Jul 1, 2012

സാഗര്‍ ഏലിയാസ്‌ ആമക്കുട്ടന്‍ ..റീ ലോഡഡ്‌.

                 
ഈ കഥ എന്റെ ഉപ്പാടെ പഴയ ഫയലുകള്‍ തപ്പിയപ്പോള്‍ കിട്ടിയതാണ്, പതിനഞ്ചു കൊല്ലം അതായത് ഞാന്‍ ജനിക്കുന്നതിന്‌ രണ്ടു കൊല്ലം മുമ്പ്  മാധ്യമത്തില്‍  എഴുതിയിട്ടുള്ളതാണ് , അതില്‍ എന്റേതായ ചില പൊടിക്കൈകള്‍  ചേര്‍ത്ത് പോസ്റ്റുന്നു , കൂടുതല്‍ തിരുത്തലുകള്‍ ഒന്നും ഇല്ല. ബാപ്പാടെ കഥ തിരുത്തിയവള്‍  എന്ന പേരുദോഷം കേള്‍പ്പിക്കാനോന്നും എനിക്ക് വയ്യേ..മാത്രവുമല്ല  ഉപ്പാട് ഇത് ഞാന്‍ പോസ്റ്റട്ടെ എന്ന് സമ്മതം ചോദിച്ചപ്പോള്‍ ആകെക്കൂടി പറഞ്ഞത്  പോസ്റ്റുന്നതില്‍ പ്രശ്നമൊന്നുമില്ല നീ തിരുത്തി എഴുതി കൊളമാക്കാതിരുന്നാല്‍ മതി എന്നുമാത്രമാണ്   അതോണ്ട് കാലത്തിനനുസരിച്ച്ള്ള ചില്ലറ മാറ്റങ്ങള്‍  മാത്രമേ ഞാന്‍ വരുത്തിയിട്ടുള്ളൂ ട്ടോ .പിന്നെ കൂടുതല്‍ അതില്‍ ഒന്നും വേണമെന്നും തോന്നിയില്ല നമ്മടെ ബാപ്പയല്ലേ മോന്‍ വേണ്ടതൊക്കെ അതില്‍ തന്നെയുണ്ടായിരുന്നു  - ഇനി കഥയിലേക്ക്‌ ..
_____________________________________________________________________
പണ്ട് ഒരാമച്ചാരും  കുരങ്ങച്ചനും കൂടി വാഴകൃഷി ചെയ്തകഥ ഇവിടെ ആവര്‍ത്തിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല! എന്നാലും അറിയാത്തവരോ; ഓര്‍മ്മയില്ലാത്തവരോആയി വല്ലവരുമുണ്ടെങ്കിലോ എന്ന് കരുതി മാത്രം ചെറിയൊരു ഓര്‍മ്മപുതുക്കല്‍ ആവാമെന്ന് തോന്നുന്നു.
അന്ന് പുഴയിലൂടെ ഒഴുകിവന്നൊരു വാഴത്തടി  ആമച്ചാരും  കുരങ്ങച്ചനും കൂടി പകുത്തെടുത്ത് കൃഷി ചെയ്തതും നടുവേ മുറിച്ചപ്പോള്‍ ഇലയുള്ള ഭാഗം എളുപ്പത്തില്‍ മുളക്കുമെന്നു കരുതി അത് തിരഞ്ഞെടുത്ത കുരങ്ങച്ചന്റെ കൃഷി  ഒരാഴ്ചക്കുള്ളില്‍ ഉണങ്ങിപ്പോയതും വാഴവിത്തായിരുന്ന ആമച്ചാരുടെ  കടഭാഗം മുളച്ച്‌ വളര്‍ന്ന് കുലച്ചതുമാണ് ആ പഴയ കഥ. 
ആ ആമച്ചാരുടെയും കുരങ്ങച്ചന്റെയും പേരക്കുട്ടികളായ സാഗര്‍ ഏലിയാസ്‌ ആമക്കുട്ടനും മുണ്ടക്കല്‍ രാജേന്ദ്രമങ്കിയുമാണ് ഇവിടെ നമ്മുടെ കഥാപാത്രങ്ങള്‍ , നമ്മളെപ്പോലെതന്നെ തലമുറകളായി മുത്തച്ചന്മാരുടെ ആ പഴംകഥ കേട്ടുവളര്‍ന്നവരായിരുന്നു രണ്ടുപേരും, ക്ലോസ്ഫ്രണ്ട്സ്‌ ആയിരുന്നെങ്കിലും തന്റെ മുത്തച്ഛന്റെ ബുദ്ധിവൈഭവത്തില്‍ തെല്ലൊരഭിമാനം ആമക്കുട്ടനും അപ്പൂപ്പന് പറ്റിയ അമളിയോര്‍ത്ത് വല്ലാത്തൊരു ജാള്യതയും വൈക്ലബ്യവും മങ്കിമോനും ഉണ്ടായിരുന്നെങ്കിലും അവരത് പരസ്പരം പുറമേ കാണിച്ചിരുന്നില്ല. മാത്രവുമല്ല അവസരം കിട്ടിയാല്‍ അപ്പൂപ്പന്റെ ആ വിഡ്ഢിത്തരം ഒന്നു തിരുത്തിക്കുറിക്കണമെന്നും ബുദ്ധിയുടെ കാര്യത്തില്‍ കപീഷിന്‍റെ തലമുറയില്‍ പെട്ട വാനരവര്‍ഗ്ഗം ഒട്ടും പിറകിലല്ല എന്ന കാര്യം തെളിയിക്കണമെന്നും ഒരാഗ്രഹവും കൂടി രാജേന്ദ്രമങ്കിമോന്‍ രഹസ്യമായി മനസ്സില്‍ സൂക്ഷിച്ചിരുന്നു. ഉള്ളിലുള്ള തന്‍റെ ജാള്യതക്ക് ഒരയവ്‌ വരുത്താനായി കപീഷിന്റെ വീരസാഹസിക കൃത്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് ആമക്കുട്ടനോട് ഇടയ്ക്കിടെ പറയുകയും പതിവായിരുന്നു.
             (കഥയ്ക്കുവേണ്ടി മാധ്യമത്തില്‍ സഗീര്ക്ക വരച്ച ചിത്രങ്ങള്‍ ഇതും താഴെയുള്ളതും)
അങ്ങനെയിരിക്കെ ഒരു ദിവസം..
മങ്കിസ്ജാക്സന്റെ ഒരു ലേറ്റസ്റ്റ്‌ ഗാനവും മൂളി ചെത്ത്‌ സ്റ്റൈലില്‍ പുഴക്കരയിലൂടെ സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു മങ്കിമോന്‍ . അപ്പോഴാണ്‌ പുഴയുടെ അരികുപറ്റി ഒഴുകിവരുന്ന ഒരു വാഴത്തടി മൂപ്പരുടെ ശ്രദ്ധയില്‍ പെട്ടത്. അത് കണ്ടതും യുറേക്കാ എന്നൊരു അലര്‍ച്ചയോടെ ഒരു ചാട്ടമായിരുന്നു പുഴയിലേക്ക് മങ്കിമോന്‍ , താന്‍ കാത്തുകാത്തിരുന്ന അവസരമിതാ ആഗതമായിരിക്കുന്നുവെന്ന ആഹ്ലാദത്താല്‍ മങ്കിമോന്‍ തുള്ളിച്ചാടി. പിന്നെ കുറച്ചു നേരത്തെ പരിശ്രമത്താല്‍ വാഴത്തടി ഉന്തിത്തള്ളി കരക്കെത്തിച്ച ശേഷം ഒട്ടും സമയം കളയാതെ  വിവരം അറിയിക്കാനായി കുറച്ചപ്പുറത്തെ പൊന്തക്കാട്ടിലുള്ള ആമക്കുട്ടന്റെ വീട്ടിലേക്ക്‌ കുതിച്ചു.
വാനര വര്‍ഗത്തിന് എന്നും അപമാനമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പഴയ ചരിത്രമിതാ തിരുത്തിക്കുറിക്കാന്‍ പോകുന്നു, വാനര സമൂഹത്തിന്റെ മുഴുവന്‍ അഭിമാനമായി താനുയരാന്‍ പോകുന്നു , കാട്ടിലും നാട്ടിലും തന്‍റെ ബുദ്ധിശക്തിയുടെ കഥ തലമുറകളിലൂടെ വാഴ്ത്തപ്പെടും ...മങ്കിമോന്‍റെ മനക്കോട്ടകള്‍ അങ്ങനെ അറ്റമില്ലാതെ നീണ്ടു നീണ്ടു പോയി.
വനചരിത്രത്തില്‍ പുതിയൊരു അധ്യായം തേന്‍ലിപികളാല്‍ എഴുതിച്ചേര്‍ക്കാനുള്ള സൌഭാഗ്യം തനിക്കുതന്നെ കൈവന്നിരിക്കുന്നല്ലോ എന്നുകൂടി ഓര്‍ത്തപ്പോള്‍ താന്‍ ആളൊരു പുലിയാണെന്ന് മങ്കിമോന് സ്വയം തോന്നിപ്പോയി.ആ തോന്നലിന്‍റെ കുളിരില്‍  പുളകിതഗാത്രനായി രോമാഞ്ചകഞ്ചുകമണിഞ്ഞു പോയി ആശാന്‍ .
ആമക്കുട്ടനോട്‌ വിവരമെല്ലാം പറഞ്ഞു രണ്ടുപേരും കൂടി പുഴക്കരയില്‍  എത്തി കുറച്ചു നേരത്തെ പ്രയത്നം കൊണ്ട് വാഴത്തടി മുറിച്ചു രണ്ടു ഭാഗമാക്കി , പൂര്‍വ്വികന്മാരുടെ കഥ രണ്ടു പേരുടെയും ഓര്‍മ്മകളില്‍ മിന്നിതെളിഞ്ഞു നിന്നിരുന്നുവെങ്കിലും അവര്‍ അന്യോന്യം അതേക്കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ല.
പകുത്തിട്ട വാഴത്തടി മൊത്തത്തില്‍ നന്നായൊന്നു നിരീക്ഷിച്ചശേഷം ആമക്കുട്ടന്‍ മങ്കിമോനോട് പറഞ്ഞു .
"നിനക്ക് വേണ്ടത് ആദ്യം നീയെടുത്തോളൂ .."
ആ ഒരു വാക്ക് കേള്‍ക്കാന്‍ കാത്തുനിന്നിരുന്നപോലെ മങ്കിമോന്‍ യാതൊരു ശങ്കക്കും ഇടകൊടുക്കാതെ കടഭാഗത്തെക്ക് ചാടി വീണു. അപ്പൂപ്പന്‍ പണ്ട് തലപ്പുഭാഗം എടുത്തതിനാല്‍ പറ്റിപ്പോയ ആന മണ്ടത്തരം ഇനി ആവര്‍ത്തിക്കരുതല്ലോ! അതോടൊപ്പം 'അപ്പൂപ്പന്റെ പോലെ ഞാനൊരു വിഡ്ഢിയാണെന്ന് കരുതിയോടാ മണ്ടന്‍ ആമക്കുട്ടാ..' എന്നൊരു വിചാരം ഉള്ളില്‍ വെച്ച് ഗൂഡമായൊരു ചിരിയോടെ മങ്കിമോന്‍ ആമക്കുട്ടനെ നോക്കി.  മങ്കിമോന്റെ ആ ചിരിയും ഭാവവുമൊക്കെ മനസ്സിലായെങ്കിലും ആമക്കുട്ടന്‍ പ്രത്യേകിച്ച് ഒരു ഭാവവും പുറത്തു പ്രകടിപ്പിച്ചില്ല. 'ഒന്ന് പോ മോനെ ദിനേശാ.. തലയെങ്കില്‍ തല, വാലെങ്കില്‍ വാല്.. ആമബുദ്ധിയെക്കുറിച്ചുണ്ടോ മണ്ടശിരോമണി വങ്കന്‍ മങ്കി നീ അറിയുന്നു !ആമക്കുട്ടന്‍ എന്ന മിത്രത്തെ മാത്രേ നീ അറിയൂ ,സാഗര്‍ ഏലിയാസ് എന്ന ശത്രു ആരെന്നു നീ അറിയാന്‍ പോകുന്നേയുള്ളൂ ' എന്ന് മാത്രം മനസ്സില്‍ പറഞ്ഞു .
എന്നാലിനി നമുക്ക് നാലുദിവസം കഴിഞ്ഞു കാണാമെന്നും പറഞ്ഞ് തനിക്ക് കിട്ടിയ വാഴത്തലപ്പ് പുഴയിലേക്ക് ഉരുട്ടിയിട്ട ആമക്കുട്ടന്‍ പിന്നെ മെല്ലെ ഒഴുകാന്‍ തുടങ്ങിയ വാഴത്തടിയിലേക്ക് ചാടിക്കയറിയിരുന്ന് മങ്കിമോനോട് കൈവീശി റ്റാറ്റാ പറഞ്ഞു ഒഴുക്കിനൊപ്പം മുമ്പോട്ടു നീങ്ങിപ്പോയി.

                         

മങ്കിമോന്‍ പിന്നെ നേരം കളയാന്‍ നില്‍ക്കാതെ പുഴക്കരയില്‍തന്നെ നന്നായൊരു തടമെടുത്ത് അതീവ ശ്രദ്ധയോടെ വാഴത്തടി അതില്‍ കുഴിച്ചിട്ടു , പിന്നെ മണിക്കൂറുകള്‍ ഇടവിട്ട്‌ വെള്ളമൊഴിച്ചും വളമിട്ടും പരിപാലിക്കാനും തുടങ്ങി. അതിന്നിടയില്‍ ഇടയ്ക്കിടെ പോയി ആമക്കുട്ടന്റെ വീടിന്റെ ചുറ്റുപാടുകള്‍ നിരീക്ഷിക്കാനും മറന്നില്ല.എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും അവിടെയെങ്ങും വാഴകൃഷിയുടെ ലക്ഷണം പോയിട്ട് ഒരു വാഴയിലയുടെ ചീന്ത് പോലും കണ്ടെത്താന്‍ അവനായില്ല. മാത്രവുമല്ല ആമക്കുട്ടനെക്കുറിച്ചും ഒരു വിവരവും കിട്ടിയില്ല.
'മുണ്ടക്കല്‍ രാജേന്ദ്രമങ്കി മോനോടാ അവന്റെ കളി! നാണക്കേട് ഓര്‍ത്തു മുങ്ങിയതായിരിക്കും. '  ഒടുവില്‍ മങ്കിമോന്‍ അങ്ങനെയൊരു നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. പിന്നെ കണ്ടുമുട്ടിയവരോടൊക്കെ ആമക്കുട്ടന് പിണഞ്ഞ അമളിക്കഥ പറഞ്ഞു രാജേന്ദ്രമങ്കിമോന്‍ കാടായ കാടൊക്കെ വിലസിനടന്നു.
വീണ്ടും രണ്ടു നാള്‍ കൂടി കടന്നുപോയി , വളമിടലും നനയുമൊക്കെ മുറക്ക് നടത്തുന്നുണ്ടെങ്കിലും തന്റെ വാഴത്തടി ശോഷിച്ച് ഉണങ്ങാന്‍ തുടങ്ങുന്നത് കണ്ട് മങ്കിമോന് ആകെ അങ്കലാപ്പായി, എത്ര പരിശോധിച്ചിട്ടുംകാരണം കണ്ടെത്താനാവാതെ അവന്‍ നേരെ കൃഷിഭവനിലേക്ക് വെച്ച്പിടിച്ചു കൃഷി വകുപ്പ് ഓഫീസറായ കരടിമുത്തനെ കയ്യോടെ കൂട്ടിക്കൊണ്ടുവന്നു വാഴ പരിശോധിപ്പിച്ചു. ഒറ്റ നോട്ടത്തില്‍ തന്നെ കരടി മുത്തന് കാര്യം മനസ്സിലായി.
"ഒരിക്കല്‍ കുലച്ച വാഴ കുല വെട്ടിയെടുത്തു വീണ്ടും കൃഷിചെയ്യാന്‍ തനിക്കെന്താടോകൂവേ വട്ടുണ്ടോ?" കരടിമുത്തന്റെ ആ ചോദ്യവും പരിഹാസഭാവവും മങ്കിമോനെ ഇളിഭ്യനാക്കിയെങ്കിലും ഉള്ളിലപ്പോള്‍ മുട്ടിതിരിഞ്ഞു വന്നത് മറ്റൊരു സംശയമാണ് , വാഴത്താലപ്പു കൃഷി ചെയ്‌താല്‍ വല്ല ഫലവുമുണ്ടാവുമോ എന്ന ആ സംശയത്തിനു യാതൊരു ഗുണവുമുണ്ടാവില്ല എന്ന ഉത്തരം കരടിമുത്തനില്‍ നിന്നും കിട്ടിയപ്പോഴാണ് മങ്കിമോന് ശ്വാസം നേരെ വീണത്‌. തനിക്ക് അബദ്ധം പിണഞ്ഞെങ്കിലും ആമക്കുട്ടനും അതുതന്നെയാണല്ലോ സംഭവിക്കുക എന്നോര്‍ത്തപ്പോള്‍ അവനു സമാധാനമായി.
എന്നാല്‍ മങ്കിമോന്റെ  ആ താല്‍ക്കാലിക  ആശ്വാസവും സമാധാനവും  കാറ്റില്‍ പറത്തിക്കൊണ്ട് അടുത്തദിവസം പൊണ്ണന്‍ മുതലാ ആന്‍ഡ്‌ സണ്‍സിന്റെ ബോട്ട് സര്‍വീസില്‍ പൂക്കൈതക്കടവത്ത് വന്നിറങ്ങിയ ആമക്കുട്ടനെ കണ്ട് അവിടെ കൂടിനിന്നിരുന്ന കാട്ടുവാസികള്‍ക്കൊപ്പം മങ്കിമോനും വാ പൊളിച്ചു നിന്നുപോയി .
ലേറ്റസ്റ്റ്‌ ഡെനിം ജീന്‍സും, പുമ സ്ലീവ്ലസ്സ് ടീ ഷര്‍ട്ടും അതിനു മീതെ മുന്‍വശം തുറന്ന കറുത്ത കൊട്ടും  , മുഖത്തൊരു  ഹുഗോബോസ്സിന്റെ സണ്‍ഗ്ലാസ്സും ധരിച്ച് വലതുകയ്യില്‍ ബ്ലാക്ക്ബെറി മൊബൈലും ഇടതുകയ്യില്‍ ടിസ്സോറ്റ്‌ വാച്ചിന്റെ പുതിയ സാധനവും കെട്ടി അടിപൊളി സ്റ്റൈലില്‍ നിന്ന ആമക്കുട്ടന്‍ എല്ലാവരെയും ഒന്നിരുത്തി നോക്കിയശേഷം അപാര സ്റ്റൈലില്‍ പറഞ്ഞു.
"സവാരി ഗിരി ഗിരി , വാഴയില , ഉണ്ണിത്തണ്ട് എന്നിവക്കൊക്കെ ഇപ്പോള്‍ മാര്‍ക്കറ്റില്‍ എന്താ വില! വാഴനാരിനുപോലും കിട്ടി പൊന്നുംവില., ശംഭോ  മഹാദേവാ! അതൊക്കെപോട്ടെ , ഇവിടെയോരുത്തന്‍ ചരിത്രം തിരുത്തിക്കുറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വാഴകൃഷി തുടങ്ങിയത് സിറ്റിയിലൊക്കെ പറഞ്ഞു കേട്ടിരുന്നു..അതിന്റെ കാര്യം എന്തായോ ആവോ?
അത്രയും പറഞ്ഞ് നിറുത്തിയ ആമക്കുട്ടന്‍ തന്റെ ഇടതുവശത്തായി മങ്കിമോന്‍ നിന്നിരുന്ന ഭാഗത്തേക്ക് നോക്കിയപ്പോള്‍ അവന്‍ നിന്നിരുന്നിടത്ത് അവന്റെ പൊടിപോലുമുണ്ടായിരുന്നില്ല കണ്ടു പിടിക്കാന്‍ .
                                                              ( കഥയുടെ ഒറിജിനല്‍ )

47 comments:

 1. @@
  എടീ നാനൂ,
  നീ ബ്ലോഗില്‍ വന്നു പൂച്ചയാകും മുന്‍പേ നിന്റെ വാപ്പാടെ പഴയ കഥകള്‍ മൂപ്പര്ടെ ബ്ലോഗിലൂടെ വായിച്ചിട്ടുണ്ട്. മുപ്പതു കൊല്ലമായിട്ട് അദ്ദേഹം ആനുകാലികങ്ങളില്‍ എഴുതുന്നുണ്ട് എന്ന് ഇനി നീ പറഞ്ഞിട്ട് വേണോ മനസിലാക്കാന്‍!.,!

  ഞങ്ങടെ സിദ്ധുഭായി പുലിയാടീ പുലി!
  അതോണ്ട് നീ ധൈര്യായി വാപ്പാടെ പഴയ കഥകളൊക്കെ ഇങ്ങോട്ട് വിട്.

  (വാപ്പാടെ മോള്‍ക്ക്‌ അഭിനന്ദനങ്ങള്‍ - ഈ സാഹസത്തിനു)

  **

  ReplyDelete
 2. റൊമ്പ നന്ദ്രി; ബഹുത് ശുക്രിയാ പണ്ഡിറ്റ്‌ജീ കണ്ണൂരാന്‍ക്കാ

  ReplyDelete
 3. ജബ്ബാര്‍ക്കാ -പെരുത്ത്‌ സന്തോഷം.

  ReplyDelete
 4. ആമയാരാ മോന്‍ , ആമയതാ തിരിച്ചു വന്നിരിക്കുന്നു പുതിയ കൃഷി തുടങ്ങാനും ,മങ്കി മോനെ പറ്റിക്കാനും വാഴ കൃഷി രസിപ്പിച്ചു ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു.ഈ കുഞ്ഞുമയില്‍പീലി

  ReplyDelete
 5. നേന ചരിത്രങ്ങള്‍ തിരിത്തിയെഴുതുന്നു.. ശരിക്കും ഒരു റീ ലോഡഡുതന്നെ.. ആശംസകള്‍..

  ReplyDelete
 6. നേന ബാപ്പാനെ മൊത്തം റീലോഡ് ചെയ്യാന്‍ നോക്ക്,ബാപാക്ക് മോളെ ഇനിയും മനസ്സിലാകാനിരിക്കുനേയുള്ളൂ. ഗംഭീരമായി.പിന്നെ ആ കണ്ണുരാനോട് വാക്കുകള്‍ ശരിക്കുപയോഗിക്കാന്‍ പറയണം പുലി,എടി എന്നീ വാക്കുകള്‍ ചേര്‍ത്തുച്ചരിച്ചാല്‍ ചില കുഴപ്പങ്ങളുണ്ടെന്ന് കണ്ണൂര്‍ക്കാര്‍ക്കറിയില്ലായിരിക്കാം. ഇനിയിപ്പോ കണ്ണൂരാണെയും ഒന്നു റീ ലോഡ് ചെയ്യേണ്ടി വരും.

  ReplyDelete
 7. എന്തായാലും കുഞ്ഞൂസ് മോശമാക്കിയിട്ടില്ല.
  പിന്നെ ജാള്യത എന്ന് പൊതുവില്‍ ഉപയോഗിക്കാറുണ്ടേങ്കിലും ജളത അല്ലെനില്‍ ജാള്യം എന്നാണ്‌ ശരി എന്നു കേള്‍ക്കുന്നു.
  അറിയാവുന്ന ആരോടെങ്കിലും ഒന്നന്വേഷിക്കുന്നത് നന്നാകും.

  ReplyDelete
 8. ha ha...... ladikkishtaayi nenakkutye.... ennaalum aama avasaanam endu cheyyum ennariyaan njaan idakk vech avasaana bhagam vaayichu....

  aakaamksha ... aah adenne, aakaamksha

  ReplyDelete
 9. ഹഹ.... രസായി

  ReplyDelete
 10. ദേ, കാര്യമൊക്കെ കൊള്ളാം കോപ്പിറൈറ്റ് കഥകളാണ് റിലോഡ് ചെയ്യുന്നത്. കേസിന്റെ പുറകെ നടക്കണോ പൊന്നുമോള്‍ക്ക്...?

  ReplyDelete
 11. മൊത്തത്തിൽ അടിച്ചുമാറ്റിക്കോ,, പിന്നെ ഞാൻ വിചാരിച്ചു ആമച്ചാര് ടിഷ്യു കൾച്ചർ ചെയ്ത് വാഴകൃഷി നടത്തിയിരിക്കുമെന്ന്,,,

  ReplyDelete
 12. kollaam adichumaattaanum naipunyam undallo! :-) yethaayaalum baappante pakuthi permission kittiathu thanne bhaagyam!!!
  adichu maattiyathum allaathathum porette. :-)

  ReplyDelete
 13. നന്നായി നെന ,,നല്ല ഒരു കുട്ടിക്കഥ ,,

  ReplyDelete
 14. ആദ്യമേ ഒരു പിച്ചുതരാം ....
  ലേറ്റസ്റ്റ്‌ ഡെനിം ജീന്‍സും, പുമ സ്ലീവ്ലസ്സ് ടീ ഷര്‍ട്ടും അതിനു മീതെ മുന്‍വശം തുറന്ന കറുത്ത കൊട്ടും , മുഖത്തൊരു ഹുഗോബോസ്സിന്റെ സണ്‍ഗ്ലാസ്സും ധരിച്ച് വലതുകയ്യില്‍ ബ്ലാക്ക്ബെറി മൊബൈലും ഇടതുകയ്യില്‍ ടിസ്സോറ്റ്‌ വാച്ചിന്റെ പുതിയ സാധനവും കെട്ടി അടിപൊളി സ്റ്റൈലില്‍ നിന്ന ഏലിയാസീ നേനക്കുട്ടീ ... തകര്‍ത്തൂ .... ഇതില്‍ തന്റെ റോള്‍ മോഹന്‍ലാലിന്റെ ലാലേട്ടന്റെ ഒച്ചപ്പാടായിരിക്കും അല്ലേ. കുട്ടിക്കയോടു പറഞ്ഞേക്കൂ. കണ്ണൂര്‍ക്കാര്‍ക്ക് എന്തും പറയാം. അവര്‍ക്കെ പറയാന്‍ പറ്റൂ എന്നും..... നന്നായിരിക്കുന്നു മോളൂ ....

  ReplyDelete
 15. അക്കാലത്ത് ഞാനും മാധ്യമത്തില്‍ വായിച്ചപോലെ....പുനര്‍വായന പഴയകാലം അനുസ്മരിപ്പിച്ചു.നന്ദി നേന മോളേ...

  ReplyDelete
 16. മടിച്ചി പാറൂ .. കഥ എഴുതാന്‍ വയ്യ ല്ലേ ? എഴുതിയ കഥ തന്നെ പിന്നേം എഴുതാന്‍ നീയാരാ പ്രിയദര്‍ശന്‍ ബ്ളോഗ് വേര്‍ഷനോ?? വിടില്ല ഞാന്‍ ...
  കഥ നന്നായി ട്ടോ നെനക്കുട്ടി ...

  ReplyDelete
 17. സവാരി ഗിരി ഗിരി , വാഴയില , ഉണ്ണിത്തണ്ട് എന്നിവക്കൊക്കെ ഇപ്പോള്‍ മാര്‍ക്കറ്റില്‍ എന്താ വില! വാഴനാരിനുപോലും കിട്ടി പൊന്നുംവില., ശംഭോ മഹാദേവാ!............ നന്നായിട്ടുണ്ട് മോളൂ....എല്ലാ ന്ന്മകളും

  ReplyDelete
 18. കൊള്ളാം മോളേ ഈ പറിച്ചു നട്ട വാഴക്കഥ! :)

  ReplyDelete
 19. കോപി റൈറ്റ് വാപയുടെ ആയതു നന്നായി.
  അല്ലെങ്കില്‍ കാണാമായിരുന്നു.
  സി ബി ഐ വന്നേനെ.

  ReplyDelete
 20. കുഞ്ഞുമയില്‍പീലി: സന്തോഷം ട്ടാ .
  ജെഫുക്കാ : ശുക്രിയാ ..
  കുട്ടിക്കാ: ഞാനൊന്ന് നോക്കട്ടെ ..കണ്ണൂരാന്‍ നമ്മടെ യാച്ചിക്കയല്ലേ,കാര്യമില്ലന്നെ.

  ReplyDelete
 21. ഫൗസിതാത്താ : അത് മാറ്റണോ! അപ്പൊ ഈ മാധ്യമം എഡിറ്റര്‍ക്കും ഈ വിവരം അറിയില്ലായിരിക്കുമോ !
  കുഞ്ഞാക്കാ : എവിടെയാണ് ? ഫേസ്ബുക്ക് രിക്വേസ്റ്റ്‌ കണ്ടില്ലേ?
  വാസുഅണ്ണാ :താങ്ക്സ് ട്ടാ

  ReplyDelete
 22. നല്ലൊരു കഥ കൊണ്ടുപോയി ഒരു പരുവമാക്കിയല്ലോടീ..! ലാലേട്ടന്റെ ഫാന്‍സ്‌ കാണണ്ട നിന്റെയീ വധം.

  ReplyDelete
 23. ഒടുവില്‍ ബാപ്പാടെ കഥകളില്‍ കേറിയായി അല്ലെ കളി

  ReplyDelete
 24. കൊള്ളാല്ലോ, സംഗതി ജോറായിട്ടുണ്ട്....
  നേന മോളുസ് റീ ലോഡഡ്...

  ReplyDelete
 25. ഉപ്പാക്കോ,മകള്‍ക്കോ..ആര്‍ക്കാണ് ആശംസകള്‍ ..?

  ReplyDelete
 26. ഹഹഹ് അപ്പനെ പറയിപ്പിച്ച മകള്‍ എന്ന് ഞാന്‍ പറയൂല
  ഏതായാലും കുലച്ച വാഴ പിന്നെ കുലക്കില്ല എന്ന് ആ മങ്കി മോന് അറിയില്ലങ്കിലും ഉപ്പച്ചി കുലവെട്ടിയ വാഴയില്‍ നെനാസ് വീണ്ടും കുലപ്പിച്ചു

  ReplyDelete
 27. ഉപ്പാന്റെ ആണെങ്കിലും, മറ്റുള്ളവരുടേത് അടിച്ചു മാറ്റാതെ സ്വന്തമായി
  ഒരെണ്ണം നട്ടുവളർത്തരുതോ നേനക്കുട്ടീ‍.....

  ReplyDelete
 28. ഹി..ഹീ.. എന്തായാലും സിദ്ധീക്ക് ഭായിയെ ഞാനൊന്ന് കാണട്ടെ.. നന്നായിട്ടുണ്ട് മോളെ..!!

  ReplyDelete
 29. നന്നായി എഴുതാന്‍ കഴിവുള്ള നേന സ്വന്തമായി തന്നെ എഴുതി വളരൂ ... :)
  നന്മകള്‍ .

  ReplyDelete
 30. അജിതേട്ടാ. അതൊക്കെ വരുമ്പോ നോക്കാന്നെ.
  മിനീആന്റീ : സംഗതി വേറെയായിരുന്നെന്നു മനസ്സിലായല്ലോ,ശുക്രിയാ ആന്റി.
  ഏരിയല്‍അങ്കിള്‍ : ഇനി അടുത്തത് സ്വന്തമായി ഒരു കഥയാണ്‌.
  സിയാഫ്‌ക്കാ : ബഹുത് ശുക്രിയാ.

  ReplyDelete
 31. പ്രേമേട്ടാ: നമ്മടെ വക എന്തെങ്കിലും ഒന്ന് കൂട്ടിച്ചേര്‍തില്ലെന്കില്‍ പിന്നെന്ത് കഥ.
  അരീക്കോടന്‍ അങ്കിള്‍ : താങ്ക്സ് അങ്കിള്‍ .
  യാത്രക്കാരന്‍ അണ്ണാ:അടുത്തത് സ്വന്തം വക ഒരു കഥയാണ്‌ട്ടോ.

  ReplyDelete
 32. ചന്തുഅങ്കിള്‍ : ബഹുത് ശുക്രിയാ അങ്കിള്‍ .
  ജോസേട്ടാ : വളരെ സന്തോഷം.
  സലീംക്കാ : ഇങ്ങട്ട് വരട്ടെ സി ബി ഐ..എന്റെ പൊടിപോലും കിട്ടില്ല കണ്ടുപിടിക്കാന്‍ .

  ReplyDelete
 33. ഉപ്പാ : കൊളമൊന്നും ആയിട്ടില്ലെന്നെ..പിന്നെ നാലാള് വായിക്കുന്നെങ്കി വായിക്കെട്ടേന്ന്.
  ഇസ്മൈല്‍ക്കാ : ഉപ്പ ഏതായാലും അതൊന്നും തിരിഞ്ഞു നോക്കുന്നില്ല, അപ്പൊ പിന്നെ ഞാനാവാം എന്ന് കരുതി.
  കോടമഞ്ഞില്‍ : വളരെ സന്തോഷം ട്ടോ.

  ReplyDelete
 34. മുഹമ്മദ്‌ മാമാ : രണ്ടാള്‍ക്കും ആയിക്കോട്ടെ.
  കൊമ്പന്‍ക്കാ : ഇപ്പൊ കാര്യങ്ങള്‍ മനസ്സിലായല്ലോ അല്ലെ കൊമ്പന്‍ക്കാ.

  ReplyDelete
 35. വീകെഅങ്കിള്‍ : നിര്‍ത്തി ഇതോടെ നിര്‍ത്തി..അടുത്തത് സ്വന്തം ഒരെണ്ണം ഉടനെ വരും.
  അനിലേട്ടാ : ഇതോടെ നിറുത്തി ട്ടാ.

  ReplyDelete
 36. This comment has been removed by the author.

  ReplyDelete
 37. എന്താ പ്പ ഞാൻ പറയ്വാ ന്റെ കുട്ട്യേ.? നന്നായണ്ണൂ ട്ടോ. വാപ്പാടെ പേരിനി മോശാവാൻ ഇല്ല്യാ ലോ?! വാപ്പാടെ പേരിത്തിരി മോശായാ എന്താ ? ഞമ്മളൊരു കഥയെഴുതീലേ? ല്ലേ ? കൊള്ളാം നന്നായിട്ടുണ്ട് ട്ടോ. രസായിട്ട്ണ്ട്. ആശംസകൾ.

  ReplyDelete
 38. അതെന്നെ മണ്ടൂസന്‍ അണ്ണാ.

  ReplyDelete
 39. കുറേക്കാലം കൂടിയാണ് ഒരു കുട്ടിക്കഥ മനസ്സിരുത്തി വായിച്ചത്.. മോള്‍ക്കും വപ്പാക്കും മോളുടെ ബ്ലോഗിനും ഈ മാമന്റെ ആശംസകള്‍ .. കൂടെ ഒരു നുള്ളും ഒരു പിച്ചും.

  ReplyDelete
 40. എന്‍റെ വീട്ടിലൊരു ആള്‍ മുഖം വീര്‍പ്പിച്ചു വന്നപ്പോ ഈ കഥ വായിച്ച് കൊടുത്തപ്പോ പിന്നെ ചിരിച്ചപ്പോ, എനിക്ക് ഒരു കാഡ്ബറീസ് കിട്ടിയപ്പോ കുറച്ച് ഞാന്‍ തിന്നാതെ സൂക്ഷിച്ചപ്പോ......എന്തിനാ? നേനക്കുട്ടിക്ക് തരാനാ...
  കഥ ഇഷ്ടായി.....മിടുക്കത്തി.ഇനി സ്വന്തം കഥ എഴുതു കേട്ടൊ. കഥ വായിച്ച് വാപ്പ അങ്ങനെ അന്തം വിട്ട് നില്‍ക്കണ കാണാന്‍ എന്തു ശേലായിരിക്കും....

  ReplyDelete
 41. gangaview : സന്തോഷം അങ്കിള്‍ .
  എച്ചുമുചേച്ചീ : എന്റെ കാഡ്ബറീസ് എന്ന് കിട്ടും,അടുത്ത കഥ സ്വന്തം തന്നെയായിരിക്കും ചേച്ചീടെ കഥകള്‍ മിക്കതും ഞാന്‍ വായിക്കാറുണ്ട്ട്ടോ.

  ReplyDelete
 42. ആയിരത്തില്‍ ഒരുവനായ അണ്ണാ: കമ്മന്റ് സ്പാമില്‍ ആയിരുന്നു.സോറി കണ്ടില്ല ,ഉപ്പാടെ സമ്മതം ഞാന്‍ വാങ്ങീട്ട്ണ്ട് ട്ടാ

  ReplyDelete
 43. വാപ്പക്കൊത്ത മോൾ തന്നെ, കുട്ടിക്കഥക്ക് ആയിരത്തൊന്ന് ലൈക്ക്

  ReplyDelete
 44. പെരുത്ത്‌ ശുക്രിയാ മൊഹിക്കാ.

  ReplyDelete
 45. ഈ കുഞ്ഞുകഥ ഒരുപാടിഷ്ടായിട്ടോ.

  ReplyDelete
 46. ഒന്നും മിണ്ടിയില്ല എന്ന് വേണ്ട
  ഞാന്‍ നല്ല സ്റ്റൈലായി ഒന്ന് കൊഞ്ഞനം കുത്തി ....

  ReplyDelete

ഇതുവരെ വന്നിട്ട് മിണ്ടാതെ പോവല്ലേ ..എന്തെങ്കിലും ഒന്ന് തന്നിട്ട് പോ..
ഒരു നുള്ളോ,പിച്ചോ,അല്ലെങ്കിലൊരു നല്ല വാക്കോ..പ്ലീസ് ..

LinkWithin

Related Posts Plugin for WordPress, Blogger...