ഞാന്‍ വല്ലാത്തൊരു മൂഡോഫില്‍ ആണ് എന്‍റെ പ്രിയപ്പെട്ടവരേ, കാരണം മറ്റൊന്നുമല്ല രണ്ടും നാലും ദിവസം മെനക്കെട്ടു കുത്തിയിരുന്ന് തല പുണ്ണാക്കി ഉമ്മാട് ഭയങ്കര പഠനമാണെന്നൊക്കെ പറഞ്ഞ് കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കി ടൈപ്പ് ചെയ്തെടുത്ത് ചിപ്പിയില്‍ രണ്ടു പോസ്റ്റിട്ടപ്പോള്‍ അത് എന്‍റെ ഉപ്പാടെ അക്കൌണ്ടിലേക്ക് എഴുതി ചേര്‍ക്കുകയാണ് പലരും, ഉപ്പയും മാമിയും അനസുക്കായും താത്തമാരുമൊക്കെയല്ലേ നേനാ നിനക്കുവേണ്ടി എഴുതുന്നതെന്ന് പലരുടെയും ചോദ്യം കേട്ട് എനിക്ക് സത്യമായും സങ്കടോം കരച്ചിലും ഒക്കെവരുന്നുണ്ട്ട്ടോ, ഇവരില്‍ ഉപ്പ മാമി അനസ്ക്ക എന്നിവരുടെ കാര്യം ഞാന്‍ പകുതി സമ്മതിച്ചുതരാമെങ്കിലും അത് ബ്ലോഗിന്‍റെ സാങ്കേതികമായ കാര്യങ്ങളില്‍ മാത്രമേ ഉള്ളൂ എന്നും , പോസ്റ്റില്‍ ആരും കൈകടത്താറില്ല എന്നുമുള്ള കാര്യങ്ങള്‍ ഞാന്‍ അസന്നിഗ്ദമായി ഇവിടെ പ്രഖ്യാപിച്ചു കൊള്ളുന്നു.. പിന്നെ, എനിക്ക് ബുദ്ധിതീരെ ഇല്ലെന്നാണ് പലരും മനസ്സിലാക്കി വെച്ചിരിക്കുന്നതെന്നു തോന്നുന്നു, മൂന്നാം ക്ലാസ്സില്‍ നിന്നും അക്ഷരം കൂട്ടിവായിക്കാന്‍ പഠിച്ചത് മുതല്‍ കളിക്കുടുക്ക, ബാലരമ, മനോരമ വനിത ആരാമം പൂങ്കാവനം തുടങ്ങിയ കേരളത്തിലെ കുട്ടി ക്ലാസ്സിക്കുകള്‍ വായിച്ചുകൊണ്ടിരിക്കുന്നവളാണ് ഞാന്‍, കൂട്ടത്തില്‍ എന്‍റെ ഉപ്പാടെ ലൈബ്രറി കളക്ഷനില്‍ നിന്നും ബേപ്പൂര്‍ സുല്‍ത്താന്‍ക്ക , എം.ടി.മാമ , മുകുന്ദേട്ടന്‍ തുടങ്ങിയവരുടെ വായിച്ചാല്‍ മനസ്സിലാവുന്നവയും വായനയില്‍ ഉള്‍പ്പെടുത്തിയിരുന്നു ,പിന്നെ ഉമ്മുമ്മയും, പെറ്റയും, വല്യുപ്പയും പറഞ്ഞ് തന്നിരുന്ന കഥകള്‍.. അതൊക്കെ കേള്‍ക്കുമ്പോഴും വായിക്കുമ്പോളും ഒരു എഴുത്തുകാരി ആകണമെന്ന് എനിക്ക് വല്ലാത്ത മോഹം ഉണ്ടായതിന് എന്നെ കുറ്റം പറയാന്‍ പറ്റുമോ? എന്‍റെ ഉമ്മ ചിലപ്പോ പറയുമായിരിക്കും അതിനു അതിന്റെതായ കാരണവും ഉണ്ട് , എന്‍റെ ഉപ്പ അതായത് ഉമ്മാടെ കേട്യോന്‍ കുവൈറ്റില്‍ അഞ്ചാറു കൊല്ലം കഷ്ട്പ്പെട്ടുണ്ടാക്കിയ കാശ് ഏതൊക്കെയോ സീരിയലിന്‍റെയും സിനിമയുടെയും പുറകെ പോയി കളഞ്ഞു കുളിക്കുകയും, (ഇത് ഞാന്‍ പറയുന്നതല്ല ഉപ്പ തന്നെ പറഞ്ഞിട്ടുള്ളതാണ്, സംശയം ഉള്ളവര്‍ക്ക് ഇവിടെ ക്ലിക്കിയാല്‍ കാണാം) മൂപ്പരുടെ കുവൈറ്റ് വിസ നഷ്ടമാക്കുകയും ചെയ്തതോടെ ഉമ്മാക്ക് എഴുത്തുകാര്‍, സീരിയലുകാര്‍, സംവിധായകര്‍ എന്നൊക്കെ കേള്‍ക്കുന്നത് തന്നെ കലിപ്പായി മാറി, അക്കഥ അവിടെ നിക്കട്ടെ, വിശദമായി പിന്നെപ്പറയാം ,ഇപ്പോള്‍ ഞാന്‍ ഇവിടുത്തെ വിഷയം തുടരാം...
പുത്തിയുടെ കാര്യം പറഞ്ഞപ്പോഴാണ് എന്‍റെ ചുന്നക്കുട്ടിയുടെ ഒരു കാര്യം ഓര്‍മ്മവരുന്നത്.. ഇനി അതൂടെ അങ്ങ് പറഞ്ഞ് കളയാം , അവള്‍ എട്ടുവയസ്സുകാരി രണ്ടാം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും ആറാം തമ്പുരാനില്‍ ലാലേട്ടന്‍ പറഞ്ഞതിനേക്കാള്‍ കുറച്ചൂടെ മുന്നിലായി നാക്ക് എല്‍ എല്‍ ബിക്കാണ് പഠിക്കുന്നത്, സംഭവം എന്തെന്ന് വെച്ചാല്‍ ഞാന്‍ പുട്ടടിക്കാന്‍ മടിച്ചിരുന്ന കുട്ടിക്കാലത്ത് പെറ്റമ്മ പറഞ്ഞു തന്ന ഒരു പുത്തിക്കഥ ഞാന്‍ ഈയ്യിടെ അവള്‍ക്ക് പറഞ്ഞു കൊടുത്തു, കഥ നിങ്ങള്‍ക്കറിയാമായിരിക്കും എന്നാലും ഒന്ന് ചുരുക്കി റീ മൈന്‍ഡ് ചെയ്യാം .. ഒരു കുളത്തില്‍ താമസമാക്കിയിരുന്ന തവള നീര്‍ക്കോലി കണ്ണന്‍ മീന്‍ എന്നിവരുടെ ഒരു കൊച്ചു സംഭവമാണ്, ഇവര്‍ മൂന്നുപേരും സുഹൃത്തുക്കള്‍ പരസ്പരധാരണയോടെ ജീവിച്ചുപോരവേ ഒരു മീന്‍പിടുത്തക്കാരന്‍ വലയുമായി വരുന്നത് തവള കണ്ടു , തന്‍റെ സുഹൃത്തുക്കളെ അപ്പോള്‍ തന്നെ തവള വിവരം അറിയിച്ചെങ്കിലും നീര്‍ക്കോലി അഹങ്കാരത്തോടെ പറഞ്ഞത് ഞാന്‍ ആയിരം പുത്തിക്കാരനാണ് ,അതോണ്ട് ഞാന്‍ കുടുങ്ങില്ല നീ നിന്‍റെ കാര്യം നോക്കിക്കോ എന്നും കണ്ണന്‍ മീന്‍ നൂറു പുത്തിക്കരനാണ് ചണ്ടിക്കിടയില്‍ ഒളിച്ച് രക്ഷപ്പെട്ടോളാമെന്നുമാണ്, അവരോടു തവള പറഞ്ഞ മറുപടി എനിക്ക് വെറും മുക്കാല്‍ പുത്തിയെ ഉള്ളൂ അതോണ്ട് ഞാന്‍ പൊത്തില്‍ ഒളിച്ചിരിക്കാന്‍ പോവുകയാ എന്നായിരുന്നു, അങ്ങിനെ കുളം പിടുത്തകാരന്‍റെ വലയില്‍ കുടുങ്ങിയ നീര്‍ക്കൊലിയെ അയാള്‍ തല്ലികൊല്ലുകയും കണ്ണന്‍ മീനെ നുറുക്കി കഷണങ്ങളാക്കി കൊണ്ടുപോകുകയും ചെയ്തു ..എല്ലാം പൊത്തില്‍ പാത്തിരുന്നു കണ്ടുകൊണ്ടിരുന്ന തവളചേട്ടന്‍ ഒടുവില്‍ കുളത്തിലേക്ക് ഒരു ചാട്ടം വെച്ചുകൊടുതുകൊണ്ട് ഒരു പാട്ട് പാടി..
ആയിരം പുത്തിക്ക് തല്ലും കൊല്ലും..
നൂറു പുത്തിക്ക് വെട്ടും കൊട്ടും..
മുക്കാല്‍ പുത്തിക്കന്‍ തിത്തിക്ക തിമൃതെയ്..
ഈ കഥ കേട്ട ഉടനെ ചുന്ന മോള്‍ പറഞ്ഞത് കേള്‍ക്കണോ ..ആയിരം പുത്തിയും നൂറു പുത്തിയും നിങ്ങള്‍ താത്തമാര്‍ക്കല്ലേ നല്ലത് അത് നിങ്ങളെടുത്തോ ..ഈ പാവം നമ്മക്ക് മുക്കാല്‍ പുത്തി തന്നെ മതിയേ പോന്നു ടീച്ചറേ....എന്ന്, മുട്ടേന്നു വിരിഞ്ഞിട്ടില്ല അതിനുമുമ്പ് പെണ്ണിന്‍റെ ഒരു വാചകമടി നോക്കണേ..ഇപ്പൊ നിങ്ങളോര്‍ക്കുന്നത് ഓ! ഇവളാരൊരു മുട്ടേന്നു വിരിഞ്ഞു കഴിഞ്ഞോള്‍...എന്നല്ലേ? എന്നാലും എന്‍റെ മുത്തുകളെ എന്നെക്കാള്‍ മൂന്നുനാല് വയസ്സിനു ഇളയതല്ലേ അവള്‍...!
ഛെ, ഓരോന്ന് പറഞ്ഞ് പറഞ്ഞ് ഈ പോസ്റ്റിനും നീളം കൂടിയല്ലോ പടച്ചോനെ..ഇനി എന്നെ കാണാനും ആശീര്‍വദിക്കാനും വന്നവര്‍ക്ക് ശുക്കിരിയ കൂടി പറഞ്ഞാല്‍ ഇതിന്‍റെ നീളം ഇരട്ടിയാവും, അത് കാണുമ്പോഴേ ഓ ഇവളുടെ ഒരു ഒടുക്കത്തെ പോസ്റ്റെന്നു മനസ്സില്‍ കരുതി നിങ്ങള്‍ ഒഴിവാക്കി പോകുകയും ചെയ്യും അതോണ്ട് ഇത് ഇവിടെ നിറുത്താന്‍ പോവുകയാണ്.. ശുക്രിയ രണ്ടാം ഘന്ഡം അടുത്തതിലാവാം എന്തേ..!..അതിനു മുമ്പ് ഒരു കൊച്ചു കാര്യം കൂടി പറയട്ടെ.., ഇവള് നിറുത്താനുള്ള ഭാവമില്ലല്ലോ എന്നൊന്നും നിനച്ചേക്കല്ലേ എന്‍റെ മുത്ത് മണികളെ , ഈ പോസ്റ്റിന്‍റെ തലക്കെട്ടും ഈ പോസ്റ്റും തമ്മില്‍ എന്ത് ബന്ധം എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ! കാര്യം ഞാന്‍ പറയാം ലോഹിഅങ്കിളിന്‍റെ ഒരു സിനിമയുടെ പേരും കൂടി ആണല്ലോ ഇത്! ഞാന്‍ കഴിഞ്ഞ ആഴ്ചയാണ് ഈ ചിത്രം കണ്ടത് എനിക്ക് വളരെ ഇഷ്ടമായി ആ പടം , പക്ഷേ കസ്തൂരിമാനിനെ കുറിച്ച് എനിക്ക് വല്യ പിടിപാടൊന്നും ഉണ്ടായിരുന്നില്ല താത്തമാരോട് ചോദിച്ചിട്ട് കാര്യമുണ്ടാകുമെന്നെനിക്ക് വിശ്വാസം തീരെ ഇല്ലായിരുന്നു, കാരണം കുച്ചിപ്പുടിയെ കുറിച്ച് ഒരിക്കല്‍ അസ്മ താത്താട് ചോദിച്ചപ്പോള്‍ പറഞ്ഞത് അത് അരിപ്പൊടി ഗോതമ്പ്പൊടി മുളകുപൊടി എന്നൊക്കെ പറയും പോലെ ഒരു പൊടിയാണെന്നാണ്.. അന്ന് വിവരക്കുറവിനാല്‍ പാവം ഞാനത് വിശ്വസിച്ചു , വിശ്വാസം അതാണല്ലോ എല്ലാം..! ഇനിയും അത്തരം വിവരം കൂടിയ ഉത്തരങ്ങള്‍ കിട്ടാന്‍ സാധ്യത ഉള്ളതിനാല്‍ ഈ സംശയം ഞാന്‍ ഉമ്മാട് ചോദിച്ചറിഞ്ഞു , ഉമ്മാടെ വിശദീകരണം കേട്ടപ്പോള്‍ എനിക്ക് തോന്നി ഞാനും ഇപ്പോള്‍ ഒരു കസ്തൂരി മാനാണല്ലോ എന്ന്! ഞാന്‍ ഉരച്ചുരച്ചു ഉണ്ടാക്കുന്ന കസ്തൂരിയെല്ലാം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നു..ഏത്! എന്ത് പുടികിട്ടി? അത്ര തന്നെ..
ഹ.. ഹ... ഹ.... മിസ്സിനിട്ടു കൊടുത്ത പാര എനിക്ക് പെരുത്തിഷ്ടായി. ഈ കാന്താരിപ്പെണ്ണിനേം.... നിന്റെ ബ്ളോഗിൽ പുതിയ പോസ്റ്റൊന്നും വരുന്നില്ലല്ലോ.. പരീക്ഷേടെ മാർക്കു കണ്ടപ്പോൾ ഉപ്പ കമ്പ്യൂട്ടർ പൂട്ടിയോ എന്നാ ഞാൻ പേടിച്ചത്. എന്തായാലും ഈ പോസ്റ്റ് ആദ്യം വായിച്ചതും കമന്റിയതും ഞാനാ കേട്ടോ.. അതിനു ചെലവു വേണം മറക്കണ്ട.. mail me
ReplyDeletehttp://anju-aneesh.blogspot.com/
നിന്റെ ആൽബവും നന്നായിട്ടുണ്ട് ട്ടോ കാന്താരീ..........
ReplyDeleteനിന്റെ ബുദ്ധിയും പോസ്റ്റിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്തു വരുന്നവരെ നേരെ എന്റെ അടുത്തേക്ക് വിട്ടോ ...
ReplyDeleteഅവരെ ഞാന്‍ പറഞ്ഞു മനസ്സിലാക്കാം .........
നിന്റെ നാക്കിന്റെ നീളം ഞാന്‍ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടല്ലോ
അയ്യടാ, അങ്ങനെ വിടല്ലെ
ReplyDeleteഎഴുത്ത് വിടണ്ട . വായന തീരെ വിടണ്ട. പിന്നെ ആ സിനിമ കാണല്‍ വേണേല്‍ വിടാം.
ReplyDeleteഇനി കഥകള്‍ എഴുതി നോക്കൂ.മോശമാകാന്‍ തരമില്ല.ഭാവനയുണ്ട്.
ഭാവുകങ്ങള്‍
വളരെ നന്നാകുന്നുണ്ട് , നല്ലവണ്ണം വായിക്കണം, ലൈബ്രറി ഒരു ശീലമാക്കണം.
ReplyDeletehttp://vkairali.blogspot.com/
നേനെ, പുള്ളി നേനെ....................
ReplyDeleteകാത്തു കാത്തെഴുതിയ കസ്തൂരി ബ്ലോഗ് ഉപ്പ കൊത്തി പോയോ,,
അയ്യോ ഉപ്പച്ചി കൊത്തി പോയോ.....
ടീച്ചറോട് വന്നൊന്നു ബ്ലോഗ് വായിക്കാന്‍ പറ.... അഡ്രസ് കൊടുക്കൂന്നെ..
മോളെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ReplyDeleteകുഞ്ഞുപ്രായത്തിലെ എഴുത്തിലുള്ള ഈ വൈഭവം കണ്ടാല്‍ ആരും തെറ്റിദ്ധരിച്ചു പോകും.
പിന്നെ മോളുടെ (പാവം)മുഖം കണ്ടാല്‍ തോന്നില്ല,ഇയാളാണീ വെച്ചു കാച്ചി ഞങ്ങളെയൊക്കെ അതിശയിപ്പിക്കുന്നതെന്ന്.
ഭാവുകങ്ങള്‍,,
ദേ നേനക്കുട്ടീ പഠിപ്പിക്കുന്ന ഗുരുക്കന്മാരെ കുറ്റം പറഞ്ഞാല്‍ ദോഷം കിട്ടും ketto ദോഷം ...
ReplyDeleteമോള്‍ ഉരച്ചുണ്ടാക്കുന്ന കസ്തൂരിയൊന്നും ആര്‍ക്കും കൊടുക്കണ്ട.. ചോദിക്കുന്നവരും പറയുന്നവരും അങ്ങനെ പറഞ്ഞു കൊണ്ടിരിക്കട്ടെ.. കാലം 2010 കഴിഞ്ഞു എന്നും ഇപ്പോഴത്തെ കുട്ടികള്‍ എങ്ങനാ എന്നൊന്നും പലര്‍ക്കും ഇപ്പോഴും അറിയില്ല.. അതിനു ടെന്‍ഷന്‍ അടിക്കുകയൊന്നും വേണ്ട. മോളുടെ എഴുത്ത് പല വമ്പന്മാരെയും ഞെട്ടിക്കുന്നത് കൊണ്ടാണ് എന്ന് കരുതി സന്തോഷിക്കുകയാണ് വേണ്ടത് .. എഴുത്ത് തുടരൂ... കഥയായോ കവിതയായോ ..( ഇതുപോലെ താത്തമാര്‍ക്കും, ടീച്ചര്‍മാര്‍ക്കും പാരയായോ ) എങ്ങനയെങ്കിലുമൊക്കെ എഴുതി ബൂലോകരെ രസിപ്പിക്ക്......
ReplyDeleteഎന്‍റെ എല്ലാവിധ ആശംസകളും...
----------------------------------------------------------
ഞാന്‍ വീണ്ടും ഫോളോ ചെയ്തിട്ടുണ്ട്... ഇനിയും എത്ര പ്രാവശ്യം വേണമെങ്കിലും പറഞ്ഞാല്‍ മതി ഫോളോ ചെയ്യുന്നതാണ് ( ഞാന്‍ ആര മോന്‍ )
ആരു പറയുന്നതും ശ്രദ്ധിക്കാന്‍ പോകേണ്ട കുട്ടീ, മോള്‍ക്കു എഴുതാന്‍ തോന്നുമ്പോഴൊക്കെ എഴുതുക. സര്‍ഗവാസന എന്നതു ഈശ്വരന്‍ കനിഞ്ഞു നല്‍കുന്ന വരദാനമാണ്.അത് എല്ലാവര്‍ക്കും കിട്ടില്ലല്ലോ....
ReplyDeleteഒരു ഓഫ് കൂടി:പഠനം ഉഴപ്പരുത് ട്ടോ,അവിടേയും മിടുക്കി എന്നു തന്നെ എല്ലാവരെക്കൊണ്ടും പറയിക്കണം.
ഓ ഈ കൊച്ചു വായിലെ ഈ വല്യ വര്‍ത്തമാനം കേട്ടാല്‍
ReplyDeleteആരും ചോദിച്ചു പോകും നീ ആരാ മോളെ ബ്ലോഗെന്നു ..
ദേ ഞങ്ങളുടെ ബ്രൂണിയുടെ ഒരു കുഞ്ഞിനെ nenakku
സമ്മാനം തരുന്നു കേട്ടോ .വന്നു കാണൂ ..
ആശംസകള്‍ നേരുന്നു മോള്‍ക്ക് ...
ഞാന്‍ വീണ്ടും ഫോളോ ചെയ്തിട്ടുണ്ട്... ആശംസകള്‍ നേരുന്നു
ReplyDeleteThis comment has been removed by the author.
ReplyDeleteകസ്തൂരിമാനിന് അഭിനന്ദനങ്ങള്‍
ReplyDeleteകാര്യങ്ങള്‍ അവതരിപ്പിക്കാനും അത് വായിപ്പിക്കാനും ഉള്ള കഴിവാണ് ഞാന്‍ ഈ പോസ്റ്റില്‍ കണ്ടത്.
ReplyDeleteഅഭിനന്ദനങ്ങള്‍ ഒരുപാട്.
വളരെ നന്നാകുന്നുണ്ട് .
ReplyDeleteആശംസകള്‍.
nena kkutteeeeeeeeeeeee....kkeeeeeeeeeeeeee...jai
ReplyDeleteനൈന പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് ..ടീച്ചറെ കുറ്റം പറയാനൊന്നും നില്‍ക്കണ്ട ..അവര്‍ക്ക് തോന്നിയ കാര്യം അവര് മോളോട് ചോദിച്ചു എന്നാ എനിക്ക് തോന്നുന്നത്...പിന്നെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും ഉടനെ അവര് ശരിയല്ല ..അവര് എന്നെ പ്രോത്സാഹിപ്പിച്ചില്ല എന്നൊന്നും കരുതാതെ അവര് ചോദിച്ചതിനു നല്ല രീതിയില്‍ മറുപടി പറഞ്ഞു കൊടുക്കുക...പിന്നെ അവരെ കുറ്റപ്പെടുത്തുകയോ മറ്റുള്ളവരുടെ മുന്നില്‍ കൊച്ചാക്കുകയോ ചെയ്യാതെ നൈന ഇനിയും ബ്ലോഗില്‍ എഴുതി കൊണ്ടിരിക്കുക ,,വരക്കുക ...കുറെ കഴിയുമ്പോള്‍ മോളുടെ കഴിവുകള്‍ അവരും സമ്മതിക്കും ..അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും എടുത്തു ചാടി അവര്‍ക്ക് പണി കൊടുക്കാന്‍ നിന്നാല്‍ അവര്‍ക്ക് ദോഷം ഒന്നും ഇല്ല ..മറിച്ചു നൈനക്ക് തന്നെ ആണ് അതിന്റെ കുറവ് ..കാരണം നൈന ഇന്ന് രണ്ടു പേരറിയുന്ന ഒരു കൊച്ചു ബ്ലോഗര്‍ ആണ്..ഞങ്ങള്‍{മിനിമം ഞാനെങ്കിലും}ഇപ്പൊ ഈ ബ്ലോഗില്‍ വന്നത് നൈനയുടെ നല്ലൊരു ചിത്രം അല്ലെങ്കില്‍ നല്ലൊരു കഥ അത് പോലെ വല്ലതും പോസ്റ്റ് ചെയ്തു കാണും എന്ന് കരുതിയാ... ..അപ്പൊ ഇനി ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും മൂഡോഫാവാതെ സൊന്തം കഴിവില്‍ വിശ്വസിച്ചു മുന്നോട്ടു പോകുക ..എതിര്‍പ്പുകളും കളിയാക്കലും മൈന്‍ഡ് ചെയ്യാതിരിക്കുക ..കളിയാക്കുന്നവര്‍ക്കും സംശയിക്കുന്നവര്‍ക്കും വാക്കുകള്‍ കൊണ്ട് മറുപടി കൊടുക്കാതെ നൈന പറഞ്ഞ സര്‍ഗ വാസന കൊണ്ടും സൊന്തം കഴിവുകള്‍ തെളിയിച്ചു കൊണ്ടും ഉത്തരം കൊടുക്കുക..ഓക്കെ..{ഇത്ര ഓക്കെ എഴുതിയത് നൈനക്ക് ഇതൊക്കെ മനസ്സിലാക്കാനുള്ള കഴിവുണ്ട് എന്ന് ഉറപ്പുള്ളത് കൊണ്ടാ}
ReplyDeleteപിന്നെ ചാന്‍സ് കിട്ടിയാല്‍ ആ ടീച്ചറുടെ മോളോട് എന്റെ ബ്ലോഗ് ഒന്ന് വായിക്കാന്‍ പറയുക ..ജീവിതത്തില്‍ ഇത് വരെ മലയാളം പഠിക്കാന്‍ സ്കൂളില്‍ പോകാത്ത എനിക്ക് പോലും സോന്തമായി ഒരു മലയാളം ബ്ലോഗുണ്ട് ...അപ്പൊ പിന്നെ ആറാം ക്ലാസ്സില്‍ പഠിക്കുന്ന നൈനക്ക് ഒരു ബ്ലോഗു ഉണ്ടാകുകയും ഇത്ര മനോഹരമായി എഴുതുകയും ചെയ്യുക എന്നത് അത്ര വലിയ കാര്യം ഒന്നും അല്ല എന്ന് ടീച്ചര്‍ക്ക് മനസ്സിലായിക്കോളും..!!!!...താങ്ക്സ് ..
പറയാനുള്ളവര്‍ ചുമ്മാ പറഞ്ഞിട്ട് പോട്ടന്നേ...നേന ചുമ്മാ എഴുതിക്കോ..വായിക്കാന്‍ ഞങ്ങളൊക്കെ ഉണ്ട്..
ReplyDeleteഅല്ലങ്കിലും നമ്മൾ കുട്ടികൾ പറയുന്നതു ഇവരെല്ലാം സംശയത്തോടെ കാണൂ ..നമുക്കു എഴുതികൊണ്ടേയിരിക്കാം ..
ReplyDeleteഇരിക്കട്ടേ ഒരു ആശംസ
മിസ്സിനെ കുറിച്ച് ഞാന്‍ കാര്യമാണ് പറഞ്ഞതെങ്കിലും അത് പാടില്ലെന്ന് പലരും നേരിട്ടും മെയിലിലൂടെയും ഇവിടെ കമന്ടിലൂടെയും പറഞ്ഞു , രാത്രി ഉപ്പ വിളിച്ചു അങ്ങിനെയൊന്നും എഴുതരുത് അത് ഒഴിവാക്ക് എന്നൂടെ പറഞ്ഞപ്പോള്‍ ഇനി വെച്ചിരിക്കുന്നത് ശെരിയല്ല എന്ന് ഞാന്‍ ഉറപ്പിച്ചു , എനിക്ക് വേണ്ട നേരത് നല്ലത് പറഞ്ഞു തന്ന എല്ലാവര്ക്കും നന്ദി .കൂടുതല്‍ വിശദമായി അടുത്ത പോസ്റ്റില്‍ എഴുതാം ..
ReplyDeleteMy wishes!
ReplyDeleteആശംസകൾ....
ReplyDeleteതളരാതെ വീണ്ടും നന്നായി എഴുതുക...
ReplyDeleteശുക്കിരിയ
ReplyDeleteനന്നായി എഴുതി. ആശംസകള്‍
ReplyDeleteഎഴുതി ഫലിപ്പിയ്ക്കാൻ നല്ല കഴിവുണ്ട്.
ReplyDeleteവളരെ നന്നായിട്ടുണ്ട്.
ആശംസകള്‍
ReplyDeleteനല്ല എഴുത്ത്, ഈ ബ്ലോഗ് പോസ്റ്റുകള്‍ മോളുതന്നെ എഴുതുന്നതാണെന്ന് എനിക്ക് തോന്നുന്നുണ്ട് കാരണം ക്ലാസ്സില്‍ ചില റ്റോപ്പിക് കൊടുത്തിട്ട് എഴുതാന്‍ പറയുമ്പോള്‍ ചെറിയ കുട്ടികള്‍ എഴുതുന്നത് കണ്ട് അതിശയിച്ചിട്ടുണ്ട്. അത്രയ്ക്ക് ഭാവനയും തന്മയത്വവും കാണിക്കാറുണ്ട് കുട്ടികള്‍. മോള്‍ക്ക് നന്മകള്‍ നേരുന്നു..
ReplyDeletemolu valare nannayittund iniyum ezhuthuka
ReplyDeletegoooooooooooooooood eekoottam.com
ReplyDeleteAll the Best..
ReplyDeleteനന്നായിട്ടുണ്ട്.ആശംസകള്‍
ReplyDeleteപറയുന്നവര്‍ പറയട്ടെ..അരോപണങ്ങളില്‍ തളരാതെ എഴുത്തു തുടരുക..
ReplyDeleteഅരോടും വിദ്വേഷമില്ലാതെ തന്നെ എഴുത്തില്‍ ശ്രദ്ധിക്കുക.എല്ലാ ഭാവുകങ്ങളും
നേരുന്നു..
full ayi vazhichittilia. nanayude udanda vazhikam enkiliu, molluduea good venthuraniiu entta orayiriam pinthunayu, ashamsakalu
ReplyDeletefardis a v, calicut
കസ്തൂരിയുടെ ഗന്ധം ഇവിടെമാകെ പരക്കട്ടെ .
ReplyDeleteമോളേ കാന്താരിക്കുട്ടീ,കൊള്ളാം നീയാളെ പറ്റിച്ചു കളഞ്ഞല്ലോ!.കസ്തൂരിമാനെന്നു പറഞ്ഞു പടവും കൊടുത്തു അവസാനം ഒരു വരിയും. പിന്നെ നിന്റ്റെ ഫോളോ ഗാഡ്ജെറ്റ് ആരാണെടുത്തത്? കള്ളന്‍ കപ്പലില്‍ തന്നെയുണ്ടാവും. പിന്നെ നിന്റെ ബ്ലോഗിന്റെ പേര്‍ നമുക്ക് “ബഡായി” എന്നാക്കിയാലൊ?. വെച്ചിട്ടുണ്ട് ബാപ്പാക്കും മോള്‍ക്കും. നേരിലൊന്നു കാണട്ടെ ഞാന്‍!
ReplyDeleteഎനിയ്ക്കിതൊന്നും മോൾ എഴുതുന്നതല്ല എന്ന് ഒരിയ്ക്കലും തോന്നീട്ടില്ല.
ReplyDeleteഇനീം എഴുതു.
അഭിനന്ദനങ്ങൾ.
വളരെ നന്നായിട്ടുണ്ട് മോളുടെ എഴുത്ത്.
ReplyDeleteകുഞ്ഞുവായില്‍ ഇമ്മിണി ബല്യബര്‍ത്താനം പറയണ നേനക്കുട്ടീ
ReplyDeleteആശംസകള്‍
നേനക്കുട്ടീ..... അദ്യം ഒരുപാട് ആശംസകള്‍ നേരട്ടെ... ഹൊ! കൊച്ചുകൊച്ചു കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങി എവിടെക്കൊണ്ടെത്തിച്ചു!. അത്രക്ക് വായനാസുഖമുണ്ടായിരുന്നു..... നന്നായി വായിക്കുക. പാഠ്യവിഷയത്തിലും നല്ലപോലെ ശ്രദ്ധിക്കുക...... കൂടെ ഒന്നുകൂടി പറയട്ടെ നല്ലശീലങ്ങള്‍ നിലനിര്‍ത്തുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
ReplyDeleteനേന മോളുടെ ചിപ്പി തുറന്നപ്പോള്‍ കണ്ടത് മുത്തും കസ്തൂരിയും . മോളെക്കുറിച്ച് വളരേ അഭിമാനം തോന്നുന്നു . ഈ ചെറുപ്രായത്തില്‍ തന്നെ സര്‍ഗ്ഗ വൈഭവത്തിന്റെ വസന്തം പൂത്തുലയുന്നത് കാണുമ്പോള്‍ ഞാന്‍ സ്വപ്നം കാണുന്നത് നാളെയുടെ വാഗ്ദാനമായ നല്ലൊരു എഴുത്തുകാരിയെയാണ് .അങ്ങിനെയാകട്ടെയെന്നു പ്രാര്‍ഥിക്കുന്നു . ഭാഷ , പ്രയോഗങ്ങള്‍ , ശൈലി എല്ലാം നന്നായിരിക്കുന്നു .ധാരാളം എഴുതണം . നന്നായി വായിക്കണം . പഠിപ്പിലും കേമിയായി മിടുക്ക് പ്രകടിപ്പിക്കണം . മലയാളം ടൈപ്പ് ചെയ്തതില്‍ ഒരക്ഷരത്തെറ്റു പോലും വരുത്തിയിട്ടില്ല . ആ മികവ് എല്ലാ മേഖലകളിലും ഉണ്ടായിരിക്കണം . എല്ലാ ഭാവുകങ്ങളും നേരുന്നു .
ReplyDeleteമോള് ഇക്കയെ ഞെട്ടിച്ചിരിക്കുന്നു. ഇതിനെ കുറിക്കുമ്പോഴും എന്‍റെ ഞെട്ടല്‍ മാറിയിട്ടില്ലാ...
ReplyDeleteആളുകള്‍ എന്ത് പറയുന്നു എന്നല്ലാ...
ആളുകളോട് നമുക്കെന്തു പറയാനുണ്ട്, അതിനെ ഉറക്കെ പറയുക.
അങ്ങനെ പോകെപ്പോകെ വാപ്പ എന്ന "പറയനെ" പോലെ മോളും ഒരു "പറയത്തി" ആവണം എന്ന് ഈ ഇക്ക ആഗ്രഹിക്കുന്നു.
എല്ലാ ഭാവുകങ്ങളും....
{കൂടെ പഠിപ്പും വായനയും നടക്കട്ടെ...}
കുറെ ദിവസത്തിനു ശേഷം ഇന്നൊന്നു മൈല്‍ ചെക്കിയപ്പഴാ നിന്റെ ബ്ലോഗ് പോസ്റ്റ് കണ്ടത് .... മോളൂസെ.. നീ തളരരുത് കെട്ടാ... പറയുന്നവര്‍ പറയട്ടെ... നിന്റെ ഈ കുസൃതി നിറഞ്ഞ എഴുത്തു കണ്ടാലറിയാം ഇതു നീ തന്നാണെന്നു... ഇങ്ങനെ എഴുതികൊണ്ടേയിരിക്കു...ഇനിയും പുതിയ പോസ്റ്റ്നു വേണ്ടി കാത്തിരിക്കുന്നു.
ReplyDeleteഎഴുത്ത് നന്നായിട്ടുണ്ട് മോളെ.പ്രതികരണങ്ങളില്‍ നല്ലത് സ്വീകരിച്ച് മറ്റുള്ളവയെ തള്ളുക.ഒരുപാട് വായിക്കുക,എഴുതുക.പടച്ചവന്‍ അനുഗ്രഹിക്കട്ടെ.
ReplyDeleteകുച്ചിപ്പുടിയെ കുറിച്ച് ഒരിക്കല്‍ അസ്മ താത്താട് ചോദിച്ചപ്പോള്‍ പറഞ്ഞത് അത് അരിപ്പൊടി ഗോതമ്പ്പൊടി മുളകുപൊടി എന്നൊക്കെ പറയും പോലെ ഒരു പൊടിയാണെന്നാണ്.. അന്ന് വിവരക്കുറവിനാല്‍ പാവം ഞാനത് വിശ്വസിച്ചു , വിശ്വാസം അതാണല്ലോ എല്ലാം..! ".....
ReplyDeleteസമ്മതിച്ചു ട്ടോ ...ഇനിയും ഒരുപാട് എഴുതുക ....
എഴുത്ത് നന്നായിട്ടുണ്ട്, വിമര്‍ശനങ്ങളില്‍ നല്ലത് മാത്രം സ്വീകരിച്ചു വേണ്ടാത്തത് അവഗണിക്കുക.
ReplyDeleteമോള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
രസമുള്ള എഴുത്ത്.
ReplyDeleteഇനിയും ഇനിയും എഴുതൂ.
പക്ഷെ ഇതിനു മാത്രമായി സമയം കളയരുത്ട്ടോ
കര്‍ത്താവേ, ഞാന്‍ അതിശയിച്ചു പോയി മോളുടെ ബ്ലോഗ്ഗില്‍ വന്നിട്ട്. ആദ്യമായിട്ടാ അങ്കിള്‍ ഇത്ര ചെറിയ കുട്ടീടെ ബ്ലോഗ് വായിക്കുന്നത്. നന്നായിട്ടുണ്ട് മോളെ. അക്ഷരം അഗ്നിയാണ് അത് കെടാതെ നോക്കണം. എല്ലാ ഭാവുകങ്ങളും.
ReplyDeletecongradulations
ReplyDeleteനന്നായി. ആശംസകൾ
ReplyDeleteകാര്യാക്കണ്ടാന്ന്, അങ്ങട്ട് എഴുത്വാ, അത്രേള്ളൂ ട്ടൊ!
ReplyDeleteആരവിടെ, ആരാ നൈനകുട്ടിയുടെ പോസ്റ്റിനെ കുറ്റം പറയുന്നേ
ReplyDeleteഹായ് നേനാ....
ReplyDeleteമനോഹരം.... ഭാവനാസുരഭിലം.....നല്ല ഭാഷ.....നല്ല പറച്ചില്‍.......ഒരുമിച്ചു ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത്ഭുതച്ചെപ്പ്
പൂ പോലൊരു ചെപ്പ്
വെള്ളി കാച്ചിയ പുറം
കഥ ഒളിപ്പിച്ചു അകം
വരി തീര്‍ത്തു അക്ഷരം
ഘോഷമായി വാക്ക്
ചിന്തയുടെ മിനുങ്ങ്
നുറുങ്ങുകളുടെ ചന്തം
'വാക്കിന്‍റെ' നേനാ..
ചെപ്പിനകത്തെ ചിപ്പി!
തുടരുക....
പ്യാര്‍ ഭരേ ദോ ശര്‍മീളെ നേനാ....
സഫലമീ യാത്ര....എല്ലാ ഭാവുകങ്ങളും....
സ്വന്തം
ISMAIL K
http://ottamyna.blogspot.com