Aug 19, 2012

രണ്ട് പെരുന്നാളുകള്‍ക്കിടയില്‍ സംഭവിച്ചത് !

പെരുന്നാള്‍രാവല്ലേ എല്ലാ വര്‍ഷത്തേയും പോലെ കുറച്ചു മൈലാഞ്ചിയരച്ചു കയ്യിലിട്ടേക്കാമെന്നുകരുതി ചുന്നക്കുട്ടിയെയും പടിഞ്ഞാറേ വീട്ടിലെ ആച്ചിമോളേയും കൂട്ടി പുറത്തെക്കൊന്നിറങ്ങിയതെയുള്ളൂ..അത് കാത്തിരുന്നത് പോലെ  ഉടനെ വന്നു ഉമ്മച്ചിയുടെ പിന്‍വിളി..

"എടി നീയിപ്പോ ചെറിയ കുട്ടിയൊന്നുമല്ല...പഴയപോലെ മൈലാഞ്ചി പൊട്ടിക്കാനെന്നും പറഞ്ഞ് നാട് മുഴുവന്‍ തെണ്ടലൊന്നും ഇനി ശെരിയാവില്ല..അടങ്ങിയൊതുങ്ങി ഒരു ഭാഗത്തിരുന്നെ.."
അത് കേട്ടതോടെ അതുവരെ മനസ്സില്‍ കത്തിനിന്നിരുന്ന സര്‍വ്വ ഉത്സാഹങ്ങളും കെട്ടടങ്ങിയെങ്കിലും ആ ആത്ഞ്ഞ കേട്ട് അങ്ങനെ മിണ്ടാതിരിക്കാന്‍ നുമ്മടെ  സ്വഭാവം  വെച്ച് നമ്മക്കാവില്ലല്ലോ!
അപ്പൊ ചുന്നയും ആച്ചിയും ഫൌസിയും മറ്റും പോകുന്നതോ? ഒരു മറു ചോദ്യം കൊണ്ട് ഉമ്മച്ചിയെയൊന്നു മലര്‍ത്തിയടിക്കാന്‍ ശ്രമിച്ചുനോക്കിയതാണ് പക്ഷേ, പിടിച്ചതിലും വലുതായിരുന്നു മാളത്തിലെന്നു അതിനു കിട്ടിയ ഉമ്മച്ചീടെ റിപ്ലെയില്‍ നിന്ന് മനസ്സിലായി.
"നീ അവരെപ്പോലെ കുട്ടിയാണെന്നാ ഇപ്പോഴും വിചാരം? മര്യാദക്ക് ഞാന്‍ പറഞ്ഞത് അനുസരിച്ച് ആ ചൂലെടുത്ത്  അടുക്കളയും വാരാന്തയുമൊക്കെ ഒന്നടിച്ച്‌വാരിയിട് ..അത് കഴിഞ്ഞ് ആ പച്ചക്കറിയൊക്കെ ഒന്നരിഞ്ഞു വെക്ക്.. നിന്‍റെയൊരു മൈലാഞ്ചിയും  ഫേസ്ബുക്കും ഒലക്കേലെ ഒരു ബ്ലോഗും നീ കണ്ടോ എല്ലാം ഞാന്‍ അവസാനിപ്പിക്കുന്നുണ്ട്.."
ഇത്തരം ആത്ഞ്ഞകളും  ഭീഷണികളും  കേള്‍ക്കാന്‍ തുടങ്ങിയിട്ടിപ്പോള്‍ അഞ്ചെട്ടു മാസമായി ,കഴിഞ്ഞ പെരുന്നാള് വരെ ഈ വക യാതൊരു കുഴപ്പവും ഇല്ലായിരുന്നു. തള്ളേ ..കലിപ്പുകള് തീരണില്ല കേട്ടാ .
കഴിഞ്ഞകൊല്ലം വരെയുള്ള പെരുന്നാളുകള്‍ എനിക്ക്  ആഹ്ലാദത്തിന്റെയും ഉത്സാഹത്തിന്റെയും നാളുകളായിരുന്നു. പെരുന്നാളുകള്‍മാത്രമല്ല ഓണവും വിഷുവും കൃസ്തുമസ്സും നബിദിനവും കുടുംബക്കാരുടെയും ബന്ധുക്കാരുടെയും കല്യാണങ്ങളും വിരുന്നുകളും ജന്മദിനങ്ങളും, പൂരങ്ങളും ചന്ദനക്കുടങ്ങളും എന്തിനേറെപറയുന്നു ഹര്‍ത്താലുകളും മറ്റു പൊതു അവധിദിനങ്ങള്‍പോലും ആഘോഷങ്ങളുടെ പൊടിപൂരമായിരുന്നു.
പെരുന്നാള്‍  പോലുള്ള പ്രധാന ആഘോഷങ്ങളിലെ പ്രധാനകാര്യപരിപാടി എന്നത് കുടുംബത്തിലെ എളുപ്പം മനസ്സലിയുന്ന ആരെയെങ്കിലും നന്നായി സോപ്പടിച്ച് ലേറ്റസ്റ്റ്‌ ഡ്രസ്സ്‌ ഒരെണ്ണം സംഘടിപ്പിക്കുക എന്നതാണ്, അതിന് മിക്കവാറും ഇരയാകാറുള്ളത് എന്റെ പ്രിയപ്പെട്ട മാമന്മാരോ  മാമിമാരോആണ് . ആ ഉദ്ദേശം ലക്ഷം കണ്ടാല്‍ അടുത്ത കലാപരിപാടി ആഘോഷത്തിന്റെ  തലേന്നത്തെ രാത്രി മൈലാഞ്ചി രാവാക്കലാണ്.  അതിന്നായി  ചുറ്റുപാടുകളില്‍  നിന്നുള്ള  മിക്കവാറും വീടുകളില്‍ നിന്നും  മൈലാഞ്ചി സംഘടിപ്പിക്കലും അത് അരച്ചെടുക്കലും പിന്നെതാത്തമാരോടും ഉണ്ണികളോടും കൂട്ടുകാരികളോടും കൂടി വട്ടം കൂടിയിരുന്ന് കൈവെള്ളകളില്‍ പല  പല ഡിസൈനുകളില്‍ അത് തേച്ച് പിടിപ്പിക്കലുമാണ് ,അതോടൊപ്പം  പൂത്തിരി ,കമ്പിത്തിരി  മത്താപ്പ്, വാണം, അമിട്ട് , മേശപ്പൂ  മാലപ്പടക്കം തുടങ്ങിയവയോട് കൂടിയ ചിന്ന  വെടിക്കെട്ടും കൂടിയാവുമ്പോള്‍  സംഭവം  ബഹുജോറായി , ആഘോഷദിനത്തില്‍ എന്തായാലും   സ്കൂള്‍ ഉണ്ടാവില്ല എന്നതിനാല്‍ തലേന്നത്തെ രാത്രികള്‍ മിക്കവാറും ശിവരാത്രികള്‍ ആകാറാണ്  പതിവ്. പകല്  സുഖമായി കിടന്നുറങ്ങാല്ലോ ! പിന്നെ അയല്‍ വീടുകളിലൊക്കെ പോയി എല്ലാവരെയും കണ്ടു വിശേഷങ്ങളൊക്കെ അന്യോന്യം കൈമാറി അങ്ങനെ ആര്‍ത്തുല്ലസിച്ചു നടക്കുന്ന സുഖമാണ്  ഇപ്പോള്‍ നഷ്ടപ്പെട്ടു പോയിരിക്കുന്നത്.
കഴിഞ്ഞ മാസത്തിലും  ഇതുപോലെ എന്നെ കിടുകിടെ ഞെട്ടിച്ച ഒരു സംഭവമുണ്ടായി, അവധി ദിവസങ്ങളില്‍ വീട്ടിലിരുന്നു ബോറടിക്കുമ്പോള്‍ വീടിനടുത്തുള്ള പാടവരമ്പിലൂടെ ഒരു കറക്കം പതിവുണ്ടായിരുന്നു. അവിടെ നടക്കുന്ന കൊയ്തോ ഞാറുനടീലോ കന്നുപൂട്ടോ മറ്റോ കണ്ട് നീണ്ടു പരന്നുകിടക്കുന്ന; കണ്ടാലും കണ്ടാലും മതിവരാത്ത പച്ചപ്പ് നിറഞ്ഞ വയലിന്റെ ഭംഗി ആസ്വദിച്ചു  നടക്കാന്‍ നല്ല രസമായിരുന്നു.കുറച്ചു ദിവസം മുമ്പ് അങ്ങനെ ഒന്ന് നടക്കാനിറങ്ങിയപ്പോഴാണ് ഞങ്ങടെ അയല്‍വീട്ടുകാരായ അയമുക്കായും കുഞ്ഞുക്കായും എന്നെ വഴക്ക് പറഞ്ഞു അവിടെനിന്നും ഓടിച്ചത്
"എന്താപ്പോ  ഇത് കഥ! നീ വല്യ പെണ്ണായില്ലേടീ..ഇനിപ്പോ ഒറ്റക്കും തെറ്റയ്ക്കും ഇങ്ങനെയൊന്നും ഇറങ്ങി നടക്കരുത് ..ഈ കാലം വല്ലാത്തൊരു കാലാണ് പെണ്ണേ..പോ ..പോ. വീട്ടീ പോടീ ..ഇനീ ഈ വഴിക്കൊന്നും കണ്ടു പോകരുത്.."
അവര് പറഞ്ഞ ആ വര്‍ത്താനം കേട്ട് ഞാന്‍ ശെരിക്കും ചമ്മി നാശകോശമായിപ്പോയി അത് കണ്ടും കേട്ടും  ചിരിക്കാന്‍ പാടത്തെ പണിക്കാരി പെണ്ണുങ്ങളും കൂടി കൂടിയപ്പോള്‍ നാണക്കേടിന്റെ കട്ടി പത്തിരട്ടിയായെന്ന് പറഞ്ഞാ മതിയല്ലോ.
അങ്ങനെ അത്തരം പരിപാടികള്‍ അതോടെ നിറുത്തി , വേണ്ടപ്പെട്ടവരുടെ വാക്ക് കേള്‍ക്കാത്തവളെന്ന പേര് കേള്‍പ്പിക്കരുതെല്ലോ! അദ്ദാണ്.
അപ്പൊ ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ് , രണ്ട് പെരുന്നാളുകള്‍ക്കിടയില്‍ സംഭവിച്ചത് ഇതൊക്കെയാണ്, അതുകൊണ്ട് ഇനിയിപ്പോ കാര്യമായി ഞമ്മള്‍ പുറത്തോട്ടുള്ള കറക്കമൊന്നും ഉണ്ടാവില്ല , ഇനിയങ്ങോട്ടുള്ള ആഘോഷങ്ങള്‍ക്കൊന്നും പഴയ ആ ഒരു സുഖവും ഉല്ലാസവും ആര്‍മ്മാദവും  ഉണ്ടാവില്ല എന്നൊരു തോന്നല്‍ , അതൊക്കെ ആലോചിക്കുമ്പോള്‍ മനസ്സില്‍ എന്തിനെന്നറിയാത്തൊരു നൊമ്പരം ഉറഞ്ഞുകൂടുന്നു. എന്നെന്നും ആ എട്ടും പന്ത്രണ്ടും വയസ്സിന്നിടയിലങ്ങനെ സ്റ്റക്കായി നിന്നാമതിയാരുന്നു , എവിടെയും എപ്പോഴും  പോകാനും എന്ത് ചെയ്യാനും സ്വാതന്ത്രമുള്ള  കുട്ടിക്കാലം ,അതുതന്നെയായിരുന്നു നല്ലത് , ഇപ്പോഴാണെങ്കില്‍എന്തിനും ഏതിനും വിലക്കാണ്,  അത് ചെയ്യരുത്, ഇത് പറയരുത്, അങ്ങോട്ട്‌ പോവരുത് ,ഇങ്ങോട്ട് നോക്കരുത് അങ്ങനെ അങ്ങനെ തൊട്ടതിനും പിടിച്ചതിനുമെല്ലാം നൂറുകണക്കിനാണ് ബ്ലോക്കുകള്‍ ,അക്കാര്യത്തിലാണെങ്കില്‍ എല്ലാ വേണ്ടപ്പെട്ടവരും ഒറ്റക്കെട്ടാണ് താനും,തമ്മില്‍ ഭേദം  തൊമ്മന്‍  എന്ന് പറഞ്ഞപോലെ  ഉപ്പച്ചി മാത്രമാണ്  അതില്‍ നിന്നും അല്‍പ്പം വേറിട്ട്‌ നില്‍ക്കുന്നത് , വിവരമില്ലാത്തോര്  എന്താണെന്ന് വെച്ചാ  പറഞ്ഞോട്ടെ  നീ മൈന്‍ഡ്  ചെയ്യണ്ട  എന്നാണ്  മൂപ്പരുടെ പക്ഷം, പക്ഷേ  അത് ഇനി ദൂരെ ഇരുന്നോണ്ട്  ചീത്ത പറയണ്ട  എന്ന വിചാരം കൊണ്ടാണോ ആവോ!  നാട്ടിലെത്തിയാല്‍ അറിയാം ശെരിക്കുള്ള കോലം ,  എന്റെ ഇപ്പോഴത്തെ  ടെന്‍ഷന്‍  അതല്ല  ഇനി ഉമ്മച്ചി പറഞ്ഞപോലെ ബ്ലോഗും ഫേസ്ബുക്കും കൂടി ഉപരോധത്തിന്‍റെ പട്ടികയില്‍ പെടുത്തിയാല്‍പിന്നെ എന്തുചെയ്യുമെന്ന മുടിഞ്ഞ ചിന്തയാണ്  മുഴുവന്‍ സമയവും , ആ..! നോക്കട്ടെ  ..നുമ്മടെ  ബുദ്ധിയില്‍ എന്തെങ്കിലും തെളിയാതിരിക്കില്ല ..ഹല്ല പിന്നെ .
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും  എങ്ങനെയൊക്കെ ബ്ലോക്കിയാലും  ഒരു വരവും കൂടി നുമ്മ വരേണ്ടി വരും ..കാരണം സൈനുവിന്റെ  കഥ ഏകദേശം പൂര്‍ത്തിയായിരിക്കുന്നു .അടുത്ത വരവ് അതുമായിട്ടു തന്നെ ..
എന്റെ  എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്നേഹം നിറഞ്ഞ  പെരുന്നാള്‍ ആശംസകളോടെ ഇതിവിടെ തല്‍ക്കാലം നിറുത്തുന്നു ..വീണ്ടും സന്ദിപ്പും വരെ  നന്ദ്രി , നമസ്ക്കാരം..എന്ന് നിങ്ങളുടെ സ്വന്തം നേന.

54 comments:

  1. സ്നേഹാശംസകൾ നേനാസേ..

    ഇനി ഈ പോസ്റ്റിനു മുൻപും പിൻപും എന്നാവുമോ ചിപ്പി അറിയപ്പെടുക.. :)

    *ആ ഉദ്ദേശം ലക്ഷം കണ്ടാല്‍ - ലക്ഷ്യം കണ്ടാൽ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കൊച്ചു കുട്ടിയാവുമ്പോള്‍ കൊച്ചു കുട്ടികളുടെ രസം..കുറച്ചൂടെ വല്യ കുട്ട്യവുമ്പോള്‍ കുറച്ചൂടെ വല്യ കുട്ടികളുടെ രസം....പിന്നേം വലുതാവുമ്പോള്‍ അതുപോലെയൊക്കെ ഉള്ളവരുടെ രസം....
    ഞാന്‍ ഇപ്പൊ ഇത്രയേ എത്തിയുള്ളൂ(അത് കൊണ്ട് അതിലും വലുതായാലുള്ള രസങ്ങളെ പറ്റി വല്യ പിടിയില്ല..എന്നാലും പ്രതീക്ഷയുണ്ട്..)..അപ്പൊ മനസ്സിലായത്‌ ഓരോ സമയത്തും ജീവിതം അതിന്റേതായ രസങ്ങളിലൂടെയാനെന്നാ നെന കുട്ടീ....
    അതോണ്ട് വിഷമിക്കേണ്ടാ ട്ടോ...പിന്നെ മോള്ക്കിപ്പോ "വല്യ കുട്ട്യായോ അതോ ചെറിയ കുട്ടി തന്നെയാണോ " എന്ന കണ്‍ഫ്യൂഷന്‍ കൊണ്ടുള്ള ചിന്ന പ്രശ്നമാ....അത് ശരിയാകും...കുറച്ചു ദിവസം കൂടെ കഴിഞ്ഞാല്‍...,...

    എന്തായാലും പോസ്റ്റ്‌ അടിപൊളി....മോളുടെ വാക്കുകളുടെ ഫ്രെമിംഗ് അതിലേറെ അടിപൊളി..ഉഗ്രന്‍..

    ReplyDelete
  4. അടര്‍ന്നു മാറാന്‍ പോകുന്ന ബാല്യകാലത്തിന്‍റെ നൊമ്പരമാണ് നെനയുടെ ഈ കഥ വായിച്ചപ്പോ എന്‍റെ മനസ്സില്‍ തോന്നിയത്. ചെറിയ പ്രായത്തില്‍ വീട്ടിലും പറമ്പിലും ഓടിക്കളിച്ചു നടന്നിരുന്ന കാലം വര്‍ഷങ്ങള്‍ കഴിഞ്ഞ് സ്വന്തം കുട്ടികളോടും പേരക്കുട്ടികളോടും ഓര്‍മ്മകള്‍ അയവിറക്കി പറഞ്ഞു കൊടുക്കുമ്പോള്‍, ആ ഓര്‍മകള്‍ക്ക് പഴയ കാലത്തെക്കാലും ഏറെ മാധുര്യം തോന്നും... ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ കുട്ടിക്കാലത്തെപ്പറ്റി മനസ്സില്‍ ഓര്‍ത്ത്‌ നെടുവീര്‍പ്പിടും... ഒരു കൊച്ചു കുട്ടിയായി വീണ്ടും മാറിയിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിക്കും... എന്നിരുന്നാലും ഒന്നോര്‍ക്കുക... ശരീരം വളര്‍ന്നാലും മനസ്സില്‍ എന്നും ചെറുപ്പം സൂക്ഷിക്കണം..... കുപ്പിവളയുടെ കിലുക്കവും മൈലാഞ്ചിയുടെ മൊഞ്ചും മനസ്സില്‍ എന്നും ഉണ്ടാവണം... ഇനിയങ്ങോട്ടുള്ള ആഘോഷങ്ങള്‍ക്കും പഴയ ആ ഒരു സുഖവും ഉല്ലാസവും ആര്‍മ്മാദവും ഉണ്ടാവും എന്ന് മനസ്സില്‍ സ്വയം ഉറപ്പിക്കണം... പ്രായമേറെ ആയാലും കുഞ്ഞു മനസ്സിന്‍റെ നൈര്‍മല്യത്തോടെയുള്ള ഈ എഴുത്ത് തുടരണം... കാരണം... ഞങ്ങളൊക്കെ കാത്തിരിക്കുകയാണ് നെനയുടെ കഥകള്‍ക്ക് വേണ്ടി... എഴുതുമല്ലോ അല്ലെ..? ഭാവുകങ്ങള്‍... :)


    ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.... :)

    ReplyDelete

  5. ThnQ നേനമോളെ ,,യാതൊരുവിധ പ്രശ്നങ്ങളും സമ്മര്‍ദങ്ങളും ഇല്ലാതിരുന്ന ആ കുട്ടിക്കാലത്തേക്ക് ഒന്ന് പോയി വന്നു ,,,,,,,

    ReplyDelete
  6. അതു പിന്നെ എന്നും കൊചായിട്ടിരിക്കാന്‍ പറ്റുവോ..... ഏതായാലും കഥക്കായി കാത്തിരിക്കുന്നു...

    ReplyDelete
  7. പെരുന്നാൾ ആശംസകൾ

    ReplyDelete
  8. പതിവുപോലെ കളിയും കാര്യവും മനോഹരമായി പറഞ്ഞു.ഈദ് ആശംസകളോടെ...

    ReplyDelete
  9. വലുതാവുന്നതിലും രസമുണ്ട് നേനക്കുട്ടീ.... :)

    ഈദ് ആശംസകളോടെ...

    ReplyDelete
  10. നേനാ...
    ബ്ലോഗ് ബ്ലോക്കാക്കിയാല്‍ ഉമ്മ ബ്ലാക്ക് ലിസ്റ്റിലാവും എന്ന് മുന്നറിയിപ്പ് കൊടുത്തേക്കുക.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. കണ്ണന്‍ | Kannan : കണ്ണേട്ടാ സന്തോഷം തന്നെ.
    doll : കൊച്ചു കുട്ടിയാവുമ്പോള്‍ കൊച്ചു കുട്ടികളുടെ രസം..കുറച്ചൂടെ വല്യ കുട്ട്യവുമ്പോള്‍ കുറച്ചൂടെ വല്യ കുട്ടികളുടെ രസം....പിന്നേം വലുതാവുമ്പോള്‍ അതുപോലെയൊക്കെ ഉള്ളവരുടെ രസം....
    ഹും ..ഞാനൊന്ന് നോക്കട്ടെ ഈ രസങ്ങളൊക്കെ ശേരിയാണോന്ന്.
    dinesh cr : അത് നന്നായി ദിനെശേട്ടാ ,സന്തോഷം.

    ReplyDelete
  13. കണ്ണൻ : സന്തോഷം കണ്ണേട്ടാ .
    sneeshtom : സന്തോഷം തന്നെ സനീഷേട്ടാ.
    mini//മിനി: ആന്റി സന്തോഷം പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  14. Areekkodan | അരീക്കോടന്‍ : ഇതുതന്നെ കാണിച്ചു കൊടുത്തോളാം അങ്കിള്‍ വളരെ സന്തോഷം, പെരുന്നാള്‍ ആശംസകള്‍
    ഹൈന : താത്താ സ്നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  15. അരുതുകളുടെ ചങ്ങലകൾ.......നേനക്കുട്ടി കേമായിട്ടെഴുതി.

    അപ്പോ നല്ല ബെസ്റ്റ് ഒരു പെരുന്നാളാവട്ടെ...

    ReplyDelete
  16. ഓരോന്നിനും ഓരോ സമയമുണ്ട് മോളൂ..ഉമ്മച്ചി പറയുന്നതൊക്കെ കേട്ട് നല്ലകുട്ടിയായി നടക്കാന്‍ നോക്ക്..അതിന്നിടെല്‍ എന്നെ തൊമ്മിയും ആക്കിയല്ലേ !നടക്കട്ടെ ..

    ReplyDelete
  17. നേന മോളെ ഒരായിരം പെരുന്നാള്‍ ആശംസകള്‍ ..

    ReplyDelete
  18. കാലം പോയൊരു പോക്കെ..എന്റെ അനിയത്തിയും ഇന്നലെ മൈലാഞ്ചി എന്നും പറഞ്ഞു തെണ്ടലായിരുന്നു,,പിന്നെ അവള് വന്നത് രാത്രി 11 മണിക്കാ..പിന്നെങ്ങനെ ഉമ്മമാര് ചീത്ത പറയാതിരിക്കുമ്...പിന്നെ ഇത്രയും നല്ലൊരു ബ്ലൊഗ് ബ്ലൊക്കിയാല് ഉമ്മക്കെതിരെ ബ്ലോഗെര്സ് സമരമ്...
    www.thasleemp.co.cc

    ReplyDelete
  19. ഓരോന്നു ബഡായി പറഞ്ഞു ഒരു പോസ്റ്റൊപ്പിക്കും എന്നിട്ടോ ചിപ്പിയില്‍ ബമ്പന്‍ പോസ്റ്റെന്നും പറഞ്ഞു നോട്ടീസുമിറക്കും.ഉമ്മ പറഞ്ഞ പോലെ കുറച്ചു അടുക്കള പണിയൊക്കെ പഠിക്കാന്‍ നോക്ക് എന്നിട്ട് വേണം ഒരു പുത്യാപ്ലനെ തിരയാന്‍....

    ReplyDelete
  20. ഭാഗ്യം ചെയ്ത വ്യക്തിയാ എന്റെ അനുജൻ സിദ്ധിക്ക് തൊഴിയൂർ...മകളുടെ പോസ്റ്റിൽ കമന്റിടുന്ന നല്ലൊരച്ഛൻ...അച്ഛനെപ്പറ്റി,പുകഴ്തിയും,രസഭാവത്തിൽ തമാശിച്ചും എഴുതുന്ന മകൾ..ജീവിതത്തിൽ അപൂർവ്വമായി കാണുന്ന ഒന്ന്... നേനക്കുട്ടി'പെണ്ണായെങ്കിലും'രണ്ട് പെരുന്നാളുകള്‍ക്കിടയില്‍ അത് സംഭവിച്ചാലും... ഞങ്ങൾക്ക് നേന കൊച്ച് കുട്ടിതന്നെയാ..വളർച്ചയെപ്പറ്റി ഈ മോൾ ബോധവതി ആയിരിക്കുന്നൂ..ഈ നല്ല എഴുത്തിന് നല്ല നമ്സ്കാരം.. മോൾ ഇപ്പോൾ നാട്ടിലാണോ? എന്റെ പെരുനാൾ,ഓണം ആശംസകൾ

    ReplyDelete
  21. ഈദ് മുബാറക് നേനക്കുട്ടീ.. മൈലാഞ്ചി റ്റ്യൂബ് കിട്ടാനുള്ളപ്പൊ എന്തിനാ ഈ പെടാപാട്..:)

    ReplyDelete
  22. നല്ല രസായിട്ട് പറഞ്ഞു പോയി.
    ബ്ലോഗും ഫേസ് ബുക്കും ബ്ലോക്ക് ചെയ്താല്‍ അതിനെതിരെ ഒരു വീട് ജോലിയൊന്നും ചെയ്യാതെ ഒരു ഹര്‍ത്താല്‍, ഒരു നിരാഹാര സത്യാഗ്രഹം (ഇത് നടക്കുമോ .?) എന്നിങ്ങനെയുള്ള സമരമുറകള്‍ ആലോചിക്കാം.

    വിശേഷങ്ങള്‍ പറഞ്ഞ ശൈലി ഇഷ്ടായി നേന

    ReplyDelete
  23. നന്നായിട്ട് എഴുതിയിട്ടുണ്ട്. നല്ല ശൈലി. തുടരുക :)

    ReplyDelete
  24. ആദ്യമായി നേന കുട്ടിക്കും ഈ ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്ക്കും എന്റെ ഈദ്‌ മുബാറക് .....
    ലേഖനം പതിവുപോലെ അസ്സലായിരിക്കുന്നു ഒട്ടും മുഷിപ്പില്ല ..

    നെനസേ ഉമ്മ ബ്ലോഗും ഫേസ് ബുക്കും ബ്ലോക്ക്‌ ചെയ്താല്‍ നമ്മള്‍ക്ക് ഒരു അനിശ്ചിത കാല ഹര്‍ത്താല്‍ സങ്കടിപ്പിക്കം ..... എന്താ :)

    *******************************************************


    പിന്നെ ഉമ്മയും നാട്ടുകാരും പറഞ്ഞതില്‍ കാര്യമുണ്ട് ....കേരളത്തില്‍ ജരമ്പ് രോഗികള്‍ ധാരാളം ഉള്ള സ്ഥലമാണ്‌ ..സുക്ഷിക്കുക ....

    സൈനുവിന്റെ കഥക്കായി കാത്തിരിക്കുന്നു ....

    ReplyDelete
  25. ആദ്യമായി നേന കുട്ടിക്കും ഈ ബ്ലോഗ്‌ സന്ദര്ശി ച്ച എല്ലാവര്ക്കും എന്റെ ഈദ്‌ മുബാറക് .....
    ലേഖനം പതിവുപോലെ അസ്സലായിരിക്കുന്നു ഒട്ടും മുഷിപ്പില്ല ..

    നെനസേ ഉമ്മ ബ്ലോഗും ഫേസ് ബുക്കും ബ്ലോക്ക്‌ ചെയ്താല്‍ നമ്മള്ക്ക്് ഒരു അനിശ്ചിത കാല ഹര്ത്താ ല്‍ സങ്കടിപ്പിക്കം ..... എന്താ :)

    *******************************************************


    പിന്നെ ഉമ്മയും നാട്ടുകാരും പറഞ്ഞതില്‍ കാര്യമുണ്ട് ....കേരളത്തില്‍ ജരമ്പ് രോഗികള്‍ ധാരാളം ഉള്ള സ്ഥലമാണ്‌ ..സുക്ഷിക്കുക ....

    സൈനുവിന്റെ കഥക്കായി കാത്തിരിക്കുന്നു ....

    ReplyDelete
  26. പെരുന്നാള്‍ ആശംസകള്‍ നേന കുട്ടീ.....അയ്യോ സോറീട്ടോ . ഇമ്മിണി വലിയ നേന കുട്ടീ..........

    ReplyDelete
  27. Echmukutty : ചേച്ചീ വളരെ സന്തോഷം തന്നെ, നാളെ എക്സാം തുടങ്ങുന്നു അതോണ്ട് ഇനി കുറച്ചു ദിവസം ഈ വഴിക്ക് ഉണ്ടാവില്ല -മുന്‍കൂറായി ഓണാശംസകള്‍.
    @ ഞാന്‍ ചുമ്മാ എഴുതുന്നതല്ലേ ഉപ്പച്ചീ.തോമ്മീടെ കാര്യം ഉപച്ചിതന്നെയല്ലേ ഇടയ്ക്കിടെ പറയാറുള്ളത്.
    ദൃശ്യ- INTIMATE STRANGER : സന്തോഷം ചേച്ചീ ,ഇവിടെത്തന്നെ ഉണ്ടല്ലേ!കുറെ നാളായല്ലോ കണ്ടിട്ട്.

    ReplyDelete
  28. »ThasleeM«♥™ミ★തസ് ലീം .പി★ミ: പിന്നെ പെണ്‍കുട്ടികള്‍ക്ക് മൈലാഞ്ചി ഇടണ്ടേ!പതിനോന്നൊക്കെ ഒരു മനിയാണോ ഇക്കാ.സമരം നമുക്ക് വേണ്ടിവരും.
    പിന്നെ www.thasleemp.co.cc ഞാന്‍ കണ്ടിരുന്നു, കമ്മന്റ് ചെയ്യാന്‍ പറ്റുന്നില്ല,ഈ co.cc ഗൂഗിള്‍ ബ്ലോക്ക്‌ ചെയ്യുന്നുണ്ട് ഇക്കാ -ശ്രദ്ധിക്കണം.
    കുട്ടിക്കാ: അടുക്കളപ്പണിയൊക്കെ എനിക്കറിയാം ഞാനുണ്ടാക്കുന്ന വിഭവങ്ങളെക്കുറിച്ചു പോസ്റ്റിട്ടിരുന്നത് കണ്ടില്ലേ? പിന്നെ കുറച്ചു തരികിടകള്‍ ഇല്ലാണ്ട് ഇക്കാലതെങ്ങനെ ജീവിച്ചു പോകും?

    ReplyDelete
  29. ചന്തു നായർ : സന്തോഷം അങ്കിള്‍ ,നാളെ എക്സാം തുടങ്ങുന്നു അതോണ്ട് ഇനി കുറച്ചു ദിവസം ഈ വഴിക്ക് ഉണ്ടാവില്ല ,അഡ്വാന്‍സായി അങ്കിളിനും കുടുംബത്തിനും ഓണാശംസകള്‍.
    Jefu Jailaf : സന്തോഷം ജെഫുക്കാ ,ട്യുബോക്കെ അതിലെ കെമിക്കല്‍സ്‌കയ്യിന് കേടാണ് ഇക്കാ അതോണ്ടാ.
    മന്‍സൂര്‍ ചെറുവാടി : ബഹുത് ശുക്രിയാ മന്‍സൂര്‍ക്കാ ,ഇക്കാടെ സെന്റര്‍ കോര്‍ട്ടില്‍ കമ്മന്റ് ഇടാന്‍ പറ്റുന്നില്ല ,എന്റെ സിസ്ടത്തിന്റെ പ്രശ്നമാവുമെന്നു തോന്നുന്നു.സമരം നടക്കുമോന്നു ചോദിച്ചാല്‍ നടത്തേണ്ടി വരും അത്രതന്നെ.

    ReplyDelete
  30. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete
  31. കഥപ്പച്ച : എന്നെ ആദ്യായാ ഒരാള്‍ താങ്കള്‍ എന്ന് വിളിക്കുന്നത്‌ -സന്തോഷം തന്നെ -ബ്ലോഗ്‌ നോക്കട്ടെ ട്ടാ.

    ReplyDelete
  32. അപ്പൊ അദ്ദാണ് രണ്ടു പെരുന്നാളുകള്‍ക്കിടയില്‍ സംഭവിച്ചത്..!
    നന്നായെഴുതി കേട്ടോ..

    ReplyDelete
  33. Saheela Nalakath : അതെന്നെ ഇത്താ.

    ReplyDelete
  34. നേനകുട്ടി, അല്ല നേനപ്പെണ്‍ണേ കുറച്ചു വൈകിപ്പോയി ഇത് വായിക്കാന്‍. പെരുന്നാളിന്‍റെ തിരക്കും മറ്റുമായിരുന്നു. എന്തായാലും നന്നായിരിക്കുന്നു എഴുത്ത്. ഇനി എത്ര വലുതായി എന്ന് ആണയിട്ടു പറഞ്ഞാലും ഈ ബൂലോകത്ത് ഈ നേനക്കുട്ടി ഒരു കുട്ടിതന്നെയാണ്. നമുക്കെല്ലാം അങ്ങിനെ മാത്രമേ ഈ മോളെ കാണാന്‍ കഴിയൂ. പെരുന്നാള്‍ ആശംസകള്‍ ഇനി നല്‍കുന്നില്ല, വലിയൊരു ഓണാശംസ നല്‍കാം.

    ReplyDelete
  35. അഷ്‌റഫ്‌ക്കാ : ഇനി എത്ര വലുതായി എന്ന് ആണയിട്ടു പറഞ്ഞാലും ഈ ബൂലോകത്ത് ഈ നേനക്കുട്ടി ഒരു കുട്ടിതന്നെയാണ്. നമുക്കെല്ലാം അങ്ങിനെ മാത്രമേ ഈ മോളെ കാണാന്‍ കഴിയൂ.
    ഇതാണ് ഇപ്പോഴത്തെ പ്രശ്നം പക്ഷെ ഇതാണ് എനിക്ക് ഇഷ്ടവും ട്ടോ.

    ReplyDelete
  36. മോളെ പെരുനാളാശംസകള്‍
    നന്നയിട്ടെഴുതി

    ReplyDelete
  37. മനോഹരം :)
    ഓണാശംസകള്‍

    ReplyDelete
  38. ഗോപന്‍ ചേട്ടാ : വളരെ സന്തോഷം . ഓണാശംസകള്‍
    നിധീഷേട്ടാ: ബഹുത് ശുക്രിയാ.

    ReplyDelete
  39. മോളേ ,ഉമ്മയും ഉപ്പയും മറ്റും അവരുടെ കരളുകളിലെ ഇന്നിന്റെ മുഖത്തെനോക്കിയാവും'അരുതുകള്‍'ഉരിയാടുന്നത്.വിലക്കുകള്‍ നിഷേധാല്‍മകമാവാതിരിക്കാന്‍ അവരും ശ്രദ്ധിക്കേണ്ടാതാണ്...ഈ നല്ല പോസ്റ്റിനു ആശംസകള്‍ ട്ടോ.നാഥന്‍ തുണക്കട്ടെ!!

    ReplyDelete
  40. “എന്നെ ആദ്യായാ ഒരാള്‍ താങ്കള്‍ എന്ന് വിളിക്കുന്നത്‌ -സന്തോഷം തന്നെ”

    നേനക്കുട്ടീ, ‘താങ്കളുടെ‘ ബ്ലോഗ് വായിച്ച് പെരുത്ത് സന്തോഷമായി
    മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്കയും ആദ്യം കയ്ക്കും, പിന്നീട് മധുരിയ്ക്കും എന്ന് ‘താങ്കള്‍‘ കേട്ടിട്ടില്ലേ. അതോണ്ട് നല്ല കുട്ടിയായിട്ട് ഉമ്മ പറയണതൊക്കെ കേട്ട് പരീക്ഷയൊക്കെ നന്നായി എഴുതി ഇടയ്ക്ക് നല്ല ബ്ലോഗ് പോസ്റ്റുകളൊക്കെയായി ദൈവാനുഗ്രഹത്തോടെ വളരാന്‍ ആശംസകള്‍

    ‘താങ്കളുടെ‘ സ്വന്തം അജിത്തങ്കിള്‍

    ReplyDelete
  41. നേനക്കുട്ടി ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് സങ്കടമായി എന്നാലും പറയട്ടെ 'അരുതുകള്‍' 'വിലക്കുകള്‍' 'വേലികള്‍' ഒക്കെ കുട്ടിയുടെ നല്ലതിന് വേണ്ടിയാണ്,സുരക്ഷക്ക് വേണ്ടിയാണ് ..
    പരീക്ഷയും ഓണാവധിയും നന്നായി എന്ന്‍ കരുതട്ടെ ‘പെരുന്നാൾ ആശംസകൾ & ഓണം ആശംസകൾ....”.

    ReplyDelete
  42. ഇരിമ്പിളം മുഹമ്മദ്‌കുട്ടിക്കാ :ഞാന്‍ ചുമ്മാ എഴുതിയതാണ് ഇക്കാ ,അവരൊക്കെ എന്റെ നന്മക്ക് വേണ്ടി പറയുന്നതാണെന്ന് എനിക്കറിയാം,ഇവിടെ കണ്ടതിലും അഭിപ്രായത്തിലും വളരെ സന്തോഷം.
    അജിത്ത്അങ്കിള്‍ : കണ്ടില്ലല്ലോന്നു വിചാരിച്ചതെയുള്ളൂ -ആളെത്തി - ഇപ്പൊ ഒരഞ്ചാറ് താങ്കള്‍ ഒന്നിച്ചു കേട്ടു -ഒരു പാട് സന്തോഷംട്ടോ.
    മാണിക്യംആന്‍റി :എന്റെ ഉപ്പചിയും ഉമ്മച്ചിയും മറ്റെല്ലാവരും വളരെ നല്ലവരാണ് ആന്‍റി എന്റെ ഒരാവശ്യവും ഇന്നുവരെ നടക്കാതിരുന്നിട്ടില്ല - കരുതലുകളെക്കുറിച്ച് എനിക്ക് മനസ്സിലാവുന്നതെയുള്ളൂ ,സന്തോഷം ഉണ്ട് ട്ടോ.

    ReplyDelete
  43. നെന മോളെ . ചില വിലക്കുകള്‍ പെണ്‍കുട്ടികള്‍ക്ക് ആവശ്യമാണ്‌. ഇപ്പോള്‍ നിങ്ങള്ക്ക് അത് മനസ്സിലാവില്ല. എനിക്ക് മൂന്നു പെണ്മക്കള്‍ ആണ്. ഞാനും ചില കാര്യങ്ങള്‍ അവര്‍ക്ക് വിലക്കാരുണ്ട്. അത് അവരോടുള്ള ദേഷ്യം കൊണ്ടല്ല. മരിച്ചു അവരെ കുറിച്ചുള്ള ആധി കൊണ്ടാണ്.
    എന്തായാലും എഴ്തും വായനയും മുടക്കരുത്. പിന്നെ പഠിത്തം. അത് ഒരിക്കലും ഉഴാപ്പരുത്. ഉമ്മയെയും, ഉപ്പയും അനുസരിച്ക്കുന്ന നല്ല മോളായി ജീവിക്കുക.

    ReplyDelete
  44. vaayikunadinu munpu thanne nenakuttye ishtapetoru thatha.....:)...all d best.....

    ReplyDelete
  45. ഈ പോക്ക് പോയാൽ ബ്ലോഗും, ഫേസ്ബുക്കും ഇന്റർനെറ്റുമെല്ലാം ഉപരോധ പട്ടികയിൽ സ്ഥാനം പിടിക്കും. പിടിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... :)))

    ആശംസകൾ

    ReplyDelete
  46. ബാവ രാമപുരം: ഞാന്‍ ചുമ്മാ അടിച്ചു വിടുന്നതല്ലേ ബാവക്കാ ..എല്ലാം നല്ലതിനാണെന്ന് എനിക്കറിയാം ഇവിടെ കണ്ടതിലും അഭിപ്രായത്തിലും വളരെ സന്തോഷം.
    shine shaheen :വളരെ സന്തോഷം ഇത്താ. വായിച്ചല്ലോ അല്ലെ ?
    അപ്പൊ നമ്മളെ ഇവിടെന്ന് തട്ടാനുള്ള പരിപാടിയാണല്ലേ മോഹിന്തുക്കാ ? ഈ ഉപരോധത്തിനു പിന്നില്‍ ശക്തമായൊരു ഗൂഡാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നമ്മക്ക് കാണാം - ജയ്‌ ചിപ്പി .

    ReplyDelete
  47. സന്തോഷം സുജിത്തെട്ടാ

    ReplyDelete
  48. all the best..... waiting for ur next edition......with love shaheen...

    ReplyDelete
  49. കണ്ടതില്‍ സന്തോഷം ജയരാജേട്ടാ, പോസ്റ്റ് നോക്കിക്കോളാം.

    ReplyDelete
  50. Nenamolu paranjathu pole ellam block cheythu alle......ippol

    ReplyDelete

ഇതുവരെ വന്നിട്ട് മിണ്ടാതെ പോവല്ലേ ..എന്തെങ്കിലും ഒന്ന് തന്നിട്ട് പോ..
ഒരു നുള്ളോ,പിച്ചോ,അല്ലെങ്കിലൊരു നല്ല വാക്കോ..പ്ലീസ് ..

LinkWithin

Related Posts Plugin for WordPress, Blogger...