Aug 16, 2016

ഒരു മോഡേണ്‍ നെടുവീര്‍പ്പ്.

( മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

മുറ്റവും തൊടിയും ഇന്റര്‍ ലോക്ക് ചെയ്ത്
നമുക്ക് കുഴിയാനകളെ ഗൂഗിളില്‍ നിന്നും
തോണ്ടിയെടുക്കാം..
നൂഡിൽസിന്റെ ഷേപ്പ് നോക്കി
വേരറ്റുപോയ മണ്ണിരകളെയോര്‍ത്ത്
നെടുവീര്‍പ്പിടാം ..
വണ്ണാത്തിപ്പുള്ളിന്റെ പാട്ട്
ഡോള്‍ബി സിസ്റ്റത്തില്‍ കേട്ടും
ചീവിടുകളുടെ ശബ്ദം കീബോര്‍ഡില്‍
വായിച്ചും നിര്‍വൃതിയടയാം..
ഡിജിറ്റല്‍ പൂമ്പാറ്റകളെയും
പ്ലാസ്റ്റിക് പൂക്കളുമുണ്ടാക്കി
വൈഫൈ വഴി പരാഗണം നടത്താം ..
പിന്നെ, വര്‍ഷംതോറും ഒരേ കുഴിയില്‍
മരത്തൈകള്‍ നടുന്ന ഫോട്ടോ
സോഷ്യല്‍മീഡിയകളില്‍ അപ്ലോഡ് ചെയ്ത്
പരിസ്ഥിതിദിനാഘോഷം കെങ്കേമമാക്കാം.

2 comments:

  1. ഇത് കണ്ടിട്ട് മിണ്ടാതെ പോകുന്നതെങ്ങനെ..സൂപ്പർ

    ReplyDelete
  2. മണ്ണും വിണ്ണും വെള്ളവും നമ്മൾ തന്നെ ഇല്ലാതാക്കുന്നതിൻ്റെ ആത്മരോഷം ഇതിനേക്കാൾ കടുപ്പിച്ച് എങ്ങനെ പറയും? തെളിമയുള്ള വരികൾ

    ReplyDelete

ഇതുവരെ വന്നിട്ട് മിണ്ടാതെ പോവല്ലേ ..എന്തെങ്കിലും ഒന്ന് തന്നിട്ട് പോ..
ഒരു നുള്ളോ,പിച്ചോ,അല്ലെങ്കിലൊരു നല്ല വാക്കോ..പ്ലീസ് ..

LinkWithin

Related Posts Plugin for WordPress, Blogger...