ലേലു അല്ലു, ലേലു അല്ലു.,ഈ ഒരു തവണത്തേക്കുകൂടി ലേലു അല്ലു..
ഓണമായത് കൊണ്ടാണ്
ഇങ്ങിനെ ഒരു വരവും കൂടി വരേണ്ടി വന്നത് അതുകൊണ്ട് ഒന്നും
ഇങ്ങോട്ട് പറയണ്ടെന്‍റെ പൊന്നു കാര്‍ന്നോന്മാരെ, കാര്‍ന്നോത്തിമാരെ..
സംഭവം വിചാരിച്ചപോലെ
മുമ്പോട്ടു നീങ്ങാത്തത്കൊണ്ടാണ് ഈ ലേലു അല്ലു പറയേണ്ടിവന്നത്., നമ്മുടെ സൈനുവിന്‍റെ
കഥയുടെ കാര്യമാണെന്നേ പറഞ്ഞു വരുന്നത്, സംഗതി ഒരടി മുമ്പോട്ട് വെക്കുമ്പോള്‍ വെട്ടലും തിരുത്തലും മായ്ക്കലുമൊക്കെയായി രണ്ടടി
പുറകോട്ടും പോകേണ്ടി വരുന്നു, എന്നുവെച്ചാല്‍ ഒച്ചിന്‍റെ വേഗതയില്‍ പോയിരുന്നത് ഇപ്പോള്‍ കുഴിയാനയുടെ
യോഗമായെന്ന് സാരം. ഈ ഒന്നര മാസംകൊണ്ട് ഏഴു വരികള്‍വീതമുള്ള രണ്ടു പേരഗ്രാഫുകള്‍
മാത്രമാണ് പൂര്‍ത്തിയാക്കാനായത്. ഇത്
സംഭവിക്കാനുള്ള പ്രധാന കാരണമെന്തെന്നാല്‍ ഞാന്‍മനസ്സില്‍ ഒരുക്കൂട്ടി വെച്ച കഥക്കപ്പുറം
ചില ട്വിസ്റ്റുകള്‍ അവിചാരിതമായി സംഭവിച്ചതുകൊണ്ടാണ്, അതുകൊണ്ട് കണക്കുകൂട്ടി വെച്ചിരിക്കുന്നിടത്തൊന്നും ഇക്കഥ
നില്‍ക്കുമെന്ന് തോന്നുന്നില്ല, മനോഗതിക്കൊപ്പം
കഥാഗതിക്ക് പുരോഗതിയില്ലാത്തതിനാല്‍ ഒടുവില്‍ അധോഗതി ആവാതിരുന്നാല്‍
മതിയായിരുന്നു എന്‍റെ ബൂലോകം വാഴും മുത്തപ്പന്‍മാരേ, എന്തായാലും വരുന്നേടത്ത് വെച്ച് കാണേണ്ടപോലെതന്നെ കാണാമെന്ന കണക്കുകൂട്ടലുകളോടെ
ഞാന്‍മുമ്പോട്ട്തന്നെ നീങ്ങാനാണ് തീരുമാനം, എന്ത് തന്നെ ആയാലും അടുത്തമാസത്തെ പോസ്റ്റ്‌അതുതന്നെ
ആക്കാമെന്നാണ് ഇപ്പോഴും പാമ്പന്‍
പാലത്തിന്‍റെ ഉറപ്പിനെ വെല്ലുന്ന എന്‍റെ വിശ്വാസം, എന്‍റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ! ആ വിശ്വാസത്തിനു ഇനിയും നീളം കൂടാതിരുന്നാല്‍ മതിയായിരുന്നെന്‍റെ
ഓണ മുത്തപ്പോ!
പിന്നെ,
ഈ മാസം ആ കഥയുടെ പുറകെ ആയിരുന്നതിനാല്‍ മറ്റു വേണ്ടപ്പെട്ട പാരകള്‍ ഒന്നും കുത്തിക്കുറിക്കാന്‍
നേരം കിട്ടിയില്ല എന്നത് വല്യൊരു നഷ്ടമായിപ്പോയി, എന്നാലും ഓണക്കാലമല്ലേയെന്നുകരുതി ഇന്‍സ്റ്റന്ടായി
ഒരു ഓണക്കഥ തല്ലിക്കൂട്ടിയെടുത്തിട്ടുണ്ട്, നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല ,ഇഷ്ടപ്പെട്ടില്ലേലും ഒന്ന് വായിച്ചു നോക്കിയാലല്ലേ
വിവരമറിയാന്‍ പറ്റൂ, ഇഷ്ടായില്ലെങ്കില്‍ ലേലു അല്ലു ..ഇനി ഇഷ്ടായാലും ഇല്ലെങ്കിലും ഓണമല്ലേ എനിക്കൊരു മുത്തുഗാവു, അപ്പൊ ഇനി ആ കഥ വായിക്കാം ഇതാണ് കഥ ! ഓണക്കഥ.
ഓണക്കളവും മുത്തശ്ശിയും
മുത്തശ്ശിയുടെ നാലഞ്ചു
വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു അറുതി കുറിച്ചുകൊണ്ടാണ് ഇത്തവണത്തെ ഓണം കൂടാനായി ചിങ്ങം
പിറന്നതോടെ ലണ്ടനില്‍നിന്ന് മക്കളും മരുമക്കളും
നാട്ടിലെത്തിയത്, പല്ലില്ലാത്ത
മോണകാട്ടി ചിരിക്കുകയും കൂനിക്കൂടി നടക്കുകയും ചെയ്യുന്ന മുത്തശ്ശി എട്ടും പത്തും പന്ത്രണ്ടും
വയസ്സായ പേരക്കുട്ടികള്‍ക്കു ഒരു കൌതുകമായിരുന്നു.
വെള്ളിക്കമ്പിപോലുള്ള മുടി നാരുകളും കടുക്കന്‍തൂങ്ങിയാടുന്ന
നീണ്ട ചെവികളും തൊട്ടും തലോടിയും കുട്ടികള്‍മുത്തശ്ശിക്ക് ചുറ്റും വട്ടമിട്ടു നടന്നു.
“ലുക്ക്‌ജീനൂ, ഇത് ശെരിക്കും നമ്മുടെ ഡാക്കിനിയമ്മൂമ്മയെപ്പോലെയുണ്ടല്ലേ?”
ബ്രദര്‍ ദിലുവിന്‍റെ കമ്മന്‍റ് കേട്ട് ജീനുവും ജൂകിയും
പൊട്ടിച്ചിരിച്ചു, എന്തിനെന്നറിയാതെ മുത്തശ്ശിയും
ആ ചിരിയില്‍പങ്കു ചേര്‍ന്നു.
അത്തം മുതല്‍തിരുവോണം വരെ പൂക്കളമിടാനും തുമ്പിതുള്ളാനും
ആളായല്ലോ എന്നതായിരുന്നു മുത്തശ്ശിയുടെ ആശ്വാസം.
എന്നാല്‍, അത്തംനാള്‍നേരത്തെ എഴുന്നേറ്റ് പൂക്കളം കാണാനായി വീടിന്‍റെ
മുന്‍വശത്തേക്ക് നടന്ന മുത്തശ്ശി കണ്ടത് പൂമുഖത്തു ഇരുന്ന് ടിവിയില്‍പൂക്കള മത്സരത്തിന്‍റെ
ലൈവ്ഷോ കാണുന്ന പേരക്കുട്ടികളെയാണ്, മുത്തശ്ശി നിരാശയോടെ നെടുവീര്‍പ്പിട്ടു.
“മക്കളേ.. ആ മുറ്റത്തിരി ചാണകം മെഴുകി
കുറച്ചു പൂവറുത്തിട്ടൂടെ നിങ്ങള്ക്ക്?”
മുത്തശ്ശിയുടെ ആ ചോദ്യം കേട്ട് പേരക്കിടാങ്ങള്‍ചുളുങ്ങിയ
നെറ്റിയോടെ അവരുടെ നേരെ തുറിച്ചുനോക്കി.
“അയ്യേ!, ബുള്‍ഷിറ്റ്, മെഴുകുകയോ! ഇറ്റീസ് ഷെയിം ഗ്രാന്‍ഡ്‌മാ, ഞങ്ങള്‍ക്ക് അറപ്പാണ്..”
അവര്‍അറുത്തുമുറിച്ചു പറഞ്ഞു.
ഈ ലേലു അല്ലു ഇഷ്ടായാലും ഇല്ലെങ്കിലും ഓണമക്കാലമല്ലേ എനിക്കൊരു മുത്തുഗാവു..
ReplyDelete@@
ReplyDeleteകുറെ കഴിയുമ്പോള്‍ ഓണവും പെരുന്നാളും ഓണക്കോടിയും പൂക്കളും എല്ലാം ഗൂഗിളില്‍ പരതേണ്ടി വരുമോ ആവോ!
എല്ലാവര്‍ക്കും കണ്ണൂരാന്‍കുടുംബത്തിന്റെ ഓണ്‍ലൈന്‍ ഓണാശംസകള്‍ !
**
ആഹാ.. കൊള്ളാലോ മോളൂസേ.. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലാലോ.. അങ്ങനെ രണ്ടു സാഹിത്യപുലികളുടെ മകൾ പുള്ളിപ്പുലി കഥയുടെ ലോകത്തേക്ക് പിച്ച വെച്ചു തുടങ്ങ്ങ്ങിയിരിക്കുന്നു. ആശംസകൾ. അല്ല, നേനാസ് പൂക്കളമിടാറുണ്ടോ? ചാണകം മെഴുകാൻ അറപ്പൊന്നും ഇല്ലാലോ അല്ലേ? ലേലു അല്ലു:) മോൾക്കും കുടുംബത്തിനും ഓണാശംസകൾ
ReplyDeleteആ മുന്‍കൂര്‍ ജാമ്യവും അത് പിടിച്ച് മുന്നോട്ടുള്ള ഓട്ടവും അസ്സലായി ട്ടോ നേന.
ReplyDeleteപിന്നെ ഓണവും പൂക്കളവും.
അതൊക്കെ ഇതാണ് അങ്ങിനെ തന്നെയെന്നാ പല പോസ്റ്റുകള്‍ വായിക്കുമ്പോഴും മനസ്സിലാകുന്നത്.
ഓണം വീട്ടു മുറ്റത്ത് നിന്നും മാറി സ്വീകരണ മുറികളിലെക്കായി. ഓണം എന്നല്ല നമ്മുടെ എല്ലാ ആഘോഷങ്ങളും .
പോസ്റ്റ് നന്നായി ട്ടോ . ഓണാശംസകള്‍
ഉത്ഘാടനതിനു നന്ദി കണ്ണൂരാനിക്കാ..
ReplyDeleteഋതുസഞ്ജനചേച്ചീ: നമ്മക്ക് അങ്ങനെയൊന്നും ഇല്ല ചേച്ചീ ,ചേച്ചിക്കും കേട്യോനും ഓണാശംസകള്‍ .
വളരെ സന്തോഷം ചെറുവാടിക്കാ .ഇക്ക പോയ സ്ഥലത്ത് ഞങ്ങളും പോകും ട്ടോ ഉപ്പ വരട്ടെ.
ReplyDeleteമോള്‍ക്കും കുടുംബത്തിനും ഓണാശംസകള്‍ :)
ReplyDeleteഅടിപൊളി ഒരു ഓണ സദ്യ നേന മോള്‍ക്ക് കഴിക്കാന്‍ ആവട്ടെ എന്നാ പ്രാര്‍ഥനയോടെ നന്മ നിറഞ്ഞ ഓണാശംസകള്‍
ReplyDeleteമോളേ,മോളുടെ ബ്ലോഗില്‍ എത്താന്‍ പറ്റാറില്ല.പിണങ്ങരുതേ....
ReplyDeleteഇനി വരാന്‍ ശ്രമിക്കാം ട്ട്വാ.ഒരായിരം ഓണാശംസകള്‍ !
കഥ നന്നയിട്ടുണ്ട്....മോളെ...
ReplyDeleteഓണാംശംസകൾ നേനക്കുട്ടി
ReplyDeleteഓനാശംസകളോടൊപ്പം എന്റെ ഒരുപിടി മുത്തുഗവു, നേനാസുവിനു.... (ഒന്നോരണ്ടോ എണ്ണം ചുന്നാസിനും കൊടുക്കണേ)
ReplyDeleteഓണാശംസകള്‍ !!!
ReplyDeleteകുഞ്ഞിക്കഥ കൊള്ളാം.
ReplyDeleteഇങ്ങട് വന്നാല്‍ നാളെ ഇരുപതു തരം കറിയും കൂട്ടി നല്ല ഒന്നാംതരം ഓണ(ഹോട്ടല്‍)സദ്യ തരാം...!
നന്നായി ഡാകിനിയമ്മൂടേം കുട്ട്യോള്‍ടേം കഥ... ആശംസകള്‍ :)
ReplyDeleteഓണം സ്പെഷ്യല്‍ ഉപ്പേരി ഇഷ്ട്ടായി. നേനക്കുട്ടിക്കു എന്റെ വക ഒരു മുത്തുഗൌ. പിന്നെ ഒരായിരം ഓണാശംസകളും...
ReplyDeleteഹോ എന്നാ എഴുത്ത് മഹാസംഭവം ..
ReplyDeleteലിതൊക്കെ എവിടുന്ന് വരുന്നു .....
( ഞാന്‍ ഇടക്കൊക്കെ കള്ളം .. പറയാറുണ്ട് ..
അത്തരത്തില്‍ ഒന്നായി ഈ ഗമന്റിനെ കണ്ടാല്‍ മതി കേട്ടോ )
ഒരു മുത്തുഗവു,,,,,
ReplyDeleteമോളുടെ ഓരോ തവണയുള്ള മുന്‍കൂര്‍ ജാമ്യം ആഖ്യാന ശൈലി വല്ലാതെ ആകഷിക്കുന്നു
ReplyDeleteവേര് കഥയിലുടെ വലിയ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു ,മോള്‍ക്ക് എല്ലാവിധ നന്മകളും നേരുന്നു
ഒരു നല്ല ഓണം ആശംസിക്കുന്നു
രമേശേട്ടാ : വളരെ സന്തോഷം , ഐശ്വര്യം നിറഞ്ഞ ഓണാശംസകള്‍ .
ReplyDeleteകൊമ്പന്‍ക്കാ : ഭക്ഷ്യസംപുഷ്ടമായ ഓണാശംസകള്‍ .
ReplyDeleteമുഹമ്മദ്‌കുട്ടിക്കാ: ഇപ്പോഴെങ്കിലും എത്തിയതില്‍ സന്തോഷം.
രഘുനാഥന്‍ചേട്ടാ : വളരെ സന്തോഷം ,ഓണാശംസകള്‍ .
കണ്ണേട്ടന്‍: കാണാറില്ലല്ലോ ! ഇപ്പോള്‍ കണ്ടതില്‍ സന്തോഷം, ഐശ്വര്യപൂര്‍ണ്ണമായ ഓണാശംസകള്‍ .
കുഞാക്കാ: മുത്തുഗവുവിനു സ്പെഷല്‍ ശുക്രിയാ.
ReplyDeleteനൌഷുക്കാ : പെരുത്ത് സന്തോഷം തന്നെ.
ആളവന്‍ചേട്ടാ : സന്തോഷം ഓണത്തിന് എങ്ങോട്ട് വരണം?
കുഞ്ഞിപ്പാ : കല്യാണത്തിന് ഉടനെ നാട്ടില്‍ വരുമെല്ലോ അല്ലെ?
ReplyDeleteസുരാജ്ചേട്ടാ : മുത്തുഗവു വരവ് വെച്ച്, സന്തോഷം ട്ടോ .
മഖ്ബൂല്‍ക്കാ :ചില കള്ളങ്ങളും എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇക്കാ..ഇടയ്ക്കിടെ ഇങ്ങനെ പറയണേ.
മിനിയാന്റി: മുതുഗവു കിട്ടി ബോധിച്ചു , ബഹുത് ശുക്രിയാ.
ReplyDeleteകവിയൂര്‍ അങ്കിള്‍ : അങ്കിളിനു ഒരു മുത്തുഗവു, കൂടെ ഐശ്വര്യപൂര്‍ണ്ണമായ ഓണാശംസകളും.
കഥയോളം പോന്ന മുഖവുരയും..
ReplyDeleteനന്നായിരിക്കുന്നു :)
ഓണാശംസകള്‍ .............
ReplyDeleteവളരെയധികം ഇഷ്ട്ടപ്പെട്ടു മോളെ. നര്‍മ്മം നന്നായിട്ട് വഴങ്ങുന്നുണ്ട്. ഹൃദയം നിറഞ്ഞ ഓണാശംസകള്‍, കൂടെ ഒരു മുത്തുഗാവു.
ReplyDeleteകഥ നന്നായീട്ടോ...നന്മ നിറഞ്ഞ ഓണാശംസകള്‍....:)
ReplyDeleteഒന്നുടെ നന്നാക്കാമായിരുന്നു ..
ReplyDeleteലേലുഅല്ലു..ലേലു അല്ലു..ഓണമല്ലേ! ഇത്രേയുള്ളൂ ലേലു അല്ലു....
blog കണ്ടു,വളരെ നന്നായിട്ടുണ്ട്.ഇനിയും ധാരാളം എഴുതണം,വരയ്ക്കണം .ഞാന്‍ കുട്ടികള്‍ക്കായി ചെറിയൊരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്.ഒരു കൊച്ചു കഥയുടെ ആദ്യഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്.മോളെ പ്പോലുള്ളവര്‍ വായിച്ചു പ്രോത്സാഹിപ്പിച്ചാല്‍ ഇനിയും കഥകളും കവിതകളും ചിത്രങ്ങളും ഒക്കെ പോസ്റ്റ് ചെയ്യും.അഡ്രെസ്സ്-poomottukalsijums.blogspot.com
ReplyDeleteഓണാശംസകള്‍ !
ReplyDelete'പൂവേ പൊലി ... പൂവേ പൊലി...'
ReplyDeleteടി.വിയില്‍ കുട്ടികള്‍ ഓണം കൊണ്ടു
ഓണം വന്നല്ലോ , ഭാഗ്യമിന്ന്
കുട്ടനും ടി.വിയില്‍ കാണാലോ...
കഥ നന്നായിട്ടുണ്ട്. അയ്യേ.. ബുള്‍ ഷിറ്റ് മെഴുകുകയോ? കലക്കി. ഇത് നമ്മുടെ രഞ്ജിനിചേച്ചി തന്നെ വായിക്കണം.
ReplyDelete“ലുക്ക്‌ജീനൂ, ഇത് ശെരിക്കും നമ്മുടെ ഡാക്കിനിയമ്മൂമ്മയെപ്പോലെയുണ്ടല്ലേ?”
ReplyDeleteകഷ്ടം.....
ഓണാശംസകൾ നേനക്കുട്ടീ..... :)
മോള്‍ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...
ReplyDeleteക്ലൈമാക്സ് എനികിഷ്ടായി..അപ്പോ ആദ്യം ഇഷ്ടായില്ലേ എന്ന് ചോദിക്കരുത്.. തുടക്കവും ഒടുക്കവും ഒക്കെയും കലക്കി.. എന്റെയും ഒരു കുഞ്ഞു ഓണം ആശംസകള്‍.. ഒരു നുള്ളും തരാം ഒപ്പം.. ഓണല്ലേ.. ചോദിച്ചത് എന്തും ഞാന്‍ കൊടുക്കും..
ReplyDeleteആമുഖവും കഥയും ഇഷ്ട്പ്പെട്ടു...!!
ReplyDeleteനേനക്കുട്ടി ഓണാശംസകൾ..!!
മുത്തുഗാവു ഞാന്‍ നേരിട്ട് വന്നുതരാം.
ReplyDelete"ഓണാശംസകൾ നേനാ..”
ReplyDeleteഅസ്സലായി എഴുത്ത്. ഓണാശംസകള്‍
ReplyDeleteനല്ല കൊച്ചു ഓണക്കഥ. വളരെ ഇഷ്ടമായി.
ReplyDeleteഓണാശംസകള്‍ ..
മുത്തു ഗാവുവാണോ മുദ്ദു ഗാവുവാണോ? എന്തായാലും ഒരെണ്ണം എന്റെയും വക. ബാപ്പ വന്നാല്‍ കിട്ടുന്നത് വാങ്ങി വെച്ചോ? ചിലപ്പോള്‍ ചൂരലും കൊണ്ടാവും വരുന്നത്!.നേനക്കുട്ടി ബ്ലാങ്ക് പേജ് പോസ്റ്റിയാലും കമന്റുകള്‍ വന്നു വീഴും!. പിന്നെ അതിന്നുള്ള ഓരോ മറുപടിയും കൂടി ചേര്‍ക്കുമ്പോള്‍ പിന്നെയും എണ്ണം കൂടും. ഈ തരികിടയെല്ലാം നിര്‍ത്തി മര്യാദക്കു ഒരു പോസ്റ്റിടാന്‍ നോക്ക്. ഇല്ലെങ്കില്‍ ഞാനീ പണി നിര്‍ത്തുകയാ.ഞാന്‍ പോസ്റ്റിടല്‍ എന്നോ നിര്‍ത്തി. ഇനി വായനയും നിര്‍ത്തിയാലോ എന്നാലോചിക്കുകയാ...
ReplyDeletenena mole othiri nannayittundto
ReplyDeleteallahu anugrahikatte
oanashamsakal
മെഴുകുക എന്നു പറഞ്ഞാല്‍ എന്താണറിയാമല്ലേ അവര്‍ക്ക് അത്രേം സമാധാനം...:) നന്നായി മോളു കഥ........
ReplyDeleteമോളൂസ്..ഒപ്പിക്കല്സ് ആണല്ലേ കള്ളി ക്കുട്ടീ..
ReplyDeleteഎന്നാലും സാരല്ല്യ..രസായിട്ടുണ്ട് പല ഭാഗങ്ങളും..
മോള്‍ ബുള്‍ ഷിറ്റ് പോസ്റ്റ് ചെയ്താലും ഞങ്ങള്‍ വായിക്കും,,
ഇഷ്ടപ്പെട്ടു കൊണ്ടേയിരിക്കും..
എന്നാലും അടുത്ത തവണ ഒരു "പ്രഥമന്‍" താ ട്ടോ...
അസ്സലായി... :)
ReplyDelete:)
ReplyDeleteNice One
ReplyDeleteBest wishes
റിയാസ്‌ക്കാ : ബഹുത് ശുക്രിയാ.
ReplyDeleteഅസീസ്ക്കാ : സന്തോഷം .
നിസാര്‍ക്കാ : മുത് ഗാവു കിട്ടി പെരുത്ത് സന്തോഷം.
വേനല്‍ പക്ഷീ : സന്തോഷം.
യൂനുസ്‌ക്കാ : അങ്ങനെയും ആക്കാമായിരുന്നു അല്ലെ ഇക്കാ.
സിജുവേട്ടാ : കണ്ടതില്‍ സന്തോഷം , ബ്ലോഗ് കണ്ടു ,വായിച്ചോളാം.
ReplyDeleteകുഞ്ഞിക്കഥ കൊള്ളാം. നേനക്കുട്ടിക്ക് ഒരു ഓണ്‍ലൈന്‍ മുദ്ദു ഗവു.
ReplyDeleteഓണമല്ലേ നേനക്കുട്ടിക്ക് അങ്കിളിന്റെ മുത്തുഗൈവ്വു.........കൊച്ച് കഥയിൽ കൂറേ കാര്യങ്ങൾ ഉണ്ടല്ലോ...എല്ലാ നന്മയും മോൾക്കും എന്റെ അനിയൻ സിദ്ധിക്കിനും,ചുന്നക്കുട്ടിക്കും മറ്റുള്ള എല്ല കുടുംബാങ്ങൾക്കും......
ReplyDeleteനെനകുട്ടി കൊച്ചു കഥക്കൊരു
ReplyDeleteമുദഗവ്...ഓണാശംസകള്‍..
പ്രദീപേട്ടാ : സന്തോഷം തന്നെ..
ReplyDeleteകുഞ്ഞൂസ്ആന്‍റി : ഒരുപാട് ഇഷ്ടമാണെ.
കാദര്‍അങ്കിള്‍ : ഞാന്‍ പാട്ട് കേട്ടുട്ടോ ,മെയില്‍ അയച്ചിരുന്നു..ഇവിടെ കണ്ടതില്‍ വളരെ സന്തോഷം.
ഷുക്കൂര്‍ക്കാ : രഞ്ജിനി ചേച്ചി ഇത് കാണണ്ട, കേസ് കൊടുക്കും.
രഞ്ജിത്ത്‌ചേട്ടാ : ചില കുട്ടികള്‍ അതിലും വലുതും പറയുന്നുണ്ട്.സന്തോഷം ഉണ്ട്ട്ടോ കണ്ടതില്‍.
ദുബായിക്കരനിക്കാ: പെരുത്ത് സന്തോഷം.
ReplyDeleteഏകലവ്യ: എല്ലാം വരവുവെച്ചു ,സമയം പോലെ തിരിച്ചു തരാംട്ടോ.
ആയിരങ്ങളില്‍ ഒരുഅങ്കിള്‍ : ബഹുത് ശുക്രിയാ .
ഉപ്പാ: കുട്ടിക്ക പറയുന്ന മുദ്ധുഗവു ആണെങ്കില്‍ എനിക്ക് വേണ്ടാട്ടാ.
വീകേട്ടാ : ഒരു കൊട്ട സന്തോഷം.
സലാംക്കാ : ഒരു പാട് സന്തോഷം, ഇക്കാനെപ്പോലുള്ളവര്‍ പറഞ്ഞുകെല്‍ക്കുമ്പോള്‍ അതൊരു സുഖമാണ്.
മാണിക്യംആന്‍റി : അസുഖം ഭേദമായോ? വീണ്ടും കണ്ടതില്‍ വളരെ സന്തോഷം.
ReplyDeleteകുട്ടിമൂത്താപ്പാ: അപ്പൊ ഈ കഥയൊന്നും ഒരു കഥയല്ലെന്നാണോ പറഞ്ഞുവരുന്നത്? മുദുഗാവു വരവ് വെച്ച് ,കാണുമ്പോള്‍ മടക്കിതരാം ട്ടോ.
ദില്‍ഷത്താ : കണ്ടതില്‍ വളരെ സന്തോഷം.
പ്രയാണ്‍ചേച്ചീ : അത് എന്റെ വകയായി പഠിപ്പിച്ചതാട്ടോ .
doll : പ്രഥമന്‍ ഉണ്ടാക്കുന്നു , എന്താകുമെന്ന് അറിയില്ല.
ജെഫുക്കാ : സന്തോഷം.
ReplyDeleteപഥികന്‍ക്കാ : പെരുത്ത് ശുക്രിയാ.
the man to walk with: അങ്കിള്‍ ബഹുത് സന്തോഷം.
വിനൊജേട്ടാ: വളരെ സന്തോഷം.മുദുഗവു കിട്ടി ബോധിച്ചു.
ReplyDeleteചന്തു അങ്കിള്‍ : ഉപ്പ അടുത്ത ദിവസം എത്തും, നമ്മക്ക് കാണാട്ടോ.
എന്റെ ലോകമേ: വളരെ സന്തോഷം ചേട്ടാ...മുത്ത്‌ഗവു വരവ് വെച്ചു.
ആദ്യം തന്നെ ഓണാശംസകള്‍ നേരാം അല്ലേ .... ആമുഖം വായിച്ചപ്പോള്‍ ഒരു ഒന്ന് ഒന്നര കഥ ആയിരിക്കുമെന്നാ വിചാരിച്ചേ ... എന്തായാലും തകര്‍ത്തു ലേലു അല്ലു...നേനക്കുട്ടി മിടുക്കികുട്ടിയായി പൂക്കളം ഇട്ടോ... അതോ ആ പിള്ളേരെപ്പോലെ ആണോ... കുറച്ചു വൈകിപ്പോയി കമന്റു ഇടാന്‍ അല്ലേ .... അതിനു പ്രായശ്ചിത്തമായി ഒരു മുത്തു ഗാവു... ഈ ഓണ മത്സരത്തില്‍ പങ്കു ചേരുന്നോ ... ഉത്തരങ്ങള്‍ വേണം കേട്ടോ ... ആശംസകള്‍ പോരാ ...ലേലു അല്ലു.....ലേലു അല്ലു.....ലേലു അല്ലു. എന്തായാലും ക്ലിക്ക് ചെയ്യൂ ...
ReplyDeletehttp://premanandan-me.blogspot.com/2011/09/blog-post.html
നേനാസേ മുദ്ദ്‌ഗവൂ.... കഥ കൊച്ചു കഥ ആണേലും നിക്ക് ഒത്തിരി ഇഷ്ട്ടമായി...
ReplyDeleteപഴമയെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന പുത്തന്‍ തലമുറകള്‍ അറിയുന്നില്ല അവര്‍ തന്നെത്താന്‍ നഷ്ട്ടപ്പെടുത്തുകയാണെന്ന് അല്ലേ നേനാസേ...ഓണാശംസകള്‍ മോളെ...
നേന കുട്ടിക്ക് ഒരായിരം ഓണാശംസകള്‍ [ഓണം കഴിഞ്ഞു പോയെങ്കിലും] ...
ReplyDelete: )
ReplyDeleteകുഞ്ഞൂസേ
ReplyDeleteനന്നായിട്ടുണ്ട്. ബുള്‍ഷിറ്റ് മെഴുകല്‍ എന്ന പ്രയോകം സൂപ്പര്‍.
വൈകിപ്പോയ ഓണാശംസകള്‍.
ഇനിയും വിടരട്ടെ
ReplyDeleteഅക്ഷരങ്ങളുടെ ഒരായിരം തിരിനാമ്പുകൾ!
എല്ലാ ആശംസകളും!
അതുകൊണ്ട് ഒന്നും ഇങ്ങോട്ട് പറയണ്ടെന്‍റെ പൊന്നു കാര്‍ന്നോന്മാരെ, കാര്‍ന്നോത്തിമാരെ..:D:D
ReplyDeletepavam kutti ezhuthikkotte..athine pedippikkalle!!!!
ലേലു അല്ലു ലേലു അല്ലു ഓണം കഴിഞ്ഞാ എത്തിയത്.. പീണങ്ങിയിട്ടില്ലല്ലോ അല്ലേ.. എന്തായാലും എന്‍റെ വാവയുടെ വക ഒരു മുത്തുഗവു തന്ന് വിട്ടിട്ടൊണ്ട്.. എല്ലാ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു..!
ReplyDeleteകഥയെക്കാള്‍ ഇഷ്ടമായത് ആമുഖമാണ്.
ReplyDeleteനേനക്ക് നല്ല ഹ്യൂമര്‍സെന്‍സ് ഉണ്ട്.
പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയും.
മാഷാ അല്ലാഹ്!
തുടരുക... (പക്ഷെ, പഠനം ഉഴപ്പരുത്.)
ആശംസകള്‍!
കൊള്ളാം എഴുത്ത്...വൈകിപ്പോയെങ്കിലും ഓണാശംസകള്‍
ReplyDeleteആമുഖം വായിച്ചു വായിച്ചു കഥ വായിക്കാനുള്ള ആഗ്രഹം കൂടി വരുന്നൂട്ടോ ... കഥ പെട്ടെന്നിങ്ങ് പോന്നോട്ടെ :)
ReplyDeleteഓണം കഴിഞ്ഞു പോയതുകൊണ്ട് ഇനിയിപ്പോ ഓണാശംസകള്‍ പറയുന്നില്ലാ.. മുത്തുഗവു നേനക്കുട്ടീ ...
മോളെ കൊച്ചുകഥ യും ആമുഖവും ഒരുപാടിഷ്ടായി ..മോള്‍ക്ക് ഒത്തിരിയൊത്തിരി എഴുതാനും വളര്‍ന്നു വലിയ എഴുത്തുകാരിയാവാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...
ReplyDeleteപ്രേമേട്ടാ : സ്കൂള്‍ അവധിയുള്ളപ്പോഴേ ഇവിടെയൊന്നു കേറിനോക്കാന്‍ പറ്റൂ , ഓണമോക്കെ പൊടിപൊടിച്ചു ,ചേട്ടന്റെ മത്സരത്തില്‍ ഞാനും പങ്കെടുത്തിരുന്നു, റിസള്‍ട്ട് വരുമ്പോള്‍ അറിയിക്കണേ.
ReplyDeleteജാസ്മിക്കുട്ടിയുടെഉമ്മാ: മുദ്ധുഗവു വരവ് വെച്ചു, എന്നെങ്കിലും നേരിട്ട് കാണാനായാല്‍ തിരിച്ചു തരാംട്ടോ , കൊരച്ചു കൊരച്ചു മലയാലം അറിയുന്ന കുറ്റികലാണല്ലോ ഇപ്പോല്‍ കൂടുതല്‍ .
INTIMATE STRANGER : ചേച്ചീ സന്തോഷം തന്നെ.
~ex-pravasini* മാമീ ഒരു മുദുഗവുവെങ്കിലും പ്രതീക്ഷിച്ചു.
ReplyDeleteഫൌസിതാത്താ : പുതിയ കഥ എഴുതുമ്പോള്‍ അറിയിക്കണം ട്ടോ, അങ്ങിനെയൊക്കെ പറയുന്ന കുറെയെണ്ണം ഇവിടെ ചുറ്റിലും ഉണ്ടെന്നേ.
മുഹമദ്കുഞ്ഞിക്കാ : അപ്പൊ എല്ലാം പറഞ്ഞ പോലെ തന്നെ, ബഹുത് ശുക്രിയാ.
താഹിര്‍ക്കാ : അതു ആദ്യം തന്നെ പറയുന്നതല്ലേ നല്ലത് ? സന്തോഷം ഉണ്ട്ട്ടോ.
ReplyDeleteസ്വന്തം സുഹ്രത്തുചേട്ടാ : വാവയ്ക്ക് എന്റെ വക ഒരായിരം മുത്ത്‌ഗവു കൊടുക്കണെ, അടുത്ത പെരുന്നാള്‍ വരെ ഓണം തന്നെയല്ലേ ആഘോഷം!
കലാംക്കാ : ഉപ്പാടെ ഈറ്റുമീറ്റില്‍ ഫോട്ടോ കണ്ടു ,അടുത്ത വെക്കേഷന് നേരില്‍ കാണാമെന്ന് കരുതുന്നു , ഇന്ഷാഅള്ള.
നിഖില്‍ചേട്ടാ : അടുത്ത പെരുന്നാള്‍ വരെ ഓണം തന്നെയല്ലേ ആഘോഷം അതോണ്ട് ആശംസ വൈകിയതായി കരുതണ്ട, കണ്ടതില്‍ സന്തോഷം.
ReplyDeleteലിപിചേച്ചീ : ചേച്ചീ എഴുതുന്നതെല്ലാം ഉമ്മച്ചിയെകൊണ്ട് പ്രിന്റ് എടുപ്പിച്ചു വായിക്കാറുണ്ട്, ഒരുപാട് നല്ല കാര്യങ്ങള്‍ മനസ്സിലാകാന്‍ പറ്റുന്നുണ്ട് ,ഇവിടെ കണ്ടതില്‍ വാ;ആരെ സന്തോഷം.
വിജയലക്ഷ്മിയാന്‍റി :ഞാന്‍ ബ്ലോഗു കാണാറുണ്ട് വിശേങ്ങളെല്ലാം അറിയാറുണ്ട് , ഇങ്ങോട്ട് കണ്ടതില്‍ ഒരുപാട് സന്തോഷവും സ്നേഹവും ഉണ്ട് ട്ടോ.
തിരുവോണത്തിന് അരങ്ങേറിയ മത്സരഫലം വന്നൂ .... കേട്ടോ ....
ReplyDeletehttp://premanandan-me.blogspot.com/2011/09/blog-post_17.html
പ്രേമേട്ടാ ..അപ്പൊ ഞാന്‍ പ്രതീക്ഷിച്ചപോലെ കാര്‍ എനിക്ക് തന്നെ , സാധനം പാര്‍സല്‍ അയച്ചാല്‍ മതീട്ടോ
ReplyDeleteഓണം കഴിഞ്ഞു കുറെ ആയല്ലോ ... ഇതുവരെ ആരും കെട്ടഴിച്ചു വിട്ടില്ലേ ലേലു അല്ലു, ലേലു അല്ലു......ഒരു ടാസ്കി വിളിക്കാന്‍ പറാ ആരോടെങ്കിലും ... കാതുമ്പി ചേച്ചി ഉണ്ടല്ലോ അടുത്തു തന്നെ..
ReplyDeleteഓണം കഴിഞ്ഞല്ലോ, എന്നാലും പൊന്നുമോള്‍ക്കൊരു മുത്തുഗൌ
ReplyDeleteകഥ വായിച്ചതിന്റെ അന്താളിപ്പ്ല് വാക്കുകളൊന്നും ഒര്മവരുന്നില്ല..
ReplyDeleteഈ കുഞ്ഞുസിനെ കുറെ സ്ഥലങ്ങളില്‍ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്..ഇങ്ങനൊരു ബ്ലോഗ് ഉണ്ടാരുന്നത് അറിഞ്ഞില്ല ...എന്തായാലും മുത്ത് ഗവു...
ReplyDeletevery very good.
ReplyDeletekollam kuttee..
ReplyDeleteasamsakal..
ആറാം ക്ലാസ്സുകാരിക്ക് ഇങ്ങിനെയൊക്കെ എഴുതാന്‍ പറ്റുമോ... നല്ല എഴുത്ത്. നല്ല അവതരണം. അനിയത്തിക്കുട്ടിക്ക് എല്ലാ വിധ ആശംസകളും.
ReplyDeleteനല്ല ഹ്യൂമര്‍ സെന്‍സ്...
ReplyDeleteമനോഹരമായി എഴുതിയിരിക്കുന്നു...
ഭാവിയില്‍ വലിയൊരു എഴുത്തുകാരിയായി തീരട്ടെ എന്നാശംസിക്കുന്നു...
This comment has been removed by the author.
ReplyDeleteഓണം കഴിഞ്ഞത് കാരണം ഓണാശംസകള്‍ പറയുന്നില്ല പിന്നെ മുത്ഗോ അത് ഞാന്‍ തരൂല അയ്യട!
ReplyDeleteഎന്തായാലും കഥ ചൂപ്പര്‍ ആയിട്ടുണ്ട് ട്ടോ !