"കാര്‍ട്ടൂണ്‍ മല്‍സരം ഫൈനല്‍ റൗണ്ടിലേക്കുള്ള വിജയികള്‍ !!"
എന്റെ
വര നൌഷാദ്ക്കാടെ കാര്‍ട്ടൂണ്‍ കാപ്ഷന്‍ മത്സരത്തെക്കുറിച്ച്
അറിയാത്ത ബൂലോകര്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം ഇല്ലാതെയല്ല എന്റെ ഈ
സാഹസം . അണ്ണാറക്കണ്ണനും അതിനെക്കൊണ്ടാവുന്നതും എന്ന് പറഞ്ഞപോലെ ഇതുവരെ അറിയാത്ത ഏതെങ്കിലും ഓണം കേറാ മൂലയിലുള്ള ഒന്നുരണ്ടു
പേരെങ്കിലും ഇതോണ്ട് അറിഞ്ഞെങ്കിലോ.! മാത്രോമല്ല എന്റെ ഉമ്മച്ചി പറഞ്ഞപോലെ
ഞമ്മള്‍ അതായത് ഞാന്‍ എന്തോ കുദുറത്തിനാല്‍ ഇതിലെ പതിനെട്ടു പേരില്‍ ഒരാളായി സ്ഥാനം
പിടിച്ചിട്ടും ഉണ്ടേയ് !പക്ഷേ.. എനിക്ക് വോട്ട് ചെയ്യണമെന്ന്
പറയാനൊന്നുമല്ലാട്ടോ ഞാനിത് വീണ്ടും ഇവിടെ എടുത്തു പോസ്റ്റിയത്. നൌഷാദ്ക്കാനെ സോപ്പടിച്ചു സമ്മാനം ചുളുവില്‍ നേടിയെടുക്കുക എന്ന ഉദ്ദേശവും ഒരു ലവലേശം എന്റെ മനസ്സിന്റെ നാലയലത്ത്പോലും വന്നിട്ടുമില്ല. നിങ്ങള്‍ക്കാര്‍ക്കെങ്കിലും അങ്ങനെ വല്ലതും തോന്നിയാല്‍ അത് യാദൃശ്ചികം മാത്രമായി കൂട്ടിക്കൊളീം.
ഇത്രേം
സമ്മാനങ്ങളും മറ്റും ബൂലോകത്തെ കുറെ പേര്‍ക്ക് വാരിക്കോരിക്കൊടുത്തു
പുണ്യം നേടാനൊന്നുമായിരിക്കില്ല ഈ മത്സരം സംഘടിപ്പിച്ചവരുടെ ഉദ്ദേശം എന്നാണെനിക്കു തോന്നിയത്,
തങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യമാണ് മുഖ്യ ലക്ഷ്യമെന്ന് ഉറപ്പിച്ചുതന്നെ
പറയാമെന്നും തോന്നുന്നു. അപ്പൊ അതിനു വേണ്ടി നമ്മുടെ വകയും ചെറിയൊരു ശ്രമം. അത്രേയുള്ളൂ , പിന്നെ ഈ
നിക്കാഹിലേക്കുള്ള വഴികൊണ്ട് ചെലപ്പോ നുമ്മക്കും എന്തെങ്കിലും പ്രയോജനം ഭാവിയില്‍
ഉണ്ടായെങ്കിലോ..എത്..?
വോട്ടിന്റെ കാര്യത്തില്‍ എനിക്ക്
പറയാനുള്ളത് 'പതിനെട്ടു കമ്മന്റുകളും വായിച്ചുനോക്കി മനസ്സില്‍ നല്ലതെന്നു
തോന്നിയതിനു ഒരു വോട്ട് ..അത്രേ വേണ്ടൂ'.എന്നാല്‍ നിങ്ങള്‍ക്ക്
ഇഷ്ടമാവുന്നത് എന്റെ കമ്മന്‍റ് ആവണെ എന്ന് പ്രാര്‍ഥിക്കുന്നതില്‍
തെറ്റൊന്നും ഇല്ലല്ലോ അല്ലെ ,പിന്നെ ഒരു സമ്മാനമൊക്കെ കിട്ടുകഎന്നു വെച്ചാല്‍ പെരുത്ത് സന്തോഷമുള്ള കാര്യവും അല്ലെ !
ഇന്ന് ഈ ഒരൊറ്റ ദിവസം കൂടിയെ ഈ
മത്സരം അവസാനിക്കാനുള്ളൂ എന്ന കാര്യം പ്രത്യേകം മനസ്സില്‍ കുറിക്കണേ
..അപ്പൊ ഇനിയും വോട്ട് ചെയ്തിട്ടില്ലെങ്കില്‍ ഒട്ടും മടിച്ചു നില്‍ക്കാതെ
താഴെ ലിങ്കില്‍ ക്ലിക്കി കേറി ഇഷ്ടപ്പെട്ട കമ്മന്റിനു ഒരു വോട്ട്
ചെയ്തോളീം.
http://way2nikah.com/poll.php
ഒരു രഹസ്യ അറിയിപ്പ് : എനിക്ക് വോട്ട് ചെയ്തവര്‍ക്ക് വിതരണം ചെയ്യാനായി ഒരു ചെമ്പ് ഉണ്ണിയപ്പം റെഡിയാക്കി വെച്ചിട്ടുണ്ട് , സംഗതി രഹസ്യമായി അറിയിക്കുന്നവര്‍ക്ക് രഹസ്യമായി തന്നെ പാര്‍സല്‍ ചെയ്യുന്നതാണ് , സംഗതികള്‍ പരമ രഹസ്യമായിരിക്കണം .
http://way2nikah.com/poll.php
Good luck!
ReplyDeletewish you all the best....:@)
ReplyDeleteഞാൻ ഷാജൂനാ വൊട്ട് ചെയ്തത്, അവനാ ആദ്യം പറഞ്ഞേ, എന്നാലും നേനക്കുട്ടിക്ക് കിട്ടാൻ പ്രാർഥിക്കാം ട്ടോ... :)
ReplyDeleteനേനക്കുട്ടിക്ക് തന്നെ സമ്മാനം - ഓള്‍ ദി ബെസ്റ്റ് :))
ReplyDeleteഎന്റെ വോട്ടൊക്കെ ഞാന്‍ എപ്പോഴേ ചെയ്തു പോയി. അതെനിക്കിഷ്ടമുള്ള കമന്റിനാണ് താനും. അതു പരം രഹസ്യം!. പക്ഷെ ഈ പതിനെട്ടില്‍ ഞാന്‍ പെട്ടില്ലല്ലോ എന്നൊരു സങ്കടമുണ്ട്.പണ്ടു നേനയുടെ ഉപ്പ ഒരു ബ്ലോഗര്‍മാരുടെ കണ്ണ് കാണിച്ചു മത്സരം നടത്തിയിരുന്നു. അന്ന് അതില്‍ ഒരു കണ്ണ് എന്റേതായിരുന്നു. എന്നിട്ടും എനിക്കൊന്നും തന്നില്ല. ഉണ്ണിയപ്പം തല്‍ക്കാലം നീ തന്നെ തിന്നോ....ഏതായാലും “വേ ടു നിക്കാഹ്” അല്ലെ, പെണ്ണിനെ പെട്ടെന്ന് ആരെങ്കിലും കെട്ടിക്കൊണ്ടു പോകട്ടെ!....
ReplyDeletebest of luck!
ReplyDeleteഒരു വീഡിയോ കാമറാ= അഞ്ചാറ് ഉണ്യപ്പം. ഹും, ഇപ്പോ ശര്യാക്കിത്തരാ.. :)
ReplyDeleteഉണ്ണിയപ്പം തിന്നാനൊരു കൊതി,,,
ReplyDeleteഞാൻ എല്ലാർക്കും ചെയ്തു....
ReplyDeleteഹ ഹ നെന കുട്ടി ആളു കൊള്ളാലോ ..:)))) ഞാന്‍ മുമ്പേ ചെയ്തല്ലോ ....ആര്‍ക്കാണെന്ന് പറയൂലാ :) നെനകുട്ടി ക്ക് ആകാനും സാധ്യത ഉണ്ട് .നല്ല കുട്ടി യായി നല്ലൊരു പോസ്റ്റ് ഇട്ടേ ..എത്രയായി പറയുന്നു .ഇനി കേട്ടില്ലെന്കി ഹാ ............
ReplyDeleteഉം... അപ്പൊ ഇനി എന്‍റെ 'ഉണ്ണിയപ്പം' കിട്ടിയില്ലെങ്കിലാ... കേട്ടോ...
ReplyDeleteവോട്ടിനു കോഴ...ഹി ഹി ഹി
ReplyDeleteho.അവരുടേത് എന്ത് marketting ..!!.??
ReplyDeleteഅത് നേനയെ ക്കണ്ട് പഠിക്കണം
അവര്...
ഉണ്ണിയപ്പം മാടി വിളിക്കുന്നു..പോയി
നോക്കട്ടെ കേട്ടോ...
നേനക്കുട്ടി തെരഞ്ഞെടുപ്പുചട്ടം ലംഘിച്ചേയ്....ഞാന്‍ കേസ് കൊടുക്കാന്‍ പോവാ. ഉണ്ണിയപ്പം കൈക്കൂലി ഓഫര്‍ ചെയ്തില്ലേ?
ReplyDeleteഞാൻെത്താൻ താമസിച്ച്പോയി......ഗുരുവായൂരിലായിരുന്നു...മകന്റെ വിവാഹം(ജേഷ്ടന്റെ മകൻ) ഇപ്പോൾ എത്തിയതേയുള്ളൂ...മോൾക്ക് എല്ലാ നന്മകളും
ReplyDeleteഎല്ലാവര്‍ക്കും സന്തോഷം അറിയിക്കട്ടെ , മത്സരത്തില്‍ നാലാം സ്ഥാനത്തിന് ഒരു പെന്‍ഡ്രൈവ നമ്മക്കും കിട്ടി.
ReplyDeleteനേനൂസേ കുറച്ചു ദിവസത്തേക്ക് ആ പെന്‍ഡ്രൈവ് എനിക്കിങ്ങോട്ടു തരണേ ട്ടോ ...:))
ReplyDeleteകുങ്കുമതാത്ത ഇങ്ങോട്ട് വരുന്നോ അതോ ഞാനങ്ങോട്ട് വരണോ?
ReplyDeleteഒരു ദിവസം ഞാന്‍ വരണുണ്ട് ന്റെ നേനൂസിനെ കാണാന്‍ ട്ടോ ...!
ReplyDeleteഎല്ലാ ആശംസകളും
ReplyDelete