദനങ്ങള്‍.

    ReplyDelete
  30. പരൂക്ഷ കഴിഞ്ഞല്ലേ ..?!! അപ്പൊ ഇവിടെയൊക്കെ തന്നെ കാണും സജീവമായിട്ടു !! ആശംസകള്‍

    ReplyDelete
  31. നന്നായിട്ടുണ്ട് ആശംസകള്‍........

    ReplyDelete
  32. ഇത്തവണത്തെ “ഇര” അനിയത്തിയാണല്ലെ. ഏതായാലും നന്നായെഴുതി.

    ReplyDelete
  33. കുട്ടികഥ വായിച്ചപ്പോള്‍ എന്‍റെ മക്കളുടെ കളികളും ഓര്മ വന്നു. ...കലക്കന്‍ കഥ...മക്കള്‍ക്ക്‌ വായിച്ചു കൊടുക്കാം..

    മ്യാവൂ..ഈ പോസ്റ്റിട്ടതിന്റെ പേരില്‍ ചുന്ന നഹനയുടെ വാലില്‍ പിടിച്ചു വലിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പകല്‍ സമയങ്ങളില്‍ ഒളിച്ചും പാത്തും ഒതുങ്ങിക്കോ

    ReplyDelete
  34. ചുന്നക്കുട്ടിക്കു ഒരു നുള്ള്..
    നേനക്ക് പിച്ച്,,
    ടിന്റുമോനും ഉണ്ണിക്കുട്ടനുകൂടി രണ്ട് നുള്ള്.
    രണ്ടു പിച്ച്..
    പോരെ..അസ്സലായിട്ടുണ്ട് കേട്ടോ.
    ബ്ലോഗും ആകെ അണിഞ്ഞൊരുങ്ങിയ മട്ടാണല്ലോ..
    ഭാവുകങ്ങള്‍...

    ReplyDelete
  35. നേന. വളരെ നന്നായിരിക്കുന്നു കേട്ടോ ഈ എഴുത്ത്. ഈ പൂച്ചക്കഥ ഞാനങ്ങിനെ നിര്‍ത്താതെ വായിച്ചു പോയി. ഇഷ്ടമായി. ഇരുത്തി വായിപ്പിക്കുന്ന നല്ല ശൈലി. ഭാവിയില്‍ ഒരു നല്ല എഴുത്ത് കാരി ആവട്ടെ.

    ReplyDelete
  36. പൂച്ചക്കഥ 'പുലിക്കഥ'!
    വളരെ നന്നായി എഴുതി

    ReplyDelete
  37. അപ്പോ അവാർഡിന് പരിഗണിച്ച വിവരം അറിയിക്കുന്നു (പത്രക്കാർക്കും ടിവിക്കാർക്കുമൊന്നും ഇപ്പോൾ അഭിമുഖം കൊടുക്കല്ലെ..ഹി..ഹി )

    നന്നായി എഴുതി. നല്ല ശൈലിയിൽ തന്നെ...
    പിന്നെ പൂച്ചകുട്ടിയെ പന്തു തട്ടുന്ന ആവിക്രതി കുട്ടിയില്ലെ ..മുന്ന! അവൾക്കെന്റെ വക ഒരു നുള്ള് കൊടുത്തേര്.... (വേണ്ടാട്ടൊ)

    എല്ലാ ആശംസകളും

    ReplyDelete
  38. നന്നായിരിക്കുന്നു...

    ReplyDelete
  39. എന്തായാലും എഴുത്ത് പരീക്ഷയിൽ നേനകുട്ടിക്ക് തന്നെ ഡിസ്റ്റിൺഗ്ഷൺ..!

    ReplyDelete
  40. ഇഷ്ടപ്പെട്ടു.
    ഫലിതത്തിനു വേണ്ടിയുള്ള അമിതമായ അഭ്യാസപ്രകടനങ്ങള്‍ ഒന്നുമില്ലാതെ ഒതുക്കിയെഴുതിയത് പോസ്റ്റിനെ ഹൃദ്യമാക്കി.ചിത്രങ്ങള്‍ അതിനെ ആകര്‍ഷകവുമാക്കി.അഭിനന്ദനങ്ങള്‍.

    ReplyDelete
  41. എന്റെ കാന്താരിപ്പെണ്ണ് തിരിച്ചു വന്നോ .. ചുന്നക്കുട്ടിയുടെ പൂച്ചക്കഥ സംഭവം ഒരുപാട് ഇഷ്ടമായി .. പാവം HDFC ബാങ്ക് മാനേജര്‍ കാര്യം നടക്കാനായി പൂച്ചക്കഥ വരെ കേള്‍ക്കേണ്ടി വന്നു .. ആ ഭാഗം വായിച്ചപ്പോഴാണ് ഞാന്‍ ഏറെ ചിരിച്ചത് .. എന്റെ പാവം അച്ഛനും ഒരു ബാങ്ക് മാനേജര്‍ ആണേ ..

    പിന്നേ ഒരു കാര്യം ..ഈ ടെമ്പ്ലേറ്റ് കാണാന്‍ ഭംഗി ഉണ്ടെങ്കിലും ലോഡ് ആവാന്‍ താമസം എടുക്കുന്നു .. ബ്ലോഗില്‍ ആദ്യമായി വരുന്നവര്‍ ഇത് ലോഡായി കഴിയുന്നത് വരെ കാത്ത് നിൽക്കണമെന്നില്ല ... പിന്നേ കൂടുതല്‍ ആളുകളും downloading limit ഉള്ള braodaband connection use ചെയ്യുന്നവര്‍ ആയിരിക്കും .. ഫസലുല്‍ ഇക്കാനോട് പറഞ്ഞു ഇതിലെ animations എങ്കിലും മാറ്റാന്‍ പറയണേ .. പിന്നെ കുട്ടി ബ്ലോഗുകള്‍ക്ക്‌ അനുയോജ്യമായ സിമ്പിള്‍ ടെമ്പ്ലേറ്റ്കള്‍ download ചെയ്യാന്‍ പറ്റിയ സൈറ്റുകള്‍ ധാരാളം ഉണ്ട് ... മോള്‍ ഫസലുല്‍ ഇക്കാനോട് പറഞ്ഞാല്‍ മതി ..
    മോളുടെ എഴുത്ത് എന്നത്തെയും പോലെ കലക്കി ..അടുത്ത പോസ്റ്റ്‌ താമസിപ്പിക്കണ്ട,vaccation അല്ലേ ....(ചുന്ന ക്കുട്ടിയുറെ പൂച്ചക്കഥ ഞാന്‍ കേട്ടില്ലല്ലോ എന്നോട് കൂടി പറയാന്‍ അവളോട്‌ ഒന്ന് പറയണേ)

    ReplyDelete
  42. chirippichu kalanjallo nenase
    superb!
    chunnakkuttiyeyum poochayeyum annaneyum ellaam ellam aduthu kanda arinja oru feel.. good one!!

    ReplyDelete
  43. എന്‍റെ പ്രിയപ്പെട്ടവരെ ..ഇവിടെ ഇതുവരെ കണ്ട അറുപത്തി എട്ടു അഭിപ്രായങ്ങളും ഞാന്‍ വായിച്ചു , ഓരോരുത്തര്‍ക്കായി പ്രത്യേകം സ്നേഹവും സന്തോഷവും എനിക്ക് അറിയിക്കനമെന്നുന്ടെങ്കിലും നെറ്റില്‍ എനിക്കുള്ള സമയം വളരെ കുറവാണ് , കൂടുതല്‍ സമയം ഇവിടെ ഇരുന്നാല്‍ അത് എന്‍റെ പഠനത്തെ ബാധിക്കും എന്നതുകൊണ്ടാണ് എന്‍റെ പെരന്‍സ്‌ കരുതല്‍ എടുക്കുന്നത് എന്നും എനിക്കറിയാം അത് കൊണ്ട് തന്നെ ഞാന്‍ അതിനു ശ്രമിക്കാറില്ല , ഞാന്‍ പറയുന്നത് എന്നെ സ്നേഹിക്കുന്നവര്‍ക്ക് മനസ്സിലാകുമെന്ന് എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് , എല്ലാ ആശംസകള്‍ക്കും എന്‍റെ മനസ്സുതുറന്ന നന്ദിയും സ്നേഹവും ഓരോരുത്തരെയും അറിയിക്കട്ടെ ..എന്‍റെ വിഷമം മനസ്സിലാക്കി എന്‍റെ ഈ സേഹം സ്വീകരിക്കണമെന്നും കൂടുതല്‍ ഇവിടെ നിങ്ങളോടൊപ്പം കഴിയാന്‍ പറ്റാത്തതില്‍ ക്ഷമിക്കണം എന്നും അപേക്ഷിക്കുന്നു ..ഒരുപാട് ഇഷ്ടത്തോടെ -സ്വന്തം -നേന.

    ReplyDelete
  44. സുഗീഷ്ചേട്ടാ ..ആദ്യമായി വന്നതിലും അഭിപ്രായത്തിലും സന്തോഷം.
    രമേഷേട്ടാ..കുഞാക്കാ ..പ്രത്യേകിച്ച് പറയണോ !
    ചന്തു അങ്കിള്‍ ചുന്ന ഇതുവരെ വിളിച്ചില്ലേ ? നമ്പര്‍ ഞാന്‍ കൊടുതിരുന്നല്ലോ !
    ലക് സ്നേഹംസ്‌...
    കൊമ്പന്‍ക്കാ ..ഹോ ഹോ ഹോ ..
    അസീസ്ക്കാ, ജഫുക്കാ, ശബീര്‍ക്കാ ..വളരെ സന്തോഷം.
    ബെന്ചാലി അങ്കിള്‍ , പെട്ടക്കാരന്‍ അങ്കിള്‍ , നൌശുക്കാ..
    വീണ്ടും കണ്ടതില്‍ ബഹുത് ശുക്രിയാ..
    സ്നേഹതീരം, കുറ്റൂരി..ചിപ്പിയിലേക്ക് സ്വാഗതം ,നന്ദി .

    ReplyDelete
  45. ഉസ്മാന്ക്കാ .ചുന്ന ഇപ്പോഴാണ് ഫോട്ടോ കണ്ടത് ,ഇപ്പോള്‍ എന്റെ മുടി പിടിച്ചു വലിക്കാന്‍ നടക്കുകയാണ്.
    കനല്‍ , ഷാജുചെട്ടാ ..അഭിക്കാ..സന്തോഷം .
    മിനിയാന്റി കഥകള്‍ ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്നു ..
    കുട്ടിക്കാ ..റാംജി അങ്കിള്‍ , അഞ്ചുചേച്ചി ..പറഞ്ഞത് ഞാന്‍ ഫസലുല്‍ക്കാ എന്ന കുഞാക്കാട് പറയാം..
    കുട്ടിക്കാ ..കുളിപ്പിക്കല്‍ മാത്രമല്‍ പൌഡര്‍ കണ്മഷി പ്രയോഗങ്ങളും അതിനെ കിട്ടിയ സമയത്ത് ഉണ്ടായിരുന്നു.
    എന്റെ ലോകം..എക്സാം കഴിഞ്ഞു ..നന്നായി എഴുതിയിട്ടുണ്ട്.
    ജുവൈരിയതാതാ..എന്നെ ഇപ്പോഴും കാണാന്‍ വരുന്നതില്‍ വളരെ സന്തോഷം -ബുക്ക്‌ കിട്ടിയില്ല.

    ReplyDelete
  46. റാംജി അങ്കിള്‍ .സൈറ്റ്‌ ഞാന്‍ ശേരിയാക്കാം..കഥ ചുരുക്കി എഴുതിയതാണ്.ഒരു നോവലിനുള്ള വകുപ്പുണ്ട് ശെരിക്കും.
    തെളിനീര്‍...വളരെ സന്തോഷം.
    ഉപ്പാ കാക്ക ഒന്ന് ചെരിയുകയെ ഉള്ളൂ ..
    മാണിക്യം ആന്‍റി..അങ്ങനെതന്നെ ..ഞാനേറ്റു
    റാണിചേച്ചി ..പാവം ടിന്റു എങ്ങിനെ പോയി?
    മെന്‍ ഓഫ് വല്‍ക്..സന്തോഷം
    അരീക്കോടന്‍ അങ്കിള്‍ ബഹുത് ശുക്രിയാ ..
    ചെകുത്താന്റെ എന്നെ കുറിച്ചെഴുതിയ പോസ്റ്റ്‌ ഞാന്‍ കണ്ടുട്ടോ ചെകുത്താനെ
    ഇസ്ഹാക്ക്‌ക്കാ @ കുന്നക്കാട് സന്തോഷം
    ഉമേഷേട്ടാ ..ഇനി രണ്ടു മാസം ഇവിടെത്തന്നെ.
    മൊയ്തീന്‍ക്കാ ,,ശുക്രിയാ
    അടുത്ത ഇര മിക്കവാറും ഒരു പള്ളിക്കരക്കാരന്‍ അങ്കിള്‍ ആവും..
    മുടിക്കെട്ടില്‍ പിടുത്തം തുടങ്ങി ഐക്കരപ്പടിയന്‍ സലീംക്കാ.
    എക്സ് പ്രവാസി ആന്റി..എല്ലാം വരവ് വെച്ച്
    അക്ബര്‍ക്കാ..ഇസ്മയില്‍ക്ക..നിങ്ങളോടൊന്നും പ്രത്യേകം പറയേണ്ടല്ലോ..

    ReplyDelete
  47. കുഞ്ഞിക്കാ ..സന്തോഷം പറയേണ്ടതില്ലല്ലോ !ചുന്നാനെ നുള്ളാന്‍ ചെന്നാല്‍ എന്നെയും അവള്‍ തട്ടും.
    ഗോപി ചേട്ടാ സന്തോഷം -ച്പ്പിയില്ലേക്ക് സ്വാഗതം.
    മുരളിചെട്ടാ ..സ്വന്തം ചേട്ടന്മാരോടൊക്കെ എന്ത് നന്ദി പറയാന്‍ അല്ലെ!
    മുഹമ്മദ്‌ക്കാ ..എന്താ ഞാന്‍ പറയുക ? സന്തോഷം തന്നെ.
    കിങ്ങിണിചേച്ചീ ..നമ്പര്‍ തന്നാല്‍ ഞാന്‍ ചുന്നാനെകൊണ്ട് വിളിപ്പിച്ചോളം, സൈറ്റിന്റെ കാര്യം ശേരിയാക്കാം..
    കണ്ണേട്ടാ പ്രത്യേകം പറയണോ?

    ReplyDelete
  48. അപ്പൊ ലൈവായി.അല്ലേ.പരീക്ഷയൊക്കെ കലക്കിയോ? എഴുത്തു കൊള്ളാം. അണ്ണാനെ പൂച്ച പിടിച്ചില്ലേല്‍..കൊള്ളാം

    ReplyDelete
  49. ഇത് കൊള്ളാല്ലോ വീഡിയോണ്‍.. :):)

    ReplyDelete
  50. നന്നയി പറഞ്ഞു

    ReplyDelete
  51. ithu gollam kettoo.. valare nannayittundu... welll saiidd.. :)

    ReplyDelete
  52. ഇനി പാവം നേനാസിനെ പീഢിപ്പിക്കല്ലെ. സൈറ്റ് ലോഡ് കുറച്ചിട്ടുണ്ട്. വല്ലമാറ്റവും ഉണ്ടോ. അതോ..........

    ReplyDelete
  53. കുസുമംആന്‍റി..ഇനീ രണ്ടുമാസം ലൈവ്..ഉണ്ണിക്കുട്ടനും ടിന്റുമോനും ഇപ്പോള്‍ വല്യ കമ്പനിയാണ്.
    മനോജേട്ടാ ..എന്താണീ വീഡിയോണ്‍ ?
    സന്തോഷം കൂതറക്കാ..
    ...nEju...ചേട്ടാ ..താങ്ക്സ്
    കുഞാക്കാ ..ശെരിയായെന്നു തോനുന്നു.

    ReplyDelete
  54. നൌഷാദ്ക്കാ ..താങ്ക്സ്

    ReplyDelete
  55. പൂച്ച മാന്തി പുളു കഥ വായിച്ചു ...ഹി ഹി

    ReplyDelete
  56. കൊള്ളാം ട്ടോ.

    തിരക്കു കാരണം ബ്ലോഗ് വായന കുറവാണ് മോളേ

    ReplyDelete
  57. നേനക്കുട്ടീ, ആ സിദ്ധീക്ക പറഞ്ഞത് കേട്ടോ..
    "മോളെ നീ പരീക്ഷ എഴുതുകയായിരുന്നോ അതോ ! ഞാനൊന്നും പറയുന്നില്ല.."

    റിസല്‍ട്ട് ഒന്ന് വന്നോട്ടെ അല്ലേ, അപ്പോ അറിയാം നേന ആരാ മോള് എന്ന്.

    ഇനി ഞാന്‍ അനു ആന്റിയോട് എന്തെങ്കിലും പറയുമ്പോള്‍ “ചുന്നക്കുട്ടിയെ പൂച്ച മാന്തിയപോലെ” എന്ന് ഒരു പഴഞ്ചൊല്ല് അടിച്ചുവിടും. (ആ‍ന്റിയ്ക്ക് ഭയങ്കര അഹങ്കാരമാ ഒത്തിരി പഴഞ്ചൊല്ല് അറിയാമെന്ന് പറഞ്ഞ്)

    ഓഹോ, പറയാന്‍ മറന്നു, നല്ല രസായിരുന്നു വായിക്കാന്‍.

    ReplyDelete
  58. അപ്പോ നേനക്കുട്ടി ടീവിയിലെ ഇന്നസന്റിന്റെ വീഡിയോണ്‍ പരസ്യം കണ്ടിട്ടില്ല? വളരെ മോശം!

    ReplyDelete
  59. എങ്ങനെ ഉണ്ടായിരുന്നു നെനകുട്ടി പരീക്ഷ

    ReplyDelete
  60. പാവം ചുന്നക്കുട്ടി:(

    ReplyDelete
  61. ചുന്നക്കുട്ടിയുടെ കത്തിയെ പറഞ്ഞു പറഞ്ഞ് നേനക്കുട്ടിയും കത്തിയടിച്ചു അല്ലെ. നന്നായി പറഞ്ഞുകെട്ടോ..
    ആശംസകൾ!

    ReplyDelete
  62. ഡ്രീംചേട്ടാ ..ആക്കിയതാണല്ലേ?
    ശ്രീ ചേട്ടാ ..വന്നല്ലോ അതുമതി .
    അജിത് അങ്കിള്‍ ..ഉപ്പ റിസള്‍ട്ട് കണ്ടാല്‍ ഉപ്പ ഞെട്ടും
    കുട്ടിക്കാ ..അത് ഞാന്‍ ഓര്‍ത്തില്ല , പിന്നെ ടി വി കാണലോക്കെ വളരെ കുറവാ.
    അനിസ്ത്താ : കുഴപ്പമില്ല.
    താഹിര്‍ക്കാ .ഇത് അവള്‍ കേള്‍ക്കണ്ട, ഒരാള്‍ അത് പറഞ്ഞു കിട്ടാന്‍ കാത്തിരിക്കുകയാ ഒളാര്.
    അലിക്കാ ..കത്തിയായല്ലേ, സഹിക്കണംട്ടോ .
    കാര്‍ന്നോരെന്താ വ്യ്കിയെ? ഈ കാര്ന്നോമാരോക്കെ ഇപ്പോഴും ഇങ്ങിനെ തന്നെയാ..

    ReplyDelete
  63. നുള്ള്

    ReplyDelete
  64. സൂപ്പര്‍...!!!ചിപ്പി...പിന്നെ എന്റെ ബ്ലോഗിലേക്കും ഒന്ന് നോക്കണേ!!!

    ReplyDelete
  65. നന്നായി നേനാ..ചുന്നാടെ ഫോട്ടോ വളരെ ഇഷ്ടമായി

    ReplyDelete
  66. പൂച്ചമായാവിക്ക്, അല്ല ടിന്റു മായാവിക്ക് ഇരുട്ട് പേറ്റിയായിരിക്കു.
    സൂപ്പര്‍

    ReplyDelete
  67. nenakkutti enne oru shishyanaayi koottumo?...... please..........

    ReplyDelete
  68. ഹായ് നേന.. നന്നായിട്ടുണ്ട്. എനിക്ക് കഥയേക്കാള്‍ അധികം ഇഷ്ടമായത് ആ ചിത്രങ്ങള്‍ ആണ്. ആ പൂച്ചക്കുട്ടിയുടെയും, അണ്ണാരക്കണ്ണനെയും ഒക്കെ കാണാം നല്ല രസം.. :)

    ReplyDelete
  69. ഹേ കുഞ്ഞൂസ് എന്തൊക്കെയുണ്ട് പരീക്ഷ ഒക്കെ ആണോ ഡബിള്‍ ഒക്കെ ആണോ നന്നാകുന്നുണ്ട് കേട്ടാ ഈ എഴുത്ത്....ഇനി റിസള്‍ട്ട് വന്നാല്‍ ഒന്നൂടെ പോസ്ട്ടനേയ് ഉപ്പചിന്റെ ഞെട്ടല്‍...എന്തേ

    ReplyDelete
  70. അപ്പോ നല്ല പോസ്റ്റായിട്ടുണ്ടല്ലോ. മിടുക്കത്തിയാണു കേട്ടൊ.
    ഇനി രണ്ട് മാസം ഉണ്ടല്ലോ അവധി, പോരട്ടെ നല്ല നല്ല പോസ്റ്റുകൾ. വായിയ്ക്കാൻ റെഡി ആയി ഇരിയ്ക്കുന്നു.

    ചുന്നകുട്ടിയെ ഒത്തിരി ഇഷ്ടപ്പെട്ടു.

    ReplyDelete
  71. tongchen@seattle : യു എസ് എ യില്‍ നിന്നുള്ള ഈ ഗ്രീറ്റിങ്ങ്സ് വരവുവെച്ചു ..
    ഒന്നിനുംകൊള്ലാതവന്റെ നുള്ളും കിട്ടി
    ബ്ലോഗ് മോന്റെ ബ്ലോഗും നോക്കി
    ഇസ്മയില്‍ക്കാക്ക് ശുക്രിയാ
    ഫൌസിയതാതാ..സന്തോഷം ..
    രാജാവിന്റെ മകാ ..എന്റെ ശിഷ്യനാകാനാണോ ..അനുഭവിക്കും..

    ReplyDelete
  72. ഇംതിക്കാ : പരീക്ഷയില്‍ ഒരൊന്നൊന്നര വിജയം പ്രതീക്ഷിക്കുന്നു.
    ഇവിടെ കല്യാങ്ങളൊക്കെ ആയി ഭയങ്കര ബിസ്സിയാണ്.
    എച്ചുമുട്ടിചേച്ചി ചേച്ചീടെ പുതിയ പോസ്റ്റു ഇട്ടോ!ഞാന്‍ ഉടനെ ഇടും..

    ReplyDelete
  73. ശ്രീജിത് ചേട്ടാ : ബഹുത് ശുക്രിയാ...
    അഷറഫ്‌ക്കാ : വളരെ നന്ദി ..സന്തോഷം.

    ReplyDelete
  74. വായിച്ചു .ഇഷ്ടപ്പെട്ടു .
    പിന്നെ ബ്ലോഗ്‌ ഇപ്പോള്‍ കാണാന്‍ ഒരു രസവും ഇല്ല. വായിക്കാന്‍ അക്ഷരങ്ങള്‍ വളരെ ചെറുതാണ്. ആശംസകള്‍

    ReplyDelete
  75. ചുന്നക്കുട്ടിയെയും മായാവിയെയും വായിച്ചു. നല്ല രസത്തില്‍ വായിച്ചു തീര്‍ത്തുട്ടോ.
    അഭിനന്ദനങ്ങള്‍/
    ന്ടമ്മോ, 210 followers .
    ഭാഗ്യവതി. ഇനി ഞാനും നേന മോളുടെ ഫാന്‍ ആവാന്‍ പോവുകയോ.
    ഇത്ര followers ഉള്ള നേന മോളുടെ കൂട്ടുകാരന്‍ ആണെന്ന് പറയാല്ലോ.
    ഒത്തിരി ഒത്തിരി ആശംസകള്‍.

    ReplyDelete
  76. മോളുടെ ഈ അക്ഷര വിരുന്നു ഇഷ്ടമായി

    ഇനിയും എഴുതു പഠിപ്പുഴപ്പാതെ

    ReplyDelete
  77. അയ്യയ്യോ.. ബസ്സും ഫേസ്ബുക്കും ഒക്കെ ഇപ്പോ ഈ കഥയാണല്ലോ... ചുന്നയെ പുച്ച മാന്തിയ കഥ പോലെ ആകുമോ ഈ കഥയും...
    അഭിനന്ദനങ്ങള്‍..

    ReplyDelete
  78. ടോട്ടോചാന്റെ വക ഒരുപദേശം കൂടി..... ശരിക്കും ടോട്ടോചാന്‍ കിട്ടിയാല്‍ വായിക്കണേ.. എന്‍.ബി.ടി., കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയവര്‍ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൈബ്രറിയില്‍ തപ്പിയാല്‍ കിട്ടും...

    ReplyDelete
  79. ചുന്നക്കുട്ടിയെ ഇപ്പോഴാണ് വായിക്കുന്നത്, വൈകിയതില്‍ ക്ഷമിക്കു ട്ടോ നെനാസേ ....... വളരെ രസകരമായി എഴുതിയിരിക്കുന്നു. അവധിക്കാലം ആനന്ദകരമാവട്ടെ.... ഒപ്പം എഴുത്തും വായനയും തുടരണം കേട്ടോ...

    ReplyDelete
  80. നേന മോളേ പരിചയമുണ്ടോ ഈ ഇക്കയെ, കൂട്ടംസൈറ്റിൽ എത്തിയ അന്നു അതിലെ മെയിൻ ഡിസ്ക്കിൽ ഒരു കമന്റ് ഇട്ടിരുന്നു, നേനയുടെ ഫോട്ടൊ വെച്ച് കൊണ്ട് ഈ കൊച്ച് എഴുത്ത് കാരിയെ പ്രോത്സാഹിപ്പിക്കുക എന്ന് പറഞ്ഞ് അതിന്ന് നേന മോൾ നന്ദിയറിയിച്ചെനിക്കൊരു കമന്റും ഇട്ടിരുന്നു, കൂട്ടത്തിൽ നിന്ന് തന്നെ നല്ലൊരു കൂട്ടുകാരെ കിട്ടിയിട്ടുണ്ടെന്ന് നെനയുടെ പേജിലോട്ട് വന്നപ്പോൾ ഈ ഇക്കാക്ക് മനസ്സിലയി, സന്തോഷം മോളേ ഞാൻ നേനയുടെ എല്ല ക്രതികളും വായിച്ച് കൂട്ടത്തിൽ കമന്റ് എഴുതാറൂണ്ട് ഇനിയും എഴുതുക ഇക്കയുടെയും അതിലുപരി എല്ലവരുടേയും പ്രോൾസാഹനം എന്നും ഉണ്ടാകും, നല്ലൊരു ദിവസം നേരുന്നു

    ReplyDelete
  81. നേന സിദ്ധീക്ക് എന്ന ഈ കൊച്ചൂ എഴുത്തു കാരിയെ നമ്മൾ പ്രോത്സാഹിപ്പിക്കുക

    * Posted by ഷംസുദ്ധീൻ പെരുംബട്ട on January 10, 2011 at 6:51pm in കഥ,കവിത,ലേഖനം
    * View Discussions

    കേരളത്തിലെ തൊഴിയുർ എന്ന ദേശത്തുള്ള 6 std വിദ്യാർത്ഥി ആയ ഈ കൊച്ചു എഴുത്തു കാരിയുടെ blog ലേക്കു ( http://cheppuu.blogspot.com) നമുക്കൊന്നു കണ്ണോടിച്ചു കൂടെ?????

    ReplyDelete
  82. നേനമോള്‍,എഴുത്ത് ഒന്നിനൊന്നു മെച്ചം.എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  83. മുമ്പ് ഇവിടെ വന്നിരുന്നു.
    ബ്ലോഗ് ഓപ്പണാകാന്‍ ടൈമെടുക്കുന്നത് കാരണം വായിക്കാതെ തിരിച്ച് പോയി...
    ഇപ്പോഴും ഇടക്കിടെ പ്രോബ്ലം കാണിക്കുന്നുണ്ട്.ഒരുപാട് തവണ റീഫ്രെഷ് ചെയ്തിട്ടാണിത് ഓപ്പണായത്.

    നേനാ...
    ചുന്നക്കുട്ടിയുടെ പൂച്ചമാന്തി കഥ(കത്തി) വായിച്ചു
    നീ ചുന്നക്കുട്ടിയേക്കാള്‍ വലിയ കത്തിയാണല്ലോ...?
    നന്നായി രസിച്ചു വായിച്ചൂട്ടോ...

    ReplyDelete
  84. Dear friend, Grace and Peace
    We would like to share with her sister, our Blog.
    Uplifting message for Soul.
    As I have always said: Learning from each other grow
    in the grace and knowledge.
    We are happy for your visit and further
    if we follow them.

    Josiel Days
    Uplifting message for Soul
    http://goo.gl/ebnJf
    Rio de Janeiro

    ReplyDelete
  85. നേനക്കുട്ടീ, ഇതിപ്പോൾ ആദ്യമായിട്ടാണ് ഇവിടെ. ഈ പൂച്ചക്കഥ ഇഷ്ടമായി. ഇതേപോലെആദ്യം ഒരു അണ്ണാനെ കിട്ടിയിട്ട് പൂച്ചയ്ക്ക് വേണ്ടി അതിനെ കളഞ്ഞ അനുഭവം ഓർമ വന്നു. വീണ്ടും വരാം.

    ReplyDelete
  86. ഇവിടെ ഇപ്പോഴും അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു ,എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി
    ടോംസ് ചേട്ടാ : ബ്ലോഗു തീം മൊത്തം മാറ്റിട്ടോ.

    ReplyDelete
  87. ജയെട്ടാ : വളരെ സന്തോഷം.
    സുല്‍ഫിക്കാ : ഇപ്പോള്‍ 257 പേരായി,
    സുല്ഫിക്കാടെ പോസ്റ്റുകള്‍ മിക്കതും ഞാന്‍ വായിച്ചിട്ടുണ്ട്
    കവിയൂര്‍ അങ്കിള്‍ : ഇവിടെ കണ്ടതില്‍ വളരെ സന്തോഷമുണ്ടേ.

    ReplyDelete
  88. ടോട്ടോചാന്‍ : ഞാന്‍ കണ്ടിരുന്നു ,വായിക്കാന്‍ പറ്റിയില്ല .നോക്കട്ടെ.
    കുഞ്ഞൂസ് ആന്റി: ആന്റി എന്റെ എല്ലാ പോസ്റ്റും വായിക്കുമെന്ന് എനിക്കറിയാം.വൈകിയാലും വേണ്ടില്ല ,ആന്റിയെ കണ്ടില്ലെങ്കില്‍ ഒരു കുറവ് ഫീല്‍ ചെയ്യും.
    രാജശ്രീ ആന്റി : വളരെ സന്തോഷവും നന്ദിയും.

    ReplyDelete
  89. ഷംസുക്കാ ; എങ്ങിനെ സന്തോഷവും നന്ദിയും അറിയിക്കണമെന്ന് അറിയില്ല.ഒരുപാട് ഇഷ്ടമായി ഇക്കാടെ വാക്കുകള്‍ .
    ഷാനവാസ്‌ അങ്കിള്‍ : അങ്കിളിന്റെ വരവുതന്നെ ഒരു അനുഗ്രഹമാണ്.സന്തോഷം.

    ReplyDelete
  90. റിയാസ്ക്കാ :ഇക്ക ഖത്തറില്‍ ആണല്ലേ ? ഉപ്പ പറഞ്ഞു ബ്ലോഗ്‌ മീറ്റില്‍ എന്നെ അന്വേഷിച്ച വിവരം, വളരെ സന്തോഷം ട്ടോ, കത്തിയാനോയെന്നു നേരിക്ക് കാണുമ്പോള്‍ മനസ്സിലാവും.
    ജോസില്‍ ചേട്ടാ : സന്തോഷം ,സൈറ്റ്‌ കണ്ടു.
    ശ്രീ ചേച്ചി : വളരെ നന്ദി ,സന്തോഷം.

    ReplyDelete
  91. സന്തോഷം തന്ഹായ് അണ്ണാ

    ReplyDelete
  92. This comment has been removed by the author.

    ReplyDelete
  93. നല്ല അവതരണം.. പൂച്ചക്കഥ ഇഷ്ടായി :) വായിക്കാന്‍ വൈകിപ്പോയി മോളെ
    , ഈ പൂച്ചകുഞ്ഞും അണ്ണാന്‍ കുഞ്ഞും ഇപ്പോളും ചുന്നയുടെ പെറ്റ്സ് അല്ലെ ? എല്ലാ ആശംസകളും

    ReplyDelete

ഇതുവരെ വന്നിട്ട് മിണ്ടാതെ പോവല്ലേ ..എന്തെങ്കിലും ഒന്ന് തന്നിട്ട് പോ..
ഒരു നുള്ളോ,പിച്ചോ,അല്ലെങ്കിലൊരു നല്ല വാക്കോ..പ്ലീസ് ..

LinkWithin

Related Posts Plugin for WordPress, Blogger...