ഇക്കഴിഞ്ഞ നാലഞ്ച് മാസങ്ങള്‍ ഓടിപ്പോയ പോക്കിന്‍റെ ആ ഒരു സ്പീഡ് കാണുമ്പോള്‍ അഞ്ചെട്ട് മാസം മുമ്പ് തുടങ്ങി വെച്ച എന്‍റെ പ്രിയപ്പെട്ട സൈനുവിനെക്കുറിച്ചുള്ള കഥയുടെ എഴുത്ത് ഒടുവില്‍ എവിടെ ചെന്ന് നില്‍ക്കുമെന്നോ; അതെഴുതിത്തീരാന്‍ ഇനി എത്ര കാലം പിടിക്കുമെന്നോ ഒരെത്തും പിടിയും കിട്ടുന്നില്ലെന്‍റെ പ്രിയപ്പെട്ടോരെ..
സെപ്തംബര്‍ എട്ടാം തീയ്യതി ഒരു ഓണപ്പോസ്റ്റ് തട്ടിക്കൂട്ടിയിട്ട് ഒരുപ്പോക്ക്പോയതാണ് നമ്മളിവിടെനിന്ന് പിന്നെ ഓണവും നോമ്പും, പെരുന്നാളുകളും താത്തമാരുടെ കല്യാണങ്ങളും, നാലഞ്ചു ഹര്‍ത്താല്‍ ഉത്സവങ്ങളും, ക്രിസ്തുമസ്സും എക്സാമും അതിന്നിടയില്‍ ഉപ്പാടെയും മറ്റു പ്രിയപ്പെട്ടവരുടെയും നാട്ടിലേക്കുള്ള വരവും എല്ലാം കൂടി കൂട്ടിക്കുഴഞ്ഞു കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊടിപൂരം തന്നെയായിരുന്നു, ശെരിക്കും അടിച്ചുപൊളിച്ചു ആര്‍മ്മാദിച്ചെന്നു തന്നെപറയണം.
സെപ്തംബര്‍ എട്ടാം തീയ്യതി ഒരു ഓണപ്പോസ്റ്റ് തട്ടിക്കൂട്ടിയിട്ട് ഒരുപ്പോക്ക്പോയതാണ് നമ്മളിവിടെനിന്ന് പിന്നെ ഓണവും നോമ്പും, പെരുന്നാളുകളും താത്തമാരുടെ കല്യാണങ്ങളും, നാലഞ്ചു ഹര്‍ത്താല്‍ ഉത്സവങ്ങളും, ക്രിസ്തുമസ്സും എക്സാമും അതിന്നിടയില്‍ ഉപ്പാടെയും മറ്റു പ്രിയപ്പെട്ടവരുടെയും നാട്ടിലേക്കുള്ള വരവും എല്ലാം കൂടി കൂട്ടിക്കുഴഞ്ഞു കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊടിപൂരം തന്നെയായിരുന്നു, ശെരിക്കും അടിച്ചുപൊളിച്ചു ആര്‍മ്മാദിച്ചെന്നു തന്നെപറയണം.
(ജെപി അങ്കിളിനോടൊപ്പം ഞാനും ചുന്നയും)
ആഗസ്റ്റ് അവസാനം നോമ്പ് പെരുന്നാള്‍ അതുകഴിയുമ്പോഴേക്കും ഓണവും എത്തി, പിന്നെ വിദേശങ്ങളില്‍ പലയിടങ്ങളിലായി ജോലിചെയ്യുന്ന നസിമാമ, അമിക്കാ, ഇക്കപ്പ, ലാലപ്പ, ഹബിക്ക, സിനിമാമി,ആദിമോന്‍, അലിക്ക തുടങ്ങിയവര്‍ ഓരോരുത്തരായി എത്തിച്ചേരാന്‍ തുടങ്ങി, ഉപ്പ വന്നത് സെപ്തംബര്‍ ഇരുപത്തിമൂന്നിന്, അന്ന് വെള്ളിയാഴ്ച ആയിരുന്നതോണ്ട് സ്കൂള്‍മുടക്കിതന്നെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഞങ്ങളൊരു ഘോഷയാത്രയായി പോയി കൂട്ടിക്കൊണ്ടു വന്നു, അതിന്‍റെ പിറ്റേന്നു ഇക്കപ്പാടെ മോള്‍ അസ്മതാതാടെ കല്യാണം, അതിന്റെ വിരുന്നും സല്‍ക്കാരങ്ങളുമായി നീങ്ങുന്നതിന്നിടയില്‍ നവംബര്‍ ആദ്യത്തില്‍ വല്യപെരുന്നാളെത്തി, പെരുന്നാള്‍ കഴിഞ്ഞ ഉടനെ 11-11-11ന് നസ്മിതാതാടെ കല്യാണം,
(നസ്മിതാതാടെ നിക്കാഹ്)
പിന്നെ കുറച്ചു ദിവസങ്ങളിലായി അതിന്‍റെ ആരവങ്ങള്‍, അതിന്നിടയില്‍ പുതിയ വീട്ടിലേക്കുള്ള താമസമാറ്റം, ദിവസേനയെന്നോണം കടപ്പുറസന്ദര്‍ശനം, ഫാന്റസി പാര്‍ക്ക്, മലമ്പുഴ, ആനക്കോട്ട തുടങ്ങിയ ഉല്ലാസകേന്ദ്രങ്ങളിലേക്ക് യാത്ര, അതോടൊപ്പം ഞങ്ങള്‍ കുടുംബ സമേതം തൃശൂര്‍ പോയി ജെ.പി അങ്കിളിനെയും ആന്റിയേയും സന്ദര്‍ശിച്ചിരുന്നു, മറ്റു ചിലരെ കാണണം; കാട്ടാം എന്നൊക്കെ ഉപ്പ പറഞ്ഞിരുന്നെങ്കിലും സംഗതി നടന്നില്ല, ആ രണ്ടു മൂന്നുമാസം ആഘോഷങ്ങളും സന്തോഷങ്ങളുമായി എന്തൊക്കെയൊരു ബഹളേര്‍ന്നു!
(ഗുരുവായൂര്‍ ആനക്കോട്ട)
നവമ്പര്‍ അവസാനത്തോടെ ആര്‍മാദങ്ങളുടെ കൊടിയിറങ്ങാന്‍ തുടങ്ങി, കല്യാണങ്ങള്‍ കൂടാന്‍ എത്തിയ പ്രിയപ്പെട്ടവര്‍ മനസ്സില്‍ നൊമ്പരപ്പൊട്ടുകള്‍ ബാക്കിവെച്ചുകൊണ്ട് മടങ്ങിത്തുടങ്ങി, ഒടുവില്‍ ഡിസംബര്‍ മൂന്നിന് ഉപ്പയും, ജനുവരി ഇരുപതിന് അലിക്കായും (നസ്മിതാതാടെ കേട്യോന്‍ - അഥവാ ഞങ്ങടെ അളിയന്‍ - മൂപ്പര്‍ക്ക് ഇക്ക എന്ന് വിളിക്കുന്നതാണ് ഇഷ്ടം, പിന്നെ രഹസ്യമായി പറഞ്ഞാല്‍ സ്വന്തം ഒരു ഉടപ്പിറന്നോന്‍ ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ക്കും അതുതന്നെ സന്തോഷം) കൂടി പോയതോടെ കളിക്കളം കാലിയായി, സ്കൂളീ പോവാനും ടീച്ചര്‍മാരുടെ വഴക്ക് കേള്‍ക്കാനും നേനാടെ ജന്മം പിന്നെയും ബാക്കിയായെന്നു ചുരുക്കം, ഉപ്പാനെ യാത്രയയച്ചുവന്ന ചുന്നക്കുട്ടി അന്നുമുഴുവാന്‍ വല്യവായിലെ നിലവിളിയായിരുന്നു, അവള്‍ കുട്ടിയായതോണ്ട് വിഷമവും സങ്കടോം കരഞ്ഞു തീര്‍ത്തു ,നമ്മള്‍ പിന്നെ പന്ത്രണ്ടു വയസ്സൊക്കെ കഴിഞ്ഞ വല്യ കുട്ടിയായില്ലേ ,സങ്കടം വന്നാല്‍ കരയുന്നതൊക്കെ കുറച്ചിലാണല്ലോ! അതോണ്ട് ഞാന്‍ ഒരാളെയും യാത്രയയക്കാന്‍ പോയേ ഇല്ല, കുറച്ചു ദിവസം വാല്ലാത്ത മൂഡോഫില്‍ അങ്ങ്പോയി ,അതിന്നിടയില്‍ സ്കൂളില്‍ സ്കൌട്ട് യൂണിറ്റിലും ചേര്‍ന്നു, അത്ര തന്നെ.
നവമ്പര്‍ അവസാനത്തോടെ ആര്‍മാദങ്ങളുടെ കൊടിയിറങ്ങാന്‍ തുടങ്ങി, കല്യാണങ്ങള്‍ കൂടാന്‍ എത്തിയ പ്രിയപ്പെട്ടവര്‍ മനസ്സില്‍ നൊമ്പരപ്പൊട്ടുകള്‍ ബാക്കിവെച്ചുകൊണ്ട് മടങ്ങിത്തുടങ്ങി, ഒടുവില്‍ ഡിസംബര്‍ മൂന്നിന് ഉപ്പയും, ജനുവരി ഇരുപതിന് അലിക്കായും (നസ്മിതാതാടെ കേട്യോന്‍ - അഥവാ ഞങ്ങടെ അളിയന്‍ - മൂപ്പര്‍ക്ക് ഇക്ക എന്ന് വിളിക്കുന്നതാണ് ഇഷ്ടം, പിന്നെ രഹസ്യമായി പറഞ്ഞാല്‍ സ്വന്തം ഒരു ഉടപ്പിറന്നോന്‍ ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ക്കും അതുതന്നെ സന്തോഷം) കൂടി പോയതോടെ കളിക്കളം കാലിയായി, സ്കൂളീ പോവാനും ടീച്ചര്‍മാരുടെ വഴക്ക് കേള്‍ക്കാനും നേനാടെ ജന്മം പിന്നെയും ബാക്കിയായെന്നു ചുരുക്കം, ഉപ്പാനെ യാത്രയയച്ചുവന്ന ചുന്നക്കുട്ടി അന്നുമുഴുവാന്‍ വല്യവായിലെ നിലവിളിയായിരുന്നു, അവള്‍ കുട്ടിയായതോണ്ട് വിഷമവും സങ്കടോം കരഞ്ഞു തീര്‍ത്തു ,നമ്മള്‍ പിന്നെ പന്ത്രണ്ടു വയസ്സൊക്കെ കഴിഞ്ഞ വല്യ കുട്ടിയായില്ലേ ,സങ്കടം വന്നാല്‍ കരയുന്നതൊക്കെ കുറച്ചിലാണല്ലോ! അതോണ്ട് ഞാന്‍ ഒരാളെയും യാത്രയയക്കാന്‍ പോയേ ഇല്ല, കുറച്ചു ദിവസം വാല്ലാത്ത മൂഡോഫില്‍ അങ്ങ്പോയി ,അതിന്നിടയില്‍ സ്കൂളില്‍ സ്കൌട്ട് യൂണിറ്റിലും ചേര്‍ന്നു, അത്ര തന്നെ.
പൂരോം വെടിക്കെട്ടും എല്ലാം കഴിഞ്ഞ് പൂരപ്പറമ്പില്‍ ബാക്കിയായ അമിട്ട്കുറ്റി പോലെ ഒറ്റക്കായപ്പോഴാണ് മാസങ്ങള്‍ക്ക്മുമ്പ് തുടങ്ങി വെച്ച ആ കഥ ഒഴിവു കിട്ടുന്നതിന്നനുസരിച്ചു എഴുതിത്തീര്‍ക്കാമെന്നൊരു ഉള്‍വിളി ഉണ്ടായത്, പക്ഷെ സാധനം പൊടിതട്ടിയെടുത്ത് ഒരാവര്‍ത്തി വായിച്ചപ്പോള്‍ എവിടെയൊക്കെയോ കല്ലുകടിക്കുന്ന പോലെ ഒരു തോന്നല്‍ , എഴുതിയതൊന്നും മനസ്സിനങ്ങോട്ടു തൃപ്തമാകാത്തപോലെ ഒരിത്, അതിപ്പോ തോന്നാന്‍ കാരണമെന്താണെന്ന് വെച്ചാല്‍ കഴിഞ്ഞ നവംബറില്‍ സ്കൂള്‍ തലത്തില്‍ നടന്ന ഒരു കഥാരചനാപഠനക്യാമ്പില്‍ പങ്കെടുത്തത്കൊണ്ടാണെന്നാണ് എന്‍റെ വിശ്വാസം, ഒരു കഥ പറയുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും ഒരു കഥക്ക് വേണ്ടുന്ന പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണെന്നും മറ്റും അങ്ങിങ്ങ് തൊട്ടും തൊടാതെയും എന്തൊക്കെയോ മനസ്സിലാക്കിയതോടെ പണ്ട് മര്‍മ്മാണി വൈദ്യര്‍ പശുവിനെ തല്ലാന്‍ പോയ പോലെയായി കാര്യങ്ങള്‍, ഇതുവരെ എഴുതിവെച്ചതോന്നും കഥയെന്ന സാധനത്തിന്‍റെ നാലയലത്തുപോലും എത്തിയിട്ടില്ലെന്ന തോന്നല്‍ മനസ്സിലങ്ങനെ കറങ്ങിയടിച്ചു നടക്കുന്നു.
ഇനിയിപ്പോ അതിന്നു പരിഹാരമായി ഒരൊറ്റ വഴിയെ ഞാന്‍ കാണുന്നുള്ളൂ , വായീ വന്നത് കോതക്ക് പാട്ടെന്ന് പറഞ്ഞ പോലെ മനസ്സില്‍ തോന്നിയത് തോന്നിയപോലെ എഴുതി കണ്ണും പൂട്ടി അങ്ങോട്ട് കീച്ചുകതന്നെ, വരുന്നെടത്ത് വെച്ച് കാണാം അല്ല പിന്നെ! ഏതായാലും എക്സാം കഴിയട്ടെ ,എങ്കിലേ ശെരിക്കും ഒരു ഒരു ഇത് കിട്ടൂ.. ആരൊക്കെ എന്തൊക്കെ ഈ ബൂലോകത്ത് എഴുതിവേക്കുന്നു? സന്തോഷ് പാണ്ടിയുടെ സിനിമയും പാട്ടും വരെ സഹിച്ചില്ലേ നമ്മള്‍? അതിലും വലുതൊന്നും ആവാന്‍ വഴിയില്ല ഇത് എന്നാണെന്റെയൊരു വിശ്വാസം, എന്റെ വിശ്വാസം എന്നെ രക്ഷിച്ചാല്‍ മതിയായിരുന്നു.
(ആനക്കോട്ടയായി മാറിയ പുന്നത്തൂര്‍ കോട്ട, ദൂര ദൃശ്യം) |
എന്റെ കഥയുടെ തുടക്കവും അതിലെ മറ്റൊരു ഭാഗവും ഞാനിവിടെ കുറിക്കാം , കഥ ഇങ്ങനെയൊക്കെ തന്നെ പറഞ്ഞാല്‍ മതിയോയെന്നകാര്യം അറിയുന്നവര്‍ ഒന്നറിയിക്കണേ..
തുടക്കം : “ഇയ്യറിഞ്ഞാ വിശേഷം? ഒളിച്ചുപോയ നമ്മടെ ചോലക്കാട്ടെ സൂറാടെ കേട്യോന്‍ മൂസ്സക്കുട്ടി തിരിച്ചുവന്നത്രേ മോളെ!”
ഓസ്സാത്തി പാത്തുത്ത ഒരു സ്വകാര്യം പോലെയാണ് അക്കാര്യം ഉമ്മാട് പറയുന്നത് കേട്ടത്, അത് പറയുമ്പോള്‍ അവരുടെ മുഖത്ത് ആശ്ചര്യഭാവമായിരുന്നു."
ഇടയിലെ ചെറിയൊരു പേരഗ്രാഫ് : "രാത്രി, പതിവ് സമയം കഴിഞ്ഞിട്ടുംഎനിക്കെന്തോ തീരെ ഉറക്കം വന്നില്ല പുറത്തെ ഇരുട്ടിനെ കീറിമുറിച്ചെത്തുന്ന മിന്നലോളികള്‍ കര്‍ട്ടനു പിറകിലെ ജനല്‍ ഗ്ലാസുകളില്‍ തട്ടി ചിന്നിച്ചിതറുന്നു, ദൂരെ ദിക്കുകളില്‍ നിന്നും മേഘഗര്‍ജനത്തിന്‍റെ മാറ്റൊലികള്‍, പുറത്തു മഴയുടെ ആരവം കൂടിവരുന്നതറിഞ്ഞപ്പോള്‍ സൈനു വീണ്ടും എന്‍റെ ഓര്‍മ്മയിലേക്കോടിയെത്തി."
ഇങ്ങനെയോക്കെയാണ് സംഗതികളുടെ കിടപ്പ് , ഈ ശൈലി പഴയതാണെന്നു തോന്നുന്നുണ്ടോ? എന്തായാലും കാര്യങ്ങള്‍ തുറന്നുപറയണേ.
ഇപ്പോ നിങ്ങള്‍ക്ക് മനസ്സില്‍ തോന്നിയ ഒരുകാര്യം ഞാന്‍ പറയട്ടെ കൊറേ കാലമായല്ലോ നീയ്യീ ഒടുക്കത്തെ കഥയുടെ കാര്യം പറയാന്‍ തുടങ്ങീട്ട്! എന്ത് പണ്ടാറായാലും വേണ്ടില്ല ,ഒന്ന് പോസ്റ്റ് ചെയ്ത് തൊലക്കെന്റെ പെണ്ണേ എന്നല്ലേ ? എനിക്കറിയാം നിങ്ങള്‍ക്കെന്നല്ല എനിക്ക് തന്നെ സ്വയം ചൊറിഞ്ഞുവരുന്നുണ്ട് ഇങ്ങനെ ഓരോന്ന് പറയുമ്പോള്‍.
അതോണ്ട് ഇനിയും വെച്ച് താമസിപ്പിക്കുന്നത് ഒരുനെലക്കും ശെരിയല്ല എന്നതിനാല്‍ മാര്‍ച്ച് 8 നു എക്സാമിന്റെ കൊടിയിറങ്ങിയാല്‍ ഉടനെ സൈനുവിന്റെ കഥയുമായി ഞാനെത്തും, ഇന്ഷാഅള്ള എത്തിയിരിക്കും, ഇത് കുറുപ്പിന്‍റെ ഉറപ്പല്ല ബൂലോകത്തു വാഴും നേനാടെ ഉറപ്പാണ്..
ജസ്റ്റ് റിമമ്പര്‍ ദാറ്റ്..., വെയിറ്റ് ആന്‍ഡ് സീ..
(ഒടുവില്‍ ശ്രീകണ്ടന്‍ നായര്‍ സ്റ്റൈലില്‍ ഒരു ഗുഡ് ബൈ )
പടച്ചോനെ തേങ്ങ ഞാന്‍ ആണോ ഉടക്കുന്നത് ? കുറെ നാളുകള്‍ക്കു ശേഷമുള്ള നേനക്കുട്ടിയുടെ പോസ്റ്റ് ഇഷ്ടായി..കഥയുടെ ഹൈലൈട്സ് കാണിച്ചു ആള്‍ക്കാരെ പിടിക്കുന്ന ഈ പുതിയ പരസ്യ തന്ത്രം കൊള്ളാം...കഥയുടെ തുടക്കം ഘംഭീരം... പെട്ടെന്ന് തന്നെ അത് പോസ്റ്റ് ചെയ്യൂ...ആശംസകള്‍.
ReplyDeleteആദ്യ തേങ്ങക്ക് ഒരുഐ തേങ്ങാക്കൊല നന്ദി ദുബായിക്കാരാ.
ReplyDeleteഇത് ഉഗ്രനായിട്ടുണ്ട്..
ReplyDeleteഇങ്ങനെ കുറെ സംഭവങ്ങള്‍ ഉണ്ടായത് ഞാന്‍ ഇപ്പോഴാ അറിയുന്നത്..
ഇനി കുറേക്കാലമായി കൊതിപ്പിക്കുന്ന ആ കൃതി കൂടി ഇങ്ങ് വന്നാല്‍ സമാധാനമായി...
ദേ പിന്നേം കളിത്തോക്ക്.....
ReplyDeleteപിന്നേം പറ്റിച്ചു അല്ലെ,
ഇപ്പൊ എനിക്കൊരു സംശയം ...ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടാ.....
എന്തായാലും ഇനി മാര്‍ച്ചില്‍ കണ്ടില്ലേല്‍ ഞാന്‍ നിങ്ങടെ ജില്ലേല്‍ മുഴുവന്‍ ഒരാഴ്ചത്തേക്ക് ഹര്‍ത്താല്‍ പ്രഖ്യാപിക്കും എന്ന് അസിന്നിക്തം പ്രഖ്യാപിച്ചു കൊള്ളുന്നു...
പിന്നെ ആകെ പ്രതീക്ഷ , നെന രജനികാന്തിന്‍റെ ഡയലോഗ് പോലെ
" ലേറ്റാ വന്താലും, ലെറ്റസ്റ്റാ താന്‍ വരുവെന്‍""" എന്ന് ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടല്ലോ...
എന്നെ ഇടക്കിടക്ക് "ചൊറിയുന്ന' (poke) നേന മോളെ ...
ReplyDeleteഅന്‍റെ പോസ്റ്റു ഞമ്മക്ക് പെരുത്തിഷ്ടായി..
പോസ്റ്റും , ബ്ലോഗും ഒക്കെ നല്ലതാ !
അതിനിടയില്‍ എങ്ങാനും പഠിത്തം ഉഴാപ്പിയാല്‍ .. ഹാ അപ്പൊ കാണാം !
കഴിഞ്ഞ പരീക്ഷയുടെ എല്ലാ വിഷയങ്ങളുടെയും മാര്‍ക്ക് വിവരം ഉടനടി എനിക്ക് കിട്ടണം ....
എഴുത്തിഷ്ടായി. മനസ്സിലുള്ളത് കളയാതെ സൂക്ഷിക്കുക. സമയം കിട്ടുമ്പോള്‍ ബ്ലോഗിലേക്ക് പോസ്റ്റുക. ആശംസകള്‍.
ReplyDeleteഎഴുത്ത് രസകരമായി
ReplyDeleteകഥ എഴുതാന്‍ പ്രത്യക നിയമങ്ങള്‍ ഒന്നും ഉള്ളതായി എനിക്കും അറിയില്ല
പക്ഷെ വായില്‍ വരുന്നത് കോതക്ക് പാട്ട് എന്ന രീതിയില്‍ ആവാനും പാടില്ല
ആദ്യ വരി വായിക്കുന്നതുമുതല്‍ അവസാന വരിവരെ ബോറടിക്കാതെ വായിപ്പിക്കുന്ന ശൈലിയില്‍ ആയാല്‍തന്നെ പാതി വിജയിച്ചു
എഴുതികൊണ്ടേയിരിക്കുക... .
മിടുക്കികുട്ടിയാണ് നേന..! (നല്ലവാക്ക്):)
ReplyDeleteപോയിരുന്ന് പഠിക്കടീ.....
ReplyDeleteദേഷ്യം വരണ്ടട്ടോ,ഇതെന്റെ മോനോട് ഞാന്‍ എന്നും പറയണതാ...കമ്പ്യൂട്ടറിനു മുന്നില്‍ നിന്നും എണീറ്റ് പോഡാാന്ന്...
ഹും ഹും
ReplyDeleteനീ ധൈര്യമായിട്ടു എഴിതിക്കോ .... വരുന്നിടത്തു വെച്ച് കാണാം... :)
ReplyDeleteഇതു വളരെ ക്രൂരവും പൈശാചികവും ഹൃദയ ഭേദകവും “നേനാ”യിത്തരവും ആയിപ്പോയി... നിനക്കെങ്ങനെയാണു നേനാ ഇങ്ങനെ ഞങ്ങളെയൊക്കെ പറ്റിക്കാൻ കഴിയുന്നത്... ഇതിനെതിരെ ശക്തമായി ഞങ്ങൾ പ്രതികരിക്കും എന്നു ഇതിനാൽ അറിയിച്ച്കൊള്ളുന്നു...
ReplyDeleteഇടക്ക് നീ മ്മടെ ചുന്നക്കുട്ടിക്കൊരു താങ്ങ്..ങ് ഹാ കാണിച്ചുതരാം..
ഇതെന്ത് മാജിക്ക്? അവിടെയും ഇവിടെയും കമന്റ് കള്ളികൾ! കമന്റിടാൻ നിക്കണൊ? പോണോ?
ReplyDeleteകഥയുടെ ബാക്കി ആവുമെന്നാ കരുതിയെ.പറ്റിച്ചു....പെട്ടെന്നാവട്ടെ....
ReplyDelete<<<>>>
ReplyDeleteപെട്ടെന്ന് പോരട്ടെ...
എഴുതുന്നതൊക്കെ കൊള്ളാം പഠിത്തം മാത്രം ഉഴപ്പല്ലേ മോളെ
ReplyDeleteതകർത്തൂലോ... നേനാസിന്റെ കഥയ്ക്കായി കാത്തിരിക്കുന്നു........ എന്നൊന്നും പറയൂല, പെട്ടെന്നെഴുത്യാ പെട്ടെന്ന് വായിക്കാം പെട്ടെന്ന് കമന്റാം.. ഹി ഹി
ReplyDeleteനന്നായി മോളൂ... മോളിവിടൊക്കെ തന്നെ ഉണ്ടാവുംല്ലോ, അല്ലേ... :-) ഒരു പിച്ചു തരാം...
ReplyDeleteഇതൊക്കെ വായിച്ചു തീര്‍ത്തപ്പോ നാട്ടില്‍ പോയി വന്ന പ്രതീതി.... എഴുത്തൊക്കെ നന്നാവുന്നുണ്ട്... പിന്നെ അങ്ങോട്ട് എഴുതുക തന്നെ! നിയമവും ചുറ്റുമതിലും ഒക്കെ വച്ച് കഥയെഴുതിയാ ചിലപ്പോ അവാര്‍ഡ് കുട്ടുമായിരിക്കും പക്ഷെ, മനസ്സിന് ഒരു സുഖം കിട്ടില്ല. മനസ്സില്‍ നിന്ന് ഭാരമോഴിയുന്ന എഴുത്ത് വേണമെങ്കില്‍ നമ്മളെ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതുന്ന പോലെ എഴുതണം. ആഖ്യയുമില്ലാ.. ആഖ്യാതവുമില്ല... അല്ല പിന്നെ!
ReplyDelete[ എല്ലാവരും എഴുതുന്നത് ആത്മസംതൃപ്തിക്ക് വേണ്ടിയാണെന്നാ എന്റെ വിചാരം:) ]
കുസൃതിയുടെ കുടുക്ക പൊട്ടിയപ്പോള്‍ ഇതളില്‍ വീണുതിര്‍ന്ന രസത്തരികള്‍ ഹൃദ്യം,മനോഹരം.
ReplyDeleteഅഭിനന്ദനങ്ങള്‍
ചിത്രങ്ങളില്‍ നിന്നുതന്നെ എഴുതാനുള്ള ധാരാളം വക
ReplyDeleteകിട്ടുമല്ലോ മോളെ.നല്ല വായനയും.
വേറെ എന്തിന് തേടി പോണം..
ആശംസകള്‍
സൈനൂന്റെ കഥയുമായിട്ട് വേഗം വായോ..!!
ReplyDeleteനന്നായിട്ടുണ്ട് -മിടുക്കി.
ReplyDeleteഹാഹ!
ReplyDeleteബൂലോകത്തിന്റെ ഐശ്വര്യമായ ഈ കൊച്ചു മുടുക്കി എവിടെപ്പോവാന്‍?
നേനത്തറ്റങ്ങളുമായി ഇവിടെത്തന്നെ കാണണം!
ആശംസകള്‍ ...........:-)
ചുരുക്കിപ്പറഞ്ഞാല്‍ പരീക്ഷ കഴിഞ്ഞേ കഥ വരൂ എന്ന്.
ReplyDeleteഉം...
വളരെ വൈകി..ഈ വഴി വരാന്‍..നന്നായിട്ടുണ്ട്..കൊറേ കൊറേ ഉണ്ടല്ലോ..
ReplyDeleteമഴത്തുള്ളീലും ഫൈസ് ബുക്കിലും ഒക്കെയായി..
അപ്പോ നാളെതൊട്ടു എല്ലാം വായിച്ചു തീര്‍ക്കട്ടെ..
നന്നായി എഴുതിയിട്ടുണ്ട്..ഭാവുകങ്ങള്‍..
Ithippo illatha kadhayalle Molu.. Appo kathirikkunnathil oru kuzappavumilla...!!!
ReplyDeleteപരീക്ഷ കഴിഞ്ഞ ഉടനെ കഥ വന്നില്ലെങ്കില്‍ ഞങ്ങളുടെ സ്വഭാവം മാറുംട്ടാ
ReplyDeleteഅല്ല പെണ്ണെ ,അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ നിനക്കിതിനൊക്കെ എവിടുന്നു സമയം കിട്ടുന്നു?.ബാപ്പ വന്നതും ആര്‍മ്മാദിച്ചതും ഒന്നും എനിക്കു കേള്‍ക്കണ്ട. താത്താന്റെ കല്യാണം സ്റ്റൈലാക്കാന്‍ വേണ്ടി തീയതി നോക്കി ഉറപ്പിച്ചപ്പോള്‍ വെള്ളിയാഴ്ചയായതും പിന്നെ അത് 3 മണിക്കാക്കിയതും ഒന്നും ശരിയായില്ല. അതോണ്ടെന്താ ഞമ്മക്കൊന്നും വരാനും പറ്റിയില്ല. എന്നാല്‍ നീയും ബാപ്പയും വാക്കു പാലിച്ചോ അതുമില്ല.മലപ്പുറം കോട്ടക്കുന്നു വരുമെന്നും എന്നെക്കാണാന്‍ വരുമെന്നുമൊക്കെ വീമ്പിളക്കി അവസാനം ബാപ്പയുടെ വക ഖത്തറില്‍ ചെന്നൊരു മെയില്‍!. അതൊ നീയും അളിയന്‍ കാക്കയും താത്തയുമെല്ലാം ആരോടും മിണ്ടാതെ മലപ്പുറത്തും വന്നു പോയോ?.വീടിന്റെ പണിയിനിയും തീര്‍ന്നില്ലായെന്നും പറഞ്ഞ് ബാപ്പാന്റെ വക ഒരു വീടു പ്ലാനുകളുടെ പോസ്റ്റും കാണേണ്ടി വന്നു!. അതില്‍ പറയുന്നു താമസം തുടങ്ങിയില്ല എന്നു.പിന്നെ ബാപ്പാന്റെ വായില്‍ നിന്നു തന്നെ വീഴുന്നു “താമസം തുടങ്ങിയെന്ന്”.ഇപ്പോ നീയും പറയുന്നു പുതിയ വീട്ടില്‍ താമസിച്ച കാര്യം!.ഇപ്പോ എന്തിനാ ഈ നോട്ടീസിറക്കിയത്? നിന്റെ ഫോളോവേഴ്സെല്ലാം ഓടിപ്പോവുമെന്നു ഭയന്നാണോ?.മര്യാദയ്ക്ക് പോയി പഠിച്ച് പരീക്ഷയെഴുതാന്‍ നോക്ക്.എന്നിട്ട് മതി ഈ കളിയൊക്കെ. ഫേസ് ബുക്കിലാണെങ്കില്‍ സ്വന്തം ഗ്രൂപ്പും എല്ലാം കൂടി വിലസി നടക്കുന്ന പണി വേറെയും!.നിന്നെ എന്റെ കയ്യില്‍ കിട്ടിയാല്‍ ...ഒരു നുള്ള് ,ഒരു പിച്ച് ഒക്കെ തരാനുണ്ട്..ജാഗ്രദൈ!....
ReplyDeleteധൈര്യമായിട്ടു എഴിതിക്കോ.. ആശംസകള്‍ ....
ReplyDeleteഅപ്പം നിങ്ങള്‍ നില്‍ക്കണം എന്നില്ല ഇരിക്കാം ..ആശംസകള്‍
ReplyDeleteനന്നായി. ആശംസകള്‍ .......സസ്നേഹം
ReplyDeleteഒരു പാട് നാളുകള്‍ക്ക് ശേഷം നീ വന്നത് കൊണ്ട് ഓടി വന്നു നോക്കിയതാ കുട്ടീസ്...അപ്പോഴിതാ ഒരു പരസ്യം മാത്രം..ഹഹ..പക്ഷെ, ഈ പറഞ്ഞവക്ക് പോലും ഒരു "നെനത്തരം" ഉണ്ട്..അതാ ഞങ്ങള്‍ക്ക് പലര്‍ക്കും ഇഷ്ടം..ആ ഒരു ശൈലിയും കൂട്ടങ്ങലുമൊക്കെയുള്ളതെന്തായാലും അതാണ് ഞങ്ങള്‍ക്ക് വേണ്ടത്..അതിനിയിപ്പോ യഥാര്‍ത്ഥ കഥാ രചനയുടെ വ്യാകരണമോ,കെട്ടുറപ്പോ ഇല്ലാതതാനെലും അതൊന്നും നോക്കാന്‍ ഞങ്ങള്‍ക്ക് അറിയുകയുമില്ല...അല്ലെങ്കിലും എല്ലാവരും എഴുതുന്നത് പോലെ എഴുതാനല്ലല്ലോ നെനക്കുട്ടിയും കഥയെഴുതുന്നത്...
ReplyDeleteവല്യ വല്യ കഥകള്‍ വായിക്കേണ്ടവര്‍ എം.ടി യുടെയോ, ഒ.വി വിജയന്റെയോ,ആനന്ടിന്റെയോ..പോട്ടെ ടി.പി.രാജീവന്റെയോ കഥകള്‍ വായിച്ചോട്ടെ..ഞങ്ങള്‍ക്ക് നെന കുട്ടിയുടെ കഥ മതി..
അപ്പൊ.."പ്രഥമന്‍"" കാത്തിരിക്കുന്നു....മാര്‍ച്ച് ല്‍ എങ്കില്‍ മാര്‍ച്ചില്‍... :)
നെനാസ് നീ ഇതുവരെ എഴുതിയ പ്പോലെ തന്നെ അങ്ങ് എഴുത് ബാക്കി ഒക്കെ അങ്ങ് ശരി ആയി കൊള്ളും
ReplyDeleteМŦΛ ҒΛŦHΛH : ഉടനെ വരും ..സന്തോഷം.
ReplyDeletesneeshtom :ലേറ്റാ വന്താലും, ലെറ്റസ്റ്റാ താന്‍ വരുവെന്‍..അപ്പടി താന്‍.
ബാവക്കാ : മാന്താനും കടിക്കാനും ഓപ്ഷന്‍ ഇല്ലാതതോണ്ടാ, അല്ലേല്‍ കാണാര്‍ന്ന് കളി , വിവരങ്ങളൊക്കെ അപ്പപ്പോ ഉത്തരവ് പോലെ അറിയിച്ചോലാവേ..
ഫിയൊനിക്സ് : അങ്ങനെതന്നെ ..സന്തോഷം.
ഇസ്മയില്‍ക്കാ :മീറ്റ വിശേഷങ്ങളൊക്കെ അറിയുന്നുണ്ട് , ഞമ്മടെ ഒരു കുറവു അവിടെ ഉണ്ടല്ലേ ! ഉപ്പ പറഞ്ഞു പലരും എന്നെ ചോദിച്ചകാര്യം ,ഇക്കാടെ പോസ്റ്റുഞാന്‍ വായിച്ചിരുന്നു.കഥ അങ്ങനെതന്നെ എഴുതാം ..സന്തോഷമായി.
ReplyDeleteഇസ്ഹാക് മാമാ : ഹാവൂ ,ഒരാളെങ്കിലും നല്ല വാക്ക് പറഞ്ഞല്ലോ!
മുല്ലത്താത്താ : ഉമ്മാടെന്നു ഡൈലി മൂന്നുനേരം കേള്‍ക്കുന്നതാ , പിന്നെ നിങ്ങളൊക്കെ അല്ലാതെ വേരാരാ ഇതൊക്കെ പറയുക ,ഒരുപാടിഷ്ടത്തോടെ.
ഷാജു അത്താണിക്കല്‍ : ഷാജുവെട്ടാ ,എന്തെ മൂളല്‍ മാത്രയുള്ളൂ..?
നൌഷുക്കാ : പിന്നല്ലാതെ ,അങ്ങനെതന്നെ.
നേനകുട്ടീ പരീക്ഷയ്ക്ക് എല്ലാം പഠിച്ചോ എന്ന് ചോദിക്കുന്നില്ല പരീക്ഷയ്ക്ക് അല്ല അറിവിന് വേണ്ടി പഠിക്കുക.
ReplyDeleteപിന്നെ കഥ അത് ഇരട്ടവരയ്ക്കുള്ളില്‍ എഴുതി ഒപ്പിക്കണ്ടതല്ല. 'കളരി'യില്‍ അങ്ങനെ പലതും പറയും നേന പറയുന്ന 'കുട്ടിത്വമുള്ള്' വിശേഷങ്ങള്‍ അത് കഥയോ വീട്ട് വിശേഷമോ വീണ്ടും ചില വീട്ട് വിശേഷമോ ആവട്ടെ വായിക്കാന്‍ കാത്തിരിക്കുന്നത് അതാണ്....
അപ്പോള്‍ കൂള്‍ ആയി പോയി പരിക്ഷ എഴുതുക ആള്‍ ദ ബെസ്റ്റ്!!
katha post cheythal ayachutharu...
ReplyDeleteശരിക്കും അടിച്ചുപൊളിച്ച് ആര്‍മാദിച്ചു.
ReplyDeletekollaatto .....
ReplyDeleteini samayam pole varaam.
ആകെ മൊത്തം ആഘോഷമാണല്ലോ?
ReplyDeleteഅടിപ്പൊളി...
ഇനി പരീക്ഷ കഴിഞ്ഞു കഥയുമായി വാ.
ആശംസകള്‍
Good
ReplyDeleteമോളൂടെ ബാപ്പ പറഞ്ഞു കാര്യങ്ങളൊക്കെ അറിഞ്ഞു...എന്നെ വന്ന് കാണാൻ സാധിക്കാത്തതിലെമ്പ്രയാസവും ബാപ്പ അറിയിച്ചിരുന്നു....നേനക്കുട്ടീ... നേനക്കുട്ടീടെ ലേഖനങ്ങളും കഥകൾ പോലെ സുന്ദരങ്ങളാണു..പിന്നെന്തിനു കഥ...എന്നാലും കാത്തിരിക്കുന്നൂ...സ്നേഹത്തോടെ ചന്തുഅങ്കി
ReplyDeleteനല്ല പോസ്റ്റ്. ഹൃദ്യം.
ReplyDeleteനേനക്കുട്ടി ഇവിടെ വന്നിട്ട് കുറേ നാളായി. എഴുത്തൊക്കെ കലക്കുന്നുണ്ടു കേട്ടോ.പരീക്ഷ എവിടം വരെയായി
ReplyDeleteനന്നായിട്ടുണ്ട്..കൊച്ചു സുന്ദരിക്ക് ആശംസകൾ..
ReplyDeleteആഹാ! ഇതാരാ വന്നത്? നേനക്കുട്ടിയെ കാണാൻ എനിയ്ക്കും വലിയ ആശയുണ്ട്.
ReplyDeleteഎഴുത്ത് പിന്നെ കേമായിട്ടുണ്ട്. കഥ എഴുതി വേഗം വരൂ. പരീക്ഷ കഴിഞ്ഞിട്ട് മതീ കേട്ടോ.
ഇപ്പൊ ഞാനൊന്നും പറയുന്നില്ല , എക്സാം കഴിയട്ടെ .
ReplyDeleteha..ha.. എന്‍റെ വിശ്വാസം എന്നേ രക്ഷിച്ചാല്‍
ReplyDeleteമതി ആയിരുന്നു....
പരീക്ഷക്ക് ആശംസകള്‍ നേനകുട്ടി...ബാകി മാര്‍ച്ചില്‍
കാണാം അല്ലെ?
(why soldiers are tired on april 1st? Becoz they
comes after a long 'March',why nena is posting
it after March? becoz..!!!...Best wishes Nena)
കുഞാക്കാ : കഥയില്‍ ഒരു റോള് തരട്ടെ വളരെ മൃഗീയവും പൈശാചികവുമായ റോള്‍
ReplyDeleteനേനാസിന്റെ പോസ്റ്റ് ആദ്യായാ വായിക്കണേ ട്ടോ ...ഉപ്പ പറഞ്ഞത് കേട്ടല്ല എക്സാം കഴിയട്ടേന്നു ..മിടുക്കിയായി പോയി പഠിച്ചേ ട്ടോ ... അതുകഴിഞ്ഞ് അടിപൊളി പോസ്റ്റുകള്‌ുമായി ഓടി വന്നെ ..
ReplyDeleteഫാന്റസി പാര്‍ക്ക്, മലമ്പുഴ ഒക്കെ കേള്‍ക്കുമ്പോള്‍ ചെറിയ ഒരു ഞെട്ടല്‍ ഉണ്ട് ട്ടോ ..ഒരിക്കല്‍ അവിടെ പോയി വരുമ്പോള്‍ ഒരു ആക്സിഡനടുണ്ടായി ..മറക്കാന്‍ പറ്റൂല്ല അത് ...
കണ്ണും പൂട്ടി അങ്ങോട്ട് കീച്ചുക തന്നെ, വരുന്നെടത്ത് വെച്ച് കാണാം അല്ല പിന്നെ!
ReplyDeleteസന്തോഷ് പാണ്ടിയോ .... ഡാ ...അയാള്‍ കൊലക്കുറ്റത്തിനു കേസ് കൊടുക്കും, പേരുമാറ്റിയാല്‍ അയാളെ തട്ടിയപോലെയാ പണ്ടിട്ടിനു. എന്തായാലും തകര്‍ത്തു എന്‍റെ നെനമോള് ..... നമ്മുടെ നാട്ടിലെ തെയ്യം കാണേണ്ടേ.... നിന്നെപ്പോലെതന്നെയാ.... എന്തായാലും പോകുമ്പോള്‍ ഒരു നല്ല നുള്ള് തന്നിട്ട്പോകാം എന്താ .....
ദേവിയുടെ മംഗലം കുഞ്ഞുങ്ങള്‍
http://premanandan-me.blogspot.in/2012/03/blog-post.html
good article ....... waiting for ur master piece
ReplyDeleteരാജന്‍ ഭരണിക്കാവിന്‍റെ അവസരോചിതമായ ഒരു കവിത
ReplyDeleteമിനിയാന്റി: ഒരെണ്ണം ഫേസ്ബുക്ക് കമ്മന്റ് കോളമാണ്, അതില്‍ കമ്മന്റിയാല്‍ നേരെ അങ്ങോട്ടും പോവും.
രാജേഷേട്ടാ : പറ്റിച്ചതല്ല, കഥ ഉടനെ വരും ,പറ്റിക്കാന്‍ വേറെ വരാം.
കാദു :കൂടുതല്‍ വൈകില്ല.
കവിയൂര്‍അങ്കിള്‍ : അത് ഉണ്ടാവില്ല ഉറപ്പ്.
ReplyDeleteകണ്ണേട്ട: അത് മതി ,വരാമെന്നു പറഞ്ഞു പറ്റിക്കരുത്.
അസിന്‍അണ്ണാ : ഞാന്‍ ഇവിടെയൊക്കെത്തന്നെ കാണും.
റഹീംക്കാ : അങ്ങനെതന്നെ , എഴുതാന്‍ തോന്നിയത് ഇതുവരെ എഴുതിയ പോലെ അങ്ങോട്ട് എഴുതുകതന്നെ.
മുഹമ്മദ്‌ക്കാ : വളരെ സന്തോഷം. വീണ്ടും കാണാം
തങ്കപ്പന്‍അങ്കിള്‍ : ഇനി അങ്ങനെതന്നെ ,കനടത്തില്‍ സന്തോഷം.
അജിത്തെട്ടാ : ഇപ്പൊ ശെര്യാക്കാം.
പ്രദീപേട്ടാ : സന്തോഷം നന്ദി.
ReplyDeleteനൌഷുക്കാ : സുപ്പര്‍ ബ്ലോഗര്‍ക്ക് ആശംസകള്‍ , കുറെനാളായി കണ്ടിട്ട് ,സ്കൂള്‍ പൂട്ടിയാല്‍ പിന്നെ ഇവിടെതന്നെകാണും.
ഫൌസിതാത്താ :അങ്ങനെതന്നെ ..വിടൂല്ല ഞാന്‍.
ഹനീഅണ്ണാ : വൈകീട്ടൊന്നുമില്ലാ..വായിച്ചു അഭിപ്രായം പറയണേ.
സുരേഷേട്ടാ : കഥ വരുമ്പോള്‍ കാണാംട്ടോ .
ഇസ്മയില്‍ക്കാ : ഉത്തരവ് പോലെ,ഉപ്പ അടുത്തുതന്നെ ഉണ്ടല്ലോ അല്ലെ?
കുട്ടിക്കാ : സത്യമായും ഞങ്ങള്‍ അവിടെ വരാനിരുന്നതാ
ReplyDeleteഅപ്പോഴാ ഉപ്പചിക്ക് തന്ടല്‍ വേദന കൂടി ഉഴിച്ചിലിന് അഡ്മിറ്റ് ആയത്, പിന്നെ അതുകഴിഞ്ഞ് കിട്ടിയത് രണ്ടുദിവസം റെസ്റ്റ്, വീട്ടില്‍ താമസം തുടങ്ങിയെങ്കിലും പണി കഴിഞ്ഞിട്ടില്ല , പെയിന്റിംഗ് അടിപ്പണി എന്നിവ ഇനിയും ബാക്കിയാണ്.
എന്തായാലും ഉപ്പാടെ അടുത്ത വരവിനാകട്ടെ -ഇന്ഷാഅള്ളാ.
ടോംസ്അണ്ണാ : വളരെ സന്തോഷം ,പോസ്റ്റുകള്‍ ഞാന്‍ വായിക്കാറുണ്ട് ,കമ്മന്ടാന്‍ കഴിയാറില്ല .
ReplyDeleteതിരയില്‍ : ഒരാളെങ്കിലും ഇരുതിയല്ലോ സമാധാനം.
യാത്രികാ : സന്തോഷം തന്നെ.
ടോല്‍ അണ്ണാ : നല്ല വാക്കുകള്‍ക്കു ഒരുപാട് നന്ദി, ഇനി അങ്ങനെതന്നെ അങ്ങോട്ട് എഴുതാന്‍ പോവുകയാണ്,അല്ല പിന്നെ.
ReplyDeleteകൊമ്പന്‍ക്കാ : അതെന്നെ ഇനി കഥയുമായി കാണാം.
മാണിക്യംടീച്ചറെ: പഠിക്കാന്‍ കാര്യമായി ഒന്നും ഇല്ല, ക്ലാസ്സില്‍ ശ്രദ്ധിക്കുന്നത് കൊണ്ട് എല്ലാം മണ്ടയില്‍ കിടക്കും,കഥയുമായി കാണാം.
കനകാംബരന്‍ചേട്ടാ : തീര്‍ച്ചയായും അയക്കാം ,സന്തോഷം.
ReplyDeleteകാദര്‍ അങ്കിള്‍.: അതൊക്കെ കഴിഞ്ഞു അങ്കിള്‍ ,വളരെ സന്തോഷം
പൂച്ചക്കണ്ണന്‍ഇക്കാ : കൂട്ടത്തില്‍ കാണുന്ന ഇക്കതന്നെയല്ലേ ? സന്തോഷം.
പഥികന്‍ഇക്കാ : സന്തോഷം ,കാണാം കഥയുമായി ഉടനെ.
keraladasanunni അങ്കിള്‍ : വളരെ സന്തോഷം.
ചന്തുഅങ്കിള്‍ : ഉപ്പച്ചീടെ പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ആണെന്ന് അറിയാം ,എന്റെയും അങ്ങനെതന്നെ , എന്താണെന്നറിയില്ല അങ്കിളിനെ കാണാതിരുന്നാല്‍ മനസ്സിനൊരു സുഖം കിട്ടില്ല.
ReplyDeleteശുക്കൂര്‍ക്കാ : സന്തോഷം ഒരുപാട്.
കുസുമംആന്റി :പരീക്ഷ അഞ്ചാന്തി തുടങ്ങും..കഥ അതുകഴിഞ്ഞ് .
പോന്മളക്കാരാ : വളരെ വളരെ സന്തോഷം.
എച്ചുമുചേച്ചീ : ചേച്ചിയെ കണ്ടില്ലെല്ലോ എന്ന് ഒര്തിരിക്കുമ്പോള്‍ തന്നെ ചേച്ചിയുടെ കമ്മന്റ് കിട്ടി , കഥയമായി എക്സാം കഴിഞ്ഞ ഉടനെ വരാം.
ReplyDeleteഅള്ളാ ഉപ്പച്ചി ഇവിടെ വന്നിരുന്നോ കണ്ടില്ലാട്ടാ ..കഴിയട്ടെ കാണാം.
എന്‍റെലോകമേ : വളരെ സന്തോഷം, നോക്കട്ടെ പരമാവധി നോക്കാം.
കൊച്ചുമോള്‍ താത്താ : ഉപ്പാടെ ഖത്തര്‍ മീറ്റ പോസ്റ്റില്‍ ഫോട്ടോ കണ്ടു, നല്ലൊരു കാര്യമാണ് താത്ത ചെയ്തത്, എനിക്കൊരുപാട് ഇഷ്ടമായി,സ്നേഹം
ReplyDeleteമാത്രം.എന്നിട്ട് ആക്സിടന്റില്‍ കാര്യമായി വല്ലതും?
പ്രേമേട്ടാ : അങ്ങനെതന്നെ ,ഇനി അതുമായി കാണാം.
പെരിഞ്ചേരിഅണ്ണാ : ഉടനെ വരാം സന്തോഷം.
ആദ്യമായിട്ടാണിവിടെ
ReplyDeleteഞാന്‍ ഞെട്ടി
എന്നെ ഞെട്ടിച്ചു...
കഥ പോരട്ടെ കാത്തിരിക്കുന്നു
ആ കഥ അങ്ങട് എഴുതി ഞങ്ങളെ വായിപ്പിക്കൂ നേനാ.
ReplyDeleteഒരു നാലഞ്ചു ദിവസം കൂടി സലാംക്കാ
ReplyDeletenene sidiq, of course u r blessed with literary talent, sincerely hope, he talent will not sweep sand below ur feet, also take care not to make a thasleema out of u because u will be drawn to tricky bites. u have a good model in kamala surayya..God bless u..
ReplyDeleteസന്തോഷം ബീവുവാ
ReplyDeleteകൊള്ളാം ഉഷാറായിട്ട്ണ്ട്.. ദാ ദിപ്പിങ്ങോട്ടെത്ത്യോള്ളു.. കൊറേ നാളത്തെ ഒരു നീണ്ട ഇടവേളക്കു ശേഷം പുതിയ കഥകള്‍ വായിക്കാനും, പുതിയതെന്തെങ്കിലും എന്റെ ബ്ലോഗില്‍ പണ്ടാരമടക്കാനുമുള്ള ഉദ്ധേശത്തില്‍ അടയിരിക്കാന്‍ തുടങ്ങീട്ട് കാലം കുറെയായി. ഇന്നു ബെര്‍തെ ഫേസ് ബുക്കില്‍ നോക്കിയപ്പോഴാ നേനാടെ ബ്ലോഗ് ലിങ്ക് കണ്ടത്.. എന്തായാലും വന്നത് വെറുതെയായില്ല. സൈനൂന്റെ കഥ പെട്ടെന്നിങ്ങോട്ടു പോന്നൊട്ടെട്ടാ..All the very Best :)
ReplyDeleteഈ മാസം തന്നെ പറ്റുമോന്നു നോക്കുന്നുണ്ട് ഇക്കാ ,ഇവിടെ കണ്ടതില്‍ സന്തോഷം.
ReplyDeleteഹും.. പരീക്ഷ കഴിഞ്ഞു... ഈ സൈനു എവിടെ പോയി ഇരിക്കുവാ??? ഇനി ലേലു അല്ലു എന്ന് പറഞ്ഞാല്‍ ക്ഷമിക്കില്ല...
ReplyDeleteകഥ എന്തിയേ?
ReplyDeleteഇത് പറ്റത്തില്ല കേട്ടോ. ആന കൊടുത്താലും ആശ കൊടുക്കരുതെന്നാ....
ഒരുപാടായി ഈ വഴിക്കൊക്കെ എത്തി നോക്കിയിട്ട്. ഇപ്പോഴും തുടരുന്നുണ്ടല്ലോ. സന്തോഷായി. പഴയ ബൂലോകത്തെ കൊച്ചു സുന്ദരി ഇപ്പോള്‍ വല്യ "സ്റ്റാര്‍" ആണെന്ന് കമന്റുകളില്‍ നിന്നും മനസിലായി. ആശംസകള്‍. എഴുത്തും ശൈലിയും കൈവിടാതെ കാത്തു സൂക്ഷിക്കുക.ഇനിയും ഒരുപാട് കഥകള്‍ക്കായി കാത്തിരിപ്പോടെ............
ReplyDeleteThe great thing you don god bless you
ReplyDeleteRasheedkka :കഥ മെല്ലെ മെല്ലെ വരും..
ReplyDeleteസനീഷ്അണ്ണാ : രണ്ടും കൂടി ഒന്നിച്ചു തരാം ട്ടോ.
സുല്‍ഫിക്കാ : പഠിപ്പിന്നിടയില്‍ കിട്ടുന്ന കുറച്ചുനേരമേ ഇവിടെ വരാറുള്ളൂ അതോണ്ടാ മെല്ലെ പോകുന്നത്.
ReplyDeleteസോനുഅണ്ണാ : താങ്ക്സ് ട്ടാ
your great i am wandering your doing will
ReplyDeletegod bless you
Thanks Sonu annaa
ReplyDeleteഇപ്പൊഴും നിലവില് ഉണ്ടോ എന്തൊക്കെയായാലും കൊള്ളാം
ReplyDeleteഅന്റ സൈന ന്റെ കയ്യിലാണല്ലോ കിട്ട്യേത്... അത് ശരി അപ്പോള്‍ കുറേക്കാലമായി ഈ സൈനേം കൊണ്ട് നടക്ക്യാണല്ലേ ..! നന്നായിരിക്കട്ടെ. !ഞാന്‍ കണ്ടു കൊള്ളാം ഇഷ്ടായി നേനക്കുട്ടീന്റെ സൈനയെ....! :)
ReplyDelete