ചട്ടിയും കലവും ആവുമ്പോള്‍
തട്ടിയെന്നും മുട്ടിയെന്നും വരാം
ചിലപ്പോഴൊന്നു പൊട്ടിയെന്നും.!
എന്നാലെന്നും പൊട്ടിക്കൊണ്ടിരുന്നാല്‍
കെട്യോന്‍റെ പെട്ടിക്കടി ചോരും..
ഒന്നും പൊട്ടാതെ നോക്കിയാലോ..
അയലത്തെ തട്ടാന് പണി കൂടും.
തട്ടിയെന്നും മുട്ടിയെന്നും വരാം
ചിലപ്പോഴൊന്നു പൊട്ടിയെന്നും.!
എന്നാലെന്നും പൊട്ടിക്കൊണ്ടിരുന്നാല്‍
കെട്യോന്‍റെ പെട്ടിക്കടി ചോരും..
ഒന്നും പൊട്ടാതെ നോക്കിയാലോ..
അയലത്തെ തട്ടാന് പണി കൂടും.
* * * * * *
ഉമ്മുമ്മാടെ ഇങ്ങിനെയുള്ള വര്‍ത്താനം കേള്‍ക്കാന്‍ എനിക്ക് വല്യ ഇഷ്ടമായിരുന്നു , ഇതുപോലെ ഒരു പത്തിരുപതെണ്ണം ഉമ്മ കുറിച്ച്
വെച്ചിട്ടുണ്ട്, ആവശ്യത്തിന് എടുത്തിവിടെ ഞാന്‍ പോസ്റ്റിക്കോളാം..
മാമീടെ മക്കള്‍ വിളിക്കുന്നത് കേട്ടാണ് ഉപ്പാടെ ഉമ്മാനെ ഞാനും ഉമ്മുമ്മ എന്ന് വിളിച്ചു ശീലിച്ചത് , സാധാരണ ഉമ്മാടെ ഉമ്മാനെ ഉമ്മുമ്മ അല്ലെങ്കില്‍ പെറ്റമ്മ എന്നും ഉപ്പാടെ ഉമ്മാനെ വല്യുമ്മ എന്നുമാണ് ഇവിടെ ഞങ്ങളുടെ കുടുംബത്തിലും നാട്ടിലുമൊക്കെ വിളിച്ചു പോരുന്നത്, അതൊക്കെ എന്തെങ്കിലുമാവട്ടെ, ഇവിടുത്തെ പ്രശ്നം അതൊന്നുമല്ല , ഇപ്പോഴിങ്ങിനെ ഓരോന്ന് പറഞ്ഞു തരാന്‍ എന്‍റെ ഉമ്മുമ്മ ഇല്ലല്ലോ എന്നോര്‍ത്താണ് എനിക്ക് സങ്കടം , നാല് കൊല്ലം മുമ്പ് ഹജ്ജിനു പോയതാണ് പ്രിയപ്പെട്ട ഞങ്ങളുടെ ഉമ്മുമ്മ , അന്ന് എനിക്ക് എട്ടും ചുന്നാക്ക് നാലും വയസ്സായിരുന്നു , ഞങ്ങളെ കെട്ടിപ്പിടിച്ചു ഉമ്മവെച്ച് ഹജ്ജിനു പോകുന്ന ഗ്രൂപ്പിന്‍റെ ബസ്സില്‍ എയര്‍ പോര്‍ട്ടിലേക്ക് കയറിപ്പോയ ഉമ്മുമ്മ അടുത്തുള്ളൊരു വളവു തിരിയും വരെ ബസ്സിലിരുന്നു കൈ വീശുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു , പക്ഷെ , അന്നത് ഉമ്മുമ്മാടെ അവസാന യാത്ര ആകുമെന്ന് ഒരിക്കലും കരുതിയതല്ല, മക്കയിലെത്തി വിളിക്കുമ്പോഴെല്ലാം എനിക്കും ചുന്നാക്കും ഉമ്മുമ്മാടെ ചക്കരയുമ്മ ഫോണ്‍ വഴി കിട്ടിയിരുന്നു.
അന്ന്, ജനുവരി ഏഴാം തീയതി എന്ന ആ ദിവസം, വലിയ പെരുന്നാള്‍ ആഘോഷത്തിന്‍റെ ബഹളങ്ങള്‍ക്കിടയിലേക്ക് ഒരു ഇടിത്തീ പോലെയാണ് ആ ഫോണ്‍ കോള്‍ മക്കയില്‍ നിന്നും എത്തിയത് , ഒരു അസുഖവും ഇല്ലാതിരുന്ന ഉമ്മുമ്മ പെട്ടെന്ന് കുഴഞ്ഞു വീണു മരിച്ചെന്ന്.
വിവരം കേട്ടറിഞ്ഞ നാട്ടുകാരും കുടുംബക്കാരും ബന്ധുക്കളും ഒറ്റക്കും തെറ്റയ്ക്കും വന്നുകൊണ്ടിരുന്നു തോരാതെ കണ്ണീരു തൂകുന്ന മാമിയെയും ഇത്തമ്മാനെയും ഉമ്മാനെയും മറ്റും വന്നവരെല്ലാം ആശ്വാസ വാക്കുകള്‍ പറഞ്ഞു സമാധാനിപ്പിച്ചുകൊണ്ടിരുന്നു, പക്ഷെ കുട്ടികളായതുകൊണ്ടാണോ എന്തോ ഞങ്ങളോട് ആരും ഒന്നും പറഞ്ഞില്ല..
അതൊരു പുണ്യ മരണമായതിനാല്‍ മക്കത്തുതന്നെ കബറടക്കം നടത്തുകയായിരുന്നു .
ആ ദിവസങ്ങളിലെ മനോവേദനയും വിഷമവും എങ്ങിനെ പറഞ്ഞറിയിക്കുമെന്നു എനിക്കറിയില്ല , ഉമ്മ തല്ലാന്‍ വരുമ്പോള്‍ ഇടയില്‍ കേറി തടസ്സം നില്‍ക്കാന്‍ , വാശിപിടിക്കുമ്പോള്‍ ഉപദേശങ്ങള്‍ നല്‍കി അത് മാറ്റാന്‍ , കഥകള്‍ പറഞ്ഞു തന്ന് ചോറൂട്ടാന്‍.., നാടന്‍ പാട്ടുകള്‍ പാടി താലോലിച്ച് ഉറക്കാന്‍..ഇനി ഞങ്ങള്‍ക്ക് ഉമ്മുമ്മ ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ..ആ വിഷമം ഇരട്ടിയാവുന്നു .
അന്ന് ഉമ്മുമ്മയോടോപ്പം ഹജ്ജിനു പോയിരുന്ന വല്ലിപ്പയും പെറ്റുമ്മയും (എന്‍റെ ഉമ്മാടെ ഉപ്പയും ഉമ്മയും ) ഹജ്ജു കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ കൊണ്ടുവന്ന പെട്ടിയില്‍ മരിക്കുന്നതിനു മുമ്പ് ഉമ്മുമ്മ ഞങ്ങള്‍ക്കായി അവിടെ വാങ്ങി കരുതിവെച്ചിരുന്ന വളകളും മാലകളും മോതിരവും കുഞ്ഞു തട്ടങ്ങളും പിന്നെ ഉമ്മുമ്മാടെ മരുന്നും വസ്ത്രങ്ങളും മറ്റും കണ്ടപ്പോള്‍ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞുപോയി ഞാന്‍, അതുകണ്ട് എന്തിനെന്നറിയാതെചുന്നക്കുട്ടിയും.
ഇപ്പോള്‍ ഓരോ ഹജ്ജു പെരുന്നാള്‍ ദിനവും ഞങ്ങളെ സംബന്ധിച്ച് ഉമ്മുമ്മാടെ ഓര്‍മ്മകള്‍ പുതുക്കുന്ന ദിനമാണ് , അറബു മാസക്കണക്കില്‍ ഈ കൊല്ലം ആ ദിനം കഴിഞ്ഞെങ്കിലും ഇംഗ്ലീഷ് വര്‍ഷ പ്രകാരം അത് ജനുവരി ഏഴിനാണ്.
ഇടക്കൊന്നു എടുത്തു നോക്കാന്‍ ഒരു ഫോട്ടോ പോലും ഉമ്മുമ്മയുടെതായി ഇവിടെ കാണുന്നില്ല, ഫോട്ടോ എടുക്കുന്നതൊന്നും മൂപ്പത്യേര്‍ക്ക് ഇഷ്ട്മായിരുന്നില്ലെന്നാണ് മാമിയുടെ സഹീഹായ റിപ്പോര്‍ട്ട് , ഹജ്ജിനു പോകാന്‍ പാസ്പോര്‍ട്ടും പാസ്പോര്‍ട്ട് എടുക്കാന്‍ ഫോട്ടോയും ആവശ്യമായതുകൊണ്ട് മാത്രം അതിനു വേണ്ടി ഫോട്ടോ എടുത്തിരുന്നു, പക്ഷെ ,പാസ്പോര്‍ട്ട് മക്കയില്‍ പെട്ടതിനാല്‍ ആ വഴി മുട്ടി, അതെടുത്ത സ്റ്റുഡിയോയും പൂട്ടി.
പിന്നെ ഉമ്മുമ്മ അറിയാതെ എങ്ങിനെയോ ഒപ്പിച്ചെടുത്ത ഫോട്ടോകള്‍ കുറച്ചെണ്ണം എന്‍റെ ഇക്കപ്പാടെ കയ്യില്‍ ഉണ്ടത്രേ, മൂപ്പര്‍ അത് അബുദാബിയില്‍ കൊണ്ടു പോയിപൂട്ടി വെച്ചിരിക്കുകയാണ് പോലും.. ഇനി ഇക്കപ്പാനെ സോപ്പിട്ട് അതീന്നു രണ്ടെണ്ണം അടിച്ചു മാറ്റണം ,അങ്ങിനെ കിട്ടിയാല്‍ ഞാനിവിടെ പോസ്റ്റിടാം , ഉപ്പയാണെങ്കില്‍ ഫോട്ടോ എന്ന് വേണ്ട ഒരു കളക്ഷനിലും യാതൊരു താല്പര്യവും ഇല്ലാത്ത കൂട്ടത്തിലാണ് , മൂക്ക് മുട്ടെ തിന്നണം കൂര്‍ക്കോം വലിച്ചു അന്തം വിട്ടുറങ്ങണം എന്ന ചില മഹത്തായ കാര്യങ്ങളില്‍ മാത്രേ മൂപ്പര്‍ക്ക് താല്പര്യം ഉള്ളൂ ..ഉപ്പ ആയതോണ്ട് പൊക്കി പറയുകയാണെന്ന് കരുതരുത് ഇങ്ങിനെ ഒരു കുഴി മടിയനെ ഞാന്‍ ഈ ഒരു പ്രായതിന്നിടയില്‍ വേറെ കണ്ടിട്ടില്ല.
പുറം മുട്ടിക്കൊടുക്കാന്‍ ഒരാള്‍ ഉണ്ടെങ്കില്‍ മൂപ്പരങ്ങനെ എത്ര മണിക്കൂറ് വേണേലും സുഖിച്ചു കിടന്നോളും...എന്‍റെ റബ്ബേ, മനുഷ്യര്‍ക്ക് ഇങ്ങനെയും ഉണ്ടോ ഒരു ചൊറിപ്രാന്ത് എന്ന് ഉമ്മ ഇടയ്ക്കിടെ പിറുപിറുക്കുന്നത് കേള്‍ക്കാറുണ്ട് , പുറത്ത് കൊത്തിക്കിളച്ചു കൃഷി ഇറക്കിയാലും മൂപ്പര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാവുമെന്ന് തോന്നുന്നില്ല.. മോളെ അവിടെ മുട്ടടി ഇവിടെ ചൊറിയെടി എന്നൊക്കെ വായ്താരിയും പറഞ്ഞ് ഇഷ്ടനങ്ങിനെ പോത്തുപോലെ കിടക്കും , അതിന്നിടയില്‍ സിനിമ , ചോക്കലറ്റ്, ഐസ്ക്രീം തുടങ്ങിയ ഓഫറുകള്‍ പലതും ഉണ്ടാകുമെങ്കിലും ഒന്നുറങ്ങി എണീറ്റാല്‍ പിന്നെ മൂപ്പരീ വീട്ടുകാരനോ നാട്ടുകാരാനോ അല്ലാതാവുന്നതാണ് പതിവ്, അതിനെ കുറിച്ച് ചോദിച്ചാലോ ഞാനോ എപ്പോ പറഞ്ഞു എന്നൊരു മറു ചോദ്യമാണ് ഉണ്ടാവുക , ഈ ജന്മത്തില്‍ അങ്ങിനെ ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നുള്ള മട്ടാണ്..
ഉപ്പാടെ ഈ ഒരു അസുഖം കാരണം മൂപ്പന്‍ കിടക്കുകയാണെങ്കില്‍ ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും വെച്ചു മാറി നടക്കുകയെ ഉള്ളൂ.. എന്നാലും കൊല്ലത്തില്‍ ഒന്നോ രണ്ടോ മാസമല്ലേ ഉപ്പാനെ കാണാനും ആ തരികിടകള്‍ അനുഭവിക്കാനും കഴിയൂ എന്ന ആ വല്ലാത്ത ഓര്‍മ്മയില്‍ മനസ്സില്‍ തോന്നുന്ന എല്ലാ കുന്നായ്മകളും മഞ്ഞു പോലെ ഉരുകിപ്പോവും, പിന്നെ സിനിമയും വേണ്ട ചോക്കലേറ്റും വേണ്ടെന്ന മട്ടില്‍ ഞങ്ങള്‍ ആ പുറത്തു കയറി കുത്തിമറിഞ്ഞു മേയാറാണ് പതിവ്.. (ഉപ്പയും ഉമ്മയുമായി ഒരു പഴയ ഫോട്ടോ)

ഇത്തവണ ഉമ്മുമ്മയുടെ വിശേഷങ്ങളുമായി തുടങ്ങിയതിനാല്‍ ശുക്ക്രിയ രണ്ടാം എപ്പിസോഡ് ബാക്കിയായിതന്നെ കിടക്കുന്നു , അതുകൊണ്ട് കുറച്ചു പേര്‍ക്കെങ്കിലുംഇത്തവണ ശുക്രിയ പറഞ്ഞില്ലെങ്കില്‍ ഇങ്ങോട്ടാരും തിരിഞ്ഞു നോക്കിയില്ലെന്ന് വരും , ഇപ്പോള്‍ തന്നെ എന്‍റെ ബ്ലോഗില്‍ കാഴ്ചക്കാരും അഭിപ്രായവും കുറയുന്നത് കണ്ടു താത്തമാര്‍ പരസ്യമായും, ഉപ്പ രഹസ്യമായും സന്തോഷിക്കുന്നുണ്ടെന്ന് എനിക്കറിയാം..നേര് പറയണമെല്ലോ അക്കാര്യത്തില്‍ ഒരല്‍പം മനസ്സാക്ഷിയും വിഷമവും ഉള്ളത് അനസ്‌ക്കാക്ക് മാത്രമാണ് .
എന്‍റെ പ്രിയ മുത്തുകളെ , പഠിപ്പിന്നിടയില്‍ എനിക്ക് നെറ്റില്‍ കയറാന്‍ ഉമ്മ അനുവദിച്ചു തന്നിട്ടുള്ളത് ഡെയിലി അര മണിക്കൂറും പിന്നെ ശനിയും ഞായറും മറ്റു എക്സ്ട്രാ അവധി ദിനങ്ങളിലും രണ്ടോ മൂന്നോ മണിക്കൂറും വീതമാണ് , ഇതില്‍ നിന്നും ഒരു നീക്കു പോക്കിനും എന്‍റെ ഉമ്മ തയ്യാറല്ല , അനുവദിച്ച സമയത്തില്‍ നിന്നും ഒരു മിനുട്ട് കൂടുതല്‍ എടുത്താല്‍ അത് നോക്കി റിപ്പോര്‍ട്ട് ചെയ്യാനായി കയ്യിലൊരു എടുത്താല്‍ പൊന്താത്ത വാച്ചും കെട്ടി സി ഐ ഡി മൂസ്സിയെപോലെ ചുന്നക്കുട്ടി ഇവിടെത്തന്നെ ചുറ്റിപറ്റി ഉണ്ടാവും ,അതിനു അവള്‍ക്കു ഉമ്മ ഓഫര്‍ ചെയ്തിരിക്കുന്ന ഐസ്ക്രീമിലും മെച്ചപ്പെട്ട ഒരു ഓഫര്‍ കൊടുക്കാന്‍ ഒരു മൊട്ടുസൂചി വാങ്ങാന്‍ പോലും ഉമ്മയെ ആശ്രയിക്കേണ്ടി വരാറുള്ള എനിക്കാവില്ലെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ ! എങ്കിലും എനിക്ക് കിട്ടുന്ന ചോക്കളേറ്റും മറ്റു അല്ലറ ചില്ലറ സാധനങ്ങളും കൊടുത്തും , പിന്നെ യാര്‍ഡ്‌ലി സോപ്പ് തന്നെ പതപ്പിച്ചും അഞ്ചു പത്തു മിനിട്ടുകളൊക്കെ അഡ്ജസ്റ്റ് ചെയ്യിക്കാറുണ്ടെന്ന് മാത്രം. പക്ഷെ ,വല്യൊരു ഔദാര്യം ചെയ്തു തരുന്ന മട്ടിലുള്ള അപ്പോഴത്തെ ഓളാരുടെ ഒടുക്കത്തെ ഒരു ഭാവം , എന്റുമ്മോ അതാണ് തീരെ സഹിക്കാന്‍ പറ്റാത്തത് , പിന്നെ ആവശ്യം നമ്മുടേതായി പോയില്ലേ ! സഹിക്കുക തന്ന.. ഇന്നത്തെ ഡിമാണ്ട് ഈ പോസ്റ്റില്‍ ഓളാരുടെ ഒരു ഫോട്ടോ ചെര്‍ക്കണമെന്നതാണ് , അതുംസഹിച്ചു , അല്ലാതെന്തു ചെയ്യാന്‍ !
ഇനി ശുക്ക്രിയയിലേക്ക് കാലെടുത്തു വെക്കട്ടെ..
എന്‍റെ ആദ്യ പോസ്റ്റില്‍ ആദ്യ കമ്മന്റ് ഇട്ട മിസ്‌രിയ നിസാര്‍ ഇപ്പോള്‍ ഇടയ്ക്കിടെ ആ അവകാശവാദവുമായി വന്നു ശുക്രിയ ചോദിച്ചു തുടങ്ങിയിട്ട് കുറച്ചു നാളായി , ആ അവകാശം നിഷേധിക്കാനും പൊളിച്ചെഴുതാനും പറ്റാത്തത് ആയതിനാല്‍ ഒരു പതിനായിരം ശുക്രിയ അങ്ങോട്ടു കൊടുക്കുന്നു ...ഇതില്‍ ആയിരം ആ കമന്റിനു വരവ് വെച്ച് ബാക്കി ഇനി എഴുതാന്‍ പോകുന്നതിലേക്കുള്ള അഡ്വാന്‍സായി വെക്കുക .
കമന്റില്‍ രണ്ടാമന്‍ ശ്രീ അങ്കിള്‍ ആയിരുന്നു ,അടുത്തത് റാംജി അങ്കിളും ഞാന്‍ ഏതൊക്കെ ബ്ലോഗില്‍ കയറിയിട്ടുണ്ടോ അവിടെയൊക്കെ നിറസാനിധ്യമായി രണ്ടുപേരെയും കണ്ട് വരുന്നുണ്ട് , അതുകൊണ്ട് ഈ അങ്കിള്മാര്‍ക്കുള്ളത് കുറച്ചു കഴിഞ്ഞു ഒന്നിച്ചു തരാം ..
പിന്നെ മദീനയില്‍ നിന്നും ഫൈസുക്ക,നിശാസുരഭി ,സുഫ്സിക്കാ , അനൂപ്ക്ക ,ഹൈനക്കുട്ടി, വില്ലേജ് മെന്‍ , ഡോക്ട്ടര്‍ ആര്‍ കെ തിരൂര്‍ , ജിക്കുചേട്ടന്‍, പള്ളിക്കര അങ്കിള്‍ ,ഹരിയണ്ണന്‍, യാത്രികന്‍,നിഴല്‍ , റോസാപൂക്കള്‍ ,സ്വപ്നസഖി, രാജേട്ടന്‍,ജാസ്മിക്കുട്ടി,കാര്‍ന്നോര്‍, രാമൊഴി ,മാണിക്യം, തലയംബലത്ത്, വേണുഗോപാല്‍ ,നിഷാംക്ക, രാധിക നായര്‍ ,കിരണ്‍ ,അജിത് അങ്കിള്‍ ,അനീസ ആന്റി , ജുവൈരിയത്ത, പഥികന്‍, കച്ചരക്കോടന്‍, മുനീര്‍ക്കാ ,മത്താപ്പ്, ജയരാജ് അങ്കിള്‍ , ലച്ചു ചേച്ചി ,ഉണ്ണിചെട്ടന്‍, മൈ ഡ്രീംസ് ,മഹേഷ് അങ്കിള്‍ ,റഷീദ്‌ക്കാ ,സുരേഷ് പുഞ്ചയില്‍ അങ്കിള്‍ ,ഏവൂര്‍ ജയേട്ടന്‍, കൈതമുള്ള്, എന്‍റെ ഹബിക്ക , അന്‍സാരിക്ക , സുധീര്‍ അങ്കിള്‍ ,ഉമേഷ് ചേട്ടന്‍ ,മൊയ്തീന്‍ക്ക ,സുനില്‍ അങ്കിള്‍ , സമീര്‍ക്ക , മനോജ് ചേട്ടന്‍ ,സുലേഖ ,അഞ്ജു ആന്റി, എക്സ് പ്രവാസി , തബാറക്ക്ക്ക, ജുനൈത്ക്ക ,സലാംക്ക ,പ്രണവം രവി അങ്കിള്‍ ,ഭായ് ,മുസ്തുക്ക ,അഫ്സല്‍ക്ക, ജീവിചേട്ടന്‍, ജൈസണ്‍ അങ്കിള്‍ , മുഹമ്മദ് കുഞ്ഞിക്ക ,ബഷീര്‍ക്ക , അബ്ദുല്‍ കാദര്‍ക്ക , വല്യമ്മായി ,ഭൂതത്താന്‍ ,അശോക് അങ്കിള്‍ ,പ്രദീപ് അങ്കിള്‍ ..തുടങ്ങിയ എനിക്ക് ആശംസകളും ആശീര്‍വാദങ്ങളും നേര്‍ന്ന നൂറുകണക്കിന് പേര്‍..എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും ഇവിടെ കുറിക്കട്ടെ ..
എന്‍റെ എല്ലാ പോസ്റ്റുകളിലും വന്നു വളരെ വിശദമായ അഭിപ്രായങ്ങള്‍ പറഞ്ഞ് എനിക്ക് സ്നേഹവും ധൈര്യവും പകര്‍ന്നുതന്നു കൊണ്ടിരിക്കുന്ന സൌദിയിലെ ഹംസക്കാക്കും , മലപ്പുറത്തെ മുഹമ്മദ് കുട്ടിക്കാക്കും , ജിഷാദ്ക്കാക്കും , കുസുമാന്റിക്കും ,റിയാസിക്കാക്കും , പാവപ്പെട്ട അങ്കിളിനും ,കണ്ണൂരാനിക്കാക്കും അസീസ്ക്കാക്കും ബഷീര്‍ കുഞ്ഞിപ്പാക്കും,മുസ്തഫക്കാകും, മുരളീമുകുന്ദന്‍അങ്കിള്‍, തെച്ചിക്കോടന്‍അങ്കിള്‍, ഒഴാക്കാന്‍, സാദിക്കിക്ക, സുജിത്അങ്കിള്‍, ബിന്ദുആന്റി, മിനിചേച്ചി സാബിത്താത്ത, എച്ചുമുആന്റി, കുഞ്ഞൂസ്ആന്റി, സലാഹിക്ക, ടോംസ്അങ്കിള്‍ ,ഉമ്മു അമ്മാര്‍ ,സുല്‍ഫിക്കാ, കൊലുസ്ത്താ, നസീഫുക്കാ ,വീ കെ , മുക്താര്‍ക്ക, ഹാപ്പി ബാച്ചിലെര്‍സ്, അടൂര്‍ രമേശ് അങ്കിള്‍ ,നാമൂസ്ക്കാ , അക്ബര്‍ക്ക , ചെറുവാടി അങ്കിള്‍ ,ഇസ്മായില്‍ക്കമാര്‍ (തണല്‍, ചെമ്മാട് ) എന്നിവര്‍ക്കും പ്രത്യേക ശുക്രിയ പറയട്ടെ ..
കൂടാതെ പ്രത്യേകമായി വന്നു ആശംസിച്ചു പോയ പോയ നിരക്ഷരന്‍, ഫാസില്‍ക്ക, ജിക്കുമോന്‍ ,കുമാരേട്ടന്‍, ബഷീര്‍ക്ക വള്ളിക്കുന്ന് തുടങ്ങിയവര്‍ക്ക് സ്പെഷല്‍ ശുക്രിയ കൂടി പറയട്ടെ...ഇനി ഇതില്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ എനിക്ക് പൊറുത്തു തരണം ..അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും പ്രത്യേക ശുക്ക്രിയ ഔദ്യോകികമായി രേഖപ്പെടുത്തി കൊണ്ട്..ഈ എപ്പിസോടുകള്‍ക്ക് ഇവിടെ വിരാമമിടുന്നു ..വീണ്ടും സന്ധിപ്പും വരെ നെര്‍ഹള്ക്ക് നന്ദ്രി..

നേന കുട്ടീ പോസ്റ്റ് നന്നായി ഉമ്മുമ്മയെ വേദനയോടെ ഓര്‍ത്തുപോയി
ReplyDeleteഉപ്പയാണെങ്കില്‍ ഫോട്ടോ എന്ന് വേണ്ട ഒരു കളക്ഷനിലും യാതൊരു താല്പര്യവും ഇല്ലാത്ത കൂട്ടത്തിലാണ് , മൂക്ക് മുട്ടെ തിന്നണം കൂര്‍ക്കോം വലിച്ചു അന്തം വിട്ടുറങ്ങണം എന്ന ചില മഹത്തായ കാര്യങ്ങളില്‍ മാത്രേ മൂപ്പര്‍ക്ക് താല്പര്യം ഉള്ളൂ ..
ഇതെനിക്ക് ഇഷ്ട്ടായി ഉപ്പാക്ക് അങ്ങനെ വേണം
ഇങ്ങനേ നടന്നാല്‍ അങ്ങിനെയാകും ഹാ ...
ഓർമ്മകൾ നിറഞ്ഞ ഈ പോസ്റ്റ് വളരെ നന്നായിരിക്കുന്നു. ഇങ്ങനെയുള്ള ഉമ്മൂമ്മമാർ പറയുന്ന കഥകളാണ് എന്നെയും ഒരു ബ്ലോഗറാക്കിയത്.
ReplyDeleteNena, excellent, heart-melting. Your love towards your ummuma superbly depicted through beautiful and touching words.
ReplyDeleteകലക്കന്‍ പോസ്റ്റ് നെനക്കുട്ടി
ReplyDeleteപിന്നെ നിന്റെ കൊച്ചുവത്തമാനത്തിനിടയില്‍
ഉമ്മൂമ്മ ഒരു കണ്ണീരായി വന്നു
നൈനാസേ,ഇപ്പ്രാവശ്യം കരയിപ്പിച്ചല്ലോ...ഉപ്പാനെ കുഴിമടിയന്‍ എന്നൊന്നും പറയല്ലേ...? മോള്‍ ഉപ്പാക്ക് പുറം ചൊറിയുന്നത് എഴുതിയ വായിച്ചു അത്ഭുതപ്പെട്ടു..ഈ ഗള്‍ഫ് ഉപ്പാമാരോക്കെ ഇങ്ങനെയാ..പണ്ട് എനിക്കും,അനിയത്തിക്കും ഇതന്നെയായിരുന്നു പണി!
ReplyDeleteഉമ്മുമ്മയെ കുറിച്ചുള്ള പോസ്റ്റു നന്നായി.
ReplyDeleteഉമ്മ പറഞ്ഞപോലെ അധിക സമയം നെറ്റില്‍ കറങ്ങണ്ടാട്ടോ...മോള്‍ക്ക് പഠിക്കാനുള്ളതല്ലേ..
നമുക്ക് വെക്കേഷനു തകര്‍ക്കാമെന്നേ..
നെനക്കുട്ടി കണ്ണൂ നനയിച്ചുട്ടൊ.................എന്നാലും സ്നേഹം നിറഞ്ഞുനില്‍ക്കുന്ന എന്തും വായിക്കാന്‍ രസമാണ്..........എല്ലാ ആശംസകളും.
ReplyDeleteഅങ്ങിനെ ഉമ്മുമ്മ വഴി നല്ല ഒരു പോസ്റ്റ് കിട്ടി
ReplyDeleteഉമ്മുമ്മയുടെ ഓര്‍മ്മകള്‍ കണ്ണു നനയിക്കുന്നു....
ReplyDeleteശുക്രിയ സ്വീകരിച്ചിരിക്കുന്നു.
കണ്ണ് നനയിപ്പിച്ചു , ഉമ്മുമ്മയെക്കുറിച്ചുള്ള ഈ വരികള്‍.കൊച്ചുമിടുക്കിക്ക് അഭിനന്ദനങ്ങള്‍. പിന്നെ ഉമ്മുമ്മയെക്കുറിച്ച് മാത്രം എഴുതി ഈ പോസ്റ്റ് അവസാനിപ്പിക്കാമായിരുന്നു എന്നും തോന്നി..
ReplyDeleteഉമ്മൂമ്മയെ,കുറിച്ചും ഉപ്പയെ, കുറിച്ചും നന്നയി പറഞ്ഞിരിക്കുന്നു.അഭിനന്ദന്നങ്ങൾ
ReplyDeletenena moloo...ummammaye kurichulla ormmakal panku vecha nee ethra dhanyanu....."narante thathan sisuvanu nirnnayam" enna pazhaya kavitha sakalam ormma varunnoo....punyavathiyaya ummamma kochu makkaliloode jeevikkunnu.....
ReplyDeleteനല്ല എഴുത്ത് നേന മോളു, ശരിക്കും ടച്ചിംഗ്!
ReplyDeleteവളരെ നന്നായിരിക്കുന്നു....
ReplyDeleteഉമ്മുമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത് ഇഷ്ടമായി.
ReplyDeleteഇനിയും എഴുതുക.
അഭിനന്ദനങ്ങള്‍.
നേന മോളോട്.....
ReplyDeleteഉമ്മൂമ്മയുടെ മറക്കാത്ത ഓര്‍മ്മകളും....
എല്ലാവര്‍ക്കുമുള്ള ശുക്രിയയയുമൊക്കെയായി മോള്‍ ഒരു പാട് ടൈപ്പ് ചെയ്തു കൂട്ടി അല്ലെ.. എങ്ങനെ ഇത്രയും എഴുതുന്നു നൈന...
എനിക്ക് പോലും ഒരു പാര ടൈപ്പ് ചെയ്താല്‍ മടുക്കും....പിന്നെ സമയവും ഒരു പ്രോബ്ലാമാണ്... നന്നായി എഴുതി...വളരെ വളരെ നന്നായി.
പിന്നൊരു കാര്യം ഞമ്മക്ക് പുടിക്കാതൊരു കാര്യം മോള് പറഞ്ഞു .." പൈനായിരം " ശുക്രിയ തന്നു അതില്‍ നിന്നും ആയിരം എടുത്തു ബാകി ബാകിയുള്ള പോസ്റ്റുകളുടെ കമന്റിലേക്ക് വരവ് വെക്കണംന്നു.....ഞാനും അങ്ങനെ ചെയ്താലോ ഒരു കോടി ശുക്രിയ ഞാന്‍ തരുന്നു... ആയിരം വെച്ച് എടുതോണം ഓരോ പോസ്റ്റിനും .. എന്ത് പറേണു....വേണ്ടാട്ടോ ഞാന്‍ വരും വായിക്കും കമന്റ് ഇടും.....പിന്നൊരു ചെറിയൊരു വലിയ കാര്യം ആ ഒരു ഒരാളുടെ ഫോട്ടോ അല്ലെ ഈ പോസ്റ്റിന്റെ വര്‍ക്കത്ത് എന്നൊരു സംശയം....
ഉപ്പക്കിട്ടു വച്ച പാരേം കലക്കി.. ചുന്ന മോൾക്കിതിന്റെ കാര്യഗൌരവം ശരിക്കറിയാത്തതിനാൽ കുഴപ്പമുണ്ടാകില്ല. ഉമ്മുമ്മാക്കു വേണ്ടി ഞങ്ങളും പ്രാർത്ഥിക്കാം കേട്ടോ? പിന്നെന്റെ പൊന്നുമോളേ എന്നെ ആന്റീന്നൊന്നും വിളിക്കല്ലെ.. മലയാളം ബ്ളോഗേഴ്സ് ഗ്രൂപ്പിലെ ആരെങ്കിലും കണ്ടാൽ പിന്നെ തൃപ്തിയായി, ചേച്ചി മതീട്ടോ.. നേനക്കുട്ടിക്ക് എല്ലാവിധ ആശംസകളും.
ReplyDeleteഉപ്പ ആയതോണ്ട് പൊക്കി പറയുകയാണെന്ന് കരുതരുത് ഇങ്ങിനെ ഒരു കുഴി മടിയനെ ഞാന്‍ ഈ ഒരു പ്രായതിന്നിടയില്‍ വേറെ കണ്ടിട്ടില്ല
ReplyDeleteഇത് കലക്കി (പോസ്റ്റും )
നല്ല അവതരണം
ആശംസകള്‍ നേനാ...
അപ്പം ഈ പോസ്റ്റിനുള്ള ആദ്യ കമന്റ് എന്റെയാവട്ടെ... അടുത്ത ശുക്രിയ യിലെങ്കിലും എനികൊരു സ്നേഹ ശുക്രിയ കിട്ടുമല്ലൊ. ആരെങ്കിലും കമന്റുന്നതിനു മുന്‍പ് പെട്ടന്നു എഴുതുകയാ... അതുകൊണ്ട് അക്ഷ പിശാശ് ഉണ്ടായേകാ. അങ്ങു സഹിച്ചേക്ക് കെട്ടാ...... എന്തായാലും എനിക് ബയങ്കര ഇഷ്ട്ടായി ട്ടാ...... ഇനിയും വരാം. ഇപ്പം എന്നും ഇവിടെ ഒന്നു വന്നു പോകും.. നീയെന്തെങ്കിലും പോസ്റ്റിയോ എന്നറിയാന്‍....
ReplyDeleteസത്യത്തില്‍ ഞാന്‍ കരുതി ഞാന്‍ ആണു ഫസ്റ്റ് കമന്റിയത് എന്നു.... ആക്രാന്തം പിടിച്ച് കമന്റ് എഴുതിക്കഴിഞ്ഞ് നോക്കിയപ്പം എനിക്ക് മുകലില്‍ ഒരു പത്തിരുപത് കമന്റ്..... ശ്ശോ... ഇനി അടുത്ത പോസ്റ്റില്‍ നോക്കാം.. ഹി ഹി ഹി
ReplyDeleteസത്യമായി അഭിപ്രായം പറഞ്ഞാല്‍ മോള്‍ എന്നോട് പിണങ്ങല്ലെ കെട്ടോ പറയണോ വേണ്ടയോ എന്ന് കുറെ ചിന്തിച്ചു തന്നാ പറയുന്നത് .. പോസ്റ്റ് എനിക്ക് .......നല്ല ഇഷ്ടമായി.... സത്യം .. കാരണം എന്നെ രാവിലെ തന്നെ ഒന്നു കരയിപ്പിച്ചില്ലെ അതിനു നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് എന്‍റെ ബ്ലോഗില്‍ ഒന്നു പോയി നോക്ക് ...
ReplyDeleteവലിയുമ്മയെ കുറിച്ച് മോള്‍ എഴുതിയപ്പോള്‍ എന്‍റെ വലിയുമ്മയെ തന്നെ മനസ്സില്‍ കണ്ടുകൊണ്ടാണ് വായിച്ചത് .. എന്‍റെയും വലിയുമ്മയുടെ മയ്യിത്ത് കാണാന്‍ എനിക്ക്ക കഴിഞ്ഞിട്ടില്ല.. ഞാന്‍ അവിടെ എത്തിയത് ആറ് ദിവസം കഴിഞ്ഞാണ്.. :(
പോസ്റ്റിന്‍റെ രണ്ടാം ഭാഗം ചിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തു .. പേരുകള്‍ വായിക്കുമ്പോള്‍ കാണാതെ ചിലര്‍ യാസീന്‍ ഓതുന്ന പോലെ വായിച്ചിടം തന്നെ വായിച്ചു കൊണ്ടിരിക്കുന്നു ( ലൈന്‍ മാറി വീണ്ടും ആദ്യ ലൈനിലേക്ക് തന്നെ പോവുക)
എനിക്ക് തന്ന നന്ദി ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട് എന്തിനാ എന്നോ നിന്‍റെ അത്ര പ്രായമില്ലാ എങ്കിലും എട്ട് വയസ്സുള്ള ഒരു മോള്‍ എന്നിക്കുണ്ട് നിന്‍റെ അനിയത്തിയെ പോലെ അവള്‍ക്ക് കൊടുക്കാന്‍ .. താത്ത തന്നതാ എന്നു പറഞ്ഞു കൊടുക്കാം...
------------------------------------------------------
നന്നായി എഴുതിയിട്ടുണ്ട് മോളെ.. നിന്നെപോലുള്ള നല്ല മക്കള്‍ തന്നെയാണ് ഞങ്ങള്‍ ബാപ്പമാരുടെ ഏക സമ്പാദ്യം...
ശുക്രിയ .................പാവം വാപ്പ ........:)
ReplyDeleteGood...
ReplyDeleteMemmories never dies... that remains as sweet feelings.
Best Regards,
Habeeb E Mohammedunny
മോള്‍ നന്നായി എഴുതി കേട്ടോ. എല്ലാ വിധ ആശംസകളും...
ReplyDelete(ആദ്യ രണ്ടു ചിത്രങ്ങള്‍ പോസ്ടിനെക്കള്‍ മികച്ചതായി. പിന്നെ ഉമ്മൂമ്മന്റെ വര്‍ത്താനവും ..)
നന്നായി എഴുതി. ആശംസകള്‍
ReplyDeletenice one :)
ReplyDeletenaannaayi eyuthiyirikkunnu.
ReplyDeleteമോള്‍ടെ വാപ്പാക്ക് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാം ഇത് എന്‍റെ മോളാണ്, ഇതെല്ലം അവളിടെ സൃഷ്ടികള്‍ ആണെന്നും പറഞ്ഞു ഈ ഭൂലോകത്ത് ഒരു ഹീറോ ആയി നില്‍ക്കാം... പിന്നെ എഴുത്ത് വളരെ നന്നായി വരുന്നുണ്ട്....
ReplyDeleteപോസ്റ്റ് ഇഷ്ടമായി മോളു..... പഠിത്തവും നന്നായി നടക്കുന്നുണ്ടല്ലോ അല്ലെ ... ആശംസകള്‍ ..
ReplyDeleteനന്നായി മോളൂ.. ദൈവം അനുഗ്രഹിക്കട്ടെ..
ReplyDeleteവളരെ നല്ല പോസ്റ്റ് മോളെ. ആശംസകള്‍.
ReplyDeleteനേനക്കുട്ടീ ...ആദ്യമായിട്ടാണ് ഇവിടെ...സംഭവം വളരെ ഇഷ്ടായി..നല്ല എഴുത്ത്..തുടര്‍ന്നും എഴുതുക ആശംസകള്‍...
ReplyDeleteനേനക്കുട്ടിയ്ക്ക്
ReplyDeleteഎഴുത്ത് നന്നായിട്ടുണ്ട്.
എന്‍റെ വീട്ടിലും ഒന്നു വിരുന്നു വരുക
നന്നായീട്ടൊ :)
ReplyDeleteഎന്തെഴുതിയാലും എഴുതുന്ന ശൈലിയും ഒഴുക്കുമാണ് വായനയെ കൂടുതല്‍ പുണരുന്നത് എന്നാണ് തോന്നിയിട്ടുള്ളത്.
ReplyDeleteഅങ്ങിനെ വരുമ്പോള്‍ നേനക്കുട്ടി കലക്കി.
ഹലോ..ബൂലോക വാസികളെ...
ReplyDeleteചിത്രകൂടം, തൊഴിയൂര്‍, മാലപ്പടക്കം, എന്റെ വീതം എന്നീ ബ്ലോഗുകളുടെ
ഉടമസ്ഥന്‍ ബഹു: ശ്രീ സിദ്ധീഖ് തൊഴിയൂരിനെ കാണ്മാനില്ല...
അദ്ധേഹത്തിന്റെ മകളുടെ(നേന സിദ്ധീഖ്) ചിപ്പി എന്ന ബ്ലോഗിന്റെ ബൂലോകത്തേക്ക്
കടന്നു കയറ്റമാണു അദ്ധേഹത്തിന്റെ തിരോധാനത്തിനു പിന്നിലെന്നു സംശയിക്കുന്നു...
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല...
നേന കുട്ടീ....ആദ്യമേ തന്നെ ഒരു വലിയ നന്ദി...ഇങ്ങനെയൊരവസരത്തില്‍ എന്നെ കൂടി സ്മരിച്ചതിന്...ഉമ്മുമ്മ മനസിലൊരു നൊമ്പരമായി....
മിഴിനീര്‍ത്തുള്ളിയുടെ മിഴിനീരില്‍ കുതിര്‍ന്ന ഒരി പിടി പൂക്കള്‍...
ഒപ്പം പ്രാര്‍ത്ഥനയും...
ചുന്നക്കുട്ടി ആളു സുന്ദരിയാണല്ലോ...
ഞാന്‍ അന്വേഷിച്ചതായി പറയണേ...
നെന വാപാടെ ബ്ലോഗ് പൂട്ടിക്കും ഇങ്ങനെ പോയാല്‍...
ReplyDeleteനന്നായി ഇഷ്ടപ്പെട്ടു...അതിനടയില്‍ പങ്ക് വെച്ച വേദന
മനസ്സ് വിഷമിപ്പിച്ചു കേട്ടോ..ഒറ്റ മിനിറ്റ് പോലും കൂട്ടികൊടുകണ്ട
എന്ന് ഞാന്‍ ഉമ്മയോട് പറയും.അങ്ങനിപ്പോ പഠിത്തം ഉഴപ്പണ്ട.
വളരെ നന്നായിട്ടുണ്ട്..മനോഹരമായി എഴുതാന്‍ എല്ലാ ആശംസകളും !
ReplyDelete(( ഗ്രൂപ്പില്‍ ചേരാന്‍ അവിടെ ലിങ്ക് കൊടുത്തിട്ടുണ്ട്.ഫേസ് ബുക്കില്‍ മോള്‍ ഒരു അക്കൗണ്ട് തുറക്കൂ.
ഞാന്‍ ആഡ് ചെയ്തോളാം))
അങ്ങനെ ഉമ്മുമ്മായും ഒരു പോസ്റ്റുനുള്ള വകയായി അല്ലേ മോളേ?
ReplyDeleteവാപ്പിയറിയണ്ട ഉമ്മുമ്മായെ പോസ്റ്റാക്കിയതു
Mole super story,,,,
ReplyDeletekeep it up touch with me
മോളുടെ പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്. ഇവിടെ ലണ്ടനില്‍ വയസ്സയിക്കഴിഞ്ഞാല്‍ പിന്നെ എല്ലാ ഉമ്മൂമ്മമാരും ഉപ്പാപ്പന്മാരും കെയര്‍ ഹോമുകളിലാ മോളെ. വീടുകളില്‍ അവര്‍ ഒരു ഭാരമായ് മാറും. നമ്മുടെ ജീവന്‍ നിലനിറുത്തുന്ന മൃത സഞ്ജീവനികളാണ് പ്രായമായവര്‍. മോള്‍ക്ക് അങ്കിളിന്‍റെ ആശംസകള്‍.
ReplyDeleteഎന്‍റെ പുതിയ ഷോട്ട് ഫിലിം കാണുവാന്‍ ഞാന്‍ മോളെ എന്‍റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.
{ഏതൊരു അന്വേഷണത്തിന്‍റെയും വായനയുടെയും ആരംഭം ചിലതിനോടുള്ള കൌതുകവും സംശയങ്ങളുമാണ്. പുതിയ സംശയങ്ങള്‍ ഇല്ലാതെ പുതിയ അന്വേഷണവും ചിന്തകളും ഉണ്ടാവുന്നില്ല. സംശയങ്ങള്‍ക്ക് ഇട നല്‍കാത്ത ഒന്നിനും പൂര്ണതയില്ല. അഥവാ, സംശയങ്ങള്‍ ആണ് വിദ്യയ്ക്ക് ആധാരം, ഇത്തരം സംശയങ്ങള്‍ ധാരാളമായി പ്രകടിപ്പിക്കുന്ന ഒരു ഘട്ടമാണ് ബാല്യകാലം. വളരെ നിര്‍ഭാഗ്യകരം എന്ന് പറയാം. മിക്കപ്പോഴും, ഇത്തരം സംശയക്കൂട്ടുകളെ അപരാധമായി കാണുന്ന ഒരു പ്രവണത നമ്മുടെ രക്ഷിതാക്കളില്‍ കണ്ടു വരുന്നുണ്ട്.അത് കുട്ടികളുടെ ശരിയായ വിദ്യാഭ്യാസത്തിന് വേഗത കുറക്കുകയെ ഒള്ളൂ...
ReplyDeleteഎങ്കില്‍, ഇത്തരം സംശയങ്ങളെ അതിന്‍റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ പരിഗണിക്കുന്ന ഒന്ന് കുടുംബത്തിലെ അമ്മൂമ്മരാണ്. ഈ കുഞ്ഞു മുഖങ്ങളില്‍ നിന്നുയരുന്ന ചോദ്യങ്ങളെ എല്ലാം വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ഇവര്‍ ധാരാളം കഥകളിലൂടെയും പാട്ടുകളിലൂടെയും ഒരു പ്രത്യേക താളത്തില്‍ ശബ്ദത്തെ ക്രമീകരിച്ച് വളരെ രസകരമായി അവതരിപ്പിക്കുന്നു. സത്യത്തില്‍, ഈയൊരു പ്രവര്‍ത്തിയിലൂടെ കുട്ടികളുടെ ചിന്തകള്‍ക്ക് പുത്തനുണര്‍വ്വും പൊതുവില്‍ ഒരു ചലനാത്മകതയും കൈവരുന്നു. അത്തരം ഒരു അമ്മൂമ്മയെ ഈ ചിപ്പിയിലൂടെ എനിക്കനുഭാവിക്കാന്‍ ആകുന്നു. }
നെന മോളുടെ എഴുത്തിനെ സമ്പന്നമാക്കിയതും എന്നെ ഇങ്ങനെ വാചാലനാക്കിയതും അതെ അമ്മൂമ്മ തന്നെ...!!
പിന്നെ,മോളോടായി എന്നെ പ്രത്യേകം പരിഗണിച്ചതിന് ഞാന്‍ എന്‍റെ സന്തോഷം അറിയിക്കുന്നു. മോളുടെ വായനക്കൊപ്പം പഠനവും എഴുത്തും മുമ്പോട്ട് കൊണ്ട് പോവുക...! അടുത്തത് ഏതെന്ന ജിജ്ഞാസയോടെ... അധികം താമസിയാതെ തന്നെ വീണ്ടും ഇവിടെ വരേണ്ടി വരുമെന്ന വിശ്വാസത്തോടെ... നാമൂസിക്കാടെയും കുടുംബത്തിന്റെയും എല്ലാ പ്രാര്‍ഥനകളും മോള്‍ക്ക് ഉറപ്പു നല്കുന്ന്നു. നന്മകളോടെ.. നാമൂസ്
ആ കുഞ്ഞു മനസ്സില്‍ നിന്നു വന്ന ഈ വലിയ എഴുത്ത് ഒത്തിരി ഇഷ്ടമായി മോളൂ.
ReplyDeleteനേനകുട്ടി, നല്ല എഴുത്ത്. ഉമ്മൂമയെ കുറിച്ചുള്ള ഓര്‍മകള്‍ നോബരത്തോടെ വായിച്ചു. ചിത്രങ്ങളും നന്നായിട്ടോ.. എഴുത്തിലും പഠനത്തിലും ഇനിയും ഉയരാന്‍ മോള്ക്കാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
ReplyDelete:) വളരെ നന്നായി ഉമ്മുമ്മയെ ഞങ്ങള്‍ക്ക് മുന്നില്‍ വരച്ചിട്ടു. ഉമ്മുമ്മ ചെയ്ത നല്ല പ്രവര്‍ത്തികളാകും ഹജ്ജിനിടയില്‍ പരലോകം പ്രാപിക്കാന്‍ അള്ളാഹ് കനിഞ്ഞത്.
ReplyDeleteഉമ്മുമ്മ പറഞ്ഞു തന്ന നല്ല വാക്കുകള്‍ എന്നും ഒരു സമ്പത്തായി കൂടെയുണ്ടാവട്ടെ.
ഇനിയും ഇത്തരം നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു.
നല്ലൊരു പുതുവത്സരം ആശംസിക്കുന്നു
ആസ്വാദ്യമായ നല്ല വരികള്‍
ReplyDeleteആശംസകള്‍
നേനക്കുട്ടി അഭിനന്ദനങ്ങള്‍.ഉമ്മുമ്മായെപ്പറ്റിയുള്ള ഓര്‍മ്മകള്‍ നന്നായി.ഇന്നത്തെ പേരക്കുട്ടികള്‍ക്കതൊന്നും ഓര്‍ക്കാന്‍ സമയം കിട്ടാറില്ല.പിന്നെ മോളൂ,ഉപ്പാനെപ്പറ്റി പറഞ്ഞത് എനിക്കു തീരെ ഇഷ്ടായില്ല.ഉപ്പാക്ക് ഫോട്ടോയില്‍ നല്ല കമ്പമുള്ളയാളാണ്. അത് മൂപ്പരുടെ ബ്ലോഗ് കണ്ടാല്‍ മനസ്സിലാവും.കണ്ണുകള്‍ കൊണ്ടു ബൂലോഗ മത്സരം നടത്തുന്ന മൂപ്പരോടാ കളിയല്ലെ? അപ്പോ നേനക്കുട്ടി പുളുവടിച്ചതാണ്!.അതു പോലെ അത്യാവശ്യം കാശൊപ്പിക്കാനുള്ള വക(പരസ്യങ്ങള്‍) മോളുടെ ബ്ലോഗില്‍ തന്നെയുണ്ടല്ലോ? ഇനി ഒരു പൊടിക്കൈ പറഞ്ഞു തരാം. പോസ്റ്റില്‍ കമന്റിട്ടു തെറ്റുമ്പോള്‍ അല്ലെങ്കില്‍ ഒന്നിലധികം തവണ ഒരേ കമന്റ് അബദ്ധത്തില്‍ വന്നാല്‍ ചിലര്‍ ഡിലീറ്റാറുണ്ടല്ലോ.എന്നാലും അതിന്റെ പാടുകള്‍ അവിടെ കാണും. അത് മോള്‍ ഒന്നു കൂടി delete for ever ആക്കിയാല്‍ പിന്നെ പൊടിപോലും കാണില്ല കണ്ടു പിടിക്കാന്‍!.ഒന്നു ശ്രമിച്ചു നോക്കുക.
ReplyDeleteനന്നായിരിക്കുന്നു രചന. ഭാവുകങ്ങൾ.
ReplyDeleteകമന്റിന്റെ ഒന്നും കണക്കെടുക്കാന്‍ നില്‍ക്കേണ്ട മോളേ... നന്നായി പഠിയ്ക്കുക... ഒഴിവു സമയമെല്ലാം എന്തെങ്കിലുമൊക്കെ എഴുതാനും ശ്രമിയ്ക്കുക. :)
ReplyDeleteകുറച്ചു കഴിയുമ്പോഴേയ്ക്കും നല്ലൊരു എഴുത്തുകാരിയാകാന്‍ കഴിയും.
ക്രിസ്തുമസ് - പുതുവത്സര ആശംസകള്‍!
നേനക്കുട്ടിയ്ക്കു ചക്കരയുമ്മ, ഇനിയുമിനിയുമെഴുതൂ.
ReplyDeleteനേനക്കുട്ടീ ഉമ്മുമ്മയെക്കുരിച്ചുള്ള ഈ പോസ്റ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ..പിന്നെ ആരുടേയും ബ്ലോഗില്‍ പോകാതെ ഇവിടെമാത്രം ഇരുന്നു കൊണ്ട് ശുക്രിയ പറയുന്ന ഈ ബുദ്ധി വൈഭവവും..ഇനിയും നന്നായി എഴുതണം ..പക്ഷെ പഠിപ്പ് ആണ്
ReplyDeleteഇപ്പോള്‍ ചെയ്യേണ്ട പ്രധാന ചുമതല എന്നത് മറക്കരുത് ..നന്നായി പഠിച്ചു വലിയ ഉദ്യോഗമോക്കെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ആരെയും ഭയക്കാതെ മോള്‍ക്ക് എഴുതി എഴുതി പോകാം
നേന,
ReplyDeleteനല്ല എഴുത്ത്. വ്യക്തമായ ഭാഷ. നന്നായി പഠിക്കൂ. ഇനിയും ഒരുപാടെഴുതൂ.
സസ്നേഹം
എന്താ പറയ്വാ.... അസ്സലായി. ഉമ്മൂമ്മേടെ ഫോട്ടൊ ഇല്ലെങ്കിലും ഉമ്മൂമ്മേടെ രൂപോം ഭാവോം എല്ലാം നേനക്കുട്ടി നന്നായി അവതരിപ്പിച്ചു. പുതിയ തലമുറ്രയിലെ കുട്ടികള്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഉമ്മൂമമാര്. അവരുടെ സ്നേഹോം വാത്സല്യോം അതൊന്നു വേറതന്ന്യാ. അണുകുടുംബ വ്യവസ്ഥിതിയിലേക്ക് ചേക്കേറുന്നതിന്റെ പിന്നാമ്പുറം! ഏതായാലും നേനക്കുട്ടി ഗംഭീരമായി അവതരിപ്പിച്ചു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ReplyDeleteആ പെട്ടി തുറക്കുന്ന രംഗം വിവരിച്ചത് കണ്ണ് നിറയിച്ചു.
ReplyDeleteനേനക്കുട്ടി, എഴുത്തു വളരെ നന്നായിരിക്കുന്നു. നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ട്. പിന്നെ ഒരു തലക്കെട്ടില്‍ എഴുതുന്നതു അതിനോട് ചേരുന്നതു മാത്രമായാല്‍ കൂടുതല്‍ നല്ലത്. എന്നാലും ഉപ്പക്കിട്ടുള്ള കൊട്ടൊക്കെ ഇടക്കു കേറ്റാന്‍ മറക്കണ്ട.
ReplyDeleteനേനക്കുട്ടീ..വല്ല്യുമ്മാന്‍റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ ഞങ്ങളിലും നൊമ്പരം പടര്‍ത്തിയല്ലോ..
ReplyDeleteനേനാ
ReplyDelete(കുട്ടീന്നു കൂട്ടി വിളിക്കാത്തത് ഇവിടൊന്നും ഇപ്പോ കുട്ടീ വിളി ആര്‍ക്കും പിടിക്കുന്നില്ല. അതാണ്)
വിശെഷം മനോഹരം.
നന്നായി എഴുതി , കൊള്ളാം , അഭിനന്ദനങ്ങൾ,
ReplyDeleteക്രിസ്മസ് പുതുവത്സരാശംസകൾ
nannayi avatharipichitundu molku ente ella aashamsakalum.....
ReplyDeleteiniyum ezhuthoo..nammude malayalam bloginu muthalkkoottu aakatte
ReplyDeleteഎല്ലാ ഉമ്മൂമ്മമാരും ഒരു പോലെയാണല്ലെ,പ്രാര്‍ത്ഥനകള്‍.
ReplyDeleteനന്നയി എഴുതി ...അഭിനന്ദന്നങ്ങൾ .
ReplyDeleteവീണ്ടും വരാം..
Good one.. I liked it..!
ReplyDeleteഎഴുത്തിന്റെ വഴിയിലൂടെ നേനക്കുട്ടി വളരേ അനായാസം യാത്ര ചെയ്യുന്നു . മന്ദം മന്ദമൊഴുകുന്ന ഒരു കുഞ്ഞരുവിപോലെ മനോഹരം മോളുടെ എഴുത്ത് . നന്നായി വരട്ടെ. നന്മകള്‍ നേരുന്നു
ReplyDeleteആദ്യത്തെ ചിത്രം കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടമായി പിന്നെ എഴുത്ത് അതും നന്നായി ഉമ്മൂമ്മയെ പറ്റി എഴുതിയത് അത് അതിലും നന്നായി..( ഉപ്പയെ പറ്റി വർണ്ണിച്ചത് കിടിലൻ ഇത് ആരോടും പറയണ്ട) നന്നായി മോളൂ ഇനിയും എഴുതുക കൂടെ പഠിപ്പും ശ്രദ്ധിക്കുക...
ReplyDeleteവളരെ ഹൃദയ സ്പര്‍ശിയായ എഴുത്ത്.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു മോളൂ
ReplyDeleteഎന്‍റെ നീനു മോളെ, ഇത്രയും നല്ലൊരു കുഞ്ഞു എഴുത്ത്കാരിയുടെ ബ്ലോഗ് ഇതുവരെ കാണാത്ത ഞാനൊരു മണ്ടന്‍..!
ReplyDeleteഎത്ര നന്നായാണ് എഴുതിയത്. വലിയ എഴുത്തുകാരി ആവാനുള്ള എല്ലാ ലക്ഷണവും ഉണ്ട് കേട്ടോ..വായിക്കാന്‍ നല്ല സുഖം, ചക്കര തിന്ന പോലെ, കഴിഞ്ഞിട്ടും മധുരം ബാക്കി..ഇനി ഇടയ്ക്കു വരാം..
വല്യുമ്മയുടെ മരണം ഒത്തിരി വേദനിപ്പിചൂല്ലേ, സാരമില്ല, ഇക്ക പറഞ്ഞ പോലെ അവര്‍ സ്വര്‍ഗത്തില്‍ സുഖമായി കഴിയട്ടെ...ആമീന്‍.
ഞങ്ങള്‍ ഉപ്പമാര്‍ ഇത്തിരി പരുക്കന്‍ അഭിനയിക്കുന്നത് നിങ്ങള്‍ നന്നാവാന്‍ വേണ്ടിയാ..അത് കാര്യമാക്കേണ്ട..
Whilst it is the rule of the nature that we all should enter eternal life one day or the other, it is sad when the departing ones are our dearest. Your Ommooma is in heaven with Allah.
ReplyDeleteGreat writing, Molu. You are the promise of the future. Keep up the good writing.
Paul uncle
നല്ല കുറിപ്പുകള്‍- വളരെ ഇഷ്ടമായി-
ReplyDeleteകൊള്ളാം മോളൂ ... നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍ ... :)
ReplyDeleteനേനക്കുട്ടിയ്ക്ക്,
ReplyDeleteഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു നല്ല പോസ്റ്റ്.
വളരെ ഇഷ്ടായിട്ടോ. വരാന്‍ തിരക്കൊക്കെ കാരണം ഇത്തിരി വൈകി.
നേനയ്ക്ക് ഇതാ ഒരു മുത്തശ്ശിക്കഥ.
ഇതിലെ കുട്ടിയും നേനയെ പോലെ തന്നെയുണ്ട്!!
വാവേ.....നേനക്കുട്ടീ...നന്നായി.പെരുത്ത് ഷ്റ്റായി...എഴുത്തിൽ,ഒരു വൈക്കം മുഹമ്മദ് ടച്ച്.. എഴുതുക...വീണ്ടും.വളരുക വാനോളം..ഒരു പുതിയ അങ്കിൾ...ചന്തുനായർ ( ആരഭി )
ReplyDeleteഉമ്മൂമ്മായെക്കുറിച്ചുള്ള വേദനയിൽ കലർന്ന മോളുടെ ഓർമ്മയിൽ പങ്കുചേരുന്നതിനോടൊപ്പം..മോളുടെ എഴുത്തിനു എല്ലാ ആശംസകളും നേരുന്നു
ReplyDeleteനൈന കുട്ടി...
ReplyDeleteനല്ല ഒന്താരം പോസ്റ്റ്.
ഉമ്മൂമ്മ ഒരു വേദനയായി .
എന്റെ അമ്മയും എനിക്ക് ഒരു വേദനയാണ്.
നന്നായിരിക്കുന്നു മോളൂസ്. വളരെ യാദൃശ്ചികമായാണ് ഈ ബ്ലോഗിലേക്ക് എത്തിയത്. ഒറ്റയിരുപ്പിന് വായിച്ചുതീര്‍ത്തു. ഇനിയും എഴുതുക.ആശംസകള്‍
ReplyDeleteമൂക്ക് മുട്ടെ തിന്നണം കൂര്‍ക്കോം വലിച്ചു അന്തം വിട്ടുറങ്ങണം എന്ന ചില മഹത്തായ കാര്യങ്ങളില്‍ മാത്രേ മൂപ്പര്‍ക്ക് താല്പര്യം ഉള്ളൂ ..ഉപ്പ ആയതോണ്ട് പൊക്കി പറയുകയാണെന്ന് കരുതരുത് ഇങ്ങിനെ ഒരു കുഴി മടിയനെ ഞാന്‍ ഈ ഒരു പ്രായതിന്നിടയില്‍ വേറെ കണ്ടിട്ടില്ല.
ReplyDeleteവളരെ മനോഹരമായി എഴുതി. ഉമ്മുമ്മയെ കുറീച്ചുള്ള ഭാഗം ഹൃദയസ്പര്‍ശിയായി.
ReplyDeleteആശംസകള്‍!
Good. Really want to appreciate you.
ReplyDeleteഇത്തവണ ശുക്രിയ നേരിട്ടാവട്ടെ ...
ReplyDeleteസാബിത്താ- ഉപ്പാക്കും അത് വളരെ ഇഷ്ടായിന്നു തോന്നുന്നു..കാരണം ഇനി ഇങ്ങിനെ വല്ലോം എഴുതിയാല്‍ നിന്‍റെ ബ്ലോഗുകട ഞാന്‍ പൂട്ടും എന്നാണു മൂപ്പര്‍ പറഞ്ഞത് ..
മിനി ആന്‍റി- ഉമ്മുമ്മാടെ ഇതുപോലെ കുറെ ഉണ്ട് സമയം കിട്ടുമ്പോലെ പോസ്റ്റാം..
പൊന്നമ്പല മാമാ - ബഹുത് ശുക്രിയാ ..
ഇസ്മൈല്‍ക്ക - ഇതെഴുതുമ്പോള്‍ ഞാനും കുറെ കരഞ്ഞൂട്ടോ ..ഉമ്മുമ്മാനെ ഓര്‍ക്കുമ്പോഴേ എനിക്ക് കരച്ചില്‍ വരും ..
ജാസ്മിക്കുട്ടിത്ത - ഇനി ഉപ്പാനെ കുറിച്ച് എഴുതില്ല ..മതിയായി..
റോസാപ്പൂ ചേച്ചി - ഉമ്മാനെ നന്നായൊന്നു സോപ്പടിച്ചാല്‍ സമ്മതിക്കും ,എന്നാലും ചുന്നമോള്‍ സമ്മതിക്കില്ല. മാത്രോമല്ല അത് വേണ്ടാന്നു തന്നെയാണ് എന്‍റെയും പക്ഷം .
പ്രയാന്‍ ചേട്ടാ -സ്നേഹമാണല്ലോ നമ്മെയെല്ലാം കൈകോര്‍ത്തു നിറുത്തുന്നത് .
മനോജ് ചേട്ടാ- ഇനി ഉമ്മാനെ ഒന്ന് പോസ്റ്റിയാലോ എന്നാണു ഇപ്പോഴത്തെ ചിന്ത .
കുഞ്ഞൂസ് ആന്‍റി- വളരെ സന്തോഷം ഒരാളെങ്കിലും എന്‍റെ ശുക്രിയ സ്വീകരിച്ചല്ലോ !
മുഹമ്മദ്‌ക്കാ - ഇത് തന്നെ എല്ലാവരും പറയുന്നത് ..ഇവിടെ വന്നതില്‍ സന്തോഷം ,ഇനിയും കാണണെ..
ജുവൈരിയാത്ത- ശുക്രിയ ഒരു പാട് - ഇത്താടെ ബുക്കിനെ കുറിച്ച് വായിച്ചു ട്ടോ - ഒരു ബുക്ക് കിട്ടാന്‍ എന്താ വഴി -ഖത്തറില്‍ കിട്ടുമോ?
പാം ലാന്‍ഡ് - പേര് ഇത് തന്നെ അല്ലെ ? കവിതയുടെ വരി നരന്‍റെ താതന്‍ ശിശുവാണ് നിര്‍ണയം എന്നാണോ? അഭിപ്രായത്തിനു ശുക്രിയ
മുസ്തഫ മാമ - നേരിട്ട് എഴുതിയതും കിട്ടിട്ടോ..ഉപ്പയും അത് പറഞ്ഞിരുന്നു.
നൌഷുക്കാ - അസീസ്ക്കാ - വളരെ സന്തോഷം ഉണ്ട് ട്ടോ
മിസ്‌രിയക്കാ - ശുക്രിയ എങ്ങിനെ ആയാലും സമ്മതം - പിന്നെ ഫോട്ടോയുടെ കാര്യം പറഞ്ഞത് ശേരിക്കങ്ങോട്ടു മനസ്സിലായില്ലാട്ടോ .
അഞ്ചു ചേച്ചീ..ഉപ്പ കാണണ്ട - ഇപ്പൊ തന്നെ ബി പി കേറി നടക്കുകയാ ..പിന്നെ ചെച്ചീനെ ഇനി ചെചീന്നു തന്നെ വിളിച്ചോളാം ട്ടോ ചോച്ചി...
ഉമേഷു ചേട്ടാ - ഉപ്പാടെ ബി പി ഇനിയും കൂട്ടണ്ട ട്ടാ എന്‍റെ ബ്ലോഗിന് പാരവെക്കും .
ഫസലുക്കാ - അടുത്ത പോസ്റ്റു ആദ്യം അങ്ങോട്ട് അയക്കാം ഇക്ക കമ്മന്റിയ ശേഷം പബ്ലിഷ് ചെയ്യാം -എന്തെ ? പോരെ?
ഇന്നു ഇത്രേം മതി ബാക്കിയുളോര്‍ക്കൊക്കെ നാളെ ആവട്ടെ - അനുവദിച്ച സമയം കഴിയാറായി .
നെനക്കുടീ ഞാന്‍ കുറെ നാളായി ബ്ലോഗുകള്‍ ഒന്നും നോക്കാറില്ല ,
ReplyDeleteനെനാടെ മെയില്‍ കുറെ എണ്ണം കിട്ടിയപ്പോള്‍ ഒന്ന് കയറിയതാണ്
എന്റെ മോളു എനിക്ക് അത്ഭുതം തോനുന്നു ഈ കുഞ്ഞു പ്രായത്തിലെ നിന്റെ
സാമര്ത്യത്തില്‍ ...ഹസ്സന്‍ മാമാടെ ഒരായിരം ആശംസകള്‍ ..ഉമ്മാടും താതാടും ച്ചുന്നാടും
പിന്നെ വീട്ടിലെ എല്ലാവരോടും അന്വേഷണം പറയണം ..ഞാന്‍ ഇനിയും വന്നു കണ്ടോളാം
ഇന്നു തുടക്കം ഹംസക്കാക്കുള്ള ശുക്രിയയില്‍ നിന്നും ഐശ്വര്യത്തോടെ ആവാം ..
ReplyDeleteഎന്‍റെ ഉപ്പയുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും പോലെ തന്നെയാണ് ഇക്കാടെയും എന്ന് എനിക്ക് തോന്നുന്നത്..എഴുതുന്നതെല്ലാം നല്ല നല്ല വാക്കുകളാണ്..എന്നെങ്കിലും ഇക്കാനെ ഒന്ന് കാട്ടിതരണമെന്നു ഞാന്‍ ഉപ്പാട് പറഞ്ഞിട്ടുണ്ട് .എല്ലാ അഭിപ്രായങ്ങള്‍ക്കും ഒരു നൂറായിരം ശുക്ക്രിയ ഇവിടെ കുറിക്കട്ടെ .
എന്‍റെ ഡ്രീം ചേട്ടാ .സുഖമല്ലേ ? ഉപ്പാടെന്നു നല്ലത് കിട്ടി , എന്താണെന്ന് പിന്നെ പറയാം ..
എന്‍റെ ഹബിക്കാ എല്ലാം അറിയുന്നതല്ലേ ? ഒരു പാട് ഇഷ്ടമുണ്ട് ട്ടോ, സിനിഇത്താടും ഹദീബ് മോനോടും അന്വേഷണം പറയണേ ..
ഇസ്മൈല്‍ക്ക ദോഹയില്‍ ആണെന്നും ഇവിടെ വരാറുണ്ടെന്നും ഉപ്പ പറഞ്ഞു , എന്നെങ്കിലും കാണാം എന്ന് കരുതുന്നു , മോളും ബ്ലോഗുഎഴുതിയിരുന്നല്ലേ! എല്ലാ അഭിപ്രായത്തിനും ശുക്രിയ.
അക്ബര്‍ക്ക സുഖമല്ലേ ബ്ലോഗു ഞാന്‍ കാണാറുണ്ട് ട്ടോ ഇനിയും വരാം ..സന്തോഷം .
സുഹൈല്‍ക്കാ നന്ദി
ഹൈനതാത്ത ഇനിയും കാണന്നെ..ചിത്രങ്ങള്‍ എല്ലാം ഞാന്‍ കാണാറുണ്ട് .
ജിഷാദ്ക്ക ഉപ്പാടെ മോള്‍ ആകാനാണ് എനിക്ക് ഇഷ്ടം , ഉപ്പയോടുള്ള താല്‍പര്യം കൊണ്ടാണല്ലോ എനെ നിങ്ങളെല്ലാം സ്വീകരിച്ചത് .
സുനില്‍ ഇക്കാ എല്ലാം നന്നായി നടക്കുന്നുണ്ട് , ഇനിയും കാണണെ.
കാര്‍ന്നോരെ വളര സന്തോഷം .ശുക്രിയ .
ശുക്കൂര്‍ക്കാ ഇനിയും വരണേ.ഒരു പാട് നന്ദി .
അഭിക്കാ എഴുത്ത് തുടരാം ഇനി എന്നും വരണേ ..സന്തോഷം ആദ്യ വരാവിനു ശുക്രിയയും ..
കുസുമം ആന്‍റി എന്നും കാണുന്നതില്‍ വളരെ സന്തോഷം നാട്ടിലെത്തിയാല്‍ ഉപ്പയെയും കൂട്ടി വീട്ടിലെത്താം ..വഴി പറഞ്ഞു തരണേ..
നിശാസുരഭി പെരുത്ത് ശുക്രിയ.
റാംജി അങ്കിള്‍ , സുഖമല്ലേ ..അങ്കിളിന്റെ അഭിപ്രായങ്ങള്‍ എനിക്ക് വായിക്കാന്‍ എന്തിഷ്ടമാനെന്നറിയോ? ഒരു പാട്ഒരു പാട് ശുക്രിയ.
റിയാസിക്ക..ഉപ്പ കമ്പനിയില്‍ മുടിഞ്ഞ തിരക്കിലാണ്, ഉപ്പയ്ക്ക് വേണ്ടി ഞാനൊരു പോസ്റ്റു ടൈപ്പ് ചെയ്തുകൊണ്ടിര്‍ക്കുകയാ..ഇക്കാര്യം ഉപ്പ അറിയണ്ടാട്ടോ , പിന്നെ ചുന്നാട് അന്വേഷണം പറഞ്ഞു കുടുങ്ങാന്‍ നില്‍ക്കണ്ട പിന്നെ അവള്‍ ഫോണ്‍ നമ്പര്‍ തന്നു വിളിക്കാന്‍ പറയും ട്ടോ ..ആരെങ്കിലും ഒന്ന് അന്വേഷിച്ചു കിട്ടാന്‍ കാത്തിരിക്കുകയാ അവള്‍ ..
ഇന്ന് ഇവിടെ നിക്കട്ടെ...ബാകി നാളെ ..
വളരെ നന്നായി
ReplyDeleteഎന്‍റെ ലോകമേ ..ഉപ്പ ഉപ്പാടെ വഴിക്കും ഞാന്‍ എന്‍റെ വഴിക്കും ,അതല്ലേ നല്ലത് ...ഉമ്മ സമയം കൂട്ടിതരില്ല നൂറു ശതമാനം ഉറപ്പാ ..
ReplyDeleteനൌഷാദ്ക്ക വളരെ സന്തോഷം - എല്ലാത്തിനും ഒരുപാട് സന്തോഷം.
പാവപ്പെട്ടവനെ ഉമ്മുമ്മയുടെ ഓര്‍മ്മകളല്ലേ പോസ്റ്റായുള്ളൂ.ഉപ്പ അറിയാത്തതായി എനിക്ക് ഒന്നും വേണ്ട..അതല്ലേ നല്ലത് .
മുജീബ്ക്ക ..ഇപ്പോഴും എപ്പോഴും അറിയിക്കാം ..സന്തോഷം .
അശോകേട്ടാ..ഒരു പാട് നന്ദി സന്തോഷം , ചേട്ടന്‍റെ പ്രൊഫൈല്‍ കണ്ടു ,
പക്ഷെ , ഷോര്‍ട്ട് ഫിലിം കാണാന്‍ പറ്റിയില്ല ലിങ്ക് ഒന്ന് തരാമോ ?
നാമൂസ്ക്ക - എവിടെയും ഇക്കാടെ അഭിപ്രായം വേറിട്ട് നില്‍ക്കുന്നു , അതാണ് എന്നെ ആകര്‍ഷിച്ചത് , ഇനിയും ഇനിയും കാണാമെന്ന വിശ്വാസത്തോടും നന്ദിയോടും കൂടി ..
അനിലേട്ടാ ..സന്തോഷവും ശുക്രിയയും ഉണ്ട് ട്ടോ
ഇളയോടന്‍ക്കാ - വന്നതിലും അഭിപ്രായത്തിലും വളരെ സന്തോഷം .
മാണിക്കം ആന്റി എന്ത് പറയണമെന്നറിയില്ല , തുടര്‍ന്നും കാണുമെന്ന വിശ്വാസത്തോടെ -നെന
വഴിപോക്കന്‍ - ബഹുത്ത് ശുക്രിയ ...
paavam ഉമ്മുമ്മ.എന്നലും ബാപ്പാനെ പറ്റി തന്നെ പറഞ്ഞല്ലോ.മിടുക്കി.ആശാന്റെ nenjathanallo ആദ്യത്തെ അടി.vaakkukalkk നല്ല ഒഴുക്കുണ്ട് .ഈ രീതി തുടരുക.സ്വാഭാവികതയാണ് നമ്മുടെ സ്വത്ത്.ആശംസകള്‍
ReplyDeleteഎന്‍റെ അടുത്ത നാട്ടില്‍നിന്ന്, ചെപ്പിനുള്ളില്‍ മനോഹരമായ മുത്തുകള്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഒരു കൊച്ചുപ്രതിഭയെ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍:)
ReplyDeleteസ്വന്തം അമ്മയെയും അമ്മൂമ്മയെയുമൊക്കെ, വൃദ്ധസദനങ്ങളില്‍ കൊണ്ടുതള്ളിയും സ്വന്തം വീട്ടില്‍ തന്നെയും മൃഗങ്ങളെപ്പോലെ പൂട്ടിയിട്ടുമൊക്കെയാണ് ഈ തലമുറ മാതൃസ്നേഹവും കാരുണ്യവുമൊക്കെ പ്രകടിപ്പിക്കുന്നത്. മനസ്സില്‍ ഇത്തിരിയെങ്കിലും സ്നേഹവും കരുണയും ബാക്കിയുള്ളവര്‍ക്ക്, അകലെ അന്യന്റെ വീട്ടിലും നാട്ടിലും നടക്കുന്ന ഇത്തരം 'പത്രവാര്‍ത്തകള്‍' പോലും ദീര്‍ഘനേരം നെടുവീര്‍പ്പിട്ടാലും ആശ്വാസം ലഭിക്കാത്ത ഭയാനകമായ ആശങ്കകളാണ്. ചുറ്റും ഇരുട്ട് പടരുകയാണല്ലോ ദൈവമേ എന്ന് വിലപിച്ചിരിക്കുംബോഴാണ്, നന്മയുടെയും സ്നേഹത്തിന്റെയും നനുത്ത സ്പര്‍ശം പോലെ ഹൃദയത്തില്‍ പ്രതീക്ഷയുടെ കുളിര്‍മഴ പെയ്യിച്ചുകൊണ്ട് പുതിയ തലമുറയുടെ വാലറ്റത്ത് നിന്നും നേനയുടെ നിഷ്കളങ്കമായ വരികള്‍ വായിക്കാനിടയായത്.
"അതൊക്കെ എന്തെങ്കിലുമാവട്ടെ, ഇവിടുത്തെ പ്രശ്നം അതൊന്നുമല്ല , ഇപ്പോഴിങ്ങിനെ ഓരോന്ന് പറഞ്ഞു തരാന്‍ എന്‍റെ ഉമ്മുമ്മ ഇല്ലല്ലോ എന്നോര്‍ത്താണ് എനിക്ക് സങ്കടം" എന്ന് നിഷ്കളങ്കമായി പരിതപിക്കുന്ന ഈ പെണ്‍കുട്ടി, സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും നന്മയുടെയുമൊന്നും വിളക്കണഞ്ഞുപോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്ന കോരിത്തരിപ്പിക്കുന്ന ഒരു വാഗ്ദാനം കൂടിയാണ് വരികള്‍ക്കിടയിലൂടെ സമൂഹത്തിനു നല്‍കുന്നത്. ഓര്‍ക്കിഡ്പുഷ്പങ്ങള്‍ക്കിടയിലെ മുല്ലപ്പൂവില്‍ നിന്നെന്നപോലെ, ലാളിത്യത്തിന്റെ സൗന്ദര്യവും സുഗന്ധവും ഓരോ വരികളിലും അസ്വദിക്കാന്‍ കഴിയും ഈ കൊച്ചുമിടുക്കിയുടെ സൃഷ്ടികള്‍ വായിച്ചാല്‍. സരസമായ ഭാഷയും പ്രയോഗങ്ങളും ഗൌരവക്കാരന്‍ എന്ന് മറ്റുള്ളവര്‍ 'ആക്ഷേപിക്കുന്ന' ഈയുള്ളവനെ പലതവണ ചിരിപ്പിച്ചു. പ്രായത്തെ മറികടക്കാന്‍ വെമ്പുന്ന പ്രതിഭയും പക്വതയും പലയിടങ്ങളിലായി വാക്കുകള്‍ സ്വയം വിളിച്ചുപറയുന്നുമുണ്ട്.
നേന, വളരെ നന്നായി എഴുതിയിരിക്കുന്നു.
ദൈവം അനുഗ്രഹിച്ചുനല്‍കിയ ഈ പ്രതിഭ, ഇത്രയും നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞതിലും ഇത് തന്നെയാണ് ഈ സമൂഹത്തില്‍ തന്‍റെ ഇടം എന്ന് തിരിച്ചറിഞ്ഞതിലും ഞാന്‍ നേനയെ അഭിനന്ദിക്കുന്നു.
ചുറ്റുപാടുകളുമായി എപ്പോഴും മറയില്ലാതെ സംവതിച്ചുകൊണ്ടിരുന്നാല്‍ ആരോഗ്യമുള്ള മനസ്സ് അവയോടു ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ടിരിക്കും. ആ പ്രതികരണങ്ങളെ തീവ്രമായി അനുഭവിക്കാനും അതിലൂടെ ലഭിക്കുന്ന ഊര്‍ജം സമൂഹത്തിന്‍റെ നാഡി-ഞരംബുകളിലേക്ക് പകരാനും കഴിയുന്നവരാണ് കലാകാര്‍. ആ ഊര്‍ജം പൊതുസമൂഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്താനും, അകാലത്തിലുള്ള ചരമം തടഞ്ഞുനിര്‍ത്താനും വലിയഅളവില്‍ സഹായിക്കും. അതുകൊണ്ടുതന്നെ, നേന മനസ്സില്‍ തോന്നുന്നതെല്ലാം അത്പോലെ എഴുതുക. നേനയുടെ ഓരോ തോന്നലുകളും ചിന്തകളും, നേനയുടെ ചുറ്റുമുള്ളവര്‍ക്ക് വലിയ പ്രചോദനമായേക്കാവുന്ന മൊഴിമുത്തുകളായിരിക്കും.
എല്ലാ ഭാവുകങ്ങളും നേരുന്നു..!
Hyder Ali
http://hyderalimk.blogspot.com/
എന്‍റെ അടുത്ത നാട്ടില്‍നിന്ന്, ചെപ്പിനുള്ളില്‍ മനോഹരമായ മുത്തുകള്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഒരു കൊച്ചുപ്രതിഭയെ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍:)

നല്ല പോസ്റ്റ്.
ReplyDeleteഉമ്മുമ്മയെ കുറിച്ച് വായിച്ചു ശരിക്കും സങ്കടം വന്നു
very very nice nenakkuttee.. keep it up..!
ReplyDeleteഎന്‍റെ അടുത്ത നാട്ടില്‍നിന്ന്, ചെപ്പിനുള്ളില്‍ മനോഹരമായ മുത്തുകള്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഒരു കൊച്ചുപ്രതിഭയെ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍:)
ReplyDeleteസ്വന്തം അമ്മയെയും അമ്മൂമ്മയെയുമൊക്കെ, വൃദ്ധസദനങ്ങളില്‍ കൊണ്ടുതള്ളിയും സ്വന്തം വീട്ടില്‍തന്നെയും മൃഗങ്ങളെപ്പോലെ പൂട്ടിയിട്ടുമൊക്കെയാണ് ഈ തലമുറ മാതൃസ്നേഹവും കാരുണ്യവുമൊക്കെ പ്രകടിപ്പിക്കുന്നത്. മനസ്സില്‍ ഇത്തിരിയെങ്കിലും സ്നേഹവും കരുണയും ബാക്കിയുള്ളവര്‍ക്ക്, അകലെ അന്യന്റെ വീട്ടിലും നാട്ടിലും നടക്കുന്ന ഇത്തരം 'പത്രവാര്‍ത്തകള്‍' പോലും ദീര്‍ഘനേരം നെടുവീര്‍പ്പിട്ടാലും ആശ്വാസം ലഭിക്കാത്ത ഭയാനകമായ ആശങ്കകളാണ്. ചുറ്റും ഇരുട്ട് പടരുകയാണല്ലോ ദൈവമേ എന്ന് വിലപിച്ചിരിക്കുംബോഴാണ്, നന്മയുടെയും സ്നേഹത്തിന്റെയും നനുത്ത സ്പര്‍ശം പോലെ ഹൃദയത്തില്‍ പ്രതീക്ഷയുടെ കുളിര്‍മഴ പെയ്യിച്ചുകൊണ്ട് പുതിയ തലമുറയുടെ വാലറ്റത്ത് നിന്നും നേനയുടെ നിഷ്കളങ്കമായ വരികള്‍ വായിക്കാനിടയായത്.
"അതൊക്കെ എന്തെങ്കിലുമാവട്ടെ, ഇവിടുത്തെ പ്രശ്നം അതൊന്നുമല്ല , ഇപ്പോഴിങ്ങിനെ ഓരോന്ന് പറഞ്ഞു തരാന്‍ എന്‍റെ ഉമ്മുമ്മ ഇല്ലല്ലോ എന്നോര്‍ത്താണ് എനിക്ക് സങ്കടം" എന്ന് നിഷ്കളങ്കമായി പരിതപിക്കുന്ന ഈ പെണ്‍കുട്ടി, സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും നന്മയുടെയുമൊന്നും വിളക്കണഞ്ഞുപോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്ന കോരിത്തരിപ്പിക്കുന്ന ഒരു വാഗ്ദാനം കൂടിയാണ് വരികള്‍ക്കിടയിലൂടെ നല്‍കുന്നത്. ഓര്‍ക്കിഡ്പുഷ്പങ്ങള്‍ക്കിടയിലെ മുല്ലപ്പൂവില്‍ നിന്നെന്നപോലെ, ലാളിത്യത്തിന്റെ സൗന്ദര്യവും സൌരഭ്യവും ഓരോ വരികളിലും അസ്വദിക്കാന്‍ കഴിയും ഈ കൊച്ചുമിടുക്കിയുടെ സൃഷ്ടികള്‍ വായിച്ചാല്‍. സരസമായ ഭാഷയും പ്രയോഗങ്ങളും ഈയുള്ളവനെ പലതവണ ചിരിപ്പിച്ചു. പ്രായത്തെ മറികടക്കാന്‍ വെമ്പുന്ന പ്രതിഭയും പക്വതയും പലയിടങ്ങളിലായി വാക്കുകള്‍ സ്വയം വിളിച്ചുപറയുന്നുമുണ്ട്.
നേന, വളരെ നന്നായി എഴുതിയിരിക്കുന്നു.
ദൈവം അനുഗ്രഹിച്ചുനല്‍കിയ ഈ പ്രതിഭ, ഇത്രയും നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞതിലും ഇത് തന്നെയാണ് സമൂഹത്തില്‍ തന്‍റെ ഇടം എന്ന് തിരിച്ചറിഞ്ഞതിലും ഞാന്‍ നേനയെ അഭിനന്ദിക്കുന്നു.
ചുറ്റുപാടുകളുമായി എപ്പോഴും മറയില്ലാതെ സംവതിച്ചുകൊണ്ടിരുന്നാല്‍ ആരോഗ്യമുള്ള മനസ്സ് അവയോടു ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ടിരിക്കും. ആ പ്രതികരണങ്ങളെ തീവ്രമായി അനുഭവിക്കാനും അതിലൂടെ ലഭിക്കുന്ന ഊര്‍ജം സമൂഹത്തിന്‍റെ നാഡി-ഞരംബുകളിലേക്ക് പകരാനും കഴിയുന്നവരാണ് കലാകാര്‍. ആ ഊര്‍ജം പൊതുസമൂഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്താനും, ധാര്‍മികമൂല്യങ്ങളുടെ അകാലചരമം തടഞ്ഞുനിര്‍ത്താനും വലിയഅളവില്‍ സഹായിക്കും. അതുകൊണ്ടുതന്നെ, നേന മനസ്സില്‍ തോന്നുന്നതെല്ലാം അത്പോലെ എഴുതുക. നേനയുടെ ഓരോ തോന്നലുകളും ചിന്തകളും, ചുറ്റുമുള്ളവര്‍ക്ക് വലിയ പ്രചോദനമായേക്കാവുന്ന മൊഴിമുത്തുകളായിരിക്കും.
എല്ലാ ഭാവുകങ്ങളും നേരുന്നു..!
Hyder Ali
http://hyderalimk.blogspot.com/
നേനക്കുട്ടി ഇന്നു പുതിയ പോസ്റ്റെങ്ങാനും ഇട്ടെന്നുള്ള പ്രതീക്ഷയില്‍ ഇവിടെ കയറി വന്നതാരുന്നു, ഇല്ലെന്നു കണ്ടപ്പം അവസാനം നിന്റെ കമന്റ് വായിച്ച് തൃപ്തിപ്പെട്ടു.... അല്ലാതെന്തു ചെയ്യാന്‍ അല്ലെ....
ReplyDeleteനേന മോളെ.. ഉമ്മൂമ്മയുടെ ആ വര്‍ത്താനം അസ്സലായിട്ടുണ്ട്... എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
ReplyDeleteനല്ല പോസ്റ്റ് മോളേ...ഭാവുകങ്ങള്‍...
ReplyDeleteനേന മോളേ...വളരെ നന്നായി
ReplyDeleteആശംസകള്‍
ഒരാഴ്ച സ്കൂള്‍ അവധി ആയിരുന്നതിനാല്‍ വല്യ തിരക്കിലായിരുന്നു അതുകൊണ്ട് പോസ്റ്റാനും കമ്മന്റിടാനും ഒന്നും പറ്റിയില്ല , ഇന്ന് തുടക്കം എന്‍റെ പ്രിയപ്പെട്ട ഒരു ഇക്കയില്‍ നിന്നാകാം ,
ReplyDeleteഎന്റെ മുഹമ്മദ് കുട്ടിക്കാ , എന്‍റെ ഇതുവരെഉള്ള നാല് പോസ്റ്റിലും വന്നു ഒരു രക്ഷകര്‍ത്താവിനെ പോലെ വളരെ വിശദമായി തന്നെ അഭിപ്രായം പറയുകയും എനിക്ക് വേണ്ടതായ നിര്‍ദേശങ്ങളും ഉപദേശങ്ങളും അപ്പപ്പോള്‍ നല്‍കുകയും ചെയ്തതില്‍ വളരെ സന്തോഷമുണ്ട് , ഒടുവില്‍ തന്ന നിര്‍ദേശപ്രകാരം ഡിലീറ്റ് ചെയ്ത കമ്മന്റുകള്‍ എല്ലാം ഞാന്‍ ഒഴിവാക്കി , അതിനു സ്പെഷ്യല്‍ ശുക്രിയ ഉണ്ട്ട്ടോ ..പിന്നെ ഉപ്പാനെ കുറിച്ച് പുളുവടിച്ചതല്ല ഇക്ക , ഇക്ക ഉപ്പാട് തന്നെ ചോദിച്ചു നോക്ക് അതിന്റെ രഹസ്യം എന്താണെന്ന് ? എല്ലാം ചെയ്യുന്നത് ഞങ്ങള്‍ തന്നെ ആണെന്നെ ...ആ മത്സരത്തിലെ കണ്ണുകള്‍ എഡിറ്റു ചെയ്തതും എല്ലാം മലയാളത്തില്‍ ടൈപ് ചെയ്തതും എല്ലാം ഞങ്ങളാണ് , മൂപ്പര്‍ കാലുംമേകാലും കയറ്റി വെച്ച് ഒരിരുപ്പാനു പിന്നെ പറയുന്നത് ഞങ്ങള്‍ എഴുതി ടൈപ് ചെയ്തു കൊടുക്കണം ..പിന്നെ ഉപ്പയല്ലേ അയ്യോ പാവം എന്നൊക്കെ വിചാരിച്ചു ഞങ്ങള്‍ അങ്ങോട്ട് ചെയ്യും , ..ഇതൊക്കെ ഇത്രകാലം രഹസ്യമാക്കി വെച്ചിരുന്നതാണ് , പിന്നെ എന്‍റെ മേലേക്കൊരു തെറ്റിധാരണ വന്നാല്‍ ആ രഹസ്യം പോളിക്കാതിരിക്കുന്നത് എങ്ങിനെ ? ഇത്രേ ഉള്ളൂ കാര്യങ്ങള്‍ ..എന്നാലും ഇക്കാടെ നിര്‍ദേശം മാനിച്ചു ഇനി കൂടുതലൊന്നും മൂപ്പരെ കുറിച്ച് ഞാന്‍ എഴുതില്ല ..ഇക്കാ ഇനിയും വരണം പോസ്ടിടുമ്പോള്‍ എന്നെ അറിയിക്കണേ ..
പള്ളിക്കര അങ്കിള്‍ ബഹുത് ശുക്രിയാ ..
ശ്രീയേട്ടാ ...വീണ്ടും വരുമെന്ന് അറിയാം , എന്നാലും സന്തോഷങ്ങള്‍ അറിയിക്കട്ടെ
സ്മിത ചേച്ചി , വന്നതിലും അഭിപ്രായത്തിലും വളരെ സന്തോഷം - ഇനിയും കാണണേ..
രമേഷേട്ടാ ...അങ്ങിനെയോക്കെതന്നെയാണ് ആഗ്രഹങ്ങള്‍ , എല്ലാം ഭംഗിയായി നടക്കുമെന്ന് തന്നെ കരുതുന്നു , വളരെ നന്ദിയുണ്ട് ഉപദേശ നിര്‍ദേശങ്ങള്‍ക്ക്
ReplyDeleteസമയക്കുറവു മൂലമാണ് മൊത്തം ഒരു ശുക്രിയ ആക്കിയത് , ഇപ്പോള്‍ സ്കൂള്‍ അവധി ആയതിനാല്‍ നേരിട്ട് തന്നെ ശുക്ക്രിയ പറയുന്നുണ്ടുട്ടോ
അനസുക്കാ ..എന്‍റെ ഇക്കാടെ പേരും അനസ് എന്നാണു ..എല്ലാം പറഞ്ഞ പോലെ - ഇനിയും വരുമെല്ലോ അല്ലെ ?
മുഹമ്മദ് കുഞ്ഞിക്കാ -ഉമ്മുമ്മാനെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് കരച്ചില്‍ വരും , എന്താ ചെയ്യുക - വിധിയെ തടയാന്‍ ആവില്ലല്ലോ !
അരീക്കോടന്‍ അങ്കിള്‍ - ഞാന്‍ കരഞ്ഞു കൊണ്ടാണ് അത് എഴുതി തീര്‍ത്തത് .നന്ദിയുണ്ട് ട്ടോ
പഥികന്‍ ചേട്ടാ - പലരും ഇത് തന്നെ പറഞ്ഞു - ഇനി അങ്ങിനെ ചെയ്തോളാം - ഉപ്പ ഇപ്പോള്‍ എനിക്കിട്ടാ കൊട്ടുന്നത് ഒറിജിനല്‍ കൊട്ട് ..
എക്സ് പ്രവാസി അങ്കിള്‍ - വളരെ സന്തോഷം കണ്ടതില്‍...
ഷിനോധേട്ടാ കുട്ടികളെ കുട്ടി എന്ന് വിളിക്കുന്നതില്‍ എന്താ പ്രശനം ? എന്തായാലും കണ്ടതില്‍ സന്തോഷം .
കമ്പര്‍ അങ്കിള്‍ വളരെ നന്ദി , ഇനിയും വരണേ..
ഡ്രീംസ് ..സന്തോഷം നന്ദി .
ഇമ്ത്യസുക്കാ ( ആചാര്യന്‍ ) ഇവിടെ വന്നതിലും അഭിപ്രായത്തിലും വളരെ വളരെ സന്തോഷം നിങ്ങളൊക്കെ ഇവിടെ വരുമ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് തോന്നുന്നത് ..അടുത്ത ആശ എല്ലാവരെയും ഒന്ന് നേരില്‍ കാണുക എന്നതാണ് പടച്ചോന്‍ സാധിപ്പിച്ചു തരട്ടെ ..
വല്യമ്മായീ ..കണ്ടതില്‍ പെരുത്ത് സന്തോഷം
ഹഫീസ്ക്കാ ..സുഖമല്ലേ ..ഇനിയും വരണേ ..
രവി കുമാര്‍ ചേട്ടാ ഒരു പാട് ശുക്ക്രിയ ..
കൊടുങ്ങല്ലൂര്‍ കാദര്‍ക്ക ..നിങ്ങളെപ്പോലുള്ള വലിയ ആളുകള്‍ ഇവിടെ വന്നു കാണുമ്പോള്‍ സന്തോഷം എങ്ങിനെ അറിയക്കണമെന്നു അറിയില്ല എനിക്ക് ..ഒരു പാട് ഒരു പാട് സന്തോഷം ..
ReplyDeleteഉമ്മു അമ്മാരെ അഭിപ്രായം വായിച്ചു ഉപ്പ പറയുന്നത് കേട്ട് ആ അമ്മാര്‍ക്ക് ഞാന്‍ വെച്ചിട്ടുണ്ടെന്ന് ..എന്താണാവോ ?
ഹായ് ജിക്കുമോന്‍ ചേട്ടാ ..വീണ്ടും വന്നതില്‍ ഒരു പാട് സന്തോഷം ഉണ്ട് ട്ടോ ..
സലീംക്കാ ...ഇപ്പോഴെങ്കിലും കണ്ടു ഇത്രയും നല്ലൊരു അഭിപ്രായം പറഞ്ഞതിന് എത്ര ശുക്രിയ പറഞ്ഞാലും അതിന്‍റെ ഒരു സന്തോഷം ഒരംശം പോലുമാകില്ലാട്ടോ ..പെരുത്ത് ഇഷ്ടത്തോടെ ...വീണ്ടും വരുമെന്ന് കരുതുന്നു ..
പോളേട്ടാ.എല്ലാം ശെരിയാണ് ആദ്യമായി വന്നതിലും കണ്ടതിലും .ഒരു പാട് സന്തോഷം നന്ദി ...
കാട്ടിപ്പരുത്തിഇക്കാ ...വളരെ സന്തോഷം ...ട്ടോ
റൈസ് ന്യൂസ് ...നന്ദിയുണ്ടേ...
ഹാപ്പി ക്കാരെ ..സന്തോഷം തന്നെ അല്ലെ ...ഇനിയും കാണാനെത്തണെ..
ചന്തു ചേട്ടാ ...ഒരു പാട് ഇഷ്ടായി ആ വാക്കുകള്‍ ..ഒരു പാട് നന്ദിയും അറിയിക്കട്ടെ ..
മന്‍സൂര്‍ക്കാ ഇനിയും കാനുമെല്ലോ അല്ലെ ..
ടോംസ് ചേട്ടാ..നന്ദി എങ്ങിനെ ഞാന്‍ ചൊല്ലേണ്ടൂ ..തട്ടകം എപ്പോഴും നോക്കാറുണ്ട് എനിക്ക് കമ്മന്റ് ഇടാന്‍ അവിടെ പറ്റുന്നില്ല ..
എന്‍റെ നാട്ടിലെ വീട്ടിലെ ചേച്ചി ...ആദ്യമായി കണ്ടതില്‍ സന്തോഷവും നന്ദിയും അറിയിക്കട്ടെ...ഒരു പാട് ഇഷ്ടത്തോടെ വീണ്ടും വരുമെന്ന പ്രതീക്ഷയോടെ ..
അലിക്കാ ..കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുമ്പോഴാണ് വന്നത് സന്തോഷം ..വീണ്ടും കാണന്നെ..
സുരേഷേട്ടാ ..എന്താ ഇത്ര വൈകിയേ...ഇനി നേരത്തെ എത്താന്‍ നോക്കണേ ..സന്തോഷമുണ്ട് ട്ടോ ശുക്ക്രിയയും ..
സലാംക്കാ ..ഇക്കാടെ ബ്ലോഗു കണ്ടിരുന്നു ഇഷ്ടായി ..പിന്നെ ഇവിടെ ഇനിയും വരണേ..ഒരു പാട് നന്ധുയുണ്ടേ ..
സുലേഖത്താ..വളരെ സന്തോഷം ഉമ്മൂമ്മ എന്നും മരിക്കാത്ത ഒരോര്മ്മയാണ്..എനിക്ക് ..
കിരണ്‍ ചേട്ടാ ..സന്തോഷം - ഇനിയും വരണേ ..
നിരോഷ ചേച്ചീ ...കണ്ടതില്‍ സ്നാതോഷം നന്ദി ..
ഹൈദര്‍ക്കാ ..ഓരു പാട് ഒരു പാട് ഇഷ്ടവും സന്തോഷവും തോന്നി ഇക്കാടെ വിശദമായ ഈ കമ്മന്റ് വായിച്ചപ്പോള്‍ ..ഞാന്‍ വല്യൊരു ആളായ പോലെ ..ഇനിയും വരണമെന്ന അപേക്ഷയോടെ സ്നേഹത്തോടെ...നേന
ഫസലുല്‍ക്കാ ..ഞാന്‍ അറിയിക്കാം അറിയിചിരിക്കും..പോരെ..
നാടോടി ..ഇനിയും കാനുമെല്ലോ ..സന്തോഷം ഉണ്ട്ട്ടോ ..
അചൂസ് ചേട്ടാ ..ബഹുത് ശുക്രിയാ ..
ഗോപകുമാര്‍ ചേട്ടാ ..ഇനിയും കാനുമെല്ലോ ..
എല്ലാവര്ക്കും ഒരിക്കാല്‍ കൂടി നന്ദിയും സന്തോഷവും അറിയിച്ചുകൊണ്ട് ചുരുക്കുന്നു ..നിങ്ങളുടെ സ്വന്തം നേന ..
എന്‍റെ പുതിയ പോസ്റ്റ് ജനുവരി അഞ്ചിന് മുമ്പ് ഉണ്ടാവും..
എനികിഷ്ടായി ഈ കൊച്ചു മിടുക്കിയെയും കോറിയിട്ട വരികളെയും
ReplyDeleteവളരെ നന്നായി....മിടുക്കി......
ReplyDeleteനല്ല ടാലെന്റ്റ് ഉണ്ട് ........ ഫോളോ ചെയ്തു....
ഇനിയും വരാം....ആശംസകള്‍ .........
എന്‍റെ പൊന്നു നഹാനക്കുട്ടീ നന്നായിരിക്കുന്നു .എനികിഷ്ടായി ഈ കൊച്ചു മിടുക്കിയെ....നല്ല വരികള്‍ ...എന്നാലും സ്വന്തം ബാപ്പയല്ലേ മോളൂട്ടീ ....
ReplyDeleteനന്നായിട്ടോ..നല്ല ശൈലിയാ എഴുത്തിന് ശരിക്കും ഉമ്മൂമ്മയെ മുന്നിൽ കാണുന്നപോലെ തോന്നി..ഇനിയും ഒരുപാട് എഴുതുക....എഴുത്തിലൂടെ ആരെയും സങ്കടപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക.. ആശംസകൾ.....
ReplyDeleteനേനക്കുട്ടീ നന്നായിട്ടുണ്ട് കേട്ടോ. ഇതൊക്കെ വായിച്ചപ്പോള്‍ എനിക്കും എന്റെ കുട്ടിക്കാലവും ഉമ്മൂമ്മയേയുമൊക്കെ ഓര്‍മ്മ വന്നു.
ReplyDeleteപുതിയ പോസ്റ്റാണെന്നും പറഞ്ഞു ഫേസ് ബുക്കിലിരുന്നു കൂവുന്നത് കണ്ടല്ലോ? നിനക്ക് വേറെ പണിയൊന്നുമില്ലെ?
ReplyDeleteadipoliyaa eniyum ezhuthan kazhiyatte ennu prarthikkunnu
ReplyDeleteഇതുവരെ വന്നിട്ട് മിണ്ടാതെ പോകുന്നില്ല ....
ReplyDeleteമനോഹരം..വീണ്ടും എഴുതുക ...
നഷ്ടപെടുമ്പോഴാണ് സഹോദരീ പലരുടെയും അസാന്നിദ്യത്തെ നമ്മള്‍ മനസ്സിലാക്കുന്നത് .ഒരുപക്ഷെ ആ ഉമ്മുമ്മ ജീവിച്ചിരുന്നെങ്കില്‍ നെന കുട്ടിക്ക് ഒരുപാട് കഥകള്‍ ഇനിയും പറയാനുണ്ടാകുമായിരുന്നു ...
ReplyDeleteനല്ല കഴിവുള്ള എഴുത്തുകാരി ഇനിയും ഒരുപാട് നേന യില്‍നിന്നു പ്രതീക്ഷിക്ക്കുന്നു . റബ്ബ് തൌഫീഖ് ചെയ്യട്ടെ ,ആമീന്‍.................
വളരെ മനോഹരമായ ഒഴുക്കുള്ള എഴുത്ത്....വായിച്ചാലും വായിച്ചാലും മടുക്കാത്ത രീതിയില്‍ വളരെ സരസമായി എഴുതുന്ന നെനക്കുട്ടിക്കു എന്‍റെ വക എല്ലാവിധ ഭാവുകങ്ങളും നേരുന്നു.........
ReplyDelete@ C.T.Alavi kutty Mongam
ReplyDelete@ റാണിപ്രിയ
@ Haque
@ sids
@ alisnet
എല്ലാര്‍ക്കും നന്ദി, വളരെ സന്തോഷം..ബഹുത് ശുക്രിയാ.
ഇടക്കൊക്കെ എന്തെകിലും ചെയ്തുകൊണ്ടിരിക്കനമെല്ലോ കുട്ടിക്കാ!
ReplyDeletefaisalക്കാ സന്തോഷം.
JIJO SCARIA (ജിജോ സ്കറിയചേട്ടാ : സന്തോഷം തന്നെ.
rahmanഇക്ക സന്തോഷം.
കുഞ്ഞൂട്ടന്‍ ചേട്ടാ : ബഹുത് ശുക്രിയാ.
ഇതുവരെ വന്നിട്ട് എങ്ങനെയാ നേന കുട്ടി മിണ്ടാതെ പോകുക ..ലേഖനം വളരെ നന്നായിട്ടുണ്ട് ..എന്‍റെ കുട്ടിക്കാലത്തിലേക്ക് ഒരു ഒളിച്ചോട്ടം നടത്താന്‍ സഹായിച്ചു ....ഒരു ലക്ഷം ശുകിരിയ കൂടി തരുന്നു ....ഇനിയും ഇതിലും നന്നായിട്ട് എഴുതാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ..
ReplyDelete