Jun 2, 2012

രണ്ട് "സഡന്‍ മെയ്ഡ് ഐറ്റംസ്"

 വളരെ ലളിതമായ രീതിയില്‍ പാചകം ചെയ്യാവുന്ന ചില വിഭവങ്ങളാണ് പാചകം എന്ന ഈ പേജില്‍ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നത് , എത്രനാള്‍ ഈ ഉദ്ദേശം മുന്നോട്ടു പോകുമെന്ന കാര്യമൊന്നും മുന്‍കൂട്ടി പറയാന്‍ പറ്റില്ല..പോകുന്നിടം വരെ പോകും , അത്ര തന്നെ. കഥയെഴുത്ത് നാലഞ്ചു മാസം മുമ്പ് ബ്രേക്ക്‌ഡൌണായി കിടക്കുന്നിടത്ത് തന്നെ വള്ളിപോട്ടി കിടപ്പാണ്, അതിന്നിടയില്‍ വെക്കേഷന്‍ വന്നു വന്നതിനേക്കാള്‍ സ്പീഡില്‍ പോകാനും തുടങ്ങുന്നു, എന്നാലും ഒരു സമാധാനമുള്ളത് ഇത്തവണത്തെ വെക്കേഷന്‍ കല്യാണങ്ങളും ഉത്സവങ്ങളും മറ്റുആഘോഷങ്ങളുമോക്കെയായി പൊടിപൂരം തന്നെയായിരുന്നു എന്നതാണ്.

പിന്നെ എന്‍റെ ചില പ്രിയപ്പെട്ട ബ്ലോഗര്‍ മാരെ എനിക്ക് നേരില്‍ കാണാനായി എന്നതും ഈ ഒരു വെക്കേഷന്റെ പ്രത്യേകതയില്‍ പെടുത്താം - നമ്മുടെ ജെ.പി അങ്കിളിനെയും യൂസഫ്‌പക്കാനെയും കണ്ടവിവരം ഞാന്‍ മുമ്പേ പറഞ്ഞിരുന്നു , എന്നാല്‍ കൂതറ ബ്ലോഗിന്റെ മൊതലാളി ഹാഷിമ്ക്കാ എനിക്ക് തീരെ സുഖമില്ലാത്ത ഒരു ദിവസമാണ് ഇവിടെ എത്തിപ്പെട്ടത്. അതുകൊണ്ട് തന്നെ കാര്യമായൊന്നും ഡിസ്കസ് ചെയ്യാനായില്ല എന്നതില്‍ ഞാനിപ്പോഴും കുണ്ഠിതയാണ്, പിന്നെ എന്റെ ഭാവനയില്‍ നിന്നും തികച്ചും വ്യത്യസ്തമായ രൂപവും ഭാവവുമായതുകൊണ്ടാണെന്നു തോന്നുന്നു ആളെ തിരിച്ചറിയാന്‍ തന്നെ ഞാന്‍ വൈകിയത്.എന്തായാലും ഇക്കാടെ സ്വഭാവം ഉമ്മച്ചിക്ക് ശ്ശി പിടിച്ച മട്ടാണ്. പിന്നെ  ഫോട്ടോഷോപ്പി ഉടമ നമ്മടെ സ്വന്തം ഫസലുല്‍ എന്ന  കുഞ്ഞാക്ക കുടുംബസമേതം എത്തിയെങ്കിലും ഒടുക്കത്തെ തിരക്കും പറഞ്ഞ് ഒരു ജൂസ്‌ എടുക്കുന്ന സമയം മാത്രമേ ഇരുന്നുള്ളൂ എന്നതിലും ഞാന്‍  കുണ്ഠിത തന്നെ. ഈ കുണ്ഠിതങ്ങള്‍ മാറ്റാന്‍ അടുത്ത് വരുന്ന ആളെയും കാത്ത് ഇരിപ്പാണ് ഇപ്പോള്‍ .
ഇനി കാര്യത്തിലേക്ക് വരാം, ഇവിടെ ചില വിഭവങ്ങളുടെ കൂട്ടുകള്‍ എനിക്കറിയാവുന്നപോലെ   എഴുതി വെക്കാനാണ് ഉദ്ദേശിക്കുന്നത് , എന്നും  ഇങ്ങനെ ചിരിച്ചും കളിച്ചുമൊക്കെ  കഴിഞ്ഞാ മതിയോ! ഫാവിയില്‍ വരാന്‍ പോകുന്ന ജീവിതത്തിന്റെ മുന്നൊരുക്കത്തിനായി എന്തെങ്കിലുമൊക്കെ പഠിച്ചു വെക്കെണ്ടേ എന്ന അതിവിശാലവും അതിനൂതനവും  അതിബുദ്ധിപരവുമായ ചിന്തയുടെ ഭാഗമായി ഉരുത്തിരിഞ്ഞു വന്ന ഒരാശയമാണ്. ഞാന്‍ പരീക്ഷിച്ചു നോക്കിയാതാണോ എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോകുമെന്നത് കൊണ്ട് അക്കാര്യം ആരും ചോദിക്കണ്ട, എന്നെപ്പോലെ തന്നെ ഇക്കാര്യത്തില്‍ ഗഹനമായി ചിന്തിക്കുന്ന ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ഉപകാരപ്പെട്ടെങ്കിലോ എന്ന നല്ല ഉദ്ദേശം മാത്രേ ഇതുകൊണ്ടുള്ളൂ , അപ്പൊ ഇനി തുടങ്ങാം .
ആദ്യമായി മുന്നറിയിപ്പില്ലാതെ കയറി വരുന്ന അതിഥികള്‍ക്ക് വേണ്ടി വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്ന് രണ്ടു  "സഡന്‍ മെയ്ഡ് ഐറ്റംസ്" 
ഈ ഐറ്റംസ് തയ്യാറാക്കാന്‍ 'അവില്‍ ''നേന്ത്രക്കായ ' എന്നിവ എപ്പോഴും വീട്ടില്‍ മുന്‍കരുതലായി ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. അങ്ങിനെ ഒരു സ്വഭാവമില്ലാത്തവര്‍ ഇത് വായിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നകാര്യം മുന്‍കൂട്ടി അറിയിക്കട്ടെ.
                                                                               

                                             1-"നേന്ത്രക്കായ -ഏത്തക്കായ- വരട്ടി "
ആവശ്യമുള്ള സാധനങ്ങള്‍ :
പഴുത്ത് പാകമായ നേന്ത്രക്കായ          : രണ്ടെണ്ണം ( അതിഥികള്‍ക്ക് അനുസരിച്ച് എണ്ണം കൂട്ടാം )
തേങ്ങ ചുരണ്ടിയത്                               : രണ്ടു കപ്പ്.
ചുവന്നുള്ളി                                             : നാലെണ്ണം (ചെറുതായി അറിഞ്ഞത്)
പഞ്ചസാര അല്ലെങ്കില്‍ ശര്‍ക്കര         : ആവശ്യത്തിന്. (ശര്‍ക്കരയാണെങ്കില്‍  ചെറുതാക്കി-
                                                              : അരിഞ്ഞെടുക്കണം) 
ഏലക്ക                                                 : രണ്ടെണ്ണം (പൊടിച്ചത്)        
നെയ്യ്                                                    : ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം :
ആദ്യമായി തോലുകളഞ്ഞ നേന്ത്രക്കായ ചെറുതാക്കി വട്ടത്തില്‍ അരിഞ്ഞെടുക്കുക , ശേഷം ഫ്രൈ പാന്‍  സ്റ്റവ്വില്‍ വെച്ച് ചൂടാക്കി നെയ്യ് ഒഴിച്ച് മൂക്കുമ്പോള്‍ ചെറിയ ഉള്ളി ഇട്ടു വയറ്റുക, ഉള്ളി തവിട്ടു നിറത്തില്‍ മൂത്ത്  വരുമ്പോള്‍ നേന്ത്രക്കായ അരിഞ്ഞു വെച്ചത് ചേര്‍ത്ത് ഇളക്കണം , രണ്ടോ മൂന്നോ മിനിറ്റിനു ശേഷം തേങ്ങ ചുരണ്ടിയതും എലക്കാപൊടിയും പഞ്ചസാര/ശര്‍ക്കരയോ ചേര്‍ത്ത് കുറച്ചു നേരം കൂടി ഇളക്കി വാങ്ങി വെച്ച് ചൂടാറിയാല്‍ വിളമ്പാം. നാലഞ്ചു പേര്‍ക്ക് ഈ അളവ് മതിയാവും - പിന്നെ എന്നെയും ചുന്നാനെയും പോലെയുള്ള കുട്ടികള്‍ ഉള്ളവര്‍ രണ്ടു നേന്ത്രക്കായ കൂടുതല്‍ പാചകം ചെയ്യുന്നത് നല്ലതാണ് .
                                               
                                                  2- "അവില്‍ കോകനട്ട്  ഫ്രൈ"

ആവശ്യമുള്ള സാധനങ്ങള്‍ :

അവില്‍ വെള്ളയോ ചുവപ്പോ         : അര കിലോഗ്രാം .
തേങ്ങ ചുരണ്ടിയത്                          : രണ്ടു കപ്പ് .
തേങ്ങ കൊത്തിയത്                        : അരക്കപ്പ്
ചുവന്നുള്ളി ,വെളുത്തുള്ളി                 : ആറെണ്ണം വീതം ( ചെറുതായി അരിഞ്ഞത്)
ശര്‍ക്കര                                            : നാലെണ്ണം ചെറുതായി അരിഞ്ഞത്)
പൊട്ടുകടല ; നിലക്കടല                 : അരക്കപ്പ് വീതം
ഏലക്ക                                             : രണ്ടെണ്ണം പൊടിച്ചത്.
വേപ്പില                                            : പാകത്തിന്.
നെയ്യ്                                                : ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ആദ്യം അവില്‍ കുതിര്‍ത്തു വെള്ളം ഊറ്റിവെക്കണം ശേഷം നോണ്‍ സ്റ്റിക്ക് ഫ്രൈപാന്‍ സ്റ്റവ്വില്‍ വെച്ച് നെയ്യ് ഒഴിച്ച് അത് ചൂടാവുമ്പോള്‍  വേപ്പിലയും ചുവന്നുള്ളി, വെളുത്തുള്ളി, പോട്ടുകടല,നിലക്കടല,തേങ്ങകൊത്ത് എന്നിവഇട്ട് വറുക്കുക , വറവ് ഇളം വയലറ്റ് കളറില്‍ ആകുമ്പോള്‍ അവില്‍ ചേര്‍ത്ത് ഇളക്കണം , അല്പനേരത്തിനുശേഷം തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത് തിരുമ്മിയതും എലക്കാപൊടിയും ചേര്‍ത്ത്‌ഇളക്കണം, അഞ്ചു മിനിട്ടുകൊണ്ട് അവില്‍ വറവ് പാകമാവുന്നതാണ് , കറു മുറു  പാകമായോ എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം, എങ്കിലേ തിന്നാനൊരു സുഖമുണ്ടാവൂ .
അഥിതികളെ ഇരുത്തി രണ്ടു കൊച്ചുവര്‍ത്തമാനം പറയുമ്പോഴേക്കും തയ്യാറാക്കാവുന്ന ഈ രണ്ടു ഐറ്റംസ് ഇഷ്ടപ്പെട്ടെങ്കില്‍ അറിയിക്കുക കൂടുതല്‍ നേനാസ് ലളിത പാചകങ്ങള്‍ പോസ്റ്റ് ചെയ്യുന്നതാണ്.
ആരോഗ്യപരമായ പിന്നറിയിപ്പ് : ഇതൊക്കെ ഉണ്ടാക്കുന്നത് മൂലമുള്ള ധനനഷ്ടം , സമയ നഷ്ടം , മാനഹാനി...തുടങ്ങിയവക്കൊന്നും ഞാന്‍ ഉത്തരവാദിയല്ല.

33 comments:

 1. njan thanne thenga udachu churandi.. Ini oru nenthrappazham koodi kittiyirunnenkil ithonnu undaakkaamaayirunnu..

  Sathyathil nenakku chaya undakkan ariyumo enna karyam thanne samshayamanu

  ReplyDelete
 2. ഇതൊക്കെ ഉണ്ടാക്കുന്നത് മൂലമുള്ള ധനനഷ്ടം , സമയ നഷ്ടം , മാനഹാനി...
  തുടങ്ങിയവക്കൊന്നും ഞാന്‍ ഉത്തരവാദിയല്ല എന്ന് കൂടെ എന്‍ ബി കൊടുക്കായിരുന്നു...

  ...............................

  ഒരു മുന്‍കരുതല്‍ എല്ലാത്തിനും നല്ലതല്ലേ... അല്ലേല്‍ റാഷിദിനെ പോലുള്ള ബഡ്ക്കൂസുകള്‍ കേസും കൂട്ടവുമായങ്ങ് വരും തൊഴിയൂര്‍ക്ക്....

  എന്തായാലും ജാഗ്രതൈ..

  ReplyDelete
 3. അത് മറന്നതാ മക്ബൂല്‍ ഇക്കാ .ഇപ്പൊ തന്നെ കൊടുത്തു .

  ReplyDelete
 4. നേനയ്ക്ക് വാചകം മാത്രമല്ല പാചകവും അറിയാം അല്ലെ :-) വീടിന്റെ അഡ്രെസ്സ് പറഞ്ഞാല്‍ ആ പഞ്ചായത്തില്‍ കൂടെ വരാതെ നോക്കാം :-)ഹി ഹി !!

  ReplyDelete
 5. നേനാ ... സത്യാണോ ഇതൊക്കെ ....അറിയുമോ ???... ഞാന്‍ എന്തായാലും വരും... ഇപ്പോഴേ വായില്‍ കപ്പല്‍ ഓടിക്കാനുള്ള വെള്ളമായി ട്ടോ ...

  ReplyDelete
 6. റാഷിദ്‌ക്കാ .ഇവിടെ വന്നാല്‍ മുഴുവന്‍ വിവരവും നേരിട്ട് അറിയിക്കാം പിന്നെ ബഹുത് ശുക്രിയാ ..അത് ശെരിയാക്കിട്ടോ.

  ReplyDelete
 7. ജോഷിചേട്ടാ : സന്തോഷം തന്നെ.
  ദുഫായിക്കാരാ : തൊഴിയൂര്‍ സുനേന നഗറില്‍ വന്നു പടിഞ്ഞാട്ടു നോക്കിയാമതി.
  പ്രേമേട്ടാ : സ്കൂള്‍ തുറക്കും മുമ്പ് വരുവോ?

  ReplyDelete
 8. പൊന്നു ചെനാസേ ഇത് കൊണ്ട് മ്മക്ക് യാതൊരു ഗുണോം ല്ലട്ടോ എന്നാലും വായിച്ചു

  ReplyDelete
 9. ഫോട്ടംസ് കൊതിപ്പിച്ചു...

  ReplyDelete
 10. തൊഴിയൂരില്‍ വന്നാല്‍ ഇതൊന്ന് ഉണ്ടാക്കിത്തരുമോ?

  ReplyDelete
 11. "സഡന്‍ മെയ്ഡ് ഐറ്റംസ്" അടിപൊളി! ഒന്ന് പരീക്ഷിക്കണം..... ആദ്യം എന്റെ റൂംമേറ്റ്സ് വെള്ളലികളിലാവാം എന്ന് കരുതുന്നു... എന്നാലല്ലേ മാനഹാനിയില്‍ നിന്നും രക്ഷപെടാം പറ്റൂ.... ധനനഷ്ടം അവര്‍ സഹിച്ചോ ളും ,,,,,,,,

  ReplyDelete
 12. പഴുത്തു പാകമായ നേന്ത്രക്കായ എന്നു ചുറ്റി വളച്ചു പറയാതെ നേന്ത്രപ്പഴം എന്നങ്ങു പറഞ്ഞ പോരെ നേനക്കുട്ടി. പിന്നെ വേറൊരു കാര്യം , അപ്പോ ഇതൊക്കെയാവും അവിടെ വരുന്നവര്‍ക്കു നേന കൊടുക്കുന്ന വിഭവങ്ങള്‍ അല്ലെ?.നേനയും തുടങ്ങിയോ ഫാവി ജീവിതം എന്നൊക്കെ പറയാന്‍ (തിരു വനന്തപുരത്തുകാരെപ്പോലെ )?. അപ്പോ കൂതറ അവിടെ വന്നപോലെ ഞാനും വരേണ്ടി വരുമോ? പറ്റില്ല . നീ ഇവിടെ വരണം. ഇത്തരം തട്ടിപ്പൊക്കെ നിര്‍ത്തി മര്യാദക്കു ചോറും കറിയുമുണ്ടാക്കാന്‍ ഉമ്മാനെ സഹായിക്കാന്‍ നോക്ക്. കഥയെഴുത്ത് നിര്‍ത്തിയാലും കുഴപ്പമില്ല.

  ReplyDelete
 13. ഇനിപ്പോ ഇതുംകൂടി സഹിക്കേണ്ടി വരുമെല്ലോ പടച്ചോനെ.

  ReplyDelete
 14. ഇപ്പോഴേ തുടങ്ങി ല്ലേ...ഉം , ഇപ്പോ നല്ല ത്രില്ലിംഗ് ആവും, അതുകൊണ്ട് നടക്കട്ടെ... നടക്കട്ടെ...

  'സഡന്‍' മെയ്ഡ് എന്നത് 'ഡസന്‍' മെയ്ഡ് എന്നാ വായിച്ചത്, പോരാത്തതിനു അത്രേം വിഭവങ്ങളുടെ ചിത്രവും... !

  ReplyDelete
 15. കുഞ്ഞുസ്‌ പറഞ്ഞത് പോലാ എനിക്കും തലയില്‍
  കയറിയത്..
  എന്നാപ്പിനെ ഒരു ഡസന്‍ തന്നെ
  ഇങ്ങു പോരട്ടെ സഡന്‍ ആയിട്ട്..

  ReplyDelete
 16. തസ്ലീംക്കാ : സന്തോഷം .
  കൊമ്പന്‍ക്കാ : ആവശ്യം വരും നോക്കിക്കോ ..
  സുമേഷ്‌ അണ്ണാ : കുറച്ചു ഒറിജിനല്‍ ഉണ്ടാക്കി കഴിച്ചു നോക്കിക്കെ.

  ReplyDelete
 17. അജിത്‌അണ്ണാ : സുഖം തന്നെയല്ലേ !തോഴിയൂരിലേക്ക് വരുമ്പോ പഴവും അവിയലും കൊണ്ടുവന്നാമതി ബാക്കി ഞാന്‍ ഒപ്പിചോളാം
  കുട്ടിക്കാ : പഴുത്ത് പാകമാവാത്തതു രുചിയുണ്ടാവില്ല കുട്ടിക്കാ .അതോണ്ടാ പ്രത്യേകം എഴുതിയത് .പിന്നെ ഉപ്പ ഇത്തവണ നാട്ടിലെത്തിയാല്‍ ഞാന്‍ അവിടെ എപ്പോ എത്തീന്ന് ചോദിച്ചാ മതി.
  ഉപ്പച്ചി പേടിക്കണ്ട നാട്ടിലെത്തിയാല്‍ പിന്നെ ഞ്ഞാന്‍ അടുക്കള വഴിക്കേ പോകില്ല.ഫുഡ്‌ എല്ലാം ഔട്ട്‌ ഡോര്‍ ആക്കിയാ മതി.

  ReplyDelete
 18. കുഞ്ഞൂസ്ആന്റി : കണ്ടിട്ട് കുറെ നാളായല്ലോ! ഉമ്മച്ചിക്കൊരു ഹെല്‍പ്പ്‌ അത്രേയുള്ളൂ
  അനിലേട്ടാ : കേമത്തീയാനെന്നു സമ്മതിച്ചല്ലേ.
  എന്റെലോകേട്ടാ : ഇനി പഠിക്കട്ടെ.

  ReplyDelete
 19. കൊച്ചെ ഇമ്മാതിരി 'സഡന്‍ ഡസന്‍' വിഭവത്തിന്റെ പാചകക്കുറിപ്പ് ഒന്നും വേണ്ട
  ഉമ്മുമ്മായോട് ചോദിച്ച് പഴയകാലത്തെ വായ്ക്ക് രുചിക്കുന്ന സ്വയമ്പന്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്ക്
  ഏത്തപ്പഴവും ഈന്തപ്പഴവും തേങ്ങയും കശുവണ്ടിപ്പരിപ്പും നെയ്യും പഞ്ചസാരയും ഒക്കെ ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു വിഭവമുണ്ട് (പേരറിയില്ല ഒരിയ്ക്കല്‍ ഒരു റമധാന്‍ നോമ്പുതുറയ്ക്ക് കഴിച്ച സ്വാദ് ഇന്നും നാവിലുണ്ട്.).ഉന്നയ്ക്കായെന്ന പേരില്‍ മറ്റൊരു വിഭവം അതൊന്നും തെക്കന്‍ കേരളത്തില്‍ ഇല്ല.നേന പഴയ തലമുറക്കാരുടെ വടക്കന്‍ പാചകം ഒക്കെ കിട്ടുന്നത് ഒന്ന് കുറിച്ചിടു. അതൊക്കെ വംശനാശം വന്ന് പോകാതിരിക്കട്ടെ.....ഏതായാലും ഇത് ഞാന്‍ ഉണ്ടാക്കും കേട്ടോ.

  ReplyDelete
 20. അത് ശേരി കഥ എഴുതണം എന്ന് പറഞ്ഞു പോയിട്ട് ഇതാണോ.....സാരമില്ല ട്രെയിനിംഗ് അല്ലെ..പോസ്റ്റ്‌ നന്നായിട്ടുണ്ട്...കഴിച്ചു നോക്കാത്ത കാരണം (കല്യാണം ) ഇതൊന്നും ഉണ്ടാക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല:).ചിപ്പിക്ക് ആശംസകള്‍ ട്ടോ..ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  ReplyDelete
 21. മാണിക്യംആന്‍റി : ഉന്നക്കായ്‌ എനിക്ക് അറിയാം വേറെയും കുറച്ചു നാടന്‍ ഐറ്റംസ് അറിയാം കൂട്ട് ഉമ്മചിയോടു ചോദിച്ചു പോസ്റ്റ് ചെയ്യാംട്ടോ.
  കുഞ്ഞുമയില്‍ പീലി: കഥ ഉടനെ വരും,സ്കൂള്‍ ഇന്ന് തുറന്നു അതോണ്ട് കുറച്ചു ദിവസം കഴിയട്ടെ.
  നടക്കുന്ന മനുഷ്യാ : താങ്ക്സ്

  ReplyDelete
 22. എന്റെ മക്കളേ....സംഗതി കലക്കീട്ടോ....ചിത്രം കണ്ടപ്പോൾ തന്നെ നാവിൽ മുല്ലപ്പെരിയാർ....ഉടനേ അവിടേക്ക് അതിഥിയായി എത്തിയാൽ കൊള്ളാം എന്നൊരു തോന്നൽ പക്ഷേ ഞാനൊരു പഞ്ചാരയാണെന്ന എന്റെ കെട്ടിയോളം..ഡോക്ക്ടർ ടൈനി നായരും പറയണേത്. ഫാവിയിലേക്കുള്ള ഈ തയ്യാറെടുപ്പ് നല്ലാതാ....എല്ലാ നന്മകളും....

  ReplyDelete
 23. ചന്തുഅങ്കിളിന്റെ കണ്ടില്ലല്ലോന്ന് ഇന്നലേം കൂടി വിചാരിച്ചെയുള്ളൂ, കൂടുതല്‍ വിഭവങ്ങള്‍ ഞാന്‍ പരീക്ഷിച്ചുനോക്കി പറ്റുമെങ്കില്‍ പാര്‍സല്‍ ചെയ്യാം ട്ടോ.

  ReplyDelete
 24. ആ രണ്ടാമത്തെ ഐറ്റത്തില്‍ പറഞ്ഞത് വേപ്പിലയോ കറിവേപ്പിലയോ? വേപ്പില ഇട്ട് അവില്‍ കോക്കനട്ട് ഫ്രൈ കൊടുത്താല്‍ ഫാവി പുത്യാപ്ല നിന്നെ ഫ്രൈഡ് കൊക്കനറ്റ് ഡെവിള്‍ ആക്കും ട്ടോ....

  ReplyDelete
 25. ഞാൻ ഉടൻ സ്ഥലത്തെത്തുന്നതാണു..വിലും പഴവുമൊന്നുംവാങ്ങിവെക്കാൻ മറക്കണ്ട ട്ടാ...പിന്നെ നിന്നോട് അന്നു ഒന്നും മിണ്ടാൻ സമയമില്ലാത്തതിലും ചുന്നാസിനെ കാണാൻ കഴിയാത്തതിലും നല്ല വിഷമമുണ്ട്... ഇനിയും സമയമുണ്ട്അല്ലോ അല്ലെ..

  ReplyDelete
 26. ഹായ്‌ അരീക്കോടന്‍ അങ്കിള്‍ കറിവേപ്പില എന്ന് പ്രത്യേകം പറയണം അല്ലെ.
  ഇനി ശ്രദ്ധിച്ചോളാം.ഏയ്‌ അങ്ങനെയൊന്നും ഉണ്ടാവൂല്ലെന്നെ (മനസ്സമാധാനതിന്)

  ReplyDelete
 27. എന്തായാലും ഭാവിയെപ്പറ്റി അല്‍പ്പം ബോധം ഇപ്പഴേ വന്നതും അതിനുള്ള ഒരുക്കം ഇവിടെ ആരംഭിച്ചതും അസ്സലായീട്ടോ! ഏതായാലും ചേച്ചിയോട് പറഞ്ഞൊരു കൈ നോക്കീട്ടു തന്നെ കാര്യം. ഇത്തരം വായില്‍ വെള്ളമൂറുന്ന സഡന്‍ അല്ലെങ്കിലും അല്പം വൈകുന്നതായാലും കുഴപ്പമില്ല. വിഭവങ്ങളുമായി വരുമല്ലോ, ഏതായാലും അവധിക്കാലം കല്യാണ സദ്യകളുമായി അടിച്ചു പോളിച്ചപ്പോഴായിരിക്കുമോ ഈ പുത്തി ഉള്ളില്‍ ജനിച്ചത്‌, ഏതായാലും അത് നന്നായി, ഭാവിയില്‍ വരുന്ന പുത്യാപള ഭാഗ്യവാന്‍ തന്നെ! ആശംസകള്‍ :-)
  ഏരിയല്‍ ഫിലിപ്പ് അങ്കിള്‍

  ReplyDelete
 28. നമ്മക്ക് ആകെക്കൂടി അറിയാവുന്ന രണ്ടെണ്ണമാണ് ഏരിയല്‍ അങ്കിള്‍ ഇത് ,ഇനി പഠിച്ചിട്ട് വേണം-നോക്കട്ടെ. വളരെ സന്തോഷം ട്ടോ

  ReplyDelete
 29. കുഞാക്കാടെ കമ്മന്റ് സ്പാം ഫോള്‍ഡറില്‍ ആയിരുന്നു എങ്ങനെ സംഭവിച്ചു എന്നറിയില്ല. ഞാനിവിടെ റെഡിയാണ്- സ്കൂള്‍ ഇല്ലാത്ത ദിവസം വരണേ.

  ReplyDelete

ഇതുവരെ വന്നിട്ട് മിണ്ടാതെ പോവല്ലേ ..എന്തെങ്കിലും ഒന്ന് തന്നിട്ട് പോ..
ഒരു നുള്ളോ,പിച്ചോ,അല്ലെങ്കിലൊരു നല്ല വാക്കോ..പ്ലീസ് ..

LinkWithin

Related Posts Plugin for WordPress, Blogger...