ഡിസംബര്‍ എക്സാമിന്റെ കാറും കോളുമൊഴിഞ്ഞശേഷം സമാധാനമായി കഴിഞ്ഞ ദിവസം ജിമെയില്‍ തുറന്നപ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ആ മെയില്‍ വാര്‍ത്ത കണ്ടത്, കണ്ണും നട്ട് കാത്തിരുന്നിട്ടും എന്‍റെ ചിപ്പിയിലെ സാഗര്‍ ഏലിയാസ് റീ ലോഡഡ് എന്ന മുത്ത് ഒരാള്‍ കട്ടോണ്ട് പോയിരിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത, ഓരോരോ തോന്നലുകളെക്കുറിച്ച് ഇടയ്ക്കിടെ നമ്മോട് പറയാറുള്ള സുമേഷ് വാസുവേട്ടനാണ് ഈ ബ്ലോഗ് മോഷ്ടാവിനെ എനിക്ക് കാട്ടിത്തന്നത് , വാസുവേട്ടന് ബഹുത് ബഹുത് ശുക്രിയാ ..നാലഞ്ചു ദിവസമായി ഇക്കാര്യം കണ്ടെത്തിയിട്ടെങ്കിലും അത് എന്റെ പോസ്റ്റാണെന്നും ഡിലിറ്റ് ചെയ്യാനും പറഞ്ഞ് ഒരു കമ്മന്റ്
ഇട്ടെങ്കിലും ആ മാന്യദേഹം തെറ്റിദ്ധാരണ കൊണ്ടോ എന്തോ എന്റെ കമന്റാണ് ഡിലിറ്റ് ചെയ്തു കണ്ടത് ,വീണ്ടും ഒരു തവണ കൂടി ഞാന്‍ ശ്രമിച്ചെങ്കിലും മൂപ്പര്‍ അമ്പിനും വില്ലിനും അടുക്കാത്ത മട്ടാണ് ,ഇനിപ്പോ ചെയ്യാനുള്ളത് ഇതാണെന്ന് തോന്നി ,നാലാളു പറഞ്ഞാല്‍ നാട്ടീന്ന് പോവണം എന്നാണല്ലോ നമ്മുടെ ഒരു ഇത് , അതോണ്ട് നാലാളെങ്കിലും ഇക്കാര്യം ഒന്നവിടെചെന്നു പറയണേ.. അയാള്‍ പൊക്കിയ എന്റെ ചിപ്പിയിലെ പോസ്റ്റ് :
സാഗര്‍ ഏലിയാസ് ആമക്കുട്ടന്‍ ..റീ ലോഡഡ്.
താഴെ കൊടുത്തിരിക്കുന്നതാണ് അദ്ധേഹത്തിന്റെ ബ്ലോഗ് :
സാഗര്‍ ഏലിയാസ് ആമക്കുട്ടന്‍ ..റീ ലോഡഡ്.
http://noufalhussaink.blogspot.com/2012/12/blog-post_20.html
ഇത് കുറച്ചു ഓവര്‍ആയി
ReplyDeleteഭാവനകളും മോഷിടിക്കാന്‍ കള്ളന്മാരോ ?
ReplyDeleteനമ്മുടെ നാടിനു നല്ല മാറ്റം ഉണ്ട് അപ്പൊ ...
ഇതൊക്കെ എന്തോന്ന് ഒവറ് റാഷിദ്‌ക്കാ ! അടക്ക കട്ടവനും ആന കട്ടവനും കള്ളന്‍ തന്നെയെന്നല്ലേ നമ്മള്‍ പഠിച്ചിരിക്കുന്നത്.
ReplyDeleteനമ്മടെ കയ്യിലുള്ളത് അത് മാത്രാ - അതോണ്ടാ ഇത്ര വിഷമം പൈമേട്ടാ.
ReplyDeleteചിപ്പികുള്ളില്‍ നിനും മുത്ത് കിട്ടിയോ പെങ്ങളെ.........??
ReplyDeleteഎന്തെങ്കിലും തീരുമാനം ആയോ.... കളഞ്ഞു പോയ ഈലിയാസ് തിരിച്ചു വന്നാ/?
ReplyDeleteകള്ളന്മാരെ നല്ല ചീരാമുളകരച്ച് കണ്ണിൽ തേച്ച് എരീച്ച് വിറ്റണം. അല്ല പിന്നെ!
ReplyDeleteകള്ളനെ കൈയ്യോടെ പിടിച്ചില്ലേ.
ReplyDeleteഇനി പുതിയ പൂട്ടും താക്കോലും കണ്ടെത്തിക്കോളൂ.
അനിത
Hambadaa!!! Kumbideee!!
ReplyDeleteഎന്തെങ്കിലും തീരുമാനം ആയോ...
ReplyDeleteഇതുവരെ വന്നിട്ട് മിണ്ടാതെ പോവല്ലേ ..എന്തെങ്കിലും ഒന്ന് തന്നിട്ട് പോ..
ReplyDeleteഒരു നുള്ളോ,പിച്ചോ,അല്ലെങ്കിലൊരു നല്ല വാക്കോ..പ്ലീസ് ..<<<<<<
എന്ന് പറഞ്ഞോണ്ട് ചോദിക്കുവാ , ആരേലും ചവിട്ട് തന്നിട്ടുണ്ടോ ???
തമാഷിച്ചതാനെയ് :)
നാട്ടുകാരിക്ക് ആശംസകള്‍.,.
നേനക്കുട്ടീ, പാവം കള്ളനല്ലേ?
ReplyDeleteകൊണ്ടോയ്ക്കോട്ടെ..ല്ലേ?
ആശംസകള്‍ മോളേ...
ReplyDeleteസ്വന്തമായി എഴുതാന്‍ മടിയുള്ള ചിലര്‍ ഉണ്ട് , മുമ്പ് എന്റെ ബ്ലോഗ്ഗില്‍ നിന്നും ഇത് പോലെ 7 പോസ്റ്റ് പോയതാ , അവസാനം കള്ളന്‍ എല്ലാം ഡിലീറ്റ് ചെയ്തു ക്ഷമ പറഞ്ഞു ............
ReplyDeleteഅവിടെ കാണാനില്ലല്ലോ നേനക്കുട്ടീ....അദ്ദേഹം അത് ഡിലെറ്റ് ചെയ്തോ...? എന്റെ കഥ കട്ട രണ്ടു കള്ളന്മാരുടെ ബ്ലോഗില്‍ കൊല്ലങ്ങളായി അങ്ങനെ തന്നെ അത് കിടപ്പുണ്ട് .ഡോണ്ട് വറി മോളേ........
ReplyDeleteഅവിടെ ഇപ്പോള്‍ കാണുന്നില്ലല്ലോ!ഇതൊന്നും അത്ര കാര്യമാക്കാനില്ല മോളെ.
ReplyDeleteഅങ്ങിനെ എത്രയോ പേര്‍ .
ലവന്‍ പേടിച്ചു പോയിന്നാ തോന്നുന്നേ ,.,.,. ഹും നേനക്കുട്ടീയോടാ അവന്‍റെ കളി ല്ലേ !!!!!!!
ReplyDeleteഞാന്‍ രണ്ടു തവണ നല്ല നിലയില്‍ അവിടെ ചെന്ന് പറഞ്ഞിട്ട് കേള്‍ക്കാതിരുന്നതിനാലാണ് ഇങ്ങിനെ ഒന്ന് ചെയ്യേണ്ടി വന്നത്. ഇവിടെയും അവിടെ പോയും കമ്മന്റ് ചെയ്ത എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ബഹുത് ശുക്രിയ. ബ്ലോഗ് കള്ളന്മാര്‍ക്കെല്ലാം ഇതൊരു പാഠമാവട്ടെ.
ReplyDeleteഈ കള്ളന്മാരുടെ ഒരു കാര്യം!ആളും മുഖവും നോക്കാത്ത 'ബ്ലോഗ് കള്ളന്മാരോ?'കേള്‍ക്കാന്‍ വയ്യേ,മോളെ ...ഏതായാലും കള്ളനെ പിടികിട്ടിയല്ലോ?സന്തോഷം ട്ടോ.ന്‍റെ ബ്ലോഗിലേക്കും ഒരു 'നോട്ടം'വേണേ...
ReplyDeleteമോഷ്ടാക്കള്‍ ഒരുപാടുണ്ട്
ReplyDeleteഎനിക്കും കിട്ടി പണി കഴിഞ്ഞടിവസം
ഇടക്കൊക്കെ ഒന്ന് നിരീക്ഷിചോളൂ
നേനാസേ പോസ്റ്റ് അദ്ദേഹം ഡെലീറ്റ് ചെയ്തു എന്നുതോന്നുന്നു.
ReplyDeleteലിങ്ക് കിട്ടുന്നില്ല .
വാല്‍കഷ്ണം : ഞങ്ങളെ പറ്റിക്കാനും പിന്നെ വെറുതെ ഒരു പോസ്റ്റ് ഉണ്ടാക്കാനും ചെയ്ത വേലയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു (കബട ലോകമല്ലെ )
നേനാസേ...........ഇത് കള്ളന്മാരുടെ കാലമാ...കലികാലം
ReplyDeleteഈ കള്ളമ്മാരെ കൊണ്ട് തോറ്റ്..നേനാസ് വിഷമിക്കണ്ടാ ട്ടോ
ReplyDelete👍🏻
ReplyDeletePoker Room at Wynn Las Vegas - JM Hub
ReplyDeleteJCM's Poker 동두천 출장안마 Room at Wynn Las Vegas is a 고양 출장마사지 24/7 non-smoking room with 문경 출장샵 50 or more machines. Free Wi-Fi in 영주 출장샵 rooms. JCM's Poker Room 태백 출장마사지 is currently closed.